ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഗോവയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ ബ്രിട്ടീഷ് യുവതി നേരിട്ട പീഡനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മസാജ് ചെയ്തു തരാമെന്ന വ്യാജേനയാണ് പ്രതി യുവതിയെ പീഡനത്തിന് വിധേയയാക്കിയത്. ഭർത്താവിൻറെ കൺമുന്നിൽ നടന്ന ആക്രമണത്തെ തുടർന്ന് യുവതി പോലീസിൽ പരാതിപ്പെട്ടിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി പോലീസിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ പ്രതിയെ യുവതി തിരിച്ചറിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പോലീസിൽ പരാതിപ്പെട്ട് മണിക്കൂറുകൾക്കകം മുൻ സ്കൂൾ സ്കൂൾ ലൈബ്രേറിയനായിരുന്ന ജോയൽ വിൻസൻറ് ഡിസൂസ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ തുടർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി യുവതി ഇപ്പോൾ യുകെയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. പ്രദേശത്ത് എത്തുന്ന വിനോദസഞ്ചാരികൾക്ക് അനധികൃതമായി മസാജ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ക്രിമിനൽ സംഘത്തിന്റെ ഭാഗമായിരുന്നു പ്രതി എന്നാണ് പൊലീസ് അറിയിച്ചത്. പ്രതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നുമാണ് അറിയാൻ സാധിച്ചത്.

കുറ്റകൃത്യം നടന്ന ഗോവയിലെ ആരംബോൾ ബീച്ച് വളരെയേറെ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാണ്. ബ്രിട്ടീഷ് യുവതി ബലാത്സംഗം ചെയ്യപ്പെട്ടത് അന്താരാഷ്ട്ര തലത്തിൽ വൻ മാനക്കേടാണ് ഇന്ത്യയ്ക്ക് വരുത്തിവെച്ചത്. എല്ലാവർഷവും ഒട്ടേറെ വിനോദസഞ്ചാരികളാണ് യുകെയിൽ നിന്ന് ഇന്ത്യയിൽ പ്രത്യേകിച്ച് ഗോവയിൽ എത്തിച്ചേരുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് കോവിഡിനു മുൻപ് പ്രതിവർഷം മൂന്നു ലക്ഷത്തിനടുത്താണ് യുകെയിൽ നിന്ന് ഗോവയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം.