ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ വീടുകളിൽ പൂപ്പലിന്റെ വ്യാപനം തടയാൻ ലളിതമായൊരു മാർഗം പരീക്ഷിക്കാമെന്ന് വിദഗ്ധർ പറയുന്നു. ശീതകാലത്ത് ജനലുകളിൽ രൂപപ്പെടുന്ന വെള്ളത്തുള്ളികൾ മൂലമാണ് പൂപ്പൽ വളരുന്നത്. ആരോഗ്യ പ്രശ്നങ്ങൾക്കും ആസ്ത്മയ്ക്കും കാരണമാകുന്ന ഈ പൂപ്പൽ തടയാൻ ജനലിന്റെ അരികിൽ ഉപ്പുകൊണ്ടുള്ള ചെറിയൊരു ബൗൾ വെച്ചാൽ മതിയെന്നാണ് നിർദ്ദേശം.
ഉപ്പിന് വായുവിലുള്ള ഈർപ്പം ആഗിരണം ചെയ്യാനാകും. അതിനാൽ ജനലിൽ വെള്ളത്തുള്ളികൾ പതിക്കുന്നതിനു മുമ്പ് തന്നെ വായുവിലെ ഈർപ്പം പിടിച്ചെടുക്കും. കടൽ ഉപ്പോ, കല്ല് ഉപ്പോ, സാധാരണ പാചക ഉപ്പോ – ഏതു തരത്തിലുള്ള ഉപ്പും ഉപയോഗിക്കാം. രണ്ട് ദിവസം കഴിഞ്ഞാൽ ഉപ്പ് ഈർപ്പം കൊണ്ട് അലുക്കാൻ തുടങ്ങും. അപ്പോൾ പുതിയത് മാറ്റിവെക്കണം.
എന്നിരുന്നാലും, വീട്ടിലെ ശരാശരി ഈർപ്പത്തിന്റെ അളവ് 74 ശതമാനത്തിൽ കൂടുതലായാൽ മാത്രമേ ഉപ്പ് കാര്യക്ഷമമായി പ്രവർത്തിക്കൂവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ എല്ലാവർക്കും ഇത് ഫലപ്രദമാകണമെന്നില്ല. വീടുകളിൽ ശുദ്ധവായു പ്രവേശിപ്പിക്കുന്നതിനായി ജനൽ തുറന്നു വെക്കുന്നതാണ് പൂപ്പൽ തടയാനുള്ള ഏറ്റവും വിശ്വസനീയ മാർഗം. എന്നാൽ ചെലവ് കുറഞ്ഞ പരീക്ഷണമായി ഉപ്പു മാർഗവും ശ്രമിക്കാവുന്നതാണ്.
Leave a Reply