അപ്പച്ചന്‍ കണ്ണഞ്ചിറ
ബ്രോംലി സീറോ മലബാര്‍ മാസ്സ് സെന്ററിനെ ധന്യമാക്കിയ ആറു കുരുന്നുകളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം ഇടവകാഘോഷമാക്കി പാരീഷംഗങ്ങള്‍ കൊണ്ടാടി. ബ്രോംലി സെന്റ് ജോസഫ്സ് ദേവാലയത്തില്‍ വെച്ചാണ് യേശുവിന്റെ തിരുശരീരവും തിരുരക്തവും ഇതാദ്യമായി സ്വീകരിക്കുവാന്‍ കുഞ്ഞുങ്ങള്‍ക്ക് അനുഗ്രഹീതമായ ഭാഗ്യം ലഭിച്ചത്. ബ്രോംലി സീറോ മലബാര്‍ മാസ്സ് സെന്റര്‍ ചാപ്ലിന്‍ ഫാ. സാജു പിണക്കാട്ട്(കപ്പുച്ചിന്‍), ഫാ. ജോഷി (എസ് എസ് പി ), ഫാ.ഷിജു(എസ് എസ് പി) എന്നിവര്‍ തിരുകര്‍മ്മങ്ങളില്‍ കാര്‍മ്മികത്വം വഹിച്ചു.
ഫാ.ജോഷി കുര്‍ബാന മദ്ധ്യേ നല്‍കിയ സന്ദേശത്തില്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുരുന്നുകളെ അനുമോദിക്കുകയും, ക്രൈസ്തവ ജീവിതത്തില്‍ പരിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യം വിശദീകരിക്കുകയും, അനിവാര്യതയും,അനുഗ്രഹങ്ങളും എടുത്തുപറയുകയും ചെയ്തു. ആഘോഷമായ സമൂഹ ദിവ്യബലിക്ക് ശേഷം പള്ളി ഹാളില്‍ ഒത്തു കൂടിയ പാരീഷംഗങ്ങള്‍ തങ്ങളുടെ സമൂഹത്തില്‍ അനുഗ്രഹമായി മാറിയ കുരുന്നുകളെ അനുമോദിക്കുവാനും തങ്ങള്‍ക്കു ലഭിച്ച ആനന്ദത്തിന്റെയും അനുഗ്രഹത്തിന്റെയും ആഘോഷ പൂര്‍ണ്ണതക്കായി സംഗീത വിരുന്നും,വിഭവ സമൃദ്ധമായ ഭക്ഷണവും ക്രമീകരിച്ചിരുന്നു.
സജി-സാന്റി ദമ്പതികളുടെ മകന്‍ ലെവിസ് ,ജിമ്മി-റെറ്റി ദമ്പതികളുടെ മകന്‍ വില്യം,ജോബി-ലിസ കുടുംബത്തിലെ മകള്‍ ഇസബെല്‍, സജി- സിനി ദമ്പതികളുടെ മകന്‍ ടോം, സിനോന്‍-ജൂലി എന്നിവരുടെ മകന്‍ ജാക്സ്,സുബ്ബരാജ്-സിമി ദമ്പതികളുടെ മകള്‍ നമിത എന്നീ കുരുന്നുകളാണ് ആദ്യമായി ദിവ്യ കാരുണ്യ കൂദാശയിലൂടെ നിത്യരക്ഷയുടെ സമ്മാനമായ ഈശോയെ സ്വീകരിക്കുവാന്‍ അനുഗ്രഹിക്കപ്പെട്ടത്.
Leave a Reply