അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഹാരി രാജകുമാരനും മേഗനും ഒരു പെൺകുഞ്ഞ് പിറന്നതിൻെറ സന്തോഷത്തിലാണ് ബക്കിംഗ്ഹാം കൊട്ടാരവും ബ്രിട്ടനും. മുത്തശ്ശിയായ എലിസബത്ത് രാജ്ഞിയോടും ഹാരിയുടെ അമ്മയായ ഡയാന രാജകുമാരിയോടുമുള്ള സ്നേഹ ബഹുമാനാർത്ഥം ലിലിബെറ്റ് ഡയാന മൗണ്ട് ബാറ്റൺ വിൻഡ്‌സർ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11. 40 ന് കാലിഫോർണിയയിലെ സാന്താ ബാർബറയിലെ ആശുപത്രിയിലായിരുന്നു ലിലിയുടെ ജനനം. എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തിലെ ഏറ്റവും അടുപ്പമുള്ളവർ വിളിക്കുന്ന പേരാണ് ലിലിബെറ്റ് എന്നത്. രണ്ട് വയസുകാരനായ ആർച്ചി രാജകുമാരനാണ് ഹാരിയുടെയും മേഗൻെറയും ആദ്യത്തെ കണ്മണി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2018 മെയ് 19ന് വിവാഹിതരായ ഹാരിയും മേഗനും ബ്രിട്ടീഷ് രാജ കുടുംബവുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് യുഎസിലേയ്ക്ക് താമസം മാറ്റിയിരുന്നു. ഹാരിയും മേഗനും അടുത്തകാലത്ത് യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖം വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മുത്തശ്ശനായ ഫിലിപ്പ് രാജകുമാരൻെറ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ഹാരി യുകെയിൽ എത്തിയിരുന്നു. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിൻെറ പ്ലാറ്റിനം ജൂബിലിയിൽ ഹാരിയും മേഗനും പങ്കെടുക്കുന്നതിന് കൊട്ടാരത്തിൽ നിന്ന് അനുകൂല പ്രതികരണമല്ല ഉണ്ടായത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.