ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കൊട്ടാരമായ ബക്കിങ്ഹാം പാലസിന്റെ മോടിപിടിപ്പിക്കല്‍ ചിത്രങ്ങള്‍ പുറത്തുവന്നു. 369 മില്ല്യണ്‍ ബ്രിട്ടീഷ് പൗണ്ട് ചെലവഴിച്ചാണ് പാലസില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഇവയുടെ ചിത്രങ്ങളും വീഡിയോകളും രാജകുടുംബത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്.

1950 ന് ശേഷം ഇപ്പോഴാണ് പാലസില്‍ ഇത്രവലിയ തോതില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ദൃശ്യങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന പാലസിന്റെ കിഴക്കന്‍ വിങ്ങില്‍ ഫ്‌ളോറിങ്ങും ഫര്‍ണിച്ചറുകളും മൂവായിരത്തോളം വരുന്ന ആര്‍ട്ട് വര്‍ക്കുകളും മറ്റും നീക്കിയിട്ടുണ്ട്.
പാലസിന്റെ കിഴക്കു വശത്തുള്ള വിങ്ങിലെ വാള്‍പേപ്പറുകളും ഫ്‌ളോറിങ്ങുമെല്ലാം നീക്കിയതിനാല്‍  അത് തിരിച്ചറിയാന്‍ പോലുമാകുന്നില്ല.

1950 ന് ശേഷം ഇപ്പോഴാണ് പാലസില്‍ ഇത്രവലിയ തോതില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ദൃശ്യങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന പാലസിന്റെ കിഴക്കന്‍ വിങ്ങില്‍ ഫ്‌ളോറിങ്ങും ഫര്‍ണിച്ചറുകളും മൂവായിരത്തോളം വരുന്ന ആര്‍ട്ട് വര്‍ക്കുകളും മറ്റും നീക്കിയിട്ടുണ്ട്.
പാലസിന്റെ കിഴക്കു വശത്തുള്ള വിങ്ങിലെ വാള്‍പേപ്പറുകളും ഫ്‌ളോറിങ്ങുമെല്ലാം നീക്കിയതിനാല്‍  അത് തിരിച്ചറിയാന്‍ പോലുമാകുന്നില്ല.

കഴിഞ്ഞ ആഴ്ചയാണ് പാലസ് അറ്റകുറ്റപ്പണി ചിത്രങ്ങള്‍ പാലസ് അധികൃതര്‍ പുറത്തുവിട്ടത്. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും ചിത്രങ്ങള്‍ക്കൊപ്പമുണ്ട്. കിഴക്ക് ഭാഗത്തുള്ള വിങ്ങിലെ യെല്ലോ ഡ്രോയിങ് റൂമിലുള്ള 19 ാം നൂറ്റാണ്ടിലെ വാള്‍പേപ്പറുകള്‍ വളരെ ശ്രദ്ധാപൂര്‍വം നീക്കം ചെയ്യുന്ന ജോലികള്‍ നടക്കുന്നത് വീഡിയോയില്‍ കാണാം.

വാള്‍പേപ്പറുകളും മറ്റും വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രിസര്‍വ് ചെയ്ത് പാലസിന്റെ മുന്‍വശത്തെ റിസപ്ഷന്‍ ഏരിയയെ മനോഹരമാക്കാന്‍ ഉപയോഗിക്കും.

ചൈനീസ് ഡൈനിങ് റൂം, യെല്ലോ ഡ്രോയിങ് റൂം, സെന്റര്‍ റൂം എന്നിവയുള്‍പ്പടെ 200 മുറികളാണ് പാലസിന്റെ കിഴക്കന്‍ വിങ്ങിലുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനോടൊപ്പം ആര്‍ട്ട് വര്‍ക്കുകള്‍ ഉള്‍പ്പടെയുള്ള റോയല്‍ കളക്ഷനുകളും ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഇവ പാലസിന്റെ മറ്റു ഭാഗങ്ങളിലേക്ക് നീക്കും.

കുടുംബാംഗങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത ലഭിക്കുന്നതിനായി 1840 കളില്‍ വിക്ടോറിയ രാജ്ഞിയുടെ കാലത്താണ് കിഴക്കുഭാഗത്തുള്ള വിങ് നിര്‍മ്മിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഈ ഭാഗത്ത് പുനര്‍നിര്‍മ്മാണങ്ങളൊന്നും നടത്തിയിട്ടില്ല. 1950 ന് ശേഷം ഈ ഭാഗത്തെ ഇലക്ട്രിക്കല്‍, പ്ലംബിങ് എന്നിവയൊന്നും അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല.

16 കിലോമീറ്ററോളം നീളത്തിലുള്ള വാട്ടര്‍ പൈപ്പുകള്‍, 6500 പ്ലഗ് സോക്കറ്റുകള്‍, അഞ്ഞൂറോളം സാനിറ്ററി വെയറുകള്‍(ടോയ്‌ലറ്റ്, ബേസിന്‍ എന്നിവ), 32 കിലോമീറ്റര്‍ നീളത്തില്‍ സ്‌കര്‍ട്ടിങ് ബോര്‍ഡുകള്‍ എന്നിവയൊക്കെ് മാറ്റുന്നുണ്ട്.  പാലസില്‍ അഗ്നിബാധയുണ്ടാകാനും അമൂല്യവസ്തുക്കള്‍ നശിക്കാനും ഇടയുണ്ടെന്ന വിദഗ്‌ധോപദേശത്തെ തുടര്‍ന്നാണ് അറ്റകുറ്റപ്പണി നടത്താന്‍ രാജകുടുംബം തീരുമാനിച്ചത്.

സര്‍ക്കാര്‍ രാജകുടുംബത്തിന് നല്‍കുന്ന വാര്‍ഷിക ഫീസ് വഴിയുള്ള ഗ്രാന്റ് ഉപയോഗിച്ചാണ് പാലസിന്റെ മേക്ക്ഓവര്‍ നടക്കുന്നത്.