ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളികൾ ഉൾപ്പെടെയുള്ള ബർമിങ്ഹാം നിവാസികൾ മോഷ്ടാക്കളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. 12 ഓളം മോഷണങ്ങളാണ് ഏഷ്യൻ വംശജരുടെ ഭവനങ്ങൾ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ നടന്നത്. യുകെയിൽ ഉടനീളം മലയാളികളുടെ ഭവനങ്ങളെ മോഷ്ടാക്കൾ നോട്ടമിട്ടിരിക്കുന്ന കാര്യം മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു .   മുപ്പതിനായിരം പൗണ്ട് വിലമതിക്കുന്ന ആഭരണങ്ങളും സ്വർണവും ആണ് കഴിഞ്ഞ ദിവസങ്ങളിൽ ബർമിങ്ഹാംമിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്  . അടുത്തയിടെ നടന്ന പന്ത്രണ്ട് മോഷണങ്ങളും അന്വേഷിക്കുന്ന പോലീസ് കുറ്റവാളികൾ ഏഷ്യൻ സ്വർണത്തിനായി ഹാൻഡ്‌സ്‌വർത്ത് വുഡിലെ തെരുവുകൾ ലക്ഷ്യമിടുന്നതായി പറഞ്ഞു. നവംബർ 3-ന് ബ്യൂചാംപ് അവന്യൂവിൽ നടന്ന കവർച്ചയിൽ കുറ്റവാളി മുൻവാതിലിലൂടെ ബലംപ്രയോഗിച്ച് 20,000 പൗണ്ട് വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നെടുക്കുന്നതിൻെറ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. നവംബർ 6-ന് പുലർച്ചെ 5.20 ന് എംഗ്ലെസ്റ്റെഡ് ക്ലോസിലും മോഷണ ശ്രമം നടന്നിരുന്നു. അജ്ഞാതനായ ഒരാൾ സൈഡ് ഗേറ്റ് വഴി വീട്ടിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് പൂട്ട് പരിശോധിക്കുകയും ചെയ്തു. നവംബർ 7-ന് മിൽഫീൽഡ് റോഡിൽ നടന്ന മോഷണ ശ്രമത്തിൽ മോഷ്‌ടാവ്‌ കിടപ്പുമുറിയുടെ ജനൽ തുറന്നിട്ട നിലയിൽ കണ്ടെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ പത്ത് ദിവസങ്ങളായി കവർച്ചാ ശ്രമങ്ങൾ വളരെയധികം വർധിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഏഷ്യൻ വംശജരുടെ സ്വർണത്തിനായി പ്രത്യേക പ്രദേശങ്ങൾ മോഷ്ടാക്കൾ ലക്ഷ്യമിടുന്നതായി വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു . മോഷണശ്രമം തടയാൻ പലപ്പോഴും ലളിതമായ മാർഗങ്ങൾ മതിയാകും. ഇവ പാലിക്കുന്നത് വഴി മോഷണത്തിന് ഇരയാകാനുള്ള സാധ്യത കുറയ്ക്കാനാകുമെന്നും പോലീസ് അറിയിച്ചു . കവർച്ചകളിൽ മൂന്നിലൊന്നിൽ കള്ളന്മാർ തുറന്ന ജനാലയിലൂടെയോ വാതിലിലൂടെയോയാണ് പ്രവേശിക്കുന്നത്. വാതിലുകളും ജനലുകളും പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക , വാതിലുകൾ സുരക്ഷിതമാക്കുക, ഫ്രെയിമുകളുടെയും ഗ്ലാസ് പാനലുകളുടെയും അവസ്ഥ പരിശോധിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ ഒട്ടുമിക്ക മോഷണ ശ്രമങ്ങളും തടയാൻ കഴിയും.