പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ ഷെഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. കോഴിക്കോട് എകരൂൽ സ്വദേശിനി അർച്ചന (15) മരിച്ച സംഭവത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. മകൾ ആത്മഹത്യ ചെയ്തതല്ലെന്നും മകളുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നതായും അമ്മ സുചിത്ര പറയുന്നു.

ഈ മാസം 24 നാണ് അർച്ചനയുടെ മൃതദേഹം ഷെഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അമ്മ സുചിത്ര ജോലിക്ക് പോകുന്നതിന് മുൻപ് അർച്ചനയെ അച്ഛമ്മയെ വീട്ടിലാക്കിയിരുന്നു. ഇതിനിടയിൽ ബുക്ക് എടുക്കാനാണെന്ന് പറഞ്ഞ് അർച്ചന ഷെഡിലേക്ക് പോകുകയായിരുന്നു. തുടർന്ന് ഷെഡിന് തീപിടിച്ചെന്ന വിവരമാണ് താൻ അറിയുന്നത് തീ അണച്ചപ്പോൾ അർച്ചനയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടതെന്നും സുചിത്ര പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം മകളുടെ മൃതദേഹം കിടന്നുറങ്ങുന്ന രീതിയിലായിരുന്നു. തീപിടിത്തത്തിൽ ആണ് മരിച്ചതെങ്കിൽ ഇങ്ങനെ കിടക്കുമോ എന്നാണ് അർച്ചനയുടെ കുടുംബം സംശയം പ്രകടിപ്പിക്കുന്നത്. കൂടാതെ മൂക്കിൽ നിന്ന് രക്തം വരുന്നതായി കണ്ടെന്നും ചിലർ പറയുന്നു. മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് സുചിത്ര പരാതിയിൽ ആവശ്യപ്പെട്ടു.