ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പ്രധാനമന്ത്രി ലിസ് ട്രസിന്റെ നയങ്ങളെ ചൊല്ലി രാജ്യത്ത് ഭരണപക്ഷത്തിനിടയിൽ തന്നെ വിഭാഗീയത രൂക്ഷമാകുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് ഒടുവിൽ സമാധാന ശ്രമവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി നാദിം സഹാവി. രാജ്യത്തിന്റെ പുരോഗതിയാണ് പ്രധാനമെന്നും അതിനായി എല്ലാവരും ടോറികളുടെ പിന്നിൽ അണിനിരക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
പാർട്ടിക്കുള്ളിലെ വ്യത്യസ്ത അഭിപ്രായം വിഭജനം ഉണ്ടാക്കുമെന്നും അത് അടുത്ത തിരഞ്ഞെടുപ്പിൽ പരാജയത്തിനു സാധ്യത വർധിപ്പിക്കുമെന്നും സഹാവി പറഞ്ഞു. എന്നാൽ ട്രസ് രാജ്യത്തിന്റെ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടാണ് പ്രവർത്തിക്കേണ്ടതെന്ന് മുൻ സാംസ്കാരിക സെക്രട്ടറി നദീൻ ഡോറീസ് മുന്നറിയിപ്പ് നൽകി.
കൺസർവേറ്റീവുകൾ ട്രസിനെ പുറത്താക്കുന്ന ഒരു സാഹചര്യം കാണാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; അത് സാധ്യമല്ല, ലിസ് ട്രസിന്റെ പുറകെ പോവുകയാണ് പാർട്ടിക്ക് ചെയ്യാൻ കഴിയുന്നത്. കാലതാമസം നേരിടുന്നതാണ് പ്രധാനം പ്രശ്നമെന്നും സാമ്പത്തിക വളർച്ചയ്ക്കും ഊർജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പദ്ധതി നടപ്പിലാക്കുന്നതിലാണ് ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിചേർത്തു.
എന്നാൽ ഞായറാഴ്ച അബർഡീനിൽ നടന്ന എസ്എൻപിയുടെ പാർട്ടി സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കവെ, ടോറി സർക്കാരിനേക്കാൾ ഒരു ലേബർ പാർട്ടിയാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് സ്റ്റർജിയൻ പറഞ്ഞു: “ടോറികളെയും അവർ നിലകൊള്ളുന്ന എല്ലാറ്റിനെയും ഞാൻ വെറുക്കുന്നു.” രാജ്യത്തെ ഭരണപക്ഷ പാർട്ടിക്കുള്ളിൽ തന്നെ വിഭാഗീയത രൂക്ഷമാകുന്നതിന്റെ വാർത്തകൾ ദിനംതോറും പുറത്തുവരികയാണ്.
Leave a Reply