ടോം ജോസ് തടിയംപാട്

വൃക്ക ദാനത്തിലൂടെ മലയാളികൾക്ക് മാതൃകയായി മാറുകയും ലോകം മുഴുവൻ വൃക്കദാനത്തിന്റെ മാഹാത്മ്യം പ്രഘോഷിക്കുകയും ചെയ്ത ഫാദർ ഡേവിസ് ചിറമേൽ എല്ലാം നഷ്ട്ടപ്പെട്ടു വിദേശത്തുനിന്നും കേരളത്തിലേക്ക് ഒഴുകുന്ന മലയാളികൾക്ക് ഒരു കൈത്താങ്ങാകുന്നതിനുവേണ്ടി നടത്തുന്ന സേവ് പ്രവാസി എന്ന ആശയം ഇന്നു ലോക മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. ലോകം മുഴുവൻ പോയി ജോലിചെയ്തു കേരളത്തിലെ പട്ടിണിയകറ്റാൻ കഷ്ട്ടപ്പെട്ട് പണിചെയ്തവൻ പട്ടിണിക്കാരനായി തിരിച്ചുവരുമ്പോൾ ഒരു കൈത്താങ്ങാകാൻ ലോകത്തെ മുഴുവൻ മലയാളിക്കും ബാധ്യതയുണ്ട്. ആ ബാധ്യതയാണ് അച്ചൻ ഏറ്റെടുത്തിരിക്കുന്നത് ഇതിലേക്ക് നമ്മൾ അച്ചനെ സഹായിക്കേണ്ടതുണ്ട് .

സേവ് പ്രവാസി എന്ന ആശയത്തിൽ നിന്ന് രൂപം കൊണ്ട രണ്ടാമത്തെ ആശയമാണ് “ഹൃദയപൂർവം പ്രവാസി”. ഇതിൽ മടങ്ങിവരുന്ന/ മടങ്ങിവന്ന പ്രവാസികളുടെ കുടുംബങ്ങളിലെ അത്താഴപ്പട്ടിണിക്കാരെ അഥവാ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വിഷമിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ തയ്യാറാക്കിയ ഒരു പദ്ധതിയാണ്.

ഒരു കുടുംബത്തിന് ഒരു വർഷം 90000 രൂപ എന്ന കണക്കിൽ അതായത് 30000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായി നൽകി, ഓരോ മാസവും കിട്ടുന്നത് കടവും വാങ്ങി നേരെ നാട്ടിലെ കുടുംബങ്ങളിലേക്ക് അയച്ചുകൊടുത്ത് കഴിഞ്ഞവർ, പെട്ടെന്ന് എല്ലാ വരുമാനവും നിലച്ചു പോയിട്ട്, നാട്ടിലെത്തിയാൽ എന്തുചെയ്യും എന്ന് കണ്ണുമിഴിച്ചു പോയവർക്ക്, അവരുടെ ജീവിതത്തിൽ വീണ്ടും പ്രത്യാശയുടെ കിരണങ്ങൾ ചൊരിയാൻ, കുടുംബത്തിന്റെ അത്യാവശ്യ ചിലവുകൾ ഒരു വർഷം നടക്കുമല്ലോ എന്ന് ആശ്വസിച്ചു കൊണ്ട് പുതിയ ജീവിതം ആരംഭിക്കാൻ വേണ്ടിയുള്ള ഒരു കൈത്താങ്ങാണിത്‌.
ഇപ്പോൾത്തന്നെ 178 കുടുംബങ്ങളെ ഒരുവർഷം സംരക്ഷിക്കാൻ യുകെ അടക്കമുള്ള പലരാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളായ ചില സുമനസ്സുകളുടെ കാരുണ്യം മൂലം അതിലേക്ക് ഏറ്റെടുത്തിട്ടുണ്ട്. ആദ്യത്തെ ആളായി മലേഷ്യയിൽ നിന്ന് എത്തി കോവിഡ് ബാധിച്ച പുരുഷോത്തമൻ എന്നയാളെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.

ഞാൻ രാവിലെ അച്ചനോട് ഈ പരിപാടിയുടെ പ്രവർത്തനങ്ങളെപ്പറ്റി സംസാരിച്ചപ്പോൾ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള കുറഞ്ഞത് പത്തു കുടുംബങ്ങൾക്കെങ്കിലും സഹായം എത്തിക്കാൻ നിലവിൽ ആളുകൾ സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത്, എന്നാൽ അതുപോര കൂടുതൽ ആളുകളെ സഹായിക്കേണ്ടതുണ്ട്. അതാത് സ്ഥലങ്ങളിലെ സാമൂഹ്യ, സർവീസ് സംഘടനകൾക്കും കൂട്ടായ്മകൾക്കും അർഹരായവരെ കണ്ടെത്തി നൽകി സഹായിക്കാനാകും. ഒരു സംഘടനയ്ക്ക് രണ്ടുപേർ എന്ന നിലയിൽ നിർദ്ദേശിക്കാം. ചിറമേലച്ചൻ നേരിട്ട് ആ വീടുകൾ സന്ദർശിച്ച് അർഹത ഉറപ്പാക്കി സ്പോൺസേഴ്‌സിനെ അറിയിച്ചുകൊണ്ട് സഹായം കൊടുക്കാൻ തുടങ്ങും. നമ്മൾ ഒന്നിച്ചുനിന്നാൽ നടക്കാത്തതായി ഒന്നുമില്ലല്ലോ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫാദർ ഡേവിസ് ചിറമേൽ നേതൃത്വം നൽകുന്ന ഈ ജീവകാരുണ്യദ്ധതിയിൽ പങ്കാളികളായി, മടങ്ങിയെത്തിയാൽ കുടുംബത്തോടെ കൂട്ട ആത്മഹത്യയല്ലാതെ വഴിയില്ല എന്ന് കരുതിയവരെ രക്ഷിക്കാൻ നമുക്കൊരുമിക്കാം. 500 കുടുംബങ്ങളെ എങ്കിലും കുറഞ്ഞത് ഏറ്റെടുക്കണം എന്നാണ് അച്ചൻ ആഗ്രഹിക്കുന്നത്. കഴിയുന്ന എല്ലാവരും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ചിറമേൽ അച്ചന്റെ വാട്സാപ്പ് നമ്പർ ഇതോടൊപ്പം ചേർക്കുന്നു. ഓരോ സന്ദേശവും ഓരോ കുടുംബങ്ങളെ ഏറ്റെടുക്കാൻ ഉതകുന്നതാകട്ടെ.

ഒരാൾക്ക് ഒറ്റയ്ക്ക് കഴിയില്ലെങ്കിൽ ഒന്നോ രണ്ടോ പേര് ചേർന്നും ഉത്തരവാദിത്തം ഏറ്റെടുത്താലും ഒരുപക്ഷെ ഓരോ കുടുംബങ്ങളെ വീതം ആത്മഹത്യയിൽ നിന്ന് രക്ഷിച്ചു സഹായിക്കാനേയേക്കും .
നാളെ ആരെന്നും എന്തെന്നുമാർക്കറിയാം

ഫാദർ ഡേവിസ് ചിറമേലിന്റെ ഫോൺ നമ്പർ Fr. Davis Chiramel : 0091 92073 03131