ക്രിസ്മസ് ദിനത്തില്‍ ബ്രിട്ടീഷ് ആര്‍മി ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന ആറ് സൈനികരെ കണ്ടെത്താന്‍ കഴിയുമോ എന്ന ചോദ്യത്തോടു കൂടിയായിരുന്നു ആ ട്വീറ്റ്. സംഭവം വൈറലാകുകയും ചെയ്തു. അതോടെ ഒളിഞ്ഞിരിക്കുന്ന സൈനികരെ കണ്ടെത്താനുള്ള ആവേശത്തിലായി സോഷ്യല്‍മീഡിയ.

സലിസ്ബുറി പ്രദേശത്തുനിന്നും കഴിഞ്ഞ ജൂലൈയ് മാസത്തില്‍ എടുത്ത ചിത്രമാണിത്. നിരീക്ഷണ കഴിവ് അളക്കാനായി ഇത് നിങ്ങള്‍ക്കായി പങ്കുവെയ്ക്കുന്നുവെന്ന കുറിപ്പോടെയാണ് ആദ്യ ചിത്രം ആര്‍മി പങ്കുവെച്ചത്.ഈ ചിത്രത്തിനു പിന്നാലെ മറഞ്ഞിരിക്കുന്ന സൈനികരെ പകുതി വെളിപ്പെടുത്തിക്കൊണ്ട് കണ്ടെത്തല്‍ സഹായകരമാക്കാന്‍ അടുത്ത ചിത്രവും സൈന്യം പുറത്തുവിട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിരവധി പേര്‍ ഉത്തരം കണ്ടെത്തുകയും, തോല്‍വി സമ്മതിക്കുകയും ചെയ്തു.ഒടുവില്‍ ആര്‍മി തന്നെ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന സൈനികരെ അടയാളപ്പെടുത്തിക്കൊണ്ടുള്ള അവസാനത്തെ ചിത്രം പുറത്തുവിട്ടു.

 On Boxing Day the unit revealed their positions, and social media users were completely shocked