കാൻറർബറി: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ജൂൺ മാസം 24 ന് ശനിയാഴ്ച കാൻറർബറി റീജണിലെ റെഡ്ഹിൽ സെന്റ് തെരേസ ദേവാലയത്തിൽ വെച്ച് ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സുഗമമായ പാസ്റ്ററൽ ശുശ്രുഷയ്ക്കായി നിലവിലുള്ള എട്ടു റീജണുകൾ പന്ത്രണ്ടായി വിഭജിച്ചു പുതുതായി രൂപീകരിക്കപ്പെട്ട കാൻറർബറി റീജണിൽ ഇതാദ്യമായാണ് ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ചു സന്ദേശം നൽകും.

പ്രശസ്ത ധ്യാന ഗുരുവും, റോം യൂണിവേഴ്സിറ്റി പ്രൊഫസ്സറും, ബാംഗ്ലൂർ കർമലാരം തിയോളജി കോളേജിൽ വിസിറ്റിങ് പ്രൊഫസറുമായ ഫാ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് ഒ.സി.ഡി ബൈബിൾ കൺവെൻഷൻ നയിക്കുന്നതാണ്.ഭക്തിഗാനങ്ങൾ രചിച്ചു,മ്യൂസിക്ക് ചെയ്യാറുള്ള ഇഗ്നേഷ്യസ് അച്ചൻ നല്ലൊരു വാഗ്മികൂടിയാണ്.

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, അനുഗ്രഹീത കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ SH വിശുദ്ധ ഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം നൽകുകയും ചെയ്യും.

കാൻറർബറി റീജണൽ കോർഡിനേറ്റർ ഫാ.മാത്യു മുളയോലിൽ സഹകാർമികത്വം വഹിക്കുകയും കൺവൻഷനു നേതൃത്വം അരുളുകയും ചെയ്യും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാൻറർബറി റീജണൽ കൺവെൻഷനിൽ രാവിലെ ഒമ്പതരക്ക് ആരംഭിച്ചു വൈകുന്നേരം നാലു മണിവരെ നടത്തപ്പെടുന്ന തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേർന്ന് ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി ഫാ. മാത്യു, ഇവാഞ്ചലൈസേഷൻ റീജണൽ കോർഡിനേറ്റർ ഡോൺബി, സെക്രട്ടറി ജോസഫ് കരുമത്തി എന്നിവർ അറിയിച്ചു.

കുമ്പസാരത്തിനും,സ്പിരിച്യുൽ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കും. ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഡോൺബി – 07921824640, ജോസഫ് – 07760505659

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:
St.Teresa RC Church,Weldon Way,Merstham,Redhill,RH1 3QA