ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ 4- ലെ പൊതു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലേബർ പാർട്ടിയുടെ മുന്നിലെ ഏറ്റവും വലിയ കടമ്പയാണ് എൻഎച്ച്എസ്സിന്റെ പ്രവർത്തനം സുഗമമാക്കുക എന്നത്. കുടിയേറ്റ വിരുദ്ധതയും എൻഎച്ച്എസ്സിലെ കെടു കാര്യസ്ഥതയും ഉയർത്തി കാട്ടിയാണ് ലേബർ പാർട്ടി അധികാരത്തിലെത്തിയത്. അധികാരത്തിലെത്തി 6 മാസം കഴിഞ്ഞിട്ടും പല കാര്യങ്ങളിലും കാര്യമായ പുരോഗതി കൈവരിക്കാൻ സാധിക്കാത്തത് സർക്കാരിൻറെ ജനപ്രീതി വൻതോതിൽ കുറയുന്നതിന് കാരണമായിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഈ സാഹചര്യത്തിലാണ് പരമ്പരാഗതമായ ഹോസ്പിറ്റൽ സന്ദർശനത്തിനും ചികിത്സയ്ക്കും ബദൽ മാർഗ്ഗങ്ങൾ സർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ഫോൺ വഴിയോ ഇമെയിൽ വഴിയോ രോഗികൾക്ക് ജി പി മാരുമായി കൺസൾട്ട് ചെയ്യാൻ സാധിക്കും. ഇത്തരം സേവനങ്ങളിൽ ഏർപ്പെടുന്ന ജി പി മാർക്ക് ക്യാഷ് ഇൻസെന്റീവ് നൽകാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത് . ഇത്തരത്തിലുള്ള ഓരോ സേവനങ്ങളിലും ജി പി മാർക്ക് 20 പൗണ്ട് ആണ് ലഭിക്കുക. ഈ നടപടിയിലൂടെ എൻ എച്ച് എസ് വെയിറ്റിംഗ് ലിസ്റ്റ് കാര്യമായി വെട്ടിക്കുറയ്ക്കാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.


92 ശതമാനം രോഗികൾക്ക് എങ്കിലും കാത്തിരിപ്പു സമയം നിലവിലെ 18 ആഴ്ചയിൽ നിന്ന് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രധാനമന്ത്രി കെയർ സ്റ്റാർമറും ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗും പ്രഖ്യാപിച്ചതാണ് പുതിയ നടപടി. ഈ പദ്ധതിയിലൂടെ പുതിയതായി 8 ലക്ഷം പേർക്കെങ്കിലും അധികമായി ചികിത്സ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത് . പുതിയ പദ്ധതിക്ക് ചിലവ് വരുന്ന 80 മില്യൺ പൗണ്ട് നിലവിലുള്ള ബഡ്ജറ്റിൽ നിന്ന് കണ്ടെത്താനാണ് തീരുമാനം .