ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കാസിൽ വെയിലിൽ കുത്തേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. കാഡ്ബറി ഡ്രൈവിളിലാണ് ദാരുണമായ സംഭവം ഉണ്ടായത്. അപകടത്തിൽ ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് അറിയിച്ചു. അത്യാഹിത വിഭാഗവും ആംബുലൻസ് ജീവനക്കാരും സംഭവസ്ഥലത്ത് എത്തിയിട്ടും ജീവൻ രക്ഷിക്കാൻ ആയില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പ്രാഥമിക അന്വേഷണം മാത്രമാണ് ഇതുവരെ പൂർത്തിയാക്കിയത്. കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വാഹനങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ട്രാക്ക് ചെയ്യാൻ പോലീസ് ശ്രമിക്കുകയാണ്. ഇത് ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്ന് പ്രാഥമിക സൂചനകൾ വ്യക്തമാക്കുന്നു.

ഫോറൻസിക് പരിശോധനയുടെ റിപ്പോർട്ട്‌ ലഭ്യമായതിന് ശേഷമേ തുടർ നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്ത് പോലീസ് പരിശോധന തുടരുകയാണ്. ഫോറെൻസിക് പ്രതിനിധികളും സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്.