ന്യൂസ് ഡെസ്ക് മലയാളം യുകെ.
കോവിഡിനെ അതിജീവിച്ചു കൊണ്ടിരിക്കുന്ന ബ്രിട്ടണ്, ജനങ്ങള്‍ക്ക് നല്കിയ ഇളവുകളുടെ അടിസ്ഥാനത്തില്‍ യൂറോപ്പിന്റെ സൗന്ദര്യമായ യോര്‍ക്ഷയറിലെ പ്രധാന മലയാളി അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ തികച്ചും അപ്രതീക്ഷിതമായി അരങ്ങേറിയ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മലയാളം യുകെ ന്യൂസ് സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യൂ പകര്‍ത്തിയ വീഡിയോ അഞ്ച് ദിവസിത്തിനുള്ളില്‍ കണ്ടത് 2.2K ആള്‍ക്കാരാണ്.
കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന ബ്രിട്ടണ് നല്കിയ ഇളവുകള്‍ യുകെ മലയാളികള്‍ക്കാശ്വാസമായി. കോവിഡിനെ തുടര്‍ന്ന് 2019 ഡിസംബറിലെ കിസ്തുമസ്സ് പുതുവത്സരാഘോഷത്തോടെ യുകെ മലയാളികളുടെ ആഘോഷങ്ങള്‍ അവസാനിച്ചിരുന്നു. 20 മാസങ്ങള്‍ക്ക് ശേഷം ബ്രിട്ടണ് ഇളവുകള്‍ നല്‍കിയെങ്കിലും യുകെയിലെ ചുരുക്കം ചില അസ്സോസിയേഷനുകള്‍ മാത്രമേ ആഘോഷങ്ങളുമായി മുന്നോട്ട് വന്നുള്ളൂ. സമയ പരിമിതിയായിരുന്നു പ്രധാന കാരണം. എക്കാലത്തും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന യോര്‍ക്ഷയറിലെ പ്രധാന അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന് ഗവണ്മെന്റ് അനുവദിച്ച ഇളവുകളുടെ അടിസ്ഥാനത്തില്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
അസ്സോസിയേഷന് പ്രസിഡന്റ് ഡേവിസ് പോള്‍, സെക്രട്ടി ആന്റോ പത്രോസ് എന്നിവര്‍ നേതൃത്വം കൊടുത്ത് ഓഗസ്റ്റ് 28 ശനിയാഴ്ച്ച കീത്തിലി കമ്മ്യൂണിറ്റി സെന്ററില്‍ ഓണാഘോഷം നടന്നു. പരിമിതമായ സൗകര്യങ്ങളില്‍ സംഘടിപ്പിച്ച ആഘോഷങ്ങളില്‍ അസ്സോസിയേഷനിലെ ഭൂരിഭാഗം പേരും പങ്കെടുത്തു. സ്കൂള്‍ അവധികാലമായതുകൊണ്ട് ചുരുക്കം ചിലര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയവരുടെ സ്നേഹപ്രകടനങ്ങള്‍ ശ്രദ്ധേയമായി. ആഘോഷങ്ങള്‍ക്കൊടുവില്‍ നടന്ന ഗാനമേളയില്‍ നൃത്തച്ചൊവുടുകള്‍ വെച്ച് കാഴ്ചക്കാരായിരുന്ന സ്ത്രീകള്‍ എണീറ്റ് ഗാനത്തിനൊത്ത് നൃത്തം ചെയ്യാന്‍ തുടങ്ങി. പിന്നയതങ്ങൊട്ടരാവേശമായി മാറി. 20 മാസങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയതിന്റെ ആവേശം. പ്രാക്ടീസ് ചെയ്തെത്തിയതിലും ഗംഭീരമായി അസ്സോസിയേഷനിലെ ഗായകരായ ആന്റോ പത്രോസും ഡോ. അഞ്ചു വര്‍ഗ്ഗീസും ആലപിച്ച ഗാനത്തോടൊപ്പം അവര്‍ നൃത്തം ചെയ്തു. ആ നൃത്തത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ വീഡിയോ കണ്ടത് 2.2k ആള്‍ക്കാരാണ്.
വീഡിയോയുടെ പൂര്‍ണ്ണരുപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ല്ക് ചെയ്യുക.
https://www.facebook.com/shibu.mathew.758737/videos/308669741031229/
കടിയങ്ങാട്: വോക്കിങ് കാരുണ്യയുടെ എൺപത്തിഅഞ്ചാമത് സഹായമായ എൺപത്തിഏഴായിരം രൂപ
ശരീരം തളർന്നു സംസാരശേഷി നഷ്ടപ്പെട്ട 26 വയസുകാരൻ സായൂജിന് പടത്തുകടവ് പള്ളി വികാരി ഫാദർ ജോസഫ് വടക്കേൽ കൈമാറി. ഇത് വെറും വാക്കോ വർത്തമാനമോ അല്ല ഉള്ളു കലങ്ങും തേങ്ങലാണ്. ഏതോ അർത്ഥത്തിൽ നാമറിഞ്ഞിട്ടും അറിയാതെ നമുക്കിടയിൽ ഒറ്റമുറിച്ചെത്തിയിൽ കഷ്ടപ്പാടുകൾ ശീലമാക്കാൻ വിധിക്കപ്പെട്ട പാവങ്ങളാണവർ. കടിയങ്ങാട് പാലത്തിൽനിന്നും ഒരു വിളിപ്പാടകലെ കുളക്കണ്ടത്തിലാണ് സായൂജിന്റെ കൂര. ശരിക്കും വഴിപോലുമില്ലാത്ത ഒരു ആലതന്നെയാണത്. ഈ വരുന്ന കാറ്റും മഴയും കൊണ്ടുപോയ് ക്കോ എന്ന കോലത്തിൽ ഏഴു സെന്ററിൽ നാലുകാലും ഒരു ഷീറ്റും നമ്മെ കളിയാക്കി നിൽക്കും പോലെ തോന്നും ഒറ്റ കാഴ്ചയിൽ.
സ്കൂളിൽ പഠിക്കുന്ന നല്ല പ്രായത്തിൽ ശരീരം തളർന്നു സംസാരശേഷി നഷ്ടപ്പെട്ട് കിടപ്പിലായതാണ് സായൂജ്. നിരവധി ചികിത്സകൾ പലരുടെയും സഹായങ്ങൾക്കൊണ്ടു ചെയ്തെങ്കിലും സായൂജ് ഇന്നും കിടന്ന കിടപ്പിലാണ്. സായൂജിന്റെ ധീർഘകാലത്തെ ചികിത്സകൾ കുമാരനേയും കുടുംബത്തെയും വലിയ കടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. കുമാരന്റെ തുച്ഛമായ വരുമാനം കൊണ്ട് കുടുംബം തന്നെ മുൻപോട്ടു തള്ളിനീക്കാൻ കഷ്ടപ്പെടുകയാണ്. സായൂജിന് മരുന്നിനും മറ്റുമായിത്തന്നെ മൂവായിരം രൂപയിൽ പരം ആഴ്ചയിൽ ആവശ്യമാണ്. ചോർന്നൊലിക്കുന്ന കൂരയിൽ കിടക്കുമ്പോഴും മരുന്നും ഭക്ഷണവും മുടങ്ങരുതെ എന്ന ഒറ്റപ്രാർത്ഥന മാത്രമേ കുമാരനും കുടുംബത്തിനുമുള്ളു.
പ്രിയമുള്ളവരേ ഈ കുടുംബത്തിന്റെ നിസഹായാവസ്ഥയിൽ അകമൊഴിഞ്ഞു സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി.
കുടുതല്‍വിവരങ്ങള്‍ക്ക്
ജെയിൻ ജോസഫ്: 07809702654
ബോബൻ സെബാസ്റ്റ്യൻ: 07846165720
സാജു ജോസഫ് 07507361048
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഓണം ചാരിറ്റിയിലൂടെ ശേഖരിച്ച 2095 പൗണ്ട് ( Rs 211176) രണ്ടായി വീതിച്ചു
105588 ( ഒരുലക്ഷത്തി അയ്യായിരത്തി അഞ്ഞൂറ്റി അൻപത്തിയെട്ടു രൂപ വീതം) മുരിക്കാശ്ശേരി, പെരിഞ്ചാൻകുട്ടി സ്വദേശി മുക്കാലികുഴിയിൽ ഡെയ് സിക്കും ,രാമപുരം അമ്മൻകര സ്വദേശി വടക്കേപുളിക്കൽ ശിവദാസനും കൈമാറി . ഇവർക്ക് രണ്ടുപേർക്കും വീട് നിർമിക്കുന്നതിനു സഹായിക്കുന്നതിനു വേണ്ടിയാണ് ഞങ്ങൾ ഓണം ചാരിറ്റി നടത്തിയത് , പടമുഖം സ്നേഹ മന്ദിരത്തിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ വച്ച് സ്നേഹമന്ദിരം ഡയറക്ടർ ബ്രദർ രാജു ഡെയ് സിക്ക് 105588 രൂപയുടെ ചെക്ക് കൈമാറി . രാമപുരം വടക്കേപുളിക്കൽ ശിവദാസന്റെ വീട്ടിൽ എത്തി ഇരട്ടച്ചിറ വികസനസമിതി പ്രസിഡണ്ട് റോയ് ചെറിയാൻ സദാശിവന്റെ മകൾ ദിവ്യയ്ക്ക് 105588 രൂപയുടെ ചെക്ക് കൈമാറി സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു .

ഡെയ്സിയെ സഹായിക്കണം എന്ന അഭ്യർത്ഥയുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് ബെർമിഹാമിൽ
താമസിക്കുന്ന മുരിക്കാശേരി സ്വദേശി തേക്കലകാട്ടിൽ ജയ്മോൻ ജോർജാണ് ശിവദാസനെ സഹായിക്കാൻ മുൻപോട്ടു വന്നത് ലിവർപൂളിൽ താമസിക്കുന്ന തോമസ് ജോർജാണ് (തൊമ്മൻ ).
ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമന്യേ കേരളത്തിലും, യു കെയിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 99 ലക്ഷം രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് . 2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് , ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ്, .എന്നിവരാണ്
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ഉണ്ണികൃഷ്ണൻ ബാലൻ
സമീക്ഷ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ പൂൾ ബ്രാഞ്ചിന്റെ പ്രധിനിധി സമ്മേളനം 15/8/2021 ൽ ചേരുകയുണ്ടായി. മുൻ ഭരണ സമിതി പ്രസിഡന്റ് സഖാവ് പോളി മാഞ്ഞൂരാൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സമീക്ഷ നാഷണൽ പ്രസിഡന്റ് സഖാവ് സ്വപ്ന പ്രവീൺ, നാഷണൽ കമ്മിറ്റി അംഗം സഖാവ് പ്രവീൺ രാമചന്ദ്രൻ എന്നിവർ നേരിട്ടും , നാഷണൽ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി ഓൺലൈൻ ആയും പങ്കെടുത്തു.
സ്ഥാനം ഒഴിയുന്ന ഭരണ സമിതിക്കുവേണ്ടി സെക്രട്ടറി സഖാവ് നോബിൾ തെക്കേമുറി റിപ്പോർട്ട് അവതരിപ്പിച്ചു. പൂൾ ബ്രാഞ്ചിനെ പ്രതിനിധീകരിച്ചു സഖാക്കൾ നോബിൾ തെക്കേമുറി , പോളി മാഞ്ഞൂരാൻ, റെജി കുഞ്ഞാപ്പി , എൽദോ, മനു പോൾ , ജോസ് ,റെന്നി ,സ്നേഹ,സനൽ ,ബേസിൽ എന്നിവർ പങ്കെടുത്തു. അടുത്ത രണ്ട് വർഷത്തേയ്ക്കുള്ള പുതിയ ഭരണ സമിതിയെയും ഏകകണ്ഠേന തെരഞ്ഞെടുത്തു.

സ:സനൽഏബ്രഹാം (പ്രസിഡന്റ് )
സ:റെജി കുഞ്ഞപ്പി (സെക്രട്ടറി )
സ :ജോസ് (ട്രഷറർ )
സ :മനു പോൾ (വൈസ് പ്രസിഡന്റ് )
സ :പോളി മാഞ്ഞൂരാൻ (ജോയിൻ സെക്രട്ടറി ) എന്നിവർ നയിക്കുന്ന പുതിയ ഭരണ സമിതിയിലേക്ക് എക്സിക്യൂട്ടീവ് അംഗങ്ങളെ പിന്നീട് തീരുമാനിക്കാം എന്നും യോഗം തീരുമാനിച്ചു. സമീക്ഷ യുകെയുടെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്കും വരാൻ പോകുന്ന ദേശീയ സമ്മേളനത്തിനും യോഗം പൂർണ്ണ പിന്തുണ അറിയിച്ചു.



ന്യൂസ് ഡെസ്ക്. മലയാളം യുകെ
യോര്‍ക്ഷയറിലെ പ്രധാന അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി നടത്തപ്പെട്ടു. കോവിഡിനെ അതിജീവിച്ചു കൊണ്ടിരിക്കുന്ന ബ്രിട്ടണ് ജനങ്ങള്‍ക്ക് നല്കിയ ഇളവുകളുടെ അടിസ്ഥാനത്തിലാണ് ഓണാഘോഷങ്ങള്‍ നടന്നത്. ഇരുപത് മാസങ്ങള്‍ക്ക് ശേഷമാണ് കീത്തിലി മലയാളി അസ്സോസിയേഷനിലെ കുടുംബങ്ങള്‍ ഒരുമിച്ച് കൂടുന്നത്. 2019 ഡിസംബറില്‍ ക്രിസ്തുമസ്സ് പുതുവത്സരാഘോഷമായിരുന്നു അവസാനമായി അസ്സോസിയേഷന് നടത്തിയത്. കോവിഡ് അതിന്റെ താണ്ഡവം തുടര്‍ന്നപ്പോള്‍ എല്ലാ ആഘോഷങ്ങളും അവസാനിപ്പിക്കേണ്ടതായി വന്നു. നാളുകള്‍ക്ക് ശേഷം കൂടിക്കണ്ടതിന്റെ ആവേശത്തിലായിരുന്നു എല്ലാവരും.
കീത്തിലി കമ്മ്യൂണിറ്റി സെന്ററില്‍ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് കീത്തിലി മലയാളി അസ്സോസിയേഷന് സെക്രട്ടറി ആന്റോ പത്രോസ് സ്വാഗതം പറഞ്ഞ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് മാവേലി തമ്പുരാന്റെ എഴുന്നള്ളത് നടന്നു. തിരുവാതിര കളിയും കുട്ടികളുടെ നൃത്തനൃത്യങ്ങളുമായി ആഘോഷം പൊടിപൊടിച്ചു. അസ്സോസിയേഷനിലെ കലാകാരന്മാരും കലാകാരികളുമതരിപ്പിച്ച ഗാനമേള ശ്രദ്ധേയമായി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടന്നു. പതിനെട്ടു കൂട്ടം കറികളും രണ്ട് തരം പായസങ്ങളും കൂട്ടിയുള്ള ഓണ സദ്യ നാള്കള്ക്ക് ശേഷം തമ്മില്‍ കണ്ടതിന്റെ ആവേശത്തിലാണ് എല്ലാവരും കഴിച്ചത്.
ഓണസദ്യയ്ക്ക് ശേഷം യുക്മ നാഷണല്‍ കലാമേളയിയില് വിജയികളായ റീജ ഫെര്‍ണാണ്ടസ്, ഫെര്‍ണാണ്ടസ് വര്‍ഗ്ഗീസ്, സച്ചിന് ഡാനിയേല്‍ എന്നിവര്‍ക്കുള്ള സമാനദാനവും നടത്തപ്പെട്ടു. തുടര്‍ന്ന് കീത്തിലി മലയാളി അസ്സോസിയേഷന് പ്രസിഡന്റ് ഡേവിസ് പോള്‍ നന്ദി പറഞ്ഞ് 2021 ലെ ഓണാഘോഷം അവസാനിച്ചു.
കീത്തിലി മലയാളി അസ്സോസിയേഷന്റെ 2021 ലെ ഓണാഘോഷത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ മലയാളം യുകെ പകര്‍ത്തിയത് ചുവടെ ചേര്‍ക്കുന്നു.
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഓണം ചാരിറ്റിക്ക് 2095 ( Rs 211176) പൗണ്ട് ലഭിച്ചു പണം അടുത്ത ദിവസം തന്നെ കൈമാറും എന്നറിയിക്കുന്നു പണം നൽകിയ എല്ലാവർക്കും ബാങ്കിന്റെ ഫുൾ സ്റ്റേറ്റ് മെന്റ്റ് അയച്ചിട്ടുണ്ട് കിട്ടാത്തവർ സെക്രട്ടറി ടോം ജോസ് തടിയംപാടുമായി ബന്ധപ്പെടണമെന്ന് കൺവീനർ സാബു ഫിലിപ്പ് അറിയിച്ചു. മുരിക്കാശ്ശേരിയിലെയും ,രാമപുരത്തെയും രണ്ടു പെൺകുട്ടികൾ അവരുടെ രോഗികളായ മാതാപിതാക്കൾക്കു മഴനനയാതെ തലചായ്ക്കാൻ ഒരു വീട് നിർമിക്കുന്നതിനു സഹായിക്കുന്നതിനു വേണ്ടിയാണ് ഞങ്ങൾ ഓണം ചാരിറ്റി നടത്തിയത് ,കിട്ടിയ പണം രണ്ടായി വീതിച്ചു നൽകും എന്നറിയിക്കുന്നു.
ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 99 ലക്ഷം രൂപയുടെ സഹായം അർഹിക്കുന്നവർക്ക് നൽകുവാൻ കഴിഞ്ഞിട്ടുണ്ട് . 2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിയ്ക്ക് നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്.
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ്, എന്നിവരാണ് . “ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ട്രാഫൊർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷം ആഗസ്ത് 28 ന് വിതെൻഷോയിലുള്ള ഫോറം സെന്ററിൽ വച്ച് നടത്തപ്പെടുന്നു. മഹാമാരിയെത്തുടർന്നു കഴിഞ്ഞവർഷം ഓണാഘോഷം മാറ്റിവയ്ക്കപ്പെട്ടതിനാൽ ഇത്തവണ പതിന്മടങ്ങു മാറ്റുകൂട്ടി കൊണ്ടാടാനാണ് അസോസിയേഷൻ പ്ലാൻ ചെയ്തിരിക്കുന്നതെന്ന് ട്രാഫൊർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് അഡ്വ: റെൻസൺ തുടിയൻപ്ലാക്കൽ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ജൂലൈ 19 മുതൽ സമ്പൂർണ്ണമായിഎടുത്തുകളഞ്ഞിട്ടുണ്ട് എങ്കിലും ആളുകളുടെ ആരോഗ്യം മുൻനിർത്തിയാണ് പതിവിനു വിരുദ്ധമായി മാഞ്ചെസ്റ്ററിലെത്തന്നെ ഏറ്റവും വലിയ ഹാളായ വിതെൻഷോയിലെ ഫോറം സെന്ററിലിൽ ആഘോഷിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം അറിയിച്ചു.

ഫോറം സെന്ററിൽ രാവിലെ 10 മണിമുതൽ ആരംഭിക്കുന്നപരിപാടി രാത്രി 9 മണിവരെ നീണ്ടു നിൽക്കും. നിരവധിയായ ഗെയിമുകൾ, മാവേലി മന്നന് വരവേൽപ്പ്, വിഭവസമൃദ്ധമായ ഓണസദ്യ, വിവിധയിനം കലാപരിപാടികൾ എല്ലാം ഉൾപ്പെടുത്തി സമ്പൂർണ്ണ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പശ്ചാത്തലത്തിലായിരിക്കും പരിപാടികൾ നടത്തപ്പെടുക എന്നും സംഘടകരറിയിച്ചു. ഓണാഘോഷത്തിന് മുന്നോടിയായുള്ള സ്പോർട്സ് ഡേ, വാശിയേറിയ വടം വലിമത്സരം, ചീട്ടുകളി മത്സരം എന്നിവയൊക്കയും കഴിഞ്ഞ ആഴ്ചകളിൽ നടത്തപ്പെട്ടിരുന്നു.
ഇക്കഴിഞ്ഞ വർഷങ്ങളിൽ GCSE, A Level, 11 Plus പരീക്ഷകളിൽ മിന്നുംവിജയങ്ങൾ കാഴ്ചവച്ച ട്രാഫൊർഡിലെ കുട്ടികളെയും പൊന്നോണം 2021 ഇൽ വച്ച്ആദരിക്കുന്നതായിരിക്കും. പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർനേരത്തെ പേരു രജിസ്റ്റർ ചെയ്യേണ്ടതാണെന്നു സംഘടകർ അറിയിച്ചു.
Venue:
Forum Centre
Wythenshawe
Manchester
M22 5RX
Contact:
Renson (07970470891), Stany: 07841071339

ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ ഈ വർഷത്തെ ഓണാഘോഷം കൊറോണമൂലം കൂടിച്ചേരാനുള്ള മനുഷ്യന്റെ ആവേശം തുളുമ്പുന്ന വേദിയായി മാറി. കൊറോണകൊണ്ടു രണ്ടു വർഷം കൂട്ടിലടയ്ക്കപ്പെട്ട മനുഷ്യന് പുറത്തിറങ്ങി മറ്റു മനുഷ്യരെ കാണാനും വിശേഷങ്ങൾ പങ്കിടാനും ഒരു സുവർണ്ണാവസരമായി ഈ വർഷത്തെ ഓണാഘോഷങ്ങൾ മാറി എന്നതിൽ സംശയമില്ല .
കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിക്ക് വിസ്റ്റൻ ടൗൺ ഹാളിൽ ആരംഭിച്ച ഓണാഘോഷപരിപാടികൾ ഓണ സദ്യയോടെയാണ് ആരംഭിച്ചത് .

കല ,കായിക ,പരിപാടികൾ കൊണ്ട് വർണ്ണ ശമ്പളമായി മാറിയ പരിപാടിയിൽ ലിമ കമ്മറ്റി അംഗങ്ങളും പങ്കെടുത്ത എല്ലാവരുടെയും നിസീമമായ സഹകരണം എല്ലാസ്ഥലത്തും കാണാമായിരുന്നു .വ്യതിരക്തമായ മാവേലി വരവും പുലികളിയും വിവിധ ഡാൻസുകളും കാണികളെ ആനന്ദനൃത്തം ചെയ്യിച്ചു.

ഉച്ചകഴിഞ്ഞു ആരംഭിച്ച സമ്മേളന പരിപാടിയിൽ കൊറോണ കാലത്തു നമ്മെ വിട്ടുപിരിഞ്ഞുപോയ , മരിച്ച അബ്രഹാം സ്കറിയ ,ജോസ് കണ്ണങ്കര എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. ചടങ്ങിന് ലിമ പ്രസിഡണ്ട് സെബാസ്ററ്യൻ ജോസഫ് അധ്യക്ഷൻ ആയിരുന്നു ,സെക്രട്ടറി സോജൻ തോമസ് സ്വാഗതം ആശംസിച്ചു യുക്മ സെക്രട്ടറി അലക്സ് പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു ,ട്രഷർ ജോസ് മാത്യു നന്ദിയും അറിയിച്ചു .യോഗത്തിൽ വച്ച് വിവിധ പരീക്ഷകളിൽ വിജയം വരിച്ച വിദ്യാർത്ഥികളെ യോഗത്തിൽ വച്ച് ആദരിച്ചു.


ഉണ്ണികൃഷ്ണൻ ബാലൻ
സമീക്ഷ യുകെയുടെ ഈ വർഷത്തെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഹീത്രൂ സെൻട്രൽ ബ്രാഞ്ചിന്റെ സമ്മേളനം 25-07-21(ഞായറാഴ്ച) നടന്നു. പ്രസ്തുത യോഗത്തിൽ ദേശീയ പ്രസിഡന്റ് സ. സ്വപ്ന പ്രവീൺ, സെക്രട്ടറി സ. ദിനേശ് വെള്ളാപ്പള്ളി, ബ്രാഞ്ചിന്റെ ചുമതലയുള്ള, സെക്രട്ടറിയേറ്റ് മെമ്പർ സ. മോൻസി എന്നിവർ പങ്കെടുത്തു. ബ്രാഞ്ച് പ്രസിഡന്റ് സ. പ്രതിഭ കേശവൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിന് ബ്രാഞ്ച് സെക്രട്ടറി സ. റോഹൻ മോൻസിയുടെ സ്വാഗത പ്രസംഗത്തോടെ തുടക്കമായി. വൈസ് പ്രസിഡന്റ്: സ .അനീഷ് എബ്രഹാം, ജോയിന്റ് സെക്രട്ടറി:സ .അഭിലാഷ് എസ് എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

ബ്രാഞ്ച് രൂപികരിച്ചു ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ സമീക്ഷ യുകെയുടെ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആയ ബ്രാഞ്ചിനെ നാഷണൽ പ്രസിഡന്റും നാഷണൽ സെക്രട്ടറിയും അഭിനന്ദിച്ചു. കോവിഡ് പ്രധിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞത് സമീക്ഷ യുകെ യുടെ ഒരു ചരിത്ര നേട്ടമായി സമ്മേളനം വിലയിരുത്തി. ഈ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ച നേതൃത്വത്തിനും അതിൽ സഹകരിച്ച എല്ലാ ബ്രാഞ്ചുകൾക്കും സമ്മേളനം അഭിവാദ്യങ്ങൾ അർപ്പിച്ചു .
ഈ വർഷം നടക്കാൻ പോകുന്ന ദേശീയ സമ്മേളനത്തിന് ബ്രാഞ്ചിന്റെ ഭാഗമായി എല്ലാവിധ സഹായസഹകരണങ്ങളും ഉറപ്പാക്കി. മെയ് മാസത്തിൽ ബ്രാഞ്ച് രൂപീകരിച്ചപ്പോൾ തിരഞ്ഞെടുത്ത അതെ ഭാരവാഹികൾ തന്നെ വരുന്ന രണ്ടുവർഷങ്ങൾ കൂടി തുടരാൻ സമ്മേളനം തീരുമാനിച്ചു . ബ്രാഞ്ച് ട്രെഷറർ സ. അനിൽ നന്ദി പറഞ്ഞുകൊണ്ട് സമ്മേളനം അവസാനിച്ചു.
മാഞ്ചസ്റ്റർ: ട്രാഫൊർഡ് മലയാളി അസോസിയേഷൻ ഭാരതത്തിന്റെ 75 -മതസ്വാതന്ത്ര്യ ദിനം വളരെ വിപുലമായി മാഞ്ചസ്റ്ററിൽ ആചരിച്ചു. പരിപാടിയുടെ ഭാഗമായി ദേശീയപതാക വന്ദനവും മൺമറഞ്ഞുപോയ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളെ അനുസ്മരിക്കലും നടത്തുകയുണ്ടായി. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫൊർഡിലെ ട്രാഫൊർഡ് ഹാൾ ഹോട്ടലിൽ വച്ച്നടത്തിയ പരിപാടിയിൽ അസോസിയേഷനിലെ വലിയൊരു വിഭാഗം മെമ്പർമാരും പങ്കെടുത്തു.
ജൂലൈ 19 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾവരുത്തിയതോടെ അസോസിയേഷനിൽ പ്രവർത്തകരെല്ലാം വലിയ ആവേശത്തിലാണ്. പരിപാടിയുടെ ഭാഗമായി മധുര വിതരണവും വിവിധമത്സരങ്ങളും അസോസിയേഷനിലെ അംഗങ്ങൾക്കായി ഏർപ്പെടുത്തിയിരുന്നു. പരിപാടിയ്ക്ക് സ്റ്റാനി ഇമ്മാനുവേൽ സ്വാഗതവും അസോസിയേഷൻ പ്രസിഡന്റ് അഡ്വ: റെൻസൺ തുടിയൻപ്ലാക്കൽ അധ്യഷതയും ബിജു നെടുമ്പള്ളിൽ നന്ദിയും അർപ്പിച്ചു.
ജോർജ് തോമസ്, സിജു ഫിലിപ്പ്, ബിജു കുര്യൻ, സിബി വേകത്താനം, കുഞ്ഞുമോൻ ജോസഫ്, സ്റ്റാൻലി ജോൺ, ഡോണി ജോൺ, ഷോണി തോമസ്, സന്ദീപ് സെബാസ്റ്റ്യൻ, സുനിൽ വി കെ, ബിജുമോൻ ചെറിയാൻ, രാജീവ് കെ പി, അജയ് തേവാടിയിൽ, ചാക്കോ ലുക്ക്, ബിനോയ് ടി കെ, റോയ് കണ്ണൂര്‍ , ഹരികൃഷ്ണൻ, ബൈജു വി, ആദർശ്, മാത്യു എന്നിവർ നേതൃത്വവും നൽകി.