Association

സൂറിക്ക് : സ്വിറ്റ്സർലഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളിക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. നവംബർ 30 ന് സൂറിക്കിൽ വച്ച് നടന്ന പൊതുയോഗമാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്.

മികച്ച പ്രവർത്തനം കാഴ്ച വെച്ച്‌ സ്ഥാനമൊഴിയുന്ന കമ്മിറ്റിയെ പുതിയ പ്രസിഡന്റ് ജോസ് വെളിയത്ത് അഭിനന്ദിച്ചു.

പുതിയ കമ്മിറ്റിയോടൊപ്പം തോളോട് തോൾ ചേർന്ന് കേളിയുടെ എല്ലാ പ്രവർത്തനങ്ങളിലും സഹായികളായിരിക്കുമെന്ന് ബെന്നി പുളിക്കലിന്റെ നേതൃത്വത്തിൽ സ്ഥാനമൊഴിഞ്ഞ കമ്മിറ്റിയംഗങ്ങളും പറഞ്ഞു.

കേളിയുടെ പുതിയ സാരഥികൾ :
പ്രസിഡന്റ് : ജോസ് വെളിയത്ത്,
വൈസ് പ്രസിഡന്റ്: ഷാജി ചങ്ങേത്ത്.
സെക്രട്ടറി: ബിനു വാളിപ്ലാക്കൽ ,
ജോയിന്റ് സെക്രട്ടറി : സജി പുളിക്കക്കുന്നേൽ,
ട്രെഷറർ :ഷാജി കൊട്ടാരത്തിൽ,
പി.ആർ.ഓ : ലൂക്കോസ് പുതുപ്പറമ്പിൽ,
പ്രോഗ്രാം ഓർഗനൈസർ : ബിനു കാരക്കാട്ടിൽ ,
ആർട് സ് സെക്രട്ടറി : ഷോളി വെട്ടിമൂട്ടിൽ ,
സോഷ്യൽ സർവീസ് കോ ഓർഡിനേറ്റർ :ജോയ് വെള്ളൂക്കുന്നേൽ,
ഓഡിറ്റർ :പയസ് പാലാത്രക്കടവിൽ
കൂടാതെ കമ്മിറ്റി അംഗങ്ങളായി ജെയിംസ് ചാത്തംകണ്ടം , തോമസുകുട്ടി കൊട്ടാരത്തിൽ , വിശാൽ ഇല്ലിക്കാട്ടിൽ , ബിജു ഊക്കൻ, ജോമോൻ പണിക്കപ്പറമ്പിൽ എന്നിവരെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ രണ്ട് വർഷത്തെ കാലയളവിൽ ഒരു ലക്ഷത്തിമുപ്പത്തിനായിരത്തിൽ പരം (CHF 1,33,000.-) സ്വിസ് ഫ്രാങ്കിന്റെ കാരുണ്യ പ്രവർത്തനമാണ് കേളി കേരളത്തിൽ ചെയ്‌തത്‌. ഇന്ത്യൻ കലകളുടെ മത്സരവേദിയായ കേളി കലാമേള , പ്രവാസി മലയാളിയുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഉത്സവമായ ഓണാഘോഷം കൂടാതെ രണ്ടാം തലമുറയുടെ കാരുണ്യ പദ്ധതി ആയ കിൻഡർ ഫോർ കിൻഡർ ചാരിറ്റി ഇവൻറ് എന്നിവ എല്ലാ വർഷവും നടത്തി വരുന്ന പ്രസ്ഥാനമാണ് കേളി.സുമനസ്സുകളായ നിരവധി പേരുടെ വോളന്റീയർ സേവനങ്ങളാണ് കേളിയുടെ അടിത്തറ.

1998 ൽ പ്രവർത്തനം ആരംഭിച്ച കേളി കഴിഞ്ഞ ഇരുപത് വർഷങ്ങളിൽ ആയി സ്‌തുത്യർഹമായ സേവനങ്ങളാണ് കാഴ്ച വച്ചത്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി മറ്റുള്ളവർക്ക് മാതൃകയാവുന്നു. 75000 പൗണ്ട് ഉള്ള തന്റെ ശമ്പളത്തിൽ നിന്നും 35,000 പൗണ്ട് മാത്രം തനിക്കുവേണ്ടി നീക്കിവച്ച് ബാക്കിയുള്ളത് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ദാനം ചെയ്യാനുള്ള തീരുമാനത്തിൽ ആണ് ഇവർ. ലേബർ പാർട്ടി എംപി, ഇരുപത്തിമൂന്നുകാരിയായ നാദിയ വിറ്റൊമ് ആണ് പ്രശംസനീയമായ ഈ തീരുമാനം കൈക്കൊണ്ടത്. നോട്ടിങ്ഹാം ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്കായാണ് തന്റെ പണം ഇവർ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

ഒരു എംപിയുടെ അടിസ്ഥാന വാർഷിക ശമ്പളം 79468 പൗണ്ടാണ്. ഇതു കൂടാതെ തന്നെ ഓഫീസിലെ പ്രവർത്തനങ്ങൾക്കായും, ഭവനത്തിനായും, ട്രാവലിംഗ് അലവൻസുകളായും അധിക പണം ലഭിക്കാറുണ്ട്. എംപിമാരുടെ സാലറി അധികം ആയതു കൊണ്ടല്ല, മറിച്ച്, അതു പോലെതന്നെ അധ്യാപകരും, അഗ്നിശമന സേനാംഗങ്ങളും, നേഴ്സുമാരും ഉയർന്ന സാലറിക്ക് അർഹരാണ്. അവർക്ക് ലഭിക്കാത്തത് തനിക്ക് ആവശ്യമില്ലെന്നാണ് നാദിയയുടെ തീരുമാനം. ഒരു എംപി ആയി തിരഞ്ഞെടുക്കപ്പെട്ടതിൽ താൻ അഭിമാനിക്കുന്നുവെന്നും നാദിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലേബർ പാർട്ടിക്കേറ്റ പരാജയത്തെ സംബന്ധിച്ച് സംസാരിച്ച നാദിയ, പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ശക്തമായി പാർട്ടി മുന്നോട്ടു പോകും എന്ന് അഭിപ്രായപ്പെട്ടു. ഇലക്ഷനിൽ ബ്രെക്സിറ്റിനാണ് മുൻഗണന ലഭിച്ചത്. തനിക്കു വോട്ട് ചെയ്ത് തന്നെ ജയിപ്പിച്ചവർക്കായി നന്ദിയും അവർ അറിയിച്ചു.

അനുപമ എസ് ബട്ട്,  മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടൻ :- ക്രിസ്മസ് സമയത്ത് എല്ലാവരും തിരക്കാണ്. എന്നാൽ മറ്റ് എല്ലാവരെക്കാളും എൻഎച്ച്എസ് സ്റ്റാഫുകൾ കൂടുതൽ തിരക്കിലാണ്. അതിനാൽ അവരോടുള്ള നന്ദിസൂചകമായി സൗജന്യമായി യാത്രയും ഭക്ഷണവും ഒരുക്കുകയാണ് ഊബർ. ഡിസംബർ 23 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ എൻ എച്ച് എസ് സ്റ്റാഫുകൾക്ക് രണ്ട് സൗജന്യയാത്രകളോ, അല്ലെങ്കിൽ സൗജന്യഭക്ഷണമോ കഴിക്കാവുന്നതാണ് എന്ന് ഊബർ. തങ്ങളുടെ ഇമെയിൽ അഡ്രസ്സുകൾ നൽകി സ്റ്റാഫുകൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ് എന്ന് വെബ്സൈറ്റിൽ പറയുന്നു. ഊബർ ആപ്പ് ഇല്ലാത്തവർ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യേണ്ടതാണ്.

ഊബർ ആപ്പ് ഡൗൺലോഡ് ചെയ്ത്, രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച്, തങ്ങളുടെ ഇമെയിൽ അഡ്രസ്സുകൾ നൽകിയാൽ 18 വയസ്സിന് മുകളിലുള്ള ഏത് സ്റ്റാഫിനും ഈ സൗകര്യം പ്രയോജനപ്പെടുത്താം. 10 പൗണ്ട് വിലമതിക്കുന്ന യാത്രകളും, ഭക്ഷണവുമാണ് ഊബർ ഒരുക്കുന്നത്. എന്നാൽ അതിനുമുകളിൽ ചെലവാകുന്നതിന് സ്റ്റാഫുകൾ പണം മുടക്കേണ്ടതാണ്. ഇതിന് ആവശ്യമായ രജിസ്ട്രേഷൻ ഫോമുകൾ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved