Association

ജോൺസൺ കളപ്പുരയ്ക്കൽ

എഫ് ഒ പി പ്രസ്റ്റൺ സംഘടിപ്പിച്ച ആൾ ‘യു കെ മലയാളി ബാഡ്മിൻറൺ ടൂർണമെന്റിൻ്റ് ആവേശ പോരാട്ടത്തിന് വേദിയായി…. ജൂൺ പത്തിന് പ്രസ്റ്റൺ ‘കോളേജ് ക്യാമ്പസിൽ ആയിരുന്നു മത്സരങ്ങൾ. 501 പൗണ്ട് ക്യാഷ് പ്രൈസും എഫ് ഒ പി എവർറോളിങ് ട്രോഫിയും മാണ് ഒന്നാം സമ്മാനം… പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ ജൂവൽ ആൻഡ് മേബിൾ ടീം (. സ്വാൻസേ ). എഫ് ഒ പി. എവർറോളിങ് ട്രോഫിക്ക് അർഹരായി.

മികച്ച പോരാട്ടം കാഴ്ചവച്ച ധനുഷ് ജോയൽ ടീം (ലിവർപൂൾ )രണ്ടാം സമ്മാനത്തിന് അർഹരായി 301 പൗണ്ടാണ് രണ്ടാം സമ്മാനം. ഫെബിൻ ആൻഡ് സുദീപ്. ടീം (ലണ്ടൻ). £101 മൂന്നാം സ്ഥാനത്തിന് അർഹരായി. ലെവിൻ ആൻഡ് ജെയ്സൺ ടീം (വാട്ട് ഫോർഡ് ) നാലാം സ്ഥാനത്തിൻ്റെ എഫ് ഒ പി ട്രോഫി കരസ്ഥമാക്കി. പ്രസ്റ്റൺ കോളേജ് ക്യാമ്പസിൽ രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരത്തിൽ 44 ടീമുകൾ അണിനിരന്നു പ്രീക്വാർട്ടർ കോർട്ട് സെമിഫൈനൽ മത്സരങ്ങളും ഇഞ്ചോടിഞ്ച് പോരാട്ട വേദികളായി മാറി. മിന്നൽ പിണർ പോലുള്ള ഷോട്ടുകളും തന്ത്രപരമായ പ്ളേസിങ്ങുകളും മിനുറ്റുകൾ നീണ്ടു നിൽക്കുന്ന റാലികളുമായി പ്രമുഖ ടീമുകൾ കളം നിറഞ്ഞു കളിച്ചപ്പപ്പോൾ യുകെയിലെ മലയാളി കരുത്തിന്റെ മറ്റൊരു നേർക്കാഴ്ചയായി..

ഒരു ടീമിൽ ഒരാൾ നിർബന്ധമായും മലയാളിയായിരിക്കണം എന്നുള്ളതായിരുന്നു നിബന്ധന
മലയാളികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന യുകെയിലെ ആദ്യത്തെ മലയാളി ബാഡ്മിൻറൺ ടൂർണമെൻറ് ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺമലയാളി അസോസിയേഷൻറെ സംഘടന പാടവത്തെ മികവുറ്റതാക്കി.
എഫ് ഒ പി കോർഡിനേറ്റർ സിന്നി ജേക്കബ് ടൂർണമെൻറ് കൺവിനേഴ് ബിജു മൈക്കിൾ ബിജു സൈമൺ ബെന്നി ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റികൾ ടൂർണമെൻറിൻ്റെ വിജയത്തിനായി പ്രവർത്തിച്ചു.

ടൂർണമെന്റിൽ പങ്കെടുത്തവർക്കും വിജയത്തിനായി പ്രവർത്തിച്ചവർക്കും ..എഫ് ഒ പി യോടൊപ്പം സഹകരിച്ച സ്പോൺസർ. FOCOUS FINSURE LTD (Insurence and mortgage group ) നു സംഘാടക സമിതിക്ക് വേണ്ടി കോർഡിനേറ്റർ സിന്നി ജേക്കബ് നന്ദി അറിയിച്ചു.

ജോമോന്‍ തെക്കേക്കൂറ്റ്

യുകെ യില്‍ താമസിക്കുന്ന കോട്ടയം ജില്ലയിലെ മോനിപ്പള്ളിക്കാരുടെ കൂട്ടായ്മയായ മോനിപ്പള്ളി സംഗമം യുകെ, ഈ വര്‍ഷം ജൂലൈ ഒന്നിന് ബര്‍മിങ്ഹാമിലെ ആൽഡ്രിഡ്ജ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു.യുകെയില്‍ ജാതിമതഭേതമന്യ നടത്തപ്പെടുന്ന മികച്ച സംഗമങ്ങളില്‍ ഒന്നായ, മോനിപ്പള്ളി സംഗമം ഈ വര്‍ഷം സ്വദേശത്തും വിദേശത്തും താമസിക്കുന്ന മോനിപ്പള്ളിക്കാര്‍ക്ക് പങ്കെടുക്കുവാനായിട്ട് ഗ്ലോബല്‍ മോനിപ്പള്ളി സംഗമമായി കൊണ്ടാടുന്നു.

രാവിലെ പത്തരയ്ക്ക് തുടങ്ങുന്ന ചെണ്ടമേളത്തോടെ ആയിരിക്കും മോനിപ്പള്ളി സംഗമത്തിന് തുടക്കം കുറിക്കുക. അതിനുശേഷം സ്വാഗത നൃത്തവും പൊതുസമ്മേളനവും ഉണ്ടായിരിക്കും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഇനം ഇന്‍ഡോര്‍ ഗെയിമുകളും ഫണ്‍ ഗെയിംസുകളും നടത്തപ്പെടും. നാടന്‍ രീതിയിലുള്ള ഉച്ചഭക്ഷണം മോനിപ്പിള്ളി സംഗമത്തിന്റെ പ്രത്യേകതയാണ്. ഉച്ചയ്ക്ക് ശേഷം ബെസ്റ്റ് കപ്പിള്‍സ് എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരവും ഉണ്ടായിരിക്കുന്നതാണ്.മോനിപ്പള്ളി ഗ്രാമത്തിന്റെ പ്രധാന കായിക ഇനമായ വാശിയേറിയ വടം വലി മത്സരം ഇക്കുറിയും സംഗമത്തിന് മാറ്റുകൂട്ടുമെന്നതില്‍ സംശയമില്ല.

പതിനഞ്ചാമത് മോനിപ്പള്ളി സംഗമ ത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സ്‌കോട്ടിഷ് ഹൈലാന്‍ഡ് കാണുവാനുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ബര്‍മിംഗ്ഹാമില്‍ നിന്ന് ജൂലൈ 4, ചൊവ്വാഴ്ച രാവിലെ പുറപ്പെടുന്ന നാലുദിവസത്തെ coach ടൂര്‍ വെള്ളിയാഴ്ച വൈകിട്ട് തിരിച്ചെത്തുന്നതായിരിക്കും. ഇനിയും അതില്‍ ആര്‍ക്കെങ്കിലും പോകുവാന്‍ താല്പര്യമുള്ളവര്‍ ഉണ്ടെങ്കില്‍ (നാട്ടില്‍ നിന്ന് വന്നവര്‍ പ്രത്യേകിച്ച് ) മോനിപ്പള്ളി സംഗമ യുകെ കമ്മിറ്റിയെ ബന്ധപ്പെടുക. (ആളൊന്നിന് 395 പൗണ്ട് including ട്രാന്‍സ്‌പോര്‍ട്ട്, ഫുഡ് ആന്‍ഡ് അക്കോമഡേഷന്‍.)

മോനിപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലുള്ള എല്ലാവരെയും സംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു

ചാലക്കുടി മേഖലയിൽ നിന്നും യുകെയുടെ നാനാ ഭാഗങ്ങളിൽ അധിവസിക്കുന്നവർ നാളെ ജൂൺ 24 ശനിയാഴ്ച ബിർമിങ്ങ്ഹാം അടുത്തുള്ള വാൾസാളിൽ സംഗമിക്കുന്നു. നാടിന്റെ നൊമ്പരങ്ങളും, സൗഹൃദവും പുതുക്കാനും ഈ കൂട്ടായ്‌മ കാരണമാകുന്നു. രാവിലെ 10 മുതൽ വൈകുന്നേരം 6മണി വരെയാണ് സാംസ്‌കാരിക സമ്മേളനം ഒരുക്കിയിരിക്കുന്നത്. വിഭവ സമൃദ്ധമായ നാടൻ സദ്യ ഒരുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക.

പ്രസിഡന്റ്‌ ഷീജോ മൽപ്പാൻ 07421264097
സെക്രട്ടറി ഷാജു മാടപ്പിള്ളി
07456417678
ട്രെഷറർ ദീപ ഷാജു
07896553923.

ജോൺസൻ കളപ്പുരയ്ക്കൽ 

ഗ്ലോസ്റ്റർ : കോവിഡ് മഹാമാരിയുടെ മൂന്ന് വർഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം യുകെയിലെ കുട്ടനാട്ടുകാർ ഒരു സൗഹൃദ പകലിന് നിറം നൽകാൻ ഗ്ലോസ്റ്ററിലേക്ക് എത്തുന്നു. ഗൃഹാതുരത്വം ഉൾക്കൊള്ളുന്ന ഇന്നലെകളുടെ ഓർമ്മകൾ ഞാറ്റുപാട്ടും, കൊയ്ത്തുപാട്ടും, തേക്കു പാട്ടും, വഞ്ചിപ്പാട്ടും, വള്ളംകളിയും ഒക്കെയായി സ്റ്റേജിൽ പുനരവതരിപ്പിക്കപ്പെടുമ്പോൾ, അടുത്ത തലമുറകളിലേക്കുള്ള സാംസ്കാരിക വിനിമയത്തിന് യുകെയിലെ കുട്ടനാട്ടുകാർ അവരുടേതായ പങ്കുവഹിക്കുമെന്ന് ആതിഥേയർ അവകാശപ്പെട്ടു.

കുട്ടനാടിന്റെ അതീജീവനത്തെപ്പറ്റി തയ്യാറാക്കിയിട്ടുള്ള ഡോക്യുമെന്ററിയും, അവയുമായി ബന്ധപ്പെട്ട ചർച്ചകളും ഈപ്രാവശ്യത്തെ സംഗമത്തിന്റെ മുഖ്യ ആകർഷകമായിരിക്കും.

പതിനാലാമത് കുട്ടനാട് സംഗമത്തിന്റെ ജനറൽ കൺവീനറായ തോമസ് ചാക്കോ കൊച്ചുതെള്ളിയുടെ നേതൃത്വത്തിൽ അനീഷ് ചാണ്ടി, പ്രിൻസ് ഫ്രാൻസിസ്, ജോസഫ് കുട്ടി ദേവസ്യ, ജോണി സേവ്യർ, സോണി കൊച്ചുതെള്ളി, ജയേഷ് കുമാർ, ആന്റണി കൊച്ചീത്തറ, സോജി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

ജൂൺ 24 ശനിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് 6 മണിക്ക് അവസാനിക്കുന്ന സംഗമത്തിലേയ്ക്ക് കൂടുതൽ കുട്ടനാട്ടുകാരെ പങ്കെടുപ്പിക്കുവാൻ ഏരിയ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ സജീവ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും, ഓൺലൈൻ രജിസ്‌ട്രേഷൻ തുടരുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.

റാണി ജോസ് , ജെസ്സി വിനോദ്, അനുചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പ്രോഗ്രാം കമ്മറ്റി സജീവമായി രംഗത്തുണ്ട്.

സമീപ കാലത്ത് നമ്മെ വേർപിരിഞ്ഞു പോയ കുട്ടനാടിന്റെ യശസ് ലോകമെമ്പാടും എത്തിച്ച കാവാലം നാരായണപണിക്കർ നെടുമുടി വേണു , ബി ആർ പ്രസാദ് എന്നിവർക്ക് ഉചിതമായ  സ്മരണാൻഞ്ജലി സംഗമ വേദി നൽകുമെന്നും പ്രോഗ്രാം കോർഡിനേറ്റേഴ്സ് അറിയിച്ചു.

വഞ്ചിപ്പാട്ടിന്റെ ഈരടികളും , ആരവങ്ങളും ആർപ്പുവിളികളും , നിറഞ്ഞു നിൽക്കുന്ന ഒരു സൗഹൃദ പകലിലേക്ക് എല്ലാ കുട്ടനാട്ടുകാരേയും സഹർഷം സ്വാഗതം ചെയ്യുന്നതായി ജനറൽ കൺവീനർ തോമസ് ചാക്കോ അറിയിച്ചു.

സംഗമവേദിയുടെ അഡ്രസ്സ്

Oaklands Snooker and Pool club

Foxes Bridge Road,

Forest Vale Industrial Estate,

Cinderford

Gloucester

GL14 2PQ

Thomas Chacko  –  07872067153

പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ്‌ മലയാളി കണ്‍സില്‍ യൂറോപ്പ്‌ റീജിയന്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരികവേദിയുടെ 3-ാം സമ്മേളനവും, NRK ഫോറം ഉല്‍ഘാടനവും ജൂണ്‍ 30-ാം തീയതി വൈകിട്ട് 03:PM (UK Time) 04:00PM (German Time) 07:30 PM (Indian Time) 06:00PM (UAE Time) ന്‌ വെര്‍ച്ചല്‍ പ്ളാറ്റ്‌ഫോമിലൂടെ നടക്കുന്നതാണ്‌.

എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്‌കാരികവേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും, അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നുകൊണ്ടുതന്നെ ഇതില്‍ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാനും, (കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്‌.

രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ സാംസ്‌കാരികസമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂര്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണു ചര്‍ച്ച ചെയ്യപ്പെടുക. ഇതില്‍ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാന്‍ കഴിയുന്ന ഉദ്യോഗസ്ഥരോ, മ്രന്തിമാരോ പങ്കെടുക്കുന്ന ചര്‍ച്ചയായിരിക്കും നടക്കുക. ജൂണ്‍ 30 -ന്‌ നടക്കുന്ന സമ്മേളനത്തില്‍ പ്രവാസികള്‍ക്കായി നിലകൊള്ളുന്ന കേരള ഗവണ്‍മെന്റിന്റെ നോര്‍ക്ക റൂട്ട്സില്‍ നിന്നുള്ള പ്രതിനിധികളാണു പങ്കെടുക്കുന്നത്‌. നോര്‍ക്ക ചെയ്യുന്ന സേവനങ്ങളെക്കുറിച്ച്‌ കൂടുതല്‍ അറിയുവാനും, സംശയങ്ങള്‍ ചോദിക്കുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്‌. കൂടാതെ വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന NRK ഫോറത്തിന്റെ ഉല്‍ഘാടനവും തഥവസരത്തില്‍ നടക്കുന്നതാണ്‌.

എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്‌കാരിക കുട്ടായ്മയിലേക്ക്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യുറോപ്പ്‌ റീജിയന്‍ സ്വാഗതം ചെയ്യൂന്നു.

ജോളി ഏം.പടയാട്ടില്‍ (പ്രസിഡന്റ്‌ ) 04915753181523 , ജോളി തടത്തില്‍ (ചെയര്‍മാന്‍) 0491714426264, ബാബു തോട്ടപ്പിള്ളി (ജന. സെക്രട്ടറി) 07577834404, ഷൈബു ജോസഫ്‌ (ട്രഷറര്‍) , അബ്ദുള്‍ ഹാക്കിം (President – WMC-NRK Forum)

നോട്ടിങ്ങാം: ഇംഗ്ലണ്ടിലേക്കുള്ള മലയാളികളുടെ രണ്ടാം കുടിയേറ്റത്തോടൊപ്പമുള്ള ചരിത്രത്തിന്റെ ഭാഗമാണ് മലയാളി അസോസിയേഷനുകളും. അതതു ദേശങ്ങളിലെ മലയാളി കൂട്ടായ്മകളുടെ സാമൂഹ്യ സാംസ്കാരിക കാലാ രംഗങ്ങളിൽ അസ്സോസ്സിയേഷനുകൾ നല്കി വരുന്ന സംഭാവനകൾ നിസ്തുലമാണ്.

അംഗബലം കൊണ്ടും ശക്തമായ പ്രവർത്തനങ്ങൾ കൊണ്ടും ഇംഗണ്ടിൽ സ്വന്തമായൊരു മേൽ വിലാസം നേടിയെടുത്ത പ്രശസ്തസ്തമായ സംഘടനയാണ് നീണ്ട ഇരുപതു വർഷത്തെ ചരിത്രം പറയാനുള്ള പൂർവ്വ മധ്യ ദേശത്തെ നോട്ടിങ്ങാം മലയാളി കൾച്ചറൽ സൊസൈറ്റി എന്ന എൻ എംസിഎ.

എൻ എംസിഎ യുടെ ഇരുപതാം വാർഷികത്തോട്ട് അനുബന്ധിച്ചു ഒരു വർഷം നീണ്ടു നില്ക്കുന്ന ആ ആഘോഷങ്ങൾക്കിടയിൽസംഘടനയ്ക്ക് പുതിയൊരു നേതൃത്വവും എത്തുകുകയാണ്. നല്ലൊരു സംഘടാകനും നീണ്ട കാലത്തെ എൻ എംസിഎയുമായി പ്രവർത്തന പരിചയമുള്ള സാവിയോ ജോസാണ് സംഘടനയുടെ പുതിയ പ്രസിഡന്റ്. നീണ്ട പതിനഞ്ചു വർഷമായി സംഘടനയുടെ ഭാഗമായ അഷ്‌വിൻ ജോസ് കാക്കനാട്ട് സെക്രട്ടറിയായി എത്തുമ്പോൾ അത് യുവജനങ്ങൾക്കുള്ള അംഗീകാര കൂടിയാകും എന്നത് സംഘടനയ്ക്ക് അഭിമാനിക്കാവുന്ന കാര്യം തന്നെ.

ഡിഷാ തോമസ് വൈസ് പ്രസിഡന്റായ കമറ്റിയിൽ ലൈജു വർഗീസ് ട്രഷററും ഏബിൾ ജോസ്ഫ് ജോയന്റ് സെക്രട്ടറിയും ലിതിൻ തോമസ് ജോയന്റ് ട്രഷററുമാണ്. റോയ് ജോർജാണ് പബ്ലിക് റിലേക്ഷൻ കൈകാര്യം ചെയ്യുന്ന പുതിയ പിആർഒ.

അനിൽ മാത്യു , ആഷാ അജയ്, ബെൻസൺ ഫിലിപ്പ്, ഇർഷാദ് ബാബു, ജോണി വി തോമസ്, രാജേഷ് രാജഗോപാലൻ, മനോജ് പ്രസാദ്, ജാൻ ആലപ്പാടൻ പോൾ, സജീഷ് ഫ്രാൻസിസ്, അബിൻ മാത്യു, സിന്ദു സുനിൽ,
റോബിൻ ലൂയിസ് എന്നിവരാണ് മാനേജ്മെന്റ് കമ്മറ്റിയംഗങ്ങാളായി തെരഞ്ഞെടുക്കപ്പെട്ടത്. ജോബി പുതുകുളങ്ങരയും ബിജോയ് വർഗീസും എക്സ് ഒഫീഷോ മെമ്പറന്മാരായി കമ്മറ്റിയുടെ ഒപ്പമുണ്ടാവും.

 

തീപാറുന്ന ബാഡ്മിൻറൺ മത്സരങ്ങൾക്ക് സംഘാടകരായി FOP …ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ.. രണ്ടാമത് എഫ്.ഒ .പി എവറോളിംഗ് ട്രോഫിക്കായി ആവേശകരമായ ആൾ യുകെ മലയാളി ബാഡ്മിൻ്റൺ ടൂർണമെൻറിന് പ്രസ്റ്റൺ വേദിയാവുന്നു .. ജൂൺ 17 ന് പ്രസ്റ്റൺ കോളേജ് ക്യാമ്പസിൽ ..FOP ഒന്നാമത് എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരം 42 ടീമുകൾ പങ്കെടുത്ത ആവേശ പോരാട്ടമായിരുന്നു കഴിഞ്ഞവർഷം നടന്നത് എങ്കിൽ ‘ഈ വർഷം രണ്ടാമത് എഫ്.ഒപി എവറോളിംഗ് ട്രോഫിക്കായി 48 ടീമുകളെ പ്രതീക്ഷിക്കുന്നതായി സംഘാടകസമിതി അറിയിച്ചു.

യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ മലയാളി അസോസിയേഷൻ .. യുകെയിലെ മലയാളി ബാഡ്മിൻറൺ ടീമുകളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ടൂർണമെന്റിന് വേദിയാവുന്നത് പ്രസ്റ്റൺ കോളജ് ക്യാമ്പസ് ആണ്. ജൂൺ 17 ശനിയാഴ്ച 17/06/23. രാവിലെ 9 മുതൽ 6 വരെയാണ് മൽസരം.

ഒന്നാം സ്ഥാനം നേടുന്നവർക്ക് ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ എവർ റോളിങ്ങ് ട്രാഫിയും. £501 രണ്ടാം സ്ഥാനം നേടുന്നവർക്ക് £301 മൂന്നാം സ്ഥാനത്തിന് അർഹരാകുന്നവർക്ക് £101. നൽകുന്നതായിരിക്കും ..FOP രണ്ടാം എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരം കടുത്തതായിരിക്കുമെന്നും ..ഒരുക്കങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നതായും സംഘാടകസമിതി അറിയിച്ചു. ടൂർണമെൻറിൻ്റ് വിജയത്തിനായ് സിന്നിജേക്കബ് .ബിജു മൈക്കിൾ .ബിജു സൈമൺ . ബെന്നി ചാക്കോ എന്നിവരുടെ നേതൃതത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തനം ആരംഭിച്ചു.

ബന്ധപ്പെടേണ്ട നമ്പറുകൾ ബിജു സൈമൺ : 07891590901, സിന്നി ജേക്കബ് : 07414449497, ബെന്നി ചാക്കോ : 07865119729

ബാർകോഡ് സ്കാൻ ചെയ്തും താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയും രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.

 https://docs.google.com/forms/d/e/1FAIpQLSefCzKUIxUQSUl-p-mlUEIVjuTOrhCHigpQCHQAP0l23LqH8A/viewform?vc=0&c=0&w=1&flr=0

വിൽഷെയർ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച മെഡിക്കൽ സെമിനാറും മ്യൂസിക്കൽ ഈവനിംഗും ഏറെ ശ്രദ്ദേയമായി. വിവിധ ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും മറ്റ് ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ജനങ്ങളുടെ മാറിയ ആരോഗ്യ ആവശ്യങ്ങൾ ഫലപ്രദവും സമഗ്രവുമായി എങ്ങനെ കൈകാര്യം ചെയ്യണമെന്നും ആരോഗ്യ രംഗത്തെ മെച്ചപ്പെട്ട ചികിത്സ രീതികളെക്കുറിച്ചും ഏറെ വിശദമായി സെമിനാറിൽ പങ്കെടുത്തു സംസാരിച്ച വിദഗ്ധർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുക്കുകയുണ്ടായി.

മുതിർന്നവരിലും യുവാക്കൾക്കിടയിലെയും പ്രമേഹ രോഗത്തെക്കുറിച്ചും പ്രതിരോധ മാർഗങ്ങളും ചികിത്സാരീതികളെക്കുറിച്ചും ഡോ . ജോർജ് ഏലിയാസ് ക്ലാസ് നയിച്ചു. സ്ട്രോക്ക് അഥവാ പക്ഷഘാതത്തെക്കുറിച്ചും അതു കൈകാര്യം ചെയ്യേണ്ട രീതികളെക്കുറിച്ചും നിലവിലുള്ള ചികിത്സ മാർഗങ്ങളെക്കുറിച്ചെല്ലാം ഡോ . ഗോപിനാഥ് രാമദുരൈ സംസാരിക്കുകയുണ്ടായി.
സ്ത്രീകളിലെ ഫോർമോൺ വ്യതിയാനത്തെക്കുറിച്ചും അതുമൂലമുണ്ടാകുന്ന വിവിധ ശാരീരിക അസ്വസ്ഥതകളെക്കുറിച്ചും അത്യധുനക ചികിത്സ രീതികളും ഡോ. സന്തോഷ് പൂഴിക്കാലായിൽ ക്ലാസ് നയിച്ചു.

മുപ്പതുകളിലും നാല്പതുകളിലും വയസ്സുകളിൽ ഓരോരുത്തരുടെയും ആരോഗ്യത്തെക്കുറിച്ചു ദുസ്സൂചനകൾ നൽകുന്ന രോഗമാണ് ഫാറ്റി ലിവർ. വിവിധങ്ങളായ കരൾരോഗങ്ങളെക്കുറിച്ചും സമയബന്ധിതമായ ചികിത്സാ രീതികളെക്കുറിച്ചും ഡോ. മോബി ജോസഫ് ക്ലാസ് നയിച്ചു. ലോകമെമ്പാടും ഇന്ന് സർവസാധാരണയായി കണ്ടു വരുന്ന രോഗമാണ് ബൊവെൽ ക്യാൻസർ. അതിന്റെ ലക്ഷണങ്ങളും പരിശോധന രീതികളെകുറിച്ചെല്ലാം ബൊവെൽ സ്ക്രീനിംഗ് പ്രാക്റ്റീഷനർ മിസ്റ്റർ ജിൻസ് ജോസ് അവതരിപ്പിക്കുകയുണ്ടായി. എൻ എച്ച് എസ് ഡോക്ടർമാരുടെ വിവിധ സേവന സംവിധാനവും, വിവിധങ്ങളായ ചികിത്സയ്ക് ഏതെല്ലാം മാർഗങ്ങളാണ് അവലംബിക്കേണ്ടതെന്നും സമീപകാലത്തു എത്തിച്ചേർന്ന മലയാളികൾ യുകെ യിലെ ചികിത്സാരംഗത്തെ എപ്രകാരമാണ് സമീപിക്കേണ്ടതെന്നും മാർഗരീതികളെക്കുറിച്ചും വിശദമായി ഡോ. ഫെബിൻ ബഷീർ സംസാരിച്ചു. നല്ല ചിരിയാണ് എല്ലാവരുടെയും ആഗ്രഹം. കുട്ടികളിലെയും മുതിർന്നവരിലേയും ദന്ത രോഗങ്ങളും അവയുടെ പ്രതിവിധികളും ചികിത്സാരീതികളും, ദന്ത പരിചരണം അറിയേണ്ട കാര്യങ്ങളെക്കുറിച്ചും വളരെ വിശദമായി ഡോ . ടോണി സ്കറിയ സംസാരിച്ചു.

സാമൂഹിക പ്രതിബദ്ധത മുന്നിൽകണ്ട് വിൽഷെയർ മലയാളി അസോസിയേഷൻ ഇക്കഴിഞ്ഞ ജൂൺ 4 ആം തിയതി ഞായറാഴ്ച നടത്തിയ മെഡിക്കൽ സെമിനാറും മ്യൂസിക്കൽ നൈറ്റ്, ‘സ്വരലയം 2023’ ഏറെ വ്യത്യസ്തമായ ഒന്നായിരുന്നു. വിവിധങ്ങളായ രോഗങ്ങൾക്ക് ചികിത്സയും മരുന്നും എത്രമാത്രം അത്യന്താപേകിതമാണോ അത്രമാത്രം തന്നെ പ്രധാനമാണ് ആരോഗ്യവും സന്തോഷവുമുള്ള മനസ്സെന്നും ഇവിടെയാണ് മെഡിസിനും മ്യൂസിക്കിനും നമ്മുടെ നിത്യജീവിതത്തിലെ പ്രാധാന്യമെന്നും ഇവിടെയാണ് വിൽഷെയർ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച മെഡിക്കൽ സെമിനാറിന്റെയും മ്യൂസിക്കൽ നൈറ്റിന്റെയും പ്രസക്തിയെന്നും പരിപാടിയുടെ ആമുഖമായി അസോസിയേഷൻ സെക്രട്ടറി പ്രദീഷ് ഫിലിപ്പ് സംസാരിച്ചു.

സമൂഹത്തിൽ എല്ലാവിഭാഗത്തിലും പെട്ട ആളുകൾക്കും പ്രത്യേകിച്ച് യുകെയിലേക്ക് പുതുതായി എത്തിച്ചേർന്ന പുതുതലമുറക്കും ദൈനംദിന ജീവിതത്തിൽ ഏറെ പ്രയോജനകമായ അറിവു പകരുന്ന ഒരു പരിപാടിയാണ് ഇതെന്നും വിൽഷെയർ മലയാളി അസോസിയേഷൻ ഏറെ ദീർഘവീക്ഷണത്തോടെ സംഘടിപ്പിച്ച പരിപാടി യുകെയിലെ മലയാളി സമൂഹത്തിന് മാത്രമല്ല മറ്റിതര സാമൂഹിക കൂട്ടായ്മകൾക്ക് അനുവർത്തിക്കാവുന്നതാണെന്നും അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ്മോൻ മാത്യു ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു. ഏറെ കൃത്യതയോടും സമയനിഷ്ഠയിലും പരിപാടി ആങ്കർ ചെയ്ത ഡോൾജി പോളിന്റെ പങ്ക് ഏറെ പ്രശംസനീയമാണ്.

മെഡിക്കൽ സെമിനാർ & മ്യൂസിക് നെറ്റുനോടനുബന്ധിച് അസ്സോസിയേഷൻന്റെ വെബ്സൈറ്റിന്റെ (www.wmauk.org) ഉത്ഘാടനവും നടന്നു.

സ്വിൻഡനിലെ സർഗ്ഗ ഗായകർ അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റ് അവതരണ രീതികൊണ്ടും തനത് ശൈലികൊണ്ടും വ്യത്യസതവും മനോഹരവുമായിരുന്നു ഗായകരായ തോമസ് മാടൻപൗലോസ്, രാഗി ജി ആർ, അനു ചന്ദ്ര, വിഷ്ണു സുഗുണൻ, സ്കറിയ കുരിശിങ്കൽ, അഭിലാഷ് തേവർകുന്നേൽ, കെവിൻ എന്നിവർ നേതൃത്വം നൽകി ശബ്ദ സംവിധാനം സോണി കാച്ചപ്പിള്ളി നിവഹിച്ചു. അസോസിയേഷൻ കമ്മിറ്റി അംഗങ്ങളുടെ ഏറെ നാളത്തെ പരിശ്രമമാണ് ഈ പരിപാടി വൻ വിജയമായതിനു പിന്നിലെ മുഖ്യ കാരണം. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രോഗ്രാം കോർഡിനേറ്റർ അഞ്ജന സുജിത് അസോസിയേഷന്റെ പേരിൽ നന്ദി പറഞ്ഞു.

ലാലിച്ചന്‍ ജോസഫ്‌

യു കെ യിലുടനീളമുള്ള ക്രിക്കറ്റ്‌ ടീമുകളും ക്രിക്കറ്റ്‌ പ്രേമികളായ അനേകം മലയാളികളും ആകാംക്ഷയോടെ കാത്തിരുന്ന എം എം എ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ സീസണ്‍ 3 ജൂണ്‍ 25 ന്‌ മെയ്ഡ്സ്റ്റോണില്‍ നടക്കും. അതീവ സുന്ദരവും വിശാലവുമായ ഓക്ക്‌ വുഡ്‌ മൈതാനവും സെന്റ്‌ അഗസ്റ്റിന്‍സ്‌ മൈതാനവും ഈ ആവേശ പോരാട്ടത്തിന്‌ വേദിയാകും.

തൊട്ടടുത്തായി ചേര്‍ന്നു കിടക്കുന്ന ഈ രണ്ടു മൈതാനങ്ങളിലും ഒരേ സമയം ലീഗ്‌ മത്സരങ്ങള്‍ നടത്താന്‍ സാധിക്കുന്നത്‌ കൊണ്ട്‌ തന്നെ ഒരു ദിവസത്തെ സമയക്രമം പാലിച്ചു കൊണ്ട്‌ മത്സരങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാനാവുമെന്ന്‌ സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

യു കെ യിലെ മികച്ച സംരംഭകര്‍ സ്പോണ്‍സര്‍ ചെയുന്ന ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ ഉള്‍പ്പെടെ എം എം എ യുടെ ഒരു വര്‍ഷത്തെ എല്ലാ ദാത്യങ്ങള്‍ക്കും മികച്ച പിന്തുണയുമായി മുഖ്യ സ്പോണ്‍സര്‍ മാരായ ക്യു-ലീഫ്‌ കെയര്‍ മുന്‍പില്‍ തന്നെയുണ്ട്‌. ജൂണ്‍ 25 ഞായറാഴ്ച്ച രാവിലെ 8 30 നു തന്നെ ആദ്യ പനത്തെറിഞ്ഞു കൊണ്ട്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ ആരംഭിക്കുമെന്നും വൈകിട്ട്‌ 5 :30 നു സമ്മാനദാനത്തോടെ സമാപിക്കുമെന്നും ടൂര്‍ണമെന്റ്‌ നടത്തിപ്പിന്റെ ചുമതല വഹിക്കുന്ന സ്പോര്‍ട്സ്‌ കോ ഓര്‍ഡിനേറ്റര്‍മാരായ ഷൈജന്‍ തോമസും ബിജു ബഹനാനും അറിയിച്ചു.

8 മികച്ച ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാര്‍ക്ക്‌ 750 പണ്ടും ട്രോഫിയും ലഭിക്കുമ്പോള്‍ റണ്ണേഴ്‌സ്‌ അപ്പ്‌ സ്വന്തമാക്കുന്നത്‌ 450 പണ്ടും ട്രോഫിയുമായിരിക്കും. മൂന്നാം സമ്മാനം 200 പണ്ടും ട്രോഫിയും. മുന്‍ വര്‍ഷങ്ങളിലേതു പോലെ മികച്ച ബാറ്റ്സ്മാനും മികച്ച ബൌളര്‍ക്കും ക്യാഷ്‌ അവാര്‍ഡും ട്രോഫിയും ലഭിക്കും.

അനവധി ടീമുകള്‍ താല്പര്യമറിയിച്ച എം എം എക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ടീമുകളെ തെരഞ്ഞെടുത്തത്‌ മികവിന്റെയും മുന്‍ വര്‍ഷങ്ങളിലെ പങ്കാളിത്തത്തിന്‍റെയും അടി സ്ഥാനത്തിലാണെന്നും ഇത്‌ തികച്ചും ദുഷ്കരമായ കാര്യമായിരുന്നുവെന്നും സംഘാടക സമിതി പ്രസ്താവിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ടീമുകള്‍ക്ക്‌ അവസരം ലഭിക്കട്ടെയെന്ന്‌ അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ജൂണ്‍ 25 നു മെയ്ഡ്സ്റ്റണിലേക്ക്‌ ഏവരെയും സ്വാഗതം ചെയ്യുന്നതായി എം എം എ പ്രസിഡന്റ്‌ ബൈജു ഡാനിയേല്‍, സെക്രട്ടറി ബൈജു തങ്കച്ചന്‍, ട്രെഷറര്‍ വര്‍ഗീസ്‌ സ്കറിയ എന്നിവര്‍ അറിയിച്ചു. കളിക്കാര്‍ക്കും കാണികള്‍ക്കും വേണ്ട സരകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും രുചികരമായ ഭക്ഷണ സ്റ്റാളുകള്‍ ക്രമികരിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

അനീഷ് ജോൺ

ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഈ വർഷത്തെ ആദ്യ പരിപാടിയായ സമ്മർ ഫാമിലി സ്പോർട്സ് ഡേയ് ആൻഡ് ഫുഡ് ഫെസ്റ്റിവൽ ആഘോഷം . ഈ കഴിഞ്ഞ മെയ് 27ന് വിൻസ്റാൻലി സ്കൂൾ മൈതാനത്ത് വെച്ച് സംഘടിപ്പിച്ചു. ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഭാഗമായ എല്ലാവരും കുടുംബസമേതം പങ്കെടുത്ത പരിപാടി വൻവിജയമായിരുന്നു.

കുട്ടികളും മുതിർന്നവരുമടക്കം വേനൽച്ചൂടിനൊപ്പം മൽസരച്ചൂടിലേക്കെത്തിയപ്പോൾ കായിക മേള കൂടുതൽ ആവേശമായിമാറി. കുട്ടികൾക്കും മുതിർന്നവരുമടക്കം നൂറുകണക്കിന് ആളുകൾ ആവേശത്തോടെ പങ്കെടുത്തപ്പോൾ അവർക്കായി വാശിയേറിയതും രസകരങ്ങളുമായ ഒട്ടേറെ മൽസരങ്ങൾക്കൊപ്പം പൊറോട്ടയും ഇടിയപ്പവും ബീഫ് കറിയും, നാടൻ ചിക്കൻ കറിയും, പരിപ്പുവടയും, ഉള്ളിവടയും, കട്ട്കേക്കും, ബോണ്ടയും, പൂവൻ പഴവും, മോരും വെള്ളവും, പൊതിച്ചോറും ഉൾപെടുന്ന സ്വാദിഷ്ടമായ നാടൻ ഭക്ഷണങ്ങളുമടങ്ങിയ ഫുഡ് സ്റ്റാളും കായിക മേളയുടെ ഭാഗമായി ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി തയ്യാറാക്കിയിരുന്നു.

ലെസ്റ്റ്ററിലെ ഒരേയൊരു മലയാളി കമ്മ്യൂണിറ്റിയുടെ ഭാഗമായ എല്ലാവർക്കും ഒത്തുകൂടുവാനും പരിചയപ്പെടുന്നതിനും പുതുക്കുന്നതിനും വലിയ ഒരവസരം കൂടിയായി ഈ വർഷം ലെസ്റ്റർ കേരള കമ്യൂണിറ്റി സംഘടിപ്പിച്ച സ്പോർട്സ് ഡേ. കമ്മ്യുണിറ്റി അംഗങ്ങൾ ഏവരും കായികമേളയെ ആവേശത്തോടെ ഏറ്റെടുത്തപ്പോൾ പതിവുപോലെ ഈ വർഷത്തെ കായിക മേളയും വൻ വിജയമായി. കമ്മ്യൂണിറ്റിയുടെ കുടുംബാംഗങ്ങൾക്കൊപ്പം നാട്ടിൽ നിന്നും വന്ന മാതാപിതാക്കൾക്കു സൗജന്യമായി പരിപാടിയിൽ പങ്കെടുക്കാമെന്നതും അംഗങ്ങൾക്കിടയിൽ മതിപ്പുളവാക്കി. കേരളത്തിൽ നിന്നും നിന്നും വന്നിട്ടുള്ള മക്കളെ കാണുവാൻ ഇവിടെ എത്തിയ മാതാപിതാക്കൾക്ക് ഒരു നവ്യാനുഭവം ആയിരുന്നു ഈ സ്പോർട്സ് ഡെ. രജിസ്റ്റർ ചെയ്ത എല്ലാ മിടുക്കൻമാരും മിടുക്കികളും മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. കായിക മേളയുടെ ഭാഗമായി തയ്യാറാക്കിയ നാടൻ ഭക്ഷണങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വാദ്യകരമായി തീർന്നു.

അതി രാവിലെ തന്നേ തുടങ്ങിയ പരിപാടികൾ മുഴുവൻ ദിവസവും നീണ്ടു നിന്നു. ഓട്ടമത്സരവും, ബോൾ ത്രോയും, ഗോൾ കിക്കും, മുട്ടായി പിറക്കലും, ഷോട്ട് പുട്ടും, ലെമൺ ആൻഡ് സ്‌പൂണും, വാശിയേറിയ കസേര കളിയും, തീറ്റ മത്സരവും, കൂടാതെ വടംവലിയും ഉൾപ്പെടെ നിരവധി മത്സരങ്ങൾ കാണികളിൽ ആവേശപ്പെരുമഴ പെയ്യിച്ചു. രമേശ് ബാബു, അജിത് സ്റ്റീഫൻ, ബിൻസി മാത്യു (ജോയിന്റ് സെക്രട്ടറി), അനു അംബി , ചന്ദന സുരേഷ് ജിജി, ജിതിൻ വിജയൻ, അജയ് പെരുമ്പലത്തു, സുബിൻ സുഗുണൻ, രാജേഷ് ട്രീസൺ, ടിന്റു സുബീഷ്, അനീഷ് ജോൺ, മനു ഷൈൻസ് തുടങ്ങിയവർ അണിനിരന്ന സ്പോർട്സ് കമ്മിറ്റിയുടെ പരസ്പരം കൈകോർത്തുള്ള പ്രവർത്തനം പരിപാടികൾ വിജയമാക്കിതീർക്കാൻ സഹായിച്ചു.

സ്വാദിഷ്ടമായ ഭക്ഷണം ആയിരുന്നു പരിപാടികളുടെ മാറ്റ് കൂട്ടിയത് എന്ന് എടുത്തു പറയേണ്ടതില്ല. രാവിലെ മുതൽ തുടങ്ങിയ ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഷോപ്പിൽ മിതമായ നിരക്കിൽ നാടൻ ഭക്ഷണ വിഭവങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് കുട്ടികളുമായി വന്ന മാതാപിതാക്കൾക്ക് സുഗമമായി കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞു. തൂശനിലയിൽ പൊതിഞ്ഞ മീൻ വറുത്തതും ചമ്മന്തിയും മൊട്ട പൊരിച്ചതും ഒക്കെ അടങ്ങിയ ഓർമകളുടെ മണമുള്ള പൊതിച്ചോറും, ബോണ്ടയും ചെറുപഴവും വെട്ടു കേക്കും ഉഴുന്ന് വടയും പരിപ്പ് വടയും തുടങ്ങി ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഫുഡ് കമ്മിറ്റി അക്ഷരാത്ഥത്തിൽ ഫാമിലി ഫൺ ഡേയുടെ യഥാർത്ഥ താരങ്ങൾ ആയി മാറി.


ടിറ്റി ജോണും ഷിബു മാത്യുവും നേതൃത്വം കൊടുത്ത കമ്മിറ്റിയിൽ ബിനു ശ്രീധരൻ, അരുൺ ഉമ്മൻ, പ്രിയദർശൻ വാസവൻ, ലൂയിസ് കെന്നടി, സനീഷ് സുകുമാരൻ, ബിജു പോൾ, ജോസ്‌ന ടോജോ , സുനിൽ ഏലിയാസ് എന്നിവരും തലേദിവസം മുതൽ പരിപാടിയുടെ വിജയത്തിനായി എല്ലാ ജോലികളും മാറ്റിവെച്ചു അണി നിരന്നു. റീസെപ്‌ഷൻ ആൻഡ് രജിസ്ട്രേഷൻ കൗണ്ടറിൽ ജെയിൻ ജോസഫും(ട്രഷറർ) ശ്യാം കുറുപ്പും (ജോ.ട്രഷറർ), സോണി ജോർജും, സ്‌മൃതി രാജീവും, അക്ഷയ് കുമാറും, രേവതി ഷൈജുവും, ബിജു മാത്യുവും കമ്മ്യൂണിറ്റി അംഗങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്യുവാനായി അണിനിരന്നു. കൂടാതെ എന്തിനും ഏതിനും സഹായവുമായി കമ്മ്യൂണിറ്റിയിലെ ചുണകുട്ടികളുംകൂടി ചേർന്നപ്പോൾ പരിപാടി വളരെ അനായാസമായി നടത്തിയെടുക്കുവാൻ കമ്മിറ്റിക്കായി.

രാവിലെ തുടങ്ങി വൈകിട്ട് ഒൻപതരവരെ നീണ്ടു നിന്ന പരിപാടിക്കായി വന്നു ചേർന്ന നൂറു കണക്കിന് അംഗങ്ങൾക്ക് ആസ്വാദ്യകരമായ ഭക്ഷണത്തിനൊപ്പം ആവേശോജജ്വലമായ ഓർമ്മകൾക്കൂടി സമ്മാനിച്ച് അവസാനിച്ച ഫാമിലി ഫൺ ഡേ ലെസ്റ്റർ കേരളം കമ്മ്യുണിറ്റിയുടെ ചരിത്രത്തിനു ഊടും പാവും നേർന്നു. പങ്കെടുത്ത മുഴുവൻ അംഗങ്ങളുടെയും സബ് കമ്മിറ്റികളുടെയും ആത്മാർത്ഥമായ സഹകരണത്തിന് നിസ്സീമമായ നന്ദി അറിയിക്കുന്നുവെന്ന് ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ പ്രസിഡന്റ് ജോസ് തോമസും സെക്രട്ടറി അജീഷ് കൃഷ്ണനും അറിയിച്ചു. ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 26ന് നടത്തുമെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റിയും അറിയിച്ചു.

 

Copyright © . All rights reserved