ലണ്ടൻ : ചാലക്കുടി മേഖലയിൽ നിന്നും യു കെ യിൽ കുടിയേറിയ എല്ലാവരും 2023 ജൂൺ 24 ന് ശനിയാഴ്ച ബർമിങ്ങ്ഹാം അടുത്തുള്ള വാൾസാളിൽ സംഗമിക്കുന്നു. നാടിന്റെ, നൊമ്പരങ്ങളും, സ്മരണകളും, പങ്കുവെക്കാനും, സൗഹൃദം പുതുക്കാനും ഈ കൂട്ടായ്മ ഹേതുവാകുന്നു. കഴിഞ്ഞ ജനുവരി 14ന് കൂടിയ ക്രിസ്മസ്, ന്യൂ ഇയർ കൂട്ടായ്മയിൽ 2023ജൂൺ 24ന് ശനിയാഴ്ച ബിർമിങ്ങാമിൽ വച്ചു വാർഷികസമ്മേളനം നടത്താൻ തീരുമാനിച്ചു.ഈ വാർഷികസമ്മേളനത്തിന്റെ വിജത്തിനായി വിവിധ കമ്മറ്റികൾ നിലവിൽവന്നു.ഏരിയ കോഓർഡിനേറ്റേഴ്സായി നോട്ടിൻഹാമിൽ നിന്നും ബാബു ഔസേപ്പും, ലണ്ടനിൽ നിന്നു ഷീജോ മൽപ്പാനും, മാഞ്ചസ്റ്ററിൽ നിന്നു ഷൈജി ജോയും, ടെൽഫോഡിൽ നിന്നു ഷാജു മാടപ്പിള്ളിയും,വാൾസാളിൽ നിന്നു സൈബിൻ പാലാട്ടിയും, ബിർമിങ്ങാമിൽ നിന്നു ഷാജു ഔസേപ്പിനെയും ചുമതലപ്പെടുത്തി. ഈ വർഷത്തെ പ്രോഗ്രാം കോ ഓർഡിനേറ്റഴ്സായി ടാൻസി പാലാട്ടി, ഷൈബി ബാബു, സിനി ബിജു എന്നിവരെ ചുമതലപ്പെടുത്തി. വിഭവസമൃദ്ധമായ നാടൻ സദ്യ ഒരുക്കുന്നുണ്ട്. ഈ സമ്മേളനത്തിലേക്ക് ഏവരെയും ഹാർദ്ദമായി ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക.
Hall Address
24 JUNE 2023 10 am to 7 pm
Aldridge Community Centre,
Walsall,
WS9 8AN.
പ്രസിഡന്റ് ഷീജോ മൽപ്പാൻ, ലണ്ടൻ-07421264097.
സെക്രട്ടറി ഷാജു മാടപ്പിള്ളി, ടെൽഫോഡ് -07456417678.
ട്രഷറർ ദീപ ഷാജു, ബിർമിങ്ങ്ഹാം -07896553923.
സുജു ജോസഫ്
സാലിസ്ബറി: സാലിസ്ബറി മലയാളി അസ്സോസിയഷൻ ഈസ്റ്റർ വിഷു ആഘോഷം ഏപ്രിൽ 22 ശനിയാഴ്ച നടന്നു. യുക്മ ദേശീയ ജനറൽ സെക്രട്ടറി ശ്രീ കുര്യൻ ജോർജ്ജ് മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ആഘോഷങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു .
വിപുലമായ ആഘോഷങ്ങളോടെയാണ് ഇക്കുറി എസ് എം എ ഈസ്റ്റർ വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നത്. സാലിസ്ബറി ഡിന്റണിലെ വില്ലേജ് ഹാളിൽ അരങ്ങേറുന്ന ആഘോഷപരിപാടികൾ രാവിലെ പത്ത് മണിയോടെയാണ് ആരംഭിച്ചത്. എസ് എം എ പ്രസിഡന്റ് റ്റിജി മമ്മുവിന്റെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായ ശ്രീ കുര്യൻ ജോർജ്ജ് ഈസ്റ്റർ വിഷു ആഘോഷം ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്കായി ഒരുക്കുന്ന വിഷു കൈനീട്ടവും മുതിർന്നവരും കുട്ടികളും ചേർന്നൊരുക്കുന്ന വിവിധ കലാപരിപാടികളും ആസ്വാദകർക്ക് ഹൃദ്യമായ അനുഭവമാകും സമ്മാനിക്കുകയെന്ന് പ്രോഗ്രാം കോർഡിനേറ്റർ പിങ്കി ജെയ്ൻ അറിയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രശാന്ത് ബാലകൃഷ്ണന്റെ മേൽനോട്ടത്തിൽ എസ് എം എ അംഗങ്ങൾ ഒരുക്കുന്ന വിഭവസമൃദ്ധമായ ഈസ്റ്റർ വിഷു വിരുന്നാകും ആഘോഷത്തിലെ മറ്റൊരാകർഷണം. രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ചു മണിവരെ നീളുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സെക്രട്ടറി സിൽവി ജോസ്, ട്രഷറർ ജയ്വിൻ ജോർജ്ജ് തുടങ്ങിയവർ അറിയിച്ചു.
പ്രവാസ ജീവിതത്തിൽ മലയാളികൾ എന്നും മുന്നിലാണ്. ലോകത്തിൻറെ ഏതു മൂലയിൽ ചെന്നാലും ഒരു മലയാളിയുടെ സാന്നിധ്യം നമ്മെ അത്ഭുതപ്പെടുത്തുന്നു. കാലാകാലങ്ങളിൽ അതിനായി പല രാജ്യങ്ങളും അവർ തെരഞ്ഞെടുക്കുന്നു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസത്തിനുശേഷം ഏതാണ്ട് രണ്ടായിരത്തിനുശേഷം വലിയ തോതിലുള്ള ഒരു പ്രവാഹമാണ് യുകെയിലേക്കുണ്ടായിട്ടുള്ളത്. ഒരു പാശ്ചാത്യരാജ്യത്തെ നിയമ സംവിധാനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും, പെട്ടെന്നുള്ള കാലാവസ്ഥാമാറ്റവും, വ്യത്യസ്തമായ ജോലി, ജീവിത സാഹചര്യങ്ങളും തുടങ്ങി പല പ്രതിസന്ധിയും കുടുംബങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇതിനു പല കാരണങ്ങളുണ്ടാകാം, പക്ഷേ ഇതൊക്കെ ആരോട് തുറന്നു പറയും? ആരു സഹായിക്കും?. എല്ലാം ഉള്ളിലൊതുക്കി ജീവിതം മുന്നോട്ടു പോവുന്നതിനിടയിൽ കുടുംബങ്ങളുടെ താളം തെറ്റലിനു തന്നെ കാരണമാവുന്നു. ഇത്തരം സാഹചര്യങ്ങളിൽ പിടിച്ചു നിൽക്കാനാവാതെ കൊലപാതകങ്ങളിലേക്കും ആത്മഹത്യകളിലേക്കും പരിഹാരം തേടിപ്പോവുന്ന പല കുടുംബങ്ങളെയും നാം സമീപകാലത്തായി കണ്ടുകഴിഞ്ഞു. ഏതു സമയവും പൊട്ടിവമിക്കാവുന്ന അഗ്നി പർവ്വതം പോലെ പുകഞ്ഞുകൊണ്ടിരിക്കുന്ന എത്രയോ കുടുംബങ്ങൾ നമ്മുടെ ഇടയിലുണ്ടെന്നതും വളരെ യാഥാർഥ്യമാണ്…
കെറ്ററിംഗിൽ 35 വയസുകാരിയായ അഞ്ജു അശോകിനെയും അവരുടെ പിഞ്ചോമനകളായ ജീവൻ, ജാൻവി എന്നിവരുടെയും ഞെട്ടിക്കുന്ന കൊലപാതക വാർത്ത 2022 ഡിസംബർ മാസം 18 ന് നാം മലയാളികൾ വളരെ ഞെട്ടലോടെയാണ് കേട്ടത്. ഇതുപോലുള്ള വാർത്തകൾ പലതും കേട്ടിട്ടുണ്ടെങ്കിലും മനുഷ്യ മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ ഈ സംഭവം മനഃസാക്ഷിയുള്ളവർക്കു സഹിക്കാവുന്നതിലും അപ്പുറമാണ്. തങ്ങൾക്കെന്നും തുണയും, ആശ്രയവും, തണലുമാകേണ്ട ഒരു കുടുബനാഥനിൽ നിന്നും ഇത്തരം ഒരനുഭവം !!! ആർക്കും അവിശ്വസനീയമാണ്.
ഈ ഒരു വേദനയിൽ നിന്നും ഉടലെടുത്ത ആശയമാണ് ഈ ട്രസ്റ്റിന്റെ തുടക്കം. കുടുംബങ്ങളിൽ നടക്കുന്ന അതിരുവിട്ട സംസാരങ്ങൾ വലിയ വാഗ്വാദങ്ങളിലേക്കും, ആർക്കും പരിഹരിക്കാൻ പറ്റാത്ത കുടുംബ വഴക്കിലേക്കും ചെന്നെത്തുന്നു. ഈ ഡൊമസ്റ്റിക് വയലൻസ് തടയുന്നതിന് മലയാളി കുടുംബങ്ങളെ സഹായിക്കാനായി അഞ്ജുവിൻറെ വത്സല മക്കൾ “ജീവൻ & ജാൻവി” എന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ഓർമ്മയ്ക്കായി ഞങ്ങൾ “ജീവൻ ട്രസ്റ്റ് യുകെ” എന്ന ചാരിറ്റി പ്രസ്ഥാനത്തിന് രൂപം നൽകി.
യുകെയുടെ വിവിധ കോണുകളിൽ താമസിക്കുന്ന തികച്ചും പ്രൊഫഷണലുകളാണ് ഈ ഉദ്യമത്തിൽ നിങ്ങളോടൊപ്പം സൗജന്യ സഹായത്തിനായി ഉള്ളത്. അവയവദാനം കൊണ്ട് മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയവരും, നേഴ്സിംഗ് മേഖലയിൽ നിസ്വാർത്ഥ സേവനം ചെയ്തു കൊണ്ടിരിക്കുന്നവരുമായ പലരും ഇതിൽ പങ്കാളികളാണെന്നത് തികച്ചും അഭിമാനത്തോടെ അറിയിക്കട്ടെ, മൂന്നു മാസത്തോളമായി പല മലയാളി കുടുംബങ്ങളെയും സഹായിക്കുവാനും അവരുടെ പ്രശ്നങ്ങളിലേക്ക് ഓടിച്ചെല്ലുവാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ഞങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വ ബോധം നൽകുന്നു.
വിദ്യാഭ്യാസപരമായി നാമൊക്കെ വളരെ ഉന്നതിയിലാണെങ്കിലും ഇവിടെ നിന്നും ലഭ്യമാകുന്ന സൗകര്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മക്ക് ഒരു പരിഹാരമായി മലയാളി സമൂഹത്തെ സഹായിക്കാൻ ഒരു പരിധിവരെ നമ്മുടെ ജീവൻ ട്രസ്റ്റ് യുകെയ്ക്ക് കഴിയും എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. അതിന് സന്നദ്ധരായി ജനറൽ പ്രാക്റ്റീഷണേഴ്സ് (GP) ഡോക്ടേഴ്സ്, സോഷ്യൽ വർക്കേഴ്സ്, നേഴ്സിംഗ് പ്രൊഫഷണൽസ്, കൗൺസിലേഴ്സ്, സോളിസിറ്റർസ് കൂടാതെ വിവിധ രംഗങ്ങളിൽ പ്രശസ്തരായിട്ടുള്ള സാമൂഹിക പ്രവർത്തകർ മുതലായവരാണ് ഈ ജീവൻ ട്രസ്റ്റിൽ നെടുംതൂണായിട്ടുള്ളത്.
ഇതിന്റെ ഔദ്യാഗിക ഉദ്ഘാടനവും വെബ്സൈറ്റ് പ്രകാശനവും ഏപ്രിൽ 22 ശനിയാഴ്ച വൈകുന്നേരം വൈകിട്ട് 6 മണിക്ക് കേംബ്രിഡ്ജിൽ വച്ച് കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ (CMA) നടത്തുന്ന ഈസ്റ്റർ വിഷു ആഘോഷ പരിപാടിയിൽ വച്ച് റോയ്സ്റ്റൺ മേയർ കൗൺസിലർ കൗൺസിലർ മേരി ആൻറണി നിർവഹിക്കുന്നതാണ്.
യുകെയുടെ അക്ഷര നഗരിയായ കേംബ്രിഡ്ജിൽ വച്ച് ഈ ചാരിറ്റി സംഘടനയുടെ ഉത്ഘാടനം നടത്തുവാൻ സാധിക്കുക എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായ ഒന്നായി ഞങ്ങൾ കാണുന്നു. ഓണം, ക്രിസ്തുമസ്, ഈസ്റ്റർ, വിഷു, ആഘോഷങ്ങൾ മാത്രം നടത്താനുള്ള ഒരു സംഘടന മാത്രമായി തുടരുന്നതിനു പകരം തികച്ചും ഒരു സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനമാണ് കേംബ്രിഡ്ജ് മലയാളീ അസോസിയേഷൻ എന്നത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
ഇവിടെ തെളിയുന്ന ഈ ചെറിയ തിരി ഒരു വലിയ പ്രകാശ ഗോപുരമായി ഈ നാട്ടിലെങ്ങും പ്രശോഭിക്കുവാൻ ജീവൻ ട്രസ്റ്റിന് ഇടയാവട്ടെ എന്ന് പ്രത്യാശിക്കുന്നു. ഉദ്ഘാടന വേളയിലും തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു…. നിങ്ങളുടെ പ്രവാസജീവിതത്തിലെ പ്രതിസന്ധിയിൽ ഒരു തുണയായി ഞങ്ങളും നിങ്ങളുടെ കൂടെ ……
ബന്ധപ്പെടേണ്ട നമ്പർ: 07828103000
കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ലീഡ്സ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഈസ്റ്റർ & വിഷു ആഘോഷം 16-ാം തീയതി ഞായറാഴ്ച ഈസ്റ്റൻഡ് പാർക്കിലെ വൈ എം സി ക്ലബ്ബിൽ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 9 മണി വരെ നടത്തപ്പെട്ടു.
ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണത്തോടു കൂടെ ആരംഭിച്ച പരിപാടി പ്രസിഡന്റ് സാബുഘോഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് കമ്മറ്റി മെംബേഴ്സ് ദീപം തെളിയിച്ചു. തുടർന്ന് 10 വയസ്സിൽ താഴെയുള്ള 82 കുട്ടികൾക്ക് വിഷുകൈനീട്ടവും ഈസ്റ്റർ എഗ്ഗും വിതരണം ചെയ്തു. അതിനുശേഷം വ്യത്യസ്തയാർന്ന കലാപരിപാടികളാൽ സമ്പുഷ്ടമായിരുന്നു ആഘോഷം. അലൻ ഗ്രുപ്പിന്റെ ഡി ജെയ്ക്ക് ശേഷം രാത്രി ഭക്ഷണത്തോട് കൂടെ 9 മണിയ്ക്ക് ആഘോഷം അവസാനിച്ചു.
ന്യൂസ് ഡെസ്ക്. മലയാളം യുകെ.
ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ ഗ്രാൻഡ് ഓണം “ദേ മാവേലി “ആഗസ്ത് മാസം 27 ഞായർ ആഴ്ച ലിവർപൂളിലെ ഏറ്റവും വലിയ ഓഡിറ്റൊറിയങ്ങളിൽ ഒന്നായ നോസിലി ഹാളിൽ വച്ചു നടത്തപ്പെടുന്ന വിവരം സവിനയം ലിമ അറിയിച്ചു കൊള്ളുന്നു.
ഇത്തവണത്തെ ഓണത്തിന് കേരളത്തിന്റെ തനിമ വിളിച്ചോദുന്ന വിവിധ കലാ പരിപാടികൾ ആണ് ലിമ ഒരുക്കിയിരിക്കുന്നത്.
ജോർജ് മാത്യു
അതിജീവനത്തിന്റെയും പ്രത്യാശയുടെയും പൊൻകിരണങ്ങൾ വിതറികൊണ്ട് ഈസ്റ്ററും,സമ്പന്നമായ കാർഷിക സംസ്കാരത്തിന്റെ ഓർമ്മ പുതുക്കി വിഷുവും,ഇ എം എ യുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു .ഇ എം എ കമ്മിറ്റി ഭാരവാഹികൾ നിലവിളക്കിൽ ഭദ്രദീപം തെളിയിച്ചതോടെ,ആഘോഷ പരിപാടികൾക്ക് തുടക്കമായി.തുടർന്ന് നടന്ന പൊതുയോഗത്തിൽ ഇ എം എ പ്രസിഡന്റ് മോനി ഷിജോ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് ജോർജ് മാത്യു സ്വാഗതവും,ജോയിന്റ് സെക്രട്ടറി ഡിജോ ജോൺ നന്ദിയും പറഞ്ഞു . പിന്നീട് കുട്ടികളെക്കൊണ്ട് വിഷുക്കണി കാണിച്ചു ,വിഷുകൈനീട്ടം നൽകി .കുട്ടികളും,മുതിർന്നവരും വിവിധ തരം കലാപരിപാടികൾ അവതരിപ്പിച്ചു .
ഈ വർഷം ഇ എം എ നടത്തിയ രാധ,കൃഷ്ണ മൽസരം പുതുമയാർന്നതും,എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റുന്നതും ആയിരുന്നു. ഫോക്കസ് ഫിൻഷുർ (ഷിജോ ജോസഫ് ). സ്പൊൺസർ ചെയ്ത ഡിജെ ‘ഈണം 2023’ കാണികളിൽ ആവേശകടലുയർത്തി. സെക്രട്ടറി അനിത സേവ്യേർ ,ട്രെഷറർ ജെയ്സൺ തോമസ്,ജോയിന്റ് ട്രഷ റർ ജെൻസ് ജോർജ് ,ഏരിയ കോഓർഡിനേറ്റർമാരായ കുഞ്ഞുമോൻ ജോർജ് ,അശോകൻ മണ്ണിൽ ,മേരി ജോയി എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി .വളരെ വിഭവസമൃദ്ധമായ ഭക്ഷണം ഇ എം എ ക്രമീകരിച്ചിരുന്നു.അവസാനം എല്ലാവരും ചേർന്ന് ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചു പരിപാടികൾ സമാപിച്ചു.
എബ്രഹാം കുര്യൻ
ലണ്ടൻ : മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ആരംഭിക്കുവാൻ പോകുന്ന ഓൺലൈൻ പഠന ക്ലാസിന്റെ ഔപചാരികമായ ഉദ്ഘാടനവും “ടെക്നോളജിയുടെ കാലത്തെ ഭാഷാ പഠനം, സാധ്യതകളും -വെല്ലുവിളികളും” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സാംസ്കാരിക സംവാദവും ശ്രദ്ധേയമായി. ലണ്ടനിലെ ഈസ്റ്റ് ഹാമിലുള്ള എം എ യു കെ യുടെ ആസ്ഥാനമായ കേരള ഹൗസിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ടെക്നോളജിയുടെ ഈ കാലഘട്ടത്തിൽ പുതുതലമുറയിലേക്ക് മലയാള ഭാഷാപഠനവും നാടിന്റെ സംസ്കാരവും പൈതൃകവുമൊക്കെ എത്തിക്കുവാനുള്ള വലിയ സാധ്യതയാണ് ഓൺലൈൻ ക്ലാസ്സുകളിലൂടെ തുറക്കുന്നതെന്ന് മലയാളം മിഷൻ യു കെ ചാപ്റ്റർ ഓൺലൈൻ പഠന ക്ലാസിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രശസ്ത നോവലിസ്റ്റും വിവർത്തകനുമായ ടി ഡി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.
മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ ഭാരവാഹികളോടൊപ്പം എം എ യു കെയുടെ ഭാഗമായ “കട്ടൻകാപ്പിയും കവിതയും” എന്ന സാഹിത്യ കൂട്ടായ്മയുടെ പ്രവർത്തകരും ഓൺലൈൻ പഠന ക്ലാസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സജീവമായി പങ്കെടുത്തു.
കഴിഞ്ഞ ആറ് വർഷമായി മലയാളം മിഷന്റെ നേതൃത്വത്തിലുള്ള ഭാഷാ പഠന കേന്ദ്രങ്ങൾ യുകെയുടെ വിവിധ സ്ഥലങ്ങളിൽ നടക്കുന്നുണ്ടെങ്കിലും കൂടുതൽ മലയാളി കുടുംബങ്ങളുടെ അഭാവം മൂലം മലയാളം ക്ലാസുകൾ സംഘടിപ്പിക്കുവാൻ സാധിക്കാത്ത സ്ഥലങ്ങളിലുള്ള കുട്ടികൾക്ക് വീട്ടിൽ ഇരുന്ന് മലയാളം പഠിക്കുവാനുള്ള സാഹചര്യം ഒരുക്കുന്നതിനു വേണ്ടിയാണ് മലയാള മിഷൻ യു കെ ചാപ്റ്റർ ഓൺലൈൻ പഠന ക്ലാസുകൾ ആരംഭിക്കുവാൻ തീരുമാനിച്ചത് . യുകെയിലെ പ്രത്യേകമായ സാഹചര്യങ്ങൾ മൂലം ചില സ്ഥലങ്ങളിൽ പഠന കേന്ദ്രങ്ങൾ തുടങ്ങാൻ സാധിച്ചിട്ടില്ല. അത്തരം സ്ഥലങ്ങളിൽ വസിക്കുന്ന കുട്ടികളെയും മലയാളഭാഷ പഠിപ്പിക്കുക എന്നത് മാത്രമാണ് ഓൺലൈൻ പഠന ക്ലാസിന്റെ ഉദ്ദേശം. നിലവിലുള്ള ഭാഷാപഠന സ്കൂളുകൾ സജീവമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണമെന്നും യുകെയിൽ എവിടെയെല്ലാം മലയാളികൾ ഉണ്ടോ അവിടെയെല്ലാം മലയാളം സ്കൂളുകൾ ആരംഭിക്കണമെന്നുമാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ വിഭാവനം ചെയ്യുന്നത് .
യുകെയിൽ ആരംഭിക്കുന്ന ഓൺലൈൻ പഠന ക്ലാസുകൾക്ക് വേണ്ട നിർലോഭമായ സഹായസഹകരണങ്ങൾ മലയാളം മിഷൻ നൽകുവാൻ തയ്യാറാണെന്ന് മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട മലയാളം മിഷൻ യുകെ ചാപ്റ്റർ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.
മലയാളം മിഷന്റെ പരിശീലനം ലഭിച്ച അധ്യാപകർ ആയിരിക്കും ഓൺലൈൻ ക്ലാസുകളിൽ പഠിപ്പിക്കുന്നത്. പഠനകേന്ദ്രങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ പഠന ക്ലാസുകളിൽ ചേരുവാനുള്ള രജിസ്ട്രേഷൻ ഫോം സഹിതമുള്ള വിശദാംശങ്ങൾ മലയാളം മിഷൻ യു കെ ചാപ്റ്റർ വാർത്താകുറിപ്പിലൂടെ അടുത്ത ദിവസങ്ങളിൽ ഏവരെയും അറിയിക്കുന്നതാണ്.
ടെക്നോളജിയുടെ കാലത്തെ മലയാള ഭാഷാ പഠനം, സാധ്യതകളും-വെല്ലുവിളികളും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത നോവലിസ്റ്റും വിവർത്തകനും കേരള സാഹിത്യ അക്കാദമി അവാർഡ് , വയലാർ അവാർഡ് , കമല സുരയ്യ പ്രതിഭ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളുടെ ജേതാവുമായ ടി.ഡി. രാമകൃഷ്ണൻ വിശദമായി സംസാരിച്ചു. ഈ ഓൺലൈൻ ക്ലാസ്സ് തന്നെ ടെക്നോളജിയിലൂടെ ഭാഷാ പഠനത്തിനുള്ള ഒരു വലിയ സാധ്യതയായി അദ്ദേഹം ചൂണ്ടിക്കാട്ടി. ടെക്നോളജി തീർച്ചയായും ഭാഷാ പഠനത്തെ സഹായിക്കും എന്ന് ഉദാഹരണസഹിതം അദ്ദേഹം വിശദീകരിച്ചു. എങ്കിലും ടെക്നോളജി മാനവരാശിക്ക് ഗുണകരമായല്ലാതെ ഉപയോഗപ്പെടുത്തുന്ന ധാരാളം ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി. അവയ്ക്കെതിരെ ജാഗ്രത പുലർത്തിക്കൊണ്ട് ടെക്നോളജി ഭാഷാ വികസനത്തിന് ഉപയോഗിക്കണമെന്നും അതിന് ശ്രമിക്കുന്ന മലയാളം മിഷൻ യു കെ ചാപ്റ്ററിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ വ്യക്തമാക്കി.
മുഖ്യാതിഥിയായി എത്തിച്ചർന്ന പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന് മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രതിനിധികൾ ചേർന്ന് മലയാളം മിഷന്റെ സ്നേഹോപഹാരമായി മൊമെന്റോ നൽകി ആദരിച്ചു.
മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 2017ൽ അന്നത്തെ ബഹു സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ ലണ്ടനിലെ കേരള ഹൗസിൽ വച്ചു ഉദ്ഘാടനം ചെയ്ത് ആരംഭിച്ച മലയാള മിഷൻ യു കെ ചാപ്റ്റർ സ്തുത്യർഹമായപ്രവർത്തനങ്ങളുമായാണ് മുന്നോട്ടുപോകുന്നതെന്നും 2021ലെ മലയാളം മിഷന്റെ മുഴുവൻ ചാപ്റ്ററുകളുടെയും പ്രവർത്തനങ്ങളെ വിലയിരുത്തി കേരള ഗവൺമെന്റ് ഏർപ്പെടുത്തിയ ആദ്യത്തെ കണിക്കൊന്ന പുരസ്കാരം ലഭിച്ചത് മലയാളം മിഷൻ യു കെ ചാപ്റ്ററിനാണ് എന്നത് യുകെയിലെ എല്ലാ മലയാളികൾക്കുമൊപ്പം എം എ യു കെക്കും അഭിമാനകരമായ കാര്യമാണെന്നും സി എ ജോസഫ് സൂചിപ്പിച്ചു.
മലയാളം മിഷൻ യു കെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ മുഖ്യാതിഥി ടി ഡി രാമകൃഷ്ണനും പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചു. മലയാളം മിഷൻ യുകെ ചാപ്റ്റർ സൗത്ത് മേഖല കോർഡിനേറ്റർ ബേസിൽ ജോൺ, എം എ യു കെ പ്രസിഡന്റ് അനിൽ ഇടവന എന്നിവർ ആശംസകൾ അർപ്പിച്ചു. മലയാളം മിഷൻ യു കെ മിഡ്ലാൻഡ്സ് മേഖല കോർഡിനേറ്റർ ആഷിക് മുഹമ്മദ് നാസർ മുഖ്യാതിഥി ടി ഡി രാമകൃഷ്ണൻ ഉൾപ്പെടെ പങ്കെടുത്ത എല്ലാവർക്കും പ്രത്യേകിച്ച് ഓൺലൈൻ പഠന പഠന ക്ലാസിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കുവാൻ കേരള ഹൗസിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്ന എംഎ യു കെ യുടെ എല്ലാ ഭാരവാഹികളോടും പ്രവർത്തകരോടും ഉള്ള നന്ദിയും പ്രകാശിപ്പിച്ചു.
തുടർന്ന് എംഎ യു കെ യുടെ ഭാഗമായ “കട്ടൻ കാപ്പിയും കവിതയും” എന്ന സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്റെ സാഹിത്യകൃതികളെ അധികരിച്ചു നടത്തിയ ചിന്തനീയമായ ചർച്ചകളും സംവാദങ്ങളും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിൻറെ പ്രശസ്ത നോവലുകളായ ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന അണ്ടാൾ ദേവനായകി, മാമ ആഫ്രിക്ക, പച്ച മഞ്ഞ ചുവപ്പ് എന്ന നോവലുകളെക്കുറിച്ചും അദ്ദേഹത്തിന്റെ മറ്റ് കൃതികളെ സംബന്ധിച്ചുള്ള സമഗ്രമായ ചർച്ചകളും വിശകലനങ്ങളും നടത്തുകയുണ്ടായി. ദക്ഷിണ റെയിൽവേ ചീഫ് കൺട്രോളറുമായിരുന്ന നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ തിരക്കേറിയ തന്റെ ഔദ്യോഗിക ജീവിതത്തിനിടയിലും താൻ നടത്തിയ സാഹിത്യ രചനകൾക്കാധാരമായ സംഭവങ്ങളെക്കുറിച്ചുമൊക്കെ ചർച്ചകളിൽ പങ്കെടുത്ത് സുദീർഘമായി സംസാരിച്ചു. സാംസ്കാരിക സംവാദത്തിനും സാഹിത്യ ചർച്ചകൾക്കും “കട്ടൻകാപ്പിയും കവിതയും” സാഹിത്യ കൂട്ടായ്മയുടെ സംഘാടകരായ പ്രിയവൃതൻ, മുരളി മുകുന്ദൻ പത്രപ്രവർത്തകനും എഴുത്തുകാരനുമായ മണമ്പൂർ സുരേഷ്, എം എ യൂകെ സെക്രട്ടറിയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതി അംഗവുമായ ശ്രീജിത്ത് ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.
ലണ്ടൻ : ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ സൂം പ്ലാറ്റഫോമിൽ ഒരുക്കുന്ന കലാസാംസ്കാരിക വേദി ഏപ്രിൽ 28 ന് ആരംഭം കുറിക്കും.
ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി ഏപ്രിൽ 28ന് മുതൽ എല്ലാ മാസത്തിന്റയും അവസാന വെള്ളിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ കലാസംസ്കാരിക വേദിയൊരുക്കുന്നു. ഏപ്രിൽ 28ന് ഉച്ചകഴിഞ്ഞു മൂന്നു മണിക്കു (യു കെ സമയം )സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന ഈ കലാസംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ട് ഇതിൽ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ട്ടികൾ അവദരിപ്പിക്കാനും, ആശയ വിനിമയം നടത്താനും അവസരം ഉണ്ടായിരിക്കുന്നതാണ്.
പ്രവാസി മലയാളികൾക്കിടയിൽ ഇധംപ്രദമായി ആരംഭിക്കുന്ന ഈ കലാസംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖികരിക്കുന്ന സമകാലിക വിഷയങ്ങക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കും.
എല്ലാ പ്രവാസിമലയാളികളെയും ഈ കലാസംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു
ജോളി എം പടയാട്ടിൽ (പ്രസിഡന്റ്) 04915753181523
ജോളി തടത്തിൽ (ചെയർമാൻ )
0491714426264
ബാബു തോട്ടാപ്പിള്ളി (ജനറൽ സെക്രട്ടറി)
0447577834404.
Meeting Id :83665613178,
Password :755632
Indian time 19.30, UK time 15.00
German time 16.00
ബാബു മങ്കുഴിയിൽ
ഇപ്സ്വിച്ചിലെ സെന്റ് ആൽബൻസ് ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറ് മണിക്ക് അസ്സോസിയേഷൻ പ്രസിഡന്റ് ബാബു മത്തായി സ്വാഗതമരുളി ആഘോഷപരിപാടികൾ ആരംഭിച്ചു.
തുടർന്ന് അസ്സോസിയേഷനിലെ അംഗങ്ങളുടെ കലാപരിപാടികൾ ഫ്ളൈറ്റോസ് ഡാൻസ് കമ്പനിയുടെ സഹകരണത്തോടെ സംയുക്തമായി നടന്നു.
തുടർന്ന് ലൈഫ് ലൈൻ പ്രൊട്ടക്ട് ,സാഗർ ഗ്രൂപ്പ് ഓഫ് സെലിബ്രിറ്റി മാനേജ്മന്റ് ,എൽ ജി ആർ അക്കാദമി ,പോൾ ജോൺ കമ്പനി സൊളിസിറ്റേഴ്സ്,സ്വാഗത് ഗ്രൂപ്പ് എന്നിവരുടെ സ്പോസർഷിപ്പോടെ അരങ്ങേറിയ “ആവൊ ദാമനൊ” എന്ന സ്റ്റേജ് ഷോ അക്ഷരാർഥത്തിൽ ആബാലവൃദ്ധം ജനങ്ങളും നെഞ്ചിലേറ്റി ആഘോഷിച്ചു.
“കടുവ”എന്ന സുപ്പർ ഹിറ്റ് സിനിമയിലെ “ആവോ ദാമാനോ” എന്ന പാട്ടിലൂടെമലയാളികളുടെ മനം കവർന്ന അതുൽ നറുകരയ്ക്കൊപ്പം പ്രശസ്ത സിനിമ ടെലിവിഷൻ താരങ്ങളായ പ്രശാന്ത് കാഞ്ഞിരമറ്റം ,ദിലീപ് കലാഭവൻ ,മ്യൂസിക് റിയാലിറ്റി ഷോ താരവും പ്ലേബാക്ക് സിങ്ങറും ആയ ആര്യ കൃഷ്ണൻ ,ഗിറ്റാർ ,കീബോർഡ് പ്ലെയറും ഗായകനുമായ ഷിനോ പോളും സംഘവും ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടി.
അസോസിയേഷന്റെ കർമ്മനിരതരായ അംഗങ്ങൾ തയ്യാറാക്കിയ വൈവിധ്യവും,സ്വാദിഷ്ഠവുമായ ഭക്ഷണത്തിന് ശേഷം പതിനൊന്നു മണിയയോടു കൂടി സെക്രട്ടറി ജിനീഷ് ലൂക്ക യുടെ നന്ദി പ്രകടനത്തോടെ ആഘോഷ പരിപാടികൾ അവസാനിച്ചു.
ന്യൂസ് ഡെസ്ക്. മലയാളം യുകെ.
യോർക്ഷയറിലെ പ്രമുഖ അസ്സോസിയേഷനായ മലയാളി കമ്യൂണിറ്റി ഓഫ് ബ്രാഡ്ഫോർഡ് സംഘടിപ്പിച്ച ഈസ്റ്റർ വിഷു ആഘോഷം കഴിഞ്ഞ ശനിയാഴ്ച്ച നടന്നു. ബ്രാഡ്ഫോർഡിലെ സെൻ്റ് ജോൺസ് ഇവാഞ്ചലിസ്റ്റ് ചർച്ച് ഹാളിൽ വൈകുന്നേരം അഞ്ച് മണിക്ക് അസ്സോസിയേഷൻ പ്രസിഡൻ്റ് വിഷ്ണു സുഗുണൻ സ്വാഗതമരുളി ആഘോഷ പരിപാടികൾ ആരംഭിച്ചു. തുടർന്ന് അസ്സോസിയേഷനിലെ അംഗങ്ങളുടെ കലാപരിപാടികൾ നടന്നു. യോർക്ഷയറിലെ പ്രമുഖ ഗാനമേള ട്രൂപ്പ് സിംഫണി ഓർക്കസ്ട്രയുടെ ഗാനമേള ആഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടി. വിഭവസമൃദ്ധമായ ഭക്ഷണത്തിന് ശേഷം പത്ത് മണിയോടെ ആഘോഷ പരിപാടികൾ അവസാനിച്ചു.