ജെഗി ജോസഫ്
പങ്കാളിത്തം കൊണ്ട് സമ്പന്നമാണ് യുകെയിലെ അറിയപ്പെടുന്ന മലയാളി അസോസിയേഷനായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്. പ്രവര്‍ത്തന മികവിനായി ജിഎംഎയ്ക്ക് രണ്ട് യൂണിറ്റുകള്‍ കൂടി നിലവില്‍ വന്നു.ജിഎംഎ ഗ്ലോസ്റ്റര്‍ യൂണിറ്റും ജിഎംഎ ഫോറസ്റ്റ് ഓഫ് ഡീന്‍ യൂണിറ്റും മാതൃ സംഘടനയായ ജിഎംഎയുടെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങി.
ജിഎംഎ മൂന്നു യൂണിറ്റുകളായി ഇനി പ്രവര്‍ത്തിക്കും. ജിഎംഎ ഗ്ലോസ്റ്റര്‍ യൂണിറ്റും ചെല്‍റ്റന്‍ഹാം യൂണിറ്റും ഫോറസ്റ്റ് ഓഫ് ഡീന്‍ യൂണിറ്റും ആയി മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി നേതൃത്വം ഒരുങ്ങിയിരിക്കുകയാണ്.
നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ സംഘടനയാണ് ജിഎംഎ. പ്രളയ സമയത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ തന്നെ മാതൃകാപരമാണ്. 13 ഓളം ജില്ലാ ആശുപത്രികള്‍ക്ക് ഓരോ വര്‍ഷമായി സഹായം എത്തിക്കുകയാണ്. പ്രളയത്തില്‍ വീടു നഷ്ടമായ അഞ്ചുപേര്‍ക്ക് വീടു വച്ചു നല്‍കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറുകയും ചെയ്ത ജിഎംഎ എന്നും ചാരിറ്റിയുടെ പേരില്‍ മറ്റ് അസോസിയേഷനുകള്‍ക്ക് ഒരുപിടി മുന്നില്‍ തന്നെയാണ്. ഈ പ്രവര്‍ത്തന മികവ് ഉയര്‍ത്താന്‍ പുതിയ യൂണിറ്റ് രൂപീകരണം സഹായിക്കും. മികച്ച നേതൃനിര തന്നെയാണ് അസോസിയേഷന്റെ ഇതുവരെയുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആധാരം. ഇക്കുറിയും നേതൃത്വ മികവും കാര്യശേഷിയുമുള്ളവരെ തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
പ്രസിഡന്റായി ഏലിയാസ് മാത്യുവിനേയും വൈസ് പ്രസസിഡന്റായി ബിന്ദു സോമനേയും തെരഞ്ഞെടുത്തു.
സെക്രട്ടറിയായി അജിത് അഗസ്റ്റിനേയും ജോയിന്റ് സെക്രട്ടറിയായി റിന്നി ജോയിയും ട്രഷററായി മനോജ് ജേക്കബും പ്രവര്‍ത്തിക്കും. തോമസ് കൊടങ്കത്ത് ജോയ്ന്റ് ട്രഷററാണ്.
ജിഎംഎ ഫോറസ്റ്റ് ഓഫ് ഡീന്‍ യൂണിറ്റില്‍ പ്രസിഡന്റായി രാജന് കുര്യനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായി ബെസ്റ്റോ ചാക്കോയും ട്രഷററായി ഉണ്ണികൃഷ്ണന് രാജപ്പന് ആചാരിയും വൈസ് പ്രസിഡന്റായി ലിനു ജോസഫും ജോയ്ന്റ് സെക്രട്ടറിയായി ഹെയ്ന്‍സ് സാമുവലും തെരഞ്ഞെടുത്തു.
സിനീഷ് പുളിക്കല്‍ വേണു ജോയ്ന്റ് ട്രഷററാണ്. പുതിയ യൂണിറ്റ് ഭാരവാഹികളെ ജിഎംഎ പ്രസിഡന്റ് അനില്‍ തോമസും സെക്രട്ടറി ബിസ്പോള്‍ മണവാളനും അഭിനന്ദിച്ചു.പുതിയ നേതൃ മികവില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ ജിഎംഎയുടെ മൂന്നു യൂണിറ്റുകള്‍ക്കും സാധിക്കട്ടെ…
സ്വന്തം ലേഖകൻ
നോർത്താംപ്ടൺ : നോർത്താംപ്ടണിലെ പ്രമുഖ മലയാളി റെസ്റ്റോറന്റായ കേരള ഹട്ട് ഒരുക്കുന്ന സ്വാദിഷ്ഠമായ ഫ്രീ ഫുഡ് ഫെസ്റ്റിവൽ ആസ്വദിക്കുവാനും , വാശിയേറിയ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിൽ പങ്കെടുക്കുവാനായി യുകെ മലയാളികൾ ഒരുങ്ങി കഴിഞ്ഞു . യുകെയിലെ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയും ഗ്ലോബൽ പ്രീമിയർ ലീഗും ചേർന്നാണ് ഈ ക്രിക്കറ്റ് മാമാങ്കം ആഗസ്ത് 20ന് നോർത്താംപ്ടണിലെ ഓവർസ്റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിൽ ഒരുക്കുന്നത് . വേറിട്ട ആശയങ്ങൾ നടപ്പിലാക്കി പരിചയ സമ്പന്നരായ നോർത്താംപ്ടണിലെ മലയാളികൾ ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗ് എന്ന പുതിയ ആശയം നടപ്പിലാക്കുന്നു. യുകെയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എട്ടോളം പ്രമുഖ ക്രിക്കറ്റ് ടീമുകൾ ജി പി ഐൽ ക്രിക്കറ്റ് മാമാങ്കത്തിനായി രെജിസ്റ്റർ ചെയ്തു കഴിഞ്ഞു.
യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള പുതിയൊരു അവസരമായി ഈ ക്രിക്കറ്റ് മാമാങ്കം മാറുകയാണ്. വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ GPL എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന്റെ തുടക്കമാണ് ഓഗസ്റ്റ് 20 ന് യുകെയിൽ ആരംഭിക്കുന്നത്. ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത് എം ഐസ് ധോണിയും , സഞ്ജു സാംസണും , ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും ,ടെക് ബാങ്കുമാണ്.
നോർത്താംപ്ടണിലെ ഓവർസ്റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിലാണ് ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് വേദി ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 20 ഞായറാഴ്ചയാണ് മത്സരങ്ങൾ നടക്കുന്നത് . വിജയികളായ നാല് ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട് . ഒന്നാം സമ്മാനമായി 1500 പൗണ്ടും , രണ്ടാം സമ്മാനമായി 750 പൗണ്ടും , മൂന്നാം സമ്മാനമായി 250 പൗണ്ടും , നാലാം സമ്മാനമായി 250 പൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയാളികളുടെ ഇഷ്ട ക്രിക്കറ്റ് താരങ്ങളായ ബേസിൽ തമ്പിയും , വിഷ്ണു വിനോദും , സച്ചിൻ ബേബിയും ഇതിനോടകം ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് ആശംസകളുമായി എത്തി കഴിഞ്ഞു .
‘പ്രവാസി മലയാളികൾ കേരളത്തിലേക്കുള്ള ആരോഗ്യ മെഡിക്കൽ ടൂറിസം’ എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ 13/08/23 ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.30 നും യുകെ സമയം 2 മണിക്കും.
സൂം മീറ്റിംഗിൽ ചേരുക: സൂം മീറ്റിംഗ് ഐഡി: 882 5601 3714, പാസ്കോഡ്: 629411
https://us02web.zoom.us/j/88256013714?pwd=ZjFER3ZuMnd0WGVNQS8ycU1YVTdMZz09
സൂം പ്ലാറ്റ്ഫോമിൽ ‘പ്രവാസി മലയാളികൾ കേരളത്തിലേക്കുള്ള ആരോഗ്യ മെഡിക്കൽ ടൂറിസം’ എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ 13/08/23, ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 6.30, ദുബായ് സമയം 5, യുകെ സമയം 2, ജർമ്മൻ സമയം 3 നും, ന്യൂയോർക്ക് സമയം രാവിലെ 9 നും നടത്തും. സെമിനാറിന്റെ ദൈർഘ്യം 3 മണിക്കൂറാണ്. വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറവും ഇന്റർനാഷണൽ ടൂറിസം ഫോറവും സംയുക്തമായാണ് ഇത് സംഘടിപ്പിക്കുന്നത്. ലോകത്തെ വിവിധ കൗണ്ടികളിൽ നിന്നുള്ള 11 പേർ പങ്കെടുക്കും, വിവിധ രാജ്യങ്ങളിൽ നിന്ന് നിന്നുള്ള 25 ഡബ്ല്യുഎംസി ആഗോള, പ്രാദേശിക നേതാക്കളും സെമിനാറിൽ സംസാരിക്കും, കൂടാതെ ചോദ്യോത്തരങ്ങൾക്കുള്ള അവസരവും ഉണ്ടായിരിക്കും.
ഉദ്ഘാടന പരിപാടിയുടെ വിശദാംശങ്ങൾ ഇങ്ങനെ. ഡബ്ല്യുഎംസിയുടെ ഗ്ലോബൽ ചെയർമാനായ ശ്രീ ഗോപാല പിള്ള ഉദ്ഘാടനം ചെയ്യും. ഡബ്ല്യുഎംസിയുടെ ഗ്ലോബൽ പ്രസിഡന്റ്, യു.എ.ഇ. ശ്രീ ജോൺ മത്തായിയുടെ പ്രധാന പ്രസംഗം ഡബ്ല്യുഎംസിയുടെ ഇന്റർനാഷണൽ ഹെൽത്ത് ആന്റ് മെഡിക്കൽ ഫോറം, യുകെ പ്രസിഡന്റ്, ഡോ ജിമ്മി ലോനപ്പൻ മൊയലന്റെ അദ്ധ്യക്ഷതയും കോഓർഡിനേഷൻ, ഡബ്ല്യുഎംസിയുടെ ഇന്റർനാഷണൽ ടൂറിസം ഫോറം പ്രസിഡന്റ്, ജർമ്മനിയിലെ ശ്രീ തോമസ് കണ്ണങ്കേരിൽ കോ-കോഓർഡിനേഷൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിയുടെ യു.എസ്.എ., പ്രസംഗം, ഗ്ലോബൽ വൈസ് പ്രസിഡന്റ് (ഫോറങ്ങൾ) കണ്ണുബേക്കറുടെ യു.എ.ഇ. പ്രസംഗം, അജണ്ടയുടെ ആമുഖം ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് ചെയർ പേഴ്സൺ ശ്രീമതി മേഴ്സി തടത്തിൽ, യുകെ, ഗ്ലോബൽ ട്രഷറർ, ഡബ്ല്യുഎംസി, ശ്രീ സാം ഡേവിഡിന്റെ പ്രസംഗം, ഡബ്ല്യുഎംസിയുടെ ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി ശ്രീ രാജേഷ് പിള്ളയുടെ പ്രസംഗം, ഹെൽത്ത് & മെഡിക്കൽ ഫോറം, ഡബ്ല്യുഎംസി, ട്രഷറർ, നഴ്സ് റിക്രൂട്ടർ, യുകെ ശ്രീമതി റാണി ജോസഫിന്റെ പ്രസംഗ സമയവിവരണം, കൂടാതെ ഇന്ത്യയിലെ ബിസിനസ് വിമൻ, ഹെൽത്ത് & മെഡിക്കൽ ഫോറത്തിന്റെ അസോസിയേറ്റ് സെക്രട്ടറി ശ്രീമതി ടെസ്സി തോമസ് നന്ദി രേഖപ്പെടുത്തും.
പാനൽ ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ ടൂറിസം സ്പെഷ്യലിസ്റ്റ് സ്പീക്കർമാരുടെ പാനലിൽ കിംസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇ എം നജീബ്, സിട്രിൻ എംഡി പ്രസാദ് മഞ്ഞളി, റിസോർട്ട് ഉടമ ടി എൻ കൃഷ്ണ കുമാർ, സാമൂഹിക പ്രവർത്തകൻ, ഡോ അബ്ദുല്ല ഖലീൽ, ഓർത്തോപീഡിക് സർജൻ, അൽ ഷെഫാ ഹോസ്പിറ്റൽ ഡയറക്ടർ, പെരിന്തൽമണ്ണ, ഡോ. മനോജ് കലൂർ, എം.ഡി & ചീഫ് ആയുർവേദ ഫിസിഷ്യൻ, വിലാസിനി വൈദ്യ ശാല, കോഴിക്കോട്, ഗിന്നസ് റെക്കോർഡ് ഉടമ ബിസിനസ് പ്രസംഗം, എം.എ റഷീദ് മുഹമ്മദ്, മിസ്റ്റർ പ്രസാദ് കുമാർ, മെഡിഹോം ഫാമിലി ക്ലിനിക് ഗ്രൂപ്പ്, ഇന്ത്യ, റിസോർട്ട് ഉടമയും ബിൽഡറുമായ നജീബ് ഈസ്റ്റെന്യൂ, ദുബായ്, മോട്ടിവേഷണൽ സൈക്കോളജിസ്റ്റും സ്പീക്കറുമായ ഡോ. ലൂക്കോസ് മണ്ണിയോട്ട്, ഒമാൻ, റിസോർട്ട് ഉടമയും ടൂറിസം ഓപ്പറേറ്ററുമായ രാജഗോപാലൻ നായർ, രാജേഷ് ശിവതാണു പിള്ള, ആയുർവേദ ടൂർ ഓപ്പറേറ്റർ, ജർമ്മനി നിരവധി ആളുകളാണ്.
ഡബ്ല്യുഎംസിയുടെ താഴെപ്പറയുന്ന ഭാരവാഹികളായ ശ്രീ തോമസ് അറമ്പൻകുടി, ജർമ്മനി, ഗ്ലോബൽ വൈസ് പ്രസിഡന്റ്, ഡബ്ല്യുഎംസി, ശ്രീ ജെയിംസ് ജോൺ, ബഹ്റൈൻ, ഗ്ലോബൽ വൈസ് പ്രസിഡന്റ്, ഡബ്ല്യുഎംസി, എന്നിവർ പ്രസംഗിക്കും. എൻജിനീയർ കെ പി കൃഷ്ണകുമാർ, ഇന്ത്യ, ഗ്ലോബൽ വൈസ് പ്രസിഡന്റ്, ഡബ്ല്യുഎംസി, ശ്രീ ജോസഫ് ഗ്രിഗറി, ജർമ്മനി, ഗ്ലോബൽ വൈസ് ചെയർമാൻ, ഡബ്ല്യുഎംസി, ശ്രീ ഡേവിഡ് ലൂക്ക്, ഒമാൻ, ഗ്ലോബൽ വൈസ് ചെയർമാൻ, ഡബ്ല്യുഎംസി, ശ്രീമതി ലളിത മാത്യു, ഇന്ത്യ, പ്രസിഡന്റ്, ഗ്ലോബൽ വിമൻസ് ഫോറം, ഡബ്ല്യുഎംസി, ശ്രീ. ചെറിയാൻ ടി കീക്കാട്, യുഎഇ പ്രസിഡന്റ്, ഇന്റർനാഷണൽ ആർട്സ് & കൾച്ചറൽ ഫോറം, ഡബ്ല്യുഎംസി, ശ്രീ അബ്ദുൾ ഹക്കിം, അബുദാബി, ഇന്റർനാഷണൽ എൻആർകെ ഫോറം, ഡബ്ല്യുഎംസി, ശ്രീ ജോളി പടയാട്ടിൽ, ജർമ്മനി, പ്രസിഡന്റ്, യൂറോപ്യൻ റീജിയൻ, ഡബ്ല്യുഎംസി, ജോളി തടത്തിൽ, ജർമ്മനി, ചെയർമാൻ, യൂറോപ്യൻ റീജിയൻ, ഡബ്ല്യുഎംസി, ജോൺസൺ തലച്ചെല്ലൂർ, യുഎസ്എ, പ്രസിഡന്റ്. അമേരിക്കൻ മേഖല, ഡബ്ല്യുഎംസി, പ്രസിഡന്റ്, ശ്രീ അനീഷ് ജെയിംസ്, യുഎസ്എ, ജനറൽ സെക്രട്ടറി, അമേരിക്കൻ മേഖല, ഡബ്ല്യുഎംസി, ഡോ വിജയലക്ഷ്മി, തിരുവനന്തപുരം, ചെയർപേഴ്സൺ, ഇന്ത്യ റീജിയൻ, ഡബ്ല്യുഎംസി, ഡോ. അജിൽ അബ്ദുള്ള, കാലിക്കറ്റ്, ഇന്ത്യ റീജിയൻ ജനറൽ സെക്രട്ടറി, ഡബ്ല്യുഎംസി, ശ്രീ രാധാകൃഷ്ണൻ തിരുവത്ത്, ബഹ്റൈൻ, മിഡിൽ ഈസ്റ്റ് റീജിയൻ ചെയർമാൻ, ഡബ്ല്യുഎംസി, ശ്രീ ഷൈൻ ചന്ദ്രസേനൻ, യു.എ.ഇ, പ്രസിഡന്റ്, മിഡിൽ ഈസ്റ്റ് റീജിയൻ, ഡബ്ല്യുഎംസി.
സ്പെഷ്യലിസ്റ്റ് സ്പീക്കറുകളുടെ പാനലിന്റെ ആമുഖം ശ്രീ ലിതീഷ്രാജ് പി തോമസ്, മാഞ്ചസ്റ്റർ, ചെയർമാൻ, നോർത്ത് വെസ്റ്റ് യുകെ പ്രൊവിൻസ്, ഡബ്ല്യുഎംസി, ജോസ് കുമ്പിളുവേലിൽ, കൊളോൺ, മീഡിയ, ജർമ്മൻ പ്രവിശ്യ പ്രസിഡന്റ്, ഡോ മുഹമ്മദ് നിയാസ്, ഓർത്തോപീഡിക് സർജൻ, കോഴിക്കോട്, അസോസിയേറ്റ് സെക്രട്ടറി, ഹെൽത്ത് & മെഡിക്കൽ ഫോറം, ഡബ്ല്യുഎംസി, ശ്രീ സൈബിൻ പാലാട്ടി, ബിസിനസ്, ബിർമിംഗ്ഹാം, പ്രസിഡന്റ്, യുകെ പ്രവിശ്യ, ഡബ്ല്യുഎംസി, മിസ്റ്റർ ജോൺ ജോർജ്, ബിസിനസ്, യുഎസ്എ, പ്രസിഡന്റ്, ന്യൂയോർക്ക് പ്രവിശ്യ, ഡബ്ല്യുഎംസി, ശ്രീ ഡെയ്സ് ഇഡിക്കുല്ല, യുഎഇ, പ്രസിഡന്റ്, അജ്മാൻ പ്രവിശ്യ, ഡബ്ല്യുഎംസി, മിസ്റ്റർ പോൾ വർഗീസ്, എഞ്ചിനീയർ, കെന്റ്, വൈസ് ചെയർമാൻ, യുകെ പ്രൊവിൻസ്, ഡബ്ല്യുഎംസി, ഡോ. ഗ്രേഷ്യസ് സൈമൺ, സൈക്യാട്രിസ്റ്റ്, കെന്റ്, ജനറൽ സെക്രട്ടറി, യുകെ പ്രൊവിൻസ്, ഡബ്ല്യുഎംസി, ഡോ. മിനു ജോർജ്, ഫ്ലോറിഡയിലെ വാൾഗ്രീൻസ് ഫാർമസി മാനേജർ, യുഎസ്എ, ഡബ്ല്യുഎംസി, ഹെൽത്ത് & മെഡിക്കൽ ഫോറം അസോസിയേറ്റ് സെക്രട്ടറി, ശ്രീമതി ബാവ സാമുവൽ, വിമൻസ് ഫോറം സെക്രട്ടറി, മിഡിൽ ഈസ്റ്റ് റീജിയൻ, ഡബ്ല്യുഎംസി, ശ്രീ. സെബാസ്റ്റ്യൻ ബിജു, ഡബ്ലിൻ, പ്രസിഡന്റ്, അയർലൻഡ് പ്രൊവിൻസ്, ഡബ്ല്യുഎംസി.
പാനലിലെ ഓരോ സ്പീക്കറുടെയും സമയക്രമം 1 മിനിറ്റിനുള്ള ആമുഖം, 4 മിനിറ്റിനുള്ള പ്രസംഗം അല്ലെങ്കിൽ അവതരണം, 2 മിനിറ്റിനുള്ള ചോദ്യോത്തരങ്ങൾ, ഓരോ ഡബ്ല്യുഎംസി ഭാരവാഹികളുടെയും പ്രസംഗം 3 മിനിറ്റ് വരെ ആയിരിക്കും. ഡബ്ല്യുഎംസി യുകെ പ്രൊവിൻസ് ട്രഷറർ ജിയോ ജോസഫും യുകെയിലെ മാഞ്ചസ്റ്ററിലെ ഫിലിം ഇൻഡസ്ട്രിയിലെ സോണി ചാക്കോയുമാണ് പ്രസ് ആന്റ് മീഡിയ സപ്പോർട്ട് ചെയ്യുന്നത്.
വ്യക്തതകൾക്ക്, ദയവായി ബന്ധപ്പെടുക: ഡോ ജിമ്മി മൊയലൻ ലോനപ്പൻ, യുകെ, പ്രസിഡന്റ്, ഡബ്ല്യുഎംസിയുടെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം, WhatsApp: 0044-7470605755, ശ്രീ തോമസ് കണ്ണങ്കേരിൽ, ജർമ്മനി, പ്രസിഡന്റ്, ഡബ്ല്യുഎംസിയുടെ ഇന്റർനാഷണൽ ടൂറിസം ഫോറം, WhatsApp: 0091-9446860730.
ഏഷ്യൻ കമ്മ്യൂണിറ്റിയും നോട്ടിങ്ങാം കൗൺസിലുമായി സഹകരിച്ചു നടത്തുന്ന കൈറ്റ് ആസാദി 2023 ഓഗസ്റ്റ് 13ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഏഷ്യയിലെ പ്രധാന കായിക മത്സരങ്ങളിൽ ഒന്നായ കബഡിയും മത്സര ഇനമായിട്ടുണ്ട് .
ഇംഗ്ലണ്ടിലെ പ്രമുഖ ടീമുകളിൽ ഒന്നായ ബർമിങ്ങാം ബുൾസും നോട്ടീങാമിന്റെ സ്വന്തം മലയാളി ടീമായ നോട്ടിങ്ങാം റോയൽസും തമ്മിലാണ് മാറ്റുരക്കുന്നത്. എല്ലാ കായിക പ്രേമികളെയും മത്സരത്തിന്റെ വേദിയിലേക്ക് സംഘാടകർ ക്ഷണിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
+447588501409
+447760956801
+447469679802
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൻറെ കലയും സംസ്കാരവും മതമൈത്രിയും ഉയർത്തിപ്പിടിച്ച് , ഇംഗ്ലണ്ടിലെ കേരളം എന്നറിയപ്പെടുന്ന സ്റ്റോക്ക് ഓൺ ട്രെൻഡിൽ സെപ്റ്റെംബർ 16 ശനിയാഴ്ച കിങ്സ് ഹാളിൽ 2 pm നു കേരളോത്സവം 2023 ന് തിരിതെളിയുന്നു.
ജാതിമതഭേദമെന്യേ സ്റ്റോക്ക് ഓൺ ട്രെന്റിലെ മുഴുവൻ മലയാളികളും പങ്കെടുക്കുന്ന ഈ മഹാ ഉത്സവത്തിൽ അഭിവന്ത്യ കാത്തലിക് ബിഷപ്പ്മാർ, പാർലിമെന്റ് അംഗങ്ങൾ , വിവിധ മത നേതാക്കൾ പങ്കെടുക്കുന്നു, തുടർന്ന് അവാർഡ് വിതരണം വിവിധ കലാപ്രേകടനകൾ, കേരളതനിമയാർന്ന ഭക്ഷണം, പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും, കോമഡി താരങ്ങളുടെ പ്രകടനവും, കണ്ണിനും കാതിനും കുളിർമയേകുന്ന ബോളിവുഡ് ഡാൻസുകളും ഒരുക്കിയിരിക്കുന്നു . സ്റ്റോക്ക് ഓൺ ട്രെന്റിലെ യിലെ മുഴുവൻ മലയാളികളെയും കേരളോത്സവം 2023 യിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ബൈജു പോൾ
ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ മലയാളി ഫെഡറേഷന്റെ 34-മത് ആഗോള പ്രവാസി സംഗമം വർണ്ണാഭമായി സമാപിച്ചു. അഞ്ചു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും അവിസ്മരണീയമായ നിമിഷങ്ങളാണ് സമ്മാനിച്ചത്. കോവിഡ് കാലഘട്ടത്തിനുശേഷം ഇത്തവണ വിപുലമായ തയ്യാറെടുപ്പുകളോടെ ജർമ്മനിയിലെ കൊളോണിനടുത്തുള്ള പ്രകൃതി രമണീയമായ ഐഫലിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുമായി വർഷങ്ങളായി കലാസാംസ്കാരിക സാമൂഹിക സംഘടന മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഏകദേശം 250 തോളം പ്രതിനിധികളാണ് പങ്കെടുക്കുവാനായി എത്തിയത്.
സമ്മേളനം നടന്ന ഓരോ ദിവസവും രാവിലെ മുതൽ വൈകിട്ട് വരെ കൃത്യമായ ആസൂത്രണത്തോടും ചിട്ടയോടുംകൂടി ക്രമീകരിച്ച വിവിധ സമ്മേളനങ്ങൾ, കലാസാംസ്കാരിക പരിപാടികൾ, പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള ചർച്ചകളുൾപ്പെടെ നടത്തിയ എല്ലാ പരിപാടികളും ഏറെ ശ്രദ്ധേയവും ഏവർക്കും പ്രയോജനപ്രദവുമായിരുന്നു. സ്നേഹവും കരുണയും കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ സാംസ്കാരിക പ്രതിഭകളുടെ നേതൃത്വത്തിൽ നടത്തിയ വൈവിധ്യമാർന്ന നിരവധി കലാപരിപാടികളും സമ്മേളനത്തിന് മിഴിവേകുവാനായി അവതരിപ്പിക്കുകയുണ്ടായി. വിയന്നയിൽ നിന്നുമെത്തിയ സംഗീത സംവിധായകനും അനുഗ്രഹീത ഗായകനുമായ ശ്രീ സിറിയക്ക് ചെറുകാട് ഇടവേളകളിലായി ആലപിച്ച പഴയതും പുതിയതുമായ ഗാനങ്ങൾ എല്ലാവർക്കും ഏറെ ഹൃദ്യവും ആകർഷണീയവുമായിരുന്നു.
വിവിധ രാജ്യങ്ങളിൽ രാഷ്ട്രീയ സാമൂഹിക കലാ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ വ്യക്തികൾക്ക് ജിഎംഎഫിന്റെ ആഗോള പ്രവാസി സംഗമങ്ങളോടുമനുബന്ധിച്ച് നൽകി വരുന്ന ജി എം എഫ് പുരസ്കാരത്തിന് ഇത്തവണ അർഹനായത് യുകെയിൽ നിന്നുമുള്ള ലോക കേരള സഭ അംഗവും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും യൂണിയൻ ഓഫ് യു കെ മലയാളി അസോസിയേഷൻസ് ( യുക്മ) സാംസ്കാരിക വേദി രക്ഷാധികാരിയുമായ ശ്രീ സി എ ജോസഫാണ്. ആഗോള പ്രവാസി സംഗമത്തിന്റെ നാലാം ദിവസം നടന്ന സാംസ്കാരിക സമ്മേളനത്തോടനുബന്ധിച്ച് ജി എം എഫ് ഗ്ലോബൽ ചെയർമാനും ലോക കേരള സഭ അംഗവുമായ ശ്രീ പോൾ ഗോപുരത്തിങ്കൽ ജിഎംഎഫ് കർമ്മശ്രേഷ്ഠ പുരസ്കാരം ശ്രീ സി എ ജോസഫിന് സമ്മാനിച്ചു.
മുൻകാലങ്ങളിൽ ജിഎംഎഫ് പുരസ്കാരം സ്വീകരിച്ചിട്ടുള്ള ബഹു കേരള വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ ജിഎംഎഫിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് നടത്തിയിട്ടുള്ള നല്ല അഭിപ്രായങ്ങളും അനുസ്മരിച്ച ശ്രീ പോൾ ഗോപുരത്തിങ്കൽ യുകെയിലെ കലാസാംസ്കാരിക സാമൂഹിക മേഖലകളിലെ സജീവ സാന്നിധ്യവും ഉജ്ജ്വല വാഗ്മിയും മികച്ച സംഘാടകനും അഭിനേതാവുമായ സി എ ജോസഫിന്റെ വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ജിഎംഎഫ് കർമ്മശ്രേഷ്ഠ പുരസ്കാരം നൽകുവാൻ തീരുമാനിച്ചതെന്നും അറിയിച്ചു. ജി എം എഫ് ജർമ്മൻ പ്രൊവിൻസ് പ്രസിഡന്റ് ശ്രീ സണ്ണി വേലുക്കാരൻ സി എ ജോസഫിനെ പൊന്നാട അണിയിച്ചാദരിച്ചു. ജിഎംഎഫ് ട്രഷററും സാമൂഹിക പ്രവർത്തകനുമായ ശ്രീ വർഗീസ് ചന്ദ്രത്തിൽ പ്രശസ്തി പത്രവും സി എ ജോസഫിന് നൽകി. ജിഎംഎഫിന്റെ സജീവ പ്രവർത്തകനും കവിയുമായ ശ്രീ ബേബി കലയങ്കരി സി എ ജോസഫിനെ സദസ്സിന് പരിചയപ്പെടുത്തി സംസാരിച്ചു.
ജിഎംഎഫ് നൽകിയ കർമ്മശ്രേഷ്ഠ പുരസ്കാരം ഇനിയും തന്റെ ജീവിതത്തിൽ കഴിയുന്നവിധം ശ്രേഷ്ഠമായ കാര്യങ്ങൾ സമൂഹത്തിനുവേണ്ടി ഉത്തരവാദിത്വത്തോടും കടമയോടുംകൂടി ചെയ്യുവാൻ പ്രേരിപ്പിക്കുന്നതാണെന്നും സൂചിപ്പിച്ച സി എ ജോസഫ് കഴിഞ്ഞ അഞ്ചുദിനങ്ങളിലായി നടന്ന കലാസാംസ്കാരിക പരിപാടികളിലും പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള ചർച്ചകളിലുമൊക്കെ പങ്കെടുക്കുവാൻ സാധിച്ചതിനും ജി എം എഫിന്റെ സംഘാടകർക്കും പ്രതിനിധികൾക്കും ഹൃദയം നിറഞ്ഞ നന്ദിയും പ്രകാശിപ്പിച്ചു.
ജിഎംഎഫിന്റെ പ്രാരംഭകാലം മുതലുള്ള സംഘാടകരിലൊരാളും സാമൂഹിക പ്രവർത്തകനും ജിഎംഎഫ് ട്രഷററുമായ ശ്രീ വർഗീസ് ചന്ദത്തിലിന് ജി എം എഫ്- മാൻ ഓഫ് ദി ഈയർ പുരസ്കാരവും നൽകി ആദരിച്ചു. ജി എം എഫ് ഗ്ലോബൽ ചെയർമാൻ ശ്രീ പോൾ ഗോപുരത്തിങ്കൽ പൊന്നാട അണിയിച്ച് അദ്ദേഹത്തെ ആദരിച്ചപ്പോൾ കർമ്മശ്രേഷ്ഠ അവാർഡ് ജേതാവ് സി എ ജോസഫ് വർഗീസ് ചന്ദത്തിലിന് മെഡലും സമ്മാനിച്ചു.
അഞ്ച് ദിവസങ്ങളിലായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടന്ന ചർച്ചകളിൽ പങ്കെടുത്തും സാംസ്കാരിക സമ്മേളനങ്ങളിൽ ആശംസകൾ അർപ്പിച്ചും ജർമ്മനിയിലെ വിവിധ മണ്ഡലങ്ങളിൽ പ്രശോഭിച്ചിട്ടുള്ള അബ്രഹാം നടുവിലേത്ത്, മെറ്റ്മാൻ ജോസഫ്, ബേബിച്ചൻ കലയെത്തുംമൂറിയിൽ, സാബു ജേക്കബ് ആറാട്ടുകുളം, സണ്ണി വെള്ളൂർ, എബ്രഹാം ജേക്കബ്, ജോസ് പുതുശ്ശേരി,ബേബി കുര്യാക്കോസ്, റെജി നന്തികാട്ട്, മേരി ക്രീയ്ഗർ , ഡേവീസ് വടക്കുംചേരി എന്നിവർ സംസാരിച്ചു.
ജിഎംഎഫ് ആഗോള സമ്മേളനത്തിന്റെയും കലാസാംസ്കാരിക പരിപാടികളുടെയും വിജയത്തിനായി ജിഎംഎഫ് ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ, സെക്രട്ടറി അഡ്വ സേവ്യർ ജൂലപ്പൻ, ട്രഷറർ വർഗീസ് ചന്ദ്രത്തിൽ, പി ആർ ഒ ബൈജു പോൾ, ജർമ്മൻ പ്രോവിൻസ് പ്രസിഡന്റ് സണ്ണി വേലുക്കാരൻ, ജിഎംഎഫ് സംഘാടകസമിതി അംഗങ്ങളായ ജെമ്മ ഗോപുരത്തിങ്കൽ, സിറിയക്ക് ചെറുകാട്, മേരി ക്രീയ്ഗർ, എൽസി വേലുക്കാരൻ, ലില്ലി ചാക്യാത്ത് എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച വിവിധ കമ്മറ്റികളിലെ അംഗങ്ങളും മികവാർന്ന പ്രവർത്തനങ്ങളായിരുന്നു നടത്തി വന്നിരുന്നത്.
സമ്മേളനത്തിൽ പങ്കെടുക്കുവാൻ എത്തിയവർക്കുവേണ്ടിയുള്ള വ്യായാമത്തിന്റെ ഭാഗമായി ഓരോ ദിവസവും രാവിലെ യോഗയും എയ്റോബിക് ഡാൻസും പരിശീലിപ്പിച്ച മേരി ക്രീയ്ഗറിനെ സംഘാടകസമിതി പ്രത്യേകമായി അഭിനന്ദിച്ചു. കഴിഞ്ഞ 34 വർഷങ്ങളിലായി നടത്തിവരുന്ന അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഈ സമ്മേളനത്തിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കലാസാംസ്കാരിക സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി മലയാളികളാണ് എത്തിച്ചേരാറുള്ളത്. അടുത്ത ഗ്ലോബൽ മലയാളി പ്രവാസി സംഗമം 2024 ജൂലൈ 12 മുതൽ 16 വരെ ജർമ്മനിയിലെ കൊളോണിനടുത്തുള്ളി ഐഫലിൽ വെച്ച് നടത്തുന്നതാണെന്നും സംഘാടക സമിതി അറിയിച്ചു.
സ്വന്തം ലേഖകൻ
നോർത്താംപ്ടൺ : വേറിട്ട ആശയങ്ങൾ നടപ്പിലാക്കി പരിചയ സമ്പന്നരായ നോർത്താംപ്ടണിലെ മലയാളികൾ ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗ് എന്ന പുതിയ ആശയം നടപ്പിലാക്കുന്നു. യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള പുതിയൊരു അവസരമായി ഈ ക്രിക്കറ്റ് മാമാങ്കം മാറുകയാണ്. അടുത്ത വർഷം മുതൽ 10 രാജ്യങ്ങളിൽ GPL ലീഗ് എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന്റെ തുടക്കമാണ് ഓഗസ്റ്റ് 20 ന് യുകെയിൽ ആരംഭിക്കുന്നത്. ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത് എം ഐസ് ധോണിയും , സഞ്ജു സാംസണും , ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും ,ടെക് ബാങ്കുമാണ്.
നോർത്താംപ്ടണിലെ ഓവർസ്റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിലാണ് ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് വേദി ഒരുങ്ങുന്നത്. ഓഗസ്റ്റ് 20 നും സെപ്റ്റംബർ 10 നുമാണ് മത്സരങ്ങൾ നടക്കുന്നത് . വിജയികളായ നാല് ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട് . ഒന്നാം സമ്മാനമായി 1500 പൗണ്ടും , രണ്ടാം സമ്മാനമായി 750 പൗണ്ടും , മൂന്നാം സമ്മാനമായി 250 പൗണ്ടും , നാലാം സമ്മാനമായി 250 പൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 20 ന് നടക്കുന്ന മത്സരം യുകെയിലെ മലയാളി ടീമുകൾക്ക് മാത്രമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത് . ഈ മത്സരത്തിൽ പങ്കെടുത്ത് ഗ്ലോബൽ മത്സരങ്ങളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ടീമംഗങ്ങൾ ഉടൻ തന്നെ താഴെയുള്ള നമ്പറിൽ ബന്ധപ്പെട്ട് രെജിസ്റ്റർ ചെയ്യേണ്ടതാണ്.
07872067153
07515731008
ജോളി എം. പടയാട്ടില്‍
പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന് നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരികവേദിയുടെ 4-0o സമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും, ആരോഗ്യസെമിനാറും നടത്തി. ജൂലൈ 28-ാം തീയതി വൈകിട്ട് ഇന്ത്യന്‍ സമയം ഏഴരക്കു വെര്‍ച്ചല്‍ പ്ളാറ്റ്ഫോമിലൂടെ നടന്ന ഉമ്മന്‍ചാണ്ടി അനുസ്മരണയോഗത്തിലും, ആരോഗ്യസെമിനാറിലും, കലാസാംസ്കാരികവേദിയിലും ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നായി ധാരാളം പ്രവാസി മലയാളികള്‍ പങ്കെടുത്തു.
ഇംഗ്ലണ്ട് മാഞ്ചസ്റ്റര്‍ മ്യൂസിക്ക് (ഗൂപ്പിലെ ജിനീഷിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെയാണ് യോഗം തുടങ്ങിയത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന് പ്രസിഡന്റ് ജോളി എം. പടയാട്ടില്‍ സ്വാഗതം ചെയ്തു. വ്യക്തി രാഷ്ട്രീയത്തിനതീതമായി, ജാതിമത വൃത്യാസങ്ങളില്ലാതെ ജനങ്ങളുടെ ആവലാതികളും, പരാതികളും കേള്‍ക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്ത മഹാനായ വ്യക്തിയായിരുന്നു പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടി സാറെന്നും, അദ്ദേഹത്തിന്റെ ധന്യമായി ഓര്‍മ്മകള്‍ക്കു മുമ്പില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും ജോളി എം. പടയാട്ടില്‍ പറഞ്ഞു.
പ്രമുഖ വൃവസായിയും, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ പ്രസിഡന്റുമായ ശ്രീ . ജോണ്‍ മത്തായി ഉമ്മന്‍ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. കറപുരളാത്ത വ്യക്തിത്വത്തിന്റെ ഉടമയായ ഉമ്മന്‍ചാണ്ടിയുമായി സഹകരിച്ചു. കേരളത്തിന്റെ വികസനത്തിനായി നടപ്പാക്കിയ പല പദ്ധതികളേയും അദ്ദേഹം അനുസ്മരിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി നല്കിയ പ്രോത്സാഹനങ്ങളെ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. ഉമ്മന്‍ചാണ്ടിയുമായി വളരെ അടുത്തു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതു ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
പ്രശസ്ത അസ്ഥിരോഗ വിദഗ്ധനും, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഫോറം പ്രസിഡന്റുമായ ഡോ. ജിമ്മി ലോനപ്പന് മൊയ്ലന്റെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ സെമിനാറിന്റെ ഉല്‍ഘാടനം ശ്രീമതി ഷീല തോമസ് ഐ.എ.എസ്. നിര്‍വ്വഹിച്ചു. റബര്‍ കേരള ലിമിറ്റഡിന്റെ ചെയര്‍പേഴ്സനും, മുന്‍ കേരള അഡീഷണല്‍ ചീഫ്സെക്രട്ടറിയും, റബര്‍ ബോര്‍ഡ് ചെയര്‍മാനുമായിരുന്ന ശ്രീമതി ഷീല തോമസ് ഐ.എ.എസ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ അഭിനന്ദിക്കുകയും, ഡോ.ജിമ്മി ലോനപ്പന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരത്തിലുള്ള ആരോഗ്യ സെമിനാറുകള്‍ എല്ലാ വ്യക്തികള്‍ക്കും ഉപകാരപ്രദമാണെന്നും പറഞ്ഞു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഫോറം (ടഷറര്‍ ശ്രീമതി റാണി ജോസഫ് ആശംസകള്‍ നേര്‍ന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ വിമന്‍സ് ഫോറം പ്രസിഡന്റ് പ്രൊഫസര്‍ ഡോ. ലളിത, ശ്രീ. ജോര്‍ജ് ജോണ്‍, ചിനു പടയാട്ടില്‍ തുടങ്ങിയവര്‍ ആരോഗ്യസെമിനാറിനോടനുബന്ധിച്ച ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.
വ്യവസായിയും, സാമൂഹൃപ്രവര്ത്തകനും, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ വൈസ് ചെയര്‍മാനുമായ ശ്രീ. ഡേവീഡ് ലൂക്കയ്ക്കു പാലാരൂപതയില്‍, ഏറ്റവും കൂടുതല്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചതില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. തുടര്‍ച്ചയായി രണ്ടാം പ്രാവശ്യമാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിക്കുന്നത്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ വിമന്‍സ് ഫോറം പ്രസിഡന്റും, കവയ്രതിയും, എഴുത്തുകാരിയുമായ പ്രൊഫസര്‍ ഡോ.ലളിത മാത്യു എഴുതി ആലപിച്ച കവിത പാന്‍ഡമി കാലഘട്ടത്തിലെ വേദനാജനകമായ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതായിരുന്നു. കലാസാംസ്കാരിക രംഗത്തു നിറഞ്ഞുനില്ക്കുന്ന കവിയും, എഴുത്തുകാരനും, അധ്യാപകനുമായിരുന്ന ശ്രീ. ഡേവിഡ് ഗീവര്‍ഗീസ് പ്രശസ്ത കവി ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കവിത ആലപിച്ചു. ഗുരു വിഷ്ണു മോഹന്‍ദാസിന്റെ ശിക്ഷണത്തില്‍ കര്‍ണാടിക് സംഗീതം പഠിച്ചുകൊണ്ടിരിക്കൂന്ന ഇഷ മാലിക്ക്, അജ്മാനിലെ പ്രശസ്ത ഗായികയായ ജോവാന് ലിസ് തോമസ് എന്നിവരുടെ ഗാനങ്ങളും കലാസാംസ്കാരികവേദിയെ കൂടുതല്‍ സംഗീത സാന്ദ്രമാക്കി. മികച്ച പ്രാസംഗികയും, ഡാന്സ്കാരിയും ലണ്ടനില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അന്ന ടോം ആണ് ഈ കലാസാംസ്കാരികവേദി മോഡറേറ്റ് ചെയ്തത്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി പിന്റോ കന്നമ്പിള്ളി, വൈസ് ചെയര്മാന്മാരായ ശ്രീ. ഡേവീഡ് ലുക്ക, ഗ്രിഗറി മേടയില്‍, വൈസ് പ്രസിഡന്റ് തോമസ് അറമ്പന്‍കുടി, എന്‍.ആര്.കെ.ഫോറം പ്രസിഡന്റ് അബ്ദുള്‍ ഹാക്കിം, ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണ്ണന്ങ്കേരില്, ഇന്ത്യ റീജിയന് പ്രസിഡന്റ് ഡോ. അജി അബ്ദുള്ള, ദുബായ് പ്രൊവിന്‍സ് ചെയര്മാന് പോള്സന്, അജ്മന് പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി സ്വപ്ന ഡേവീഡ്, ജോര്‍ജ്ജ് ജോണ്‍ (USA), സൈബിന് പാലാട്ടി (UK), രാജു കുന്നേക്കാട്ട് (അയര്‍ലന്റ് ), സെബാസ്റ്റ്യൻ ജോസഫ് (North West), ലിതീഷ് രാജ് പി. തോമസ് (North West), , ജോണ്‍ മാത്യു (ജര്‍മ്മന്‍), ചിനു പടയാട്ടില്‍ (ജര്‍മ്മന്‍), അറോന്‍ ടോം, ലിസി ജോസ് തുടങ്ങിവര്‍ പ്രൊവിന്‍സുകള്‍ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന് ജനറല്‍ സെക്രട്ടറി ബാബു തോട്ടപ്പിള്ളി കൃതജ്ഞത പറഞ്ഞു.
എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരികവേദിയില്‍ എല്ലാ (പവാസി മലയാളികള്‍ക്കും, അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍നിന്നുകൊണ്ടുതന്നെ ഇതില്‍ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാനും, (കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ സാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണി ക്കൂര്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണു ചര്‍ച്ച ചെയ്യപ്പെടുക. ഇതില്‍ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാന്‍ കഴിയുന്ന ഉദ്യോഗസ്ഥരോ, മ്രന്തിമാരോ പങ്കെടുക്കുന്ന ചര്‍ച്ചയായിരിക്കും നടക്കുക. അടുത്ത സമ്മേളനം ആഗസ്റ്റ് 25 നാണ് നടക്കുന്നത്.
എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന് സ്വാഗതം ചെയ്യുന്നു. ജോളി എം. പടയാട്ടില്‍ (President)04915753181523, ജോളി തടത്തില്‍ (Chairman) 0491714426264 , ബാബു തോട്ടപ്പിള്ളി (Secretary) 0447577834404, ഷൈബു ജോസഫ് (Treasurer)
സ്വന്തം ലേഖകൻ
ബെർമിംഗ്ഹാം : ഇടുക്കി എന്ന മിടുക്കിയുടെ UK യിലെ മക്കൾ കോവിഡാനന്തരം വീണ്ടും ഒത്തു ചേരുകയാണ്. ആഗസ്റ്റു മാസം 19-ാം തീയ്യതി ശനിയാഴ്ച ബെർമ്മിങ്ങാമിലാണ് ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും വലിയ സ്വദേശിയ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന് അരങ്ങൊരുങ്ങുന്നത്.
സംഗമത്തോടനുബന്ധിച്ച് പതിവുപോലെ നടത്തി വരാറുള്ള വടം വലി മത്സരം ഈ വർഷവും ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വടം വലി കോർഡിനേറ്റേഴ്സ് ബാബു തോമസ്, സാൻറ്റോ ജേക്കബ് എന്നിവർ അറിയിച്ചു.
വാശിയും വീര്യവും കൊടുമ്പിരി കൊള്ളുന്ന പോരാട്ട ചൂടുമായി, ചകിരി നാരിനാൽ കോർത്തെടുത്ത കമ്പക്കയറിൽ ഇതിഹാസം രചിക്കാൻ കരുത്തിന്റെയും വന്യതയുടെയും സൂത്രവാക്യങ്ങൾ നെഞ്ചറയിൽ കാത്തുവച്ച ബിലാത്തിയിലെ ധീരന്മാരുടെ പെരുങ്കളിയാട്ടത്തിനു ഈ വർഷം വേദിയാകുന്നത് നോർത്താംപ്ടണിലെ മോൾട്ടൺ കോളേജ് സ്റ്റേഡിയമാണ്.
ഇടുക്കി ജില്ല സംഗമത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് മാസം 20-ാം തീയ്യതി ഞായറാഴ്ച അവതരിപ്പിക്കുന്ന All UK Tug of War ജേതാക്കളെ കാത്തിരിക്കുന്നത് സമ്മാന പെരുമഴയാണ്. കാലുകൾക്ക് കാരിരുമ്പിന്റെ കരുത്തും, ഉരുക്കിന്റെ കരുത്താർജ്ജിച്ച കരങ്ങളും കടത്തനാടൻ കളരിലെ അങ്ക ചേകവന്മാരുടെ മെയ് വഴക്കവും കൊണ്ട് ഇംഗ്ലണ്ടിലെ അങ്ങോളം ഇങ്ങോളമുള്ള വടം വലി പ്രേമികളുടെ സിരകളിൽ ആവേശത്തിന്റെ ത്രിശൂർ പൂര വെടികെട്ട് തീർത്ത് ജയിച്ചു വരുന്ന ചുണകുട്ടികൾക്ക് സമ്മാന തുകയായി ലഭിക്കുന്നത് £1101 ആണ്. രണ്ടാമത് എത്തുന്നവർക്ക് 601 പൗണ്ടും മൂന്നാം സ്ഥാന കാർക്ക് 451 പൗണ്ടും തുടർ എട്ടാം സ്ഥാനക്കാർക്കു വരെ വിത്യസ്തമായ ക്യാഷ് അവാർഡും ഒമ്പതും പത്തും സ്ഥാനത്തെത്തുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്.
കരിപുലിയുടെ ക്രൗര്യവും കാട്ടാനയുടെ കരുത്തും കുറുനരിയുടെ കുശാഗ്ര ബുദ്ധിയുമായി ബിലാത്തിയുടെ ചുണ കുട്ടന്മാർ കമ്പ മൈതാനത്ത് നേർക്കുനേർ പൊരുതന്നത് യൂട്യൂബ് ലൈവായി പ്രക്ഷേപണം നടത്തുന്നതും നാടൻ രുചി കൂട്ടുമായി Kerala Food ഉം Children’s Fun Fare, Belly Dance, DJ Cobra തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്.
എതിരാളികളുടെ ശക്തി ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ കണ്ണിലെ ഞൊടിയിട നേരത്തെ പരാജയ ഭീതിയുടെ മിന്നലാട്ടം തിരിച്ചറിഞ്ഞ് അവരുടെ മസ്തിഷ്കം തകർത്തുകൊണ്ട് ചവിട്ടി കയറുന്ന വടം വലി മല്ലന്മാർ പോരിനിറങ്ങുമ്പോൾ ബിലാത്തിയുടെ മണ്ണിൽ പുതിയ ചരിത്രങ്ങൾ പിറക്കുമെന്ന് ഉറുപ്പാണ്. ആ ചരിത്ര മുഹൂർത്തങ്ങളിലേക്ക് സ്വാക്ഷ്യകളാകുവാൻ നോർത്താംപ്ടണിലേക്ക് നിരവധി വടം വലി ആരാധകർ എത്തി ചേരുമെന്ന് ഇടുക്കി ജില്ല സംഗമത്തിന്റെ സംഘാടകൾ ഉറപ്പായി പ്രതീക്ഷിക്കുന്നു.
Tug of War:
20 August, Sunday
Venue: Moulton College
Northampton
NN3 7RR
Contacts:
Shajan: 07445207099
Jaison : 07725352955
Babu. : 07730883823
Santo. : 07896 301430
ഇടുക്കി ജില്ലാ സംഗമം: August 19, Saturday
Venue:
Royal Hotel Ablewell St, Walsall WS1 2EL
Contact:
Justin Abraham- 07985656204
Vincy vinod – 07593 953326
Siby Joseph – 07563 544588
Roy mathew – 07828009530
ഇടുക്കി ജില്ലാ സംഗമത്തിനായി എത്തി ചേരുന്നവർ ദയവായി താഴെ തന്നിരുക്കുന്ന ഗൂഗിൾ ഫോം വഴി പേരുകൾ രജിസ്ട്രർ ചേയ്യേണ്ടതാണ് ..
മണിപ്പൂർജനതയോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട്, മണിപ്പൂരിലെ വംശീയ ഭീകരതക്കെതിരെ യുകെയിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമിക്ഷയുകെ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ജൂലൈ 30 ഞായർ വൈകുന്നേരം 7 മണിക്ക് യൂണിറ്റുകളിൽ പ്രതിഷേധ ജ്വാല ഉയരും. മണിപ്പൂരിൽ നടക്കുന്ന ആസൂത്രിത വംശീയ കലാപത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ദേശീയ മാധ്യമങ്ങൾ മൂടിവയ്ക്കാൻ ശ്രമിച്ച കലാപത്തിന്റെ ഭീകരത വിദേശ മാധ്യമങ്ങളും സോഷ്യൽ മീഡിയയിലൂടെ ജനങ്ങളും ഈ ലോകത്തോട് വിളിച്ചു പറയുകയാണ്. അതിശക്തമായപ്രതിഷേധങ്ങളാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ ഉയർന്നുവരുന്നത്. ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളും പ്രതിഷേധത്തിന്റെ ഭാഗമാകുകയാണ്. കൃഷിക്കാരും തൊഴിലാളികളും വനിതകളും വിദ്യാർത്ഥികളും യുവാക്കളും സംഘങ്ങളായി തെരുവിൽ ശബ്ദമുയർത്തുന്നു.മാതൃരാജ്യത്തെ സ്നേഹിക്കുന്ന പ്രവാസികളായ നാം ഓരോരുത്തരും ഈ പ്രതിഷേധത്തിന്റെ ഭാഗമാകണമെന്നഭ്യർത്ഥിക്കുകയാണ് .സമീക്ഷ യുകെ നടത്തുന്ന പ്രതിഷേധജ്വാലയുടെ ഭാഗമാകാൻ മതനിരപേക്ഷതയും മാനവികതയും മനസ്സിൽ സൂക്ഷിക്കുന്ന ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.