ബ്രിസ്റ്റോൾ ഡിസ്ട്രിക്ട് ക്രിക്കറ്റ് ലീഗിൽ മികച്ച ക്രിക്കറ്റ് കളിയിലൂടെ ലീഗ് ചാമ്പ്യൻസും റണ്ണേഴ്സ് അപ്പായി ചരിത്ര യാത്രതുടരുന്ന ബ്രിസ്‌റ്റോൾ എയ്സസ് 2021 സെഷൻ ഇന്റർ സ്ക്വാഡ് ഫ്രണ്ട്‌ലി മാച്ചിനോടുകൂടി 17/ 4/ 2021 ൽ തുടക്കം കുറിക്കുന്നു. ബ്രിസ്റ്റോളിലെ എല്ലാ കായിക പ്രേമികളെയും എയ്സസ് ആഷ്റ്റൻ പാർക്ക് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നു.
ബ്രിസ്റ്റോൾ എയ്സസിനുവേണ്ടി യുകെയുടെ പലഭാഗത്തുനിന്നും സാറ്റർഡേ ലീഗും സൺഡേ ലീഗും കളിക്കാൻ വളരെ താല്പര്യത്തോടെ വരുന്നത് എയ്സസ് ക്ലബ്ബിനോടുള്ള അതി സ്നേഹം ഒന്നുകൊണ്ടുമാത്രമാണ്. സ്ട്രോങ്ങ് മാനേജ്മെൻറ്, ലീഡർഷിപ്പ്, അണ്ടർസ്റ്റാൻഡിംഗ് ,കമ്മിറ്റ്മെൻറ് , ഈക്വൽ ഓപ്പർച്യൂണിറ്റി, ഇൻറർനാഷണൽ കോച്ചിംഗ് മോർ ഓവർ ലോട്ട് ഓഫ് ഫൺ ഇതാണ് എയ്സസ് ക്രിക്കറ്റ് ക്ലബ്ബിൻറെ പ്രത്യേകത. കുടുംബമായി വന്ന് ടീമിൻറെ വിജയപരാജയങ്ങൾ പങ്കിടുന്നത് എയ്സസ് ഫാമിലിയുടെ പ്രത്യേകതയാണ്. ബ്രിസ്റ്റോൾ എയ്സസ് എല്ലാവർഷവും ഫാമിലി മീറ്റ് പ്രത്യേകമായി നടത്താറുണ്ട്. ബ്രിസ്റ്റോൾ ഏജ് പുതിയതായി നാട്ടിൽ നിന്നോ മറ്റു യുകെയുടെ ഭാഗത്തുനിന്ന് ബ്രിസ്റ്റോളിൽ വന്നേ എസിനെ ഭാഗമായാൽ വളരെ നല്ല രീതിയിൽ റോഡിലേക്ക് എത്രയും പെട്ടെന്ന് മാർച്ച് ചെയ്യുന്നതിനായി വർഷങ്ങളായി പ്രയത്നിക്കുന്നു.
വേൾഡ് മലയാളി ഫെഡറേഷൻ യുകെ ചാപ്റ്ററിൻറെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17 നു യുകെ സമയം 2:30 മണിക്ക് “ദ ഡ്രീം ക്യാച്ചർ” എന്നപേരിൽ മോട്ടിവേഷൻ സെഷൻ നടത്തപ്പെടുന്നു.
കോവിഡ് മഹാമാരിയിൽ നിന്നും ലോകത്താകമാനമുള്ള ജനങ്ങൾ കര കയറുന്നതിനും രോഗത്തെ ചെറുത്ത് ജീവിതം സംരക്ഷിക്കുവാനും ഉള്ള ശ്രമങ്ങൾക്ക് ഏറെ സഹായകരം ആകുവാനുള്ള സന്ദേശങ്ങളും സംരംഭകരെ സഹായിക്കുവാനുള്ള വിവിധ ആശയങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത്.
കോർപ്പറേറ്റ് ബിസിനസുകൾക്ക് സൊല്യൂഷൻസ് കൊടുക്കുന്ന സിബിഎസ് വെഞ്ച്വർ എന്ന സ്ഥാപനത്തിൻറെ സിഇഒയായും , വിവിധ രാജ്യങ്ങളിലുള്ള സംരംഭകർക്കുള്ള ക്ലാസുകൾ എടുക്കുന്ന മോട്ടിവേഷണൽ ട്രെയിനർ ആയും പ്രവർത്തിക്കുന്ന ക്രിസ്റ്റഫർ ബേസിൽസാണ് ഡബ്ലിയു എം എഫ് യു കെ ചാപ്റ്ററിന് വേണ്ടി ഈ സെഷൻ നയിക്കുന്നത്.
സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുവാൻ പരിശ്രമിക്കുകയും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും അവരെ അതിനു സഹായിക്കുകയും ചെയ്യുന്ന അദ്ദേഹത്തിൻറെ പ്രവർത്തി പരിചയം ഉപയോഗപ്രദവും മൂല്യവത്തുമായതായിരിക്കും. അനുദിന ജീവിതത്തിലെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന പല ആശയങ്ങളും പകർന്നു കിട്ടുന്ന ഒരു സുവർണാവസരം ആയിരിക്കും ഈ സെമിനാർ.
ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ ഒരുമിച്ച് പരിശ്രമിക്കുകയും ജാതി മത ദേശ ഭേദമന്യേ മനുഷ്യരാശി ഉയർത്തെഴുന്നേൽപ്പിന് ശ്രമിക്കുകയും ചെയ്യുന്ന ഈ വേളയിൽ ഏവർക്കും മനസ്സിന് ശക്തിയും ധൈര്യവും പകരാൻ ഇത്തരത്തിലുള്ള ക്ലാസ്സുകൾ ഉപകാരപ്രദമാകുമെന്ന് വേൾഡ് മലയാളി ഫെഡറേഷൻ യുകെ ചാപ്റ്റർ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിലിനു വേണ്ടി പി ആർ ഒ ശ്രീ ജോൺ മുളയന്കൽ അറിയിച്ചു.
ഏപ്രിൽ 17 ഉച്ചകഴിഞ്ഞ് യുകെ സമയം 2:30 മണിക്ക് പരിപാടികൾ ആരംഭിക്കും. വേൾഡ് മലയാളി ഫെഡറേഷൻ യുകെ ചാപ്റ്റർ വൈസ് പ്രസിഡൻറ് സുജു കെ ഡാനിയൽ സ്വാഗതം പറയും. പ്രസിഡൻറ് റവ. ഡീക്കൻ ജോയ്സ് പള്ളിക്കമ്യാലിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ക്ലാസ് ആണ് സംഘടിപ്പിച്ചിരിക്കുന്നത്. ക്ലാസിനു ശേഷം ചോദ്യോത്തരവും ഉണ്ടായിരിക്കും.
സുന്ദരവും ശോഭനമായ ഭാവി സ്വപ്നം കാണുന്നവർക്ക് ഈ സെമിനാർ വളരെ ഉപകാരപ്രദമാകും എന്നതിൽ സംശയമില്ല.
സൂമിലൂടെ നടക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കുവാനുള്ള യൂസർ ഐഡിയും യും പാസ്കോഡും താഴെ പറയും വിധമാണ്.
zoom meeting id 95709693891
passcode WMFUK
വേൾഡ് മലയാളി ഫെഡറേഷൻ യുകെ ചാപ്റ്ററിൻറെ കോ-ഓർഡിനേറ്റർ ശ്രീ ബിജു മാത്യു ആശംസകളർപ്പിച്ച് സംസാരിക്കും. മീഡിയ കോർഡിനേറ്റർ ശ്രീ ജോർജ്ജ്കുട്ടി വടക്കേക്കുറ്റ് നന്ദി പ്രകാശിപ്പിക്കും.
മുരളി മുകുന്ദൻ
ലണ്ടൻ: പതിറ്റാണ്ടുകൾക്ക് മുമ്പ് തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിൽ നിന്നും ഉന്നത പഠനത്തിന് എത്തി, പിന്നീട് ലണ്ടൻ ഇന്ത്യൻ എംബസിയിൽ ഉയർന്ന ഉദ്യോഗസ്ഥനായും, അതോടൊപ്പം മലയാളികളുടെ ഭക്ഷണ രുചികളുടെ സ്ഥാപനങ്ങൾ ലണ്ടൻകാർക്ക് പരിചയപ്പെടുത്തിയും ടി.ഹരിദാസ് ഏവർക്കും പ്രീയപ്പെട്ടവനായിത്തീർന്നു. ഹരിയേട്ടനെ പരിചയപ്പെട്ടിട്ടുള്ളവർക്ക് എന്തെങ്കിലുമൊക്കെയായിരുന്നു അദ്ദേഹം. എന്നും പുഞ്ചിരിയും സൗമ്യതയും മുഖമുദ്രയായുള്ള വ്യക്തിത്വത്തിനുടമയായ ഹരിയേട്ടൻ മലയാളികൾക്ക് വേണ്ടി എതു പ്രതിസന്ധിഘട്ടങ്ങളിലും പരിഹാരം കണ്ടെത്തുവാൻ മലയാളി സമൂഹത്തിനു മുന്നിൽ മുൻപന്തിയിൽ അണിനിരന്നിരുന്ന ഒരാളായിരുന്നു.
ബ്രിട്ടനിലെ തൃശ്ശൂർ ജില്ല സൗഹൃദവേദിയുടെ രക്ഷാധികാരിയായും കേരളത്തിൽ നിന്ന് ബ്രിട്ടനിലേയ്ക്കുള്ള കുടിയേറ്റത്തിൽ യുകെയിലെ സാമൂഹീക, സാംസ്കാരിക, രാഷ്ട്രീയ, ബിസിനസ്സ്, സാമുദായിക മണ്ഡലങ്ങളിലേയ്ക്ക് തൃശ്ശൂർ ജില്ല നൽകിയ കനത്ത സംഭാവനയാണ് ലണ്ടനിലെ ഇന്ത്യൻ എംബസിയിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന ടി.ഹരിദാസ് എന്ന അതുല്യ പ്രതിഭ.
യുകെയിലെ തൃശ്ശൂർ ജില്ല സൗഹൃദവേദിയുടെ വളർച്ചയിൽ രക്ഷാധികാരിയായ ടി.ഹരിദാസ് നൽകിയ സേവനങ്ങളെയും അദ്ദേഹം ചുക്കാൻ പിടിച്ച് തൃശ്ശൂർ ജില്ലയിൽ നടത്തിയ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളെയും ബ്രിട്ടനിലെ തൃശ്ശൂർ ജില്ല സൗഹൃദവേദി നന്ദിയോടെ സ്മരിക്കുന്നു. ടി.ഹരിദാസിന്റെ മരണത്തിൽ ബ്രിട്ടനിലെ തൃശ്ശൂർ ജില്ല സൗഹൃദവേദിയുടെ ദേശീയ നേതാക്കളായ അഡ്വ. ജെയ്സൻ ഇരിങ്ങാലക്കുട, മുരളി മുകുന്ദൻ, ജീസൻ പോൾ കടവി, ജി.കെ. മേനോൻ, ലോറൻസ് പല്ലിശ്ശേരി, സണ്ണി ജേക്കബ്, ജോജി പോൾ (ജെപി), ജോസഫ് ഇട്ടൂപ്പ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുദർശനത്തിനുവച്ച ടി.ഹരിദാസിന്റെ മൃതദേഹത്തിൽ തൃശ്ശൂർ ജില്ല സൗഹൃദവേദിയുടെ ഭാരവാഹികൾ നേരിട്ടെത്തി അന്ത്യാഞ്ജലികൾ അർപ്പിച്ചു.
ജിയോ ജോസഫ്
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ സൂം പ്ലാറ്റൂഫോമിലൂടെ ഈ മാസം 15ന് വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് സൗത്ത് ലണ്ടൻ മോഡസ്‌ലി ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന ഡോ. ഗ്രേഷ്യസ് സൈമൺ നയിക്കുന്ന “മെമ്മറി ഇമ്പ്രൂവ്മെന്റ് ” സെമിനാറിലേക്കു ഡെബ്ലി യു എംസി ഭാരവാഹികൾ ഏവരെയും സ്വാഗതം ചെയ്യുന്നു.
കഴിഞ്ഞ മാസം സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും ഷെഫ് ബാബു തോട്ടാപ്പിള്ളി നടത്തിയ കുക്കറി ഷോ വൻ വിജയമാക്കിയ എല്ലാ പ്രേഷകർക്കും ഡെബ്ലി യു എം സി യുകെ പ്രസിഡന്റ് മിസ്റ്റർ സൈബിൻ പാലാട്ടി സ്വാഗതം ആശംസിക്കുകയും, എക്സിക്യൂട്ടീവ് കമ്മറ്റി അംഗം മിസ്റ്റർ ജിപ്സൺ തോമസ് സൂം മീറ്റിംഗ് കോ ഓർഡിനേറ്റ് ചെയ്യുകയും, ചെയർമാൻ ഡോ ജിമ്മി ലോനപ്പൻ മൊയ്‌ലെൻ നന്ദി പറയുകയും ചെയ്‌തു.
ഈ കൂട്ടായ്മയിലേക്ക് ഏവർക്കും സ്വാഗതം. കൂടുതൽ വിവരംങ്ങൾക്ക് www.wmcuk.org എന്ന വെബ്സൈറ്റ് കാണുകയോ, ഭാരവാഹികൾ ആയി ബന്ധപ്പെടുക.
ഡോ ജിമ്മി ലോനപ്പൻ മൊയ്‌ലൻ (ചെയർമാൻ ), 07470605755
മിസ്റ്റർ സൈബിൻ പാലാട്ടി (പ്രസിഡന്റ് ),
07411615189
മിസ്റ്റർ ജിമ്മി ഡേവിഡ് (ജനറൽ സെക്രട്ടറി ), 07886308162.
മെഡിക്കൽ സെമിനാർ നടക്കുന്ന ലിംഗ് താഴെ കൊടുത്തിരിക്കുന്നു.
Topic: WMC Seminar – Memory Enhancing Skills Development
Time: Apr 15, 2021 06:00 PM London
Join Zoom Meeting
https://us02web.zoom.us/j/85951256956?pwd=bDFnVHMwM3VVeU0rbThYeS9HanpPUT09
Meeting ID: 859 5125 6956
Passcode: 329310
കോതമംഗലം: വോക്കിങ് കാരുണ്യയുടെ എൺപത്തിമൂന്നാമത് സഹായമായ തൊണ്ണൂറായിരം രൂപ കോതമംഗലത്തെ ബ്രെയിൻ ട്യൂമർ രോഗിയായ വിപിന് കോട്ടപ്പടി പള്ളി വികാരി ഫാദർ ജോർജ് കൈമാറി. കോതമംഗലം താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ കോട്ടയിൽ പോളിന്റെ മകൻ വിപിൻ ജീവിതത്തിൽ ആകെ തകർന്ന അവസ്ഥയിലാണ്. ജീവിതത്തിൽ വലിയ സ്വപ്നങ്ങളുമായി ആണ് വിപിൻ ഒരു നേഴ്സ് ആകാൻ തീരുമാനിക്കുന്നത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നെങ്കിലും കഷ്ടപ്പെട്ടു പഠനം പൂർത്തിയാക്കിയ വിപിൻ ജീവിതത്തിൽ രക്ഷപ്പെടാം എന്ന പ്രതീക്ഷയുമായി ആണ് ലിബിയ എന്ന രാജ്യത്തേക്ക് പോകുന്നത് പക്ഷെ അവിടെയും വിധി വിപിനെതിരായിരുന്നു. ലിബിയയിലെ യുദ്ധം മൂലം അവിടെ നിന്നും തിരികെപോരേണ്ടിവന്നു.
ആറു വയസുള്ള മകളും ഭാര്യയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം നോക്കിയിരുന്നത് വിപിൻ ആയിരുന്നു. ലിബിയയിൽ നിന്നും തിരിച്ചുപോരേണ്ടി വന്ന വിപിൻ നാട്ടിൽ വന്നു നേഴ്സ് ആയി ഏജൻസികൾ വഴി ജോലിചെയ്തു വരികയായിരുന്നു. കഷ്ടപ്പാടിനിടയിലും നല്ല ഒരു ഭവനം എന്ന സ്വപ്നം കണ്ട വിപിൻ എല്ലാ മലയാളികളെയും പോലെ ലോൺ എടുത്തു ഒരു കൊച്ചു വീടും വച്ചു. കഷ്ടപ്പെട്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന സമയത്താണ് എല്ലാ സ്വപ്നങ്ങളും തകർത്തുകൊണ്ട് ബ്രെയിൻ ട്യൂമർ വിപിനെ കീഴടക്കുന്നത്. ഇപ്പോൾ ഈ കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന വിപിൻ എന്ത് ചെയ്യുമെന്നറിയാതെ തകർന്നിരിക്കുയാണ്. അനുദിന ചിലവുകൾ, വീടിനുവേണ്ടി എടുത്ത ലോൺ അടവ്, ഭീമമായ ചികിത്സ ചിലവുകൾ എന്ത് ചെയ്യണമെന്നറിയാതെ ഈ കുടുംബം വലയുകയാണ്. മറ്റുള്ള രോഗികൾക്ക് ഒരു മാലാഖയായി മാറേണ്ടിയിരുന്ന വിപിൻ ഇന്ന് മറ്റുള്ളവരുടെ സന്മനസിനുവേണ്ടി കാത്തിരിക്കുകയാണ്. ഈ കുടുംബത്തിന് ഒരു ചെറിയ കൈത്താങ്ങാകുവാൻ വോക്കിങ് കാരുണ്യയോടൊപ്പം സഹകരിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ അകമഴിഞ്ഞ നന്ദി.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
ജെയിൻ ജോസഫ് : 07809702654
ബോബൻ സെബാസ്റ്റ്യൻ : 07846165720
സാജു ജോസഫ് : 07507361048
ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ ) യുടെ നേതൃത്വത്തിൽ മാർച്ച് 2 ,4 , തീയതികളിൽ നടത്തിയ കരിയർ ഗൈഡൻസ് ക്ലാസ്സുകളിൽ പങ്കെടുത്ത മാതാപിതാക്കളുടെ ആവശ്യപ്രകാരം എ ലെവൽ ക്ലാസുകളിലേക്ക് വിഷയം തിരഞ്ഞെടുക്കുന്നതിന് സഹായകരമാകുന്ന അറിവുലഭിക്കുന്ന ഒരു ക്ലാസ് സൂം പ്ലാറ്റ്ഫോമിലൂടെ ഇന്ന് നടത്തുന്നു.
ഇന്ന് ( 10/04/2021) വൈകുന്നേരം 7 മണിക്ക് നടക്കുന്ന ക്ലാസിന് നേതൃത്വം കൊടുക്കുന്നത് മാഞ്ചെസ്റ്റെർ ട്യുർടോൺ ഹൈസ്കൂൾ അധ്യാപിക ഷേർലി ബേബിയാണ്, കഴിഞ്ഞ 19 വർഷമായി ഷേർലി അധ്യാപികയായി ജോലി ചെയ്തുകൊണ്ടിരിക്കുന്നു. സാധിക്കുന്ന എല്ലാ മാതാപിതാക്കളും കുട്ടികളും ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
വിവരങ്ങൾ അറിയുന്നതിന് ലിമ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് 07788254892, സെക്രട്ടറി സോജൻ തോമസ് എന്നിവരുമായി ബന്ധപ്പെടുക. ഫോൺ 07736352874 .
ക്ലാസ്സിൽ സംബന്ധിക്കാൻ ഉദ്ദേശിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://us02web.zoom.us/meeting/register/tZMude-ppzwoGtS7QshNkryUCCBkiX-GmYmC
ഏബ്രഹാം കുര്യൻ
പ്രവാസി മലയാളികളായ കുട്ടികളുടെ മലയാള ഭാഷാ പഠനം സാക്ഷാത്കരിക്കുവാനായി കേരള ഗവൺമെൻറ് തുടക്കം കുറിച്ച മലയാളം മിഷന്റെ ഭാഗമായി ആരംഭിച്ച മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ കീഴിൽ പഠിക്കുന്ന പഠന കേന്ദ്രങ്ങളിലെ കുട്ടികൾക്കായി നടത്തുന്ന ആദ്യ സർട്ടിഫിക്കറ്റ് കോഴ്സ് “കണിക്കൊന്ന”യുടെ മൂല്യനിർണ്ണയമായ പഠനോത്സവം 2021 ഏപ്രിൽ 10 ശനിയാഴ്ച രാവിലെ 11ന് നടക്കും . കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ആണ് പഠനോത്സവം സംഘടിപ്പിക്കുന്നത്. മലയാളം മിഷൻ കേന്ദ്ര ഓഫീസിന്റെ മേൽനോട്ടത്തിൽ യൂറോപ്പിൽ ആദ്യമായി യുകെയിൽ നടത്തുന്ന കണിക്കൊന്ന പഠനോത്സവത്തിന്റെ വിജയത്തിനായുള്ള എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കങ്ങളും പൂർത്തിയായതായി മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് , സെക്രട്ടറി എബ്രഹാം കുര്യൻ, വിദഗ്ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ് എന്നിവർ അറിയിച്ചു.
യുകെയിലെ വിവിധ മേഖലകളിലെ പഠന കേന്ദ്രങ്ങളിൽ പഠിക്കുന്ന 185 ഓളം കുട്ടികളാണ് പഠനോത്സവത്തിൽ പങ്കെടുക്കുന്നതിനായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. പഠനോത്സവത്തിന്റെ സുഗമമായ വിജയത്തിനുവേണ്ടി മലയാളം മിഷൻ കേന്ദ്ര ഓഫീസിന്റെ നേതൃത്വത്തിൽ അധ്യാപക പരിശീലനവും ശിൽപശാലകളും മാതൃക പഠനോത്സവവും ഇതിനോടകം വിജയകരമായി നടത്തി കഴിഞ്ഞു.
ഏപ്രിൽ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷമാണ് പഠനോത്സവം ആരംഭിക്കുന്നത്. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ്
ശ്രീ സി എ ജോസഫിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജ് മുഖ്യാതിഥിയായി പങ്കെടുത്ത് പഠനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ബഹു. കേരള സാംസ്കാരിക മന്ത്രി ശ്രീ എ കെ ബാലൻ സന്ദേശം നല്കും. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ, മലയാളം മിഷൻ രജിസ്ട്രാർ ശ്രീ എം സേതുമാധവൻ, മലയാളം മിഷൻ ഭാഷ അധ്യാപകൻ ഡോ. എം ടി ശശി എന്നിവർ ആശംസകളർപ്പിക്കും. മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി ശ്രീ എബ്രഹാം കുര്യൻ സ്വാഗതവും വിദഗ്ദ്ധ സമിതി ചെയർമാൻ ശ്രീ എസ് എസ് ജയപ്രകാശ് നന്ദിയും പറയും. തുടർന്ന് കേരളത്തിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക പ്രവർത്തകനും ഭാഷാ പ്രചാരകനുമായ ശ്രീ രാജീവ് പെരിങ്ങോടിന്റെ ഹൃസ്വമായ മോട്ടിവേഷണൽ ശില്പശാലയ്ക്ക് ശേഷം കൃത്യം പതിനൊന്ന് മണിക്ക് പഠനോത്സവം ആരംഭിക്കുന്നതാണ്.
മലയാളം മിഷൻ നാല് ഘട്ടങ്ങളായി നടത്തുന്ന കോഴ്സുകളുടെ പ്രാരംഭ സർട്ടിഫിക്കറ്റ് കോഴ്സായ ‘കണിക്കൊന്ന’ യുടെ മൂല്യനിർണ്ണയമാണ് പഠനോത്സവം ആയി 2021 ഏപ്രിൽ 10 ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനിനിലൂടെ യുകെയിൽ നടത്തുന്നത്. ഡിപ്ലോമ കോഴ്സായ ‘സൂര്യകാന്തി’ ഹയർ ഡിപ്ലോമ കോഴ്സായ ‘ആമ്പൽ’ സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ ‘നീലകുറിഞ്ഞി’ എന്നിവയും വിജയകരമായി പൂർത്തിയാക്കുമ്പോഴാണ് പഠിതാവ് കേരളത്തിലെ പത്താം ക്ലാസ് പഠനത്തിന് തുല്യതയിലെത്തുന്നത് . കേരളത്തിലെ ഭരണ ഭാഷ മലയാളം ആയതുകൊണ്ട് കേരളത്തിൽ ജോലി ചെയ്യുന്നതിനായി പി എസ് സി നടത്തുന്ന എഴുത്തുപരീക്ഷകൾക്ക് മലയാളം മിഷൻ കോഴ്സ് പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ് .
മലയാളഭാഷ ഉന്നമനത്തിനായി ഇക്കഴിഞ്ഞ നവംബർ ഒന്നു മുതൽ നടത്തി വന്നിരുന്ന മലയാളം ഡ്രൈവിന്റെ സമാപന പരിപാടി യുകെയിലെ കലാ-സാംസ്കാരിക.സാമൂഹിക രംഗത്തുള്ള ആളുകളുടെ ആശംസകളും വിവിധ കലാപരിപാടികളും ഉൾപ്പെടുത്തി പഠനോത്സവത്തിനു ശേഷം ഏപ്രിൽ അവസാനം നടത്തുന്നതാണെന്ന് മലയാളം ഡ്രൈവിന്റെ ചുമതല വഹിക്കുന്ന സംഘാടകർ അറിയിച്ചു.
ഏപ്രിൽ 10ന് നടക്കുന്ന കണിക്കൊന്ന പഠനോത്സവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന മേഖലാ കോർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.
1. ബേസിൽ ജോൺ (സൗത്ത് മേഖല കോർഡിനേറ്റർ 07710021788)
2. ആഷിക് മുഹമ്മദ് നാസർ (മിഡ്ലാൻഡ്സ് മേഖല കോർഡിനേറ്റർ- 07415984534 )
3. ജനേഷ് നായർ (നോർത്ത് മേഖല കോർഡിനേറ്റർ- 07960432577 )
4. രഞ്ജു പിള്ള (സ്കോട്ട്‌ലൻഡ് മേഖല കോർഡിനേറ്റർ- 07727192181)
5. ജിമ്മി ജോസഫ് (യോർക്ക്ഷെയർ ആൻഡ് ഹംബർ മേഖല കോർഡിനേറ്റർ- 07869400005 )
6. എസ് എസ് ജയപ്രകാശ് (നോർത്തേൺ അയർലൻഡ് മേഖല കോർഡിനേറ്റർ-07702686022).
നമ്മുടെ മാതൃഭാഷയും സാംസ്കാരിക പൈതൃകവും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുള്ള മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മുഴുവൻ യുകെ മലയാളികളും പിന്തുണ നൽകണമെന്നും ഏപ്രിൽ പത്തിന് ഓൺലൈനായി നടത്തുന്ന പഠനോത്സവം വിജയിപ്പിക്കുന്നതിന് വേണ്ട സഹകരണം എല്ലാ രക്ഷിതാക്കളിൽ നിന്നും ഉണ്ടാവണമെന്നും അന്ന് രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് സെക്രട്ടറി എബ്രഹാം കുര്യൻ വിദഗ്ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ് എന്നിവർ അഭ്യർത്ഥിച്ചു.
ഉദഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള സൂം ലിങ്കിന്റെയും ഫേസ്ബുക്ക് ലൈവിന്റെയും വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.
ZOOM MEETING ID: 844 9952 7692
Passcode: MAMIUK
www.facebook.com/MAMIUKCHAPTER/live
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ ഈസ്റ്റർ ചാരിറ്റിയുടെ ശേഖരിച്ച മൂന്നുലക്ഷത്തി എൺപത്തയ്യായിരത്തി അറുനൂറ്റി അൻപത്തി മൂന്നു രൂപയുടെ (3,85,653 )ചെക്ക് (3845 പൗണ്ട് ), ബുധനാഴ്ച വൈകുന്നേരം റെജിയുടെ പത്തനംതിട്ടയിലെ കൈപ്പട്ടൂരിലെ വീട്ടിൽ എത്തി ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ ) കമ്മറ്റി അംഗം ബിനോയ് ജോർജ് റെജിക്ക് കൈമാറി ലിവർപൂൾ മലയാളികളായ, മജു വർഗീസ്, സാബു എന്നിവർ സന്നിഹിതരായിരുന്നു. കൂലിപ്പണിക്കിടയിൽ കാലിൽ കല്ലുവീണുണ്ടായ അപകടംമൂലം കാലുമുറിച്ചു കളയേണ്ടിവന്ന റെജിക്കും, രോഗം മൂലം കഷ്ട്ടപ്പെടുന്ന മകനും കുടുംബത്തിനും ഇതൊരു ചെറിയ ആശ്വാസമാകും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു
ഞങ്ങൾക്കു ചെറുതും വലുതുമായ സംഭാവനകൾ നൽകി സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു….
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെയ്ക്ക് മലയാളം യു കെ അവാർഡ്. ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ ആദരവ്, പടമുഖം സ്നേഹമദിരത്തിന്റെ ആദരവ്, എന്നിവ ഇതിനുമുൻപ് ലഭിച്ചിട്ടുണ്ട്, എങ്കിലും ഞങ്ങളുടെ എളിയ പ്രവർത്തനത്തിലെ സത്യസന്ധതയും സൂതാര്യതയും കണ്ടു പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യക്തി ആയിരം പൗണ്ട് (1000 ) നൽകി സഹായിച്ചത് ഞങ്ങളുടെ പ്രവർത്തനത്തിനു ലഭിച്ച ഒരു വലിയ അംഗീകാരമായി കാണുന്നു. റെജിക്ക് ഒരു കൃത്രിമ കാലുവയ്ക്കാൻ സഹായിക്കണം എന്ന അഭ്യർത്ഥയുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് ലിവർപൂളിൽ താമസിക്കുന്ന റെജിയുടെ സഹപാഠിയായ ഹരികുമാർ ഗോപാലനാണ് ഹരിക്കും തന്റെ സതീര്‍ത്ഥനെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കാം .
ഞങ്ങൾ ഇതുവരെ സുതാര്യവും സത്യസന്ധവുമായി ജാതി, മത, വർഗ, വർണ്ണ, സ്ഥല, കാല ഭേതമന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 92 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ കഴിഞ്ഞിട്ടുണ്ട്.
2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ച് അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്.
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ്, .എന്നിവരാണ്.
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ ) യുടെ നേതൃത്വത്തിൽ മാർച്ച് 2 ,4 തീയതികളിൽ ലിൻസ് ഐനാട്ടു നടത്തിയ കരിയർ ഗൈഡൻസ് ക്ലാസുകൾ വളരെ ശ്രദ്ധേയമായിരുന്നു. വളർന്നു വരുന്ന തലമുറയ്ക്ക് പഠനവിഷയങ്ങളും തൊഴിൽ അവസരങ്ങളും തിരഞ്ഞെടുക്കുന്നതിനു ഉപകരിക്കുന്ന അറിവുകൾ പകർന്നു നൽകുന്നതായിരുന്നു ക്ലാസുകൾ , ഇതിനെ തുടർന്ന് ക്ലാസ് ശ്രവിച്ച മാതാപിതാക്കളുടെ ആവശ്യപ്രകാരം A ലെവൽ ക്ലാസുകളിലേക്ക് വിഷയം തിരഞ്ഞെടുക്കുന്നതിന് സഹായകരമാകുന്ന അറിവുകൾ ലഭിക്കുന്ന ഒരു ക്ലാസ് നടത്താൻ ലിമ തീരുമാനിച്ചിരിക്കുന്ന വിവരം അറിയിക്കുന്നു .
ഇതിന്റെ ഭാഗമായി ഏപ്രിൽ 10 നു വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന ക്ലാസിന് നേതൃത്വം കൊടുക്കുന്നത് മാഞ്ചെസ്റ്റെർ ട്യുർടോൺ ഹൈസ്കൂൾ അധ്യാപിക ഷേറി ബേബിയാണ്, കഴിഞ്ഞ 11 വർഷമായി ഷേറി അധ്യാപികയായി ജോലി ചെയ്തുകൊണ്ടിരിക്കുന്നു. സാധിക്കുന്ന എല്ലാ മാതാപിതാക്കളും കുട്ടികളും ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
വിവരങ്ങൾ അറിയുന്നതിന് ലിമ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് 07788254892, സെക്രട്ടറി സോജൻ തോമസ് എന്നിവരുമായി ബന്ധപ്പെടുക ഫോൺ 07736352874 . ക്ലാസ്സിൽ സംബന്ധിക്കാൻ ഉദ്ദേശിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://us02web.zoom.us/…/tZMude…
ടോം ജോസ് തടിയംപാട്
കൂലിപ്പണിക്കിടയിൽ കാലിൽ കല്ലുവീണുണ്ടായ അപകടംമൂലം കാലുമുറിച്ചു കളയേണ്ടിവന്ന പത്തനംതിട്ട സ്വദേശി റെജി മഠത്തിലിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ഈസ്റ്റർ ചാരിറ്റിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്, ചാരിറ്റി ഞായറാഴ്ച വൈകുന്നേരം അവസാനിച്ചപ്പോൾ ലഭിച്ചത് 3845 പൗണ്ട് . പണം എത്രയും പെട്ടെന്ന് നാട്ടിൽ എത്തിച്ചു റെജിക്ക് കൈമാറുമെന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കൺവീനർ സാബു ഫിലിപ്പ് അറിയിച്ചു. ബാങ്കിൻെറ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.
യുകെ മലയാളികളുടെ ഈ നല്ലമനസിനുമുൻപിൽ ഞങ്ങൾ തലകുനിക്കുന്നു. നിങ്ങളുടെ സഹായംകൊണ്ട് ഇനി റെജിക്ക് കൃത്രിമ കാലുവച്ചു പുറത്തിറങ്ങി ആകാശവും ഭൂമിയും ദർശിക്കാം രോഗിയായ മകന്റെ ചികിത്സയും നടത്താൻ കഴിയും. റെജിയുടെ വേദനാജനകമായ ജീവിതവസ്ഥ ഞങ്ങളെ അറിയിച്ചത് ലിവർപൂളിൽ താമസിക്കുന്ന റെജിയുടെ സഹപാഠിയായ ഹരികുമാർ ഗോപാലനാണ്. ഹരിക്കും തന്റെ സതീര്‍ത്ഥനെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കാം . കൊറോണയുടെ മാരകമായ പിടിയിൽ അമർന്നിരിക്കുന്ന വളരെ കഷ്ട്ടകാരമായ ഈ കാലത്തും യുകെ മലയാളികളുടെ നല്ലമനസുകൊണ്ടാണ് ഇത്രയും നല്ല ഒരു തുക ലഭിച്ചത് , അതിനു ഞങ്ങൾ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു.
ഞങ്ങളുടെ എളിയ പ്രവർത്തനത്തിൽ വാർത്ത ഷെയർ ചെയ്തും പണം നൽകിയും ഞങ്ങളെ സഹായിച്ച എല്ലവരോടും ഞങ്ങൾക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു . ഞങ്ങൾ ഇതുവരെ സുതാര്യവും സത്യസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമന്യയെ കേരളത്തിലും, യുകെയിലും, നടത്തിയ ചാരിറ്റി പ്രവർ ത്തനത്തിന് യുകെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 92 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് .
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. അതിന്റെ ഫോട്ടോ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തിൽ നിന്നും യുകെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്.
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ്, .എന്നിവരാണ്.
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,