ഇബ്രാഹിം വാക്കുളങ്ങര
വളരെ ദുഃഖകരമായ ഒരു വാർത്തയാണ് ഇന്ന് യു കെ മലയാളികളെ തേടിയെത്തിയത്. യുകെ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളായിരുന്ന ഹരി ഏട്ടൻ എന്ന ടി ഹരിദാസ് അന്തരിച്ചു. ലോകകേരളസഭ അംഗവും ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥനും ആയിരുന്നു. ബുധനാഴ്ച രാവിലെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്. ടൂട്ടിങ് സെന്റ് ജോര്ജ് ആശുപത്രിയില് ഉദര സംബന്ധമായ അസുഖത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. ഗുരുവായൂര് സ്വദേശിയായ അദ്ദേഹം കുടുംബ സമേതം ലണ്ടനിലാണ് താമസിച്ചിരുന്നത്. നാല് ആണ് മക്കളാണുള്ളത്. തിങ്കളാഴ്ചയാണ് ആശുപത്രിയിലെത്തിച്ചത്.
ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനായിരിക്കേ മലയാളികള്ക്കെല്ലാം എന്തു സഹായവും തേടാവുന്ന വ്യക്തിത്വമായിരുന്നു ഇദ്ദേഹത്തിന്റെത്. റിട്ടയര്മെന്റിന് ശേഷവും ഇതു തുടര്ന്നു. മലയാളികളുടെ പ്രശ്നങ്ങള്ക്ക് മുന്നില് നിന്ന് പരിഹാരം കണ്ടെത്തിയിരുന്ന എല്ലാവരുടേയും പ്രിയങ്കരനായ വ്യക്തിയുടെ വിയോഗം ആര്ക്കും വിശ്വസിക്കാനാകാത്ത അവസ്ഥയാണ്. സാമൂഹിക സാംസ്കാരിക പ്രവര്ത്തനങ്ങളില് സജീവ സാന്നിധ്യമായിരുന്നു. സമീക്ഷ യുകെ യുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഹരിയേട്ടന്റെ വിയോഗത്തിൽ സമീക്ഷ യുകെ നാഷണൽ കമ്മറ്റി അനുശോചിക്കുകയും ദുഃഖിതരായ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായിസമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അറിയിച്ചു.
ടോം ജോസ് തടിയംപാട്
പത്തനംതിട്ട കൈപ്പട്ടൂരിൽ മേസ്തിരിപണികൊണ്ടു രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബം പുലർത്തിപോന്നിരുന്ന റെജി മഠത്തിൽ എന്ന മനുഷ്യന്റെ ജീവിതം തകർത്തെറിഞ്ഞത് നാലുമാസങ്ങൾക്കു മുൻപ് പണിക്കിടയിൽ കാലിൽ വന്നുവീണ ഒരു കല്ലായിരുന്നു . കല്ലുവീണ തകർന്ന കാലിലെ ഞരമ്പിലൂടെ കയറിയ ഇൻഫെക്ഷൻ അദ്ദേഹത്തിന്റെ ഒരുകാലു മുറിച്ചുകളയേണ്ട അവസ്ഥയിൽ എത്തിച്ചു ,അങ്ങനെ അദ്ദേഹത്തിന്റെ ജീവിതം വീടിനുള്ളിൽ തളക്കപ്പെടുകയാണുണ്ടായത് .
മുറിച്ചു കളഞ്ഞ കാലിന്റെ സ്ഥാനത്ത് ഒരു കൃത്രിമ കാലു വച്ച് പുറംലോകം കാണാൻ കഴിയുക എന്നതാണ് റെജിയുടെ ആഗ്രഹം, അതിനു നിങ്ങൾ സഹായിക്കണം, കൂടാതെ ചികിത്സയും മുൻപോട്ടു കൊണ്ടുപോകണം. കൈപ്പട്ടൂരിലെ പള്ളിയുടെ സഹായത്തിൽ ആറു സെന്റ് സ്ഥലത്ത് നിർമ്മിച്ചു കൊടുത്ത പൂർണ്ണമായി പണിതീരാത്ത ഒരു വീടാണ് ആകെയുള്ള സ്വത്ത്. രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബമാണ് റെജിയുടേത് അതിൽ ഇളയ മകനു ശ്വാസതടസ രോഗമാണ്. കുട്ടിയുടെ ചികിത്സ നടത്തിയിരുന്നത് കൂലിപ്പണിയിൽ നിന്നും ലഭിക്കുന്ന വരുമാനംകൊണ്ടായിരുന്നു എന്നാൽ റെജിക്കു അപകടം സംഭവിച്ച ശേഷം കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പണമില്ലാതെ വിഷമിക്കുകയാണ് .
റെജിയുടെ വേദനനിറഞ്ഞ ജീവിതത്തെപ്പറ്റി ഞങ്ങളെ അറിയിച്ചത് പത്തനംതിട്ട സ്വദേശിയും റെജിയുടെ നാട്ടുകാരനും സഹപാഠിയുമായ ലിവർപൂളിൽ താമസിക്കുന്ന ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ മുൻ പ്രസിഡന്റായിരുന്ന ഹരികുമാർ ഗോപാലനാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ എല്ലാ പ്രവർത്തനങ്ങളോടും സഹകരിക്കുന്ന ഹരിയുടെ അഭ്യർത്ഥന മാനിച്ചു റെജിക്കുവേണ്ടി ഈസ്റ്റർ ചാരിറ്റി നടത്താൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. കൊറോണയുടെ മാരകമായ പിടിയിൽ നിന്നും പതിയെ രക്ഷപെട്ടുകൊണ്ടിരിക്കുന്ന നമ്മളും ലോകവും വളരെ കഷ്ടകരമായിട്ടാണ് കടന്നുപോകുന്നതെന്ന് ഞങ്ങൾക്കറിയാം എങ്കിലും നിങ്ങളെകൊണ്ട് കഴിയുന്നത് ചെയ്യണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അഭ്യർത്ഥിക്കുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങള് ഇതുവരെ സുതാര്യവും സത്യസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേദമന്യയെ കേരളത്തിലും, യുകെയിലും , നടത്തിയ ചാരിറ്റി പ്രവര്ത്തനത്തിന് യു കെ മലയാളികൾ നല്കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 88.5 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് .
പണം തരുന്ന ആരുടെയും പേരുകള് ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റെറ്റ്മെന്റ്റ് മെയില്വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട്ട്സാപ്പു വഴിയോ എല്ലാവർക്കും അയച്ചു തരുന്നതാണ്. ഞങ്ങൾ നടത്തിയ എല്ലാ പ്രവര്ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് യു കെ എന്ന ഫേസ് ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള് താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടിൽ ദയവായി നിക്ഷേപിക്കുക.
“ദാരിദ്ര്യം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
ഇബ്രാഹിം വാക്കുളങ്ങര
ഈ മാസം ആദ്യം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സഖാവ് ഇ പി ജയരാജൻ ഉത്ഘാടനം നിർവഹിച്ച സമീക്ഷ യുകെ യുടെ സാംസ്കാരിക സദസ്സ് വിജയകരമായ മൂന്നാം ആഴ്ചയിലേക്കു കടക്കുകയാണ്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇടതുപക്ഷ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ജനഹൃദയങ്ങളിൽ എത്തിക്കുവാൻ വേണ്ടി തുടങ്ങിയ സാംസ്കാരിക സദസ്സിൽ ഈ ആഴ്ച മാധ്യമ പ്രവർത്തകൻ ശ്രീ കെ ജെ ജേക്കബ്, കേരളത്തിലെ പുരോഗമന കലാ സാഹിത്യ സംഘം സെക്രട്ടറിയും സാഹിത്യകാരനും ആയ ശ്രീ അശോകൻ ചരുവിൽ എന്നിവർ പങ്കെടുക്കുന്നു.
ഈ വരുന്ന ഞായറാഴ്ച. യുകെ സമയം @12,30ന് സൂമി ലൂടെ ആകും പരുപാടി നടത്തപ്പെടുക. 12.30 പിഎംമിന് തുറക്കുന്ന സൂം ലിങ്കിൽ കൃത്യസമയത്ത് പങ്കെടുക്കുന്ന ആദ്യത്തെ നൂറുപേർക്കു സൂമിലൂടെയും ബാക്കി എല്ലാവർക്കും സമീക്ഷ യുകെ യുടെ ഫെയ്സ്ബുക്ക് പേജിലൂടെയും ഈ സദസ്സിൽ പങ്കെടുക്കാവുന്നതാണ്. മാധ്യമ പ്രവർത്തകൻ ശ്രീ കെ ജെ ജേക്കബ് “ഇടതു ഭരണവും മാധ്യമ സമീപനവും ” എന്ന വിഷയത്തെ കുറിച്ചും, ശ്രീ അശോകൻ ചരുവിൽ “കേരള രാഷ്ട്രീയത്തിൽ പുരോഗമന സാഹിത്യത്തിൻറെ പങ്ക് ” എന്ന വിഷയത്തെ കുറിച്ചും സംസാരിക്കുന്നതായിരിക്കും.
നാട്ടിലെ ഒരോ ചലനങ്ങളും വളരെ ശ്രദ്ധയോടെ നോക്കി കാണുകയും പഠിച്ചു മനസ്സിലാക്കി നാടിനു ഏറ്റവും ഗുണകരമായ രീതിയിൽ ഇടപെടുകയും ചെയ്യുന്നവരാണ് പ്രവാസികളായ മലയാളികൾ . ആ നിലയിൽ കേരളത്തിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പും പ്രവാസികളായ മലയാളികളെ സംബന്ധിച്ചു വളരെ പ്രാധന്യമർഹിക്കുന്നതും ഗൗരവത്തോടെ ഇടപെടേണ്ടതുമാണെന്ന തിരിച്ചറിവാണ് യുകെയിൽ മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ ഇതുപോലെയുള്ള സാസ്കാരിക സദസ്സുകൾ സംഘടിപ്പിക്കുവാനായി മുന്നോട്ടുവന്നതിൻ്റെ പ്രധാനകാരണം .
ഈ തിരഞ്ഞെടുപ്പിൽ പ്രവാസി മലയാളികളായ നമ്മൾ ഏതു നിലപാടുകൾ സ്വീകരക്കണമെന്നുള്ള വ്യക്തത നൽകികൊണ്ട് പ്രവാസി സമൂഹത്തെ ഉത്ഭുതരാക്കുക കൂടിയാണ് ഈ സാംസ്കാരിക സദസ്സുകളിലൂടെ സമീക്ഷ പറഞ്ഞു വെക്കുന്നത്.
ഞായറാഴ്ച നടക്കുന്ന സാംസ്കാരിക സദസ്സിലേക്ക് ഇടതുപക്ഷ ആശയങ്ങളോട് ചേർന്നുനിൽക്കുന്ന മുഴുവൻ ആൾക്കാരെയും. സ്വാഗതം ചെയ്യുന്നുവെന്ന് സമിക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
നോർത്തമേരിക്കയിലെ മലയാള മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് സംവാദം മാർച്ച് 20-ന് 12 മണിക്ക് ശനിയാഴ്ച സൂമിൽ നടക്കും. കേരളത്തിലെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകരും അമേരിക്കയിലെ മാധ്യമ പ്രവർത്തകർക്കും, കൂടാതെ രാഷ്ട്രീയ താല്പര്യമുള്ള അമേരിക്കൻ മലയാളികൾക്കും ഒരേ വേദിയിൽ സംവദിക്കാനുള്ള അവസരം ഇന്ത്യ പ്രസ് ക്ലബ് ഒരുക്കുകയാണ്.
പ്രസ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ‘മാധ്യമ സംഗമം 2021’ മുതിർന്ന മൂന്നു മാധ്യമ പ്രവർത്തകരായ ആർ.ശ്രീകണ്ഠൻ നായർ, എം.ജി. രാധാകൃഷ്ണൻ, എൻ.പി.ചന്ദ്രശേഖർ എന്നിവരെ പങ്കെടുപ്പിച്ചു നടത്തിയതിനു ശേഷം ഇന്ത്യ പ്രസ് ക്ലബ് ഒരുക്കുന്ന ഈ ‘ഇലക്ഷൻ ഡിബേറ്റി’നു വമ്പിച്ച പ്രതികരണം കിട്ടി കഴിഞ്ഞു. നിരവധി ആൾക്കാർ നേരത്തെ തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
മുന്നണികളെ പ്രതിനിധീകരിച്ച് രാജു എബ്രഹാം എം.എൽ.എ (എൽ.ഡി.എഫ്), കെ.പി.സി.സി. സെക്രട്ടറി സി.എസ. ശ്രീനിവാസ് (യു.ഡി.എഫ്), ബി.ജെ.പി മുൻ സ്റേറ് സെക്രട്ടറി ബി. രാധാകൃഷ്ണൻ (എൻ.ഡി.എ), എന്നിവരാണ് സംവാദത്തിൽ പങ്കെടുക്കുന്നത്.
ഇവരോടൊപ്പം അമേരിക്കയിലെ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അണിനിരക്കും. അതിനാൽ തീപാറുന്ന ചർച്ച പ്രതീക്ഷിക്കാം. ഈ ഇലക്ഷൻ ഡിബേറ്റിന്റെ മോഡറേറ്റർമാർ അമേരിക്കയിലെ പ്രമുഖരായ രണ്ടു മാധ്യമ പ്രവർത്തകർ സുനിൽ തൈമറ്റവും, ജിനേഷ് തമ്പിയുമാണ്.
അധികാരം നിലനിർത്താൻ ഇടതു മുന്നണിയും ഭരണം പിടിക്കാൻ യു.ഡി.എഫും. എല്ലാ അടവുകളും പയറ്റുന്നു. ഇതിനിടയിലാണ് ബി.ജെ.പിയുടെ മുന്നേറ്റം. അത് ഫലത്തെ എങ്ങനെ ബാധിക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. 35 സീറ്റിൽ ജയിച്ചാൽ തങ്ങൾ ഭരണം നടത്തുമെന്നാണ് ബി.ജെ.പിയുടെ വെല്ലുവിളി.
ഇലക്ഷൻ അടുക്കും തോറും ചിത്രം മാറി മറിയുകയാണ്. കേരളത്തിൽ പ്രവചനങ്ങൾ അത്ര കണ്ട് ഫലിക്കാറില്ല. അതിനാൽ എല്ലാവരും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്.
പങ്കെടുക്കുന്നവർക്കും ചോദ്യങ്ങൾ ചോദിക്കാം. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുക www.indiapressclubna.org/electiondebate.
കൂടുതൽ വിവരങ്ങൾക്ക് 9176621122
ഏബ്രഹാം കുര്യൻ
ദേശീയ സെൻസസ് ദിനമായ മാർച്ച് 21 നു മുൻപ് നിയമപരമായി സമർപ്പിക്കേണ്ട യുകെ സെൻസസ് ഫോം എല്ലാ മലയാളികളും പൂരിപ്പിച്ചു നൽകണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ എല്ലാ യു കെ മലയാളികളോടും അഭ്യർത്ഥിക്കുന്നു. പ്രധാന ഭാഷ ഏതാണ് എന്നുള്ള ചോദ്യത്തിന് മലയാളം എന്ന് മറക്കാതെ രേഖപ്പെടുത്തുക. മലയാളം സംസാരിക്കുന്ന എത്രയധികം ആളുകൾ യുകെയിലുണ്ട് എന്ന് അധികൃതർ മനസിലാക്കുന്നതിന് ഇതുമൂലം സാധിക്കുന്നതാണ്. വിദ്യാഭ്യാസ മേഖലയിലും സർക്കാർ തലങ്ങളിലുമെല്ലാം മലയാളഭാഷയ്ക്കും മലയാളികൾക്കും ഗുണകരമായ പരിഗണന ലഭിക്കുവാൻ ഇത് ഉപകരിക്കുന്നതാണ് . ഇംഗ്ലീഷ് നന്നായി സംസാരിക്കുവാൻ സാധിക്കുമെന്ന് ബോധ്യപ്പെടുത്താനുള്ള കോളവും സെൻസസ് ഫോമിൽ ഉള്ളതുകൊണ്ട് പ്രധാന ഭാഷ മലയാളമെന്ന് എഴുതുന്നതുകൊണ്ട് മലയാളികളായ കുടുംബാംഗങ്ങളെ ഒരു തരത്തിലും അത് ബാധിക്കുകയുമില്ല. നിങ്ങൾ ഏത് രാജ്യക്കാരനാണ് എന്നും ഏതു മതവിശ്വാസിയാണ് എന്നും വ്യക്തമാക്കുന്നതോടൊപ്പം സംസാരിക്കുന്ന പ്രധാന ഭാഷ മലയാളം എന്നു കൂടി വ്യക്തമായി രേഖപ്പെടുത്തുക.
‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ കേരള ഗവൺമെൻറ് മലയാളം മിഷന്റെ മുദ്രാവാക്യമാണിത് . മലയാളത്തിന്റെ മഹിമയും സംസ്കാരവും ലോകത്തെല്ലാം എത്തിക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്ന് മലയാളം മിഷൻ കരുതുന്നു. മലയാളികളുടെ മാതൃഭാഷയായ മലയാളം സംസാരിക്കുന്നവരുടെ എണ്ണം യുകെ ഗവൺമെൻറ് അധികാരികളിൽ എത്തുമ്പോൾ സർക്കാർ തീരുമാനങ്ങളെ സ്വാധീനിക്കുവാനും സർക്കാർ തലങ്ങളിൽ നിന്നുമുള്ള പൊതുവായ പല സന്ദേശങ്ങളും മറ്റു പ്രാദേശിക ഭാഷകളിൽ അറിയിക്കുന്നതുപോലെ മലയാളഭാഷയിലും ലഭ്യമാക്കുവാനും ഇടയാകുന്നതാണ് .
യുകെ സെൻസസ് ഫോം പൂരിപ്പിച്ച് നൽകേണ്ട പ്രാധാന്യത്തെക്കുറിച്ചും, പ്രധാന ഭാഷ മലയാളം ആയി തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, യു കെയിലെ മലയാളി സമൂഹത്തെ അറിയിക്കുന്നതിനുവേണ്ടി മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വീഡിയോയും മലയാളി സമൂഹത്തിനിടയിൽ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.
വീഡിയോ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക.
എല്ലാ കുടുംബങ്ങളിലും ഇതിനോടകം സെൻസസ് ഫോം പൂരിപ്പിച്ചു നൽകുന്നതിനാവശ്യമായ അക്സസ് കോഡും മറ്റു വിശദാംശങ്ങളും അടങ്ങിയ കത്ത് ലഭിച്ചു കഴിഞ്ഞിട്ടുണ്ട് . ആർക്കെങ്കിലും സെൻസസ് ഫോം പൂരിപ്പിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചിട്ടില്ലായെങ്കിൽ www.census.gov.uk എന്ന വെബ്സൈറ്റ് സന്ദർശിച്ച് സെൻസസ് ഫോം പൂരിപ്പിച്ചു നൽകാവുന്നതുമാണ്. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് സെൻസസ് ആക്ട് അനുസരിച്ച് യുകെ സെൻസസിൽ നിയമാനുസൃതമായി എല്ലാവരും പങ്കെടുക്കേണ്ടതിനാൽ ആരെങ്കിലും ഇതിൽ അലംഭാവം കാണിച്ചാൽ 1000 പൗണ്ട് വരെ പിഴ നൽകേണ്ടി വരുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തുന്നു.
പത്തു വർഷങ്ങളിൽ ഒരിക്കൽ മാത്രം ബ്രിട്ടനിൽ ജീവിക്കുന്നവരുടെ പൊതുവായ വിവരങ്ങൾ ശേഖരിക്കുവാനായി നടത്തുന്ന സെൻസസിൽ എല്ലാ മലയാളികളും പങ്കെടുക്കണമെന്നും പ്രധാന ഭാഷ മലയാളം എന്ന് രേഖപ്പെടുത്തി ദേശീയ സെൻസസ് ദിനമായ മാർച്ച് 21 ന് മുൻപായി യുകെ സെൻസസ് ഫോം പൂരിപ്പിച്ച് നൽകണമെന്നും മലയാളത്തിനും മലയാളികൾക്കും പ്രാധാന്യം ലഭിക്കുന്ന ഈ ഉദ്യമത്തിൽ എല്ലാ മലയാളികളും പങ്കാളികളാവണമെന്നും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.
യുകെ സെൻസസ് 2021ൽ പങ്കെടുക്കുന്നതിനെക്കുറിച്ചും പ്രധാന ഭാഷ
മലയാളമെന്ന് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും യുകെ മലയാളി സമൂഹത്തിനെ ബോധവൽക്കരിക്കുന്നതിനായി മലയാളികളായ യുകെയിലെ കൗൺസിലർമാരും സംഘടനാ പ്രതിനിധികളും മാധ്യമങ്ങളും മലയാളത്തെ സ്നേഹിക്കുന്ന മുഴുവൻ ആളുകളും നടത്തുന്ന പരിശ്രമങ്ങൾക്ക് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തകസമിതിയുടെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.
ജിയോ ജോസഫ്
വേൾഡ് മലയാളി യു കെ പ്രൊവിൻസെന്റെ ആഭിമുഖ്യത്തിൽ സൂം പ്ലാറ്റ്ഫോംമിലൂടെ വരുന്ന ശനിയാഴ്ച 20/3/2021, 6പിഎംമിന് സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും മാസ്റ്റർ ഷെഫ് ബാബു തോട്ടാപ്പിള്ളി നേതൃത്വം കൊടുക്കുന്ന കുക്കറി ഷോയിലെക്ക് ഏവർക്കും സ്വാഗതം.
കഴിഞ്ഞ മാസം നടത്തിയ ലൈഫ് സ്റ്റൈൽ മെഡിസിൻ സെമിനാർ വൻ വിജയം ആയിരുന്നു. പ്രസിഡന്റ് മിസ്റ്റർ സൈബിൻ പാലാട്ടി എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും, സ്കർബ്രൗയിൽ നിന്നുള്ള ഡോ. പോൾ ഈനാശു, “ലൈഫ് സ്റ്റൈൽ മെഡിസിൻ” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ വിജ്ഞഞാനപ്രദവുമായിരുന്നു. ഡബ്ലി യു എം സി ജനറൽ സെക്രട്ടറി മിസ്റ്റർ ജിമ്മി ഡേവിഡ് സെമിനാർ കോ ഓർഡിനേറ്റ് ചെയ്യുകയും, ഡബ്ലി യു എം സി ചെയർമാൻ ഡോ. ജിമ്മി ലോനപ്പൻ മൊയ്ലാൻ എല്ലാവർക്കും നന്ദി പറഞ്ഞു.
ഈ കൂട്ടായ്മയിലേക്ക് ജാതി, മത, കക്ഷി രാഷ്ട്രീയ ഭേദ വ്യത്യാസമില്ലാതേ ഏവർക്കും സ്വാഗതം. കൂടുതൽ വിവരങ്ങൾക്കു www.wmcuk.org അല്ലെങ്കിൽ ഭാരവാഹികളുമായി ബന്ധപ്പെടുക.
ഡോ ജിമ്മി ലോനപ്പൻ മൊയ്ലൻ (ചെയർമാൻ ) 07470605755
മിസ്റ്റർ സൈബിൻ പാലാട്ടി (പ്രസിഡന്റ് ) 07411615189
മിസ്റ്റർ ജിമ്മി ഡേവിഡ് (ജനറൽ സെക്രട്ടറി ) 07886308162.
കുക്കറി ഷോയുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
Topic: WMCC Cookery Show
Time: Mar 20, 2021 06:00 PM London
Join Zoom Meeting
https://us02web.zoom.us/j/87861528712?pwd=elBqRFhvQmFkcElqSTE3WmRHZVZIQT09
Meeting ID: 878 6152 8712
Passcode: 876936
ഇബ്രാഹിം വാക്കുളങ്ങര
യു കെയിലെ സോഷ്യലിസത്തിൻ്റെയും ഇടതുപക്ഷ ചിന്താഗതിയുടെയും വക്താക്കളായ സമീക്ഷ യു കെ യുടെ വനിത വിഭാഗമായ സ്ത്രീ സമീക്ഷ, യു കെയിലെ യുവ തലമുറയിലെ വനിതകളുടെ നേതൃത്വത്തിൽ വനിതാ ദിനാഘോഷത്തിലേക്ക് നീങ്ങുന്നു. യു കെയിലെ ഉജ്ജ്വല സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടന എന്ന നിലയിൽ സ്ത്രീ സമീക്ഷ, യു കെയിലെ മലയാളി സ്ത്രീകളുടെ മനസിൽ നേരത്തേ തന്നെ ചിരപ്രതിഷ്O നേടിയിരുന്നു. കേരളത്തിലെ സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരുന്ന അവഗണനകളിൽ നിന്നും മോചനം നേടുന്നതിനു വേണ്ടി നവോത്ഥാന പ്രസ്ഥാനം വഹിച്ച പങ്ക് സുപ്രധാനമായിരുന്നു എന്ന തിരിച്ചറിവ് ഉൾക്കൊണ്ട്, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി കേരളത്തോടൊപ്പം ചേർന്ന്, ലണ്ടനിൽ സ്ത്രീ സമീക്ഷ സംഘടിപ്പിച്ച വനിതാ മതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സ്ത്രീ ശാക്തീകരണത്തിനായി ലോകത്ത് എന്നും നിലകൊണ്ടത് സോഷ്യലിസ്റ്റ് ചേരിയായിരുന്നു എന്നതിനാൽ തന്നെ യുകെയിലെ മലയാളി പുതുതലമുറയെ മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന സ്ത്രീ സമീക്ഷക്ക് വളരെയേറെ സംഭാവനകൾ നൽകാൻ കഴിയുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് സ്ത്രീ സമീക്ഷ നടത്തുന്ന വനിതാ ദിന ആലോഷ പരിപാടിയിലേക്ക് എല്ലാവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ്റെ വിമൻസ് വിംഗ് ലീഡറായ സഖാവ് ആൻ പാപ്പ ജോർജിയോ അതിഥിയായി പങ്കെടുക്കുന്ന മീറ്റിംഗിൽ, ദൃശ്യം 2 ഫെയിം സിനിമാതാരം ശ്രീമതി. രജ്ഞിനിജോർജ്, കേരളത്തിൽ സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന ‘വിംഗ്സ് കേരള’യുടെ എക്സിക്യൂട്ടീവ് അംഗം അഡ്വ. സുധ ഹരിദ്വാർ, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഡയറക്ടർ ശ്രീ. ജിയോ ബേബി എന്നിവർ അതിഥികളായെത്തി സംസാരിക്കുന്നു. അവരോടൊപ്പം യു കെയിലെ സ്ത്രീ സമീക്ഷ പ്രതീക്ഷയോടെ നോക്കിക്കാണുന്ന, യു കെ യിലെ സ്ത്രീ സമീക്ഷയുടെ ജ്വലിക്കുന്ന നക്ഷത്രങ്ങളായ, ഭാവി വാഗ്ദാനങ്ങൾ ആര്യ ജോഷി, സാന്ദ്ര സുഗതൻ, ആര്യശ്രീ ഭാസ്കർ , സ്നേഹ മറിയ ഏബ്രഹാം എന്നിവരും അവരുടെ പുത്തൻ ആശയങ്ങളുമായെത്തുന്നു.
മരിയ രാജുവിന്റെ നൃത്തത്തോടു കൂടി പരിപാടികൾ ആരംഭിക്കും. കൂടാതെ ഈ ലോക് ഡൗൺ കാലത്ത് മലയാളിയുടെ സർഗവസനയെ പരിപോഷിപ്പിക്കുന്നതിനായി അനവരതം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സമീക്ഷ സർഗവേദി, മുതിർന്നവർക്കായി നടത്തിയ നാടൻ പാട്ട് മത്സരത്തിലെ വിജയികളായ സ്നേഹ ഷിനു, ദിവ്യ പ്രിയൻ എന്നിവർ തങ്ങളുടെ നാടൻ പാട്ടുമായി സമ്മേളനത്തിന് കൊഴുപ്പേകുന്നു. സമീക്ഷ സർഗ്ഗവേദി മത്സരവിജയിയായ മരിയ രാജുവിന്റെ നൃത്തത്തോടെ തുടങ്ങുന്ന ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്, സ്വപ്ന പ്രവീൺ, സീമ സൈമൺ, ജൂലി ജോഷി, ധന്യ സുഗതൻ, രാജി ഷാജി, പ്രതിഭ കേശവൻ, ചിഞ്ചു സണ്ണി എന്നിവരാണ്. ഈ ഞായറാഴ്ച ( മാർച്ച് മാസം 14) യു കെ സമയം 12.30 പിഎം മുതൽ 2.30 പിഎം വരെ നടക്കുന്ന വനിതാ സമീക്ഷയുടെ ആ മഹത് സമ്മേളനത്തിൽ ഭാഗഭാക്കാവുന്നതിന് സ്ത്രീ സമീക്ഷ എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
സമ്മേളനം തത്സമയം കാണുന്നതിനായി ഈ ഞായറാഴ്ച 12.30ന് താഴെ കൊടുത്തിരിക്കുന്ന സൂം ലിങ്കിലോ അല്ലെങ്കിൽ സമീക്ഷയുടെ ഓഫീഷ്യൽ ഫേസ് ബുക്ക് പേജിന്റെ ലിങ്കിലോ, ഗ്ലോബൽ മല്ലു കോമാരെഡ്സ് (GMC) എന്ന ഫേസ്ബുക് പേജിന്റെ ലിങ്കിലോ കയറണമെന്ന് സ്ത്രീ സമീക്ഷയ്ക്ക് വേണ്ടി, സമീക്ഷ യുകെ നാഷണൽ പ്രസിഡന്റ് ശ്രീമതി. സ്വപ്ന പ്രവീൺ അഭ്യർത്ഥിച്ചു.
സമീക്ഷ സർഗ്ഗവേദി ലോക്ക്ഡൗൺ കാലത്ത് യുകെയിലെ പതിനെട്ടു വയസ്സിനു മേൽ പ്രായമുള്ളവർക്കായി സംഘടിപ്പിച്ച നാടൻപാട്ട് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു . സമീക്ഷ സാംസ്കാരിക സദസ്സിന്റെ ഉദ്ഘാടന ചടങ്ങിൽ സ്വാമി സന്ദീപാനന്ദ ഗിരി ആണ് വിജയികളെ പ്രഖ്യാപിച്ചത് . നൂറോളം കലാകാരൻമാർ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ ഒന്നാം സമ്മാനം എക്സിറ്ററിന്റെ യുവഗായകൻ ബെൽവിൻ ബാബു, രണ്ടാം സമ്മാനം ന്യൂകാസിൽ നിന്നും ശ്രീമതി സ്നേഹ ഷിനുവും, മൂന്നാം സമ്മാനം എക്സിറ്ററിൽ നിന്നും ശ്രീമതി ദിവ്യ പ്രിയനും കരസ്ഥമാക്കി.
നാട്ടിൽ നിന്നും പ്രഗത്ഭരായ മൂന്നു വിധി കർത്താക്കളാണ് വിജയികളെ കണ്ടെത്തിയത്. ശ്രീ രാജേഷ് പുതുമന, ശ്രീ തുമ്പുർ സുബ്ര്യമണ്യം, ശ്രീമതി സിജി മുരളീധരൻ ചേർത്തല.
ശ്രീ രാജേഷ് പുതുമന
നാടൻ പാട്ടിനെ കുറിച്ച് ആധികാരിക പഠനം നടത്തുന്ന കലാകാരൻ. സ്കൂൾ , സർവകലാശാല മത്സര വേദികളിലെ വിധി കർത്താവു.മൂന്നു തവണ യൂണിവേഴ്സിറ്റി കലാപ്രതിഭാ പട്ടം. അദ്ധ്യാപന രംഗത്തും ഏതാനും അംഗീകാരങ്ങൾ (അദ്ധ്യാപക കലാവേദി സംസ്ഥാന അവാർഡ്, റോട്ടറി വൊക്കേഷണൽ എക്സലൻസ് അവാർഡ് etc..) വിദ്യാർത്ഥികൾക്കായി 5 പുസ്തകം പുറത്തിറക്കി (ഡിസി ബുക്സ് ആൻഡ് എൻ ബി എസ് ) മനോരമ പഠിപ്പുരയിൽ 2005 മുതൽ എഴുതുന്നു, ചാനലുകളിൽ കമന്റേറ്റർ ആണ്. ഡിസി ബുക്സ്-സ്റ്റോറിടെൽ വോയ്സ് ആർട്ടിസ്റ്റ് ആണ്,30 ലധികം പുസ്തകങ്ങൾക്ക് ശബ്ദം കൊടുത്തു കഴിഞ്ഞു. 25 വർഷമായി അദ്ധ്യാപകൻ, പരിശീലകൻ, ടെക്സ്റ്റ് ബുക്ക് വർക്ക്ഷോപ്പുകളിൽ പങ്കാളി, കേന്ദ്ര ഗവൺമെൻറിന് കീഴിലുള്ള ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ, മദ്രാസ്സിൽ പിഎച്ച്ഡി ചെയ്യുന്നു.
സിജി മുരളീധരൻ ചേർത്തല
തെക്കൻ കേരളത്തിലെ ശാസ്ത്രീയ സംഗീത വേദികളിലെ നിറ സാന്നിധ്യം സ്കൂൾ കലോൽത്സവ വേദികളിലെ സ്ഥിരം വിധികർത്താവ് . സൗപർണ്ണിക സംഗീത ഗുരുകുലം എന്ന സ്ഥാപനത്തിലൂടെ 100 കണക്കിന് കുട്ടികൾക്ക് സംഗീതം പകർന്നു നൽകുന്ന സംഗീത അദ്ധ്യാപിക.
തുമ്പൂർ സുബ്രമണ്യം
നാടൻ പാട്ടു കലാകാരൻ, സിനിമ പിന്നണിഗായകരോടൊപ്പം നിരവധി വേദികൾ പങ്കുവെച്ച കലാകാരൻ. ഫ്ലവേർസ് അടക്കമുള്ള മലയാളം ചാനലുകളിൽ സ്ഥിരം സാനിധ്യം. സ്കൂൾ കലോത്സവ വേദികളിലെ വിധികർത്താവ് . 100 കണക്കിന് കുട്ടികൾക്ക് സംഗീതം പകർന്നു നൽകുന്ന സംഗീത അദ്ധ്യാപകൻ.
വിധിനിർണ്ണയം നടത്തിയ ഈ കലാകാരന്മാരോടുള്ള നന്ദിയും കടപ്പാടും സമീക്ഷ സർഗ്ഗവേദി അറിയിക്കുന്നു. വിജയികൾക്ക് സമീക്ഷ സർഗ്ഗവേദിയുടെ പ്രേത്യേക അഭിനന്ദനങ്ങൾ. ഒപ്പം മത്സരത്തിൽ പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും അതോടൊപ്പം സർഗ്ഗവേദിയുടെ കഴിഞ്ഞകാല മത്സരങ്ങളെ നെഞ്ചിലേറ്റിയ യുകെയിലെ എല്ലാ സുമനസുകളോടും സമീക്ഷ യുകെയുടെ ഹാർദ്ദവമേറിയ നന്ദി അറിയിക്കുന്നു.
കർശനമായ കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സിറ്റിയിൽ മലയാളി കുടുബങ്ങൾക്ക് ഒത്തു ചേരാൻ പറ്റിയ രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ കഴിഞ്ഞ ഒരു വർഷക്കാലം എൽകെസിക്ക് സാധിച്ചില്ലെങ്കിലും കമ്മ്യുണിറ്റിക്ക് വേണ്ടി നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായി ഭാരവാഹികള് പറഞ്ഞു.
ആശങ്കകൾ നിറഞ്ഞ ഒരു കാലത്തുകൂടെയാണ് ഇപ്പോൾ നമ്മൾ കടന്നുപോകുന്നെങ്കിലും, തീർച്ചയായും ഇതെല്ലാം കടന്നു പോകുമെന്നും, സ്വന്തം നാട് വിട്ട് പ്രവാസഭൂമിയിൽ ഒരൊറ്റ സമൂഹമെന്നനിലയിൽ നിലയിൽ പരസ്പരം സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃകകളാണ് നമ്മളെന്നതിന്റെ അഭിമാനവും യോഗം പങ്കുവച്ചു.
‘ലെസ്റ്റർ കേരള കമ്മ്യുണിറ്റിയുടെ എല്ലാ കുടുബാംഗങ്ങളെയും കൂടാതെ ഈ സ്നേഹകൂടാരത്തിലേക്ക് പുതിയതായി കടന്നുവന്നവരെയും സവിനയം പുതിയ വർഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു . പരിചയസമ്പന്നരും പുതിയ മുഖങ്ങളും ഉൾപ്പെടുന്ന ലെസ്റ്റർ കേരളാ കമ്മ്യുണിറ്റിയുടെ 2021 – 2022 വർഷത്തെ സാരഥികളെ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നു. നിങ്ങളുടെ അംഗീകാരവും ലെസ്റ്റർ കേരളാ കമ്മ്യുണിറ്റിയുടെ തുടർന്നുള്ള ഭാവി പരിപാടികളിലും നിങ്ങളുടെ സഹകരണവും സാന്നിധ്യവും ഞങ്ങൾ അഭ്യർത്ഥിക്കുന്നു .’- ലെസ്റ്റർ കേരളാ കമ്മ്യുണിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.
2021-2022 ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും:
പ്രസിഡന്റ്- ലൂയിസ് കെന്നഡി
വൈസ് പ്രസിഡന്റ്- ബിജു ചാണ്ടി
സെക്രട്ടറി- സുബിൻ സുഗുണൻ
ജോയിന്റ് സെക്രട്ടറി- ബിജു മാത്യു
ട്രഷറർ – ജെയിൻ ജോസഫ്
ജോയിന്റ് ട്രഷറർ – അലക്സ് ആൻഡ്രൂസ്
കമ്മിറ്റി അംഗങ്ങൾ
അനിൽ മർക്കോസ്
ബിനു ശ്രീധരൻ
അനു അമ്പി
മനു പി ഷൈൻ
ഷിബു തോമസ്
ജിതിൻ കെ.വി.
സനിഷ് വി എസ്
രമ്യ ലിനേഷ്
ലിജോ ജോൺ
അജീഷ് കൃഷ്ണൻ
തോംസൺ ലാസർ
റ്റിന്റോ പോൾ
ജോർജ്ജ് ജോസഫ്
അനീഷ് ജോൺ
ബെന്നി പോൾ
അബി പള്ളിക്കര
നമ്മുടെ കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനു തിരശ്ശീല ഉയർന്നിരിക്കുകയാണല്ലോ നാട്ടിലെ ഒരോ ചലനങ്ങളും വളരെ ശ്രദ്ധയോടെ നോക്കി കാണുകയും പഠിച്ചു മനസ്സിലാക്കി നാടിനു ഏറ്റവും ഗുണകരമായ രീതിയിൽ ഇടപെടുകയും ചെയ്യുന്നവരാണ് പ്രവാസികളായ മലയാളികളിൽ മഹാഭൂരിപക്ഷവും അതിനുള്ള കാരണം നാട്ടിലുണ്ടാകുന്ന നല്ലതും നല്ലതല്ലാത്തതുമായ ഓരോ മാറ്റങ്ങളുടേയും ഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് പ്രവാസികളാണ് എന്നതുകൊണ്ടു തന്നെയാണത്.
ആ നിലയിൽ കേരളത്തിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പും പ്രവാസികളായ മലയാളികളെ സംബന്ധിച്ചു വളരെ പ്രാധാന്യമർഹിക്കുന്നതും ഗൗരവത്തോടെ ഇടപെടേണ്ടതുമാണെന്ന തിരിച്ചറിവാണ് യുകെയിൽ മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ ഇതുപോലെയുള്ള സാസ്കാരിക സദസ്സുകൾ സംഘടിപ്പിക്കുവാനായി മുന്നോട്ടുവന്നതിൻ്റെ പ്രധാനകാരണം .ഈ തിരഞ്ഞെടുപ്പിൽ പ്രവാസി മലയാളികളായ നമ്മൾ ഏതു നിലപാടുകൾ സ്വീകരക്കണമെന്നുള്ള വ്യക്തത നൽകികൊണ്ട് പ്രവാസി സമൂഹത്തെ ഉത്ഭുതരാക്കുക കൂടിയാണ് ഈ സാംസ്കാരിക സദസ്സുകളിലൂടെ സമീക്ഷ പറഞ്ഞു വെക്കുന്നത്
നാലാഴ്ചകൾ ( എല്ലാ വീക്കെൻ്റുകളും) തുടർച്ചയായി നീണ്ടു നിൽക്കുന്ന ഈ സാംസ്കാരിക സദസ്സും സംവാദങ്ങളും ഇന്ന് ഞായറാഴ്ച യുകെ സമയം 1 PM ന് ബഹുമാനപ്പെട്ട സിപിഐഎം കേന്ദ്ര കമ്മറ്റിഅംഗം സഖാവ് ശ്രീ ഇപി ജയരാജൻ ഉത്ഘാടനം നിർവ്വഹിക്കുന്നു. തുടർന്നുള്ള സംവാദങ്ങളിൽ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യങ്ങളായ ശ്രീ ഡോ: രാജാ ഹരിപ്രസാദ്, സ്വാമി ശ്രീ സന്ദീപാനന്ദഗിരി എന്നിവരും പങ്കെടുത്തു സംസാരിക്കുന്നു.
ഇവരെ ശ്രവിക്കുവാനും നമുക്കു പറയാനും ചോദിക്കാനുമുള്ളത് പങ്കുവെക്കുവാനും നാടിൻ്റെ നന്മയാഗ്രഹിക്കുന്ന യുകെ യിലെ മലയാളി സമൂഹത്തെയാകെയും മറ്റു പ്രവാസി മലയാളി സമൂഹത്തേയും സമീക്ഷ യുകെ യുടെ ഈ സംവാദസദസ്സിലേക്ക് ക്ഷണിക്കുകയാണ് സഹർഷംസ്വാഗതം ചെയ്യുകയാണ് പങ്കാളികളാവുക നാടിൻ്റെ വളർച്ച ഉറപ്പാക്കുക…
12.30pm ന് തുറക്കുന്ന സൂം ലിങ്കിൽ കൃത്യസമയത്ത് പങ്കെടുക്കുന്ന ആദ്യത്തെ നൂറുപേർക്കു സൂമിലൂടെയും ബാക്കി എല്ലാവർക്കും സമീക്ഷ യുകെ യുടെ ഫെയ്സ്ബുക്ക് പേജിലൂടെയും ഈ സദസ്സിൽ പങ്കെടുക്കാവുന്നതാണ്