ന്യൂസ് ഡെസ്ക്
ലോകമാധ്യമങ്ങളിലെ പ്രധാന വാർത്തകളിൽ നിറയുകയാണ് ക്രിപ്റ്റോ കറൻസികൾ. ബിറ്റ് കോയിൻറെ വില റോക്കറ്റ് പോലെ കുതിച്ചുയർന്നതും പിന്നീട് വില ഇടിഞ്ഞതും എല്ലാം വാർത്തകളിൽ സ്ഥാനം പിടിച്ചു. ക്രിപ്റ്റോ കറൻസികളായ ബിറ്റ് കോയിൻ, എത്തീരിയം, റിപ്പിൾ തുടങ്ങിയവയിൽ നിരവധി പേർ പണം നിക്ഷേപിച്ചു കഴിഞ്ഞു. നിരവധി പേർ ദിവസങ്ങൾക്കുള്ളിൽ കോടീശ്വരന്മാരായെങ്കിൽ മറ്റു ചിലർക്ക് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടായി. ഗവൺമെന്റുകളും ബാങ്കുകളും ക്രിപ്റ്റോ കറൻസിയുടെ ട്രേഡിംഗിൽ നിയന്ത്രണമേർപ്പെടുത്തുന്ന സാഹചര്യവും സൃഷ്ടിക്കപ്പെട്ടു. ക്രിപ്റ്റോ കറൻസി നിരോധിക്കാനുള്ള സാധ്യത യൂറോപ്യൻ സെൻട്രൽ ബാങ്ക് തള്ളിക്കളഞ്ഞതോടെ ക്രിപ്റ്റോ കറൻസിയുടെ വിശ്വാസ്യതയേറി.
യുകെയിൽ നാറ്റ് വെസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ക്രിപ്റ്റോ കറൻസികൾ വാങ്ങുന്നത് തടഞ്ഞിരുന്നു. ഇതിനെ ഒരു കറൻസി എന്നതിനപ്പുറം ലോട്ടറിയായി ജനങ്ങൾ കാണുന്നു എന്ന് മനസിലാക്കിയ അധികൃതർ, ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാവിയിൽ സ്ഥിരത കൈവരിക്കാൻ സഹായിക്കുമെന്നും അതുമൂലം മാർക്കറ്റിൻറെ ചലനങ്ങൾ അറിഞ്ഞ് നിക്ഷേപം നടത്താൻ കഴിയുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു. ലക്ഷ്യബോധവും നിയന്ത്രണവുമില്ലാതെ ബിറ്റ് കോയിൻ മാർക്കറ്റിലേക്ക് പണം ഒഴുകിയപ്പോൾ അതിന് തടയിടുക എന്ന സാമാന്യ തത്വം നടപ്പാക്കുകയാണ് സാമ്പത്തിക സ്ഥാപനങ്ങൾ ചെയ്തത്. അമിതാവേശത്തിൽ ട്രേഡിംഗുകൾ നടന്നതും വൻതോതിലുള്ള ഊഹാപോഹങ്ങളും മൂലം മിക്ക ഗവൺമെന്റുകളും ബാങ്കുകളും അടിയന്തിരമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാവിയിൽ ഗുണകരമാകുമെന്ന് കരുതുന്നു. അമിതലാഭ പ്രതീക്ഷയിൽ ജനങ്ങൾ കൂട്ടമായി ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപ സാധ്യത കല്പിച്ചതാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങൾക്കും വിലയിടിവിനും കാരണം.
യുകെയിൽ നിരവധി പേർ ഡിജിറ്റൽ കറൻസി മേഖലയിൽ നിക്ഷേപം നടത്തിക്കഴിഞ്ഞു. ക്രിപ്റ്റോ കറൻസിയെക്കുറിച്ചും നിക്ഷേപ സാധ്യതകളെക്കുറിച്ചും പഠിക്കാനുള്ള ശ്രമത്തിലാണ് മിക്കവരും. കസ്റ്റമർ ഓറിയന്റഡായ ഡിജിറ്റൽ കറൻസിയായ ക്രിപ്റ്റോ കാർബൺ യുകെയിൽ പ്രചാരത്തിലായിക്കഴിഞ്ഞു. നിരവധി ഷോപ്പുകളിൽ ക്രിപ്റ്റോ കാർബൺ, ഷോപ്പിംഗിന് ഭാഗികമായി ഉപയോഗിച്ച് പണം ലാഭിക്കാൻ കഴിയുന്നുണ്ട്. ടെസ്കോ, ആർഗോസ്, മാർക്ക് ആൻഡ് സ്പെൻസർ തുടങ്ങി നിരവധി ഷോപ്പുകളിൽ ഷോപ്പിംഗിൻറെ ആകെത്തുകയുടെ പത്തു ശതമാനം ക്രിപ്റ്റോ കാർബൺ ആയി നല്കാം.
എന്താണ് ബിറ്റ് കോയിൻ?
ബിറ്റ് കോയിൻ ഒരു ഡിജിറ്റൽ കറൻസിയാണ്. ബാങ്കുകൾക്കോ ഗവൺമെൻറുകൾക്കോ ഇതിൽ നിയന്ത്രണമില്ല. ഡീസെൻട്രലൈസ്ഡ് കറൻസിയായ ബിറ്റ്കോയിൻ ഒരാളിൽ നിന്ന് മറ്റൊരാളുടെ കൈയിലേയ്ക്കാണ് മാറ്റം ചെയ്യപ്പെടുന്നത്. ക്രിപ്റ്റോ കറൻസികൾ 1980 മുതൽ നിലവിലുണ്ട്. ആദ്യത്തെ ബിറ്റ്കോയിൻ പുറത്തിറങ്ങിയത് 2009ൽ ആണ്. ഇതിൻറെ ഉപജ്ഞാതാവ് സറ്റോഷി നക്കമോട്ടോ ആണ്. സറ്റോഷി നക്കമോട്ടോ ഒരു വ്യക്തിയാണോ അതോ ഒരു ടെക്നിക്കൽ ഗ്രൂപ്പ് ആണോ എന്ന് വ്യക്തമല്ല.
എത്രമാത്രം ബിറ്റ് കോയിനുകൾ മാർക്കറ്റിൽ ഉണ്ട്?
21 മില്യൺ ബിറ്റ് കോയിനുകൾ മാത്രമേ ലോകത്ത് പുറത്തിങ്ങുകയുള്ളൂ. ഓരോ പത്ത് മിനിട്ടിലും നിശ്ചിത എണ്ണം ബിറ്റ് കോയിനുകൾ റിലീസ് ചെയ്യപ്പെടും. ഈ പ്രക്രിയ 2140 വരെ തുടരും. ബിറ്റ് കോയിൻ വളരെ ചെറിയ ഫ്രാക്ഷനുകളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഒരു ബിറ്റ് കോയിൻറെ എട്ടിലൊന്ന് വരുന്ന ഫ്രാക്ഷനും ഡിജിറ്റൽ കറൻസി ട്രാൻസാക്ഷനിൽ ഉപയോഗിക്കാം.
ബിറ്റ് കോയിനുകൾ എങ്ങനെയാണ് വിനിമയത്തിനായി ഉപയോഗിക്കുന്നത്?
ബിറ്റ് കോയിനുകൾ ഒരു പബ്ളിക് ലെഡ്ജറിലാണ് സൂക്ഷിക്കുന്നത്. ട്രാൻസാക്ഷനുകൾ നടത്തുന്നവർക്ക് ഈ ലെഡ്ജറിൽ അക്സസ് ഉണ്ടാവും. ഒരു ഇമെയിൽ അയയ്ക്കുന്ന രീതിയിൽ ബിറ്റ് കോയിൻ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യാം. ബിറ്റ് കോയിൻ സൂക്ഷിക്കുന്നത് വാലറ്റുകളിൽ ആണ്. അതിനായി കമ്പ്യൂട്ടർ ഹാർഡ് ഡ്രൈവ് ഉപയോഗിക്കാം. അതു മല്ലെങ്കിൽ ഡിജിറ്റൽ വാലറ്റ് പ്രൊവൈഡിംഗ് കമ്പനികൾ ബിറ്റ് കോയിനുകൾ നമുക്കായി സൂക്ഷിച്ചു വെയ്ക്കും. വേണമെങ്കിൽ ഓരോ ബിറ്റ് കോയിനിൻറെയും കോഡുകൾ പേപ്പറിൽ എഴുതിയും സൂക്ഷിക്കാം.
ബിറ്റ് കോയിൻ അക്കൗണ്ടുകൾ എങ്ങനെയാണ് ഓപ്പറേറ്റ് ചെയ്യുന്നത്?
ബിറ്റ് കോയിൻ അക്കൗണ്ടുകൾക്ക് ഒരു പബ്ളിക് കീയും ഒരു പ്രൈവറ്റ് കീയും ഉണ്ടായിരിക്കും. പബ്ളിക് കീ 27 മുതൽ 34 വരെ ആൽഫാ ന്യൂമറിക് കാരക്ടറുകൾ ഉൾപ്പെടുന്ന ഒരു കോഡാണ്. ഇത് ബിറ്റ് കോയിൻ ട്രാൻസാക്ഷൻ നടത്തുന്ന ആർക്കും നമുക്ക് നല്കാം. പ്രൈവറ്റ് കീ നാം അക്കൗണ്ട് ട്രാൻസാക്ഷനുകൾ നടത്തുമ്പോൾ ഉപയോഗിക്കാനുള്ള രഹസ്യകോഡാണ്.
എങ്ങനെ ബിറ്റ് കോയിൻ സ്വന്തമാക്കാം?
ബിറ്റ് കോയിനുകൾ സ്വന്തമാക്കാൻ മൂന്ന് മാർഗങ്ങളാണുള്ളത്. ഒരു വ്യക്തിയിൽ നിന്നോ അല്ലെങ്കിൽ ബിറ്റ് കോയിൻ എക്സ്ചേഞ്ചുകളിൽ നിന്നോ തത്തുല്യമായ മൂല്യമുള്ള പണം നല്കി ബിറ്റ് കോയിൻ വാങ്ങിക്കാം. അതല്ലെങ്കിൽ ഏതെങ്കിലും സേവനത്തിനു പകരമായോ, പ്രോഡക്ടുകൾക്ക് പ്രതിഫലമായോ ബിറ്റ് കോയിനുകൾ സ്വന്തമാക്കാം. സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള മൈനിംഗ് പ്രോസസ്സുകൾ വഴിയും ബിറ്റ് കോയിൻ കരസ്ഥമാക്കാം.
ബിറ്റ്‌കോയിനുകൾ വഴി എങ്ങനെ ലാഭം ഉണ്ടാക്കാം?
ബിറ്റ് കോയിനുകൾ മൈൻ ചെയ്ത് വിൽക്കുക എന്നതാണ് ഒരു വഴി. അതുമല്ലെങ്കിൽ ബിറ്റ് കോയിനുകൾ വാങ്ങി സൂക്ഷിച്ചതിനു ശേഷം വില കൂടുമ്പോൾ വിറ്റ് ലാഭമുണ്ടാക്കാം. അതേപോലെ ഷോപ്പുകളും സൂപ്പർ മാർക്കറ്റുകളും ബിറ്റ് കോയിനുകൾ സ്വീകരിക്കാറുണ്ട്. ബിറ്റ് കോയിനിൽ പേയ്മെന്റ് നടത്തുന്നവർക്ക് ഡിസ്കൗണ്ട് ലഭിക്കുന്ന സ്കീമുകൾ ഇന്ന് ലഭ്യമാണ്.
എന്തുകൊണ്ടാണ് ബിറ്റ് കോയിൻ ട്രാൻസാക്ഷൻ നടത്തുമ്പോൾ ഡിസ്കൗണ്ടുകൾ നല്കാൻ ബിസിനസുകൾക്ക് സാധിക്കുന്നത്?
ബിറ്റ് കോയിൻ വില ഭാവിയിൽ കൂടുകയാണെങ്കിൽ ബിസിനസുകൾക്ക് കൈവശമുള്ള ബിറ്റ് കോയിനിൽ നിന്നും ലാഭമുണ്ടാക്കാൻ സാധിക്കും. അതിനായി കസ്റ്റമർസിൽ നിന്നും ബിറ്റ് കോയിൻ സ്വീകരിക്കുകയും പ്രോഡക്ടുകൾ ഡിസ്കൗണ്ട് നിരക്കിൽ നല്കി കൂടുതൽ കസ്റ്റമർസിനെ ബിസിനസുകൾ ആകർഷിക്കുകയും ചെയ്യുന്നു.
എന്താണ് ക്രിപ്റ്റോ കാർബൺ?
ബിറ്റ് കോയിൻ 2.0 പ്രോട്ടോകോൾ വിഭാഗത്തിലുള്ള എത്തീരിയം ബ്ലോക്ക് ചെയിൻ അടിസ്ഥാനമായി മാർക്കറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ക്രിപ്റ്റോ കറൻസിയാണ് ക്രിപ്റ്റോ കാർബൺ.
ക്രിപ്റ്റോ കാർബൺ മറ്റു ഡിജിറ്റൽ കറൻസികളിൽ നിന്ന് വ്യത്യസ്തമാകുന്നതെങ്ങനെ?
ഒരു ഡിജിറ്റൽ കറൻസി എന്നതിലുപരിയായി കൺസ്യൂമർ ഓറിയൻറഡ് ആയിട്ടുള്ള ക്രിപ്റ്റോ കറൻസിയാണ് ക്രിപ്റ്റോ കാർബൺ. ലണ്ടൻ ആസ്ഥാനമായുള്ള ക്രിപ്റ്റോ കാർബൺ ഗ്ലോബൽ ലിമിറ്റഡ് ആണ് ഈ ഡിജിറ്റൽ കറൻസി ലോഞ്ച് ചെയ്തിരിക്കുന്നത്. മുഴുവൻ ക്രിപ്റ്റോ കാർബണും മൈൻ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഇവ സ്വന്തമാക്കാൻ മൈനിംഗിനെ ആശ്രയിക്കേണ്ടതില്ല.
എങ്ങനെ ക്രിപ്റ്റോ കാർബൺ സ്വന്തമാക്കാം?
70 മില്യൺ ക്രിപ്റ്റോ കാർബൺ മാർക്കറ്റിൽ ലഭ്യമാകും. പ്രധാനമായും ഷോപ്പിംഗ് ലോയൽറ്റി സ്കീം, കാഷ് ബാക്ക് പ്ലാറ്റ്ഫോം, റെഫറൽ കമ്മീഷൻ എന്നിവ വഴി ക്രിപ്റ്റോ കാർബൺ സ്വന്തമാക്കാം.
ക്രിപ്റ്റോ കാർബൺ ഉപയോഗിച്ചു ഷോപ്പിംഗ് നടത്താമോ?
ടെസ്കോ, കോസ്റ്റാ, കറിസ് പിസി വേൾഡ്, ആർഗോസ്, മാർക്ക് ആൻഡ് സ്പെൻസർ, പ്രൈമാർക്ക്, മദർകെയർ, ടോപ്ഷോപ്പ്, സ്പോർട്സ് ഡയറക്ട്, തോമസ് കുക്ക്, സിനിവേൾഡ് അടക്കമുള്ള നിരവധി സൂപ്പർമാർക്കറ്റുകളിലും ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും ക്രിപ്റ്റോ കാർബൺ ഉപയോഗിക്കാം.
എങ്ങനെയാണ് ടെസ്കോയിൽ ക്രിപ്റ്റോ കാർബൺ ഉപയോഗിക്കാൻ സാധിക്കുക?
ക്യാഷ് ബാക്ക് പ്ലാറ്റ്ഫോമിൽ അംഗത്വമെടുത്തുകഴിഞ്ഞാൽ നിശ്ചിത തുകയ്ക്ക് ക്രിപ്റ്റോ കാർബൺ വാങ്ങാൻ കഴിയും. നിലവിലെ സ്കീം അനുസരിച്ച് ഏകദേശം 0.48 പൗണ്ടിന് (48p) ഒരു ക്രിപ്റ്റോ കാർബൺ ലഭ്യമാണ്. ഇവ ടെസ്കോയിൽ ഷോപ്പിംഗിന് ഉപയോഗിക്കുമ്പോൾ ക്രിപ്റ്റോ കാർബണിന്റെ ഇന്റേണൽ വാല്യൂവിന് അനുസരിച്ച് പേയ്മെന്റിനായി ഉപയോഗിക്കാം. നിലവിൽ ഒരു ക്രിപ്റ്റോ കാർബണിന് ടെസ്കോ ഷോപ്പിംഗിൽ ഉപയോഗിക്കുമ്പോൾ ഏകദേശം £3.42 വിലയുണ്ട്. ഷോപ്പിംഗിന്റെ മൊത്തം തുകയുടെ പത്തു ശതമാനം ക്രിപ്റ്റോ കാർബൺ ഉപയോഗിച്ച് പേ ചെയ്യാം.
അതായത് ടെസ്കോയിൽ 100 പൗണ്ടിന് ഷോപ്പിംഗ് നടത്തിയാൽ 90 പൗണ്ട് സാധാരണ പേമെന്റായും ബാക്കി 10 പൗണ്ട് ക്രിപ്റ്റോ കാർബൺ ആയും നല്കാം. ഇന്‍റെണൽ വാല്യൂ £3.42 ഉള്ളതിനാൽ 2.92 ക്രിപ്റ്റോ കാർബൺ നല്കിയാൽ പത്തു പൗണ്ടിനു തത്തുല്യമായ തുക ലഭിക്കും. 2.92 ക്രിപ്റ്റോ കാർബൺ വാങ്ങാൻ കസ്റ്റമർക്ക് ചിലവു വരുന്നത് ഒരു ക്രിപ്റ്റോ കാർബണിന് 48 പെൻസ് നിരക്കിൽ 1.40 പൗണ്ടാണ്. 100 പൗണ്ടിന് ഷോപ്പിംഗ് നടത്താൻ 90 പൗണ്ട് സാധാരണ പേമെന്റായും 2.92 ക്രിപ്റ്റോ കാർബൺ വാങ്ങാനായി ഉപയോഗിച്ച 1.40 പൗണ്ടും അടക്കം ചിലവു വരുന്നത് 91.40 പൗണ്ടാണ്. അതായത് 100 പൗണ്ടിനു ടെസ്കോയിൽ ഷോപ്പിംഗ് ചെയ്തപ്പോൾ 8.60 പൗണ്ട് ലാഭം ലഭിച്ചു. കൂടാതെ സാധാരണയായുള്ള ക്ലബ് കാർഡ് പോയിന്റും ലഭ്യമാണ്.
ക്രിപ്റ്റോ കാർബണിനെക്കുറിച്ചും ക്രിപ്റ്റോ കാർബൺ ഷോപ്പിംഗ് ഡിസ്കൗണ്ട് എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ എങ്ങനെ ലഭിക്കും?
ക്രിപ്റ്റോ കാർബണിനെക്കുറിച്ചുള്ള വിവരങ്ങൾ www.ccrb.io എന്ന വെബ് സൈറ്റിലും CCRB ഷോപ്പിംഗ് ഡിസ്കൗണ്ടിനെക്കുറിച്ചുള്ള കാര്യങ്ങൾ www.beeone.co.uk എന്ന സൈറ്റിലും ലഭ്യമാണ്.
ന്യൂസ് ഡെസ്ക്
ലോക ജനതയുടെ ഏറ്റവും പുതിയ ചൂടുള്ള സംസാരവിഷയമായി ക്രിപ്റ്റോ കറൻസി മാറുന്നു. പുതിയ ഡിജിറ്റൽ കറൻസിയെ കുറിച്ച് അറിയാൻ ജനങ്ങൾ ഉത്സാഹത്തോടെ ഇൻറർനെറ്റിൽ സെർച്ച് തുടങ്ങിക്കഴിഞ്ഞു. ബിറ്റ് കോയിൻ, ലിറ്റ് കോയിൻ, ക്രിപ്റ്റോ കാർബൺ എന്നിങ്ങനെ അറിയപ്പെടുന്ന ഈ ക്രിപ്റ്റോ കറൻസികൾ ലോകമെങ്ങും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ക്രിപ്റ്റോ കാർബൺ യുകെയിൽ ദിനംപ്രതി ജനകീയമായിക്കൊണ്ടിരിക്കുകയാണ്.
ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണ് ക്രിപ്റ്റോ കറൻസി. ബാങ്കുകളോ മറ്റു സ്ഥാപനങ്ങളോ ഇതിനെ നിയന്ത്രിക്കുന്നില്ല. ഒരു സെൻട്രൽ അതോറിറ്റി നിയന്ത്രിക്കാത്ത ക്രിപ്റ്റോ കറൻസി വികസിപ്പിച്ചെടുത്തത് സോഫ്റ്റ് വെയർ ഡെവലപ്പർമാരാണ്. ഇത് പ്രിൻറ് ചെയ്യപ്പെടുന്നില്ല. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള മൈനിംഗ് എന്ന പ്രക്രിയയിലൂടെ ക്രിപ്റ്റോ കറൻസി സ്വന്തമാക്കാൻ കഴിയും. നിലവിലുള്ള കറൻസികളുടെ മൂല്യം സ്വർണത്തിന്റെയോ വെള്ളിയുടെയോ മേൽ അധിഷ്ഠിതമാണ്. എന്നാൽ ക്രിപ്റ്റോ കറൻസിയുടെ അടിസ്ഥാനം മാത്തമാറ്റിക്സ് ആണ്. ഡിജിറ്റൽ ഭാഷയിലുള്ള കോഡുകളായാണ് ക്രിപ്റ്റോ കറൻസി സൃഷ്ടിക്കപ്പെടുന്നത്. സോഫ്റ്റ് വെയർ വിദഗ്ദർ മാത്തമാറ്റിക്കൽ ഫോർമുല അടിസ്ഥാനമായുള്ള സോഫ്റ്റ് വെയർ പ്രോഗ്രാമുകൾ ഉപയോഗിച്ച് ആണ് ക്രിപ്റ്റോ കറൻസി സൃഷ്ടിക്കുന്നത്.
ലെസ്റ്ററിലെ ബ്രാൻസ്റ്റോണിലുള്ള ഓഫ് ലൈസൻസ് ഷോപ്പിൽ ബിറ്റ് കോയിൻ എടിഎം തുടങ്ങിയത് കഴിഞ്ഞ ഡിസംബറിലാണ്. രാകേഷ് ഒടേദ്രയുടെ ഉടമസ്ഥതയിലുള്ള ഈ ഷോപ്പിൽ ആണ് ലെസ്റ്ററിലെ ആദ്യ ബിറ്റ് കോയിൻ കാഷ് പോയിന്റ് സ്ഥാപിക്കപ്പെട്ടത്. കെഷ് വൈൻ ആൻഡ് ന്യൂസ് എന്ന ഈ ഷോപ്പ് ഗട്രിഡ്ജ് ക്രെസന്റിലാണ് സ്ഥിതി ചെയ്യുന്നത്. സ്മാർട്ട് ഫോൺ വാലറ്റ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് ക്രിപ്റ്റോ കറൻസി വാങ്ങുകയും വില്ക്കുകയും ചെയ്യാമെന്ന് ഉടമ പറഞ്ഞു. ക്രിപ്റ്റോ കറൻസി ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യപ്പെടുകയാണ്. ഒരു ഡിജിറ്റൽ വാലറ്റിൽ സൂക്ഷിക്കപ്പെടുന്ന കറൻസി കമ്പ്യൂട്ടർ വഴിയോ മൊബൈൽ വഴിയോ വിനിമയം ചെയ്യാം.
ഷോപ്പിലെ ബിസിനസ് വർദ്ധിപ്പിക്കാൻ ബിറ്റ് കോയിൻ എടിഎം സഹായിക്കുന്നുണ്ടെന്ന് ഒടേദ്ര പറഞ്ഞു. 250 പൗണ്ട് വരെ ക്രിപ്റ്റോ കറൻസി വാങ്ങാൻ ഉപയോഗിക്കുമ്പോൾ ഐഡൻറിറ്റി പ്രൂഫ് ആവശ്യമില്ല. അതിൽ കൂടുതൽ ആണെങ്കിൽ മൊബൈൽ ഫോൺ സെക്യൂരിറ്റി ആവശ്യമാണ്. 500 പൗണ്ടിൽ കൂടുതൽ ഉപയോഗിക്കുന്നവർ ബിറ്റ് കോയിൻ എടിഎമ്മുമായി രജിസ്റ്റർ ചെയ്തിരിക്കണം.
ന്യൂസ് ഡെസ്ക്
യുകെയിൽ ദിനംപ്രതി ബിറ്റ് കോയിൻ എടിഎമ്മുകളുടെ എണ്ണം വർദ്ധിക്കുന്നു. നിലവിൽ 105 ക്രിപ്റ്റോ കറൻസി എടിഎമ്മുകൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. ലണ്ടനിലാണ് ഏറ്റവും കൂടുതൽ. 77 എണ്ണം. ഡിജിറ്റൽ കറൻസിയായ ബിറ്റ് കോയിൻ പ്രചാരം അനുദിനം വർദ്ധിക്കുന്നതിനനുസരിച്ച് എടിഎമ്മുകളുടെ എണ്ണവും വർദ്ധിക്കുകയാണ്. മാഞ്ചസ്റ്ററിൽ മൂന്നും ബെർമ്മിങ്ങാമിൽ ആറും ലെസ്റ്ററിൽ മൂന്നും ബിറ്റ് കോയിൻ എടിഎമ്മുകളുണ്ട്. ബെൽഫാസ്റ്റ്, ബ്രിസ്റ്റോൾ, കാർഡിഫ്, ചെംസ്‌ഫോർഡ്, ബ്രൈറ്റൺ, ഡെർബി, എഡിൻബറോ, ഗ്ലാസ് ഗോ, ഹാരോ, ഹേസ്റ്റിംഗ്സ്, ലീഡ്സ്, പെൻസാൻസ്, പോർട്സ് മൗത്ത്, റോയൽ ടേൺ ബ്രിഡ്ജ് വെൽസ് എന്നിവിടങ്ങളിലും എടിഎമ്മുകളുണ്ട്.
ടീസൈഡിലെ ഒരു പബ്ബിൽ വില്ലന മുഴുവൻ ഇപ്പോൾ ക്രിപ്റ്റോ കറൻസിയിലാണ്. ഫിൽ ബാർക്ക്ലിയാണ് ഇവിടുത്തെ ലാൻഡ് ലോർഡ്. ഇദ്ദേഹം ക്രിപ്റ്റോ കറൻസിയുടെ വലിയ ആരാധകനാണ്. “ഇത് ഭാവിയിലെ നമ്മുടെ കറൻസിയാണ്. കറൻസിയുടെ ഇന്റർനെറ്റ് രൂപമാണ് ക്രിപ്റ്റോ കറൻസി”; അദ്ദേഹം പറയുന്നു. “പണ്ട് നമ്മുടെ ഫോണിൽ ഇന്റർനെറ്റ് ഉണ്ടായിരുന്നില്ല. പക്ഷേ, ഇക്കാലത്ത് എഴുന്നേറ്റാൽ ഉടൻ നോക്കുന്നത് മൊബൈൽ നെറ്റിലാണ്. ലോകം മാറുകയാണ്.ലോകം മുഴുവൻ ബിറ്റ് കോയിൻ ഉപയോഗിച്ച് സെക്കന്റുകൾക്കുള്ളിൽ വിനിമയം നടത്തുന്ന ദിനങ്ങൾ വരവായി. ബാങ്കുകളും ഇടനിലക്കാരുമില്ലാതെ സുരക്ഷിതമായി ക്രിപ്റ്റോ കറൻസി വഴി നമുക്ക് സ്വന്തമായി ഡീൽ നടത്താം”. ഫിൽ വാചാലനായി
ഫിൽ ബാർക്ക് ലിയുടെ പബിൽ ഡെബിറ്റ് കാർഡ് എടുക്കുകയില്ല. പബിൽ ബിറ്റ് കോയിൻ, ലിറ്റ് കോയിൻഎന്നു രേഖപ്പെടുത്തിയ ഒരു ബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പബിൽ ബിറ്റ് കോയിൻ വാങ്ങാനും പറ്റും. പബിൽ വരുന്ന കസ്റ്റമേഴ്സിനോട് ക്രിപ്റ്റോ കറൻസിയുടെ മെച്ചത്തെപ്പറ്റി പറഞ്ഞു കൊടുക്കാൻ ഫിൽ എപ്പോഴും തൽപരനാണ്. ഇടയ്ക്ക് പബിൽ വരുന്നവർക്കായി ക്ലാസുകളും ഫിൽ എടുക്കുന്നുണ്ട്. ഇനി വരാനിരിക്കുന്നത് ക്രിപ്റ്റോ കറൻസിയുടെ കാലമാണെന്ന് ഈ പബുടമ നിസംശയം പറയുന്നു.