യുവതിയും യുവാവും ഫ്‌ളാറ്റില്‍ തീ കൊളുത്തി മരിച്ചു, ആറ് വയസുള്ള കുട്ടി രക്ഷപെട്ടു. ആനാട് സ്വദേശികളായ അഭിലാഷ്, ബിന്ദു എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. നിയമപരമായി വിവാഹതരല്ലാത്ത ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ബിന്ദു മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ഈ ഫ്ളാറ്റില്‍ കുടുംബമായി താമസിക്കുകയായിരുന്നു. ബിന്ദു നേരത്തെ വിവാഹിതയായിരുന്നു. ഇവരുടെ ആറു വയസുകാരനായ മകനും ഇവര്‍ക്കൊപ്പമായിരുന്നു താമസം. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അഭിലാഷ് കഴിഞ്ഞ ദിവസം വൈകീട്ടാണ് നാട്ടിലെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ബിന്ദു മണ്ണെണ്ണ സ്വന്തം ശരീരത്തിലും അഭിലാഷിന്റെയും കുട്ടിയുടെയും ദേഹത്തും ഒഴിക്കുകയായിരുന്നു. ഇതിനിടെ കുട്ടി പുറത്തേക്കോടി.
ഉടനെതന്നെ മുറിയില്‍ തീപടരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഫ്ളാറ്റിന് പുറത്തേക്കോടിയ കുട്ടിയാണ് തീപിടത്തത്തിന്റെ കാര്യം മറ്റുള്ളവരെ അറിയിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്
കുമാരമംഗലത്ത് നാലുവയസ്സുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ പ്രതി അരുണ്‍ ആനന്ദി(36)ന് 21 വര്‍ഷം തടവും 3.8 ലക്ഷം രൂപ പിഴയും ശിക്ഷ. പോക്‌സോ കേസിലെ വിവിധ വകുപ്പുകളിലായി 19 വര്‍ഷത്തെ കഠിനതടവും രണ്ടുവര്‍ഷത്തെ തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. കുട്ടിയുടെ കുടുംബത്തിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തൊടുപുഴ പോക്‌സോ കോടതി ഉത്തരവിട്ടിട്ടുണ്ട്.
2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. ലൈംഗികാതിക്രമത്തിനിരയായ കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ അരുണ്‍ ആനന്ദ്. പോക്‌സോ കേസില്‍ അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൂത്തസഹോദരനെ മര്‍ദിച്ചുകൊന്നെന്ന കേസിലും വിചാരണ നേരിടുന്ന ഇയാള്‍ നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്.
കുട്ടികളുടെ പിതാവിന്റെ മരണശേഷം അരുണ്‍ ആനന്ദ് ഇവരുടെ അമ്മയ്‌ക്കൊപ്പം താമസിച്ചുവരുകയായിരുന്നു. ഇതിനിടയില്‍, മാര്‍ച്ച് 28-ന് മൂത്തകുട്ടിയെ തലയോട്ടി തകര്‍ന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുവയസ്സുകാരനായ ഇളയകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നും കണ്ടെത്തിയത്.തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ഇതിനിടെ, പരിക്കേറ്റ മൂത്ത കുട്ടി ഏപ്രില്‍ ആറിന് ചികിത്സയിലിരിക്കെ മരിച്ചു.
ഇളയകുട്ടിയെ ദേഹോപദ്രവം ഏല്പിച്ചതിനും ആവര്‍ത്തിച്ചുള്ള ലൈംഗികാതിക്രമത്തിനും ബാലപീഡനത്തിനും മറ്റുമാണ് കേസെടുത്തിരുന്നത്. ഇതെല്ലാം സംശയത്തിനതീതമായി തെളിഞ്ഞതായി പോക്‌സോ കോടതി ജഡ്ജി നിക്‌സണ്‍ എം.ജോസഫ് ചൂണ്ടിക്കാട്ടി.കുട്ടിയുടെ അമ്മയും മുത്തശ്ശിയുമടക്കം 17 പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. 22 പ്രോസിക്യൂഷന്‍ രേഖകളും പരിശോധിച്ചു. കുട്ടിയെ വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയും നിര്‍ണായകമായി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി.വാഹിദ ഹാജരായി.
സ്വകാര്യ കോളേജിലെ ഹോസ്റ്റലില്‍ മലയാളി വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് സൗത്ത് നന്ദനത്തില്‍ പദ്മനാഭന്റെ മകള്‍ സാന്ദ്ര (20)യെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാംവര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥിയാണ്.
ബുധനാഴ്ച ക്ലാസില്‍നിന്ന് സുഖമില്ലെന്ന് പറഞ്ഞ് ഹോസ്റ്റലിലേക്ക് പോയ സാന്ദ്രയെ ഉച്ചയോടെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മരണത്തിനുമുന്‍പ് സാന്ദ്ര സാമൂഹികമാധ്യമ അക്കൗണ്ടുകളൊക്കെ ഒഴിവാക്കിയിരുന്നു. സഹപാഠികള്‍ ഹോസ്റ്റലില്‍ ചെന്നപ്പോള്‍ മുറി അടച്ചിട്ട നിലയിലായിരുന്നു.
വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അസ്വാഭാവിക മരണത്തിന് പാണ്ടേശ്വരം പോലീസ് കേസെടുത്തു.
കർമഫലം എന്ന് തീർത്തുപറയാൻ കഴിയുന്ന ഒരു സംഭവം. കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ അമേരിക്കൻ പൗരൻ അവളുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചുവെന്ന് ‘ഡെയ്‌ലി മെയിൽ’ റിപ്പോർട്ട് ചെയ്തു.
സൗത്ത് കരോലിനയിലെ എഡ്ജ്ഫീൽഡ് കൗണ്ടി പൊലീസ് ശനിയാഴ്ച ട്രെന്റൺ ടൗണിലെ തന്റെ വീടിന്റെ മുറ്റത്ത് 60 കാരനായ ജോസഫ് മക്കിന്നനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ, പുതുതായി കുഴിച്ച കുഴിയിൽ കുഴിച്ചിട്ട നിലയിൽ രണ്ടാമത്തെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
ഇയാളുടെ കാമുകിയായ പട്രീഷ്യ ഡെന്റ് (65) ന്റെ മൃതദേഹമായിരുന്നു ഇത്. കൃത്യമായ പരിശോധനകൾക്കൊടുവിലാണ് ഇയാൾ കാമുകിയെ കൊന്നതാണ് എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ജോസഫ് ഡെന്റിനെ കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് വലിയ കുഴിയെടുത്ത് കുഴിച്ചുമൂടുന്നതിനിടെ ജോസഫിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
പട്രീഷ്യ ഡെന്റിന്റെ ഇരട്ട സഹോദരി പമേല ബ്രിഗ്‌സിനെ ബന്ധപ്പെട്ടതിനെത്തുടർന്ന് പൂന്തോട്ടത്തിൽ പുതുതായി നികത്തിയ കുഴി പരിശോധിക്കാൻ തീരുമാനിച്ചതായി അധികൃതർ പറഞ്ഞു. ഡെന്റ് ജോലിക്ക് എത്താത്തതിനെ തുടർന്ന് ഒരു സഹപ്രവർത്തകൻ ബ്രിഗ്സിനെ വിളിച്ചിരുന്നു.
ആശങ്കാകുലനായ ബ്രിഗ്‌സ് 911 എന്ന നമ്പറിലേക്ക് ഡയൽ ചെയ്യുകയും കാണാതായ തന്റെ സഹോദരിയെക്കുറിച്ച് പൊലീസുകാരോട് പറയുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് മക്കിന്നന്റെ മുറ്റത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇന്ന് നാടുണർന്ന് കൂട്ടമരണത്തിന്റെ വാർത്ത കേട്ടുകൊണ്ടായിരുന്നു. കുടുംബവഴക്കിനെ തുടർന്ന് വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ നജില മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ വൈകാതെ തന്നെ, കൂട്ടമരണത്തിന് പിന്നിൽ പോലീസുകാരനായ റനീസിന് നേരെ ആരോപണ ശരങ്ങൾ ഉയർന്നിരിക്കുകയാണ്. ഇയാളുടെ വഴിവിട്ട പരസ്ത്രീ ബന്ധങ്ങളെ കുറിച്ച് അറിഞ്ഞ് മനംമടുത്ത ഭാര്യ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകായയിരുന്നു എന്നാണ് സൂചന.
ഭർത്താവിന് ഒന്നിലേറെ സ്ത്രീകളുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നുവെന്നും അതിൽ ഒരാൾ ഇയാളുടെ ബന്ധു തന്നെ ആയിരുന്നുവെന്നുമാണ് അടുത്തബന്ധുക്കൾ മൽകുന്ന വിവരം. ഇവരുടെ വാട്സ്ആപ്പ് ചാറ്റുകൾ പലതവണ ഭാര്യ നജില കണ്ടുപിടിക്കുകയും ഇതിന്റെ പേരിൽ വഴക്കടിക്കുകയും ചെയ്തിരുന്നു. എന്നാൽ എല്ലാതവണയും റനീസ് ഇവരെ ക്രൂരമായി മർദ്ദിച്ചായിരുന്നു വായടപ്പിച്ചിരുന്നതെന്നാണ് വിവരം. പോലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇരുവരും തമ്മിൽ വഴക്ക് നിത്യസംഭവമായിരുന്നുവെന്നും അയൽക്കാർ പറയുന്നു.
അതേസമയം, എന്നാൽ നജിലയുടെത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് സഹോദരി നഫ്‌ല രംഗത്ത് എത്തി. കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാൻ മാത്രം ധൈര്യമുള്ള ആളായിരുന്നില്ല നജ്ല. റനീസും അയാളുടെ കാമുകിയും ചേർന്ന് സഹോദരിയെയും കുട്ടികളെയും കൊലപ്പെടുത്തുകയായിരുന്നുവെന്നും സഹോദരി ആരോപിക്കുന്നു.
നജില വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും റനീസ് നൽകിയില്ല. ബന്ധം വേർപ്പെടുത്തിയാൽ വീട്ടിലെത്തി നജിലയെയും ഉമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു എന്നും സഹോദരി പറയുന്നു.
മരണം നടന്നതിന് തലേദിവസവും ഇരുവരും തമ്മിൽ ക്വാർട്ടേഴ്സിൽ തർക്കമുണ്ടായിരുന്നു. രാത്രി ജോലിക്ക് പോയി റനീസ് തിരിച്ചെത്തിയപ്പോഴാണ് ഭാര്യയും മക്കളും മരിച്ച നിലയിൽ കണ്ടത്. അഞ്ചുവയസ്സുകാരൻ ടിപ്പു സുൽത്താനെയും ഒന്നര വയസ്സുകാരി മലാലയെയും കൊലപ്പെടുത്തിയ ശേഷം മാതാവ് 28 കാരിയായ നജില ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഒരു കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്ഡ മുക്കി കൊല്ലുകയും മറ്റൊരു കുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. ഫാനിൽ തൂങ്ങി മരിച്ചനിലയിലാണ് നജിലയെ കണ്ടെത്തിയത്.
വെള്ളി പാദസരം മോഷ്ടിക്കാനായി നാല് വയസുകാരിയെ ക്രൂരമായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവതി. രാജസ്ഥാനിലെ ജലവാറിലാണ് സംഭവം. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം വീടിന് പുറത്തുള്ള മണലിൽ കുഴിച്ചിടുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരമാണ് 29കാരിയായ യുവതി കുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയി പെൺകുട്ടിയെ കല്ല് കൊണ്ട് തലക്കടിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് കുട്ടി ധരിച്ചിരുന്ന വെള്ളി പാദസരങ്ങൾ കൈക്കലാക്കിയതിന് ശേഷം കുട്ടിയുടെ മൃതദേഹം വീടിന് പുറത്തുള്ള മണലിൽ കുഴിച്ചിട്ടു.
ഇതിനിടെ കുട്ടിയെ കാണാനില്ലെന്നറിയിച്ച് ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയും തുടർന്നുള്ള അന്വേഷണത്തിൽ ഞായറാഴ്ച രാവിലെ അയൽവാസിയായ യുവതിയുടെ വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
തുടർന്ന് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റം സമ്മതിച്ചതായും ഇവരുടെ പക്കൽ നിന്ന് പാദസരം കണ്ടെടുത്തതായും പോലീസ് അറിയിച്ചു. കുറ്റകൃത്യത്തെ കുറിച്ച് പ്രതി തന്റെ ഭർത്താവിനോട് പോലും വെളിപ്പെടുത്തിയിരുന്നില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.
വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നവവധുവും ഇവരുടെ കാമുകനും ഉൾപ്പടെ ആറു പേർ അറസ്റ്റിൽ. സിദ്ധിപ്പേട്ട് സ്വദേശി കെ ചന്ദ്രശേഖർ ആണ് കൊല്ലപ്പെട്ടത്. നവവധു ശ്യാമള(19), കാമുകൻ ശിവകുമാർ(20), ഇയാളുടെ സുഹൃത്തുക്കളായ രാകേഷ്, രഞ്ജിത്ത്, ബന്ധുക്കളായ സായ് കൃഷ്ണ, ഭാർഗവ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഏപ്രിൽ 28നാണ് ചന്ദ്രശേഖർ മരണപ്പെട്ടത്. ഹൃദയാഘാതം മൂലം മരിച്ചെന്നായിരുന്നു ശ്യാമള ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ യുവാവിന്റെ മാതാവ് പോലീസിൽ പരാതി നൽകി. ശേ,ം നടത്തിയ അന്വേഷണത്തിലാണ് നവവധുവിന്റെ കൊടുംക്രൂരത അറിഞ്ഞത്.
ഭർത്താവിനെ താനും കാമുകനും കൂട്ടാളികളും ചേർന്നു കൊലപ്പെടുത്തിയതാണെന്ന് ശ്യാമള പൊലീസിനോടു സമ്മതിച്ചു. കഴിഞ്ഞ മൂന്നു വർഷമായി ശ്യാമളയും ശിവകുമാറും പ്രണയത്തിലായിരുന്നു. എന്നാൽ ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി ഈ വർഷം മാർച്ച് 23ന് ചന്ദ്രശേഖറിനെ വിവാഹം കഴിക്കുകയായിരുന്നു. ഇതിനുശേഷവും ശിവകുമാറുമായി ശ്യാമള ബന്ധം തുടർന്നിരുന്നു. തുടർന്ന് ഭർത്താവിനെ ഒഴിവാക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തു.
നേരത്തെ ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഈ പദ്ധതി നടന്നില്ല. പിന്നീട് ഏപ്രിൽ 28ന് തന്നെയും കൂട്ടി ക്ഷേത്രത്തിൽ പോകാൻ ചന്ദ്രശേഖറിനോട് ശ്യാമള ആവശ്യപ്പെട്ടു. ക്ഷേത്രത്തിലേക്ക് പോകുന്നവഴി മുൻനിശ്ചയിച്ച പ്രകാരം ഇവർ സഞ്ചരിച്ച ബൈക്ക് ശിവകുമാറും കൂട്ടാളികളും തടഞ്ഞു. പിന്നാലെ, ചന്ദ്രശേഖറിനെ ആക്രമിച്ച് ശ്യാമള കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മലയാളി ബാസ്ക്കറ്റ് ബോൾ താരം കെ.സി. ലിതാരയുടെ ദുരൂഹമരണത്തിന് പിന്നിൽ കോച്ച് രവിസിംഗിന്റെ പീഡനമാണെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ബിഹാർ മുഖ്യമന്ത്രി ഇടപെട്ടിട്ടും കോച്ചിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണം ഇഴയുകയാണ്. പാറ്റ്നയിലെ ഫ്ളാറ്റിൽ ഏപ്രിൽ 26നാണ് ലിതാരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാസ്കറ്റ് ബോളിൽ കേരളത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട റെയിൽവേയുടെ താരമാണ് കെ.സി. ലിതാര. ഇക്കഴിഞ്ഞ ഏപ്രിൽ 26നാണ് ബിഹാറിലെ പാറ്റ്നയിൽ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ഇരുപത്തിമൂന്നുകാരിയെ കണ്ടെത്തിയത്. കേരളത്തിലെ കുഗ്രാമമായ പാതിരിപ്പറ്റയിൽ നിന്നാണ് ഇന്ത്യയറിയുന്ന കായികതാരമായി ലിതാര വളർന്നത്.
ഏപ്രിൽ 25ന് കോച്ച് രവിസിംഗിൽ നിന്നുണ്ടായ പീഡനമാണ് മകൾ മരിക്കാൻ കാരണമെന്ന് അമ്മ തറപ്പിച്ച് പറയുന്നു. ധൃതിയിൽ തയ്യാറാക്കിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അട്ടിമറി സംശയിക്കുന്നുണ്ട് കുടുംബം. ഒരു തെളിവും അവശേഷിപ്പിക്കാതെ മകളെ കൊന്നതാണെന്ന് അമ്മ കണ്ണീരോടെ പറയുന്നു. ലിതാരയുടെ ഫോൺ പോലും കുടുംബത്തിന് ഇതുവരെ നൽകിയില്ല.
ബിഹാറിലേക്ക് അന്വേഷിച്ച് പോകാൻ ഞങ്ങൾക്കാരുമില്ലെന്ന് പറയുന്ന കുടുംബത്തെ അന്വേഷണ വിവരങ്ങൾ കൃത്യമായി അറിയിക്കുന്നുമില്ല.
അറസ്റ്റുചെയ്യാൻ തെളിവില്ലെന്ന്കൈമലർത്തുന്ന അന്വേഷണസംഘം കോച്ചിനെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.ലിതാര മരിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും, ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിട്ടും, കോച്ച് രവിസിംഗിനെ അറസ്റ്റ് ചെയ്തിട്ടില്ല.
ഡിജിപി അനില്‍ കാന്തിനെതിരെ ഗുരുതരമായ ആരോപണവുമായി റിട്ട. എസ്പിയായ സക്കറിയ. ഇപ്പോഴത്തെ സംസ്ഥാന പൊലീസ് മേധാവി 15കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തേത്തുടര്‍ന്ന് ശിക്ഷാ നടപടി ഏറ്റുവാങ്ങിയ ആളാണെന്ന് സക്കറിയ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി നടപ്പാകണം എന്നാവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്‌ക്വയറില്‍ നടന്ന ‘അതിജീവിതയ്ക്കൊപ്പം’ ജനകീയ കൂട്ടായ്മയില്‍ വെച്ചാണ് സക്കറിയ ജോര്‍ജിന്റെ പ്രതികരണം.
സക്കറിയ ജോര്‍ജ്ജിന്റെ വാക്കുകള്‍:
ഇന്നത്തെ ഡിജിപി അനില്‍ കാന്ത് അന്ന് പൊലീസ് ട്രെയ്നിംഗ് കോളേജിന്റെ പ്രിന്‍സിപ്പാളായിരുന്നു. യുവ ഐപിഎസുകാര്‍ എഎസ്പി ട്രെയ്നീസ് വന്നപ്പോള്‍ ഐജി രമേശ് ചന്ദ്രഭാനു സാറിന്റെ അടുത്ത് ഇവരെ പരിചയപ്പെടുത്താന്‍ കൊണ്ടുവന്നു. ട്രെയ്നിംഗ് പ്രോഗ്രാമിന്റെ ഭാഗമാണ്.
ഞാന്‍ രമേശ് ചന്ദ്രഭാനു സാറിന്റെ അടുത്ത് കേസിന്റെ ആലോചനയ്ക്കായി ചെന്നപ്പോള്‍ സര്‍ എന്നോട് അവിടെ ഇരിക്കാന്‍ പറഞ്ഞു. പിന്നീട് വന്നോളാം എന്ന് പറഞ്ഞ് ഞാന്‍ അവിടെ നിന്നും പോയി. ഞാന്‍ വരുമ്പോള്‍ ഇദ്ദേഹം അവിടെ നില്‍പ്പുണ്ട്. രണ്ട് ഐപിഎസ് ട്രെയ്നീസ് ഇടവും വലവും നില്‍ക്കുന്നു. രമേശ് ചന്ദ്രഭാനു സാറിന്റെ മുന്നില്‍ നിന്ന് ഇയാളിങ്ങനെ വിറയ്ക്കുവാണ്. ഞാനിതിന്റെ ഇടയ്ക്കൂടെ ഇറങ്ങിവന്നു. അത് കഴിഞ്ഞ് ഇവര്‍ പോയിക്കഴിഞ്ഞതിന് ശേഷം ഞാന്‍ വീണ്ടും മുറിയിലേക്ക് വന്നു.
നിങ്ങള്‍ക്ക് ഇയാളെ അറിയാവോ എന്ന് രമേശ് ചന്ദ്രഭാനു സാറ് ചോദിച്ചു. ഞാന്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് സാര്‍ എന്നോട് പറഞ്ഞു. 15 വയസ്സുള്ള പെണ്‍കുട്ടിയെ കൂടെ കൊണ്ടു വന്ന് താമസിപ്പിച്ചേക്കുവാണ്. ഇന്ത്യന്‍ പൊലീസ് സര്‍വീസിന്റെ മൂല്യം അയാള്‍ക്ക് അറിയില്ല എന്ന് പറഞ്ഞു. അതിന്റെ നൊബലിറ്റി അറിയില്ലെന്ന് പറഞ്ഞു. ഇത് ഞാന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതാണ്. പക്ഷേ, നമ്മുടെ ഭരണ നേതൃത്വം ഇത് കേട്ടില്ല.
വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹനാസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി അഭിഭാഷകന്‍ രംഗത്ത്. വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ പി റഫ്താസ്.
റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നാണ് അഭിഭാഷകനും പറയുന്നത്. റിഫ മരിച്ച ഉടന്‍ തന്നെ കരഞ്ഞു കൊണ്ട് ഭര്‍ത്താവ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ആരോപണം.
ദുബായില്‍ നിന്ന് കിട്ടിയ സര്‍ക്കാര്‍ രേഖകളില്‍ റിഫയുടെ മൃതദേഹത്തില്‍ കഴുത്തിന്റെ ഭാഗത്ത് പാടുകള്‍ കാണപ്പെടുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നതായി അഭിഭാഷകന്‍ റഫ്താസ് വെളിപ്പെടുത്തി.
റിഫയുടെ സഹോദരനും ബന്ധുക്കളും ദുബായിലുണ്ട്. റിഫ ഒരു പൊട്ടത്തരം ചെയ്തു, അവള്‍ ആശുപത്രിയിലാണ് എന്നാണ് മരണത്തിന് പിന്നാലെ മെഹ്നാസ് സഹോദരനോട് പറഞ്ഞത്. എന്നാല്‍ സഹോദരന്‍ എത്തിയപ്പോള്‍ കാണുന്നത് എല്ലാം കഴിഞ്ഞ് ആംബുലന്‍സില്‍ കയറ്റുന്നതാണ്. പറയുന്ന കാരണങ്ങളൊന്നും വിശ്വസനീയമല്ല. സമയത്തിലും വ്യത്യാസമുണ്ട്.
മരിച്ച മൂന്ന് കഴിഞ്ഞ് പോയ ആള്‍ പിന്നെ ഒരു സംസാരമോ ബന്ധുക്കളുമായി നടത്തിയിട്ടില്ല. സ്വന്തം കുട്ടിയെ പോലും കാണാന്‍ വന്നിട്ടില്ല. റിഫയുടെ ഫോണ്‍ ഇപ്പോഴും മിസ്സിങ്ങാണ്. അത് മെഹ്നാസിന്റെ കൈയിലാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
കല്ല്യാണത്തിന് മുമ്പ് തന്നെ റിഫയെ മെഹ്നാസ് ഉപദ്രവിച്ചിരുന്നു. സുഹൃത്തുമായി സംസാരിച്ചു എന്ന് പറഞ്ഞ് മാളില്‍ വെച്ച് റിഫയുടെ മുഖത്തടിച്ചിട്ടുണ്ട്. ഇരുമ്പ് വടി കൊണ്ട് കാലിന് പൊട്ടലുണ്ടാക്കിയിട്ടുണ്ടെന്ന് റിഫയുടെ പിതാവ് പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തി.
കേസില്‍ പ്രധാന ദൃക്‌സാക്ഷിയായ റൂം ഷെയര്‍ ചെയ്തിരുന്ന സുഹൃത്ത് ഇപ്പോള്‍ മിസ്സിങ്ങാണ്. അയാള്‍ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്യുന്നില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.