2021-ൽ തലസ്ഥാനത്ത് നടന്ന 30-ാമത്തെ കൗമാര കൊലപാതകം. ഇന്നലെ രാത്രിയും രണ്ട് ആണ്‍കുട്ടികള്‍ ലണ്ടനില്‍ കൊല്ലപ്പെട്ടു. 15ഉം 16ഉം വയസ്സുള്ളവരാണ് നഗരത്തില്‍ മിനിറ്റുകള്‍ക്കകം കൊല്ലപ്പെട്ടത്. ഇതുവരെയുള്ള കണക്കുകള്‍ വച്ച് റെക്കോര്‍ഡ് എണ്ണമാണ് ഇത്.
പുതിയ മരണനിരക്ക് ലണ്ടനിലെ കത്തി കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവെന്ന് അവകാശപ്പെടുന്ന മേയര്‍ സാദിഖ് ഖാന്റെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തും. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്ന സംഘത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും തലസ്ഥാനത്തെ തെരുവുകളില്‍ പകര്‍ച്ചവ്യാധി പടര്‍ന്നതും എല്ലാം ഇത്തരം ആക്രമണങ്ങള്‍ കുറച്ചുവെന്നായിരുന്നു മേയറിന്റെ അവകാശ വാദം.
ഇയാളുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ പിന്തുണക്കുന്നുണ്ടെന്നും സേന അറിയിച്ചു. ഔപചാരികമായ തിരിച്ചറിയൽ ഇതുവരെ നടന്നിട്ടില്ല, യഥാസമയം പോസ്റ്റ്‌മോർട്ടം പരിശോധന നടത്തും.
തെക്കൻ ലണ്ടനിലെ ക്രോയ്‌ഡണിലെ ആഷ്‌ബർട്ടൺ പാർക്കിൽ 15 വയസ്സുള്ള ഒരു ആൺകുട്ടി കുത്തേറ്റ് മരിച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച മറ്റൊരു മരണം.
വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയത്. ആംബുലൻസ് എത്തുന്നതിന് മുമ്പ് അവർ കുട്ടിയെ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും രാത്രി 7.36 ന് മരണം സ്ഥിരീകരിച്ചു.
അതേസമയം, ലണ്ടന്റെ ‘സ്‌കാറ്റര്‍ഗണ്‍’ സമീപനത്തെ വിമര്‍ശിച്ചതിനാല്‍ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ അധികാരികള്‍ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്നാണ് കത്തി വിരുദ്ധ കുറ്റകൃത്യ പ്രചാരകര്‍ വ്യക്തമാക്കുന്നത്.
കൊലപാതകമാണെന്ന് സംശയിക്കുന്ന 15 വയസ്സുള്ള ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. ആണ്‍കുട്ടികള്‍ക്ക് കുത്തേറ്റതിന് പിന്നിലെ കാരണങ്ങള്‍ ഇതുവരെ വ്യക്തമല്ല, എന്നാല്‍ അവരുടെ മരണം ഈ വര്‍ഷം തലസ്ഥാനത്ത് കൊല്ലപ്പെട്ട കൗമാരക്കാരുടെ എണ്ണം 30 ആയി ഉയര്‍ത്തി. ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന എണ്ണം 2008ല്‍ 29 ആയിരുന്നു.
റെക്കോര്‍ഡ് ഉയര്‍ന്നതില്‍ തങ്ങള്‍ക്ക് അതിശയമില്ലെന്ന് കത്തി കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുന്ന ബെന്‍ കിന്‍സെല്ല ട്രസ്റ്റിന്റെ സിഇഒ പാട്രിക് ഗ്രീന്‍ പറഞ്ഞു. ‘അടുത്ത വര്‍ഷം സ്ഥിതി വ്യത്യസ്തമായിരിക്കുമെന്ന് എനിക്ക് നിങ്ങളോട് പറയാനാവില്ല, കാരണം അത് മോശമാകാന്‍ സാധ്യതയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ‘കത്തി കുറ്റകൃത്യം വളര്‍ന്നുവരുന്നതിന്റെ ഭാഗമാണെന്ന് പുതിയ തലമഉറ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അത് പൂര്‍ണ്ണമായും അസ്വീകാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാര്യയുടെ പിണക്കം മാറ്റാൻ ന്യൂഇയറിനു കേക്ക് വാങ്ങിനൽകി ഭർത്താവ്. കേക്ക് ഭർത്താവിന്റെ മുഖത്തേക്കെറിഞ്ഞ് ഭാര്യ. സംഭവത്തിൽ ഭാര്യാമാതാവിന്റെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച് യുവാവിന്റെ പ്രതികാരം. ഭാര്യാമാതാവിനെ ഗുരുതരമായി പരുക്കേൽപ്പിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിലായി. കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മൽ ലിജിൻ (25) ആണ് അറസ്റ്റിലായത്. പരുക്കേറ്റ വളർപ്പാംകണ്ടി പുഴക്കൽ സ്വദേശിനി മഹിജ (48) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുടുംബ കലഹമാണ് ആക്രമണത്തിന് കാരണമെന്നു പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. പിണങ്ങിപ്പോയ ഭാര്യയ്ക്ക് പുതുവത്സരത്തോടനുബന്ധിച്ച് ലിജിൻ കേക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ, ഭാര്യ കേക്കെടുത്ത് ലിജിന്റെ മുഖത്തെറിഞ്ഞു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ ചെന്നപ്പോഴാണ് സംഭവമുണ്ടായത്. വളയം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇതിൽ നേരത്തെ ക്രിമിനൽ ചട്ടപ്രകാരം തുടരന്വേഷണത്തിനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചിരുന്നു. എന്നാൽ വിചാരണ നിർത്തി വെയ്ക്കണമെന്ന പൊലീസിന്റെ ആവശ്യത്തിൽ വിചാരണക്കോടതി ഒരു തീരുമാനമെടുത്തിട്ടില്ല. അതുകൊണ്ടു തന്നെ തുടരന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ കൂടിയാണ് നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
നേരത്തെ കേസിൽ വിചാരണ നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഹർജി പരിഗണിക്കുന്നത് ജനുവരി നാലിലേക്ക് കോടതി മാറ്റി. കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് അടക്കമുള്ള ദിലീപിനെതിരായ പുതിയ ആരോപണങ്ങളിൽ അന്വേഷണം വേണമെന്നാണ് പൊലീസിന്റെ ആവശ്യം. സിആർപിസി 173(8) പ്രകാരമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നിർത്തിവെയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ചികിത്സിക്കാന്‍ വൈകിയതില്‍ പ്രകോപിതനായി ആശുപത്രിയിലെ ചില്ലുവാതില്‍ ഇടിച്ചുപൊട്ടിച്ച യുവാവിന്റെ കൈഞരമ്പ് മുറിഞ്ഞ് മരിച്ചു. രമണ നഗര്‍ സ്വദേശി കെ. അരസു (22) ആണ് മരിച്ചത്. പുതുച്ചേരിയിലെ തിരുഭുവനൈക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു അരസു. പുതുവത്സരാഘോഷത്തിനിടെ രാത്രി ബൈക്കില്‍നിന്നുവീണ് കൈയില്‍ ചെറിയ പരിക്കേറ്റപ്പോഴാണ് അരസുവിനെ സുഹൃത്തുക്കള്‍ തിരുഭുവനൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍, ആശുപത്രി ജീവനക്കാര്‍ യുവാവിനെ ചികിത്സിക്കാന്‍ വൈകി. പരിക്ക് സംഭവിച്ചയാളെ ഗൗനിക്കാതെയായിരുന്നു ജീവനക്കാരുടെയും പെരുമാറ്റം. ഒടുവില്‍ കാത്തിരുന്ന് മുഷിഞ്ഞ അരസു ദേഷ്യത്തില്‍ ആശുപത്രിയിലെ ഒരു ചില്ലുവാതില്‍ കൈകൊണ്ട് ഇടിച്ചുപൊട്ടിക്കുകയായിരുന്നു. പൊട്ടിയ ചില്ലില്‍ കൊണ്ട് യുവാവിന്റെ കൈയിലെ ഞരമ്പ് മുറിഞ്ഞു.
ചില്ലുപൊട്ടിച്ച് അക്രമം കാണിച്ചതിനാല്‍ രക്തം വാര്‍ന്ന് മയങ്ങിവീണിട്ടും യുവാവിനെ ആശുപത്രി ജീവനക്കാര്‍ അവഗണിച്ചെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. ശേഷം, യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് വ്യക്തമായത്. ഉടനടി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചും ഒന്നും പത്തും വയസ്സുള്ള മക്കളെ കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ചെന്നൈ തുറൈപ്പാക്കത്ത് താമസിച്ചിരുന്ന മണികണ്ഠനാണ് (36) ഭാര്യ താര (35), ആണ്‍മക്കളായ ധരണ്‍ (10), ധഗന്‍ (ഒന്ന്) എന്നിവരെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.
തുറൈപാക്കത്തുള്ള ഫ്‌ളാറ്റ് സമുച്ചയത്തിലെ ഏഴാംനിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയിലാണ് നാലു മരണവും നടന്നിരിക്കുന്നത്. ഞായറാഴ്ച പകല്‍ ഏറെ നേരമായിട്ടും ആരെയും പുറത്തുകാണാതിരുന്നതോടെ സമീപവാസികള്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സംശയം തോന്നിയ ഇവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബാങ്ക് ജീവനക്കാരനായിരുന്ന മണികണ്ഠന്‍ രണ്ടുമാസമായി ജോലിക്ക് പോയിരുന്നില്ല. എന്നാല്‍, ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ സജീവമായിരുന്നു. ഇതിന്റെ പേരില്‍ ഭാര്യയുമായി വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഭീമമായ തുക കടമുണ്ടായിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതാണ് ആത്മഹത്യയിലേയ്ക്ക് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.
മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ പോലീസ് മർദ്ദിക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് സഹയാത്രികരായ ദൃക്‌സാക്ഷികൾ. മർദ്ദനമേറ്റയാൾ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തതാണ് പോലീസ് ഇടപെടലിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലും സൂചിപ്പിക്കുന്നുണ്ട്.
യാത്രക്കാരൻ ശല്യം ചെയ്തപ്പോൾ പോലീസിനോട് പരാതിപ്പെട്ടെന്ന് സഹയാത്രിക സ്ഥിരീകരിച്ചു. ഇയാൾ വസ്ത്രമ മാറ്റി സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്നും പരാതിയുണ്ട്.
ഇതോടെ മർദ്ദിച്ച എഎസ്‌ഐക്കെതിരെ നടപടി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം മതിയെന്നാണ് സേനയുടെ തീരുമാനം. അതേസമയം പോലീസിന്റെ ഉന്നതതല യോഗം മുഖ്യമന്ത്രി വീണ്ടും വിളിച്ചു.
നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ ഉണ്ടങ്കിലും സംഭവത്തിന്റെ യഥാർത്ഥ വശം അതല്ലെന്ന് പോലീസിന്റെ വാദവും പാലക്കാട് സബ് ഡിവിഷനൽ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടും ചൂണ്ടിക്കാണിക്കുന്നു.
മാഹിയിൽ നിന്ന് സ്ലീപ്പർ കൊച്ചിൽ കയറിയ യാത്രക്കാരൻ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. രണ്ട് പെൺകുട്ടികൾ ഇരിക്കുകയായിരുന്ന സീറ്റിന് മുന്നിലെ സീറ്റിൽ വസ്ത്രം പൊലും മാറിയ അവസ്ഥയിലാണ് ഇയാൾ ഇരുന്നത്. ഇക്കാര്യം യാത്രക്കാരായ പെൺകുട്ടികളും മൊഴി നൽകി.
ഇതോടെയാണ് പോലീസും ടിടിഇയും വിഷയത്തിലിടപെട്ടതെന്നും ടിക്കറ്റില്ലെന്ന് കണ്ടതോടെ മാറ്റാൻ ടിടിഇ നിർദേശിച്ചെന്നുമാണ് റിപ്പോർട്ട്.
എങ്കിലും ചവിട്ടിയത് തെറ്റാണന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ മൊഴികൾ യാത്രക്കാരന് എതിരായതോടെ നടപടി ഒഴിവാക്കാനാണ് പോലീസിന്റെ നീക്കം. ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം റെയിൽവേ എസ്പി ചൈത്ര തെരെസാ ജോൺ തീരുമാനമെടുക്കും.
കോട്ടയം കുമരകം ചെപ്പന്നൂർക്കരി ഭാഗത്തെ ആളില്ലാത്ത വീടിനു നേരെ ‘മിന്നൽ മുരളി’ ആക്രമണം. അക്രമി സംഘം വീടിന്റെ ഭിത്തിയിൽ മിന്നൽ മുരളി എന്ന് എഴുതി. ഇത് ഒറിജിനൽ എന്നും എഴുതിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീടിനു നേരെയാണ് ആക്രമണം നടത്തിയത്.
വെച്ചൂരിലാണു ഷാജി കുടുംബസമേതം താമസിക്കുന്നത്. വീടിന്റെ ജനൽച്ചില്ലുകളും കതകും അടിച്ചുതകർത്തു. തിണ്ണയിൽ മല വിസർജനം നടത്തുകയും ശുചിമുറി അടിച്ചു തകർക്കുകയും ചെയ്തു. വീടിന്റെ വാതിൽ സമീപത്തെ തോട്ടിലേക്കു വലിച്ചെറിഞ്ഞു.
നാട്ടുകാർ അറിയിച്ചതിനെ തുർന്നാണ് ഷാജി വിവരം അറിയുന്നത്. പുതുവർഷത്തലേന്ന് ഈ ഭാഗത്ത് പട്രോളിങ് നടത്തിയപ്പോൾ സംശയകരമായി കണ്ട ബൈക്കുകളുടെ നമ്പർ കുറിച്ചെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഷാജി പറഞ്ഞു. പരാതി ലഭിച്ചെന്നും പ്രതികളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും എസ്ഐ എസ്.സുരേഷ് പറഞ്ഞു.
പോലീസിനെ ഭയന്ന് എട്ടാം നിലയിൽ നിന്നും ചാടിയ യുവാവിന്റ നില ഗുരുതരം, ലഹരി പാർട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തിലാണു പോലീസ് ഫ്ലാറ്റിലെത്തിയത്. ലഹരി പാർട്ടി പിടികൂടാൻ പോലീസ് എത്തിയ വിവരമറിഞ്ഞ് ഓടിരക്ഷപ്പെടാൻ ശ്രമിച്ച് യുവാവ് എട്ടാം നിലയിൽ നിന്നും താഴേക്ക് എടുത്തു ചാടുകയായിരുന്നു. കായംകുളം സ്വദേശി അതുൽ എന്ന 22ക്കാരൻ നിലവിൽ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബാൽക്കണിയിൽ നിന്നും കാർ ഷെഡ്ഡിന് മുകളിലേക്കായിരുന്നു പ്രതി വീണത്. വീഴ്ചിൽ അലുമിനിയം ഷീറ്റ് തുളച്ച് കയറി തോളെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. 15 നിലയുള്ള കെട്ടിടത്തിന്റെ എട്ടാം നിലയിൽ നടക്കുകയായിരുന്ന ലഹരി പാർട്ടിയിലേക്ക് അപ്രതീക്ഷിതമായെത്തിയ പോലീസിനെ കണ്ട് ഭയന്ന അതുൽ ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം.
ഫ്‌ളാറ്റിൽ നിന്നും യുവതി ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് ബാലുശ്ശേരി നന്മണ്ട സ്വദേശി ചാലിക്കണ്ടി വീട്ടില്‍ ഷിനോ മെര്‍വിന്‍(28), കൊല്ലം ഓച്ചിറ പള്ളിമുക്ക് സ്വദേശി സജനഭവനില്‍ റിജു(38). കായംകുളം ഭരണിക്കാവ് പുള്ളിക്കണക്ക് സ്വദേശി ചെങ്ങലില്‍ വീട്ടില്‍ അനീഷ്(25). കരുനാഗപ്പള്ളി കടവത്തൂര്‍ സ്വദേശി നസീം നിവാസില്‍ എസ് നജീബ്(40), തൊടുപുഴ മുള്ളരിങ്ങാട് സ്വദേശിനി മറിയം ബിജു(20) എന്നിവരാണ് അതുലിനെ കൂടാതെ പിടിയിലായ മറ്റുള്ളവർ. സംഘത്തിന്റെ പക്കൽ നിന്നും എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ കണ്ടെടുത്തു. തൃക്കാക്കര നവോദയ ജംഗ്ഷനിലുള്ള ഫ്‌ളാറ്റിൽ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
അതുൽ ഒഴികെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കോടതിയിൽ ഹാജരാക്കി. ഇവർ നിലവിൽ റിമാൻഡിലാണ്. ചികിത്സയിൽ കഴിയുന്ന അതുലിന്റെ പരിക്ക് ഭേദമാകുന്ന മുറയ്‌ക്ക് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. എറണാകുളം സിറ്റി ഡാൻസാഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്‌ക്ക് എത്തിയപ്പോഴായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് വെള്ളിയാഴ്ച ഉച്ചയ്ക്കു മുന്‍പാണ് സംഭവം. തൃക്കാക്കര നവോദയ ജങ്ഷനു സമീപമുള്ള ഫ്‌ലാറ്റില്‍ ലഹരിവിരുന്നു നടക്കുന്ന വിവരം അറിഞ്ഞാണ് എറണാകുളം സിറ്റി ഡാന്‍സാഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തിയത്.
അമ്മയെ കൊലപ്പെടുത്തിയ 22 കാരിയായ മകൾ അറസ്റ്റിൽ. രണ്ടാനച്ഛന്റെ സഹായത്തോടെയാണ് യുവതി അമ്മയെ കൊലപ്പെടുത്തിയത്.അമ്മയെ ഇല്ലാതാക്കി രണ്ടാനച്ഛനെ വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കുകയായിരുന്നു മകളുടെ ലക്ഷ്യം. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 38കാരിയായ അര്‍ച്ചന റെഡ്ഡിയെ മകള്‍ ബികോ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ യുവിക റെഡ്ഡി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
യുവികയും അര്‍ച്ചനയുടെ രണ്ടാം ഭര്‍ത്താവായ നവിനും ചേര്‍ന്നാണ് കൊല നടത്തിയത്. ഇന്നോവ കാറില്‍ വരുമ്പോള്‍ അര്‍ച്ചനയെ ഇരുവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കുറച്ച് കാലങ്ങളായി അര്‍ച്ചനയും നവീനും അകന്ന് കഴിയുകയായിരുന്നു. മകള്‍ യുവിക രണ്ടാനച്ഛന് ഒപ്പമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ ബന്ധത്തെ അര്‍ച്ചന എതിര്‍ത്തു. അര്‍ച്ചനയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം യുവികയെ വിവാഹം ചെയ്ത് ജീവിക്കാനായിരുന്നു നവീന്റെ പദ്ധതി.
നവംബര്‍ അവസാന ആഴ്ചയില്‍ നവീനെതിരെ അര്‍ച്ചന പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. അര്‍ച്ചനയെ ഇല്ലായ്മ ചെയ്യാന്‍ നവീനുമായി യുവിക ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അര്‍ച്ചനയുടെ ആദ്യ വിവാഹത്തിലെ മകളാണ് യുവിക. സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിലും നവീനും യുവികയും ആര്‍ഭാടത്തോടെയാണ് ജീവിച്ചത്. 33 കാരനായ നവീന്‍ ജിം ട്രെയിനറാണ്.
സിനിമ തിയറ്ററിന്റെ ജനറേറ്റര്‍ മുറിയില്‍ ജീവനക്കാരനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തമിഴ്നാട് തിരുവണ്ണാമല 208 കോളനി നമ്മിയാണ്ടല്‍ സ്വദേശി മണികണ്ഠനാണ് (29) മരിച്ചത്. ശനി രാവിലെ എട്ടിനാണ് സംഭവം. പെരുമ്ബാവൂര്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനുസമീപം ഇവിഎം തിയറ്ററിലാണ് സംഭവം.
രാവിലെ മറ്റു തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോള്‍ ജനറേറ്റര്‍ മുറിയില്‍ പുക കണ്ട് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. 10 വര്‍ഷമായി തിയറ്ററിലെ ജീവനക്കാരനാണ്. കോവിഡ് സമയത്തും നാട്ടില്‍ പോയിരുന്നില്ല. അവിവാഹിതനാണ്. മൃതദേഹം എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.