Crime

സ്‌കൂളില്‍നിന്നു മടങ്ങവേ അഞ്ചു പേര്‍ ചേര്‍ന്നു പീഡിപ്പിച്ചെന്ന പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതി വ്യാജം. സ്‌കൂളില്‍ പോകാനുള്ള മടികാരണം പെണ്‍കുട്ടി കെട്ടിച്ചമച്ചതാണെന്നാണ് സൂചന. ലോക്ക്ഡൗണ്‍ കാലത്ത് നിരന്തരമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലൂടെ പെണ്‍കുട്ടി മൊബൈല്‍ ഗെയ്മുകള്‍ക്ക് അടിമയായിരുന്നു. ക്ലാസ് തുടങ്ങുന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ഇനി സ്‌കൂളില്‍ പോകുന്നില്ലെന്നും കുട്ടി വീട്ടില്‍ പറഞ്ഞു.

എന്നാല്‍, മൊബൈല്‍ തിരികെ വാങ്ങി സ്‌കൂളിലേക്കു പോകണമെന്നു വീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി കുട്ടിയുടെ കൈയില്‍ എപ്പോഴും മൊബൈല്‍ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം മൊബൈല്‍ ഒപ്പം കാണും. സ്‌കൂള്‍ തുറന്നതോടെ മൊബൈല്‍ കൈയില്‍നിന്നു പോകുമെന്ന ചിന്ത കുട്ടിയെ മാനസികാഘാതത്തിലേക്ക് നയിച്ചതാണ് വ്യാജ പീഡിനകഥ ചമയ്ക്കാന്‍ പ്രേരിപ്പിച്ചത്.

സ്‌കൂള്‍ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു രക്ഷാകര്‍ത്താക്കളോടു പറഞ്ഞത്. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവസ്ഥലം പരിശോധിച്ച പോലീസ് സിസി ടിവി ദൃശ്യം ശേഖരിക്കുകയും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

തുടക്കം മുതലുള്ള പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുധ്യം പോലീസ് ശ്രദ്ധിച്ചിരുന്നു. കുട്ടി പറഞ്ഞ ആളുകളെ ചോദ്യം ചെയ്തപ്പോള്‍ സംഭവ സമയത്ത് ഇവര്‍ സ്ഥലത്തില്ലായിരുന്നു എന്നും പോലീസിന് വിവരം ലഭിച്ചു.

വൈദ്യ പരിശോധനയിലും പീഡനം നടന്നതിന്റെ തെളിവു ലഭിച്ചില്ല. പരാതി ആരുടെയെങ്കിലും പ്രേരണയാല്‍ നല്‍കിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

പാലക്കാട് നിന്നും വീണ്ടും രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. എഎസ്എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളും ഇരട്ട സഹോദരിമാരുമായ ശ്രേയ, ശ്രേജ എന്നിവരെയാണ് കാണാതായത്. കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയുടെ തിരോധാനത്തിന് രണ്ടുമാസം പിന്നിടവെയാണ് 14 വയസ്സുള്ള ഇരട്ട സഹോദരിമാരെ കാണാതാകുന്നത്.

കഴിഞ്ഞ ബുധനാഴ്ച ( നവംബര് 3) മുതലാണ് ഇരുവരെയും കാണാതാകുന്നത്. ഇവരുടെ ക്ലാസ്സില്‍ പഠിക്കുന്ന ചുണ്ടക്കാട് സ്വദേശി അര്‍ഷാദ്, മേലാര്‍കോട് സ്വദേശി അഫ്‌സല്‍ മുഹമ്മദ് എന്നിവരെയും കാണാതായിട്ടുണ്ട്. ഇവര്‍ പാലക്കാട് നഗരത്തില്‍ ഉച്ചയ്ക്ക് 3.30 ഓടെ കറങ്ങി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഇവര്‍ ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും നടക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടികളില്‍ ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതല്‍ സ്വിച്ച് ഓഫ് ചെയ്ത് നിലയിലാണ്. അതേസമയം, തങ്ങള്‍ വിനോദയാത്രയ്ക്ക് പോകുമെന്ന് പെണ്‍കുട്ടികള്‍ കൂട്ടുകാരോട് പറഞ്ഞിരുന്നു.

എന്നാല്‍ എവിടേക്കാണ് പോകുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പെണ്‍കുട്ടികളുടെ കൈവശം മൊബൈല്‍ ഉള്ളതായി വീട്ടുകാര്‍ക്ക് അറിവില്ല. എന്നാല്‍ ഇവര് സ്വകാര്യമായി മൊബൈല്‍ഫോണ് കൈവശം വെച്ചിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

നെയ്യാറ്റിന്‍കര: നെയ്യാറില്‍ ഒന്നരവയസ്സുകാരി മുങ്ങിമരിച്ച സംഭവത്തില്‍ ഞെട്ടല്‍ വിട്ടുമാറാതെ പാലക്കടവ് നിവാസികള്‍. ഒപ്പം മരണത്തെക്കുറിച്ചുള്ള ദുരൂഹതയും. ഏകമകളുടെ ദാരുണമായ വേര്‍പാടില്‍ മനംനൊന്ത് കുടുംബാംഗങ്ങള്‍. വീട്ടില്‍ കുളിപ്പിക്കാനായി അമ്മ അനാമികയെ എണ്ണതേച്ച് നിര്‍ത്തിയതാണ്. ഇതിനിടയിലാണ് കുട്ടിയെ കാണാതായത്. രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനിടെ അനാമികയുടെ മൃതദേഹം വീടിനു പുറകിലൂടെ ഒഴുകുന്ന നെയ്യാറില്‍നിന്നും കണ്ടെടുക്കുകയായിരുന്നു.അഗ്‌നിരക്ഷാസേന അനാമികയുടെ മൃതദേഹം നെയ്യാറിലേയ്ക്ക് ചാഞ്ഞുകിടക്കുന്ന ചീലാന്തി മരത്തിന്റെ ശിഖരങ്ങള്‍ക്കിടയില്‍ നിന്നാണ് കണ്ടെടുത്തത്. മൃതദേഹം കണ്ടെടുക്കുമ്പോള്‍ അനാമികയുടെ ഒരുകാലില്‍ ചെരിപ്പുണ്ടായിരുന്നു. ഇവരുടെ വീടിന് പുറകില്‍ ഗ്രീന്‍ഹൗസിന്റെ ഷീറ്റുകൊണ്ട് താത്കാലികമായി മറച്ചിരുന്നു.

ഇത് പൊക്കിയാല്‍ നെയ്യാറിലേക്ക് ഇറങ്ങാം. ഈ ഷീറ്റ് കുട്ടി പൊക്കി അതിനിടയിലൂടെ നടന്നുപോയതാകാമെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍, ഇവിടെ ഇക്കഴിഞ്ഞ മഴയില്‍ നെയ്യാര്‍ കരകവിഞ്ഞതിനെ തുടര്‍ന്നുണ്ടായ ചെളിക്കെട്ടുണ്ടായിരുന്നു. ഇതിലൂടെ കുട്ടിനടന്നു പോയെന്നത് നാട്ടുകാരില്‍ ദുരൂഹത ഉണര്‍ത്തുകയാണ്. പാലക്കടവിലെ വീട്ടുവളപ്പില്‍ ആതിരയുടെ വീടും അച്ഛന്‍ സുധാകരന്റെ വീടുമാണുള്ളത്. കുട്ടി അടുത്തുള്ള അച്ഛന്റെ വീട്ടിലാകുമെന്നാണ് അമ്മ ആതിര കരുതിയത്. കുളിപ്പിക്കാനായി കുട്ടിയെ തിരയുമ്പോഴാണ് അച്ഛന്റെ വീട്ടിലും കുട്ടിയില്ലെന്ന് ഇവര്‍ അറിയുന്നത്.

അടുത്ത വീട്ടില്‍ അച്ഛന്‍ സുധാകരനും മകന്‍ അഖിലുമാണ് താമസിക്കുന്നത്. കുട്ടിയെ പരിസരത്ത് കാണാതായതിനു ശേഷമാണ് ഇവര്‍ പോലീസിനെയും അഗ്‌നിരക്ഷാസേനയേയും വിവരമറിയിക്കുന്നത്. ഒന്നരവയസ്സുള്ള കുട്ടി ചതുപ്പുള്ള സ്ഥലത്തുകൂടി നടന്ന് നെയ്യാറിലെത്തിയെന്നത് എങ്ങനെയെന്നാണ് നാട്ടുകാര്‍ സംശയമുന്നയിക്കുന്നത്. കുട്ടി മുങ്ങിമരിച്ചതാകാമെന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.

 

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷ് ഉടന്‍ ജയില്‍ മോചിതയാകും. രാവിലെ 10.30 ഓടെ അമ്മ പ്രഭ സുരേഷ് ജാമ്യ രേഖകള്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ ഹാജരാക്കി. കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവും വ്യവസ്ഥകളടങ്ങിയ രേഖകളുമാണ് ജയില്‍ സൂപ്രണ്ടിന് കൈമാറിയത്.ചട്ടപ്രകാരമുള്ള വൈദ്യ പരിശോധനയും മറ്റ നടപടികളും പൂര്‍ത്തിയാക്കി ജയില്‍ മോചന ഉത്തരവില്‍ ഒപ്പുവയ്പിച്ച ശേഷമായിരിക്കും സ്വപ്നയെ പുറത്തേക്ക് അയക്കുക. വിശദമായ പരിശോധനയ്ക്കു ശേഷം 11. 30ഓടെ സ്വപ്‌ന ജയില്‍ മോചിതയാകുമെന്നാണ് സൂചന.

രേഖകള്‍ ജയിലില്‍ സമര്‍പ്പിച്ച ശേഷം പ്രഭ സുരേഷ് വാഹനത്തിലേക്ക് മടങ്ങി. ജയിലില്‍ ഏറെ സമയം കാത്തിരിക്കുന്നതില്‍ തടസ്സമുള്ളതിനാലാണിത്. സ്വപ്‌ന ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രഭ സുരേഷ് മടങ്ങുന്ന വഴി മാധ്യമങ്ങളോട് പ്രതികരിച്ചു.അറസ്റ്റിലായി ഒരു വര്‍ഷവും മൂന്നു മാസവും 29 ദിവസവും കഴിഞ്ഞാണ് സ്വപ്‌ന ജയില്‍ മോചിതയാകുന്നത്. കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ സന്ദീപ് നായര്‍ എന്‍ഫോഴ്‌സ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സ്വപ്‌ന സുരേഷ് എന്തെങ്കിലും പ്രതികരണം നടത്തുമോ എന്നറിയേണ്ടതുണ്ട്.പല കോടതികളില്‍ നിലവിലുള്ള വിവിധ കേസുകളില്‍ ജാമ്യം ലഭിച്ച സ്വപ്‌നയ്ക്ക് 28 ലക്ഷത്തോളം രൂപയും മറ്റ് ജാമ്യ വ്യവസ്ഥകളും പൂര്‍ത്തിയാക്കിയാണ് പുറത്തിറങ്ങാന്‍ കഴിയുന്നത്.

തിരുവനന്തപുരം ചിറയിന്‍കീഴിലെ ദുരഭിമാന മര്‍ദനത്തില്‍ പ്രതിയായ ഡോക്ടര്‍ ഡാനിഷ് പൊലീസ് പിടിയിലായി. ഊട്ടിയിലെ റിസോര്‍ടില്‍ നിന്നാണ് ഡാനിഷ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഊട്ടിയില്‍ നിന്നു ‍ഡാനിഷിനെ അറസ്റ്റ് ചെയ്തത്.

മര്‍ദനത്തിനു ശേ‌ഷം കേസിലെ ഏക പ്രതിയായ ഡോക്ടര്‍ ഡാനിഷ് ഒളിവില്‍ പോയിരുന്നു. ആദ്യം കേസെടുക്കാതിരുന്ന പൊലീസ് വിവാദത്തെതുടര്‍ന്നു എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ ഡാനിഷ് തമിഴ്നാട്ടിലാണെന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു.

തുടര്‍ന്നാണ് ഊട്ടിയിലാണെന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പൊലീസെത്തി അറസ്റ്റു ചെയ്തത്. പട്ടികജാതി യുവാവിനെ സഹോദരി ദീപ്തി വിവാഹം കഴിച്ചതിലുള്ള വിരോധത്താല്‍ , ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ശേഷമായിരുന്നു മര്‍ദനമെന്നാണ് പൊലീസിന്റെ എഫ്.ഐ.ആര്‍. മര്‍ദനത്തില്‍ പരുക്കേറ്റ മിഥുന്‍കൃഷ്ണ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മിഥുന്‍റെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.

 

പുതുച്ചേരിയില്‍ സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കലൈയരശനും ഏഴ് വയസുകാരനായ പ്രദീഷുമാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

വ്യാഴാഴ്ച വൈകീട്ട് പുതുച്ചേരിയിലെ കാട്ടുക്കുപ്പത്താണ് ദാരുണമായ സംഭവം നടന്നത്. ഭാര്യ വീട്ടില്‍ പോയി മകനേയും കൂട്ടി ദീപാവലി ആഘോഷിക്കാന്‍ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു കലൈയരശന്‍. വഴിയില്‍ വെച്ച് രണ്ട് വലിയ സഞ്ചിയില്‍ പടക്കം വാങ്ങി. മകനെ സ്‌കൂട്ടറിന്റെ മുന്നില്‍ നിര്‍ത്തി സൈഡില്‍ പടക്കം വെച്ചായിരുന്നു യാത്ര. പക്ഷേ, പ്രതീക്ഷിക്കാതെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. കലൈയരശനും പ്രദീഷും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

പടക്കത്തിന് ചൂട് പിടിച്ച് പൊട്ടിത്തെറിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയു.

മാ​താ​വി​നെ​യും മ​ക​നെ​യും വെ​​േ​ട്ട​റ്റ​തി​നെ​ത്തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ ​പ്ര​വേ​ശി​പ്പി​ച്ചു. ഏ​റം ക​ളീ​ലി​ക്ക​ട പ്ലാ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ കൃ​ഷ്ണ​കു​മാ​രി (50), മ​ക​ൻ അ​ഖി​ൽ (28) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​രു​വ​രെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ വെ​ട്ടി​ക്ക​വ​ല സ്വ​ദേ​ശി​യാ​യ സ​ജി​യെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് ആ​റി​ന്​ അ​ഖി​ലി​െൻറ വീ​ട്ടി​ൽ ​െവ​ച്ചാ​ണ് വെ​േ​ട്ട​റ്റ​ത്. ര​ണ്ട് മാ​സം മു​മ്പ് സ​ജി​യു​ടെ ഭാ​ര്യ മ​ക്ക​ളെ​യ​ട​ക്കം ഉ​പേ​ക്ഷി​ച്ച് അ​ഖി​ലി​നോ​ടൊ​പ്പം പോ​വു​ക​യും ഏ​റ​ത്തെ വീ​ട്ടി​ലെ​ത്തി താ​മ​സം തു​ട​ങ്ങു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് സ​ജി കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച കേ​സി​ൽ യു​വ​തി​ക്ക്​ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം യു​വ​തി​യു​ടെ വ​സ്ത്ര​ങ്ങ​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും ന​ൽ​കാ​നെ​ന്ന വ്യാ​ജേ​ന സ​ജി അ​ഖി​ലി​െൻറ വീ​ട്ടി​ലെ​ത്തി. യു​വ​തി​യെ വാ​ളു​കൊ​ണ്ട് വെ​ട്ടാ​ൻ ഒ​രു​ങ്ങ​വെ ത​ട​ഞ്ഞ​പ്പോ​ഴാ​ണ്​ അ​ഖി​ലി​നും മാ​താ​വി​നും വേ​േ​ട്ട​റ്റ​ത്. അ​ഖി​ലി​െൻറ ഇ​ട​തു​കൈ​ക്കും കൃ​ഷ്ണ​കു​മാ​രി​യു​ടെ വ​ല​തു കൈ​ക്കു​മാ​ണ്​ വെ​ട്ടേ​റ്റ​ത്. സ​ജി​യെ ഇ​ന്ന് പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് അ​ഞ്ച​ൽ പൊ​ലീ​സ് അ​റി​യി​ച്ചു.

ഹൂസ്റ്റൺ: ഹൂസ്റ്റൺ സാം ഹൂസ്റ്റൺ പാർക്ക്‌വെയിലുള്ള ഹോട്ടലിൽ എട്ടു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനേയും രണ്ടാനച്ഛനേയും പൊലിസ് അറസ്റ്റ് ചെയ്തു. കഴി​ഞ്ഞ മാർച്ചിലായിരുന്നു സംഭവം നടന്നത്. ഇരുവരും ഹോട്ടൽ മുറിയിൽ കിടന്നുറങ്ങുമ്പോൾ മകൻ ബാത്ത്ടബിൽ വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു എന്നാണു പൊലിസിനു നൽകിയ മൊഴി. എന്നാൽ മെഡിക്കൽ എക്സാമിനറുടെ പരിശോധനാഫലം പുറത്തുവന്നതോടെ കുട്ടി മാരകമായ പീഡനമേറ്റാണ് കൊല്ലപ്പെട്ടതെന്നും ഡക്ട് ടേപ്പ് ഒട്ടിച്ചശേഷം പറിച്ചെടുത്തതുമൂലം നെഞ്ചിന്റെ ഭാഗത്തെ തൊലിവരെ വിട്ടുപോയിരുന്നുവെന്നും കാലിലും ദേഹത്തും പരുക്കുണ്ടായിരുന്നുവെന്നും തെളിഞ്ഞു. ഇതോടെയാണ് കയ് ല ഹോൾസൺ ഡോർഫി(24) ഡൊമിനിക്ക് ലൂയിസ് (28) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തത്.

കുട്ടിയെ മാരകമായി പരുക്കേൽപിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ്. ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.അറസ്റ്റ് ചെയ്ത കയ് ലയെ ഡിസംബർ 8 നും ഡൊമിനിക്കിനെ നവംബർ 30നും കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ സംസ്ക്കാര ചടങ്ങുകൾ കുടുംബാംഗങ്ങൾ ഗോ ഫണ്ട്മി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. തന്റെ മകൾ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നു കയ് ലയുടെ മാതാവ് പറഞ്ഞു. സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും ഇവർ അഭ്യർഥിച്ചു.

മുംബൈ: ആര്യന്‍ഖാനെ ലഹരിമരുന്ന് കേസില്‍ നിന്നൊഴിവാക്കാന്‍ ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്‌ലാനി സാക്ഷിയായ കെ.പി. ഗോസാവിയ്ക്ക് 50 ലക്ഷം രൂപ നല്‍കിയതായി മറ്റൊരു സാക്ഷിയായ സാം ഡിസൂസയുടെ വെളിപ്പെടുത്തല്‍. ഗോസാവിയുടെയും പൂജയുടെയും കൂടിക്കാഴ്ചയ്ക്ക് താന്‍ ഇടനിലക്കാരനായിരുന്നു, ഗോസാവി കബളിപ്പിക്കുകയകണെന്ന് മനസിലായതോടെ താന്‍ മുന്‍കൈയെടുത്ത് പണം പൂജയ്ക്ക് തിരികെ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഈ ഇടപാടില്‍ എന്‍. സി. ബി. യുടെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാംഖഡെയ്ക്ക് പങ്കില്ലെന്നും സാം ഡിസൂസ വ്യക്തമാക്കി.

സമീര്‍ സര്‍ എന്നപേരില്‍ ഒരു നമ്പര്‍ ഗോസാവി മൊബൈലില്‍ സേവ് ചെയ്തിരുന്നു, ഇത് സമീര്‍ വാഖഡെയുടെ നമ്പര്‍ ആണെന്നാണ് പറഞ്ഞിരുന്നത്. ​ഗോസാവിക്ക് തങ്ങളുടെ മുന്നില്‍വെച്ച് ആ നമ്പരില്‍ നിന്ന് നിരന്തരം കോളുകള്‍ വരികയും സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രൂകോളറില്‍ പരിശോധിച്ചപ്പോള്‍ ആ നമ്പര്‍ ഗോസാവിയുടെ ബോഡിഗാര്‍ഡായ പ്രഭാകറിന്റെ നമ്പര്‍ ആണെന്ന് കണ്ടെത്തി. ഇതോടെ ഗോസാവി പറ്റിക്കുകയാണെന്ന് മനസിലായി. പിന്നീട് ഗോസാവിക്ക് പണം കൈമാറിയെന്ന കാര്യമറിഞ്ഞതോടെ മണിക്കൂറുകള്‍ക്കകംതന്നെ താന്‍ സമ്മര്‍ദം ചെലുത്തി ആ പണം തിരികെ നല്‍കുകയായിരുന്നുവെന്നും ഇതിലൊന്നും സമീര്‍ വാംഖഡെയ്ക്ക് പങ്കില്ലെന്നും സാം ഡിസൂസ പറഞ്ഞു. സമീര്‍വാംഖഡെയുമായി ബന്ധമുണ്ടെന്ന വ്യാജേന ഗോസാവിയാണ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ലഹരിമരുന്ന് വിതരണക്കാരനായിരുന്നുവെന്ന ആരോപണങ്ങളും സാം ഡിസൂസ നിഷേധിച്ചു. നേരത്തേ ലഹരിമരുന്ന്‌ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കിട്ടിയപ്പോള്‍ എന്‍.സി.ബി.യെ അറിയിച്ചിട്ടുണ്ടെന്നും ചില സുഹൃത്തുക്കള്‍ വഴിയാണ് പൂജ ദദ്‌ലാനിയെ പരിചയപ്പെട്ടിട്ടുള്ളതെന്നും ഡിസൂസ വ്യക്തമാക്കി.

സൗത്ത് ഇന്ത്യന്‍ ആരാധകരുടെ പ്രിയതാരങ്ങളില്‍ ഒരാളാണ് വിജയ് സേതുപതി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ആള്‍ക്കൂട്ടത്തില്‍ ഒരാളായി സിനിമയില്‍ അഭിനയം കുറിച്ച താരം തന്റെ അഭിനയ മികവ് കൊണ്ടും കഠിനാധ്വാനം കൊണ്ടും തമിഴ് സിനിമയിലെ പ്രശസ്ത നടന്മാരില്‍ ഒരാളായി മാറുകയായിരുന്നു.

തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്.എന്നാല്‍ ഇന്നലെ ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു കേട്ടത്. ബംഗൂളൂരു എയര്‍പോര്‍ട്ടില്‍ വച്ച് വിജയ് സേതുപതിയെ ഒരു അഞ്ജാതന്‍ ആക്രമിക്കുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാസ്റ്റര്‍ ഷെഫ് ഷൂട്ടിങിനായി ബംഗുളൂരു എയര്‍പോര്‍ട്ടില്‍ എത്തിയ വിജയ് സേതുപതിയെ അഞ്ജാതന്‍ പുറകില്‍ നിന്ന് ആക്രമിക്കുകയായിരുന്നു.

പുറകില്‍ നിന്ന് ഓടി വച്ച അജ്ഞാതന്‍ വിജയ് സേതുപതിയെ ചാടി ചവിട്ടുകയായിരുന്നു. എന്നാല്‍ വിജയ് സേതുപതിക്ക് അടുത്തായി നിന്ന ബോഡിഗാര്‍ഡ്‌സിനാണ് ഈ ചവിട്ട് ഏറ്റത്. ഈ ദൃശ്യങ്ങളായിരുന്നു വൈറലായത്.

എന്നാല്‍ എന്താണ് അവിടെ സംഭവിച്ചതെന്നും മറ്റും വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ഇപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ എത്തിയിരിക്കുകയാണ്. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ വിജയ് സേതുപതിയോട് മദ്യപിച്ച ഒരു യുവാവ് സെല്‍ഫി ആവശ്യപ്പെടുകയായിരുന്നു.

യുവാവ് മദ്യപിച്ചതിനാല്‍ സെല്‍ഫി എടുക്കാന്‍ വിജയ് സേതുപതി തയ്യാറായില്ല. ഇതില്‍ പ്രകോപിതനായ യുവാവ് വിജയ് സേതുപതിയെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. കൂടാതെ വിജയ് സേതുപതിയെ ഇയാള്‍ തെറി വിളിക്കുകയും ചെയ്തു.

എന്നാല്‍ ഇയാള്‍ക്ക് എതിരെ വിജയ് സേതുപതി പോലീസില്‍ പരാതി നല്‍കിയിട്ടില്ല. വിഷയം സംസാരിച്ചു തീര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

RECENT POSTS
Copyright © . All rights reserved