കൂടത്തായി കൊലപാതക കേസ് പ്രതി ജോളിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റ് കേസുകളിൽ ജാമ്യം അനുവദിക്കാത്തതിനാൽ ജോളിക്ക് പുറത്തിറങ്ങാൻ കഴിയില്ല. കൊലപാതക പരമ്പരയിലെ അന്നമ്മ തോമസ് വധക്കേസിലാണ് ജാമ്യം ലഭിച്ചത്. നേരത്തെ സിലി വധക്കേസിലും ജോളിക്ക് ജാമ്യം ലഭിച്ചിരുന്നു.
കൂടത്തായി പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിന് എതിരെയുളള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായാത്. അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയിൽ മാത്യു, സിലി, സിലിയുടെ മകൾ രണ്ടര വയസുകാരി ആൽഫൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അമ്മയെ ഷാളു കൊണ്ട് കെട്ടിത്തൂക്കിയതിനു പിന്നാലെ മകന്‍ തൂങ്ങിമരിച്ചു. വൈക്കം ചെമ്ബ് മത്തുങ്കല്‍ ആശാരിത്തറയില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ 70 വയസുള്ള കാര്‍ത്ത്യായനിയാണ് കൊല്ലപ്പെട്ടത്.
ല്‍പ്പത്തിയഞ്ച് വയസുള്ള മകന്‍ ബിജുവാണ് അമ്മയെ കട്ടിലില്‍ ഷാളു കൊണ്ട് കഴുത്തു ഞെരുക്കി കൊന്നത്. അമ്മയെ കൊന്നതിനു പിന്നാലെ ബിജു തൂങ്ങിമരിക്കുകയും ചെയ്തു. പണിക്കു പോയ സിജു ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. അടുത്ത മുറിയില്‍ തന്നെ ബിജുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
മൃതദേഹങ്ങള്‍ കണ്ട് സിജു അലമുറയിട്ടതു കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസും ഉടന്‍ തന്നെ സ്ഥലത്തെത്തി. പക്ഷേ,അപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. അഞ്ച് മക്കള്‍ ഉള്‍പ്പെടുന്ന കുടുംബമായിരുന്നു ഇത്. വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ആയിരുന്നു കുടുംബം മുന്നോട്ട് പോയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ബിജു മദ്യത്തിനടിമ ആയിരുന്നു.
തുടര്‍ന്ന്പണിക്ക് പോകുന്നതും നിര്‍ത്തി. വീട്ടുമുറ്റത്തു നിന്ന മരം കഴിഞ്ഞയിടെ വെട്ടി വിറ്റിരുന്നു. ഇതിന്റെ പണം അമ്മയോട്ബിജു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പണം നല്‍കാന്‍ അമ്മ തയ്യാറാകാതിരുന്നത് കൊലപാതകത്തിലേക്ക് നയിച്ചെന്നാണ്കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. ബിജു മദ്യത്തിന് അടിമപ്പെട്ടതോടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുകയായിരുന്നു.
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഡിനി ഡാനിയേല്‍. പരമ്പരകളിൽ വില്ലത്തിയായും നായികയായുമൊക്കെ തിളങ്ങിയ നടിയെ കുറിച്ച് ഇപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.
ഡിനിയും ലിവിങ് ടുഗെദര്‍ പാര്‍ട്നെര്‍ വിനയനും പോക്‌സോ കേസില്‍ കുടുങ്ങിയിരിക്കുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കൂടാതെ ഇനി ഇരുവരും കേരളത്തില്‍ വന്നാല്‍ ഉടന്‍ തന്നെ അറസ്റ്റിലാകും, നടിക്കും പാര്‍ട്നര്‍ക്കുമെതിരെ പൊലീസ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
പക്ഷെ നടി ഡിനി ഡാനിയേലിനെതിരെ പെണ്‍കുട്ടിയുടെ മാതാവ് ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ കഴിഞ്ഞയാഴ്ച വീണ്ടും കൊച്ചി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു, പെണ്‍കുട്ടിയെ ഫോണ്‍ ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് പോലീസില്‍ പരാതി നല്‍കിയത്. ഡിനിക്ക് എതിരെ ഇതിന്റെ പേരില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കുമെന്ന് സൂചന. ഏറെ നാള്‍ മുന്‍പ് ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവിനെ അടുത്തു കൂടുകയായിരുന്നു വിനയന്‍. അതിന് വേണ്ടി തന്നെ ഡിനിയിലൂടെ ഈ സുഹൃത്ത് ബന്ധം വളര്‍ത്തിയിരുന്നു. വിനയന്റെ വീട്ടില്‍ ഒരു ദിവസം പെണ്‍കുട്ടിയും അമ്മയും എത്തിയപ്പോഴാണ് പീഡനം നടന്നത്.
കുട്ടിയുടെ മാതാവിനെയും കൊണ്ടു ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് ഡിനി പുറത്തു പോയപ്പോഴാണ് വിനയന്‍ പെണ്‍കുട്ടിയെ പീഡത്തിന് ഇരയാക്കിയത്. മകളെ തനിച്ചാക്കി പോകാന്‍ മടിച്ച മാതാവിനെ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു ഡിനി. പീഡനത്തിന് സഹായിക്കാനായിരുന്നു മാതാവുമായി ഡിനി പുറത്ത് പോയത്. എന്നാല്‍ തന്ത്രപരമായി’കൊച്ച് ഉറങ്ങിക്കോട്ടെ…ഇന്നലെ ലേറ്റ് ആയിട്ടല്ലേ വന്നത്..അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മള്‍ക്ക് പെട്ടെന്ന് പോയി വരാലോ? ഇച്ച (വിനയന്‍) ഇവിടെയുണ്ടല്ലോ? എന്നാണ് ഡിനി പറഞ്ഞിരുന്നതും. കുട്ടി അമ്മയോട് സംഭവത്തെക്കുറിച്ച് കുറിച്ചു തുറന്ന് പറഞ്ഞിരുന്നില്ല. മൂന്നാഴ്‌ച്ചയോളം പെണ്‍കുട്ടി സ്‌കൂളില്‍ പോയതുമില്ല.
പരീക്ഷയുടെ റിവിഷനാണെന്നാണ് വീട്ടില്‍ പറഞ്ഞത്.. തുടര്‍ന്ന് സ്‌കൂളില്‍ പോയ പെണ്‍കുട്ടി അദ്ധ്യാപകരോട് പീഡന വിവരം തുറന്നു പറയുകയായിരുന്നു, ഇതോടെയാണ് സീരിയല്‍ താരത്തിന്റെ വീട്ടില്‍ വച്ചു നടന്ന പീഡനകഥ പുറം ലോകം അറിഞ്ഞത്.
കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കടല്‍ തീരത്ത് നിന്ന് കണ്ടെത്തി. തളിക്കുളം തമ്പാന്‍ കടവ് ഇസ്‌കാക്കിരി ഗണേശന്റെ മകള്‍ നന്ദനയുടെ (15) മൃതദേഹമാണ് കണ്ടെത്തിയത്.
തളിക്കുളം സ്‌നേഹതീരം പാര്‍ക്കിന് സമീപത്തെ കടല്‍ഭിത്തിക്ക് ഇടയില്‍ നിന്നാണ് ബുധനാഴ്ച രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ വീട്ടില്‍ നിന്നും നന്ദനയെ കാണാതാവുകയായിരുന്നു.
ആഭരണങ്ങള്‍ മുഴുവന്‍ അഴിച്ചുവെച്ചാണ് നന്ദന വീട്ടില്‍ നിന്ന് പോയത്. പിതാവിന്റെ മദ്യപാനത്തെ തുടര്‍ന്നാണ് മരിക്കുന്നത് എന്ന് എഴുതി വെച്ച കുറിപ്പ് ഡയറിയില്‍ നിന്ന് പൊലീസ് കണ്ടെത്തി. തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് നന്ദന.
ഉത്തർപ്രദേശിലെ ഹത്രാസിൽ കുട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരാവുന്നത് നിരഭയ കേസിൽ ഹാജരായ അഭിഭാഷക സീമ കുശ്വാഹ
എന്റെ പോരാട്ടം ഹത്രാസിലെ മകൾക്കു വേണ്ടിയാണ്, അവൾക്കു നീതി ലഭ്യമാക്കാൻ. അതുപോലെ സ്ത്രീസുരക്ഷയിൽ ശക്തമായ നിയമങ്ങൾ ഉരുത്തിരിയുന്നതിനുമെന്ന് അഭിഭാഷക സീമ കുശ്വാഹ പറഞ്ഞു.
ഡൽഹിയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ ഇരയ്ക്കും ഇരയുടെ കുടുംബത്തിനും നീതി നേടി കൊടുത്ത സീമ കുശ്വാഹയ്ക്ക് വീണ്ടും പ്രതീക്ഷകൾ ഏറെയാണ്.
ഇന്നലെ അലഹബാദ് ഹൈക്കോടതിയിലെ പ്രത്യേക ലക്‌നൗ ബെഞ്ചിനു മുന്നിൽ ഹത്രാസിലെ കുടുംബത്തിനു വേണ്ടി സീമ കുശ്വാഹ തന്റെ വാദം തുടങ്ങി.
കേസ് യുപിക്ക് പുറത്തേക്ക് മാറ്റണമെന്നും സിബിഐ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്നും സീമ ആവശ്യപ്പെട്ടു. അതിനൊപ്പം പെൺകുട്ടിയുടെ കുടുംബത്തിന് ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്നും.
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും പ്രാദേശികരാഷ്ട്രീയ പ്രശ്നങ്ങൾ മാത്രമാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ്. ആറ്റിങ്ങൽ എംപിയും കോൺഗ്രസ് നേതാവുമായ അടൂർ പ്രകാശിന് സിപിഎം ആരോപിക്കുന്നത് പോലെ കൊലയിൽ പങ്കില്ല എന്നാണ് പൊലീസിന്റെ നിഗമനം. കൂടുതൽ പ്രതികളുണ്ടാകാൻ സാധ്യതയില്ലെന്നും അന്വേഷണസംഘം പറയുന്നു. തിരുവോണത്തിന്റെ തലേദിവസമാണ് സിപിഎം പ്രവർത്തകരായ ഹഖ് മുഹമ്മദിനേയും മിഥിലാജിനേയും കുത്തിക്കൊലപ്പെടുത്തിയത്. പിന്നിൽ കോൺഗ്രസ് ആണെന്നും ഉന്നത രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സിപിഎം ആരോപിക്കുന്നു. എന്നാൽ പ്രാദേശിക രാഷ്ട്രീയവൈരാഗ്യമാണ് കാരണം എന്ന് പറഞ്ഞാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കുന്നത് എന്ന് റിപ്പോർട്ട്.
പ്രതികൾ കോന്നിയിലേയ്ക്ക് പോകാൻ ശ്രമിച്ചത്, കോന്നി കൂട്ടുപ്രതിയായ ശ്രീജയുടെ നാടായതുകൊണ്ടാണെന്നും ഇതിൽ അടൂർ പ്രകാശിന്റെ പങ്ക് സംശയിക്കാൻ തെളിവില്ലെന്നുമാണ് പൊലീസ് പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് പരിപാടിക്കിടെയുണ്ടായ സംഘർഷമുണ്ടാക്കിയ വൈരാഗ്യം ഇരു വിഭാഗങ്ങൾ തമ്മിൽ ഇടയ്ക്കിടെ ഏറ്റുമുട്ടലുകൾക്ക് കാരണമായിരുന്നു. ഏപ്രിലിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഫൈസലിനെ വെട്ടിയത് സംഘർഷം മൂർച്ഛിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഹഖിന്റേയും മിഥിലാജിന്റേയും കൊലപാതകം എന്നാണ് പൊലീസിന്റെ നിഗമനം. റൂറൽ എസ് പി, ബി അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിച്ചേക്കും.
കൈയിൽ കിട്ടിയ തോക്കിൽ നിന്ന് അബദ്ധത്തിൽ തലക്ക് വെടിയേറ്റു കുട്ടി മരിച്ചു. ജയിംസ് കെന്നത്ത് എന്ന മൂന്നു വയസ്സുകാരനാണു ദാരുണമായി മരിച്ചത്. വാഷിങ്ടൻ കൗണ്ടി ഷെറിഫ് ഓഫിസാണ് ഇതു സംബന്ധിച്ചു വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത്.
ഒക്ടോബർ 9 വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ടേബിളിന്റെ ഡ്രോയറിൽ നിന്നും ലഭിച്ച തോക്കെടുത്തു മൂന്നു വയസ്സുകാരൻ തലക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഉടനെ വീട്ടുകാർ 911 വിളിച്ചു. പൊലീസ് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.
മാതാപിതാക്കളിൽ നിന്ന് ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള ഫോൺ കോളുകൾ ലഭിക്കുമ്പോൾ എത്രയും വേഗം സംഭവ സ്ഥലത്ത് എത്തിച്ചേർന്നാലും ജീവൻ രക്ഷിക്കുക എന്നത് അസാധ്യമാണെന്നാണ് വാഷിങ്ടൻ കൗണ്ടി ഡെപ്യൂട്ടി ഷാനൻ വൈൽഡ് പറയുന്നത്.
അമേരിക്കൻ അക്കാദമി ഓഫ് പിഡിയാട്രിക്സ് പറയുന്നത് അമേരിക്കയിലെ മൂന്നിലൊരു ഭാഗം വീടുകളിൽ തോക്കുകൾ ഉണ്ടെന്നും പലപ്പോഴും അവ ഭദ്രമായി സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്താറുണ്ടെന്നുമാണ്.
2019 ൽ 241 ഷൂട്ടിംഗുകളാണ് കുട്ടികളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 100 കുട്ടികൾ മരിക്കുകയും 150 കുട്ടികൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. തോക്കെടുത്തു കുട്ടികൾ കളിക്കുന്നതു മാതാപിതാക്കൾ നിരുത്സാഹപ്പെടുത്തണമെന്നാണ് അധികൃതരുടെ അഭ്യർഥന.
ചെന്നൈ സൂപ്പര്‍ കിങ്ങ്സ് നായകന്‍ എംഎസ് ധോണിയുടെ അഞ്ച് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ 16കാരന്‍ അറസ്റ്റില്‍. ഗുജറാത്തിലെ കച്ച് സ്വദേശിയാണ് ഇയാള്‍. പോലീസ് ആണ് ഇയാള്‍ അറസ്റ്റിലായ കാര്യം അറിയിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി നടന്ന കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് തോറ്റപ്പോഴാണ് 16 കാരന്‍ ട്വിറ്ററിലൂടെ ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കി രംഗത്തെത്തിയത്.
സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ധോണിയുടെ മകള്‍ക്ക് നേരെയും ഭീഷണികള്‍ ഉയര്‍ന്നത്. കുടുംബങ്ങള്‍ക്ക് നേരെയും ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ധോണിയുടെ വീടിന് ഇരട്ടി സുരക്ഷ പോലീസ് ഏര്‍പ്പെടുത്തിയിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോടും ചെന്നൈ തോറ്റതോടെ ടീമിലെ അംഗങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
തൃശൂർ ∙ 6 ദിവസത്തിനിടെ 7 കൊലപാതകങ്ങൾ. ജില്ലയിൽ തുടരെയുണ്ടാകുന്ന ചോരക്കളികളിൽ ജനം ഭീതിയിൽ. ഒറ്റപ്പെട്ട സംഭവങ്ങൾ മുതൽ സംഘം ചേർന്നുള്ള ആക്രമണങ്ങൾ വരെ ഇതിലുണ്ട്. കഞ്ചാവ് കേസിലെ പ്രതിയെ ജയിൽ അധികൃതർ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയതാണ് ഇതിലൊരെണ്ണം. മിക്ക കേസുകളിലും പ്രതികളെ പിടികൂടിയെങ്കിലും ജാഗ്രത കൂട്ടേണ്ട സ്ഥിതിയിലാണു പൊലീസ്. സിപിഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണു കുന്നംകുളത്തു വെട്ടിക്കൊന്നത്.
രാഷ്ട്രീയ കൊലപാതകമെന്നു സിപിഎം ആരോപിക്കുന്ന കേസിൽ വ്യക്തിപരമായ തർക്കത്തെത്തുടർന്നുണ്ടായ കൊലപാതകമെന്നാണു പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. കുരിയച്ചിറയിൽ സുഹൃത്തിന്റെ കുത്തേറ്റ വനിതാ ഡോക്ടർ മുവാറ്റുപുഴ സ്വദേശിനി സോന മരണത്തിനു കീഴടങ്ങിയതും കഴിഞ്ഞ ഞായറാഴ്ചയാണ്. പ്രതിയെ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. എളനാട് പോക്സോ കേസ് പ്രതി തിരുമണി സതീഷിനെ അയൽവാസി ശ്രീജിത്ത് വെട്ടിക്കൊന്നതു നടുക്കുന്ന സംഭവമായി.
കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പൊരി ബസാറിൽ വാടകവീട്ടിൽ അഴീക്കോട് കൊട്ടിക്കൽ നടുമുറി രാജേഷ് (44) മരിച്ചതും കൊലപാതകമാണെന്നു തെളിഞ്ഞു. രണ്ടാഴ്ച മുൻപു പ്രഭാത നടത്തത്തിനിടെ കുത്തേറ്റു ചികിത്സയിലായിരുന്ന ഒല്ലൂർ ക്രിസ്റ്റഫർ നഗർ വെളപ്പാടി ശശി (60) മരിച്ചത് ഇന്നലെ. ജയിൽ അധികൃതരുടെ കസ്റ്റഡിയിൽ പ്രതി തിരുവനന്തപുരം സ്വദേശി ഷെമീർ മരിച്ചത് കൊലപാതകമാണെന്നു തെളിഞ്ഞത് വെള്ളിയാഴ്ചയാണ്. ഒടുവിൽ, ഇന്നലെ അന്തിക്കാട് മാങ്ങാട്ടുകരയിൽ കൊലക്കേസ് പ്രതിയും ബിജെപി പ്രവർത്തകനുമായ നിധിലിനെ നാലുപേർ ചേർന്നു വെട്ടിക്കൊലപ്പെടുത്തി.
ഈ വർഷം ഇതുവരെ ജില്ലയിൽ നടന്നത് 23 കൊലപാതകങ്ങൾ. 10 മാസത്തിനുള്ളിൽ സിറ്റി പൊലീസ് പരിധിയിൽ 11 കൊലപാതകവും റൂറൽ പൊലീസ് പരിധിയിൽ 12 കൊലപാതകവും റിപ്പോർട്ട് ചെയ്തു. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കിൽ 21 കൊലപാതകമാണ്. ജയിൽ കസ്റ്റഡി മരണവും ഇന്നലെ നടന്ന അന്തിക്കാട് കൊലപാതകവും ചേർത്താണ് 23 .
തൃശൂര്‍ അന്തിക്കാട് ബി.ജെ.പി. പ്രവര്‍ത്തകനും കൊലക്കേസ് പ്രതിയുമായ യുവാവിനെ പട്ടാപകല്‍ വെട്ടിക്കൊന്നു. പൊലീസ് സ്റ്റേഷനില്‍ എത്തി റജിസ്റ്ററില്‍ ഒപ്പിട്ട് വീട്ടിലേയ്ക്കു മടങ്ങുംവഴി കാറില്‍ എത്തിയ സംഘം ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.
കഴിഞ്ഞ ജുലൈയില്‍ മുറ്റിച്ചൂര്‍ സ്വദേശി ആദര്‍ശിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായിരുന്നു നിധില്‍. ജാമ്യത്തിലിറങ്ങിയ ശേഷം അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടുമായിരുന്നു. ഇങ്ങനെ, സ്റ്റേഷനില്‍ എത്തി കാറില്‍ മടങ്ങുമ്പോഴാണ് കാരമുക്ക്…അഞ്ചങ്ങാടി റോഡിലിട്ട് കൊലപ്പെടുത്തിയത്.
നിധിലിന്റെ കാറില്‍ അക്രമികളുടെ കാര്‍ ഇടിച്ചു. കാറില്‍ നിന്ന് ഇറങ്ങിയോടാന്‍ നിധില്‍ ശ്രമിക്കുന്നതിനിടെ അക്രമി സംഘം പിന്‍തുടര്‍ന്ന് വെട്ടിവീഴ്ത്തി. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് സംഘം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമികള്‍ കാറുപേക്ഷിച്ച് സ്ഥലംവിട്ടു. കാര്‍ വാടകയ്ക്കെടുത്തതാണെന്ന് പൊലീസ് കണ്ടെത്തി. നിധിലിന്‍റെ സഹോദരനും ആദര്‍ശ് കൊലക്കേസില്‍ പ്രതിയാണ്. ഇപ്പോഴും ജാമ്യം കിട്ടിയിട്ടില്ല. ആദര്‍ശ് കൊലക്കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്നായിരുന്നു നിധിലിനെതിരായ കുറ്റം. ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട നിധിലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.