തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സിലിക്കോണ്‍ ഒയാസീസിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. അവിവാഹിതനാണ്.മാതാവ്: സുബൈദ. ഫാസില ഷെറിന്‍, ജംഷീന, ഗയാസ് എന്നിവര്‍ സഹോദരങ്ങളാണ്.
തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സിലിക്കോണ്‍ ഒയാസീസിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. അവിവാഹിതനാണ്.മാതാവ്: സുബൈദ. ഫാസില ഷെറിന്‍, ജംഷീന, ഗയാസ് എന്നിവര്‍ സഹോദരങ്ങളാണ്.
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ മാർച്ച മൂന്നിന് നടപ്പാക്കുമെന്ന് പുതിയ മരണ വാറണ്ട്. തിഹാർ ജയിൽ അധികൃതര്‍, നിർഭയയുടെ മാതാവ് എന്നിവരുടെ ഹർജി പരിഗണിച്ച് ഡൽഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറണ്ട് പുറത്തിറക്കിയത്. മാർച്ച് മൂന്നിന് രാവിലെ ആറുമണിക്ക് വധശിക്ഷ നടപ്പാക്കണമെന്നാണ് പുതിയ മരണ വാറണ്ടിൽ പറയുന്നത്.
മരണ വാറണ്ട് പുറപ്പെടുവിച്ച കോടതിയുടെ നടപടിയിൽ സന്തോഷമുണ്ടെന്ന് നടപികൾക്ക് പിന്നാലെ നിർഭയയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, പ്രതികളില്‍ ഒരാളായ പവൻകുമാറിർ ഇതുവരെ ദയാഹർജി ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നതാണ് ശിക്ഷ നടപ്പാക്കുന്നതിന് മുന്നിലുള്ള മറ്റൊരു പ്രതിസന്ധി. നിയമനടപടികൾ പൂർത്തിയാക്കാൻ നേരത്തെ ഡൽഹി ഹൈക്കോടതി പ്രതികൾക്ക് ഏഴ് ദിവസത്തെ സമയം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിൽ പവൻകുമാറിന്റെ നിലപാട് കോടതി കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ രണ്ടുതവണ പരിഗണിച്ചപ്പോഴും പ്രതി പവൻകുമാർ അഭിഭാഷകനെ നിയോഗിച്ചിരുന്നില്ല. ഇതോടെയാണ് പ്രതിയുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കോടതി നിലപാടെടുത്തത്. അവസാനം വരെ പ്രതികൾക്ക് നിയമസഹായത്തിന് അവകാശമുണ്ടെന്നായിരുന്നു ഇതിന് കോടതി നൽകിയ വിശദീകരണം. പവൻകുമാറിന് നിയമ സഹായത്തിനായി ഡൽഹി ലീഗൽ സർവീസ് അതോറിറ്റിയിലെ അഡ്വ. രവി ഖാസിയെ അഭിഭാഷകനായി കോടതി നിയമിക്കുകയും ചെയ്തിരുന്നു.
കന്നഡ പിന്നണി ഗായിക സുശ്മിത (26)യെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ബെംഗളൂരു അന്നപൂർണേശ്വരി നഗറിലെ വീട്ടിനുള്ളിലാണ് സുശ്മിതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് സുശ്മിത ജീവനൊടുക്കിതെന്ന് ബന്ധുക്കൾ ആരോപിച്ചു.
മരിക്കുന്നതിന് മുമ്പ് താൻ ജീവനൊടുക്കാൻ പോവുകയാണെന്ന് കാണിച്ച് അമ്മയ്ക്ക് സുശ്മിത വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. മണ്ഡ്യ സ്വദേശിനിയായ സുസ്മിത അഞ്ച് വർഷം മുൻപാണ് ചലച്ചിത്രമേഖലയിൽ സജീവമായത്. ഹാലു, ശ്രീസമന്യ തുടങ്ങിയ ചിത്രങ്ങളിൽ സുശ്മിത ഗാനമാലപിച്ചിട്ടുണ്ട്.
ശരത് കുമാർ ആണ് ഭർത്താവ്. സുശ്മിതയുടെ മരണ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ചലച്ചിത്രലോകം. സംഭവത്തിൽ അന്നപൂർണ്ണേശ്വരി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
യുഎഇയില്‍ തീപിടുത്തത്തിൽ മലയാളി യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ പുത്തന്‍കാവ് എ.ജി നൈനാന്റെ മകന്‍ അനില്‍ നൈനാന്‍ (32) ആണ് മരിച്ചത്. തീപിടുത്തത്തില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റാണ് അനിൽ മരിച്ചത്.
അനിലും നീനുവും നാല് വയസുള്ള മകനൊപ്പം ഉമ്മുല്‍ ഖുവൈനിലെ അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
അപ്പാര്‍ട്ട്മെന്റിലെ ഇടനാഴിയില്‍ ഉണ്ടായിരുന്ന ഇലക്ട്രിക് ബോക്സില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിക്കുകയായിരുന്നു. നീനുവിന്റെ ശരീരത്തിലേക്കാണ് ആദ്യം തീപടര്‍ന്ന്.ഈ സമയം വീടിന്റെ കിടപ്പുമുറിയിലായിരുന്ന അനില്‍, ഭാര്യയുടെ നിലവിളി കേട്ടാണ് ഓടിയെത്തിയത്. ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനിലിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.പൊള്ളലേറ്റ ഭാര്യ നീനു ചികിത്സയിലാണെങ്കിലും അപകട നില തരണം ചെയ്തിട്ടുണ്ട്.
കുഞ്ഞിന്റെ മൃതദേഹം കടപ്പുറത്തെ പാറക്കൂട്ടിത്തിനിടയില്‍ കണ്ടെത്തി. ഒന്നരവയസ്സ് മാത്രമേ കുഞ്ഞിന് പ്രായമുള്ളൂ. കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. കണ്ണൂര്‍ തയ്യില്‍ കടപ്പുറം റോഡില്‍ കടല്‍ഭിത്തിക്ക് സമീപമാണ് സംഭവം.
പ്രണവ്-ശരണ്യ ദമ്പതികളുടെ മകനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്നാണ് വിവരം. രാത്രി ഉറക്കി കിടത്തിയ കുട്ടിയെ രാവിലെ കാണാനില്ലായിരുന്നു. സംഭവത്തില്‍ ബന്ധുക്കളെയും നാട്ടുകാരെയും പോലീസ് ചോദ്യം ചെയ്യുകയാണ്.
ആറ്റിങ്ങലിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ആറ്റിങ്ങൽ കടുവയിൽ സ്വദേശികളായ സന്തോഷും ശാന്തികൃഷ്ണയുമാണ് മരിച്ചത്. കൊലപാതത്തിന്റെ കാരണം വ്യക്തമല്ല. മറ്റ് കുറിപ്പുകളൊന്നും കിട്ടിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് അയൽവാസികളുടെ മൊഴി കിട്ടിയതായി പൊലീസ് പറഞ്ഞു. ഇത് ഇരുവീട്ടിലും പ്രശ്നമായപ്പോൾ റസിഡൻസ് അസോസിയേഷൻ ഇടപെട്ടിരുന്നു. സംഭവത്തില്‍ ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
സന്തോഷും ശാന്തികൃഷ്ണയും അയൽവാസികളാണ്. ശാന്തികൃഷ്ണയുടെ ഭർത്താവ് വിദേശത്താണ്. രണ്ട് മക്കളും പഠിക്കാൻ പോയിരുന്ന സമയത്താണ് സന്തോഷ് ശാന്തികൃഷ്ണയുടെ വീട്ടിലെത്തിയത്. സന്തോഷിന്റെ ഭാര്യയും കുട്ടികളും ബന്ധുവിട്ടീൽ പോയിരുന്നു. ശാന്തികൃഷ്ണയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം സന്തോഷ് പുതുതായി നിർമ്മിക്കുന്ന വീട്ടിൽ തൂങ്ങി മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.
വൈദികന്‍ പ്രതിയായ ബലാത്സംഗക്കേസില്‍ പോലീസിനെതിരെ പരാതിക്കാരി രംഗത്ത്. കേസ് അട്ടിമറിക്കുന്നുവെന്നാണ് ആരോപണം. സഭയ്ക്ക് പിന്നാലെ ചേവായൂര്‍ പോലീസും ചതിച്ചു. പോലീസില്‍ നിന്ന് നീതി കിട്ടിയില്ലെന്നും യുവതി പറയുന്നു. മൊഴിയെടുത്തത് മറ്റ് പ്രതികളുടെ മുന്നിവെച്ച്. വൈദികന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.
സഭയുടെ സമ്മര്‍ദ്ദം തുടരുന്നുവെന്നും പരാതിക്കാരി പറയുന്നു. അതേസമയം, ഭര്‍ത്താവും കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചു. ബിഷപ്പിന്റെ പേര് പറഞ്ഞതോടെയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നത്. കേസ് രണ്ടായി രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തി. പണം നല്‍കാത്തതിനാല്‍ കള്ളക്കേസ് കൊടുത്തെന്നും ആരോപിച്ചു.
സീറോ മലബാര്‍ സഭാ വൈദികനായ മനോജ് പ്ലാക്കൂട്ടത്തില്‍ കോഴിക്കോട്ടെ വീട്ടിലെത്തി ബലാത്സംഗം ചെയ്‌തെന്നായിരുന്നു വിദേശ മലയാളിയായ വീട്ടമ്മ പറഞ്ഞത്. 2017ല്‍ നടന്ന സംഭവം സഭയുടെയും ബിഷപ്പിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പറയാതിരുന്നതെന്നും വീട്ടമ്മ മൊഴി നല്‍കിയിരുന്നു.
ഞായറാഴ്ച വൈകുന്നേരം ഒഷിവാരയിലെ ലോഖന്ദ്വാല മാർക്കറ്റ് ഏരിയയിലെ കെട്ടിടത്തിൽ നിന്ന് ചാടി 52 കാരിയായ യുവതി ആത്മഹത്യ ചെയ്തു. മകൾ അണുനാശിനി കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് പോലീസ് പറഞ്ഞു.
സീനിയർ ഇൻസ്പെക്ടർ ദയാനന്ദ് ബംഗാർ വാക്കുകൾ എങ്ങനെ: ശശി കോമൽ സാഗറും മകൾ പ്രിയയും ഒരു പെട്ടി വളകളുമായി വഴക്കിട്ടതായും മകൾ കുടുംബാംഗങ്ങൾക്ക് മുന്നിൽ ഫിനൈൽ കഴിച്ചതായും. ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രിയയെ പ്രവേശിപ്പിച്ച് കുടുംബാംഗങ്ങൾ തിരിച്ചെത്തിയപ്പോൾ ശശിയെ വീട്ടിൽ കണ്ടെത്താനായില്ല.
അവർ തിരച്ചിൽ നടത്തിയപ്പോൾ അവളുടെ മൃതദേഹം രണ്ടാം നിലയിലെ ലെഡ്ജിൽ കണ്ടെത്തിയത്. അവർ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി മനസിലാക്കാൻ സാധിച്ചു. ആകസ്മികമായ ഒരു മരണ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, ”ബംഗാർ പറഞ്ഞു.
തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പെട്ട്തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പെട്ട് മൂന്നുപേര്‍ മരിച്ചു. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താല്‍കാലിക ജീവനക്കാരാണ് മരിച്ച വനപാലകര്‍. മൂന്നുപേര്‍ മരിച്ചു. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താല്‍കാലിക ജീവനക്കാരാണ് മരിച്ച വനപാലകര്‍.
ഫോറസ്റ്റ് വാച്ചര്‍മാരായ വേലായുധന്‍, ദിവാകരന്‍, ശങ്കരന്‍ എന്നിവര്‍ മരിച്ചു. വനമേഖലയില്‍ തീ അണയ്ക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ശനിയാഴ്ച മുതൽ ഇവിടെ കാട്ടുതീ ഉണ്ടായിരുന്നു. പ്രദേശത്ത് എത്തിപ്പെടാൻ വയ്യാത്ത വിധം കാട്ടുതീ ഇപ്പോഴും തുടരുകയാണ്.
ബജൻപുരയിൽ കുടുംബത്തിലെ 5 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചസംഭവത്തിന്റെ ദുരൂഹത ചുരുളഴിയുമ്പോൾ ഞെട്ടി വിറച്ച് ചുറ്റുമുള്ളവർ ….കുടുംബത്തിലെ അഞ്ചു പേരെയും അതി ക്രൂരമായി കൊലപ്പെടുത്തിയതിനു കാരണം കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതിന്റെ വൈരാഗ്യം…
കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് വീട്ടമ്മയെ ആണ് ആദ്യം ഇരുമ്പ് വടിയ്ക്ക് അടിച്ചു കൊന്നത്, പിന്നാലെ സ്‌കൂൾ വിട്ട് വീട്ടിൽ എത്തിയ കുട്ടികളെയും കൊന്നു.. കൊല്ലുന്നതിനു മുമ്പ് കളിക്കുകയാണെന്ന പ്രതീതി സൃഷ്ടിച്ച് മൂന്നു കുട്ടികളുടെയും കണ്ണുകൾ മൂടിക്കെട്ടി…പിന്നീട് അമ്മയെ കൊന്നതു പോലെ തന്നെ അടിച്ചു കൊന്നു. സംഭവങ്ങള്‍ അറിയാതിരുന്ന ഗൃഹനാഥനെ വൈകുന്നേരത്തോടെ തന്ത്രപൂര്‍വ്വം വീട്ടിലെത്തിച്ച് അടിച്ചു കൊന്നു. ഇവരുടെ ബന്ധുവായ 26കാരൻ പ്രഭു നാഥ് ആണ് കൊലപാതകം നടത്തിയത്.
കടം വാങ്ങിയ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടാണു കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ അനുമാനം. ശംഭു ചൗധരി (43), ഭാര്യ സുനിത (37), മക്കളായ ശിവം (17), സച്ചിൻ (14), കോമൾ (12) എന്നിവരെയാണു വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ആദ്യമൊന്നും കുടുംബത്തിലെ അഞ്ചുപേരും കൊലചെയ്യപ്പെട്ടത് ആരും അറിഞ്ഞില്ല ..ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതി നൽകിയതിനെ തുടർന്നു പൊലീസ് എത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. ആത്മഹത്യയാണ് എന്നായിരുന്നു പ്രാഥമിക നിഗമനം.
ഒളിവിലായിരുന്ന പ്രതി പ്രഭുനാഥിനെ വടക്കുകിഴക്ക് ഡൽഹിയിൽ നിന്നാണു പിടികൂടിയത്. ഇരുമ്പു വടി ഉപയോഗിച്ചാണു ശംഭു ചൗധരിയുടെ കുടുംബത്തെ ഇല്ലാതാക്കിയതെന്നു പ്രതി പോലീസിൽ കുറ്റസമ്മതം നടത്തി. ഫെബ്രുവരി മൂന്നിനാണു ശംഭുവിന്റെ വീട്ടിലെത്തിയ പ്രഭു 5 പേരെയും അതി നിഷ്ടൂരമായി കൊന്നൊടുക്കിയത് . കൊലകൾക്കു ശേഷം ഇയാൾ കോളനിയിൽനിന്നു പുറത്തുപോകുന്നത് സിസിടിവിയിൽ പതിഞ്ഞതാണു അന്വേഷണത്തിൽ വഴിത്തിരിവായത്.‘സംഭവം പുറത്തറിഞ്ഞ് 24 മണിക്കൂറിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സാധിച്ചു.
ബിഹാറിലെ സുപ്പോളെ സ്വദേശിയാണു പ്രഭു. ലക്ഷ്മി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ചില പണമിടുകാർക്കായി പണം പിരിക്കുന്ന ജോലിയും ഏറ്റെടുത്തിരുന്നു. ആറു മാസം മുമ്പാണ് ശംഭുവിൽനിന്നും പണം കടം വാങ്ങിയത്. ‘കമ്മിറ്റികളിൽ’ നിക്ഷേപിക്കാനാണ് എന്നാണു പറഞ്ഞത്. എന്നാൽ രഹസ്യമായി ഈ തുക പ്രതി ചെലവാക്കി എന്നാണു അനുമാനം ’– ഈസ്റ്റേൺ റേഞ്ച് ജോയിന്റ് കമ്മിഷണർ അലോക് കുമാർ പറഞ്ഞു.ഫെബ്രുവരി മൂന്നിനു ശേഷം ശംഭുവിന്റെ കുട്ടികൾ സ്കൂളിൽ പോയിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയ തും വഴിത്തിരിവായി . അതേ ദിവസം ശംഭുവും പ്രതിയും തമ്മിൽ ഫോണിൽ ഏഴു തവണ സംസാരിച്ചിരുന്നു… ഇതാണു പ്രഭുവിലേക്ക് അന്വേഷണം എത്തിച്ചത്.
പ്രഭു നാഥ് ശംഭുവിന്റെ വീട്ടിൽ എത്തുമ്പോൾ ഭാര്യ സുനിത ഒറ്റയ്ക്കായിരുന്നു. പണത്തെച്ചൊല്ലി ഇവർ തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഒടുവിൽ ഇരുമ്പുവടി കൊണ്ട് സുനിതയെ അടിച്ചുകൊന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇളയകുട്ടി കോമൾ ട്യൂഷൻ കഴിഞ്ഞു തിരിച്ചെത്തിയത്.അതേ ആയുധം കൊണ്ടു കോമളിനെയും പ്രഭു വകവരുത്തി. സ്കൂൾ വിട്ട് ഇതേസമയം ശിവയും സച്ചിനും എത്തി. രണ്ടുപേരെയും പ്രഭു തലക്കടിച്ചു കൊലപ്പെടുത്തി. കൊല്ലുന്നതിനു മുമ്പ് കളിക്കുകയാണെന്ന പ്രതീതി സൃഷ്ടിച്ച് മൂന്നു കുട്ടികളുടെയും കണ്ണുകൾ മൂടിക്കെട്ടിയിരുന്നു. മൃതദേഹങ്ങളെല്ലാം അകത്തിട്ട് വീടു പൂട്ടി പുറത്തിറങ്ങി. വീടിനു പുറത്തായിരുന്ന ശംഭു ചൗധരിയെ ഫോണിൽ വിളിച്ചു രാത്രി 7.30ന് തമ്മിൽ കാണാമെന്നും വാക്കു കൊടുത്തു.
വീട്ടിലെ കൊലപാതക വിവരം അറിയാതിരുന്ന ശംഭു രാത്രിയിൽ പ്രഭുവിനെ കാണുകയും രണ്ടുപേരും മദ്യപിക്കുകയും ചെയ്തു. രണ്ടുപേരും കൂടി ശംഭുവിന്റെ വീട്ടിലേക്കു തിരിച്ചു. 11 മണിയോടെ സ്വന്തം വീട്ടിലേക്ക് പ്രവേശിക്കാനൊരുങ്ങിയ ശംഭുവിനെ, പ്രഭു ആക്രമിച്ചു കൊലപ്പെടുത്തി. മൃതദേഹം മുറിയിലേക്കു മാറ്റുകയായിരുന്നെന്നും പൊലീസ് വിശദീകരിച്ചു. ബിഹാറിലെ സുപ്പോളെ ജില്ലയിൽ നിന്നുള്ള ഇ– റിക്ഷാ ഡ്രൈവറായ ശംഭു കുടുംബവുമൊത്ത് 6 മാസം മുൻപാണു ബജൻപുരയിൽ വാടകയ്ക്കു താമസമാക്കിയത്