Crime

പുല്ലൂറ്റ് കോഴിക്കടയില്‍ നാലു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മക്കളായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നയന, നാലാം ക്ലാസ് വിദ്യാര്‍ഥി നീരജ് ഭര്‍ത്താവ് വിനോദ് എന്നിവര്‍ മരിച്ച് 24 മണിക്കൂര്‍ പിന്നിട്ട ശേഷമാണ് ഭാര്യ രമ മരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ, ഭര്‍ത്താവ് മൂവരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായിരിക്കുമെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. എന്നാല്‍, റിപ്പോര്‍ട്ടിലെ ഉള്ളടക്കം പൊലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്.

രമയുടെ തലയില്‍ അടിയേറ്റ ഒരു പാടുണ്ട്. സംഭവ ദിവസം മര്‍ദ്ദനമേറ്റ് രമയുടെ ബോധം നഷ്ടപ്പെടുകയും ഇതിന് ശേഷം വിനോദ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരിക്കാം. മണിക്കൂറുകള്‍ക്ക് ശേഷം രമയ്ക്ക് ബോധം തിരിച്ച് കിട്ടുകയും ഈ സമയം ഭര്‍ത്താവിന്റെയും മക്കളുടെയും മൃതദേഹം കാണുകയും ഇവരും ആത്മഹത്യ ചെയ്തിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗനമം. കേസില്‍, ഇവരുടെ മുറിയില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യക്കുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ഞായറാഴ്ച വൈകീട്ടാണ് അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജനല്‍ക്കമ്പിയില്‍ തൂങ്ങിനിന്നിരുന്ന മകള്‍ നയനയുടെ കാലുകള്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വ്യാഴാഴ്ച രാത്രി എല്ലാവരും ഭക്ഷണം കഴിച്ചതായി പൊലീസ് കരുതുന്നുണ്ട്. പാത്രങ്ങളെല്ലാം കഴുകി വെച്ച നിലയിലായിരുന്നു. ഇവര്‍ക്കു സാമ്പത്തിക ബാധ്യതയുണ്ടായതായി ബന്ധുക്കളും പറയുന്നില്ല. ഈയിടെ സ്വര്‍ണാഭരണം വാങ്ങിയതും ചിട്ടി ലഭിച്ച തുക ഡിപ്പോസിറ്റ് ചെയ്തതായും ബന്ധുക്കള്‍ പറയുന്നു. എന്താണു സംഭവിച്ചതെന്നു പോലും ചിന്തിക്കാനാകാതെ ബന്ധുക്കളും മരണ വീട്ടിലെത്തി പകച്ചു നില്‍ക്കുന്ന കാഴ്ചയാണു കണ്ടത്.

പുല്ലൂറ്റ് കോഴിക്കടയിൽ നാലു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ തൈപറമ്പിൽ വിനോദിന്റെ മേശക്കു മുകളിൽ നിന്നു ലഭിച്ച കുറിപ്പാണിത്.മകൻ നീരജിന്റെ ചെറിയ നോട്ട് പുസ്തകത്തിൽ നിന്നു കീറിയെടുത്ത പേജിലാണ് ഇത് കുറിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് വീട്ടുകാരെ അവസാനമായി നാട്ടുകാർ കാണുന്നത്. അന്ന് ഇതുവഴി പോയ നഗരസഭ കൗൺസിലർ കവിത മധു നയനയെ വീടിനു മുന്നിൽ കണ്ടിരുന്നു. പതിവു പോലെ തലയാട്ടി ചിരിച്ചു.

വ്യാഴാഴ്ച രാത്രി എല്ലാവരും ഭക്ഷണം കഴിച്ചതായി പൊലീസ് കരുതുന്നുണ്ട്. പാത്രങ്ങളെല്ലാം കഴുകി വെച്ച നിലയിലായിരുന്നു. ഇവർക്കു സാമ്പത്തിക ബാധ്യതയുണ്ടായതായി ബന്ധുക്കളും പറയുന്നില്ല. ഇൗയിടെ സ്വർണാഭരണം വാങ്ങിയതും ചിട്ടി ലഭിച്ച തുക ഡിപ്പോസിറ്റ് ചെയ്തതായും ബന്ധുക്കൾ പറയുന്നു. എന്താണു സംഭവിച്ചതെന്നു പോലും ചിന്തിക്കാനാകാതെ ബന്ധുക്കളും മരണ വീട്ടിലെത്തി പകച്ചു നിൽക്കുന്ന കാഴ്ചയാണു കണ്ടത്.

മിടുക്കരായ രണ്ടു വിദ്യാർഥികൾ. പുല്ലൂറ്റ് കോഴിക്കടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നയനയുടെയും നീരജിന്റെയും അധ്യാപകരുടെ വാക്കുകളാണിത്. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താംക്ലാസ് പഠിച്ച നയന ഇപ്പോൾ കരൂപ്പടന്ന ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ്. മികച്ച പഠനം കാഴ്ചവെക്കുന്നതായി അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.

സഹപാഠികൾക്കും തങ്ങളുടെ സുഹൃത്തിനെ കുറിച്ചു പറയാൻ നല്ല വാക്കുകൾ മാത്രം. അവധി ദിനമാണെങ്കിലും സഹപാഠിയുടെയും കുടുംബത്തിന്റെയും മരണം അറിഞ്ഞെത്തിയ വിദ്യാർഥികൾ തേങ്ങലോടെയാണ് വീടു വിട്ടിറങ്ങിയത്. മൂന്നു ദിവസത്തെ പത്രങ്ങൾ വീടിനു മുൻപിൽ കിടക്കുന്നുണ്ടായിരുന്നു. വിനോദിന്റെ ബൈക്ക് പ്ലാസ്റ്റിക് കവർ ഇട്ടുവച്ചിരുന്നു. നീരജിന്റെ സൈക്കിളും കൃത്യമായി ഒതുക്കി വച്ചിരിക്കുകയായിരുന്നു.

കാമുകന്റെ കൂടെ പോകുന്നതിന് തടസമായ ഭര്‍ത്താവിനെ സ്വകാര്യ ഫാം ഹൗസിനു സമീപത്തെ കൃഷിയിടത്തിൽ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതി ലിജിയും കാമുകനും മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തും. സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞതിനെത്തുടര്‍ന്ന് മുംബൈയില്‍ കുടുങ്ങിയ ശാന്തന്‍പാറ കൊലപാതകക്കേസിലെ പ്രതികളായ ലിജിയെയും വസീമിനെയുമാണ് പൊലീസ് ഇന്ന് കൊച്ചിയിലെത്തിക്കുക. മതിയായ രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെയും കേരള പൊലീസ് സംഘത്തെയും മുംബൈ വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. കേസിലെ പ്രതികളായ വസീം, ലിജി എന്നിവരുമായി ശാന്തന്‍പാറ എസ്‌ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു വിമാനത്താവളത്തില്‍ എത്തിയത്.

പൊലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലായതോടെ, പിടിയിലാകാതിരിക്കാന്‍ വിഷം കഴിച്ചതിനെത്തുടര്‍ന്നു മുംബൈയില്‍ ചികിത്സയിലായിരുന്നു ഇവര്‍.കഴിഞ്ഞ വർഷമാണ് ഇടുക്കി ശാന്തന്‍പാറ പുത്തടിയില്‍ ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷിന്റെ മൃതദേഹം ഭാര്യ ലിജിയും (29) ഫാം ഹൗസ് മാനേജര്‍ വസീമും (32) ചേർന്ന് കഴിച്ചുമൂടിയത്.

12 വർഷം മുമ്പാണ് റിജോഷും ലിജിയും സ്നേഹിച്ച് വിവാഹം ചെയ്തത്. 2 വർഷം മുമ്പാണ് ആണ് റിജോഷും ഭാര്യ ലിജിയും മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്. ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്നത് റിജോഷും കൃഷിയിടത്തിലെ വിവിധ ജോലികൾ ചെയ്യുന്നത് ലിജിയും ആയിരുന്നു. 5 വർഷം മുൻപ് ആണ് ഇരിങ്ങാലക്കുട സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള ഫാം ഹൗസിൽ മാനേജരായി തൃശൂർ ഇരിങ്ങാലക്കുട, കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസീം(32) എത്തുന്നത്. അവിടെവച്ചാണ് ഇവർ തമ്മിൽ പ്രണയത്തിലായത്. വസീമും ലിജിയുമായുള്ള ബന്ധം റിജോഷ് അറിഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചത് . വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം മിക്ക ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയിരുന്നതായി സമീപവാസികൾ പറഞ്ഞിരുന്നു. ഇതോടെ റിജോഷ് സ്ഥിരം മദ്യപാനിയായി മാറുകയായിരുന്നു.

റിജോഷിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ വസീം തെളിവുകള്‍ നശിപ്പിക്കുന്നതിനും പിടിക്കപ്പെടാതിരിക്കാനും നടത്തിയത് ദൃശ്യം സിനിമയെ വെല്ലുന്ന നീക്കങ്ങളായിരുന്നു. കൊല നടത്തിയതിന് ശേഷം മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിച്ചാല്‍ പൊലീസ് അന്വേഷണം വേഗത്തില്‍ തന്നിലേക്ക് എത്തുമെന്നുറപ്പുള്ള വസീം നിർമാണത്തിലിരിക്കുന്ന മഴവെള്ള സംഭരണിയോട് ചേര്‍ന്നുള്ള കുഴിയില്‍ മൃതദേഹം ഉപേക്ഷിച്ച് കാണാത്ത വിധത്തില്‍ മണ്ണിട്ട് മൂടി. തുടര്‍ന്ന് ജെസിബി ഓപ്പറേറ്ററെ വിളിച്ച് കുഴിയില്‍ ചത്ത പശുവിനെ ഇട്ടിട്ടുണ്ടെന്നും കുറച്ച് മണ്ണ് മാത്രമേ ഇട്ടിട്ടുള്ളു ബാക്കി മണ്ണിട്ട് മൂടുവാനും ആവശ്യപ്പെട്ടു. ഇടപെടലില്‍ അസ്വാഭാവികത തോന്നാത്തതിനാലും മൃതദേഹം കുഴിയില്‍ ഇട്ടതിന്‍റെ സാഹചര്യങ്ങള്‍ ഒന്നും മനസ്സിലാകാത്ത തരത്തിലായിരുന്നു വസീമിന്‍റെ നീക്കം. തുടര്‍ന്ന് തൃശൂരിലുള്ള സഹോദരനെ വിളിച്ച് റിജോഷിന്‍റെ ഭാര്യ ലിജിയുടെ ഫോണിലേക്ക് വിളിക്കാന്‍ ആവശ്യപ്പെട്ടു.

അടുത്ത ദിവസം കോഴിക്കോട്ടുള്ള സഹോദരന്‍റെ സുഹൃത്തിന്‍റെ ഫോണില്‍ നിന്നും ലിജിയുടെ ഫോണിലേക്ക് കോളുകള്‍ വിളിപ്പിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദിച്ചപ്പോള്‍ തെളിവായി ഈ കോളുകള്‍ കാണിച്ച് റിജോഷ് തൃശൂരിൽ നിന്നും കോഴിക്കോട്ട് നിന്നും തന്നെ വിളിച്ചിരുന്നതായി ലിജി തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍, പൊലീസ് ഈ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ വസീമിന്‍റെ സഹോദരനും ഒരാൾ സഹോദരന്‍റെ സുഹൃത്തുമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സഹോദരനെയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് കഥ ക്ലൈമാക്‌സിൽ എത്തിച്ച് വസീം കുറ്റസമ്മതം നടത്തി വീഡിയോസന്ദേശം അയച്ചത്.

ക്രൂര കൊലപതകത്തിനടുവിൽ എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭര്‍ത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പോലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല്‍ ലിജിയേയും ഇവരുടെ വീടിന് സമീപത്തുള്ള സ്വകാര്യ റിസോര്‍ട്ടിലെ മാനേജറായ വസീമിനെയും കാണാതായതോടെ ബന്ധുക്കള്‍ക്ക് സംശയമായി. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ റിസോര്‍ട്ടിലെ ഫാമിന് സമീപം കുഴിയെടുത്തതായി കണ്ടെത്തിയത്. ഇത് കുഴിച്ചു നോക്കിയപ്പോള്‍. ചാക്കില്‍ കെട്ടിയ നിലയില്‍ റിജോഷിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം പാതി കത്തിച്ച ശേഷമാണ് കുഴിച്ചിട്ടത്.

ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത കോട്ടപ്പുറം കല്ലറയ്ക്കല്‍ ടെല്‍വിന്‍ തോംസന്റെ ഭാര്യ ടാന്‍സി (26) യുടെ മരണത്തിലെ കുരുക്കഴിയ്ക്കാന്‍ പൊലീസ് ശ്രമങ്ങള്‍ ആരംഭിച്ചു. മരണത്തിലെ ദുരൂഹതകള്‍ പൂര്‍ണ്ണമായും മാറ്റാന്‍ അമ്മയേയും അച്ഛനേയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഭര്‍തൃവീട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്ന യുവതി എന്തിന് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. യുവതി ആത്മഹത്യ ചെയ്തത് കടുത്ത മാനസിക വിഷമത്തിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗർഭപാത്രം നീക്കം ചെയ്തതിലെ വിഷമം മൂലമാണ് ആത്മഹത്യ ചെയ്തത് എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് എത്തി നിൽക്കുന്നത്. ഗര്‍ഭപാത്രം ഇല്ലാതിരുന്നിട്ടും ഏത് സാഹചര്യത്തിലാണ് വിവാഹം കഴിക്കാന്‍ ടാന്‍സി തയ്യാറായതെന്നതിലും ദുരൂഹതകള്‍ ഏറെയാണ്. ഈ ദുരൂഹതകള്‍ നീക്കനാണ് പൊലീസിന്റെ ശ്രമം.

കടുത്ത രക്ത സ്രാവത്തെ തുടർന്ന് യുവതി മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹത്തിന് മുൻപ് ഗർഭാശയം സർജറി ചെയ്ത് എടുത്ത് കളഞ്ഞിരുന്നു. ഇക്കാര്യം മറച്ച് വച്ചായിരുന്നു ടെൽവിനുമായി വിവാഹം നടത്തിയത്. വിവാഹ ശേഷം ഭർത്താവ് ടെൽവിന്റെയും വീട്ടുകാരുടെയും സ്നേഹ പ്രകടനങ്ങൾ കണ്ടപ്പോൾ ഏറെ മാനസിക വിഷമത്തിലാവുകയും അവരെ താൻ ചതിക്കുകയായിരുന്നു എന്ന തോന്നൽ വന്നതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാവാം എന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഗർഭാശയം എടുത്ത് കളഞ്ഞിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് . ഇതിനാലാണ് ഇത്തരത്തിൽ ഒരു നിഗമനത്തിൽ പൊലീസ് എത്തി നിൽക്കുന്നത്. ടാൻസി ആത്മഹത്യ ചെയ്യാൻ മറ്റ് കാരണങ്ങൾ ഇല്ലാ എന്നും പൊലീസ്പറയുന്നു . എന്നാൽ അന്വേഷണം ഇനിയും തുടരുമെന്നും പോലീസ് അറിയിച്ചു.

നവംബർ 20 നായിരുന്നു ടാൻസിയുടെയും ടെൽവിൻ തോസന്റെയും വിവാഹം നടന്നത് . ആർഭാടപൂർവ്വമായിരുന്നു വിവാഹ ചടങ്ങുകൾ . വിവാഹം കഴിഞ്ഞ് ടാൻസി വളരെ വിഷമത്തിലായിരുന്നു. എന്നാൽ ഭർതൃവീട്ടിൽ നിന്നും യാതൊരു ബുദ്ധിമുട്ടുകളും ടാൻസി നേരിട്ടിരുന്നില്ല . ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപ് ടാൻസി തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നും വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു . എന്തു കൊണ്ടാണ് വിവാഹ ഫോട്ടോകൾ ഡിലീറ്റ് ചെയ്തത് എന്നതിലും വ്യക്തതയുണ്ടായിരുന്നില്ല . ആത്മഹത്യ ചെയ്യാൻ നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചിരുന്നു എന്ന സൂചനയാണ് ഇത് നൽകിയത്.

പൗലോസും കുടുംബവും പൊതുവേ അയൽക്കാരുമായി അടുപ്പം കുറവായിരുന്നു. ഏറെനാളായി കുവൈറ്റിലായിരുന്നു പൗലോസ്. നാട്ടിലെ അറിയപ്പെടുന്ന വ്യക്തിയുമായിരുന്നു . ലക്ഷകണക്കിന് സ്വത്തിന് ഉടമ കൂടിയാണ് പൗലോസ്. മൂത്തമകളെ വിവാഹം കഴിച്ചയച്ചത് ഇരുമ്പനത്തായിരുന്നു. മാഞ്ഞാലി ഭാഗത്ത് ആറിന്റെ കരയിലായി 7 ഏക്കറോളം വസ്തുവകകളും പൗലോസിനുണ്ട് . ടാൻസി നഴ്സിങ് പഠിച്ചപ്പോഴും വീട്ടിലേക്ക് അധികം വരാതെ ഹോസ്റ്റലിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത് . വീട്ടുകാരുടെ അവഗണനയാണോ അതോ മറ്റെന്തെങ്കിലുമാണോ ആത്മഹത്യക്ക് കാരണം എന്നും സുഹൃത്തുക്കളും സംശയം ഉന്നയിക്കുന്നുണ്ടായിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ ആത്മഹത്യക്ക് കാരണം ഗർഭാശയം എടുത്ത് കളഞ്ഞത് മറച്ചു വച്ച് വിവാഹം കഴിച്ചതിന്റെ കുറ്റബോധമായിരിക്കാം എന്ന് തന്നെ ഉറപ്പിക്കുകയാണ് എല്ലാവരും.

ഞായറാഴ്ചയാണ് ടാൻസിയെ ആത്മഹത്യ ചെയ്ത നിലയിൽ കോട്ടപ്പുറത്തുള്ള ഭർതൃവീട്ടിൽ കണ്ടത്. പള്ളിയിൽ പോകാനായി തയ്യാറാകുകയായിരുന്ന ടാൻസിയെ ഏറെ വൈകിയും കാണാതായപ്പോൾ വാതിൽ തുറന്നു നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത് . അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു . മരണത്തിനു തലേന്നും ടാൻസി കുവൈറ്റിൽ ജോലി ചെയ്യുന്ന ഭർത്താവിനെ വിളിച്ച് സംസാരിച്ചിരുന്നു. ഈ സംസാരത്തിലും ഒരു അപാകതയും ഉണ്ടായിരുന്നില്ല . പിന്നെ എന്തായിരുന്നു ആത്മഹത്യക്ക് കാരണം എന്നതാണ് ദുരൂഹമായി ബാക്കിയായിരുന്നത് . വിവാഹം കഴിഞ്ഞിട്ട് വെറും രണ്ടര മാസമേ ആയിരുന്നുള്ളു. വിവാഹം കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞപ്പോൾ തന്നെ ഭർത്താവ് ടെൽവിൻ തോംസൻ കുവൈറ്റിലേക്ക് മടങ്ങിയിരുന്നു.

ഭർതൃവീട്ടിലും ടാൻസിക്ക് പ്രശ്‌നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ. ഒരു തവണ ഭർത്താവിനൊപ്പം കുവൈറ്റിലേക്ക് പോകാൻ ടാൻസി ഒരുങ്ങിയിരുന്നു. പക്ഷെ പാസ്‌പോർട്ടിലെ പ്രശ്‌നങ്ങൾ കാരണം നടന്നില്ല. ടാൻസി തൂങ്ങി നിൽക്കുന്നത് കണ്ട ഭർതൃമാതാവിന്റെ നിലവിളി കേട്ടാണ് അയൽക്കാർ ഓടിയെത്തുന്നതും ആശുപത്രിയിൽ എത്തിക്കുന്നതും. പക്ഷെ ഇതിന്നിടയിൽ മരണം നടന്നു കഴിഞ്ഞിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ ദുരൂഹതകൾ ഒഴിഞ്ഞിരിക്കുകയാണ്. മാതാപിതാക്കൾ സംസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നത് കുറ്റബോധം മൂലമാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ചെന്നൈ: രണ്ടാം വിവാഹവാര്‍ഷികത്തിന് കടലിലിറങ്ങി മോതിരം മാറുന്നതിനിടെ തിരയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കരയിലേക്ക് ഓടിക്കയറിയതിനാല്‍ ഭര്‍ത്താവ് രക്ഷപ്പെട്ടു. തിരയടിക്കുന്നതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് സംഘത്തിന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വിവാഹവാര്‍ഷികമാണെന്നും ആഴത്തിലേക്ക് പോവാതെ ഫോട്ടോയെടുത്തശേഷം തിരികെ കയറുമെന്നും ഇവര്‍ അറിയിച്ചു.

ചെന്നൈ പാലവാക്കം ബീച്ചില്‍ കഴിഞ്ഞദിവസം അര്‍ധരാത്രിയായിരുന്നു സംഭവം. വെല്ലൂര്‍ സ്വദേശി വിഗ്നേഷിന്റെ ഭാര്യ വേണി ഷൈലയാണ് (27) മരിച്ചത്. വെല്ലൂര്‍ സി.എം.സി. ആശുപത്രിയില്‍ നഴ്‌സായിരുന്നു. ദമ്പതിമാര്‍ക്ക് ഒരുവയസ്സുള്ള ആണ്‍കുട്ടിയുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹവാര്‍ഷികം. ഇതിന്റെ ആഘോഷത്തിനായാണ് വെല്ലൂരില്‍നിന്ന് ഇവര്‍ ചെന്നൈയിലെത്തിയത്.

അര്‍ധരാത്രിയോടടുത്തപ്പോള്‍ കേക്ക് മുറിച്ചശേഷം ഫോട്ടോയെടുക്കുന്നതിനായി വിഗ്നേഷും വേണിയും കടലിലിറങ്ങി. വെള്ളത്തില്‍നിന്ന് മോതിരം മാറുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ബന്ധുക്കളും സുഹൃത്തുക്കളും ക്യാമറയുമായി തീരത്ത് നിന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായിവന്ന വലിയ തിരയില്‍പ്പെട്ട് വേണി വെള്ളത്തിലേക്ക് വീണത്. വിഗ്നേഷ് കരയിലേക്ക് ഓടിക്കയറിയെങ്കിലും വേണിയെ കാണാതായി. പോലീസെത്തി മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലില്‍ തിരച്ചില്‍ നടത്തി. എന്നാല്‍, വേണിയെ കണ്ടെത്താനായില്ല. പുലര്‍ച്ചയോടെ യുവതിയുടെ മൃതദേഹം സമീപത്തുള്ള കൊട്ടിവാക്കം ബീച്ചില്‍ തീരത്തടിഞ്ഞു.

കൊടുങ്ങല്ലൂർ: കഴിഞ്ഞ ദിവസമാണ് തൃശ്ശൂരിനെ നടുക്കിയ കൂട്ട ആത്മഹത്യ പുറംലോകം അറിഞ്ഞത്. കോഴിക്കട ബസ് സ്റ്റോപ്പിനു പടിഞ്ഞാറ് പുഞ്ചപ്പറമ്പ് റോഡ് തൈപ്പറമ്പത്ത് വിനോദ് (46), ഭാര്യ രമ (40), മക്കളായ നയന (17), നീരജ് (9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.

ഡിസൈനറായ വിനോദിനെ മൂന്നു ദിവസമായി ജോലിസ്ഥലത്തു കാണാതായതോടെ സഹപ്രവർത്തകൻ അന്വേഷിച്ചെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്. ഇന്നലെ വൈകിട്ട് 5.45നാണു നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. മരിച്ചിട്ടു മൂന്നു ദിവസമായെന്നാണ് പൊലീസ് നിഗമനം.

വീട് അടഞ്ഞു കിടക്കുന്നതു കണ്ടപ്പോൾ സുഹൃത്തുക്കൾ മൊബൈൽ ഫോണിൽ വിളിച്ചു. അകത്ത് മൊബൈൽ ബെല്ലടിക്കുന്നുണ്ടായിരുന്നു. അയൽവാസികളോടു കാര്യം തിരക്കിയതോടെ ഇവരും ബന്ധുക്കളും എത്തി വീടിനു ചുറ്റും തിരഞ്ഞപ്പോഴാണ് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ടത്. പൊലീസെത്തി വാതിൽ തകർത്താണ് അകത്തു കയറിയത്. വിനോദിന്റെ മൃതദേഹം ഹാളിൽ ഫാനിലും മകൻ നീരജിന്റെ മൃതദേഹം ജനലിലുമാണു കാണപ്പെട്ടത്.

സമീപത്തെ രണ്ടു മുറികളിലായി രമയേയും നയനയേയും ജനലിൽ തൂങ്ങിയ നിലയിലും കണ്ടെത്തി. കൊടുങ്ങല്ലൂരിലെ സ്റ്റേഷനറി കടയിലെ ജീവനക്കാരിയാണു രമ. ഉടമ സ്ഥലത്തില്ലാത്തതിനാൽ ഒരു മാസമായി കട ഏറ്റെടുത്തു നടത്തുകയായിരുന്നു. കരൂപ്പടന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് നയന. നീരജ് ചാപ്പാറ ലേബർ എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയുമായിരുന്നു

 

കാമുകനൊപ്പം ജീവിക്കാന്‍ മക്കളെ കുളത്തിലെറിഞ്ഞ് കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും.കല്‍പ്പകഞ്ചേരി പുത്തനത്താണി ചേറൂരാല്‍പറമ്പ് പന്തല്‍പറമ്പില്‍ റഫീഖിന്റെ ഭാര്യ ആയിഷ(43)യെയാണ് ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കില്‍ ആറുമാസത്തെ അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഇവരെ ജീവപരന്ത്യം ശിക്ഷിച്ചത്.

കേസിലെ രണ്ടാം പ്രതിയും ആയിഷയുടെ കാമുകനുമായ ഓട്ടോ ഡ്രൈവര്‍ ബാവപ്പടി പുന്നത്തല കക്കാട് ഷാഫി(35)യെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി കഴിഞ്ഞ വെറുതെ വിട്ടിരുന്നു.

2013 ഡിസംബര്‍ 18നായിരുന്നു കേസിന്നാസ്പദമായ സംഭവം. ഭര്‍ത്താവ് റഫീഖ് വിദേശത്തായിരുന്ന സമയത്ത് ഓട്ടോ ഡ്രൈവര്‍ ബാവപ്പടി പുന്നത്തല കക്കാട് ഷാഫിയുമായി വീട്ടമ്മ ബന്ധം സ്ഥാപിച്ചു. ബന്ധം പ്രണയത്തിലേക്ക് വഴിമാറിയതോടെയാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും കുട്ടികള്‍ തടസ്സമാവുമെന്ന് മനസ്സിലാക്കിയാണ് കൊല്ലാന്‍ തീരുമാനിക്കുന്നത്.

അങ്ങനെയാണ് ഒമ്പതും ഏഴും പ്രായമുള്ള മക്കളെ കൊലപ്പെടുത്താന്‍ ആയിഷ തീരുമാനിക്കുന്നത്. ഒമ്പതുകാരനായ മുഹമ്മദ് ഷിബിനേയും ഏഴ് വയസുകാരിയായ ഫാത്തിമ റഫീദയേയും മദ്രസയിലേക്ക് കൊണ്ടുപോവുന്നതിനിടെ വഴിയിലുള്ള ആഴമേറിയ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു.

എന്നാല്‍ കുട്ടികളുടെ കൊലപാതക വിവരം അറിഞ്ഞതോടെ കാമുകന്‍ ഭയന്ന് പിന്മാറി. തുടര്‍ന്ന് ആയിഷ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പകര്‍ത്തിയ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബിലാണു ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചത് നടന്‍ ദിലീപിന്റെ ഹര്‍ജിയിലാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ട് ദിലീപിന്റെ അഭിഭാഷകനു കൈമാറി. ഓടുന്ന വാഹനത്തിനുള്ളില്‍ യുവനടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പു ലഭിക്കാന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം തള്ളിയ സുപ്രീം കോടതി ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ പ്രതിഭാഗത്തിന് അനുവാദം നല്‍കി.

ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കും വരെ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കാനായി ദിലീപ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിലെ നിര്‍ണായക സാക്ഷിയായ നടി രമ്യാ നമ്പീശനെയും നടനും സംവിധായകനും നിര്‍മാതാവുമായ ലാലിന്റെ ജീവനക്കാരന്‍ സുജിത്ത്, രമ്യയുടെ സഹോദരന്‍ രാഹുല്‍ എന്നിവരെ വെള്ളിയാഴ്ച വിസ്തരിച്ചു. എന്നാല്‍ പി.ടി. തോമസ് എംഎല്‍എ, സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ അവധി അപേക്ഷ നല്‍കി വിട്ടുനിന്നു.

അതേസമയം രമ്യാ നമ്പീശന്റെ സാക്ഷി വിസ്താരം പ്രത്യേക കോടതിയില്‍ പൂര്‍ത്തിയാകുമ്പോൾ പ്രോസിക്യൂഷന്‍ കൂടുതല്‍ പ്രതീക്ഷയില്‍. പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരമാണ് നടക്കുന്നത്. സിനിമ പ്രവര്‍ത്തകര്‍ അടക്കം 136 സാക്ഷികളെയാണ് ആദ്യഘട്ടം വിസ്തരിക്കുന്നത്. നടിയുടെയും ബന്ധുക്കളുടെയും വിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ആരും മൊഴി മാറ്റിയില്ല. അതിവേഗത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 90 ദിവസത്തിനുള്ളില്‍ വിചാരണ കഴിയും. കേസിലെ മുഖ്യ സാക്ഷിയും ഇരയുമായ നടിയടക്കമുള്ളവരുടെ ക്രോസ് വിസ്താരം അടുത്തയാഴ്ച ആരംഭിക്കാന്‍ കോടതി കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകനോടു നിര്‍ദ്ദേശിച്ചു.

ബി രാമന്‍പിള്ളയാണ് ദിലീപിന്റെ വക്കീല്‍. തന്റെ ആവനാഴിയിലെ അടവുകളെല്ലാം ഇരയ്‌ക്കെതിരെ വക്കീല്‍ പുറത്തിറക്കാന്‍ സാധ്യത ഏറെയാണ്. സാക്ഷിവിസ്താരം ഏഴുദിവസം പിന്നിട്ടപ്പോള്‍ പ്രോസിക്യൂഷന്‍ സാക്ഷികളാരും ഇതുവരെ കൂറുമാറിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം കേസിൽ രമ്യാ നമ്പീശന്റെ മൊഴി അതി നിര്‍ണ്ണായകമാണ്. നടിയെ ആക്രമിച്ച സംഘത്തില്‍ ദിലീപ് ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തില്‍ ബുദ്ധികേന്ദ്രം ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. നടിയെ ആക്രമിച്ച ദിവസം ദിലീപ് നടത്തിയ ഫോണ്‍ വിളികളും നടന് വിനയായി. നടി ആക്രമിക്കപ്പെട്ട ദിവസം തനിക്ക് അസുഖമാണെന്നായിരുന്നു ദിലീപ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ ദിവസം രാത്രി ദിലീപ് രാത്രി രണ്ടര മണി വരെ ഫോണില്‍ പലരോടും സംസാരിക്കുകയായിരുന്നു. നാല് പേരെയാണ് ദിലീപ് പ്രധാനമായും വിളിച്ചത്. അസുഖമായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഈ വിളികള്‍ എന്നാണ് പൊലീസിന്റെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റെ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.

13 സെക്കന്‍ഡ് മാത്രം നില നിന്ന ആ കോളായിരുന്നു ദിലീപിനെതിരായ സംശയം ബലപ്പെടാനുള്ള പ്രധാന കാരണമായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കോടതിയില്‍ പൊലീസ് നിരത്തിയ തെളിവുകള്‍ ദിലീപിന് തിരിച്ചടിയാണ്. സംഭവം നടന്ന ദിവസം രാത്രി രമ്യാ നമ്പീശന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നും കോള്‍ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് വിളിച്ചത് വെറുതേയല്ലെന്ന് തെളിവുകള്‍ നിരത്തി പൊലീസ് വാദിക്കുന്നു.

പനിയായതിനാല്‍ വിശ്രമിച്ചെന്ന് പറഞ്ഞ അന്ന് രാത്രി 12 അര വരെ ദിലീപ് പലരുമായും ഫോണില്‍ സംസാരിച്ചു. പനികാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണില്‍ സംസാരിച്ചതെന്ന ചോദ്യത്തിനും ദിലീപിന് ഉത്തരമില്ലായിരുന്നു. ആക്രമിക്കുന്നത് ക്വട്ടേഷനാണെന്ന കാര്യം പള്‍സര്‍ നടിയോട് പറഞ്ഞിരുന്നു. ക്വട്ടേഷന്‍ നല്‍കിയ ആള്‍ നിങ്ങളെ വിളിക്കും എന്നും പറഞ്ഞിരുന്നു. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോയ ഫോണ്‍കോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സമര്‍ത്ഥിച്ചത്. ദിലീപിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സുപ്രധാന വിവരം പൊലീസിന് ലഭിച്ചത്. തൃശൂരില്‍ നിന്ന് രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടതെന്നതും ദിലീപിനെ കുരുക്കിലാക്കി. അതുകൊണ്ട് തന്നെ രമ്യയുടെ മൊഴി അതിനിര്‍ണ്ണായകമാണ്.

നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പുറം കല്ലറയ്ക്കല്‍ ടെല്‍വിന്‍ തോംസന്റെ ഭാര്യ ടാന്‍സി (26) നെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ പള്ളിയില്‍ പോകാന്‍ ഒരുങ്ങുന്നതിനായി മുറിയിലേക്ക് കയറിയ ടാന്‍സി പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് ഭര്‍തൃമാതാവ് അയല്‍ക്കാരെ വിളിച്ചുവരുത്തി മുറി തള്ളിത്തുറന്നപ്പോഴാണ് ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

കുവൈറ്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ടെല്‍വിന്റെ അടുത്തേക്ക് അടുത്തമാസം പോകാനിരിക്കെയാണ് ടാന്‍സി ആത്മഹത്യ ചെയ്തത്. പുത്തന്‍വേലിക്കര ഇളന്തിക്കര പയ്യപ്പിള്ളി പൗലോസിന്റെ മകളാണ്. കഴിഞ്ഞ നവംബര്‍ 20 നായിരുന്നു ടാന്‍സിയുടെ വിവാഹം കഴിഞ്ഞത്. മൃതദേഹം പരിശോധനയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ടാന്‍സി എന്തിന് ആത്മഹത്യ ചെയ്തുവെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആത്മഹത്യാകുറിപ്പ് പോലെ തോന്നിക്കുന്ന ഡയറിക്കുറിപ്പുകള്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. “നിങ്ങളുടെ സ്നേഹം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്നേഹിക്കുന്നു…ഞാന്‍ കുറെ തെറ്റ് ചെയ്തു..ഭര്‍ത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്നേഹം മനസിലാക്കി തന്നത്. ഇതിനൊന്നുമുള്ള അര്‍ഹത എനിക്കില്ല. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്..എന്നൊക്കെയാണ് ഡയറി കുറിപ്പുകളില്‍ പറയുന്നത്.

ഞായറാഴ്ചയാണ് ടാന്‍സിയെ ഷാളില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പള്ളിയില്‍ പോകുന്നതിനായി ഒരുങ്ങാന്‍ മുറിയില്‍ കയറിയ ടാന്‍സിയെ ഏറെ നേരം കഴിഞ്ഞും ഭര്‍ത്തൃമാതാവ് അയല്‍ക്കാരെ ഇളിച്ചു വരുത്തി കതകു തുറന്നു നോക്കിയപ്പോഴാണ് ടാന്‍സിയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. കഴിഞ്ഞ നവംബര്‍ 20 നായിരുന്നു ടാന്‍സിയുടെ വിവാഹം. മരിക്കുന്നതിന്റെ തലേന്നും ടാന്‍സി കുവൈറ്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വിളിച്ച്‌ സംസാരിച്ചിരുന്നു.

വിവാഹം കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞപ്പോള്‍ തന്നെ ഭര്‍ത്താവ് ടെല്‍വിന്‍ തോംസന്‍ കുവൈറ്റിലേക്ക് മടങ്ങിയിരുന്നു. ഭര്‍തൃവീട്ടിലും ടാന്‍സിക്ക് പ്രശ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഒരു തവണ ഭര്‍ത്താവിനൊപ്പം കുവൈറ്റിലേക്ക് പോകാന്‍ ടാന്‍സി ഒരുങ്ങിയിരുന്നു. പക്ഷെ പാസ്പോര്‍ട്ടിലെ പ്രശ്നങ്ങള്‍ കാരണം നടന്നില്ല. അടുത്തമാസം ഭര്‍ത്താവിനടുത്തേക്ക് പോകാനിരിക്കെയാണ് ആത്മഹത്യാ.

അ​യ​നി​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. അ​യ​നി​ക്കാ​ട് ചെ​റി​യാ​ട​ത്ത് ല​ത​യു​ടെ മ​ക​ള്‍ ഹ​രി​ത (20) യെ​യാ​ണ് കാ​ണാ​താ​യ​ത്. ജ​നു​വ​രി 31 നു ​രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്നും കോ​ള​ജി​ലേ​ക്ക് പോ​യ​താ​ണ്. ഒ​ന്നാം വ​ര്‍​ഷ ബി ​ബി എ ​വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ഹ​രി​ത. കാ​ണാ​താ​കു​മ്ബോ​ള്‍ കാ​പ്പി ക​ള​ര്‍ ടോ​പ്പും ക​റു​ത്ത പാ​ന്‍റു​മാ​ണ് വേ​ഷം. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ള്‍ അ​റി​യാം. വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ​യ്യോ​ളി പോ​ലീ​സ് അ​റി​യി​ച്ചു. ഫോ​ണ്‍ : 0496 – 2602034.

RECENT POSTS
Copyright © . All rights reserved