കാമുകനൊപ്പം ജീവിക്കാന്‍ മക്കളെ കുളത്തിലെറിഞ്ഞ് കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും.കല്‍പ്പകഞ്ചേരി പുത്തനത്താണി ചേറൂരാല്‍പറമ്പ് പന്തല്‍പറമ്പില്‍ റഫീഖിന്റെ ഭാര്യ ആയിഷ(43)യെയാണ് ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ആറുമാസത്തെ അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഇവരെ ജീവപരന്ത്യം ശിക്ഷിച്ചത്.
കേസിലെ രണ്ടാം പ്രതിയും ആയിഷയുടെ കാമുകനുമായ ഓട്ടോ ഡ്രൈവര്‍ ബാവപ്പടി പുന്നത്തല കക്കാട് ഷാഫി(35)യെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി കഴിഞ്ഞ വെറുതെ വിട്ടിരുന്നു.
2013 ഡിസംബര്‍ 18നായിരുന്നു കേസിന്നാസ്പദമായ സംഭവം. ഭര്‍ത്താവ് റഫീഖ് വിദേശത്തായിരുന്ന സമയത്ത് ഓട്ടോ ഡ്രൈവര്‍ ബാവപ്പടി പുന്നത്തല കക്കാട് ഷാഫിയുമായി വീട്ടമ്മ ബന്ധം സ്ഥാപിച്ചു. ബന്ധം പ്രണയത്തിലേക്ക് വഴിമാറിയതോടെയാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും കുട്ടികള്‍ തടസ്സമാവുമെന്ന് മനസ്സിലാക്കിയാണ് കൊല്ലാന്‍ തീരുമാനിക്കുന്നത്.
അങ്ങനെയാണ് ഒമ്പതും ഏഴും പ്രായമുള്ള മക്കളെ കൊലപ്പെടുത്താന്‍ ആയിഷ തീരുമാനിക്കുന്നത്. ഒമ്പതുകാരനായ മുഹമ്മദ് ഷിബിനേയും ഏഴ് വയസുകാരിയായ ഫാത്തിമ റഫീദയേയും മദ്രസയിലേക്ക് കൊണ്ടുപോവുന്നതിനിടെ വഴിയിലുള്ള ആഴമേറിയ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു.
എന്നാല്‍ കുട്ടികളുടെ കൊലപാതക വിവരം അറിഞ്ഞതോടെ കാമുകന്‍ ഭയന്ന് പിന്മാറി. തുടര്‍ന്ന് ആയിഷ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പകര്‍ത്തിയ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബിലാണു ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചത് നടന്‍ ദിലീപിന്റെ ഹര്‍ജിയിലാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ട് ദിലീപിന്റെ അഭിഭാഷകനു കൈമാറി. ഓടുന്ന വാഹനത്തിനുള്ളില്‍ യുവനടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പു ലഭിക്കാന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം തള്ളിയ സുപ്രീം കോടതി ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ പ്രതിഭാഗത്തിന് അനുവാദം നല്‍കി.
ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കും വരെ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കാനായി ദിലീപ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിലെ നിര്‍ണായക സാക്ഷിയായ നടി രമ്യാ നമ്പീശനെയും നടനും സംവിധായകനും നിര്‍മാതാവുമായ ലാലിന്റെ ജീവനക്കാരന്‍ സുജിത്ത്, രമ്യയുടെ സഹോദരന്‍ രാഹുല്‍ എന്നിവരെ വെള്ളിയാഴ്ച വിസ്തരിച്ചു. എന്നാല്‍ പി.ടി. തോമസ് എംഎല്‍എ, സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ അവധി അപേക്ഷ നല്‍കി വിട്ടുനിന്നു.
അതേസമയം രമ്യാ നമ്പീശന്റെ സാക്ഷി വിസ്താരം പ്രത്യേക കോടതിയില്‍ പൂര്‍ത്തിയാകുമ്പോൾ പ്രോസിക്യൂഷന്‍ കൂടുതല്‍ പ്രതീക്ഷയില്‍. പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരമാണ് നടക്കുന്നത്. സിനിമ പ്രവര്‍ത്തകര്‍ അടക്കം 136 സാക്ഷികളെയാണ് ആദ്യഘട്ടം വിസ്തരിക്കുന്നത്. നടിയുടെയും ബന്ധുക്കളുടെയും വിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ആരും മൊഴി മാറ്റിയില്ല. അതിവേഗത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 90 ദിവസത്തിനുള്ളില്‍ വിചാരണ കഴിയും. കേസിലെ മുഖ്യ സാക്ഷിയും ഇരയുമായ നടിയടക്കമുള്ളവരുടെ ക്രോസ് വിസ്താരം അടുത്തയാഴ്ച ആരംഭിക്കാന്‍ കോടതി കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകനോടു നിര്‍ദ്ദേശിച്ചു.
ബി രാമന്‍പിള്ളയാണ് ദിലീപിന്റെ വക്കീല്‍. തന്റെ ആവനാഴിയിലെ അടവുകളെല്ലാം ഇരയ്‌ക്കെതിരെ വക്കീല്‍ പുറത്തിറക്കാന്‍ സാധ്യത ഏറെയാണ്. സാക്ഷിവിസ്താരം ഏഴുദിവസം പിന്നിട്ടപ്പോള്‍ പ്രോസിക്യൂഷന്‍ സാക്ഷികളാരും ഇതുവരെ കൂറുമാറിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം കേസിൽ രമ്യാ നമ്പീശന്റെ മൊഴി അതി നിര്‍ണ്ണായകമാണ്. നടിയെ ആക്രമിച്ച സംഘത്തില്‍ ദിലീപ് ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തില്‍ ബുദ്ധികേന്ദ്രം ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. നടിയെ ആക്രമിച്ച ദിവസം ദിലീപ് നടത്തിയ ഫോണ്‍ വിളികളും നടന് വിനയായി. നടി ആക്രമിക്കപ്പെട്ട ദിവസം തനിക്ക് അസുഖമാണെന്നായിരുന്നു ദിലീപ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ ദിവസം രാത്രി ദിലീപ് രാത്രി രണ്ടര മണി വരെ ഫോണില്‍ പലരോടും സംസാരിക്കുകയായിരുന്നു. നാല് പേരെയാണ് ദിലീപ് പ്രധാനമായും വിളിച്ചത്. അസുഖമായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഈ വിളികള്‍ എന്നാണ് പൊലീസിന്റെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റെ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.
13 സെക്കന്‍ഡ് മാത്രം നില നിന്ന ആ കോളായിരുന്നു ദിലീപിനെതിരായ സംശയം ബലപ്പെടാനുള്ള പ്രധാന കാരണമായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കോടതിയില്‍ പൊലീസ് നിരത്തിയ തെളിവുകള്‍ ദിലീപിന് തിരിച്ചടിയാണ്. സംഭവം നടന്ന ദിവസം രാത്രി രമ്യാ നമ്പീശന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നും കോള്‍ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് വിളിച്ചത് വെറുതേയല്ലെന്ന് തെളിവുകള്‍ നിരത്തി പൊലീസ് വാദിക്കുന്നു.
പനിയായതിനാല്‍ വിശ്രമിച്ചെന്ന് പറഞ്ഞ അന്ന് രാത്രി 12 അര വരെ ദിലീപ് പലരുമായും ഫോണില്‍ സംസാരിച്ചു. പനികാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണില്‍ സംസാരിച്ചതെന്ന ചോദ്യത്തിനും ദിലീപിന് ഉത്തരമില്ലായിരുന്നു. ആക്രമിക്കുന്നത് ക്വട്ടേഷനാണെന്ന കാര്യം പള്‍സര്‍ നടിയോട് പറഞ്ഞിരുന്നു. ക്വട്ടേഷന്‍ നല്‍കിയ ആള്‍ നിങ്ങളെ വിളിക്കും എന്നും പറഞ്ഞിരുന്നു. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോയ ഫോണ്‍കോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സമര്‍ത്ഥിച്ചത്. ദിലീപിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സുപ്രധാന വിവരം പൊലീസിന് ലഭിച്ചത്. തൃശൂരില്‍ നിന്ന് രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടതെന്നതും ദിലീപിനെ കുരുക്കിലാക്കി. അതുകൊണ്ട് തന്നെ രമ്യയുടെ മൊഴി അതിനിര്‍ണ്ണായകമാണ്.
നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പുറം കല്ലറയ്ക്കല്‍ ടെല്‍വിന്‍ തോംസന്റെ ഭാര്യ ടാന്‍സി (26) നെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ പള്ളിയില്‍ പോകാന്‍ ഒരുങ്ങുന്നതിനായി മുറിയിലേക്ക് കയറിയ ടാന്‍സി പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് ഭര്‍തൃമാതാവ് അയല്‍ക്കാരെ വിളിച്ചുവരുത്തി മുറി തള്ളിത്തുറന്നപ്പോഴാണ് ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
കുവൈറ്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ടെല്‍വിന്റെ അടുത്തേക്ക് അടുത്തമാസം പോകാനിരിക്കെയാണ് ടാന്‍സി ആത്മഹത്യ ചെയ്തത്. പുത്തന്‍വേലിക്കര ഇളന്തിക്കര പയ്യപ്പിള്ളി പൗലോസിന്റെ മകളാണ്. കഴിഞ്ഞ നവംബര്‍ 20 നായിരുന്നു ടാന്‍സിയുടെ വിവാഹം കഴിഞ്ഞത്. മൃതദേഹം പരിശോധനയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ടാന്‍സി എന്തിന് ആത്മഹത്യ ചെയ്തുവെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആത്മഹത്യാകുറിപ്പ് പോലെ തോന്നിക്കുന്ന ഡയറിക്കുറിപ്പുകള്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. “നിങ്ങളുടെ സ്നേഹം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്നേഹിക്കുന്നു…ഞാന്‍ കുറെ തെറ്റ് ചെയ്തു..ഭര്‍ത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്നേഹം മനസിലാക്കി തന്നത്. ഇതിനൊന്നുമുള്ള അര്‍ഹത എനിക്കില്ല. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്..എന്നൊക്കെയാണ് ഡയറി കുറിപ്പുകളില്‍ പറയുന്നത്.
ഞായറാഴ്ചയാണ് ടാന്‍സിയെ ഷാളില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പള്ളിയില്‍ പോകുന്നതിനായി ഒരുങ്ങാന്‍ മുറിയില്‍ കയറിയ ടാന്‍സിയെ ഏറെ നേരം കഴിഞ്ഞും ഭര്‍ത്തൃമാതാവ് അയല്‍ക്കാരെ ഇളിച്ചു വരുത്തി കതകു തുറന്നു നോക്കിയപ്പോഴാണ് ടാന്‍സിയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. കഴിഞ്ഞ നവംബര്‍ 20 നായിരുന്നു ടാന്‍സിയുടെ വിവാഹം. മരിക്കുന്നതിന്റെ തലേന്നും ടാന്‍സി കുവൈറ്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വിളിച്ച് സംസാരിച്ചിരുന്നു.
വിവാഹം കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞപ്പോള്‍ തന്നെ ഭര്‍ത്താവ് ടെല്‍വിന്‍ തോംസന്‍ കുവൈറ്റിലേക്ക് മടങ്ങിയിരുന്നു. ഭര്‍തൃവീട്ടിലും ടാന്‍സിക്ക് പ്രശ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഒരു തവണ ഭര്‍ത്താവിനൊപ്പം കുവൈറ്റിലേക്ക് പോകാന്‍ ടാന്‍സി ഒരുങ്ങിയിരുന്നു. പക്ഷെ പാസ്പോര്‍ട്ടിലെ പ്രശ്നങ്ങള്‍ കാരണം നടന്നില്ല. അടുത്തമാസം ഭര്‍ത്താവിനടുത്തേക്ക് പോകാനിരിക്കെയാണ് ആത്മഹത്യാ.
അയനിക്കാട് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. അയനിക്കാട് ചെറിയാടത്ത് ലതയുടെ മകള്‍ ഹരിത (20) യെയാണ് കാണാതായത്. ജനുവരി 31 നു രാവിലെ വീട്ടില്‍ നിന്നും കോളജിലേക്ക് പോയതാണ്. ഒന്നാം വര്‍ഷ ബി ബി എ വിദ്യാര്‍ഥിനിയാണ് ഹരിത. കാണാതാകുമ്ബോള്‍ കാപ്പി കളര്‍ ടോപ്പും കറുത്ത പാന്റുമാണ് വേഷം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അറിയാം. വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് പയ്യോളി പോലീസ് അറിയിച്ചു. ഫോണ്‍ : 0496 – 2602034.
ഡൽഹിയിൽ വനിത സബ് ഇൻസ്‌പെക്ടറെ സഹപ്രവർത്തകൻ വെടിവച്ചു കൊന്നു. രോഹിണി (ഈസ്റ്റ്) മെട്രോ സ്റ്റേഷനു സമീപത്തുവച്ച് ഇന്നലെ വൈകീട്ടായിരുന്നു സംഭവം. എസ്ഐ പ്രീതി അഹ്‌ലാവത് (26) ആണ് കൊല്ലപ്പെട്ടത്. വെടിവച്ച സഹപ്രവർത്തകനായ ദീപാൻഷു റാത്തി പിന്നീട് ആത്മഹത്യ ചെയ്തു.
പ്രീതിയെ ദീപാൻഷു പിന്തുടരുന്നതും മെട്രോ സ്റ്റേഷനു പുറത്തെത്തിയതും തൊട്ടടുത്തുനിന്ന് തലയിൽ വെടിവയ്ക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 2018 ബാച്ച് സബ് ഇൻസ്‌പെക്ടറായ പ്രീതി രോഹിണി സെക്ടർ 8 ൽ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
”ഈസ്റ്റ് ഡൽഹിയിലെ പട്‌പട്‌ഗൻജ് ഇൻസ്ട്രിയൽ ഏരിയ പൊലീസ് സ്റ്റേഷനിലാണ് പ്രീതിയെ പോസ്റ്റ് ചെയ്തിരുന്നത്. രാത്രി 8.30 ഓടെ സ്റ്റേഷനിൽനിന്നും ഇറങ്ങി. പ്രീതി യൂണിഫോമിൽ അല്ലായിരുന്നു. 9.30 ഓടെയാണ് മെട്രോ സ്റ്റേഷനിൽനിന്നും പുറത്തെത്തിയത്. അവിടെനിന്നും 50 മീറ്റർ നടക്കുന്നതിനിടയിലായിരുന്നു സംഭവം. വെടിയേറ്റ പ്രീതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു,” മുതിർന്ന പൊലീസ് ഓഫിസർ പറഞ്ഞു.
പ്രീതിയെ ദീപാൻഷുവിന് ഇഷ്ടമായിരുന്നെന്നും വിവാഹ അഭ്യർഥന നടത്തിയിരുന്നതായും പൊലീസ് വൃത്തങ്ങൾ പറയുന്നു. എന്നാൽ പ്രീതി വിവാഹ അഭ്യർഥന നിരസിച്ചതായും വൃത്തങ്ങൾ വ്യക്തമാക്കി.
സ്വകാര്യ ലോഡ്ജുമുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇരുവരും വിവാഹിതരും മറ്റൊരു കുടുംബം ഉള്ളവരുമാണെന്നാണ് റിപ്പോര്‍ട്ട്. സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് കുന്നത്തേട്ട് എര്‍ലോട്ടുകുന്ന് ആന്റണിയുടെയും പരേതയായ ഡെയ്‌സിയുടെയും മകന്‍ എബിന്‍ കെ.ആന്റണി (32), അരീക്കോട് തോട്ടുമുക്കം ആശാരിപറമ്പില്‍ അനീനമോള്‍ (22) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ഒരേമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മുറി ഉള്ളില്‍നിന്ന് പൂട്ടിയനിലയിലായിരുന്നു. ജോലിക്കു പോവുകയാണെന്നുപറഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് എബിന്‍ മണാശ്ശേരിയിലെ വാടകവീട്ടില്‍നിന്ന് ഇറങ്ങിയത്.വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു ഇരുവരും മുറിയെടുത്തത്. ഒരു പരീക്ഷയുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയ്ക്ക് എത്തിയതാണെന്നും മുറിവേണമെന്നുമാണ് ഇവര്‍ ലോഡ്ജ് അധികൃതരോട് പറഞ്ഞത്. മണാശ്ശേരിയിലെ കെ.എം.സി.ടി. സ്വകാര്യമെഡിക്കല്‍ കോളേജ് അനസ്ത്യേഷ്യ വിഭാഗത്തിലെ വിദ്യാര്‍ഥിനിയാണ് അനീന.
ഇതേ കോളേജിലെ അനസ്തേഷ്യവിഭാഗത്തിലെ ടെക്നീഷ്യനാണ് എബിന്‍. മൂന്നുവര്‍ഷം മുമ്പാണ് അരീക്കോട് പെരുമ്പറമ്പ് സ്വദേശി കിളിയത്തൊടി ശഹീര്‍ അനീനയെ വിവാഹം ചെയ്തത്. അനീനയെ കാണാനില്ലെന്ന പരാതിയില്‍ അരീക്കോട് പോലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതിനല്‍കിയിട്ടുണ്ട്.ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനമെന്നും ഇരുവരും കുത്തിവെച്ച് മരിച്ചെന്നാണ് സംശയമെന്നും കസബ എസ്.ഐ. വി. സിജിത്ത് പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാകുറിപ്പും ലഭിച്ചിട്ടുണ്ട്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ഇൻഷുറൻസ് പണത്തിനായി ദത്തെടുത്ത ഇന്ത്യക്കാരനായ സ്വന്തം മകനെ കൊല്ലാൻ ശ്രമിച്ച ബ്രിട്ടീഷ് ദമ്പതികളെ ഇന്ത്യയ്ക്ക് കൈമാറുക ഇല്ലെന്ന് ബ്രിട്ടീഷ് കോടതിവിധി. അമ്പത്തഞ്ചുകാരിയായ അർത്തി ദിറിനും , അവരുടെ ഭർത്താവ് കാവൽ റായ്ജാഥക്കുമെതിരെയാണ് ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് ദത്തെടുത്ത 11 വയസ്സുള്ള ഗോപാൽ സേജാനി എന്ന മകനെ 2017-ൽ കൊല്ലാൻ ശ്രമിച്ചു എന്നായിരുന്നു കേസ്. 2015 – ലാണ് ഇവർ ഗുജറാത്തിൽ ദത്തെടുക്കുന്നതിനായി എത്തിയത്. അങ്ങനെയാണ് മൂത്ത ചേച്ചിയോടും, ഭർത്താവിനോടൊപ്പം താമസിച്ചിരുന്ന ഗോപാലിനെ ദത്ത്‌എടുക്കുന്നത്. 150, 000 പൗണ്ടിന് ഒരു ഇൻഷുറൻസ് പോളിസി ഗോപാലിന്റെ പേരിൽ എടുത്തു. ഈ പോളിസി ഗോപാലിന്റെ മരണത്തോടെ മാത്രമേ ലഭിക്കുമെന്നതിനാലാണ് ആണ് അവനെ കൊല്ലാൻ ശ്രമിച്ചത്.
2017 ഫെബ്രുവരി 8ന് ഗോപാലിനെ ഒരുസംഘം ഗുണ്ടകൾ പിടിച്ചുകൊണ്ടുപോയി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഗോപാലിൻെറ സഹോദരി ഭർത്താവ് ഹർസുഖ് കർദാനിക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. പിന്നീട് ഇരുവരും ആശുപത്രിയിൽ വച്ച് മരിച്ചു. ഇരുവർക്കുമെതിരെ ഇന്ത്യയിൽ ആറോളം കേസുകളാണ് നിലനിൽക്കുന്നത്. ഇന്ത്യയുടെ അപേക്ഷയെ തുടർന്ന് 2017 ജൂണിൽ ഇവരെ ബ്രിട്ടനിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ഇവരെ ഇന്ത്യയ്ക്ക് കൈമാറുവാൻ സാധിക്കില്ല എന്ന വിധി ന്യായം ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. അങ്ങനെ കൈമാറുന്നത് ദമ്പതികളുടെ മനുഷ്യാവകാശങ്ങളെ ബാധിക്കുമെന്നാണ് കണ്ടെത്തൽ.
ഇവർക്കെതിരെ ബ്രിട്ടനിൽ തന്നെ അന്വേഷണം നടക്കും. ഇവരെ തിരികെ ഇന്ത്യയ്ക്ക് കൈമാറുകയില്ല. എന്നാൽ ഇങ്ങനെ ഇന്ത്യയോട് അന്വേഷണത്തിൽ സഹകരിക്കാതിരിക്കുന്നത് ശരിയല്ല എന്ന അഭിപ്രായങ്ങൾ പലഭാഗങ്ങളിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്.
കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പമുള്ള വിഡിയോ സിനിമാ പാട്ടിനൊപ്പം പങ്കുവച്ചു. മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. അബ്ദുൾ അലി തന്റെ ബന്ധു കൂടിയായ ജലാലുദ്ദീനെ കോഴിയെ വെട്ടാൻ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് വെട്ടിക്കൊന്നത്.
സമാനമായ 3 വിഡിയോകൾ ഇയാൾ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. അഞ്ചൽ ചന്തമുക്കിലെ ഇറച്ചിക്കടയിലെ ജോലിക്കാരായിരുന്നു ഇരുവരും.
കൊലപാതകത്തിന് ശേഷം അബ്ദുല്‍ അലി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പോസ്റ്റുമോർട്ടത്തിനു ശേഷം ജലാലുദ്ദീന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി അസമിലേക്ക് കൊണ്ടുപോയി.
മലയാളി യുവാവിനെ കാനഡയിലെ നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്സാണ് നാട്ടില്‍ വിവരം അറിയിച്ചത്. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല. കാഞ്ചിയാര്‍ പള്ളിക്കവല അമ്പാട്ടുകുന്നേല്‍ ഗോപിയുടെ മകന്‍ നിതിന്‍(25) നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
ദക്ഷിണ കാനഡയിലെ ഒന്റാറിയോ മേഖലയില്‍ താമസിക്കുന്ന നിതിനെ ബുധനാഴ്ച നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെന്നാണ് വിവരം. ബിടെക് പൂര്‍ത്തിയാക്കിയശേഷം ഉപരി പഠനത്തിനായി 3 വര്‍ഷം മുന്‍പാണ് നിതിന്‍ കാനഡയിലേക്കു പോയത്. അവിടെ പഠനത്തിനുശേഷം ജോലിയില്‍ പ്രവേശിച്ചിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അമ്മ: ബീന(നഴ്‌സ്, കട്ടപ്പന ഗവ. താലൂക്ക് ആശുപത്രി). സഹോദരങ്ങള്‍: ജ്യോതി, ശ്രുതി.
നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ ലാലിനെയും കുടുംബത്തെയും വിസ്തരിച്ചു. ഭാര്യ, അമ്മ, മരുമകന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. പി.ടി. തോമസ് എം.എല്‍.എ., നിര്‍മാതാവ് ആന്റോ ജോസഫ്, നടി രമ്യാ നമ്പീശന്‍, സഹോദരന്‍ രാഹുല്‍, ലാലിന്റെ സിനിമാ നിര്‍മാണ കമ്പനിയിലെ ജീവനക്കാരന്‍ സുജിത്ത് എന്നിവരെ കോടതി ഇന്ന് വിസ്തരിക്കും.
നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പി.ടി. തോമസ് എം.എല്‍.എ.യുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റാന്‍ സാധ്യതയും ഉണ്ട്. അതിക്രമം നേരിട്ടശേഷം നടി അഭയംപ്രാപിച്ചത് ലാലിന്റെ വീട്ടിലാണ്. അപ്പോള്‍ വീട്ടിലുണ്ടായിരുന്നവരെയാണ് കോടതി വിസ്തരിച്ചത്. പ്രതിഭാഗം അഭിഭാഷകരും സാക്ഷികളെ ക്രോസ് വിസ്താരം ചെയ്തു.
സാക്ഷിവിസ്താരം ഏഴുദിവസം പിന്നിട്ടപ്പോള്‍ പ്രോസിക്യൂഷന്‍ സാക്ഷികളാരും ഇതുവരെ കൂറുമാറിയിട്ടില്ല. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം, അതിക്രമത്തിനിരയായ നടിയുടെ സഹോദരനെയും കോടതി വിസ്തരിച്ചു.