ഡാന്‍സ് കളിച്ചുക്കൊണ്ടിരുന്ന യുവതിക്കുനേരെ വെടിയുണ്ട. ഉത്തര്‍പ്രദേശിലാണ് വിവാഹാഘോഷ വേള ദുരന്തമുഖമായത്. ഉത്തര്‍പ്രദേശിലെ ചിത്രകൂട്ട് എന്ന സ്ഥലത്താണ് സംഭവം. ഡാന്‍സ് കളിക്കുമ്പോഴാണ് വെടികൊള്ളുന്നതും യുവതി വീഴുന്നതും മറ്റൊരു ക്യാമറയില്‍ പതിഞ്ഞത്. കൂട്ടത്തില്‍ ഡാന്‍സ് കളിച്ച പെണ്‍കുട്ടിയാണ് വീഡിയോ പകര്‍ത്തിയത്.
മദ്യപിച്ച് യുവാവ് സ്റ്റേജിലെത്തിയപ്പോള്‍ യുവതി ഡാന്‍സ് നിര്‍ത്തുകയായിരുന്നു. ഡാന്‍സ് നിര്‍ത്തിയാല്‍ വെടിവെയ്ക്കുമെന്ന് യുവാവ് ആക്രോഷിച്ചപ്പോള്‍ മറ്റൊരാള്‍ സഹോദരാ എന്നാല്‍ നിങ്ങള്‍ തോക്കെടുക്കെന്നു പറയുകയായിരുന്നു. പെട്ടെന്ന് വെടിയുണ്ട മുഖത്തേക്ക് പാഞ്ഞടുത്തു. കാണികളും ബന്ധുക്കളും പെട്ടെന്ന് ഞെട്ടിത്തരിച്ചു. വെടിയുണ്ട പതിച്ചത് യുവതിയുടെ മുഖത്തായിരുന്നു.വെടിവെപ്പില്‍ വരന്റെ രണ്ട് അമ്മാവന്‍മാര്‍ക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ വീഡിയോ വൈറലായി.
ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികൾ കൊല്ലപ്പെട്ടതിൽ സന്തോഷമെന്ന് ദിശയുടെ കുടുംബം. മകള്‍ മരിച്ചിട്ട് പത്ത് ദിവസമാകുന്നു. പ്രതികളുടെ മരണത്തോടെ മകളുടെ ആത്മാവിന് ശാന്തിക്കിട്ടിയെന്ന് ദിശയുടെ അച്ഛന്‍ പറഞ്ഞു. സര്‍ക്കാരിനും പൊലീസിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും ദിശയുടെ അച്ഛന്‍ പ്രതികരിച്ചു
കേസിലെ നാല് പ്രതികളും ഏറ്റുമുട്ടലിൽ ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടെന്നാണ് പൊലീസ് അറിയിച്ചത്. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിന് ഇടയിലായിരുന്നു സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ തോക്കുപിടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് പറഞ്ഞു. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്നാണ് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു.
ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഥലം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് സംഭവ സ്ഥലം ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ഹൈദരാബാദിൽ ഇന്നലെ രാത്രി തെളിവെടുപ്പിനെത്തിച്ച് കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലായിരുന്നു പ്രതികള്‍ കൊല്ലപ്പെട്ടത്.
തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് പറയുന്നു. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സംയവും ആരോപണവും ഉയരുന്ന സാഹചര്യത്തിലാണ് പൊലീസ് സംഘം പരിശോധന നടത്തുന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് ജീവനോടെ തീയിട്ട് കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.
തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്നാണ് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു.
പൊലീസ് നടപടിയെ സംശയിച്ച് ഇതോടകംതന്നെ പ്രതികരണങ്ങള്‍ വന്നുതുടങ്ങി. ഏറ്റുമുട്ടല്‍ നടക്കാന്‍ സാധ്യതയില്ലെന്നും ഇത് പൊലീസിന്‍റെ നാടകമാണെന്നുമാണ് ആരോപണം. രാജ്യം മുഴുവന്‍ വിവാദമായ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ട സംഭവം അതീവ ഗൗരവ സംഭവമായതിനാലാണ്. അതിരാവിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള സംഘം പ്രദേശത്ത് സന്ദര്‍ശനത്തിനെത്തിയിരിക്കുന്നത്.
ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ കൊന്ന വിവരം പുറത്തുവന്നതോടെ പൊലീസിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. തെലുങ്കാനയില്‍ ഇത് രണ്ടാം തവണയാണ് സമാനമായ സംഭവം നടക്കുന്നത്. 2008 രണ്ട് പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച മൂന്ന് പേരെയാണ് അന്ന് പൊലീസ് വെടി വെച്ചു കൊന്നത്. ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത് എങ്കിലും ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്നാണ് ആരോപണം. അന്നത്തെ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത് ഇപ്പോഴത്തെ സൈബറാബാദ് കമ്മീഷണർ വി സി സജ്ജനാര്‍ ( അദ്ദേഹത്തിന്‍റെ അധികാരപരിധിയിലാണ് ദിശ സംഭവവും നടന്നത്) ആണ് എന്നതും ശ്രദ്ധേയമാണ്. വി സി സജ്ജനാര്‍ വാറംഗൽ എസ്പി ആയിരിക്കെയാണ് ആസിഡ് ആക്രമണത്തിലെ പ്രതികളെ വെടിവെച്ച് കൊന്നത് .
26കാരി കൊല്ലപ്പെട്ടതിന് ശേഷം പ്രതികള്‍ക്കെതിരെ ജനരോഷം ആളി കത്തുകയായിരുന്നു. ക്രൂരമായ കൊലപാതകം നടന്ന അതേ സ്ഥലത്ത് വെച്ച് തന്നെയാണ് ഇന്ന് പ്രതികള്‍ കൊല്ലപ്പെട്ടത്. 2008 ലും കുറ്റകൃത്യം നടന്ന സ്ഥലത്ത് വെച്ച് തന്നെയാണ് കൊലപാതകം നടന്നത്. തെളിവെടുപ്പിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു എന്നും ഇതിനെ തുടര്‍ന്ന് ഉണ്ടായ വെടിവെപ്പില്‍ പ്രതികള്‍ കൊല്ലപ്പെട്ടു എന്നുമാണ് അന്നും ഇന്നും പൊലീസിന്‍റെ ഭാഷ്യം.
2008-ല്‍ അവസാന വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനികളായ സ്വപ്നികയും പ്രണിതയും കോളേജിലേക്ക് പോകുന്ന വഴിയാണ് ആസിഡ് ആക്രമികള്‍ ഇവരുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. പ്രേമ നൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. മുഖ്യ പ്രതിയായ ശ്രീനിവാസിന്റെ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വിദ്വേഷം ആണ് ആസിഡ് ആക്രമണത്തിലേക്ക് നയിച്ചത്. ശ്രീനിവാസനും സുഹൃത്തുക്കളായ ബി സഞ്ജയ്, പി ഹരികൃഷ്ണന്‍ എന്നിവരും ചേര്‍ന്ന് പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് ദിശ കേസിലെ പ്രതികൾ. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതികള്‍ തോക്കുപിടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്നാണ് പൊലീസ് പറയുന്നത്. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ മാസം കാണാതായ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊല്ലം ക്ലാപ്പന സ്വദേശി മോഹന്‍ റോയി (48)യുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം രാവിലെ മിന അബ്‍ദുല്ലയില്‍ കണ്ടെത്തിയത്.
മൂന്ന് വര്‍ഷമായി കുവൈത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹത്തെ നവംബര്‍ 25 മുതല്‍ കാണാനില്ലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു മൃതദേഹം. സമീപത്തുനിന്ന് അദ്ദേഹത്തിന്റെ പഴ്‍സ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള പരിശോധനകള്‍ക്ക് ശേഷമായിരിക്കും മൃതദേഹം വിട്ടുനല്‍കുക.
കൊച്ചിയില്‍ ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ഒരാള്‍ ആത്മഹത്യ ചെയ്തു. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി രാജേഷ് പൈ ആണ് മരിച്ചത്. ആത്മഹത്യാ കുറിപ്പ് കോടതി മുറിയിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് ഇയാള്‍ ചാടിയത്. കളളക്കേസില്‍ കുടുക്കി ഭൂമി തട്ടിയെടുത്തുവെന്നാണ് ആത്മഹത്യാക്കുറിപ്പ്.
ഹൈക്കോടതി അഭിഭാഷകനായ സഹോദരനെ കാണാന്‍ എത്തിയതാണ് ഇദ്ദേഹം എന്നാണ് പ്രാഥമിക വിവരം. കോടതിയുടെ നടുമുറ്റത്ത് ഓട് പാകിയ നിലത്താണ് ഇയാള്‍ വീണത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
ടെലിവിഷന്‍ പരമ്പര അല്‍ഫോന്‍സാമ്മയിലെ അല്‍ഫോന്‍സാമ്മയെ ആരും മറക്കില്ല. ഒട്ടേറെ നല്ല വേഷങ്ങള്‍ കാഴ്ചവെച്ച നടി അശ്വതി വീട്ടമ്മമാരുടെ ഇഷ്ടതാരമാണ്. നടിക്കെതിരെ ഇപ്പോള്‍ തട്ടിപ്പ് കേസാണ് ആരോപിക്കുന്നത്. യുഎഇയില്‍ യാത്രാ വിലക്ക് നേരിടുന്ന താരം ഇപ്പോള്‍ മുങ്ങി നടക്കുന്നുവെന്നാണ് വിവരം.
രശ്മി എന്ന യുവതിയാണ് തന്നെയും ബര്‍ത്താവ് രാജേഷ് ബാബുവിനെയും നടി പറ്റിച്ചെന്നുള്ള ആരോപണം ഉന്നയിച്ചത്. നടിയുടെ ഭര്‍ത്താവ് ജെറിന്‍ ബാബുവും സുഹൃത്തായ രാജേഷും ചേര്‍ന്ന് യുഎഇയില്‍ കമ്പനി നടത്തിയിരുന്നു. തങ്ങളുടെ കയ്യിലുണ്ടായിരുന്ന മുഴുവന്‍ തുകയും ഇവരുടെ കമ്പനിയിലേക്ക് നിക്ഷേപിച്ചു. കമ്പനി നടി അശ്വതിയുടെ പേരിലാണ്. കമ്പനി മുന്നോട്ടു പോയപ്പോള്‍ നടി രാജേഷിനെ കമ്പനിയില്‍ നിന്ന് ഒഴിവാക്കാന്‍ നോക്കി.
പക്ഷെ പണം തിരികെ നല്‍കാന്‍ അവര്‍ ഉദ്ദേശിച്ചില്ല. ഇതേതുടര്‍ന്നാണ് തന്റെ ഭര്‍ത്താവ് അജ്മാന്‍ കോടതിയെ സമീപിച്ചതെന്ന് രശ്മി പറയുന്നു. കോടതി വിധി രാജേഷിന് അനുകൂലമായി. നടിയോട് തുക തിരികെ നല്‍കാന്‍ അജ്മാന്‍ കോടതി പറഞ്ഞു. തുക അടയ്ക്കാത്തതിനെതുടര്‍ന്ന് നടിക്ക് യാത്രാ വിലക്കും വന്നു. എന്നാല്‍, നടി ഇപ്പോള്‍ ഇതൊന്നും വകവയ്ക്കാതെ മുങ്ങി നടക്കുകയാണ്. എവിടെയാണെന്നു പോലും അറിയില്ല.
ഏഴു ലക്ഷത്തോളം രൂപയാണ് നല്‍കേണ്ടത്. വിധി വന്നിട്ട് രണ്ടുവര്‍ഷമായി. പണം ഇതുവരെ തിരികെ നല്‍കിയിട്ടില്ല. നടിക്ക് നിലവില്‍ അറസ്റ്റ് വാറണ്ടുമുണ്ട്.
ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ കൂട്ടബലാല്‍സംഗം ചെയ്ത് കൊന്ന് തീകൊളുത്തിയതിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് യുപിയിലെ ഉന്നാവില്‍നിന്ന് മറ്റൊരു ദുരന്തവാര്‍ത്ത. കൂട്ടബലാല്‍സംഗത്തിനിരയായി പരാതി നല്‍കിയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ തട്ടിക്കൊണ്ടുപോയി തീകൊളുത്തി. എണ്‍പതുശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അതീവഗുരുതരാവ്ഥയിലാണ്. തീകൊളുത്തുന്നതിന് മുന്‍പ് വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി സംശയിക്കുന്നുണ്ട്. മൂന്നുപേരെ അറസ്റ്റുചെയ്തു.
നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ സനൽ കുമാർ പിടിയില്‍. ഒമ്പതാം പ്രതി പത്തനംതിട്ട വെട്ടിപ്രം സനില്‍ കുമാറാണ് പിടിയിലായത്. പാലായിൽ സ്വകര്യ സ്ഥാപത്തില്‍ സെക്യൂരിറ്റി ജോലി നോക്കുകയായിരുന്നു. ജനുവരി പത്തിനകം പ്രതിയെ ഹാജരാക്കണമെന്ന് കോടതി ജാമ്യക്കാരോട് നിര്‍ദേശിച്ചിരുന്നു.
ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഒൻപതാം പ്രതിയുടെ ജാമ്യക്കാരെ കോടതി വിളിച്ചുവരുത്തിയിരുന്നു. അടുത്തമാസം പത്താം തീയതിക്കുള്ളിൽ പ്രതിയെ കണ്ടെത്തി ഹാജരാക്കാൻ നിർദേശിച്ചു. അല്ലാത്തപക്ഷം പിഴയായി ഒരു ലക്ഷത്തി അറുപതിനായിരം രൂപ കോടതിയിൽ കെട്ടിവയ്ക്കേണ്ടി വരുമെന്നും ജാമ്യക്കാരെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് വീണ്ടും അടുത്ത 11ന് പരിഗണിക്കും.
കൊറിയൻ ചലച്ചിത്ര ലോകത്ത് നിന്ന് വീണ്ടുമൊരു ദു:ഖ വാര്‍ത്ത. കൊറിയൻ നടൻ ച ഇൻ ഹയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് റിപ്പോര്‍ട്ട്. 27 വയസ്സായിരുന്നു. ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമല്ല.
കൊറിയൻ വിനോദ വ്യവസായത്തില്‍ വലിയ ആശങ്കകള്‍ക്കാണ് ഇത്തരം വാര്‍ത്തകള്‍ കാരണമാകുന്നത്. യുവതാരങ്ങള്‍ മാനസികമായി ദുര്‍ബലരാകുന്നുവെന്ന വിലയിരുത്തലാണ് വരുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കൊറിയൻ പോപ് ഗായകൻ ഗൂ ഹരയെ മരിച്ചനിയില്‍ കണ്ടെത്തിയിരുന്നു. 28 വയസു മാത്രമായിരുന്നു പ്രായം. കൊറിയൻ പോപ് താരം സുള്ളിയെയും അടുത്തിടെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. 25 വയസ്സാണ് പ്രായം. ദ ബാങ്കര്‍, ലൌവ് വിത്ത് ഫ്ലോസ് തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ നടനാണ് ച ഇൻ ഹ.