ബലാത്സംഗ കേസ് പ്രതിയായ ആള്‍ദൈവം നിത്യാനന്ദ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യ വിട്ടതായി സൂചന. മധ്യ ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിന് സമീപമുള്ള ദ്വീപിനെ സ്വന്തം രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിത്യാനന്ദ. ഈ ദ്വീപ് നിത്യാനന്ദ വാങ്ങിയതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ കൈലാസ എന്നാണ് രാജ്യത്തിന് പേരിട്ടിരിക്കുന്നത്. പാസ്‌പോര്‍ട്ട് ഒക്കെയുണ്ട് ഈ രാജ്യത്തിന്. രാജ്യത്തിന്റെ വെബ്‌സൈറ്റും തുടങ്ങിയിരിക്കുന്നു. ലോകത്തെ ഏറ്റവും മഹത്തായ ഹിന്ദുരാജ്യം എന്നാണ് നിത്യാനന്ദ പുതിയ രാജ്യത്തെക്കുറിച്ച് അവകാശപ്പെടുന്നത്. കര്‍ണാടകയിലെ ബലാത്സംഗ കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.
അതിര്‍ത്തികളില്ലാത്ത രാജ്യമാണ് കൈലാസ എന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വസ്തു അപഹരിക്കപ്പെട്ട, പറിച്ചുമാറ്റപ്പെട്ട ഹിന്ദുക്കള്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഇടമാണ് കൈലാസ എന്ന് വെബ്‌സൈറ്റില്‍ പറയുന്നു. സ്വന്തം രാജ്യങ്ങളില്‍ ഹിന്ദുവിശ്വാസപ്രകാരം ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് താനീ രാജ്യം ഉണ്ടാക്കിയിരിക്കുന്നത് എന്ന് നിത്യാനന്ദ അവകാശപ്പെടുന്നു. പാസ്‌പോര്‍ട്ടിന്റെ മാതൃക വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്. ക്ഷേത്ര കേന്ദ്രീകൃതമായ ഒരു ആവാസ വ്യവസ്ഥ, ‘മൂന്നാം കണ്ണിന് പിന്നിലെ സയന്‍സ്’, യോഗ, ധ്യാനം, ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം ഇതെല്ലാമാണ് കൈലാസയുടെ പ്രത്യേകതകള്‍. സൗജന്യ ചികിത്സ, സൗജന്യ വിദ്യാഭ്യാസം, സൗജന്യ ഭക്ഷണം തുടങ്ങിയവ കൈലാസ വാഗ്ദാനം ചെയ്യുന്നു. kailas.org എന്നാണ് വെബ് സൈറ്റ് അഡ്രസ്. തന്റെ രാജ്യത്തെ പൗരന്മാരാകാനും രാജ്യം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ചിലവുകള്‍ക്ക് പണം സംഭാവന ചെയ്യാനും നിത്യാനന്ദ ആവശ്യപ്പെടുന്നു.
തമിഴ്‌നാട് സ്വദേശിയായ രാജശേഖരന്‍ ആണ് നിത്യാനന്ദ എന്ന് പേരുമായി ആള്‍ദൈവമായി മാറിയത്. 2000ല്‍ ബംഗളൂരുവില്‍ ആശ്രമം തുടങ്ങിയതോടെയാണ് നിത്യാനന്ദ ശ്രദ്ധ നേടിത്തുടങ്ങിയത്. ഓഷോ രജനീഷിന്റെ പ്രഭാഷണങ്ങള്‍ കടമെടുത്തുകൊണ്ടുള്ള സംസാരമായിരുന്നു നിത്യാനന്ദയുടേത്. ഒരു നടിയുമൊത്തുള്ള സ്വകാര്യ വീഡിയോ പ്രചരിച്ചതോടെ നിത്യാനന്ദ വിവാദ കഥാപാത്രമായി. പിന്നീട് ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അഹമ്മദാബാദിന് സമീപമുള്ള ആശ്രമത്തിലെ പെണ്‍കുട്ടികളെ നിത്യാനന്ദ ലൈംഗിക പീഡനത്തിന് ഇരകളാക്കുന്നതായി ആരോപണമുയര്‍ന്നു. അതേസമയം നിത്യാനന്ദ ഇന്ത്യയിലില്ല എന്നാണ് ഗുജറാത്ത് പൊലീസ് കോടതിയെ അറിയിച്ചത്.
2018ല്‍ ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേയ്ക്ക് കടന്നു എന്നാണ് പൊലീസിന്റെ അനുമാനം. അതേസമയം പാസ്‌പോര്‍ട്ട് ഇല്ലാതെയാണ് നിത്യാനന്ദ ഇന്ത്യ വിട്ടിരിക്കുന്നത് എന്നാണ് സൂചന. 2018 സെപ്റ്റംബറില്‍ നിത്യാനന്ദയുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞിരുന്നു. പാസ്‌പോര്‍ട്ടില്ലാതെ ഇതെങ്ങനെ സാധിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. പുതുക്കാനുള്ള നിത്യാനന്ദയുടെ അപേക്ഷ, ക്രിമിനല്‍ കേസുള്ള പശ്ചാത്തലത്തില്‍ പൊലീസ് തള്ളിയിരുന്നു. എല്ലാത്തരത്തിലുമുള്ള നിയമവിരുദ്ധ പ്രവൃത്തികളുടേയും കേന്ദ്രമാണ് ബംഗളൂരുവിലെ നിത്യാനന്ദയുടെ ആശ്രമമെന്ന് ആരോപിക്കപ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി നിത്യാനന്ദയെ ആരും കണ്ടിട്ടില്ല എന്നാണ് ആസ്ഥാന ആശ്രമത്തെ ഒരു ജീവനക്കാരന്‍ പറഞ്ഞ്.
കോയമ്പത്തൂർ മേട്ടുപാളയത്ത് 17 പേരുടെ മരണത്തിന് കാരണമായത് ജാതി മതിൽ എന്ന് ആരോപണം. ഉയർന്ന ജാതിയിൽപെട്ട ശിവ സുബ്രമണ്യൻ തൊട്ടടുത്തുള്ള ദളിത് കോളനിക്കാരെ വേർതിരിക്കാൻ നിർമിച്ച മതിലാണ് കനത്ത മഴയിൽ തകർന്നു വീണത്. അതിനിടെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കുറ്റം ചുമത്തപെട്ട ശിവ സുബ്രമണ്യൻ അറസ്റ്റിലായി
കനത്ത മഴയിൽ ആണ് മേട്ടുപാളയം നാടുർ ഗ്രാമത്തിൽ എട്ടടി ഉയരവും ഇരുപതടി നീളവുമുള്ള കരിങ്കൽ മതിൽ ഇടിഞ്ഞു വീണു ദുരന്തമുണ്ടായത്. ചെരിഞ്ഞ പ്രദേശത്ത് ഏറ്റവും മുകളിലെ കോൺക്രീറ്റ് വീടിന്റെ ചുറ്റുമതിലാണ് താഴെയുള്ള വീടുകൾക്ക് മുകളിലേക്ക് ഇടിഞ്ഞു വീണ് 17 പേർ മരിച്ചത്. ശിവ സുബ്രമണ്യൻ എന്ന തുണിക്കട ഉടമയുടേതാണ് മതിൽ. വീടിന് അടുത്തുള്ള ദളിത് കുടുംബങ്ങൾ പുരയിടത്തിൽ കയറാതിരിക്കാൻ വേണ്ടിയാണ് ഇയാൾ കൂറ്റൻ മതിൽ പണിതത്. നഗരസഭയിൽ നിന്ന് പെർമിറ്റ് പോലും എടുക്കാതെയുള്ള നിർമാണത്തിനെതിരെ 8 വർഷം മുമ്പ് ദളിത് കോളനിയിലെ 300 കുടുംബങ്ങൾ പരാതി നൽകിയിരുന്നങ്കിലും കാര്യം ഉണ്ടായില്ല.
കഴിഞ്ഞ ദിവസം ചെയ്ത കനത്ത മഴയിൽ മതിൽ ഇടിഞ്ഞതോടെ ശിവ സുബ്രമണ്യത്തിനതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവും ശക്തമാണ്. മദ്രാസ് ഹൈക്കോടതിക്കു മുന്നിൽ ഇതേ ആവശ്യം ഉന്നയിച്ച് അഭിഭാഷകർ പ്രതിഷേധിച്ചു.
എസ്.സി/എസ്ടി പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ ദിവസം ശിവ സുബ്രമണ്യത്തെ അറസ്റ്റ് ചെയ്യാതെ മൃതദേഹങ്ങൾ ഏറ്റെടുക്കാതെ കോയമ്പത്തൂർ മെഡിക്കൽ കോളജിനു മുന്നിൽ റോഡ് ഉപരോധിച്ചവർക്കു നേരെ പൊലിസ് ലാത്തി ചാർജ് നടത്തിയിരുന്നു.
മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെടാനായി ദമ്പതികളേയും നവജാതശിശുവിനേയും യുവാവ് കൊലപ്പെടുത്തി. മൃതദേഹവുമായി ലൈംഗികവേഴ്ച ആഗ്രഹിക്കുന്ന ലൈംഗികവൈകൃത സ്വഭാവമുള്ളയാളാണ് ഇയാൾ. ലഖ്നൗവിലെ അസംഗഢ് സ്വദേശിയായി നസിറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ആക്രമണത്തിന് ഇരയായ ഇവരുടെ ഇളയ മകനും മരിച്ചു. കുടുബത്തിലെ മറ്റ് രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരാഴ്ച മുമ്പാണ് സംഭവം ഉണ്ടായത്. നവംബര്‍ 24 ന് രാത്രി നസിറുദ്ദീന്‍ മുബാറക്പൂരിലെ ദമ്പതികളുടെ വീട്ടിലെത്തി. ഉറക്കത്തിലായിരുന്ന മുപ്പത്തിയഞ്ചുകാരനായ ഗൃഹനാഥനെ കൊലപ്പെടുത്തിയ ശേഷം മറ്റുള്ളവരെയും കൊല്ലുകയായിരുന്നു. യുവതിയുടെ മരണം ഉറപ്പിച്ച ശേഷം പ്രതി ലൈംഗികമായി ഉപയോഗിച്ചു. ഇവരുടെ പത്ത് വയസുകാരിയായ മകള്‍ക്കും നാലുവയസ്സുള്ള മകനും ഇയാളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റുവെന്ന് പൊലീസ് പറഞ്ഞു. കത്തിയും കല്ലുമുപയോഗിച്ചായിരുന്നു കൊലപാതകം.
30കാരിയുടെ മൃതദേഹത്തിനൊപ്പം ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ട ഇയാള്‍ അത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് പരിക്കേറ്റ് കിടന്ന ഇവരുടെ പത്ത് വയസ്സുകാരിയായ മകളേയും ബലാത്സംഗം ചെയ്തു. മൂന്ന് മണിക്കൂറോളം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഇയാള്‍ ഏര്‍പ്പെട്ടുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഉത്തേജനമുണ്ടാകാന്‍ ലഹരിയുപയോഗിച്ചിരുന്നു. തെളിവ് നശിപ്പിക്കാന്‍ ഇയാള്‍ ഗർഭനിരോധന ഉപയോഗിച്ചു. ഈ ദൃശ്യങ്ങള്‍ ഇയാള്‍ സഹോദരന്റെ ഭാര്യയെ കാണിച്ചു. ഇത് കണ്ട അവർ ഭയന്നു. മൂന്ന് ശരീരങ്ങളും ചേതനയറ്റ നിലയിൽ നഗ്നമായാണ് കണ്ടത്. സാബചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നസിറുദ്ധിനെ അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റസമ്മതം നടത്തിയതായും പൊലീസ് വ്യക്തമാക്കി.
തെലുങ്കാനയിലെ ലേഡി വെറ്റിനറി ഡോക്ടർ പ്രിയങ്കയെ കൊലപ്പെടുത്തിയ വാർത്ത ഇന്ത്യ ഒട്ടാകെ ഞെട്ടലോടെയാണ് കേട്ടത്, തെലുങ്കാനയിൽ പ്രതിഷേധങ്ങള്‍ സജീവമാകുമ്പോൾ തെലുങ്കാന സർക്കാരിന്റെ തീരുമാനം ശ്രദ്ധയാകുന്നു, കേരളത്തിൽ ഇതുപോലത്തെ പ്രതികൾക്ക് വേണ്ടി വാദിക്കാൻ ആളൂർ വക്കിൽ വരെയെത്തി. എന്നാൽ തെലുങ്കാനക്കാരുടെ പ്രതികരണം ഏവരെയും ഞെട്ടിക്കുന്നതാണ്. ഇത്ര ദിവസമായിട്ടും പ്രതിഷേധം വൻ ശക്തമായി തന്നെ തുടരുന്നു, യുവതിയുടെ വീട് സന്ദർശിക്കാൻ എത്തിയ പ്രാദേശിക നേതാക്കളെ തടഞ്ഞു നാട്ടുകാർ. സഹതാപമല്ല അക്രമികൾക്കെതിരെ ശക്തമായ നിലപാടാണ് വേണ്ടതെന്നു ആയിരുന്നു ജനങ്ങളുടെ ആവശ്യം. യുവതി താമസിക്കുന്ന ഏരിയയിലെ കാവാടം ജനങ്ങൾ അടച്ചുപൂട്ടി, കാണാതായപ്പോൾ പരാതിനൽകിയ മാതാപിതാക്കൾക്ക് നൽകിയ മറുപടി അവൾ ഒളിച്ചോടിപ്പോയതാരിക്കും എന്നായിരുന്നു. കേസ് വിധിക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് തെലുങ്കാന സർക്കാർ പ്രഖ്യാപിച്ചു, ഒന്നാം പ്രതിയുടെ അമ്മയുടെ മറുപടി ഇങ്ങനെ എനിക്ക് ഒരു മകളുണ്ട് അതുകൊണ്ടു കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ തന്നെ അവനു കൊടുക്കണം എന്നായിരുന്നു ആ അമ്മയുടെ മറുപടി.
ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ച വാഹനമിടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ കെ. എം. ബഷീറിന്‍റെ നഷ്ടമായ മൊബൈല്‍ ആരോ ഉപയോഗിക്കുന്നു എന്ന സൂചന നല്‍കി വഴിത്തിരിവ്.അപകടം നടന്ന സ്ഥലത്തുനിന്നു കാണാതായ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫോൺ സ്വിച്ച് ഓഫ് ആണ്. ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട ഫോണ്‍ കണ്ടെത്തേണ്ടത് നിര്‍ണ്ണായകമാണ്. അതിനിടെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്.
വാട്ട്സ്ആപ്പിനായി ബഷീർ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ ഇദ്ദേഹം അംഗമായ മാധ്യമ വാട്‌സാപ് ഗ്രൂപ്പുകളിൽനിന്നും കുടുംബ ഗ്രൂപ്പിൽനിന്നും ഇന്നലെ രാത്രിയോടെ ലെഫ്റ്റായതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. ബഷീർ ‘ലെഫ്റ്റ്’ എന്ന് വിവിധ മാധ്യമ ഗ്രൂപ്പുകളില്‍ സന്ദേശം ലഭിച്ചു. ഓഗസ്റ്റ് മൂന്നാം തീയതി രാത്രിയാണ് മ്യൂസിയം ജംഗ്ഷനു സമീപമുള്ള പബ്ലിക് ഓഫിസിനു മുന്നിൽവച്ച് കെ. എം. ബഷീർ വാഹനാപകടത്തിൽ മരിക്കുന്നത്. അതിന് ശേഷം മൊബൈല്‍ ഇതുവരെ കണ്ടെത്തിയില്ല. അതിനിടെയാണ് ദുരൂഹത വര്‍ദ്ധിപ്പിച്ച് ലെഫ്റ്റ് ആകുന്നത്.
ഇതോടെയാണ് ഫോൺ ആരോ ഉപയോഗിക്കുന്നതായി സംശയം ഉണ്ടായത്. പൊലീസ് സംഭവത്തില്‍ സൈബര്‍ വിദഗ്ധരുടെ ഉപദേശം നേടിയിട്ടുണ്ട്. നേരത്തെ മറ്റേതെങ്കിലും സിം ഫോണിൽ ഉപയോഗിക്കുന്നുണ്ടോയെന്നറിയാൻ ക്രൈംബ്രാഞ്ച് ഐഎംഇഐ നമ്പർ പരിശോധിച്ചെങ്കിലും സഹായകരമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ സംഭവം. അപകടം നടന്നപ്പോള്‍ സംഭവസ്ഥലത്തുനിന്ന് ബഷീറിന്റെ ഫോൺ കണ്ടെടുക്കാനായില്ല. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഫോണിലേക്കു സഹപ്രവർത്തകർ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി.
ഇതില്‍ വിദഗ്ധ അഭിപ്രായം തേടിയതില്‍ ഒരു കാര്യം വ്യക്തമാണ് ഇതു ബഷീറിൻറെ കാണാതായ ഫോണിലെ വാട്ട്സ്ആപ്പ് ആരെങ്കിലും അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ റീ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നമ്പർ ലെഫ്റ്റ് ആയെന്ന സന്ദേശം വരാം. ബഷീറിൻറെ വാട്ട്സ്ആപ്പ് ലഭിക്കാൻ ഫോണിൽ ബഷീറിന്‍റെ സിം വേണമെന്നില്ല. ഫോൺ നമ്പർ ഒരുതവണ റജിസ്റ്റര്‍ ചെയ്താൽ സിം ഇട്ടില്ലെങ്കിലും വൈഫൈ ഉപയോഗിച്ചും ഫോണിൽ വാട്‌സാപ് കിട്ടും. കുറച്ചുകാലം ഫോൺ ഉപയോഗിക്കാതിരുന്നാൽ വാട്‌സാപ് ഗ്രൂപ്പുകളിൽനിന്ന് സ്വയം ലെഫ്റ്റ് ആകാനുള്ള സാധ്യതയില്ലെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.
സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത എലി. ഉത്തര്‍പ്രദേശിലാണ് സംഭവം. യുപിയിലെ മുസാഫര്‍നഗറിലെ സ്‌കൂളില്‍ കുട്ടികള്‍ക്കായി വിളമ്പിയ ഭക്ഷണത്തിലാണ് എലിയെ കണ്ടെത്തിയത്.
ഭക്ഷണം കഴിച്ച ഒമ്പത് കുട്ടികള്‍ക്കും ഒരു അധ്യാപകനും ഭക്ഷ്യവിഷബാധയേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു മുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. സംഭവത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ പ്രദേശത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന സമിതിക്കെതിരെ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
വയനാട്ടിൽ മട്ടിപാറ പൊടിച്ച് മണലുണ്ടാക്കി കോടികളുടെ ആസ്തിയും ‘ക്ലിപി സാൻഡ്’ എന്നപേരിൽ വ്യവസായ സ്ഥാപനത്തിെൻറ ഉടമയുമായ വയനാട് സുൽത്താൻ ബത്തേരി മണിച്ചിറ സ്വദേശി കെ.ജി. ക്ലിപ്പിയുടെ ഫേസ്ബുക്കിലെ ലൈവ് വീഡിയോ ഇപ്പോൾ വൈറൽ. കേരളത്തിലും കർണാടകയിലുമായി തുടങ്ങിയ വ്യവസായ സ്ഥാപനങ്ങൾ തകർന്നതിനാൽ ദുബൈയിൽ ഒളിവിലാണെന്നും ഇഞ്ചിഞ്ചായി മരിക്കുകയാണെന്നും ക്ലിപ്പി പറയുന്നു.
സർക്കാറോ പൊലീസോ സംരക്ഷണം നൽകാത്തതിനാൽ കർണാടകയിൽ നഞ്ചൻകോഡിന് സമീപം കോടികൾ മുടക്കിയ മണൽനിർമാണ സ്ഥാപനം അടച്ചുപൂട്ടിയിരിക്കുകയാണ്. 40 ലക്ഷം രൂപ വില വരുന്ന ജനറേറ്റർ അടക്കം ഗുണ്ടകളുടെ സഹായത്തോടെ ചിലർ കഴിഞ്ഞ ദിവസം കടത്തിക്കൊണ്ടു പോയി. വയനാട്ടിലെ സ്ഥാപനങ്ങളിൽ അമേരിക്കയിൽനിന്നടക്കം ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികളും ജെ.സി.ബി അടക്കം വാഹനങ്ങളും തുരുെമ്പടുത്തു നശിക്കുന്നു. ഭീഷണി നിലനിൽക്കുന്നതിനാൽ മണിച്ചിറയിലെ വീട്ടിൽ ഭാര്യയും കുട്ടികളും സ്വകാര്യ സുരക്ഷ ഭടന്മാരുടെ കാവലിലാണ് കഴിയുന്നതെന്നും ക്ലിപ്പി പറയുന്നു.
എട്ടാം ക്ലാസ് വരെ പഠിച്ച ക്ലിപ്പി അമ്പലവയൽ ക്വാറിയിൽനിന്നും മറ്റും പുറംതള്ളുന്ന കടുപ്പം കുറഞ്ഞ പാറകൾ ശേഖരിച്ച് പൊടിച്ചാണ് മണൽ സാമ്രാജ്യം കെട്ടിപ്പടുത്തത്. കോൺക്രീറ്റിന് ഉപയോഗിക്കുന്ന ഗുണമേന്മയുള്ള മണൽ ഉൽപാദനത്തിലൂടെ ഏതാനും വർഷങ്ങൾക്കകം വ്യവസായം വ്യാപിപ്പിച്ചു. തുടക്കത്തിൽ യന്ത്രങ്ങൾ സ്വന്തമായി ഉണ്ടാക്കുകയായിരുന്നു. പിന്നീടാണ് ഇറക്കുമതി ചെയ്തത്.
അതിനിടെ വന്ന പരിസ്ഥിതി നിയന്ത്രണങ്ങൾ തിരിച്ചടിയായതായി ക്ലിപ്പി പറയുന്നു. കേരളത്തിൽ മാത്രം കോടികളുടെ സ്ഥാപനങ്ങൾ പൂട്ടി, നശിച്ചു തീരുന്നു. തൊഴിലാളികളും കഷ്ടത്തിലായി. സബ്സിഡിയടക്കം സർക്കാർ പിന്തുണ ഒന്നും ലഭിച്ചില്ല. ഒരു സർട്ടിഫിക്കറ്റ് കിട്ടാൻ രണ്ടര വർഷം വരെ ഓഫിസുകളിൽ കയറിയിറങ്ങിയിട്ടുണ്ട്. കോടിക്കണക്കിന് രൂപ നികുതിയിനത്തിൽ നൽകിയിട്ടുണ്ട്. നിരവധി ആഡംബര വാഹനങ്ങൾ ഇദ്ദേഹത്തിനുണ്ട്. താൻ പ്രതിസന്ധിയിലായപ്പോൾ ആരും സഹായിക്കാൻ ഇല്ലാത്തതിനാലാണ് ദുബൈയിൽ കഴിയുന്നതെന്നാണ് ക്ലിപ്പിയുടെ വിശദീകരണം.
എന്നാൽ, ദുബൈയിൽ ഒളിവിൽ താമസിക്കേണ്ട സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് ക്ലിപ്പിയെ പരിചയമുള്ള ചിലർ പറഞ്ഞു. വീടിന് ‘ഗൺമാൻമാർ’ കാവൽ നിൽക്കുന്നുണ്ടെന്ന് പറയുന്നത് ശരിയാണെന്നും എന്നാൽ, ഭീഷണിയുള്ള വിവരം ചൂണ്ടിക്കാട്ടി പരാതി ലഭിച്ചിട്ടില്ലെന്നും ബത്തേരി പൊലീസ് പറഞ്ഞു. ക്ലിപ്പി പറയുന്ന പരാതികൾ പലതും കർണാടകയിലെ പൊലീസിനെ കുറിച്ചും അവിടത്തെ ചില ആളുകളെ കുറിച്ചുമാണ്.
ക്ലിപ്പി പറയുന്ന കാര്യങ്ങൾ ഇേപ്പാൾ വാട്സ്ആപ് ഗ്രൂപ്പുകളിലും മറ്റും ചർച്ചയാണ്. എന്നാൽ, അദ്ദേഹത്തിെൻറ പ്രതികരണം ലഭിച്ചിട്ടില്ല. കുറച്ചു കാലമായി നാട്ടിൽ ഇല്ലെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. അതേസമയം, ക്ലിപ്പിയുടെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
മലപ്പുറം നിലമ്പൂരില്‍ മദ്യപസംഘം ഒാടിച്ച കാര്‍ സ്കൂട്ടറിലിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. പാലേമാട് വിവേകാനന്ദ കോളജിലെ ബിരുദ വിദ്യാര്‍ഥിനി ഇരുപതു വയസുകാരി ഫാത്തിഫ റാഷിദയാണ് മരിച്ചത്. കാര്‍ യാത്രക്കാരായ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു.
കോളജില്‍ നിന്ന് അകമ്പാടത്തെ വീട്ടിലേക്ക് മടങ്ങുബോള്‍ മണ്ണുപ്പാടത്തു വച്ചായിരുന്നു അപകടം. എതിര്‍ദിശയില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഫാത്തിമ റാഷിദ ഒാടിച്ച സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു. വനത്തിനുളളിലെ ആറടിയോളം താഴ്ചയുളള ഗര്‍ത്തത്തിലേക്കാണ് റാഷിദ സ്കൂട്ടര്‍ സഹിതം മറിഞ്ഞത്. കാര്‍ പാതയോരത്തെ മരത്തില്‍ ഇടിച്ചു മറിഞ്ഞു. കാര്‍ ഡ്രൈവറെ അടക്കം പുറത്തെടുത്ത നാട്ടുകാര്‍ ഡ്രൈവര്‍ മദ്യപിച്ചതായി സംശയമുണ്ടെന്ന് പൊലീസിനെ അറിയിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് ഉപയോഗിച്ച മദ്യക്കുപ്പിയുടെ ബാക്കിഭാഗം കണ്ടെത്തി. കാർ ഡ്രൈവർ അരീക്കോട് സൗത്ത് പുത്തലം സ്വദേശി തെക്കെപ്പുറത്ത് അബ്ദുൽ റൗഫ്, കൊടപ്പനക്കൽ റംഷാദ്, പറമ്പത്ത് ഇക്ബാൽ , മൂഴിൽ ഗഫാർ എന്നിവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം കാറിലുണ്ടായിരുന്ന അറയ്ക്കലകത്ത് ഫവാസ് , കിളിക്കല്ല് തെക്കെത്തൊട്ടി നൗഷാദ് എന്നിവരെ സംഭവസ്ഥലത്തു നിന്നു പൊലീസ് അറസ്റ്റു ചെയ്തു.
പരുക്കേറ്റ കാര്‍ ഡ്രൈവറേയും ഒപ്പമുളള നാലു പേരേയും പരിശോധിച്ച നിലമ്പൂര്‍ ജില്ലാശുപത്രിയിലെ ഡോക്ടറും മദ്യത്തിന്റെ ഗന്ധമുളളതായി രേഖപ്പെടുത്തിയിട്ടുണ്ട്. അരീക്കോട് നിന്ന് കക്കാംടംപൊയിലിലേക്ക് യാത്ര പോയ സംഘമാണ് അപകമുണ്ടാക്കിയത്. അകമ്പാടം സദ്ദാം ജംഗ്ഷഷനിലെ പാലോട്ടിൽ അബ്ദുറഹ്മാന്റയും ഷാഹിനയുടെയും മകളാണ് ഫാത്തിമ റാഷിദ.
അച്ഛന്റെ അവിഹിത ബന്ധം കണ്ടെത്തിയതിന് ദിവസങ്ങളോളം കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് മകളുടെ പരാതി. രാജസ്ഥാൻ സ്വദേശിയായ കൗമാരക്കാരിയാണ് അച്ഛനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അച്ഛന്റെ പീഡനത്തിൽ നിന്ന് രക്ഷപെട്ടോടി അമ്മാവന്റെ വീട്ടിലെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പെൺകുട്ടിക്ക് വേണ്ടി കുട്ടിയുടെ അമ്മാവനാണ് പൊലീസിൽ പരാതിപ്പെട്ടത്.
വീട്ടിലെത്തുമ്പോൾ പെൺകുട്ടിയുടെ കൈകാലുകളിൽ കയർ മുറുകി വരിഞ്ഞ പാടുകളുണ്ടായിരുന്നുവെന്ന് അമ്മാവൻ പൊലീസിൽ മൊഴി നൽകി.അടുത്ത ബന്ധുവായ സ്ത്രീയുമായി അച്ഛൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് താൻ കണ്ടു. ഇതിന്റെ പ്രതികാരമായാണ് കെട്ടിയിട്ട് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. കുട്ടിയുടെ അമ്മയുമായി ഉണ്ടായിരുന്ന ബന്ധം ഇയാൾ ഏഴ് വർഷം മുമ്പ് ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വാവാഹം ചെയ്തിരുന്നു. പക്ഷേ പെൺകുട്ടി അച്ഛനൊപ്പമാണ് കഴിഞ്ഞത്.
കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതായും കേസ് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
നോർത്ത് അലെർട്ടൻ :- മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് കഴിഞ്ഞദിവസം നോർത്ത് അലെർട്ടനിൽ മലയാളിക്കെതിരെ നടന്ന ആക്രമണത്തിൽ ഇരുപത്തഞ്ചുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലയാളം യുകെ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത ഈ സംഭവത്തിൽ, പോലീസ് അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്. അന്വേഷണത്തിന് സഹായകരമായ സാക്ഷികളെ ജനങ്ങളിൽ നിന്നും തിരയുകയാണ് പോലീസ്. സംഭവമറിഞ്ഞ് യുകെസിസി മുൻ ഭാരവാഹി ജോസ് പരപ്പനാട്ട് ഉള്‍പ്പെടെ നിരവധി മലയാളികള്‍ നോർത്ത് അലെർട്ടണിൽ എത്തി.

ഷെഫായും പാർട്ട് ടൈം ഡ്രൈവറായി ജോലി ചെയ്തിരുന്ന നാല്പത്തിമൂന്നുകാരനായ മലയാളിക്കെതിരെ കഴിഞ്ഞ ദിവസമാണ് ആക്രമണം നടന്നത്. കാറിനുള്ളിൽ ഉപയോഗിച്ചിരുന്ന ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ചാണ് കൊലയാളി അദ്ദേഹത്തെ ആക്രമിച്ചത്. കേരളത്തിൽ വൈക്കം സ്വദേശിയാണ് ഇദ്ദേഹം. തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റിരുന്ന ഇദ്ദേഹം ഇപ്പോൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
നോർത്ത് യോർക്ക്ഷെയർ പോലീസ് ജനങ്ങളോട് സഹായമഭ്യർത്ഥിച്ചിരിക്കുകയാണ് . എന്തെങ്കിലും വിവരം അറിവുള്ളവർ പോലീസിനെ അറിയിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. നോർത്ത് അലെർട്ടണിലുള്ള ക്ലബ്ബിൽ നിന്നും ടാക്സികൾ കയറിപ്പോയ ഒരു ദമ്പതികൾക്ക് സഹായിക്കാൻ കഴിയും എന്ന നിഗമനത്തിലാണ് പോലീസ് . പോലീസ് കസ്റ്റഡിയിലായ പാട്രിക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം. എന്തെങ്കിലും വിവരം കിട്ടുന്നവർ അറിയിക്കാനായി പോലീസ് ഫോൺ നമ്പറുകൾ നൽകിയിട്ടുണ്ട്:-
01609643226 , 0800555111