Crime

നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് വീട്ടമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തില്‍ മരണത്തിന് കാരണം ഭര്‍ത്താവും വീട്ടുകാരുമാണെന്നതിന്‍റെ കൂടുതല്‍ തെളിവ് പുറത്ത്. വസ്തു വിറ്റ് ബാങ്ക് വായ്പ തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ താന്‍ ശ്രമിച്ചുവെന്ന് മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ മൊഴി നല്‍കി. വില്‍പന നടക്കാതിരിക്കാന്‍ അമ്മയുമായി ചേര്‍ന്ന് മന്ത്രവാദം നടത്തി. ആത്മഹത്യ നടന്ന ദിവസം ഉച്ചയ്ക്ക് അമ്മ ലേഖയുമായി വഴക്കിട്ടുവെന്നും ചന്ദ്രന്‍റെ മൊഴിയിലുണ്ട്.

പോയി മരിച്ചുകൂടെ…! അമ്മ ലേഖയോട് ചോദിച്ചു

വർഷങ്ങൾക്ക് മുൻപ് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ ലേഖക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. പീഡനത്തെത്തുടർന്ന് ലേഖ ആത്മഹത്യക്ക് തുനിഞ്ഞെന്നും സഹോദരി ബിന്ദു വെളിപ്പെടുത്തി.

വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലായ ലേഖയെ ഒരു മന്ത്രവാദിയുടെ അടുത്താണെത്തിച്ചത്. ഇവിടെ നിന്ന് ലേഖയുടെ അച്ഛൻ ഷൺമുഖനും കുടുംബവും അരുമാനൂരിലെ കുടുംബവീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ചികിത്സിച്ച ശേഷം ഒത്തുതീർപ്പിലെത്തി തിരികെ ചന്ദ്രന്റെ വീട്ടിലേക്ക് വിടുകയായിരുന്നു.

സ്ത്രീധനത്തിൽ 50,000 രൂപയുടെ കുറവുണ്ടെന്ന് പറഞ്ഞായിരുന്നു പീഡനം. ഇത് പിന്നീട് ലേഖയുടെ കുടുംബം നൽകുകയും ചെയ്തെന്ന് ബിന്ദുവിന്റെ ഭർത്താവ് ദേവരാജൻ പറയുന്നു.

സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണ് ഗൾഫിൽ ജോലി ചെയ്തിരുന്ന ചന്ദ്രൻ ലേഖയെ വിവാഹം കഴിച്ചത്. എന്നാൽ വിവാഹശേഷം ഇതേച്ചൊല്ലി കൃഷ്ണമ്മ പ്രശ്നമുണ്ടാക്കിത്തുടങ്ങി. നീ പറഞ്ഞിട്ടല്ലേ വലിയ വീട് വെച്ചതെന്ന മട്ടിൽ കുത്തുവാക്കുകൾ പറയുമായിരുന്നു. മരിക്കുന്നതിന് ഒര് മണിക്കൂർ മുൻപ് ലേഖ വിളിച്ചിരുന്നെന്ന് ദേവരാജൻ പറയുന്നു.

വീട് വിൽപ്പന മുടങ്ങിയതിനാൽ പണം ശരിയായില്ലെന്നും രാവിലെ ഇതേച്ചൊല്ലി വീട്ടിൽ തർക്കമുണ്ടായിരുന്നെന്നും ലേഖ പറഞ്ഞു. ലേഖ കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്നെന്ന് ദേവരാജൻ പറയുന്നു. ഇക്കാര്യം ബാങ്കുകാരോട് പറഞ്ഞാൽ അവർക്ക് മനസ്സിലാകുമെന്ന് ദേവശരാജൻ ആശ്വസിപ്പിക്കുകയും ചെയ്തു.

ജപ്തി നടപടികള്‍ക്കായി അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയ ദിവസം സമീപവാസിയായ ശാന്തയോട് ലേഖ പറഞ്ഞതിങ്ങനെ- ”ഞങ്ങളുടെ പ്രേതമേ ഇനി കാണൂ”. ആത്മഹത്യ ചെയ്യുമെന്ന സൂചന മകൾ വൈഷ്ണവിയുമായി ലേഖ പങ്കുവെച്ചിരുന്നു. ‘ചാകാൻ നോക്കുമ്പോൾ അമ്മ മാത്രം മരിച്ചാൽ ഞാൻ ഒറ്റക്കാകും, ഞാൻ മരിച്ചാൽ അമ്മയും ഒറ്റക്കാകും’- വൈഷ്ണവി പറഞ്ഞെന്ന് ലേഖ ശാന്തയോട് പറഞ്ഞിരുന്നു.

‘പോയി മരിച്ചുകൂടെ’ എന്ന് അമ്മ ലേഖയോട് ചോദിച്ചതായും ചന്ദ്രന്‍ വെളിപ്പെടുത്തി. മന്ത്രവാദിയെ പൊലീസ് തിരിച്ചറിഞ്ഞു.

വീടിന്റെ പറമ്പിൽ ആൽത്തറ എന്ന മന്ത്രവാദ മുനമ്പ്

”കടം തീർക്കാൻ വീട് വിൽക്കാൻ നിന്നപ്പോൾ തടസ്സം നിന്നത് കൃഷ്ണമ്മായാണ്. ആൽത്തറയുണ്ട്, അവര് നോക്കിക്കൊള്ളും, നീ ഒന്നും പേടിക്കണ്ട എന്നുപറഞ്ഞ് മോനെ തെറ്റിക്കും. ഭർത്താവ് അറിയാതെ അഞ്ചുരൂപ നാട്ടുകാരുടെ കയ്യിൽ നിന്ന് വാങ്ങിയിട്ടില്ല. ബാങ്കിൽ നിന്ന് നോട്ടീസ് കിട്ടിയിട്ടും ഭർത്താവ് അന്വേഷിച്ചില്ല. അയച്ച നോട്ടീസ് ആല്‍ത്തറയിൽ കൊണ്ടുവന്ന് പൂജിക്കലാണ് അമ്മയുടെയും മകന്റെയും ജോലി”– കുറിപ്പിൽ പറയുന്നു.

നിർമാണം പൂർത്തിയാകാത്ത വീടിന് പിന്നിലാണ് തെക്കേത് എന്നും ആൽത്തറയെന്നും അറിയപ്പെടുന്ന സ്ഥലം. ചെറിയ ചുറ്റുമതിൽ കൊണ്ട് കെട്ടിമറച്ച സ്ഥലത്ത് രണ്ട് ചെറിയ ശ്രീകോവിൽ പോലുള്ള തും കാണാം. കഴിഞ്ഞ ദിവസം പൂജ നടന്ന ലക്ഷണങ്ങൾ ഇവിടെയുണ്ട്.

ആൽത്തറക്ക് മുന്നിൽ പൂജകൾക്ക് ശേഷം സമർപ്പിച്ച രണ്ട് ലോട്ടറി ടിക്കറ്റുകൾ കണ്ടെടുത്തിയിരുന്നു. ബുധനാഴ്ച നറുക്കെടുക്കാനിരുന്ന വിഷു ബംബറായിരുന്നു അത്. കൂടാതെ ഒരു പെട്ടിയിൽ സ്ത്രീയുടെയും പുരുഷന്റെയും പുതിയ വസ്ത്രങ്ങളും കണ്ടെത്തി.

വേര്‍പാടിന്റെ ഞെട്ടലില്‍ സഹപാഠികള്‍

പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളജ് യൂണിയന്‍ വൈസ് ചെയര്‍പഴ്സനായിരുന്ന വൈഷ്ണവിക്ക് എംബിബിഎസ് പാസായി ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. ഇതിനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അമ്മ ലേഖ. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുള്ള കോച്ചിങിന് ഒരു സ്ഥാപനത്തില്‍ ചേര്‍ന്നിരുന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് ഒടുവില്‍ കോളജില്‍ വന്നത്. എംബിബിഎസിന് പ്രവേശനം ലഭിക്കുമെന്ന് വൈഷ്ണവി ഉറച്ചു വിശ്വസിച്ചിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്നു.

കരാട്ടേയില്‍ വൈഷ്ണവി ബ്ലാക്ക് ബെല്‍റ്റ് നേടിയിരുന്നു. കരാട്ടേ വൈഷ്ണവി എന്നാണ് കൂട്ടുകാര്‍ വിളിച്ചിരുന്നത്. അമ്മ ലേഖയോടായിരുന്നു വൈഷ്ണവിക്ക് അടുപ്പം. അമ്മയെക്കുറിച്ചു കൂട്ടുകാരികളോടു സംസാരിച്ചിരുന്ന വൈഷ്ണവി അച്ഛനെക്കുറിച്ച് അധികം സംസാരിച്ചിരുന്നില്ല.

കുറച്ചു നാളുകളായി വൈഷ്ണവി മാനസിക പ്രയാസത്തിലായിരുന്നെന്നു സഹപാഠികള്‍ പറയുന്നു. വീടു നഷ്ടപ്പെടുമെന്ന ആശങ്ക വൈഷ്ണവിക്ക് ഉണ്ടായിരുന്നു. വീടു ജപ്തി ഭീഷണിയിലാണെന്നു സഹപാഠികളില്‍ ചിലരോടു പറഞ്ഞിരുന്നു. ക്ലാസ് ലീഡറായിരുന്ന വൈഷ്ണവി ഒരിക്കല്‍പോലും കൂട്ടുകാരെ വീട്ടിലേക്കു ക്ഷണിച്ചിരുന്നില്ല. ചോദിക്കുമ്പോള്‍ വീട്ടില്‍ പ്രശ്നമാണെന്നായിരുന്നു മറുപടി. ബ്ലാക്ക് ബെല്‍റ്റ് നേടിയ, മനക്കരുത്തുണ്ടായിരുന്ന വൈഷ്ണവിയുടെ വേര്‍പാടിന്റെ ഞെട്ടലിലാണു സഹപാഠികള്‍.

അതേ‌സമയം, നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാകുറിപ്പിലെ പകുതിയിേലറെ ആരോപണങ്ങളും ഗൃഹനാഥനായ ചന്ദ്രന്‍ സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ബാധ്യതയ്ക്കിടയിലും വീട് വില്‍പ്പനയ്ക്ക് അമ്മ തടസം നിന്നെന്നും, കടബാധ്യത തീര്‍ക്കാതെ പൂജയില്‍ വിശ്വസിച്ചെന്നും മൊഴി. കുടുംബപ്രശ്നങ്ങള്‍ക്കൊപ്പം വസ്തുവില്‍പ്പന മുടങ്ങിയതും ആത്മഹത്യക്ക് കാരണമായതായി പൊലീസ് നിഗമനം.

കാസർകോട് പെരിയ ഇരട്ട കൊലക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. എട്ടാം പ്രതി പാക്കം സ്വദേശി സുബീഷിനെയാണ് മംഗളൂരു വിമാനത്താവളത്തിൽ വച്ച് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. സുബീഷ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിരുന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം ഷാർജയിലേയ്ക്ക് കടന്ന സുബീഷിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം നടത്തിയിരുന്നു. ഇതു വിജയിക്കാതെ വന്നതോടെ ഇന്റർപോളിന്റെ സഹായത്തോടെ സുബീഷിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണ് പ്രതി മടങ്ങിയെത്തിയത്.

ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അറസ്റ്റ്. പ്രതിയെ ഇന്നുതന്നെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും, ശരത് ലാലിനേയും സി പി എം മുൻ ബ്രാഞ്ച് കമ്മറ്റി അംഗം പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഉദുമ ഏരിയ സെക്രട്ടറി കെ.മണികംനേയും, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണനേയും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, കാസര്‍കോട് പെരിയ ഇരട്ടകൊലക്കേസ് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച്, സിപിഎം നേതൃത്വവുമായി ഒത്തുകളിക്കുകയാണെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍. കേസ് സിബിഐക്ക് കൈമാറാതിരിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് സിപിഎം നേതാക്കളുടെ അറസ്റ്റ്. ഏരിയ സെക്രട്ടറിയുടെ അറസ്റ്റോടെ സംഭവത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പങ്ക് വ്യക്തമായെന്നും കുടുംബാംഗങ്ങള്‍  പറഞ്ഞു.

കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും, ശരത് ലാലിന്റെയും കൊലപാതകം സംബന്ധിച്ച അന്വേഷണം കൃത്യമായി പുരോഗമിക്കുന്നു എന്ന് ഹൈക്കോടതിയെ തെറ്റിധരിപ്പിക്കാനുള്ള തന്ത്രമാണ് സിപിഎം നേതാക്കളുടെ അറസ്റ്റെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന വാദം ഇനി ജനങ്ങള്‍ അംഗീകരിക്കില്ലെന്നും കൃപേഷിന്റെ അച്ഛന്‍  പറഞ്ഞു.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖകള്‍ ലഭിച്ചത് ഇ മെയില്‍ വഴിയാണെന്ന മൊഴിക്ക് പിന്നാലെ ഫാ. പോള്‍ തേലക്കാട്ടിന്റെ ഓഫീസില്‍ റെയ്ഡ്. കലൂരിലെ സത്യദീപം ഓഫീസില്‍ അന്വേഷണ സംഘം നടത്തിയ റെയ്ഡില്‍ ഫാ.തേലക്കാട്ടിന്റെ കമ്പ്യൂട്ടര്‍ അടക്കമുള്ളവ പിടിച്ചെടുത്തു. വ്യാജരേഖാ കേസില്‍ വൈദിക സമിതി യോഗത്തിന്റെ മിനിട്ട്സ് ഹാജരാക്കാന്‍ സംഘം ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.

ആലഞ്ചേരിക്കെതിരെ സിനഡില്‍ ഹാജരാക്കിയ ബാങ്ക് രേഖകള്‍ വ്യാജമെന്ന് നേരത്തെ തന്നെ തെളിഞ്ഞിരുന്നു. കര്‍ദിനാളിന്റെ പേരില്‍ ഇത്തരമൊരു അക്കൗണ്ട് ഇല്ലെന്ന് പൊലീസ് കണ്ടെത്തി. ഫാദര്‍ പോള്‍ തേലക്കാട്ട് തന്നെയാണ് സിനഡില്‍ ബാങ്ക് രേഖകള്‍ കൈമാറിയത്. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് കര്‍ദിനാള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിനഡിന്റെ നിര്‍ദ്ദേശ പ്രകാരം പൊലീസില്‍ പരാതി നല്‍കിയത്. ഈ അന്വേഷണത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കര്‍ദിനാളിനെതിരെ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് വ്യക്തമായത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുത്തിരുന്നു. സിനഡിനായി പരാതി നല്കിയ സഭാ ഐ.ടി. വിഭാഗം മേധാവി ഫാദര്‍ ജോബി മാപ്രക്കാവിലിന്റെ രഹസ്യ മൊഴിയും അന്ന് സംഘം രേഖപ്പെടുത്തിയിരുന്നു.

2019 ജനുവരി 7 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസ് എന്ന സ്ഥാപനത്തില്‍ നടന്ന സിനഡില്‍ മാര്‍ ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ സമര്‍പ്പിച്ച് മാര്‍ ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ്, സിറോ മലബാര്‍ സഭ ഇന്റര്‍നെറ്റ് മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മപ്രകാവില്‍ ഫാ. പോള്‍ തേലക്കാട്ടിലിനെതിരേ നല്‍കിയ പരാതി. ഈ പരാതി പ്രകാരമാണ് തൃക്കാക്കര പൊലീസ് ഫാ. തേലക്കാട്ടിനെതിരേ കേസ് എടുത്തത്. എന്റെ കൈവശം കിട്ടിയ ചില രേഖകള്‍ ഞാന്‍ ചട്ടപ്രകാരം എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് ജേക്കബ് മാനത്തോടത്തിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും ഈ രേഖകളുടെ നിജസ്ഥിതി അന്വേഷിച്ച് അറിയുകയെന്നു മാത്രമാണ് പറഞ്ഞതെന്നും ഫാ. തേലക്കാട്ട് പറയുന്നു.

സിനഡില്‍ ഈ രേഖകള്‍ കൊണ്ടുപോയത് ഞാനല്ല. അത് ബിഷപ്പ് ജേക്കബ് മനത്തോടത്ത് ആയിരിക്കണം കൊടുത്തത്. എന്തായാലും ഞാന്‍ എന്റെ അഭിഭാഷകനെ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ഏതാനും ദിവസം മുന്‍പ് ഫാ. തേലക്കാട്ട് പ്രതികരിച്ചിരുന്നു. ഫാ. പോള്‍ തേലക്കാട്ടിന് ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിക്കെതിരായ രേഖകള്‍ ചില വൈദികര്‍ കൈമാറുകയായിരുന്നുവെന്നാണ് ആദ്യം പുറത്ത് വന്ന വിവരം. എറണാകുളത്തെ ചില ബിസിനസുകാരുമായി ആലഞ്ചേരിക്ക് ബിസിനസ് ഇടപാടുകളുണ്ടെന്നും ഇതിന്റെ മറവില്‍ അനധികൃതമായി കോടിക്കണക്കിനു രൂപയുടെ സാമ്ബത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും അവ തെളിയിക്കുന്ന ആലഞ്ചേരിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണെന്നും പറഞ്ഞാണ് രേഖകള്‍ ഫാ. തേലക്കാട്ടിന് കൈമാറിയതെന്നാണ് സൂചന.

ഈ രേഖകള്‍ പരസ്യപ്പെടുത്തണമെന്ന ആവശ്യവും നല്‍കിയവര്‍ ഫാ. പോള്‍ തേലക്കാട്ടിനു മുന്നില്‍ അവതരിപ്പിച്ചിരുന്നുവെന്നു കേള്‍ക്കുന്നു. എന്നാല്‍ രേഖകള്‍ മാധ്യമങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ നല്‍കാതെ നേരിട്ട് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേര്‍ക്ക് കൈമാറി അവയുടെ ആധികാരിത പരിശോധിച്ചറിയാനായിരുന്നു ഫാ. പോള്‍ തേലക്കാട്ട് ആവശ്യപ്പെട്ടത്. ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരിക്കെതിരേ കിട്ടിയ രേഖയുടെ നിജസ്ഥിതി അറിയണമെന്നാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിന് ഫാ. പോള്‍ തേലക്കാട്ട് സ്വകാര്യമായി കൈമാറിയ രേഖ കക്കനാട് സെന്റ്.തോമസ് മൗണ്ടില്‍ ചേര്‍ന്ന സിനഡില്‍ എത്തുകയാണുണ്ടായത്. ഫാ. തേലക്കാട്ട് തന്നെയാണ് സിനഡില്‍ രേഖകള്‍ എത്തിച്ചതെന്നായിരുന്നു ആദ്യത്തെ ആരോപണം.

എന്നാല്‍ രേഖകള്‍ താന്‍ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തിന് കൈമാറുക മാത്രമാണ് ചെയ്തതെന്നു ഫാ. തേലക്കാട് പറയുമ്പോള്‍, ആ രേഖകള്‍ ആര് സിനഡില്‍ എത്തിച്ചെന്നുവെന്നതാണ് ചോദ്യം. ഇതോടൊപ്പം തന്നെ സഭാ വിശ്വാസിയും ഇന്ത്യന്‍ കാത്തലിക്ക് ഫോറത്തിന്റെ പ്രസിഡന്റുമായ ബിനു ചാക്കോ പൊലീസിന് മൊഴി നല്‍കിയത് ഏറ ശ്രദ്ധിക്കപ്പെട്ടിരുന്നു. സഭയുടെ പ്രാദേശികമായ അധികാരവും സഭാ ഭൂമി ഇടപാട് സംബന്ധിച്ചും മാര്‍ ആലഞ്ചേരിയോട് ഫാ. പോള്‍ തേലക്കാടിന് ശത്രുതയുണ്ടെന്നും ആലഞ്ചേരി പിതാവും ലത്തീന്‍ സഭയിലെ മെത്രാന്മാരും മാരിയറ്റ് ഹോട്ടല്‍ ക്ലബില്‍ അംഗത്വം നേടുന്നതിന് വേണ്ടി യോഗം ചേര്‍ന്നു എന്നുള്ളത് വ്യാജമായി സൃഷ്ടിച്ച ഒന്നാണെന്നും ബിനു മൊഴിയില്‍ വ്യക്തമാക്കുന്നു.

സിനഡ് അംഗമായ മാര്‍ ജേക്കബ് മനത്തോടത്തിനെ തെറ്റിധരിപ്പിച്ചാണ് സിനഡില്‍ ഇക്കാര്യം അവതരിപ്പിച്ചതെന്നും സഭയിലെ ഒരു മുതിര്‍ന്ന വൈദികനും അഞ്ച് യുവ വൈദികരും ചേര്‍ന്നാണ് വ്യാജരേഖകള്‍ നിര്‍മ്മിച്ചതായി തനിക്ക് അറിവുള്ളതെന്നും ബിനു മൊഴിയില്‍ പറയുന്നു. ആലഞ്ചേരി പിതാവിനെ തേജോവധം ചെയ്ത് രാജിവയ്പ്പിക്കാന്‍ വേണ്ടിയാണ് ഫാ.പോള്‍ തേലക്കാടും സംഘവും ഇത്തരത്തില്‍ വ്യാജ രേഖ സൃഷ്ടിച്ചതെന്നും ഇതിന് പിന്നില്‍ സഭയിലെ ചില യുവ വൈദികരുണ്ടന്നും ബിനു വ്യക്തമാക്കി.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതിന് പിന്നില്‍ കഴക്കൂട്ടം സ്വദേശിയായ അഭിഭാഷകന്‍ ബിജു മോഹന്‍. കഴിഞ്ഞ രണ്ടുമാസത്തിനിടെ എട്ടു പ്രാവശ്യം ബിജുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയെന്നു ഡിആര്‍ഐ കണ്ടെത്തി. ബിജുവും രണ്ടു പ്രാവശ്യം ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയിട്ടുണ്ട്. ഭാര്യ വിനീത രത്നകുമാറിയെ ഉപയോഗിച്ചും സ്വര്‍ണം കടത്തിയിട്ടുണ്ട്. 20 കിലോ സ്വര്‍ണം കടത്തിയ ബിജുവിന്‍റെ ഭാര്യ വിനീത രത്നകുമാരിയെയും റിമാന്‍ഡ് ചെയ്തു.

ജിത്തുവെന്നയാളാണ് ദുബായില്‍ നിന്ന് സ്വ‍ര്‍ണം നല്‍കുന്നത്. സംഭവം പുറത്തായതോടെ ബിജു ഒളിവിലാണ്. ആര്‍ക്കാണ് സ്വര്‍ണം നല്‍കുന്നതെന്ന് കണ്ടെത്തണമെങ്കില്‍ ഒളിവിലുള്ള ബിജുവിനെ പിടികൂടണമെന്ന് ഡിആര്‍ഐ വ്യക്തമാക്കി. തലസ്ഥാനത്തെത്തുന്ന സ്വർണം ബിജുവും സഹായിയായ വിഷ്ണുവും ചേ‍ർന്ന വാങ്ങിയാണ് സ്വർണ കച്ചവടക്കാർക്ക് നൽകുന്നത്. ആർക്കാണ് സ്വർണം നൽകുന്നതെന്ന് കണ്ടെത്തണമെങ്കിൽ ഒളിവിലുള്ള ബിജുവിനെയും വിഷ്ണുവിനെയും പിടികൂടണമെന്ന് ഡിആർഐ പറഞ്ഞു. ഈ സംഘത്തിന് വിമാനത്താവളത്തിനുള്ളിലെ ജീവനക്കാരുടെ സഹായവും ഡിആർഐ സംശയിക്കുന്നുണ്ട്.

കുടുംബപ്രശ്നങ്ങളാണ് നെയ്യാറ്റിൻകരയില്‍ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യക്ക് കാരണമായതെന്നാണ് വീട്ടിൽ നിന്ന് കണ്ടെത്തിയ കുറിപ്പ് വ്യക്തമാക്കുന്നത്. ഭര്‍ത്താവ്, അമ്മായി അമ്മ, അമ്മായി അമ്മയുടെ അനിയത്തി, ഇവരുടെ ഭർത്താവ് എന്നിവരാണ് മരണത്തിന് കാരണക്കാർ എന്നാണ് കുറിപ്പിൽ പറയുന്നത്.

എന്റെയും എന്റെ മകളുടെയും മരണകാരണം കൃഷ്ണമ്മ, ഭർത്താവ്, കാശി, ശാന്ത എന്നിവരാണെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ചന്ദ്രന്‍ വേറെ വിവാഹത്തിന് ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. വീട്ടില്‍ മന്ത്രവാദം നടക്കുന്നുവെന്നും കുറിപ്പ് വ്യക്തമാക്കുന്നു. ഇരുവരും ആത്മഹത്യ ചെയ്ത മുറിയില്‍ ഭിത്തിയില്‍ പതിച്ച നിലയിലും ഭിത്തിയില്‍ എഴുതിയ നിലയിലുമാണ് കുറിപ്പ്.

കടം തീർക്കാൻ വീട് വിൽക്കാൻ നിന്നപ്പോൾ തടസ്സം നിന്നത് കൃഷ്ണമ്മായാണ്. ആൽത്തറയുണ്ട്, അവര് നോക്കിക്കൊള്ളും, നീ ഒന്നും പേടിക്കണ്ട എന്നുപറഞ്ഞ് മോനെ തെറ്റിക്കും. ഭർത്താവ് അറിയാതെ അഞ്ചുരൂപ നാട്ടുകാരുടെ കയ്യിൽ നിന്ന് വാങ്ങിയിട്ടില്ല. ബാങ്കിൽ നിന്ന് നോട്ടീസ് കിട്ടിയിട്ടും ഭർത്താവ് അന്വേഷിച്ചില്ല. അയച്ച നോട്ടീസ് ആല്‍ത്തറയിൽ കൊണ്ടുവന്ന് പൂജിക്കലാണ് അമ്മയുടെയും മകന്റെയും ജോലി.

”ഭാര്യ എന്ന സ്ഥാനം ഇതുവരെ തന്നിട്ടില്ല. മന്ത്രവാദി പറയുന്ന വാക്ക് കേട്ട് എന്നെ ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാൻ പറയുകയും ചെയ്യും. എന്റെയും മകളുടെയും മരണകാരണം കൃഷ്ണമ്മ, ഭർത്താവ്, കാശി, ശാന്ത എന്നിവരാണ്. ഈ ലോകം മുഴുവൻ എന്നെയും മോളെയും പറ്റി പറഞ്ഞുനടക്കുന്നത് കൃഷ്ണമ്മയും ശാന്തയും ചേർന്നാണ്.

ഞാൻ വന്നകാലം മുതൽ അനുഭവിക്കുകയാണ്. സ്ത്രീധനത്തിന്റെ പേരിൽ എനിക്ക് വിഷം നൽകി കൊലപ്പെടുത്താൻ നോക്കി. ജീവൻ രക്ഷിക്കാൻ നോക്കാതെ എന്നെ മന്ത്രവാദികളുടെ അടുത്ത് കൊണ്ടുപോയി. ഈ വീട്ടിൽ എന്നും വഴക്കാണ്, നേരം വെളുത്താൽ ഇരുട്ടുന്നത് വരെ. നിന്നെയും മകളെയും കൊല്ലുമെന്നാണ് കൃഷ്ണമ്മ പറയുന്നതെന്നും കുറിപ്പിൽ പറയുന്നു.

ആത്മഹത്യ ചെയ്ത മുറിയിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ആത്മഹത്യയിൽ അഭിഭാഷക കമ്മീഷനും സമ്മർദ്ദം ചെലുത്തിയതായി തെളിഞ്ഞു. മെയ് പതിന്നാലിന് പണം തിരിച്ചടക്കണമെന്ന് എഴുതിവാങ്ങി. ഇടപാടിൽ കക്ഷിയല്ലാതിരുന്ന മകൾ വൈഷ്ണവിയെക്കൊണ്ടും ഒപ്പിടുവിച്ചു.

ഭര്‍ത്താവ് ചന്ദ്രനെയും അമ്മ കൃഷ്ണമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവരെയും കസ്റ്റഡിയിലെടുത്തു ഇവരെ റൂറല്‍ എസ്പി ഓഫിസിലെത്തിച്ച് ചോദ്യം ചെയ്യും. ഇന്നലെ തന്നെ നിർണായകമായ തെളിവുകൾ ലഭിച്ചിരുന്നുവെന്ന് റൂറൽ എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.

കുടുംബവഴക്കെന്നാണ് നിലവിലുള്ള സൂചനയെന്ന് റൂറല്‍ എസ്പി പറഞ്ഞു. അന്തിമതീരുമാനം മൊഴിയെടുപ്പിനും ശാസ്ത്രീയപരിശോധനയ്ക്കും ശേഷമാകും. ബാങ്കിനെ പഴിപറിഞ്ഞത് തെറ്റിദ്ധാരണ പടര്‍ത്താനോ എന്നും അന്വേഷിക്കുമെന്ന് എസ്പി പറഞ്ഞു.

ബാങ്ക് അധികൃതരുടെ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ചന്ദ്രന്റെ ആരോപണത്തില്‍ ചുറ്റി നീങ്ങിയ അന്വേഷണം ആത്മഹത്യക്കുറിപ്പ് ലഭിച്ചതോടെയാണ് വഴിമാറിയത്. ലേഖയും വൈഷ്ണവിയും തീകൊളുത്തിമരിച്ച മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു ഭര്‍ത്താവിനെയും ബന്ധുക്കളെയും പഴിക്കുന്ന കുറിപ്പ്.

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവിനും കുടംബത്തിനും എതിരെ രൂക്ഷമായ ആരോപണങ്ങള്‍. വീട്ടില്‍ മന്ത്രവാദം സ്ഥിരമായി നടക്കാറുണ്ട്. തന്നെയും മകളെയും കുറിച്ച്‌ നാട്ടില്‍ അപവാദ പ്രചാരണം നടത്തി. ചന്ദ്രനില്‍ നിന്നും തന്നെയും മകളെയും അകറ്റാന്‍ ഭര്‍ത്താവിന്റെ അമ്മയായ കൃഷ്ണമ്മ ശ്രമിച്ചു. ചന്ദ്രന്‍ വേറെ വിവാഹം കഴിക്കാന്‍ ശ്രമിച്ചെന്നും ലേഖ കത്തില്‍ സൂചിപ്പിക്കുന്നു.

ഇവരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ് കേസിലുണ്ടായിരിക്കുന്നത്. സംഭവത്തില്‍ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും സഹോദരി ഭര്‍ത്താവ് കാശിനാഥനും അമ്മ കൃഷ്ണമ്മയും ഇവരുടെ സഹോദരി ശാന്തയും ഉള്‍പ്പടെയുള്ള ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാങ്ക് ജപ്തി നടപടിയില്‍ നിന്നും പിന്മാറാന്‍ തയ്യാറാകാത്തതും സ്ത്രീധനത്തെ ചൊല്ലി വീട്ടിലുണ്ടായിരുന്ന അസ്വാരസ്യങ്ങളുമാണ് ആത്മഹത്യയ്ക്ക് പിന്നില്‍.

മരണത്തിന് ഉത്തരവാദി ഭര്‍ത്താവും കുടുംബവുമാണെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. മുൻപും കൃഷ്ണമ്മ വിഷം കൊടുത്ത് കൊലപ്പെടുത്താൻ നോക്കിയിരുന്നു. അന്ന് രക്ഷപ്പെട്ടത് തല നാരിഴയ്ക്കാണ്.അന്ന് രക്ഷപ്പെട്ടതോടെ ലേഖയെ സ്വന്തം വീട്ടിൽ കൊണ്ടാക്കിയിരുന്നു.

ലേഖയും വൈഷ്ണവിയും തീകൊളുത്തി ആത്മഹത്യ ചെയ്ത മുറിക്കുള്ളിലെ ചുമരില്‍ നിന്നാണ് ആത്മഹത്യ കുറിപ്പ് ഇന്ന് കണ്ടെത്തിയത്. ചുമരില്‍ ഒട്ടിച്ചുവെച്ച നിലയിലായിരുന്നു കുറിപ്പ്.

ബാങ്ക് ജപ്തി നോട്ടീസ് അയച്ചിട്ടും അത് വീട്ടുന്നതിന് ചന്ദ്രന്‍ യാതൊരു താല്‍പ്പര്യവും കാണിച്ചിരുന്നില്ല. ജപ്തി ഒഴിവാക്കാന്‍ ഭര്‍ത്താവും കുടുംബവും ശ്രമിച്ചില്ല. വീട് വിറ്റ് പണം നല്‍കാനുള്ള നീക്കത്തെ കൃഷ്ണമ്മയും ബന്ധുക്കളും എതിര്‍ത്തു. വീട് വില്‍ക്കാന്‍ പല ഇടപാടുകാരെ കണ്ടപ്പോഴും അട്ടിമറിച്ചത് കൃഷ്ണമ്മയും ബന്ധുക്കളുമാണ്.

ചന്ദ്രന്‍ നാട്ടുകാരില്‍ നിന്നും നിരവധി പണം കടംവാങ്ങിയിട്ടുണ്ട്. ഈ പണം മടക്കിനല്‍കാനും തയ്യാറായിരുന്നില്ല. ഇതുസംബന്ധിച്ച്‌ നാട്ടുകാര്‍ ചോദിക്കുന്നതും മനോവിഷമത്തിന് ഇടയാക്കി. കല്യാണം കഴിച്ചു വന്ന കാലം മുതല്‍ കൃഷ്ണമ്മയും ബന്ധുക്കളും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നതായും ആത്മഹത്യാക്കുറിപ്പില്‍ ലേഖ സൂചിപ്പിക്കുന്നു.

ലേഖയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്തമ്മ, ഭര്‍ത്താവ് കാശി എന്നിവരെ കസ്റ്റഡിയില്‍ എടുത്തതായി നെടുമങ്ങാട് ഡിവൈഎസ്പി വിനോദ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് ഇന്ന് രാവിലെ സയന്റിഫിക് പരിശോധനക്കിടെയാണ് കണ്ടെടുത്തത്. ആത്മഹത്യയ്ക്ക് കാരണം കുടുംബപ്രശ്‌നങ്ങളാണ്. ഇതുസംബന്ധിച്ച്‌ പൊലീസിന് സൂചന ലഭിച്ചിരുന്നു. ബാങ്ക് ജപ്തി സംബന്ധിച്ച പ്രചാരണം അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്നും അന്വേഷിക്കുന്നതായി ഡിവൈഎസ്പി പറഞ്ഞു.

കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മകന്‍ പൊള്ളലേറ്റ നിലയില്‍. ഭര്‍ത്താവിന്റെ ബന്ധുക്കളാണ് കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തിയത്. പാലക്കാട്ട് നിന്ന് രണ്ടാഴ്ച മുമ്പാണ് ഇവരെ കാണാതായത്. കുട്ടിയുടെ അമ്മ സുലൈഹ, കാമുകന്‍ അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്. ബൈക്കിൽ നിന്ന് വീണപ്പോഴുണ്ടായ പരുക്കെന്നാണ് അല്‍ത്താഫ് പറയുന്നത്. മൂന്നു വയസ്സുകാരനെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

മൊബൈൽ ഫോണിന്റെ ലൊക്കേഷൻ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ സുലൈഹ, കാമുകന്‍ അല്‍ത്താഫും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയുടെ ശരീരത്തിൽ വലിയ രീതിയിലുള്ള മുറിവുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
ചൈൽഡ് ലെൻ പ്രവർത്തകർ ഉടൻ സ്ഥലത്തെത്തും. കൈയിലും കാലിലും മുഖത്തുമാണ് പരിക്കുകൾ ഏറെയും.

നെയ്യാറ്റിന്‍കരയിലെ ആത്മഹത്യയ്ക്കു പിന്നില്‍ കുടുംബപ്രശ്നങ്ങളും ഉണ്ടെന്ന് സൂചനകള്‍ പുറത്ത്. ഭര്‍ത്താവിനെയും ബന്ധുക്കളെയും പഴിച്ച് ലേഖയുടെ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നു. ജപ്തിയുടെ ഘട്ടം എത്തിയപ്പോഴും ഭര്‍ത്താവ് ഒന്നും ചെയ്തില്ല. വസ്തു വില്‍ക്കുന്നതിന് ഭര്‍ത്താവിന്റെ അമ്മ തടസം നിന്നുവെന്നും തന്നെയും മകളെയും കുറിച്ച് അപവാദം പറഞ്ഞുവെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പ് കണ്ടെത്തിയത് ആത്മഹത്യ ചെയ്ത മുറിയില്‍ നിന്നാണ്. ആത്മഹത്യക്കുറിപ്പിലാണ് ഈ സൂചനകള്‍. നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ അഭിഭാഷക കമ്മീഷനും സമ്മര്‍ദം ചെലുത്തിയതായി തെളിഞ്ഞു. മേയ് 14ന് പണം തിരിച്ചടയ്ക്കണമെന്ന് എഴുതിവാങ്ങി. ഇടപാടില്‍ കക്ഷിയല്ലാതിരുന്ന മകള്‍ വൈഷ്ണവിയെക്കൊണ്ടും ഒപ്പിടുവിച്ചു.

ബാങ്കിന്റെ ജപ്തിഭീഷണിയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്തെന്ന വാര്‍ത്തയില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. ജപ്തിനടപടികൾ കാണിച്ച് ബാങ്കിൽ നിന്ന് നോട്ടീസ് വന്നിട്ടും ചന്ദ്രൻ ഒന്നും ചെയ്തില്ലെന്ന് നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ലേഖയുടെ ആത്മഹത്യാ കുറിപ്പ്. ചന്ദ്രന്റെ കുടുംബവുമായി നിലനിന്നിരുന്ന പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പിൽ പറയുന്നു. തന്റെയും മകളുടെയും മരണത്തിന് കാരണക്കാരായി ഭർത്താവ് ചന്ദ്രനെയും മറ്റ് മൂന്ന് ബന്ധുക്കളുടെ പേരുമാണ് കുറിപ്പിലുള്ളത്.

എന്റെയും എന്റെ മകളുടെയും മരണകാരണം കൃഷ്ണമ്മ, ഭർത്താവ്, കാശി, ശാന്ത എന്നിവരാണെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ചന്ദ്രന്‍ വേറെ വിവാഹത്തിന് ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. വീട്ടില്‍ മന്ത്രവാദം നടക്കുന്നുവെന്നും കുറിപ്പ് വ്യക്തമാക്കുന്നു. ഇരുവരും ആത്മഹത്യ ചെയ്ത മുറിയില്‍ ഭിത്തിയില്‍ പതിച്ച നിലയിലും ഭിത്തിയില്‍ എഴുതിയ നിലയിലുമാണ് കുറിപ്പ്.

സാമ്പത്തികബാധ്യത തീർക്കാൻ വീട് വിൽക്കാൻ ശ്രമിച്ചപ്പോൾ തടസ്സം നിന്നത് ബന്ധുക്കളാണെന്ന് കുറിപ്പിൽ പറയുന്നു. ജപ്തിനടപടികള്‍ കാണിച്ച് ബാങ്കിൽ നിന്ന് നോട്ടീസ് വന്നിട്ടും അതേക്കുറിച്ച് അന്വേഷിക്കാൻ ചന്ദ്രൻ തയ്യാറായില്ല. ജപ്തി ഒഴിവാക്കാൻ ഒന്നും ചെയ്തില്ല.

വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ പീഡനങ്ങൾ സഹിക്കേണ്ടി വന്നു. തന്നെയും മകളെയും കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിച്ചു. വിഷം നൽകി കൊലപ്പെടുത്താൻ നോക്കിയെന്നും തന്നെയും മകളെയും മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയെന്നും കുറിപ്പിൽ പറയുന്നു. ഭര്‍ത്താവും ബന്ധുക്കളും തങ്ങളെ ജീവിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ആത്മഹത്യ ചെയ്ത മുറിയിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ആത്മഹത്യയിൽ അഭിഭാഷക കമ്മീഷനും സമ്മർദ്ദം ചെലുത്തിയതായി തെളിഞ്ഞു. മെയ് പതിന്നാലിന് പണം തിരിച്ചടക്കണമെന്ന് എഴുതിവാങ്ങി. ഇടപാടിൽ കക്ഷിയല്ലാതിരുന്ന മകൾ വൈഷ്ണവിയെക്കൊണ്ടും ഒപ്പിടുവിച്ചു.

ഭര്‍ത്താവ് ചന്ദ്രനെയും അമ്മ കൃഷ്ണമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവരെയും കസ്റ്റഡിയിലെടുത്തു ഇവരെ റൂറല്‍ എസ്പി ഓഫിസിലെത്തിച്ച് ചോദ്യം ചെയ്യും. ഇന്നലെ തന്നെ നിർണായകമായ തെളിവുകൾ ലഭിച്ചിരുന്നുവെന്ന് റൂറൽ എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.

കുടുംബവഴക്കെന്നാണ് നിലവിലുള്ള സൂചനയെന്ന് റൂറല്‍ എസ്പി പറഞ്ഞു. അന്തിമതീരുമാനം മൊഴിയെടുപ്പിനും ശാസ്ത്രീയപരിശോധനയ്ക്കും ശേഷമാകും. ബാങ്കിനെ പഴിപറിഞ്ഞത് തെറ്റിദ്ധാരണ പടര്‍ത്താനോ എന്നും അന്വേഷിക്കുമെന്ന് എസ്പി പറഞ്ഞു.

ആത്മഹത്യയ്ക്കു പിന്നില്‍ കുടുംബപ്രശ്നങ്ങളും ഉണ്ടെന്ന് സൂചനകള്‍ പുറത്തായതിന് പിന്നാലെയാണ് പൊലീസിന്‍റെ നീക്കം.

മുംബൈയിലെ സബര്‍ബന്‍ ദദാറില്‍ ഞായറാഴ്‌ച്ച ഫ്‌ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ പെണ്‍കുട്ടി മരിച്ചു. ശ്രാവണി ചവാന്‍ എന്ന പതിനാറുവയസ്സുകാരിയാണ് വെന്തുമരിച്ചത്. മാതാപിതാക്കള്‍ രാവിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് സംഭവം നടന്നത്. പഠിക്കാന്‍ വേണ്ടി മുറി പുറത്ത് നിന്നും പൂട്ടിയിട്ടിരുന്നതിനാൽ രക്ഷപ്പെടാന്‍ കഴിയാഞ്ഞതാണ്‌ ദുരന്തത്തിന്‌ കാരണമായത്‌. ശ്രാവണിയുടെ മുറിയില്‍ നിന്ന്‌ ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തിരുന്നു. ഇത്‌ എങ്ങനെ മുറിയിലെത്തിയെന്ന്‌ അന്വേഷണം ആരംഭിച്ചതായി പൊലീസ്‌ അറിയിച്ചു. പൊലീസുകാരനാണ്‌ ശ്രാവണിയുടെ പിതാവ്‌.

ശ്രാവണിയുടെ മുറി പുറത്തുനിന്ന്‌ പൂട്ടിയതിന്‌ ശേഷം മാതാപിതാക്കള്‍ പോയിരുന്നു. ഉച്ചയ്‌ക്ക്‌ ഒന്നേമുക്കാലോടെയാണ്‌ ഫ്‌ളാറ്റ്‌ സമുച്ചയത്തില്‍ തീപിടുത്തമുണ്ടായത്‌. അഗ്നിശമന സേനാ പ്രവര്‍ത്തകരെത്തി ശ്രാവണിയെ പുറത്തെത്തിക്കുമ്പോഴേക്ക്‌ അവള്‍ക്ക്‌ ഗുരുതരമായി പൊള്ളലേറ്റിരുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക്‌ എത്തിക്കുംമുമ്പ്‌ മരണം സംഭവിച്ചു. ദാദര്‍ പൊലീസ്‌ സ്റ്റേഷന്‍ കോമ്പൗണ്ടിലാണ്‌ ഫ്‌ളാറ്റ്‌ സമുച്ചയം സ്ഥിതിചെയ്യുന്നത്‌. ഫ്‌ളാറ്റിലെ എയര്‍ കണ്ടീഷനറിലുണ്ടായ ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടുത്തത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. തീയണയ്‌ക്കാന്‍ മൂന്നു മണിക്കൂറോളം വേണ്ടിവന്നു.

തൊടുപുഴ കുമാരമംഗലത്ത് അമ്മയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ ഏഴുവയസുകാരന്റെ നൊമ്പര കഥ സംഗീത ആല്‍ബമായി പൂനരാവിഷ്ക്കരിച്ച് യുവാക്കള്‍. കൂടുതലായും പ്രതിപാദിക്കുന്നത് നഷ്ടപ്പെട്ടുപോയ അച്ഛന്റെ കരുതലും സ്‌നേഹവുമാണ്.

കണ്ണീര്‍ക്കാഴ്ച്ചയെന്ന ഈ ആല്‍ബം നമ്മുടെയെല്ലാം കണ്ണു നനയിക്കും. പ്രതികളുടെ രൂപ സാദൃശയമുള്ളവര്‍ തന്നെയാണ് കഥാപാത്രങ്ങളായി എത്തുന്നത്.

മരിച്ചു പോയ അച്ഛനെ ഓര്‍ത്ത് ഈ കുഞ്ഞു മനസിനെ എത്രത്തോളം വേദനിപ്പിച്ചിരുന്നുവെന്നും ഈ ദൃശ്യങ്ങള്‍ പറയുന്നുണ്ട്. കൊലപാതക കേസിലെ രണ്ടാം പ്രതിയായ അമ്മയും ഒന്നാം പ്രതിയായ സുഹൃത്ത് അരുണ്‍ ആനന്ദുമെല്ലാം അഭിനേതാക്കളിലൂടെ വീണ്ടും ക്രൂരതയുടെ നേര്‍ക്കാഴ്ച്ചകളിലേയ്ക്ക് നമ്മെ കൊണ്ടുപോകുന്നു.

പ്രതി അരുണിനെതിരെയുള്ളതിനേക്കാള്‍ വിദ്വേഷം കേരളക്കരയ്ക്ക് ആ അമ്മയോട് മാത്രമായിരുന്നു. ഇപ്പോള്‍ ആ കുഞ്ഞിനെയും അമ്മയുടെയും സുഹൃത്തിന്റെയും ക്രൂരതകള്‍ സംഗീത ആല്‍ബമായി ഒരു പറ്റം യുവാക്കള്‍ പുനരാവിഷ്‌ക്കരിച്ചിരിക്കുകയാണ്. നമ്മുടെയെല്ലാം കണ്ണു നനയിച്ച സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ആല്‍ബത്തിന്റെ പേര് കണ്ണീര്‍ കാഴ്ച്ചയെന്നാണ്. കൂടുതലായും പ്രതിപാദിക്കുന്നത് നഷ്ടപ്പെട്ടുപോയ അച്ഛന്റെ കരുതലും സ്‌നേഹവുമാണ്.

ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ റംഷാദ് ബക്കറാണ് ആല്‍ബത്തിന്റെയും സംവിധായകന്‍. ഡാവിഞ്ചി സുരേഷാണ് വരികളെഴുതി സംഗീതം നല്‍കിയത്. ഏറെ വിസ്മയിപ്പിക്കുന്നത് സംഭവത്തില്‍ ബന്ധപ്പെട്ടവരുടെ രൂപ സാദൃശയമുള്ളവര്‍ തന്നെയാണ് ആല്‍ബത്തിലും എത്തുന്നത്. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ റംഷാദ് ബക്കറാണ് ആല്‍ബത്തിന്റെയും സംവിധായകന്‍.

 

RECENT POSTS
Copyright © . All rights reserved