നെയ്യാറ്റിന്‍കരയിലെ കുടുംബം കാനറ ബാങ്കില്‍ നിന്നു വായ്പയെടുത്തത് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ്.ലേഖയുടെ ഭർത്താവ് ചന്ദ്രൻ വിദേശത്തു ജോലി ചെയ്തിരുന്ന സമയത്ത് വീട് വയ്ക്കുന്നതിന്റെ ആവശ്യത്തിനാണ് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്. ഇതുവരെ എട്ടു ലക്ഷം രൂപ തിരിച്ചടച്ചു. 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നു ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നാണ് ചന്ദ്രന്‍ പറയുന്നത്. 2010ലാണ് തിരിച്ചടവ് മുടങ്ങിയത്. വീട് വില്‍പ്പന നടത്തി കടം വീട്ടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. . ഇനിയും നാലു ലക്ഷം രൂപ കൂടി അടയ്ക്കാനുണ്ടെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നത്. തിരിച്ചടക്കേണ്ട കാലാവധി കഴിഞ്ഞതോടെ ബാങ്ക് ജപ്തി നോട്ടീസ് അയയ്ക്കുയായിരുന്നു.
ബാങ്ക് തിരുവനന്തപുരം സിജഐം കോടതിയില്‍ കേസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷക കമ്മിഷനും പോലീസും കഴിഞ്ഞ ദിവസം ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തിയിരുന്നു. നാലു ദിവസത്തിനകം 6.80 ലക്ഷം രൂപ നല്‍കാമെന്നും അല്ലെങ്കില്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകാമെന്നും കുടുംബം എഴുതി നല്‍കുകയും ചെയ്തു.
എന്നാല്‍ നാളെ വീട് ജപ്തി ചെയ്യുമെന്നറിയിച്ച് ബാങ്കില്‍നിന്ന് രാവിലെ ഫോണ്‍ കോള്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതിനെത്തുടര്‍ന്നു ലേഖയും വൈഷ്ണവിയും മാനസികമായി തളർന്നിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ഡിഗ്രി വിദ്യാർഥിനിയായ വൈഷ്ണവി മരിക്കുകയും 90% പൊള്ളലേറ്റ ലേഖയെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അമ്മ ലേഖയും മരിച്ചു. ഗുരുതരമായി പരുക്കേറ്റ ലേഖ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണു മരണത്തിനു കീഴടങ്ങിയത്. ലേഖയ്ക്ക് 90% പൊള്ളലേറ്റതായി നേരത്തേ മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു മരണം.
പേരൂർ പ്രോമിസ്ഡ് ലാൻഡിൽ രഞ്ജിത്ത് ജോൺസന്റെ (40) കൊലപാതകത്തിൽ നിർണായക തെളിവായത് ഒരു ടീ ഷർട്ട്. പേരൂർ പ്രോമിസ്ഡ് ലാൻഡിൽ രഞ്ജിത്ത് ജോൺസനെ ഗുണ്ടാസംഘം കൊലപ്പെടുത്തി മൃതദേഹം തമിഴ്നാട്ടിലെ ക്വാറി അവശിഷ്ടങ്ങൾ തള്ളുന്ന സ്ഥലത്ത് കുഴിച്ചിട്ട കേസിൽ ഇന്നായിരുന്നു വിധി . ഒന്നാംപ്രതി പാമ്പ് മനോജ് അടക്കം ഏഴുപേര്‍ക്ക് ജീവപര്യന്തം. ശിക്ഷിക്കപ്പെട്ടവര്‍ക്ക് 25 വര്‍ഷം പരോള്‍ അനുവദിക്കരുതെന്ന് കോടതി വിധിച്ചു. ഈ കേസ് തെളിയിക്കാൻ പൊലീസിനെ സഹായിച്ചതിൽ നിർണായക പങ്ക് വഹിച്ചത് പ്രതികൾ വഴിയിൽ ഉപേക്ഷിച്ച രഞ്ജിത്തിന്റെ ടീ ഷർട്ടാണ്.
ഒന്നാം പ്രതി മനോജിന്റെ ഭാര്യയെ രഞ്ജിത്ത് ജോൺസൺ 9 വർഷമായി ഒപ്പം താമസിപ്പിച്ചിരുന്നതിന്റെ വിരോധമാണ് കൊലപാതകത്തിനു കാരണമായത്. രഞ്ജിത്ത് ധരിച്ചിരുന്ന ടി ഷർട്ടും കാറിന്റെ ഡിക്കി മാറ്റും പ്രതികൾ വഴിയിൽ വലിച്ചെറിഞ്ഞിരുന്നു. മുൾച്ചെടിയിൽ കുരുങ്ങിയ നിലയിൽ കിടന്ന ഇതു 42–ാം ദിവസം പൊലീസ് കണ്ടെടുത്തു. രഞ്ജിത്തിനോടൊപ്പം താമസിച്ച, പാമ്പ് മനോജിന്റെ ഭാര്യ സമ്മാനമായി നൽകിയതായിരുന്നു ടി ഷർട്ട്. ഇവർ ഇത് തിരിച്ചറിഞ്ഞു. പാമ്പ് മനോജിന്റെ ഭാര്യയാണ് കേസിലെ ഒന്നാം പ്രതി.
പോലീസ് കുറ്റം തെളിയിച്ചത് ഇങ്ങനെ :
കഴിഞ്ഞ ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് കാട്ടുണ്ണി, കൈതപ്പുഴ ഉണ്ണി, വിഷ്ണു എന്നിവർ ചേർന്നു രഞ്ജിത്തിനെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു പോയി. മദ്യപിക്കാം എന്നു പറഞ്ഞാണു കൊണ്ടുപോയത്. പ്രതികൾ തലേന്നു തന്നെ കാർ വാടകയ്ക്ക് എടുത്തിരുന്നു.
കാർ 150 മീറ്റർ പിന്നിട്ടപ്പോൾ ക്വട്ടേഷൻ ആണെന്നും കൊല്ലാനാണു കൊണ്ടുപോകുന്നതെന്നും സംഘം പറഞ്ഞു.
ബോക്സർ കൂടിയായ രഞ്ജിത്ത് ജോൺസൺ വലതുവശത്തിരുന്ന വിഷ്ണുവിനെ ഇടിച്ചു പുറത്തു തള്ളി രക്ഷപ്പെടാൻ ശ്രമിച്ചു. മുൻവശത്ത് ഇടതു സീറ്റിൽ ഇരുന്ന കാട്ടുണ്ണി, രഞ്ജിത്ത് ജോൺസന്റെ കൈലിയിൽ പിടിച്ചു വീഴ്ത്തി. രഞ്ജിത്തിന്റെ ഇടിയേറ്റു കാറിന്റെ വാതിലിനു കേടുപാടുണ്ടായി.
ചാത്തന്നൂർ പോളച്ചിറ ഏലായിലെ വിജനമായ സ്ഥലത്തെത്തിച്ചു വൈകിട്ട് അഞ്ചരയോടെ ഒന്നാം പ്രതി ഉൾപ്പെടെ 5 പേർ ചേർന്നു രഞ്‍ജിത്തിനെ അടിച്ചും തൊഴിച്ചും കൊലപ്പെടുത്തി. മർദിക്കുന്നതു തൊഴിലുറപ്പു തൊഴിലാളി കണ്ടു. ഇവർ സമീപത്തെ യുവാവിനെ വിവരം അറിയിച്ചു.
നെടുങ്ങോലം എൽപി സ്കൂളിനു സമീപത്തെ വിജനമായ പുരയിടത്തിൽ വച്ചു രാത്രി പത്തരയോടെ ആദ്യവാഹനത്തിൽനിന്നു മറ്റൊരു കാറിന്റെ ഡിക്കിയിലേക്കു മൃതദേഹം മാറ്റി.
മൃതദേഹം മറവു ചെയ്യാനായി കൈതപ്പുഴ ഉണ്ണിയും പ്രണവും ചേർന്നു. പാരിപ്പള്ളിയിലെ കടയിൽ നിന്നു 2 മൺവെട്ടിയും പിക്കാസും വാങ്ങി.
കന്യാകുമാരി – കശ്മീർ ദേശീയപാതയിലുടെ പോയ സംഘം നംഗല്ലൂർ ടോൾ പ്ലാസയ്ക്കു 10 കിലോമീറ്റർ അകലെ സമത്വപുരത്തു ക്വാറി അവശിഷ്ടം നിക്ഷേപിക്കുന്ന കുഴിയിൽ മൃതദേഹം മറവു ചെയ്തു.1000 ഏക്കറിലേറെ വിസ്തൃതിയുള്ള വിജനമായ സ്ഥലമാണിത്.
സലൈപുത്തൂർ ടോൾപ്ലാസ വഴി തിരുനൽവേലിയിലേക്കു പോയി.
രഞ്ജിത്ത് ധരിച്ചിരുന്ന ടി ഷർട്ടും കാറിന്റെ ഡിക്കി മാറ്റും വഴിയിൽ വലിച്ചെറിഞ്ഞു. മുൾച്ചെടിയിൽ കുരുങ്ങിയ നിലയിൽ കിടന്ന ഇതു 42–ാം ദിവസം പൊലീസ് കണ്ടെടുത്തു. (രഞ്ജിത്തിനോടൊപ്പം താമസിച്ച, പാമ്പ് മനോജിന്റെ ഭാര്യ സമ്മാനമായി നൽകിയതായിരുന്നു ടി ഷർട്ട്).ഒന്നാംപ്രതിയുടെ ഭാര്യയാണു പ്രോസിക്യൂഷന്റെ ഒന്നാം സാക്ഷി.
കെവിൻ വധക്കേസിലെ സാക്ഷി വിസ്താരത്തിന്റെ രണ്ടാം ഘട്ടം തുടരുന്നു . കെവിന്റെ പിതാവ് ജോസഫ് (രാജൻ) അടക്കം 8 സാക്ഷികളാണ്.
കെവിനെയും അനീഷ് സെബാസ്റ്റ്യനെയും തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉൾപ്പെട്ട സാനു ചാക്കോ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി പരിശോധിക്കുകയും ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും പിന്നീടു കെവിനെ വിട്ടുകിട്ടാൻ ഫോണിൽ പ്രതികളുമായി ബന്ധപ്പെടുകയും ചെയ്ത ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്ഐ ടി.എം. ബിജു, സിവിൽ പൊലീസ് ഓഫിസർ അജയകുമാർ എന്നിവർ ഉൾപ്പെടെയുള്ള സാക്ഷികളുടെ വിസ്താരമാണ് ഇന്നലെ നടന്നത് . മദ്യപിച്ച് വാഹനം ഓടിച്ച സാനു ചാക്കോയോട് 2000 രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചതിനു 2 പൊലീസുകാരേയും സസ്പെൻഡ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ വകുപ്പുതല നടപടി നേരിടുകയാണ്. കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു, കെവിനൊപ്പം തട്ടികൊണ്ടുപോയ ബന്ധു അനീഷ് സെബാസ്റ്റ്യൻ എന്നിവരുൾപ്പെടെ 15 പേരുടെ വിസ്താരമാണ് പൂർത്തിയാക്കിയത്.
മകൾ നീനുവിനെ വിട്ടുതരണമെന്നാവശ്യപ്പെട്ടു പിതാവ് ചാക്കോ ജോസഫ് സമീപിച്ചിരുന്നതായി കെവിന്റെ പിതാവ് ജോസഫിന്റെ മൊഴി. കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന് രണ്ടു ദിവസം മുൻപായിരുന്നു ഇത്. കെവിൻ കൊലക്കേസ് വിചാരണ ജില്ലാ സെഷൻസ് കോടതിയിൽ ഇന്നലെ വീണ്ടും ആരംഭിച്ചപ്പോഴാണ് ജോസഫ് മൊഴി നൽകാനെത്തിയത്. മൊഴിയിൽ നിന്ന്: കഴിഞ്ഞ വർഷം മേയ് 25നാണ് ചവിട്ടുവരിയിലെ വർക്‌ഷോപ്പിൽ വന്ന് ചാക്കോ കണ്ടത്. 26ന് നാലാം പ്രതി റിയാസും നീനുവിന്റെ മാതൃസഹോദരിയും വീട്ടിൽ വന്നു. 27 നു പുലർച്ചെ കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയി.
തട്ടിക്കൊണ്ടു പോയ വിവരം ആദ്യം സിപിഎം ഏറ്റുമാനൂർ ഏരിയ സെക്രട്ടറി വേണുവിനെ അറിയിച്ചു. പിന്നീട് ഗാന്ധി നഗർ സ്റ്റേഷനിൽ പരാതി നൽകി. ഗാന്ധിനഗർ എസ്ഐ പരാതി കാര്യമായെടുത്തില്ല. പൊലീസ് സ്റ്റേഷനിൽ വച്ചാണ് നീനുവിനെ ആദ്യം കണ്ടതെന്നും ജോസഫ് വ്യക്തമാക്കി. കെവിനെ തട്ടിക്കൊണ്ടുപോയ രാത്രിയിൽ ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ സാനു ചാക്കോയെയും മൂന്നാം പ്രതി ഇഷാനെയും മാന്നാനത്തിനു സമീപം കണ്ടതായി സിവിൽ പൊലീസ് ഓഫിസർ അജയകുമാർ മൊഴി നൽകി. ‘‘എഎസ്ഐ ടി.എം. ബിജുവും ഒപ്പമുണ്ടായിരുന്നു. അമലഗിരിയിലുള്ള കൂട്ടുകാരന്റെ സഹോദരിയുടെ വിവാഹത്തിനു വന്നതാണ്. വഴിതെറ്റി മാന്നാനത്ത് എത്തിയതാണെന്ന് സാനു പറഞ്ഞു. സാനുവിന്റെ കാറിന്റെ നമ്പർ പ്ലേറ്റുകൾ ചെളി കൊണ്ട് മറച്ചിരുന്നു. മറ്റൊരു കാറിൽ നിന്നു ചെളി തെറിച്ചതാണെന്നു പറഞ്ഞു.
സാനുവിനെയും ഇഷാനെയും കാറിനൊപ്പം നിർത്തി ഫോട്ടോ എടുത്തു. സാനുവിന്റെ ഫോൺ നമ്പറും വാങ്ങി. അനീഷിന്റെ വീട് ആക്രമിക്കപ്പെട്ട വിവരം അൽപം കഴിഞ്ഞപ്പോൾ അറിഞ്ഞു. എഎസ്ഐ ബിജു സാനുവിനെയും ചാക്കോയെയും ഫോണിൽ വിളിച്ചു. സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തു.’’ റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണവും അജയകുമാർ കോടതിയിൽ തിരിച്ചറിഞ്ഞു.
വാഹന പരിശോധയ്ക്കിടെ സാനുവിന്റെ കൈയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ സസ്പെൻഷനിലായിരുന്ന അജയകുമാർ തിരികെ ജോലിയിൽ പ്രവേശിച്ചു. എഎസ്ഐ ബിജുവിനു പിരിച്ചു വിടൽ നോട്ടിസ് നൽകിയിരിക്കുകയാണ്.
യുവതിയെ കൊന്ന് മൃതദേഹം വെട്ടി നുറുക്കി നഗരത്തിൽ വിവിധയിടങ്ങളിൽ ഉപേക്ഷിച്ചു. മംഗളൂരു അത്താവറിൽ ഇലക്ട്രിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന കടയുടമ അത്താവർ അമർ ആൽവാ റോഡിലെ ശ്രീമതി ഷെട്ടി(35) ആണു കൊല്ലപ്പെട്ടത്. തലയും കുറച്ചു ശരീര ഭാഗങ്ങൾ കദ്രിയിലും മറ്റു ചില ശരീര ഭാഗങ്ങൾ നന്ദിഗുഡ ശ്മശാനത്തിനു സമീപവുമാണു കണ്ടെത്തിയത്. കാൽപാദങ്ങളും മറ്റും ഇനിയും കണ്ടെത്തിയിട്ടില്ല.
പൊളാളി മൊഗരു സ്വദേശിനിയാണ് ശ്രീമതി. തല ഒരു ഹെൽമറ്റിനകത്തും ശരീര ഭാഗങ്ങൾ ചാക്കിൽ കെട്ടിയുമാണ് കദ്രിയിൽ ഒരു കടയുടെ മുന്നിൽ തള്ളിയത്. കട തുറക്കാനെത്തിയ ഉടമ ചാക്ക് കണ്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണു സമീപത്ത് ഉപേക്ഷിച്ച ഹെൽമെറ്റിനകത്ത് യുവതിയുടെ തല കണ്ടെത്തിയത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.
ഭർത്താവിന്റെ മരണശേഷം ജൻമം നൽകിയ പിതാവ് തന്നെ 10000 രൂപയ്ക്ക് വിറ്റതോടെ ഇരുപതുകാരിയുടെ യാതനകൾ ആരംഭിച്ചു.. കൊടിയ ദുരിതങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി വന്നപ്പോൾ സ്വയം തീക്കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. മരണവും ആ പെൺകുട്ടിയുടെ ആഗ്രഹത്തിനൊപ്പം നിന്നില്ല. പടിഞ്ഞാറൻ യുപിയിലെ ഹാപൂർ സ്വദേശിയായ യുവതിയാണ് എൺപത് ശതമാനം തീപ്പൊള്ളലേറ്റ് ഡൽഹിയിലെ സ്വകാര്യാശുപത്രിയിൽ മരണത്തോട് മല്ലിടുന്നത്.
ഇളം പ്രായത്തിൽ വിവാഹം നടന്നെങ്കിലും ഭർത്താവിന്റെ അപ്രതീക്ഷിത മരണത്തോടെ എന്ത് ചെയ്യണമെന്നറിയാതെ നിന്ന മകൾക്ക് അഛനിട്ട വിലയായിരുന്നു പതിനായിരം രൂപ. യുവതിയെ നേടിയ വ്യക്തി പലരിൽ നിന്നും പണം കടം വാങ്ങുകയും കടക്കാരുടെ വീട്ടുപണിക്കായി യുവതിയെ അയക്കുകയുമായിരുന്നു..അങ്ങനെ പലരിൽ നിന്നും പലതവണ ശാരീരികമായും മാനസികമായും പീഡനമേറ്റു വാങ്ങി.
ഒടുവിൽ ആശ്രയത്തിനായി സമീപിച്ച പൊലീസും ആദ്യഘട്ടത്തിൽ അനുകൂലമായി പ്രതികരിച്ചില്ല..തുടർന്ന് കഴിഞ്ഞ മാസാവസാനമാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.സംഭവം വലിയ വാർത്തയായതോടെ പതിനാല് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസന്വേഷണം ആരംഭിച്ചതായി ഹപൂർ എസ്പി യഷ് വീർ സിംഗ് പറഞ്ഞു. യുവതിയ്ക്ക് നീതി കിട്ടണമെന്ന ആവശ്യവുമായി ഡൽഹി വനിതാകമ്മീഷൻ ചെയർ പേഴ്സൺ സ്വാതി മലിവാൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി
ബോക്സിങ് ഡേയിൽ ഇന്ത്യന്‍ വംശജയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ബ്രിട്ടനില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ലോറന്‍സ് ബ്രാന്‍ഡ് എന്ന യുവാവിനാണ് റെഡിങ് കോടതി ശിക്ഷ വിധിച്ചത്. 2018ലെ ബോക്സിങ് ഡേയിൽ ഭാര്യ എയ്ഞ്ചല മിത്തലിനെ(42) ലോറന്‍സ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. എയ്ഞ്ചലയുടെ കഴുത്തിലും നെഞ്ചിലുമായി 59 തവണയാണ് ലോറന്‍സ് കുത്തിയത്. കുത്തുന്നതിനിടെ ഒരു കത്തി ഒടിഞ്ഞ് പോയി. പിന്നീട് മറ്റൊരു കത്തിയെടുത്ത് നിരവധി തവണ ലോറന്‍സ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
വിവാഹമോചനം ആവശ്യപ്പെട്ടതിനാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ക്രിസ്മസ് രാത്രിയില്‍ ഭാര്യ ഉറങ്ങിക്കിടക്കുമ്പോള്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് തുരുതുരാ കുത്തുകയായിരുന്നു. കൊലപാതകവിവരം ലോറന്‍സ് തന്നെയാണ് പൊലീസില്‍ വിവരമറിയിച്ചത്.
വര്‍ഷങ്ങളായി ലോറന്‍സ് ശാരീരികമായും മാനസികമായും എയ്‌ഞ്ചലയെ പീഡിപ്പിച്ചിരുന്നുവെന്ന് കോടതി കണ്ടെത്തി. ഇതില്‍ സഹികെട്ടാണ് എയ്ഞ്ചല വിവാഹമോചനം ആവശ്യപ്പെട്ടത്. ഒരു കുഞ്ഞിന്‍റെ അമ്മകൂടിയാണ് എയ്ഞ്ചല. 2004 ലിൽ ഹോളണ്ടിൽ വച്ചാണ് എയ്ഞ്ചല ലോറന്‍സ് ബ്രാന്‍ഡിനെ പരിചയപ്പെടുന്നതും പിന്നീട് 2006 റിൽ വിവാഹം കഴിക്കുന്നതും.
വാഷിംഗ്ടണ്‍: കായികാധ്യാപകനായ ഭര്‍ത്താവിന്‍റെ ശിഷ്യനും മകന്‍റെ സുഹൃത്തുമായ പതിനൊന്നുകാരനെ യുവതി ക്രൂരപീഡനത്തിനിരയാക്കിയത് ഏകദേശം ഒരു വര്‍ഷം. അമേരിക്കയിലെ വാഷിംഗ്ടണലാണ് സംഭവം. ആണ്‍കു്ട്ടിയെ ലെെംഗിക പീഡനത്തിനിരയാക്കി കേസില്‍ ദില്ലോണ്‍ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ ദില്ലോണ്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉറങ്ങുകയായിരുന്ന കുട്ടിയെ അടുത്ത് വന്ന കിടന്ന ശേഷം ലെെംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കി.
ഇക്കാര്യങ്ങള്‍ പുറത്ത് പറയരുതെന്ന് ദില്ലോണ്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ കനത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു കുട്ടി. 2014 മേയ് മുതല്‍ 2015 മേയ് വരെയുള്ള സമയത്തായിരുന്നു പീഡനം. ക്രൂരപീഡനം സഹിക്കാനാകാതെ വന്നതോടെ കെെയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയെ കൗണ്‍സിലിംഗ് ചെയ്തപ്പോഴാണ് പീഡനവിവരം പുറത്ത് വന്നത്. എന്നാല്‍, കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നില്ലെന്നാണ് ദില്ലോണിന്‍റെ വാദം. തനിക്ക് ചില ദാമ്പത്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കുട്ടിക്കൊപ്പമുള്ള സമയം തനിക്ക് ആശ്വാസം ലഭിച്ചെന്നും കോടതിയില്‍ ദില്ലോണ്‍ പറഞ്ഞു. ദില്ലോണിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, സ്വന്തം കുട്ടികളെ പോലും കാണാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോട്ടയം: കെവിൻ വധക്കേസിൽ രണ്ടാംഘട്ട വിസ്താരം കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തിങ്കളാഴ്ച ആരംഭിക്കും. ഇനി തുടർച്ചയായി ജൂൺ അവസാനം വരെ വിചാരണ നടത്താനാണ് തീരുമാനം. കെവിന്റെ പിതാവ് ജോസഫ്, ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ടി.എം. ബിജു, സിപിഒ അജയകുമാര്‍ ഉള്‍പ്പെടെ എട്ട് പേരെ ഇന്ന് വിസ്തരിക്കും.
കേസിലെ നിര്‍ണായക സാക്ഷികളാണ് ബിജുവും അജയകുമാറും. ഒന്നാം പ്രതി സാനു ചാക്കോ സഞ്ചരിച്ച കാര്‍ പരിശോധിച്ചതും ഇവരുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതും 2000 രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചതും ബിജുവാണ്.
കെവിൻ കൊല്ലപ്പെട്ടശേഷം ഒളിവിൽപോയി താമസിച്ച കുമളിയിലെ ഹോംസ്റ്റേ നടത്തിപ്പുകാരനടക്കം ഒമ്പത് സാക്ഷികളും പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. താഴ്ന്ന ജാതിക്കാരനായതിനാലാണ് പിതാവ് ചാക്കോയും സഹോദരൻ ഷാനുവും ചേർന്ന് കെവിന്റെ ജീവനെടുത്തതെന്ന് ഭാര്യ നീനുവും നിർണായക മൊഴി നൽകി. മാതാപിതാക്കൾ ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് പറഞ്ഞ നീനു, മർദിച്ചതിന്റെയും പിതാവ് പൊള്ളലേൽപിച്ചതിന്റെയും പാടുകൾ കോടതിയിൽ കാണിച്ചു.
കെവിന്റെ മൃതദേഹം ഇൻക്വസ‌്റ്റ‌് നടത്തിയ പുനലൂർ തഹസിൽദാർ ജയൻ എം. ചെറിയാനും മൃതദേഹം പുറത്തെടുത്ത ഫയർഫോഴ‌്സ‌് ജീവനക്കാരൻ ഷിബുവും കെവിൻ സ്വയം മുങ്ങിമരിച്ചെന്ന പ്രതിഭാഗം വാദത്തെ ദുർബലപ്പെടുത്തുന്ന മൊഴികളാണ് നൽകിയത്. ആദ്യഘട്ട വിചാരണയിൽ 28ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ അബിൻ കൂറുമാറിയിരുന്നു. പത്ത് ദിവസത്തെ അവധിക്ക് ശേഷമാണ് വിചാരണ പുനരാരംഭിക്കുന്നത്
ഇടുക്കി ഉപ്പുതറയിൽ എട്ടു വയസുകാരിയെ ക്രൂരമായി മര്‍ദിച്ച അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. കുട്ടിയുടെ പിതാവ് തളര്‍വാതം ബാധിച്ച് കിടപ്പിലാണ്. അനീഷുമായുള്ള ബന്ധം പിതാവിന്‍റെ മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതിനായിരുന്നു മര്‍ദനം.
പത്തേക്കർ, കുന്നേൽ, ശിവദാസിന്റെ മകൻ അനീഷ് ആണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവ് തളർവാദം വന്നു കിടപ്പിലാണ്. ഭാര്യയും എട്ടും, അഞ്ചും, രണ്ടും വയസുള്ള പെൺകുട്ടികൾ മറ്റൊരു വീട്ടിൽ അനീഷിനൊപ്പമാണ് താമസം. ഭാര്യയുമായി പിരിഞ്ഞു കഴിയുകയായിരുന്ന അനീഷ് കഴിഞ്ഞ ഒരു വർഷമായി യുവതിയുടെയും മക്കളുടെയും ഒപ്പമുണ്ട്.
അനീഷ് വീട്ടിൽ വരുന്നത് എട്ടുവയസുകാരിക്ക് ഇഷ്ടമല്ലായിരുന്നു. അമ്മയുടെ അനീഷുമൊത്തുള്ള ബന്ധത്തെപ്പറ്റി കുട്ടികളുടെ പിതാവിന്റെ മാതാപിതാക്കളോട് പറയും എന്ന് പറഞ്ഞായിരുന്നു മർദ്ദനം. അനീഷ് ചൂരൽ വടി കൊണ്ടാണ് കുട്ടിയെ മർദ്ദിച്ചത്. കുട്ടിയെ അനീഷ് മർദ്ദിക്കുന്നത് കണ്ടിട്ട് അമ്മ പ്രതികരിച്ചില്ലെന്നും പരാതിയുണ്ട്. മർദനം സഹിക്കാതെ വന്നപ്പോൾ കുട്ടി വല്യമ്മമാരെ വിവരം അറിയിച്ചു. കുട്ടിയുടെ പിതാവിന്റെ അമ്മയുടെ പരാതിയിൽ ആണ് പൊലീസിൽ കേസ് എടുത്തത്. കുട്ടിയുടെ മൊഴിയിലും, വൈദ്യ പരിശോധനയിലും മർദ്ദനമേറ്റിട്ടുള്ളതായി സ്ഥിരീകരിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പാലാ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് അച്ഛനും മകനും മരിച്ചു. മറ്റത്തിപ്പാറ പുതിയമഠത്തിൽ ജെൻസ് (33), മകൻ അഗസ്റ്റോ (ഒരു വയസ്സ്) എന്നിവരാണു മരിച്ചത്. കടനാട് പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം നടന്നത്.
ദിവസങ്ങള്‍ക്ക് മുൻപാണ് ജെന്‍സ് പുതിയ ഓട്ടോ വാങ്ങിയത്. ചെറുകിട കാര്‍ഷിക ജോലിക്കൊപ്പം വാഹനങ്ങള്‍ ഓടിക്കാനും മറ്റും പോകുമായിരുന്നു. 2 ദിവസമായി അഗസ്റ്റോയ്ക്ക് പനിയായിരുന്നതിനാല്‍ അടുത്തുള്ള ഹോമിയോ ആശുപത്രിയിലെത്തി മരുന്നു വാങ്ങാനായാണ് നാലുപേരും പുതിയ ഓട്ടോയില്‍ യാത്ര പുറപ്പെട്ടത്. ജെന്‍സ് അഗസ്റ്റിന്റെ പേരിലുള്ള ഓട്ടോയില്‍ നമ്പർ പോലും എഴുതിയിട്ടില്ല. ജോസ്മിയുടെ കൈയ്യിലായിരുന്നു കുഞ്ഞ്.
ഒരു കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ ലോറിയായിരുന്നു നിർത്തിയിട്ടിരുന്നത്. വല്യാത്ത് ഭാഗത്തുനിന്നും കൊല്ലപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ പെട്ടന്ന് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശബ്ദം കോട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപെട്ടവർക്ക് രക്ഷകരായത്. പിന്നാലെയെത്തിയ വാഹനങ്ങളിൽ പരുക്കേറ്റവരെ ആശുപത്രിലേക്ക് എത്തിച്ചു