ജലന്തർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതതിരായ പീഡനക്കേസിലെ കുറ്റപത്രം പൊലീസ് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രത്തിന് ഡിജിപി അനുമതി നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം. കുറ്റപത്രം വൈകുന്നതിനെതിരെ കന്യാസ്ത്രീകള്‍ അനിശ്ചിതികാല സമരം ആരംഭിക്കാനിരിക്കെയാണ് പൊലീസിന്‍റെ നടപടി.
2014നും 16നും ഇടയില്‍ നാടുക്കുന്ന് മഠത്തില്‍വെച്ച് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നുപരാതി. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട വിശദമായ അന്വേഷണത്തിനൊടുവില്‍ 2018 സെപ്റ്റംബര്‍ 21ന് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായി. ഇരുപത്തിയഞ്ച് ദിവസം ജയിലില്‍ കിടന്ന ബിഷപിന് പിന്നീട് ജാമ്യം ലഭിച്ചു. ബിഷപ് പുറത്തിറങ്ങി അഞ്ച് മാസം പിന്നിട്ടിട്ടും കേസിന്‍റെ കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചില്ല. ഒരുമാസം മുന്‍പ് അന്വേഷണ സംഘം കുറ്റപത്രം പൂര്‍ത്തിയാക്കിയെങ്കിലും ഡിജിപിയുടെ അനുമതി ലഭിക്കാത്തതിനാല്‍ കോടതിയില്‍ സമര്‍പ്പിക്കാനായില്ല. ഇതോടെ പ്രതിഷധവും ശക്തമായി. പരാതിക്കാരിയോടൊപ്പമുള്ള കന്യാസ്ത്രീകള്‍ കോട്ടയം എസ്പിയെ നേരില്‍ കണ്ട് പരാതി അറിയിച്ചു.
ഒടുവില്‍ അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഡിജിപി അനുമതി നല്‍കിയത്. ഏറെ വിവാദമായ കേസായതിനാല്‍ അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം വിശദമായി പരിശോധിച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിര്‍ദേശങ്ങളും പരിഗണിച്ച് തിരുത്തലുകള്‍ വരുത്തിയ ശേഷമായിരിക്കും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക. എണ്‍പത് പേജിലേറെയുള്ള കുറ്റപത്രത്തിനോടൊപ്പം ലാപ്ടോപ്, മൊബൈല്‍ ഫോണ്‍. എന്നിവയ്ക്ക് പുറമെ മുപ്പതിലധികം രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ബിഷപുമാര്‍, കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 90പേരുടെ സാക്ഷിമൊഴികളും ഉള്‍പ്പെടും. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം വൈകിയതും കുറ്റപത്രം പൂര്‍ത്തിയാക്കുന്നതിന് തടസമായി. തിരഞ്ഞെടുപ്പില്‍ ഒരു വിഭാഗം എതിരാകുമെന്ന സാധ്യതകണ്ടാണ് കുറ്റപത്രം നല്‍കാന്‍ വൈകുന്നതെന്നായിരുന്നു ആരോപണം. തിരഞ്ഞെടുപ്പ് കാലത്ത് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചാല്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലും പുതിയ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.
ബിടെക് വിദ്യാർഥിനി നീതുവിനെ യുവാവ് തീകൊളുത്തി കൊന്നത് ബുള്ളറ്റില്‍ നിന്ന് ഊറ്റിയ പെട്രോള്‍ ഉപയോഗിച്ചെന്ന് പൊലീസ്. നീതുവിന്റെ ദിനചര്യകള്‍ നന്നായി അറിയാവുന്ന പ്രതി പുലര്‍ച്ചെയാണ് എത്തിയത്. നീതു എഴുന്നേല്‍ക്കുന്നതും കാത്ത് പ്രതി പിന്നാമ്പുറത്ത് കാത്തിരുന്നു. നീതു ഭക്ഷണം പാചകം ചെയ്യാന്‍ എഴുന്നേറ്റ സമയത്താണ് വീടിന്റെ പിന്‍ വാതിലിന് അടുത്തെത്തിയത്.
പിന്നാമ്പുറത്ത് എത്തിയ പ്രതി നീതു വാതില്‍ തുറന്നയുടനെ കയറിപ്പിടിച്ചതായാണ് നിഗമനം. തുടര്‍ന്ന് നീതുവിനെ വായ പൊത്തി കുളിമുറിയിലേക്ക് കൊണ്ടു പോയി. യുവാവിന്റെ കൈയില്‍ കത്തിയും ബുളളറ്റില്‍ നിന്ന് ഊറ്റിയ പെട്രോളും ഉണ്ടായിരുന്നു. വായ പൊത്തിപ്പിടിച്ച പ്രതി നീതുവിനെ കത്തി കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചു. കഴുത്തില്‍ കുത്തേറ്റ നീതു നിലവിളിക്കാന്‍ കഴിയാതെ താഴെ വീണു. അപ്പോഴാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഇതിനിടെ ശബ്ദം കേട്ട് അമ്മൂമ്മയും ഇവരുടെ മകനും ഓടിയെത്തി പ്രതിയെ പിടികൂടി. നാട്ടുകാര്‍ എത്തിയതോടെ പ്രതിയെ കെട്ടിയിട്ട് പൊലീസില്‍ ഏല്‍പ്പിച്ചു.
കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നതിന് സാഹചര്യ തെളിവുകള്‍ ഉണ്ട്. പ്രതിക്ക് യാതൊരു വിധ പരുക്കും പറ്റിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. യുവാവിനെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നുണ്ട്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചത് തന്നെയാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
തൃശ്ശൂർ ചിയ്യാരത്ത് യുവതിയെ പെട്യോളൊഴിച്ച തീക്കൊളുത്തിയ യുവാവ് കൃത്യം നടത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചെന്ന് റിപ്പോർട്ടുകൾ. ബാഗിൽ 2 കുപ്പി പെട്രോളും ഒരു കുപ്പി വിഷവുമായാണ് നിധീഷ് നീതുവിന്റെ വീട്ടിലെത്തിയതെന്ന മനോരമ റിപ്പോർട്ട് പറയുന്നു. കൃത്യമായ ആസുത്രണത്തോടെയായിരുന്നു പ്രതി നീതുവിന്റെ വീട്ടിലെത്തിയത്, യുവതിയെ തീക്കൊളുത്തുന്നത് വരെ എല്ലാം പദ്ധതി പ്രകാരം നടക്കുകയും ചെയ്തു. എന്നാൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാട്ടുകാർ പിടിച്ച് കെട്ടിയതോടെ ആത്മഹത്യ ചെയ്യാനുള്ള പദ്ധതി പാളുകയായിരുന്നെന്നാണ് റിപ്പോർട്ട്.
ഇന്നലെ പുലർച്ചെ നാലരയോടെ ഇയാൾ നീതുവിന്റെ വീടിന് സമീപത്ത് എത്തിയിരുന്നതായാണ് വിവരം. വീടിന് മുന്‍വശത്ത് നിൽക്കാതെ ഇടറോഡിലൂടെ പിറക് വശത്ത് നിലയുറപ്പിക്കുകയായിരുന്നു. അടുക്കളവാതിൽ തുറക്കാനായി രണ്ട് മണിക്കൂറോളം കാത്ത് നിന്നതായും, വിലയേറിയ ഒരു കത്തിയും ഒരു ജോടി കയ്യുറയും ഇയാൾ കരുതിയിരുന്നതായും പോലീസിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നീതുവിന്റെ അമ്മാവൻ വാസുദേവന്റെ വീട്ടുവളപ്പിലുടെ കടന്നാണ് നിധീഷ് നീതുവിന്റെ വീടിന് പിന്നിലെത്തിയത്. ചെരിപ്പ് ബൈക്കിനു താഴെ ഊരിയിട്ട നിലയിലായിരുന്നു.
അതേസമയം, കഴുത്തിൽ ഉൾപ്പെടെ അഞ്ച് തവണയാണ് നിധീഷ് നീതുവിനെ കുത്തിയത്. കുത്തേറ്റു വീണ ശേഷമാണ് നീതുവിനു മേൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്. കഴുത്തിലേറ്റ കുത്തിന് സാമാന്യം ആഴമുണ്ടെങ്കിലും മരണകാരണമായേക്കാവുന്ന തരത്തിലുള്ള മുറിവുകളൊന്നുമില്ലെന്നാണ് വിവരം. ഇതിന് ശേഷം നിധീഷ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സമീപത്തെ വീടുകളിൽ നിന്നു ബന്ധുക്കളും നാട്ടുകാരുമെത്തി പിടികൂടുകയായിരുന്നു. യുവാവിന്റെ കൈകൾകെട്ടിയ ശേഷം നാട്ടുകാർ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നീതുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കാറിൽ കയറ്റുന്നതു വരെ ജീവനുണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു. കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്രയുടെയും എസിപി എസ്. ഷംസുദീന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽനടപടികൾ സ്വീകരിച്ചു.
കൊല്ലപ്പെട്ട നീതുവും(22) സുഹൃത്തും വടക്കേക്കാട് സ്വദേശിയുമായ നീതീഷും (32) മൂന്നു വർഷമായി പ്രണയത്തിലായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. വീട്ടുകാർ ഇടപെട്ട് വിവാഹം ഉറപ്പിക്കാനും ശ്രമങ്ങൾ നടന്നിരുന്നു. ഇതിനിടെ നീതു മറ്റൊരു സുഹൃത്തുമായി അടുത്തതാണ് നിതീഷിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. എംബിഎ ബിരുദധാരിയായ നിതീഷ് കൊച്ചിയിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.
എന്നാൽ പഠിച്ച് മുന്നേറണമെന്ന സ്വപ്നങ്ങൾകൊണ്ട് നടന്നിരുന്ന കുട്ടിയാണ് നീതി. അമ്മയുടെ ആത്മഹത്യയും അച്ഛൻ ഉപേക്ഷിച്ചു പോയതുമെല്ലാം നീതുവിനെ തളർത്തിയിരുന്നു. എങ്കിലും അതിജീവിക്കാനുള്ള ശ്രമങ്ങളായിരുന്നു യുവതി നടത്തിയിരുന്നത്. ഇതാണ് നിധീഷിന്റെ ക്രുരതിയിൽ ഇല്ലാതായത്.
പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തിയ പൊലീസുകാരനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തിയ റൂറല്‍ എ ആര്‍ ക്യാമ്പിലെ പൊലീസുകാരനായ മാറനല്ലൂര്‍ അരുമാളൂര്‍ സ്വദേശി നവാദ് റാസ ( 32 ) നെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രിയോടെ കാട്ടാക്കടയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു സംഭവം. മദ്യപിച്ചെത്തിയ നവാദ് പെണ്‍കുട്ടിയെ റോഡില്‍ വെച്ച് കടന്നു പിടിച്ച് ഉപദ്രവിക്കുകയും മാല പൊട്ടിച്ചെടുക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടി കൂടിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയുമായിരുന്നു.
രാത്രിയോടെ സ്റ്റേഷനില്‍ നിന്നും വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ച പ്രതി പൊലീസുകാരനായ ജോസിനെ തട്ടി മറിച്ചിട്ടു ഓടി രക്ഷപ്പെടാന്‍ നടത്തിയ ശ്രമം നടത്തിയെങ്കിലും മറ്റു ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പിടികൂടി സെല്ലിലെത്തിച്ചു. സെല്ലില്‍ ഇയാള്‍ സ്വയം തലയിടിച്ചു പരിക്കേല്‍പ്പിച്ചു അക്രമാസക്തനാവുകയും ചെയ്തു.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, പിടിച്ചുപറി, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരം നവാദിനെതിരെ കേസെടുത്തിട്ടുണ്ട്.
ആലപ്പുഴയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ട മേരി ജാക്വിലിന് സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുള്ളതായി പൊലീസ് കണ്ടെത്തി. രണ്ടു സ്ത്രീകളടക്കം മൂന്നുപേരെ അന്വേഷണസംഘം അറസ്്റ്റുചെയ്തു. ഇക്കഴിഞ്ഞ മാർച്ച് 12 നാണ് വീട്ടിലെ കിടപ്പുമുറയില്‍ നഗ്നമായ നിലയില്‍ മേരി ജാക്വിലിന്റെ മൃതദേഹം കണ്ടെത്തിയത്.
തിരുവമ്പാടിയിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു മേരി ജാക്വിലിന്‍ താമസിച്ചിരുന്നത്. നേരത്തെ വീട്ടില്‍ ഹോട്ടല്‍ നടത്തിവന്നിരുന്ന മേരി ഇതിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിരുന്നു. ഇങ്ങനെയാണ് പ്രതികളായ അജ്മലും, മുംതാസുമായി അടുപ്പമുണ്ടാകുന്നത്. കൊലപാതകദിവസം ഉച്ചയോടെ അജ്മലും മുംതാസും മേരിയുടെ വീട്ടില്‍ എത്തി. ഇരു സ്ത്രീകളുമായി അജ്മല്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും മേരിയുമായി പണം സംബന്ധിച്ച് തര്‍ക്കമുണ്ടാവുകയും ചെയ്തു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം അജ്മലും മുംതാസും ചേര്‍ന്ന് മേരിയെ അടിച്ചുവീഴ്ത്തി മരണാസന്ന നിലയിലാക്കി.
മേരിയുടെ സ്വര്‍ണവും പണവും അപഹരിച്ചശേഷം ഇരുവരും ചേര്‍ന്ന് ഇവരെ വിവസ്ത്രയായി കിടത്തി. തെളിവുനശിപ്പിക്കാന്‍ ദേഹത്ത് എണ്ണതേച്ചു. വീട് പുറത്തുനിന്ന ്പൂട്ടിയാണ് ഇരുവരും രക്ഷപ്പെട്ടത്. സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച വഴിയാണ് സീനത്ത് കൂട്ടുപ്രതിയായത്. മൊബൈല്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്
പ്രതി അജ്മല്‍ പുന്നപ്രയിലും അമ്പലപ്പുഴയിലും സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയ കേസില്‍ മുന്‍പ് ജയില്‍ശിക്ഷ അനുഭവിച്ചയാളാണ്.
തൃശൂരില്‍ നടന്ന പ്രണയപ്പക എരിഞ്ഞടങ്ങിയതിങ്ങനെ. പെണ്‍കുട്ടി നീതുവുമായി ജിതേഷിന് മൂന്നു വര്‍ഷം നീണ്ട പ്രണയമുണ്ടായിരുന്നു. പ്രണയ ബന്ധത്തെക്കുറിച്ച് ഇരുവരുടേയും വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. വിവാഹം ഉറപ്പിക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനിടെ നീതു മറ്റൊരു സുഹൃത്തുമായി അടുത്തതാണ് നിതീഷിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
ഒരു ബൈക്ക് പുറത്തിരിക്കുന്നതു കണ്ടാണ് അന്വേഷിക്കുന്നത്. അപ്പോഴാണു വീടിന്റെ അകത്തു നിന്നു നിലവിളി കേള്‍ക്കുന്നത്. ഓടിയെത്തി നോക്കിയപ്പോള്‍ മുറിക്ക് അകത്തു നിറയെ പുക നിറഞ്ഞിരുന്നുവെന്ന് അയല്‍വാസികളുടെ പറയുന്നു.
വിവാഹാഭ്യര്‍ഥന നിരസിച്ചതാണു തിരുവല്ലയിലെയും തൃശൂരിലെയും രണ്ടു പെണ്‍കുട്ടികളുടെയും ജീവനെടുക്കാന്‍ പ്രതികളെ പ്രേരിപ്പിച്ചത്. അതേസമയം, നീതുവിന് മറ്റ് പല പ്രയാസങ്ങളും ഉണ്ടായിരുന്നു. അമ്മയുടെ ആത്മഹത്യയും അച്ഛന്‍ ഉപേക്ഷിച്ചു പോയതുമെല്ലാം നീതുവിനെ തളര്‍ത്തിയിരുന്നു. എങ്കിലും പഠിച്ച് മുന്നേറണമെന്ന സ്വപ്‌നം നീതുവിനുണ്ടായിരുന്നു. എംബിഎ ബിരുദധാരിയായ നിതീഷ് കൊച്ചിയിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്.
ഇന്നു വെളുപ്പിന് അഞ്ചു മണിയോടെ നീതുവിന്റെ വീട്ടിലെത്തിയ നിതീഷ് ഏറെ നേരം സംസാരിച്ചിരുന്നു. വിവാഹക്കാര്യം സംസാരിച്ചു. എന്നാല്‍ യുവതി വഴങ്ങാതെ വന്നതോടെയാണു കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ അമ്മാവനും മുത്തശിയും നിതീഷിനെ പിടിച്ചു വച്ചു. ബൈക്കില്‍ രക്ഷപ്പെടാനായിരുന്നു ശ്രമം. നാട്ടുകാരും ബന്ധുക്കളും പ്രതിയെ പൊലീസിന് കൈമാറുകയായിരുന്നു.
ഭർത്താവിന്റെയും സുഹൃത്തുക്കളുടെയും മുന്നിൽ നൃത്തം ചെയ്യാൻ വിസമ്മതിച്ച യുവതിയ്ക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനം. ജോലിക്കാരുടെ സഹായത്തോടെ ഭർത്താവ് ഇവരെ ക്രൂരമായി മർദിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തു. അസ്മ അസീസ് എന്ന യുവതിയാണ് തനിക്കേറ്റ പീഡനം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.
മാർച്ച് ഇരുപത്തിയാറിനായിരുന്നു സംഭവം. ലഹോർ സ്വദേശികളാണ് അസ്മയും ഭർത്താവ് ഫൈസലും. വീട്ടിലെത്തിയ സുഹൃത്തുക്കളുടെ മുന്നിൽ നൃത്തം ചെയ്യാൻ ഫൈസൽ ആവശ്യപ്പെട്ടു. ഇത് അനുസരിക്കാത്തതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.
ജോലിക്കാരുടെ സഹായത്തോടെ ഇയാൾ അസ്മയുടെ വസ്ത്രങ്ങൾ വലിച്ചുകീറി. അസ്മയെ ബലമായി ഒരു പൈപ്പിൽ ബന്ധിച്ചു. ശേഷം തലമുടി വടിച്ചുകളഞ്ഞ് മുന്നിൽവെച്ച് കത്തിച്ചു. നഗ്നയാക്കിയ അസ്മയെ ഫാനിൽ നിന്ന് തൂക്കിയിട്ട ശേഷം ഈ രീതിയിൽ തന്നെ തൂക്കിലേറ്റുമെന്ന് ഭീഷണിപ്പെടുത്തി. രക്തം ഒഴുകുന്ന രീതിയിൽ മർദിച്ചു.
പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടർന്നാണ് ഇവർ സമൂഹമാധ്യമത്തിൽ അവസ്ഥ വിവരിച്ച് രംഗത്ത് എത്തിയത്. വിഡിയോ ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ തന്നെ നടപടിയെടുത്തു. ഭർത്താവിനെയും സഹായിയേയും പൊലീസ് അറസ്റ്റ് ചെയ്തു.
വൈദ്യപരിശോധനയിൽ അസ്മയുടെ ദേഹത്ത് നിറയെ ചതവുകൾ കണ്ടെത്തി. കണ്ണിന് ചുറ്റും അടിയേറ്റ് ചുവന്ന പാടുകളും വ്യക്തമായി കാണാം. ഇവർ സംരക്ഷണവുമായി മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റ് ഇന്റർനാഷണലും രംഗത്ത് എത്തിയിട്ടുണ്ട്.
പ്രണയം നിരസിച്ചതിന് തിരുവല്ലയിൽ വിദ്യാർഥിനിയെ തീ കൊളുത്തി കൊന്നതിന്റെ നടുക്കം മാറും മുൻപ് തൃശൂരിൽ നിന്നും സമാനമായ വാര്‍ത്ത. ചിയ്യാരത്ത് വീട്ടിൽക്കയറിയാണ് എൻജിനിയറിങ് വിദ്യാർഥിനി നീതു(22) വിനെ തീ കൊളുത്തി കൊന്നത്. സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ (32) ബന്ധുക്കൾ പിടികൂടി.
നീതുവിന്റെ ഉയിരെടുത്ത് പ്രണയം. നീതുവിന്‍റെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്നു നിതീഷ്. നന്നായി ചിത്രം വരയ്ക്കുകയും പാട്ട് പാടുകയും ചെയ്തിരുന്ന നീതുവിന്റെ ദുര്‍വിധിയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് ചിയാരത്ത് ഗ്രാമം. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട നീതു അമ്മൂമ്മയുടേയും അമ്മാവന്‍റെയും സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. നീതുവിന്റെ അമ്മ നേരത്തെ മരിച്ചുപോയിരുന്നു. അച്ഛന്‍ ഉപേക്ഷിച്ച് പോയി. ഏകമകളായിരുന്നു നീതു.
മുത്തശ്ശിയുടെയും അമ്മാവന്റെയും ഒപ്പമാണ് നീതു വളർന്നത്. പഠിച്ച് ജീവിതം കരക്കടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഈ പെൺകുട്ടി. കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയ്ക്ക് നിതീഷിനെ നേരത്തെ പരിചയമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
വടക്കേകാട് സ്വദേശി നിതീഷ് പലപ്പോഴും ശല്യം ചെയ്തിരുന്നതായി കൊല്ലപ്പെട്ട പെണ്‍കുട്ടി നീതു പരാതിപ്പെട്ടിരുന്നതായി ബന്ധുക്കള്‍ വിശദമാക്കി.രാവിലെ 7 മണിക്കാണ് സംഭവം. ചീയാരം പോസ്റ്റ് ഓഫീസിനു സമീപത്തുളള നീതുവിന്‍റെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിലാണ് പ്രതി എത്തിയത്. തൊട്ടടുത്തുളള വീടിന്‍റ മുറ്റം വഴി പെണ്‍കുട്ടിയുടെ വീടിന്‍റെ അടുക്കളഭാഗത്തിലൂടെയാണ് അകത്തേക്ക് കയറിയായിരുന്നു അക്രമം നടത്തിയത്.
ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെ പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കയ്യില്‍ കരുതിയ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തിയപ്പോള്‍ നെഞ്ചില്‍ രക്തമുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു. നീതുവിന്റെ വീട്ടില്‍ മുത്തശ്ശി മാത്രമായിരുന്നു ഉണ്ടായിരുന്നത്. പുലര്‍ച്ചെ ഏഴിനും ഏഴരയ്ക്കുമിടയിലാണ് കൊലപാതകം സംഭവിച്ചത്.
അടുത്തുള്ള മറ്റൊരു വഴിയില്‍ തന്റെ ബുള്ളറ്റ് വച്ച ശേഷം പ്രതി നിതീഷ് വീടിന് പിന്നിലൂടെയാണ് അകത്തേക്ക് കടന്നത്. പിന്നീട് വാക്ക് തര്‍ക്കമുണ്ടാകുകയും കത്തി ഉപയോഗിച്ച് കുത്തിയ ശേഷം കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ആളുകള്‍ നിതീഷിനെ പിടികൂടുകയായിരുന്നു. രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്.
ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനടക്കം 19പേര്‍ വഡോദരയില്‍ അറസ്റ്റിലായി. ബറോഡയുടെ മുന്‍ രഞ്ജി താരവും മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനുമായ തുഷാര്‍ അറോത്തയടക്കമുള്ളവരെയാണ് വഡോദര ഡിസിപി ജയ്ദീപ്സിന്‍ ജഡേജയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും വാഹനങ്ങളും പിടിച്ചെടുത്തു. വഡോദരയിലെ അല്‍കാപുരിയിലുള്ള ഒരു കഫേയില്‍ നടത്തിയ റെയ്ഡിനിടെയാണ് സംഘത്തെ പിടികൂടിയത്.
വ്യത്യസ്തമായ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഇവര്‍ ഓണ്‍ലൈന്‍ വഴി വാതുവെയ്പ്പ് നടത്തുകയായിരുന്നുവെന്നും പ്രതികളുടെ മൊബൈലില്‍ ബെറ്റിങ് ആപ് കണ്ടെത്തിയതായും പൊലീസ് പറയുന്നു. എന്നാല്‍ അറോത്തയുടെ മൊബൈലില്‍ ബെറ്റിങ് ആപ് കണ്ടെത്താനായിട്ടില്ല. അറോത്തയടക്കമുള്ള പ്രതികളില്‍ കൊളജ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നടന്ന രണ്ടാമത്തെ അറസ്റ്റായിരുന്നു ഇത്. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ വാതുവയ്പ്പ് നടത്തിയതിന്റെ പേരില്‍ 15 പേര്‍ അജ്മീറില്‍ അറസ്റ്റിലായിരുന്നു. ഇവിടുത്തെ ഒരു അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് 15 പേര്‍ പിടിയിലായത്. ഇവരില്‍ നിന്ന് 54,000 രൂപ, 82 മൊബൈല്‍ ഫോണുകള്‍, നാല് ടിവി, ആറ് ലാപ്ടോപ്പുകള്‍, വൈഫൈ ഡോങ്കിള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവയും പൊലീസ് പിടിച്ചെടുത്തിരുന്നു.
കോഴിക്കോട്ടെ ട്രാന്‍സ്ജന്‍ഡറുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം ശക്തമാക്കി പൊലീസ്. കൊലപാതകം സ്ഥിരീകരിക്കാന്‍ ഷാലുവിന്റെ ആന്തരിക അവയവങ്ങളും സ്രവങ്ങളും രാസപരിശോധനയ്ക്കയച്ചു. കഴുത്തില്‍ സാരിമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.
മൃതദേഹം കാണപ്പെട്ട ഇടവഴിക്ക് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്. രാത്രി പതിനൊന്നുമണിയോടെ ഷാലുവിനൊപ്പം ഇടവഴിയിലൂടെ നടന്നുപോകുന്ന യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ യുവാവിന് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമല്ല. ദൃശ്യങ്ങളില്‍ കണ്ട മറ്റുള്ളവര്‍ക്കായും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരില്‍നിന്നടക്കം മൊഴിയെടുത്തതിനുശേഷമാകും അറസ്റ്റുള്‍പ്പെടെയുള്ള നടപടകളിലേക്ക് നീങ്ങുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് നായ മാവൂര്‍ റോഡ് ശ്മശാനത്തിനടുത്തുള്ള ഒരു ഷെഡിനു സമീപത്തേക്കാണ് എത്തിയത്. ഇവിടെയും പരിശോധന നടത്തി. തനിക്കുനേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഷാലു സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു.
കോഴിക്കോട്ടെ ട്രാന്‍സ്ജന്‍ഡര്‍ കൂട്ടായ്മയായ പുനര്‍ജനി മുഖേന പൊലീസില്‍ പരാതിനല്‍കുന്നതിനായാണ് ഷാലു ഞായറാഴ്ച ഉച്ചതിരിഞ്ഞ് കോഴിക്കോടെത്തിയത്. കേസ് അന്വേഷിക്കുന്ന നടക്കാവ് പൊലീസ് ഷാലു താമസിച്ചിരുന്ന മലപ്പുറം കുറ്റിപ്പുറത്തെ വീട്ടിലുമെത്തി തെളിവെടുപ്പ് നടത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയെടുത്തു. കണ്ണൂര്‍ ആലക്കോട് സ്വദേശിയായ ഷാലുവിനെ തിങ്കളാഴ്ച പുലര്‍ച്ചയാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനുസമീപമുള്ള യു.കെ.ശങ്കുണ്ണി റോഡിന്റെ ഇടവഴിയില്‍ കണ്ടെത്തിയത്. കഴുത്തില്‍ സാരിചുറ്റുമുറുക്കിയ നിലയിലായിരുന്നു മൃതദേഹം. പുലര്‍ച്ചെ പത്രവിതരണത്തിനെത്തിയയാളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.