Crime

സെൽഫി എടുക്കാൻ ശ്രമിച്ചു, 170 അടി താഴ്ചയുള്ള വെള്ളചാട്ടത്തിലേക്ക് വീണുമരിച്ചു. രംജാൻ ഉസ്മാൻ ഖാജി എന്ന 35കാരനാണ് കർണാടകയിലെ ഗോകക്ക് വെള്ളചാട്ടത്തിലേക്ക് വീണുമരിച്ചത്.

വെള്ളച്ചാട്ടത്തിന്റെ അടുത്തുനിന്ന് ഫോട്ടോയെടുക്കാൻ പാറയിടുക്കിൽ പിടിച്ചു നീങ്ങുകയായിരുന്നു. ഇതിനിടയിൽ കാൽവഴുതിതാഴേക്ക് വീഴുകയായിരുന്നു. അപകടമുന്നറിയിപ്പ് വകവെയ്ക്കാതെയാണ് ഖാജി വെള്ളച്ചാട്ടത്തിന്റെ അരികിലേക്ക് പോയത്.

സമൂഹമാധ്യമത്തിലിടാൻ വെള്ളച്ചാട്ടത്തിനോട് ചേർന്നുനിൽകുന്ന ചിത്രം ലഭിക്കാനാണ് രംജാൻ ഉസ്മാൻ ഖാജി ഈ സാഹസത്തിന് മുതിർന്നത്. 170 അടി താഴ്ചയിലേക്കാണ് ഇയാൾ വീണത്. തിരച്ചിൽ ഊർജിതമാണെങ്കിലും ഇതുവരെ മൃതദേഹം കണ്ടെത്താനായിട്ടില്ല. ഖാജിയും സുഹൃത്തുകളും മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. അഞ്ചുവർഷം മുമ്പ് 19പേർ ഗോകങ്ക് വെള്ളച്ചാട്ടത്തിൽ വീണുമരിച്ചിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.

ചെന്നൈ: പ്രമുഖ തമിഴ് നടൻ മൻസൂർ അലിഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരേ തദ്ദേശവാസികളും കർഷകരും നടത്തിയ പ്രക്ഷോഭത്തിൽ പങ്കെടുക്കവെ നടത്തിയ വിവാദ പരാമർശത്തിന്‍റെ പേരിലാണ് അറസ്റ്റ്.

എട്ടുവരിപ്പാത നിർമിച്ചാൽ എട്ടുപേരെ കൊന്ന് താൻ ജയിലിൽപ്പോകുമെന്നാണ് മൻസൂർ അലിഖാൻ പറഞ്ഞത്. കേന്ദ്ര സർക്കാരിന്‍റെ ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരേ പൂലവരി, നാഴിക്കൽപ്പട്ടി, കുപ്പന്നൂർ, അച്ചൻകുട്ടപ്പട്ടി ഗ്രാമങ്ങളിലെ കർഷകരാണ് സമരം നടത്തുന്നത്.

കാവേരി പ്രശ്നത്തിൽ സമരം നടത്തിയവർക്ക് പിന്തുണ നൽകിയതിന് കഴിഞ്ഞ ഏപ്രിലിൽ മൻസൂർ അലിഖാനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

ലോകകപ്പ് ആഘോഷിക്കാനെത്തിയ ആരാധകര്‍ക്കിടയിലേക്ക് ടാക്സി കാര്‍ പാഞ്ഞു കയറി. മോസ്‌കോ റെഡ് സ്‌ക്വയറിന് സമീപമാണ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ടാക്സി കാര്‍ പാഞ്ഞുകയറിയത്. സംഭവത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ലേകകപ്പിന്റെ ആവേശത്താല്‍ ശനിയാഴ്ച വൈകുന്നേരം നഗരത്തില്‍ ആഘോഷ നടക്കുന്ന സമയത്തായിരുന്നു അപകടം.

യുക്രെയ്ന്‍, അസര്‍ബൈജാന്‍, റഷ്യ എന്നീ രാജ്യങ്ങളിലെ പൗരത്വമുള്ളവര്‍ക്കാണ് പരിക്കേറ്റത്. മഞ്ഞ നിറമുള്ള ഹ്യൂണ്ടായ് കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ച് കയറിയതിന് ശേഷം നടപ്പാതയിലൂടെ മീറ്ററുകളോളം മുന്നോട്ട് പോകുകയായിരുന്നു.

എന്നാല്‍ സംഭവം ബോധപൂര്‍വ്വം നടന്നതല്ലെന്നാണ് പൊലീസിന്റെ നിഗമനം. ദൃശ്യങ്ങള്‍ ഇത്് വ്യക്തമാക്കുന്നതായും പൊലീസ് പറഞ്ഞു. ഡ്രൈവറുടെ പക്കല്‍ നിന്നും കിര്‍ഗിസ്ഥാനില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സാണ് ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഉറക്കകുറവ് മൂലം വണ്ടി നിയന്ത്രണം വിടുകയായിരുന്നുവെന്ന് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി.

കൊ​ച്ചി: മ​ര​ട് സ്കൂ​ൾ വാ​ൻ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രു കു​ട്ടി കൂ​ടി മ​രി​ച്ചു. മൂ​ന്നു വ​യ​സു​കാ​രി ക​രോ​ളി​ൻ ജോ​ബി ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി.

ത്രീ​വ​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ക​രോ​ളി​ൻ. മ​ര​ട് വി​ക്രം സാ​രാ​ഭാ​യ് റോ​ഡി​ലെ കി​ഡ്സ് വേ​ൾ​ഡ് സ്കൂ​ളി​ന്‍റെ വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ്ലേ ​സ്കൂ​ളി​ൽ​നി​ന്നു വീ​ടു​ക​ളി​ലേ​ക്കു കു​ട്ടി​ക​ളെ​യു​മാ​യി പോ​യ സ്കൂ​ൾ വാ​ൻ റോ​ഡ​രി​കി​ലെ ക്ഷേ​ത്ര​ക്കു​ള​ത്തി​ലേ​ക്കാ​ണ് മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ നാ​ലു വ​യ​സു​ള്ള ര​ണ്ടു പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളും ആ​യ​യും മ​രി​ച്ചി​രു​ന്നു.

അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ ഡ്രൈ​വ​റും ആ​യ​യും എ​ട്ടു കു​ട്ടി​ക​ളു​മാ​യി​രു​ന്നു വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​ട്ടി​ത്ത​റ റോ​ഡി​ലെ വ​ള​വി​ൽ എ​തി​രേ​വ​ന്ന സൈ​ക്കി​ളി​നു സൈ​ഡ് കൊ​ടു​ക്കു​ന്പോ​ൾ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്ലാ​ത്ത ഇ​ല്ല​ത്തു​പ​റ​ന്പി​ൽ കു​ള​ത്തി​ലേ​ക്കു വാ​ഹ​നം മ​റി​യു​ക​യാ​യി​രു​ന്നു.

കോ​ട്ട​യം: ബൈ​ക്ക് ഓ​ടി​ച്ച​പ്പോ​ൾ വെ​ള്ളം തെ​റി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് യു​വാ​ക്ക​ൾ​ക്കു ക്രൂ​ര​മ​ർ​ദ​നം. ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

മു​ണ്ട​ക്ക​യം കൂ​ട്ടി​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ തൗ​ഫാ​ൻ, റ​ഫീ​ഖ് എ​ന്നി​വ​ർ​ക്കാ​ണു മ​ർ​ദ്ദ​ന​മേ​റ്റ​ത്. ആ​ല​പ്പു​ഴ​യി​ലേ​ക്കു ബൈ​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്നു യു​വാ​ക്ക​ൾ വെ​ള്ളം തെ​റി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച്, പി​ന്നാ​ലെ​യെ​ത്തി​യ സം​ഘം വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ്ദ​ന​മേ​റ്റ തൗ​ഫാ​ന്‍റെ കേ​ൾ​വി​ക്കു ത​ക​രാ​ർ സം​ഭ​വി​ച്ചു.

ഭ​യം മൂ​ല​മാ​ണു സം​ഭ​വം ഇ​തു​വ​രെ പു​റ​ത്തു​പ​റ​യാ​തി​രു​ന്ന​തെ​ന്നും ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​യ​തോ​ടെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും മ​ർ​ദ​ന​മേ​റ്റ യു​വാ​ക്ക​ൾ പ​റ​ഞ്ഞു.

ഗാസിയാബാദ്: പതിനേഴുകാരനെ അഞ്ചുപേര്‍ ചേര്‍ന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മലദ്വാരത്തില്‍ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കിയതായും വിവരമുണ്ട്. മോദിനഗറിലാണ് സംഭവമുണ്ടായത്. തകരാറിലായ മോട്ടോര്‍ സൈക്കിള്‍ ശരിയാക്കുന്നതിന് വര്‍ക്ക്ഷോപ്പില്‍ ഏല്‍പ്പിച്ച് മടങ്ങുന്നതിനിടെയാണ് കുട്ടി ആക്രമണത്തിനിരയായത്.

അഞ്ചു പേര്‍ ചേര്‍ന്ന് ഒരു കടയുടെ ഉള്ളിലേക്ക് ഇയാളെ ബലമായി പിടിച്ചുകൊണ്ടുപോകുകയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിക്കുകയും മലദ്വാരത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിയിറക്കുകയും ചെയ്തു. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പൊലീസ് പറഞ്ഞു.

കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന 1,600 രൂപ അക്രമികള്‍ തട്ടിയെടുത്തു. ഏറെ നേരം ആക്രമണത്തിനിരയായതായും ആക്രമണത്തിനിടെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന ഒരു വയസ്സുളള പെണ്‍കുഞ്ഞിനെ എടുത്ത്‌ക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ശേഷം തല നിലത്തടിച്ച് കൊലപ്പെടുത്തി. 22 വയസുകാരനാണ് ഈ കൊടുംക്രൂരത ചെയ്തത്.

പൂനെയിലെ ലോണി കല്‍ബോറില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. അര്‍ദ്ധരാത്രി തമിഴ്‌നാട് സ്വദേശികളായ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ പ്രതി എടുത്ത് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്തി. ഇതേ തുടര്‍ന്ന് നടത്തിയ അന്വോഷണത്തില്‍ പ്രതി പൊലീസ് കസ്റ്റഡിയിലായി. പൂനെ സ്വദേശി മല്‍ഹാരി ബന്‍സോദ് ആണ് അറസ്റ്റിലായത്.

ചേദ്യം ചെയ്യലില്‍ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം തന നിലത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിലും കുഞ്ഞ് ലൈംഗിക പീഡനത്തിനിരയായതായി തെളിഞ്ഞിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് കൂലിപ്പണിക്ക് പൂനെയിലെത്തിയതായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍.

തൃശൂരില്‍ സഹപാഠികളുടെ വധഭീഷണിയില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചാര്‍ത്താതെ പൊലീസ് ഒളിച്ചുകളിക്കുന്നതായി പരാതി. സഹപാഠികള്‍ വധഭീഷണി മുഴക്കുന്ന ഓഡിയോ ഹാജാരക്കിയിട്ടും പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നിലപാടില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭം തുടങ്ങി.

തൃശൂര്‍ മണ്ണുത്തി മര്യാദമൂല സ്വദേശിനി പി.ബി.അനഘ രണ്ടു മാസം മുമ്പാണ് ജീവനൊടുക്കിയത്. കോളജിലെ സഹപാഠികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി കാട്ടി ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചിരുന്നു. ഇതിനു പുറമെ, 22 ഓഡിയോ സന്ദേശങ്ങള്‍. അനഘതന്നെ മരിക്കും മുമ്പ് സുഹൃത്തുക്കള്‍ക്ക് അയച്ച വീഡിയോ സന്ദേശം. ഇത്രയും തെളിവുകളുണ്ടായിട്ടും അനഘയുടെ ഉത്തരവാദികളായവരെ പൊലീസ് പിടികൂടിയില്ലെന്നാണ് ആക്ഷേപം. അനഘയുടെ ആത്മസുഹൃത്തായ പെണ്‍കുട്ടി ഇതരമതത്തില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം ഒഴിവാക്കാന്‍ ആത്മസുഹൃത്തിനെ പ്രേരിപ്പിച്ചതിന്റെ പേരിലായിരുന്നു ഭീഷണി. പ്രതികള്‍ സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലേതാണെന്ന് ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.

മൂന്നു വിദ്യാര്‍ഥികളാണ് ഭീഷണിപ്പെടുത്തിയതായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അനഘയുടെ അച്ഛന്‍ നേരത്തെ മരിച്ചു. അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പമായിരുന്നു താമസം. ഇതിനിടെയാണ്, സഹപാഠികളുടെ ഭീഷണിമൂലം ജീവിതം അവസാനിപ്പിച്ചത്.

ഗുവഹാട്ടി: മകളെ ബലാത്സംഗം ചെയ്തുവെന്ന പരാതി നല്‍കിയ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. അസമിലെ ദിബ്രുഘഢ് കോടതി പരിസരത്ത് വെച്ചാണ് കൊലപാതകം നടന്നത്. കോടതി പരിസരത്തുണ്ടായിരുന്ന പോലീസുകാര്‍ നോക്കി നില്‍ക്കെയാണ് അക്രമം നടന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആസം സ്വദേശിയായ പൂര്‍ണ നഹര്‍ ദേഖ മകളെ ബലാത്സംഗം ചെയ്തുവെന്ന് ഭാര്യ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് കൊലപാതകം.

ബലാത്സംഗം കേസില്‍ ദേഖയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇതിന്റെ വാദം കേള്‍ക്കാന്‍ ദിബ്രുഘഢ് കോടതിയിലേക്ക് വരുന്ന വഴിക്കാണ് ഭാര്യയെ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് കുത്തിയത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാജ പരാതി നല്‍കിയതാണ് ഭാര്യയെ കൊലപ്പെടുത്താന്‍ കാരണമെന്ന് ദേഖ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചുകാലമായി ദേഖയും ഭാര്യയും തമ്മില്‍ അടുപ്പത്തിലല്ല. ഇരുവരുടെയും കുടുംബ വഴക്ക് രൂക്ഷമായിരുന്നു. തുടര്‍ന്നാണ് ദേഖയ്‌ക്കെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ച് ഭാര്യ രംഗത്ത് വന്നത്. ഒമ്പത് മാസം മുമ്പായിരുന്നു റിഥ നഹര്‍ ദേഖ ഭര്‍ത്താവ് മകളെ ബലാത്സംഗം ചെയ്തുവെന്ന് പോലീസില്‍ പരാതി നല്‍കിയത്.

കാ​​​ഷ്മീ​​​രി​​​ലെ മു​​​തി​​​ർ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും റൈ​​​സിം​​​ഗ് കാ​​​ഷ്മീ​​​ർ എ​​​ഡി​​​റ്റ​​​റു​​​മാ​​​യ ഷു​​​ജാ​​​ത് ബു​​​ഖാ​​​രി(50)​​​യെയും അം​​​ഗ​​​ര​​​ക്ഷ​​​ക​​​രായ രണ്ടു പോ​​​ലീ​​​സു​​​കാ​​​രെയും അ​​​ജ്ഞാ​​​ത​​​ സംഘം വെ​​​ടിവച്ചു കൊന്നു. ലാ​​​ൽ ചൗ​​​ക്കി​​​ലെ പ്ര​​​സ് എ​​​ൻ​​​ക്ലേ​​​വി​​​ലെ റൈ​​​സിം​​​ഗ് കാ​​​ഷ്മീ​​​ർ ഓ​​​ഫീ​​​സി​​​നു വെ​​​ളി​​​യി​​​ലാ​​​യി​​​രു​​​ന്നു മൂ​​​വ​​​രും വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​ത്.

ഇ​​​ഫ്താ​​​ർ പാ​​​ർ​​​ട്ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പോ​​​ക​​​വേ​​​യാ​​​യി​​​രു​​​ന്നു ബു​​​ഖാ​​​രി​​​ക്കു വെ​​​ടി​​​യേ​​​റ്റ​​​ത്. വെ​​​ടി​​​വ​​​യ്പി​​​ൽ രണ്ടുപ്ര​​​ദേ​​​ശ​​​വാ​​​സിക ൾ​​​ക്കു പ​​​രി​​​ ക്കേ​​​റ്റു. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​യി​​​ട്ടി​​​ല്ല. ദ ​​​ഹി​​​ന്ദു ദി​​​ന​​​പ​​​ത്ര​​​ത്തി​​​ന്‍റെ കാ​​​ഷ്മീ​​​ർ ക​​​റ​​​സ്പോ​​​ണ്ട​​​ന്‍റ് ആ​​​യും ഷു​​​ജാ​​​ത് ബു​​​ഖാ​​​രി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

ഷു​​ജാ​​ത് ബു​​ഖാ​​രി​​യെ വ​​ധി​​ച്ച​​തി​​നെ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ഗാ​​ന്ധി അ​​പ​​ല​​പി​​ച്ചു. ബു​​ഖാ​​രി ധീ​​ര​​നാ​​യ മ​​നു​​ഷ്യ​​നാ​​യി​​രു​​ന്നു​​വെ​​ന്നും കാ​​ഷ്മീ​​രി​​ൽ നീ​​തി​​യും സ​​മാ​​ധാ​​ന​​വും കൊ​​ണ്ടു​​വ​​രാ​​ൻ ബു​​ഖാ​​രി നി​​ർ​​ഭ​​യം പോ​​രാ​​ടി​​യെ​​ന്നു രാ​​ഹു​​ൽ പ​​റ​​ഞ്ഞു.

RECENT POSTS
Copyright © . All rights reserved