ലോകകപ്പ് ആഘോഷിക്കാനെത്തിയ ആരാധകര്‍ക്കിടയിലേക്ക് ടാക്സി കാര്‍ പാഞ്ഞു കയറി. മോസ്കോ റെഡ് സ്ക്വയറിന് സമീപമാണ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ടാക്സി കാര്‍ പാഞ്ഞുകയറിയത്. സംഭവത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ലേകകപ്പിന്റെ ആവേശത്താല്‍ ശനിയാഴ്ച വൈകുന്നേരം നഗരത്തില്‍ ആഘോഷ നടക്കുന്ന സമയത്തായിരുന്നു അപകടം.
യുക്രെയ്ന്, അസര്ബൈജാന്, റഷ്യ എന്നീ രാജ്യങ്ങളിലെ പൗരത്വമുള്ളവര്‍ക്കാണ് പരിക്കേറ്റത്. മഞ്ഞ നിറമുള്ള ഹ്യൂണ്ടായ് കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ച് കയറിയതിന് ശേഷം നടപ്പാതയിലൂടെ മീറ്ററുകളോളം മുന്നോട്ട് പോകുകയായിരുന്നു.
എന്നാല്‍ സംഭവം ബോധപൂര്‍വ്വം നടന്നതല്ലെന്നാണ് പൊലീസിന്റെ നിഗമനം. ദൃശ്യങ്ങള്‍ ഇത്് വ്യക്തമാക്കുന്നതായും പൊലീസ് പറഞ്ഞു. ഡ്രൈവറുടെ പക്കല്‍ നിന്നും കിര്‍ഗിസ്ഥാനില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സാണ് ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഉറക്കകുറവ് മൂലം വണ്ടി നിയന്ത്രണം വിടുകയായിരുന്നുവെന്ന് ഡ്രൈവര്‍ പൊലീസിന് മൊഴി നല്കി.
കൊച്ചി: മരട് സ്കൂൾ വാൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. മൂന്നു വയസുകാരി കരോളിൻ ജോബി ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
ത്രീവപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കരോളിൻ. മരട് വിക്രം സാരാഭായ് റോഡിലെ കിഡ്സ് വേൾഡ് സ്കൂളിന്റെ വാനാണ് അപകടത്തിൽപ്പെട്ടത്. പ്ലേ സ്കൂളിൽനിന്നു വീടുകളിലേക്കു കുട്ടികളെയുമായി പോയ സ്കൂൾ വാൻ റോഡരികിലെ ക്ഷേത്രക്കുളത്തിലേക്കാണ് മറിഞ്ഞത്. അപകടത്തിൽ നാലു വയസുള്ള രണ്ടു പിഞ്ചുകുഞ്ഞുങ്ങളും ആയയും മരിച്ചിരുന്നു.
അപകടം നടക്കുന്പോൾ ഡ്രൈവറും ആയയും എട്ടു കുട്ടികളുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. കാട്ടിത്തറ റോഡിലെ വളവിൽ എതിരേവന്ന സൈക്കിളിനു സൈഡ് കൊടുക്കുന്പോൾ സംരക്ഷണഭിത്തിയില്ലാത്ത ഇല്ലത്തുപറന്പിൽ കുളത്തിലേക്കു വാഹനം മറിയുകയായിരുന്നു.
കോട്ടയം: ബൈക്ക് ഓടിച്ചപ്പോൾ വെള്ളം തെറിപ്പിച്ചെന്നാരോപിച്ച് യുവാക്കൾക്കു ക്രൂരമർദനം. ചങ്ങനാശേരി-ആലപ്പുഴ റോഡിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ തൗഫാൻ, റഫീഖ് എന്നിവർക്കാണു മർദ്ദനമേറ്റത്. ആലപ്പുഴയിലേക്കു ബൈക്കിൽ പോവുകയായിരുന്നു യുവാക്കൾ വെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ച്, പിന്നാലെയെത്തിയ സംഘം വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ തൗഫാന്റെ കേൾവിക്കു തകരാർ സംഭവിച്ചു.
ഭയം മൂലമാണു സംഭവം ഇതുവരെ പുറത്തുപറയാതിരുന്നതെന്നും ദൃശ്യങ്ങൾ ലഭ്യമായതോടെ പോലീസിൽ പരാതി നൽകുമെന്നും മർദനമേറ്റ യുവാക്കൾ പറഞ്ഞു.
ഗാസിയാബാദ്: പതിനേഴുകാരനെ അഞ്ചുപേര്‍ ചേര്‍ന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മലദ്വാരത്തില്‍ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കിയതായും വിവരമുണ്ട്. മോദിനഗറിലാണ് സംഭവമുണ്ടായത്. തകരാറിലായ മോട്ടോര്‍ സൈക്കിള്‍ ശരിയാക്കുന്നതിന് വര്‍ക്ക്ഷോപ്പില്‍ ഏല്‍പ്പിച്ച് മടങ്ങുന്നതിനിടെയാണ് കുട്ടി ആക്രമണത്തിനിരയായത്.
അഞ്ചു പേര് ചേര്‍ന്ന് ഒരു കടയുടെ ഉള്ളിലേക്ക് ഇയാളെ ബലമായി പിടിച്ചുകൊണ്ടുപോകുകയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിക്കുകയും മലദ്വാരത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിയിറക്കുകയും ചെയ്തു. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പൊലീസ് പറഞ്ഞു.
കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന 1,600 രൂപ അക്രമികള്‍ തട്ടിയെടുത്തു. ഏറെ നേരം ആക്രമണത്തിനിരയായതായും ആക്രമണത്തിനിടെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും കുട്ടിയുടെ പിതാവ് നല്കിയ പരാതിയില്‍ പറയുന്നു. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന ഒരു വയസ്സുളള പെണ്‍കുഞ്ഞിനെ എടുത്ത്ക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ശേഷം തല നിലത്തടിച്ച് കൊലപ്പെടുത്തി. 22 വയസുകാരനാണ് ഈ കൊടുംക്രൂരത ചെയ്തത്.
പൂനെയിലെ ലോണി കല്‍ബോറില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. അര്‍ദ്ധരാത്രി തമിഴ്നാട് സ്വദേശികളായ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ പ്രതി എടുത്ത് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്തി. ഇതേ തുടര്‍ന്ന് നടത്തിയ അന്വോഷണത്തില്‍ പ്രതി പൊലീസ് കസ്റ്റഡിയിലായി. പൂനെ സ്വദേശി മല്‍ഹാരി ബന്‍സോദ് ആണ് അറസ്റ്റിലായത്.
ചേദ്യം ചെയ്യലില്‍ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം തന നിലത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിലും കുഞ്ഞ് ലൈംഗിക പീഡനത്തിനിരയായതായി തെളിഞ്ഞിരുന്നു. തമിഴ്നാട്ടില്‍ നിന്ന് കൂലിപ്പണിക്ക് പൂനെയിലെത്തിയതായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍.
തൃശൂരില്‍ സഹപാഠികളുടെ വധഭീഷണിയില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചാര്‍ത്താതെ പൊലീസ് ഒളിച്ചുകളിക്കുന്നതായി പരാതി. സഹപാഠികള്‍ വധഭീഷണി മുഴക്കുന്ന ഓഡിയോ ഹാജാരക്കിയിട്ടും പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നിലപാടില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭം തുടങ്ങി.
തൃശൂര്‍ മണ്ണുത്തി മര്യാദമൂല സ്വദേശിനി പി.ബി.അനഘ രണ്ടു മാസം മുമ്പാണ് ജീവനൊടുക്കിയത്. കോളജിലെ സഹപാഠികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി കാട്ടി ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചിരുന്നു. ഇതിനു പുറമെ, 22 ഓഡിയോ സന്ദേശങ്ങള്‍. അനഘതന്നെ മരിക്കും മുമ്പ് സുഹൃത്തുക്കള്‍ക്ക് അയച്ച വീഡിയോ സന്ദേശം. ഇത്രയും തെളിവുകളുണ്ടായിട്ടും അനഘയുടെ ഉത്തരവാദികളായവരെ പൊലീസ് പിടികൂടിയില്ലെന്നാണ് ആക്ഷേപം. അനഘയുടെ ആത്മസുഹൃത്തായ പെണ്‍കുട്ടി ഇതരമതത്തില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം ഒഴിവാക്കാന്‍ ആത്മസുഹൃത്തിനെ പ്രേരിപ്പിച്ചതിന്റെ പേരിലായിരുന്നു ഭീഷണി. പ്രതികള്‍ സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലേതാണെന്ന് ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.
മൂന്നു വിദ്യാര്‍ഥികളാണ് ഭീഷണിപ്പെടുത്തിയതായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അനഘയുടെ അച്ഛന് നേരത്തെ മരിച്ചു. അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പമായിരുന്നു താമസം. ഇതിനിടെയാണ്, സഹപാഠികളുടെ ഭീഷണിമൂലം ജീവിതം അവസാനിപ്പിച്ചത്.
ഗുവഹാട്ടി: മകളെ ബലാത്സംഗം ചെയ്തുവെന്ന പരാതി നല്കിയ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. അസമിലെ ദിബ്രുഘഢ് കോടതി പരിസരത്ത് വെച്ചാണ് കൊലപാതകം നടന്നത്. കോടതി പരിസരത്തുണ്ടായിരുന്ന പോലീസുകാര്‍ നോക്കി നില്‍ക്കെയാണ് അക്രമം നടന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആസം സ്വദേശിയായ പൂര്‍ണ നഹര്‍ ദേഖ മകളെ ബലാത്സംഗം ചെയ്തുവെന്ന് ഭാര്യ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് കൊലപാതകം.
ബലാത്സംഗം കേസില്‍ ദേഖയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇതിന്റെ വാദം കേള്‍ക്കാന്‍ ദിബ്രുഘഢ് കോടതിയിലേക്ക് വരുന്ന വഴിക്കാണ് ഭാര്യയെ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് കുത്തിയത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വ്യാജ പരാതി നല്‍കിയതാണ് ഭാര്യയെ കൊലപ്പെടുത്താന്‍ കാരണമെന്ന് ദേഖ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുകാലമായി ദേഖയും ഭാര്യയും തമ്മില്‍ അടുപ്പത്തിലല്ല. ഇരുവരുടെയും കുടുംബ വഴക്ക് രൂക്ഷമായിരുന്നു. തുടര്‍ന്നാണ് ദേഖയ്ക്കെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ച് ഭാര്യ രംഗത്ത് വന്നത്. ഒമ്പത് മാസം മുമ്പായിരുന്നു റിഥ നഹര്‍ ദേഖ ഭര്‍ത്താവ് മകളെ ബലാത്സംഗം ചെയ്തുവെന്ന് പോലീസില്‍ പരാതി നല്‍കിയത്.
കാഷ്മീരിലെ മുതിർന്ന മാധ്യമപ്രവർത്തകനും റൈസിംഗ് കാഷ്മീർ എഡിറ്ററുമായ ഷുജാത് ബുഖാരി(50)യെയും അംഗരക്ഷകരായ രണ്ടു പോലീസുകാരെയും അജ്ഞാത സംഘം വെടിവച്ചു കൊന്നു. ലാൽ ചൗക്കിലെ പ്രസ് എൻക്ലേവിലെ റൈസിംഗ് കാഷ്മീർ ഓഫീസിനു വെളിയിലായിരുന്നു മൂവരും വെടിയേറ്റു മരിച്ചത്.
ഇഫ്താർ പാർട്ടിയിൽ പങ്കെടുക്കാൻ പോകവേയായിരുന്നു ബുഖാരിക്കു വെടിയേറ്റത്. വെടിവയ്പിൽ രണ്ടുപ്രദേശവാസിക ൾക്കു പരി ക്കേറ്റു. കൊലപാതകത്തി ന്റെ കാരണം വ്യക്തമായിട്ടില്ല. ദ ഹിന്ദു ദിനപത്രത്തിന്റെ കാഷ്മീർ കറസ്പോണ്ടന്റ് ആയും ഷുജാത് ബുഖാരി പ്രവർത്തിച്ചിട്ടുണ്ട്.
ഷുജാത് ബുഖാരിയെ വധിച്ചതിനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി അപലപിച്ചു. ബുഖാരി ധീരനായ മനുഷ്യനായിരുന്നുവെന്നും കാഷ്മീരിൽ നീതിയും സമാധാനവും കൊണ്ടുവരാൻ ബുഖാരി നിർഭയം പോരാടിയെന്നു രാഹുൽ പറഞ്ഞു.
രാജസ്ഥാനിൽ ഈ മാസം ഒന്നുമുതൽ കാണാതായിരുന്ന ഫ്രഞ്ച് വനിതയെ കണ്ടെത്തി. പുഷ്കറിൽനിന്നു കാണാതായ ഇരുപതുകാരി ഗെലേ ഷുടോയെ ആൾവാറിലാണു കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു.
മേയ് 31 നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഗെലേ ഷുടോ സുഹൃത്തുക്കളുമായി അവസാനം ബന്ധപ്പെട്ടത്. ഇതിനുശേഷം താമസിച്ചിരുന്ന ഹോട്ടലിൽനിന്നു പോയ ഗെലേയെ സംബന്ധിച്ചു സൂചനകൾ ലഭിച്ചില്ല. ഇവരെ കാണാതായതു സംബന്ധിച്ച മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ആൾവാറിൽ യുവതിയെ കണ്ടെത്താൻ കഴിഞ്ഞത്.
പുഷ്കറിൽനിന്നു ജയ്പൂരിലേക്കു പോകാൻ നിശ്ചയിച്ചിരുന്ന യുവതി, പദ്ധതിയിൽ മാറ്റം വരുത്തി ആൾവാറിലേക്കു പോയത് ബന്ധുക്കളെയും പോലീസിനെയും കുഴക്കുകയായിരുന്നു. ഓർഗാനിക് ഫാമിംഗ് പഠിക്കുന്നതിനായാണ് ഗെലെ ആൾവാറിലെത്തിയതെന്നു പോലീസ് അറിയിച്ചു.
സമൂഹമാധ്യമങ്ങളിൽ സുഹൃത്തുക്കളുടെ പോസ്റ്റ് കണ്ടതോടെ ഫ്രഞ്ച് അംബാസഡർ അലക്സാൻഡ്രെ സീഗ്ലെർ ട്വിറ്ററിലൂടെ രാജസ്ഥാൻ പോലീസിനോട് സഹായമഭ്യർഥിച്ചിരുന്നു.
കോട്ടയം: കെവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷെഫിന് കോടതി വളപ്പില്‍ വച്ച് വീഡിയോ കോള്‍ ചെയ്ത സംഭവത്തില്‍ ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സ്വമേധയാ കേസെടുത്തു. വീഡിയോ കോളിന് ഉപയോഗിച്ച ഫോണ്‍ ഷെഫിന്റെ ബന്ധുവില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ഷെഫിന്റെ ബന്ധുവിന്റെ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ വീഡിയോ കോള്‍ ചെയ്തത്.
സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സുരഷാ ഡ്യൂട്ടിക്കാരായ എആര്‍ ക്യാംപിലെ ഏഴ് പോലീസുകാര്‍ക്കെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഏഴ് ഉദ്യോഗസ്ഥരും പോലീസ് വാഹനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു.
ഏറ്റുമാനൂര്‍ കോടതി വളപ്പില്‍ ബന്ധുവിന്റെ ഫോണ്‍ ഉപയോഗിച്ച് വീട്ടുകാരുമായാണ് ഇയാള്‍ സംസാരിച്ചത്. വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ ഇതേ സമയം കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. പ്രതിയെ ഫോണ്‍ ഉപയോഗിക്കുന്നത് തടയാനോ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താനോ ഇവര്‍ തയ്യാറായില്ല.