കൊടുങ്ങല്ലൂരില് പാസ്റ്ററെ ആക്രമിച്ച സംഭവത്തില് പ്രതി ബിജെപി പ്രവര്ത്തകനായ പുളിപ്പറമ്പില് ഗോപിനാഥിന് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാള്ക്കെതിരെ ജാമ്യമില്ലാവകുപ്പ് പൊലീസ് കേസെടുത്തിരുന്നു. ഇതേ തുടര്ന്ന് ഗോപിനാഥന് ഒളിവില് പോയിരിക്കുകയാണ്.
പാസ്റ്റര് റോയ് തോമസ് എന്ന എബ്രഹാം തോമസ്, രണ്ട് വൈദിക വിദ്യാര്ഥികള് എന്നിവരെയാണ് ഗോപിനാഥനും സംഘവും ആക്രമിച്ചത്. മേത്തല വലിയപണിക്കന് തുരുത്തിലാണ് സംഭവം . ‘ഇത് ഹിന്ദു രാഷ്ട്രം, ഇവിടെ യേശുരാജ്യം ഉണ്ടാക്കാന് ശ്രമിച്ചാല് വിവരം അറിയും’ എന്ന് പറഞ്ഞു കൊണ്ടായിരുന്നു പാസ്റ്ററെ ആക്രമിച്ചത്.
മേത്തല വിപി തുരുത്തില് പാസ്റ്ററും വിദ്യാര്ഥികളും ലഘുലേഖ വിതരണം ചെയ്യുകയായിരുന്നു. ഇവിടെ സംഘടിച്ച് എത്തിയ ബിജെപി പ്രവര്ത്തകരാണ് പാസ്റ്ററെ കൈയേറ്റം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള് ആക്രമികള് തന്നെയാണ് സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്തത്.
അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പാസ്റ്റര് റോയി തോമസ് കൊടുങ്ങല്ലൂര് പൊലീസില് പരാതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം ഗോപിനാഥിനെതിരെ കേസെടുത്തത്. ഗോപിനാഥന് മറ്റ് നിരവധി കേസുകളും പ്രതിയാണെന്ന് റിപ്പോര്ട്ടുകളുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ വിവാദ വജ്രവ്യാപാരി നീരവ് മോദി യുകെയിൽ അഭയം തേടിയെന്ന് റിപ്പോർട്ട്. രാഷ്ട്രീയ അഭയം നൽകണമെന്നാവശ്യപ്പെട്ടാണ് നീരവ്മോദി യുകെ കോടതിയെ സമീപിച്ചതെന്നാണ് വിവരം. റോയിട്ടേഴ്സ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. വ്യാജ രേഖകൾ നൽകി പിഎൻബിയിൽ നിന്ന് 13,000 കോടിരൂപയുടെ തട്ടിപ്പുനടത്തിയ കേസിൽ അന്വേഷണം നേരിടുന്നതിനിടെയാണ് ഇയാൾ യുകെയിലേക്ക് കടന്നത്.
കേസിൽ അറസ്റ്റ് ഭയന്ന് ജനുവരിയിലാണ് നീരവ് മോദി ഇന്ത്യവിട്ടത്. ആദ്യം യുഎഇയിലേക്കും പിന്നീട് ഹോങ്കോംഗിലേക്കും കടന്നതിനു ശേഷമാണ് ഇയാൾ ഇപ്പോൾ യുകെയിൽ അഭയം തേടിയിരിക്കുന്നത്. അതേസമയം, സ്വകാര്യ കേസുകളിലെ വിവരങ്ങൾ കൈമാറാൻ ആകില്ലെന്ന് ബ്രിട്ടൻ, ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിനാൽ നീരവ് യുകെയിലെത്തിയെന്നതിന് ഇതുവരെ സ്ഥിരീകരണമായിട്ടില്ല.
സമാനമായ തട്ടിപ്പു കേസിൽ കിംഗ്ഫിഷർ എയർലൈൻസ് ഉടമയും മദ്യവ്യവസായിയുമായിരുന്ന വിജയ്മല്യയും യുകെഎയിലേക്ക് കടന്നിരിന്നു. മല്യയെ നാട്ടിൽ തിരിച്ചെത്തിക്കാൻ കേന്ദ്രം പരിശ്രമിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല.
വ്യക്തികളെക്കുറിച്ചുള്ള ഇത്തരം വിവരങ്ങള് കൈമാറാനാകില്ലെന്നാണ് ബ്രിട്ടീഷ് ഹോം ഓഫീസ് അറിയിച്ചിരിക്കുന്നത് എന്നും ഫിനാന്ഷ്യല് ടൈംസ് റിപ്പോര്ട്ട് ചെയ്യുന്നു. നീരവ് മോദിയുടേയും അമ്മാവന് മെഹുല് ചോസ്കിയുടേയും ഉടമസ്ഥതയിലുള്ള ജ്വല്ലറി ഗ്രൂപ്പുകളാണ് തട്ടിപ്പ് നടത്തിയത്. നീരവ് മോദി, അമ്മാവന് മെഹുല് ചോക്സി, മുന് പഞ്ചാബ് നാഷണല് ബാങ്ക് മേധാവി ഉഷ അനന്ത സുബ്രഹ്മണ്യം എന്നിവരുള്പ്പെടെ 25 ഓളം പേര്ക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
ബ്രിട്ടനോട് എക്സ്ട്രാഡിഷന് നടപടി ആവശ്യപ്പെടുന്നതിന് മുമ്പ് അന്വേഷണ ഏജന്സികള് തങ്ങളെ ബന്ധപ്പെടുന്നതിനായി കാത്തിരിക്കുകയാണ് എന്നാണ് വിദേശകാര്യ മന്ത്രാലയം ഫിനാന്ഷ്യല് ടൈംസിനോട് പറഞ്ഞിരിക്കുന്നത്. നേരത്തെ വായ്പ എടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ ബ്രിട്ടനില് നിന്ന് ഇന്ത്യയിലെത്തിക്കാന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നിരുക്കെയാണ് മറ്റൊരു സാമ്പത്തിക കുറ്റവാളി കൂടി ബ്രിട്ടനില് അഭയം തേടുന്നത്.
ടെലിവിഷന് പരിപാടികളിലൂടെ ശ്രദ്ധേയനായ യുവ മിമിക്രി താരം നവീനെയാണ് വിവാഹ ദിവസം പോലീസ് കയ്യോടെ പൊക്കിയത്. ദിവ്യ എന്ന യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2016ല് ദിവ്യയോടൊപ്പം നവീന്റെ വിവാഹം കഴിഞ്ഞതായിരുന്നു. അന്ന് നവീന് പറഞ്ഞതു പ്രകാരം സംഭവം മറച്ചു വെയ്ക്കുകയായിരുന്നു.
എന്നാല് ഇപ്പോള് തന്നെ കബളിപ്പിച്ച് മലേഷ്യയില് നിന്നുള്ള കൃഷ്ണകുമാരിയെന്ന പെണ്കുട്ടിയെ വിവാഹം കഴിക്കാന് പോവുകയാണ് എന്നറിഞ്ഞതോടെ തെളിവുകള് സഹിതം ദിവ്യ പോലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെ കല്ല്യാണ ദിവസം രാവിലെ ഹോട്ടലിലെത്തി നവീനെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. ടെലിവിഷന് പരിപാടികളിലൂടെ ശ്രദ്ധേയനായ നവീന് 100 പ്രശസ്ത വ്യക്തികളുടെ ശബ്ദം കൃത്യതയോടെ അനുകരിച്ചാണ് കയ്യടി നേടിയത്.
ന്യൂഡൽഹി: ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിട്ട “ഷാർപ്പ് ഷൂട്ടർ’ അറസ്റ്റിൽ. കുപ്രസിദ്ധ കുറ്റവാളി സമ്പത് നെഹ്റയാണ് (28) അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച ഹൈദരാബാദിൽനിന്ന് ഹരിയാന പോലീസാണ് നെഹ്റയെ അറസ്റ്റ് ചെയ്തത്.
സൽമാൻ ഖാനെ വധിക്കാൻ മുംബൈയിലെത്തിയ നെഹ്റ നടന്റെ വീടിന്റെ ചിത്രങ്ങളും ഇവിടേക്ക് എത്തുന്ന വഴിയും മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചു. വീട് നിരീക്ഷിച്ച നെഹ്റ നടനെ വധിച്ച ശേഷം വിദേശത്തേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
കൊടുംകുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാസംഘത്തിലെ ഷാർപ്പ് ഷൂട്ടറാണ് നെഹ്റ. സൽമാൻ ഖാനെ വധിക്കുമെന്ന് ബിഷ്ണോയി ജനുവരിയിൽ ഭീഷണിപ്പെടുത്തിയിരുന്നു. കൊലക്കേസ് അടക്കം നിരവധി ക്രമിനൽ കേസുകൾ ബിഷ്ണോയിയുടെ സംഘത്തിനെതിരായുണ്ട്.
ഭര്ത്താവ് ഗള്ഫില് നിന്നു നാട്ടില് വരാന് ദിവസങ്ങള് മാത്രം ബാക്കി നില്ക്കേ 44 കാരനായ കാമുനൊപ്പം പോയത്. യുവതിയും കാമുകനും ഒരേ സ്ഥാപനത്തില് ജോലി ചെയ്യുന്നവരായിരുന്നു. കേവലം ആറുമാസത്തെ പരിചയത്തിന്റെ പുറത്താണു യുവതി മൂവാറ്റുപുഴ പെരുമ്പാവൂരിലെ രാഘവന്റെ മകന് മഠത്തില് ജിത്തു(44)വിനൊപ്പം പോയത്. തനിക്ക് ഇനിയും നിങ്ങളെ സഹിക്കാന് വയ്യ ഞാന് പോകുകയാണ് എന്നു ഭര്ത്താവിനു ശബ്ദസന്ദേശം അയച്ച ശേഷമായിരുന്നു യുവതി പോയത്. ജിത്തു യുവതിയുടെ ഭര്ത്താവിന് അയച്ച ശബ്ദ സന്ദേശത്തില് യുവതിയേയും മകളേയും കൂട്ടി തങ്ങള് ഇന്ത്യ വിടും എന്നു പറഞ്ഞിരുന്നു.
എന്നാല് ജിത്തുവിനു പാസ്പോര്ട്ട് പോലും ഇല്ല എന്നാണു പോലീസ് കണ്ടെത്തിയത്. വര്ഷങ്ങള്ക്കു മുമ്പു നാട്ടില് നിന്നു പോയ ഇയാള്ക്കു ബന്ധുക്കളോ നാട്ടുകാരോ ആയി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇയാള് മുമ്പ് ഒരു യുവതിയെ വിവാഹം കഴിച്ചിരുന്നു. ഇതില് ഒരു കുട്ടിയുണ്ട്. എന്നാല് ഏതാനം വര്ഷങ്ങള്ക്കു മുമ്പ് ഈ ബന്ധം ഉപേക്ഷിച്ച ഇയാള് തമിഴ്നാട്ടിലേയ്ക്കു പോയിരുന്നു.
തമിഴ്നാട്ടില് വന് സാമ്പത്തിക ബാധ്യത വരുത്തി വച്ച ശേഷമാണ് ഇവര് കണ്ണൂരിലേയ്ക്ക് എത്തിയത് എന്ന് അന്വേഷണത്തില് കണ്ടെത്തിയതായി പറയുന്നു. ഇയാള്ക്ക് സ്വന്തമായി മൊബെല്ഫോണ് പോലും നിലവിലില്ല. ഡ്രൈവിങ്ങ് ലൈസന്സ് കര്ണ്ണാടകയില് നിന്ന് എടുത്തിട്ടുള്ളതാണ്. ഇതോടെയാണു യുവതി ചതിക്കുഴിയില് പെട്ടോ എന്ന സംശയം ഉയര്ന്നിരിക്കുന്നത്. യുവതിയും ജിത്തുവും ഇപ്പോള് ഡല്ഹിയിലാണ് എന്ന സൂചനയുണ്ട്.
സുനിതയുടെ വാക്കുകള് ഇങ്ങനെയാണ്.
‘ ഞാന് പോകുന്നു. അന്വേഷിച്ചു വരേണ്ട. കൊച്ചിനെ നിങ്ങള്ക്ക് വേണമെങ്കില് ആവാം. പക്ഷെ, അതിന് 18 വയസ് കഴിഞ്ഞാലല്ലേ കൊച്ചിന്റെ കാര്യത്തില് തീരുമാനമെടുക്കാന് കഴിയുകയുള്ളൂ. ഇനി നിങ്ങള്ക്കൊപ്പം ജീവിക്കാന് വയ്യ. അഞ്ചാറു വര്ഷമായില്ലേ ഞാന് സഹിക്കുന്നു. ഇനി ശരിയാവില്ല. നിങ്ങള്ക്ക് ഒരു കാരണവശാലും മാറ്റം വരുത്താനാവില്ല. പിന്നെ ഞാനെന്താ ചെയ്യേണ്ടത്. ഞാനിങ്ങനെ പാവ പോലെ ജീവിച്ചിട്ടൊന്നും കാര്യമില്ലല്ലോ. ഇനിയെന്തായാലും എനിക്ക് പറ്റില്ല. നിങ്ങളുടെ വീട്ടില് വലിഞ്ഞ് കയറി വരാനും എനിക്ക് വയ്യ. അവിടെയുള്ളവരുടെ മുഖം കാണാനും വയ്യ. നിങ്ങള്ക്ക് എന്താണെന്നുവെച്ചാല് ഇഷ്ടംപോലെ ചെയ്തോ. കേസ് കൊടുത്താല് ഞാന് ഡൈവോഴ്സ് നോട്ടീസ് അയക്കും’.
ജിത്തുവിന്റെ ശബ്ദ സന്ദേശം അല്പം കൂടി കടുപ്പിച്ചാണ്.
‘ രതീഷേ…പറയണതില് എനിക്ക് വിഷമമുണ്ട്. പക്ഷെ നിന്നോട് വിഷമം കാണിക്കേണ്ട ആവശ്യുല്ലെന്നാ എനിക്ക് തോന്നണേ. സുനിത ഞാനുമായിട്ട് ഇഷ്ടത്തിലാ ഞങ്ങളുടെ ഇഷ്ടം തുടങ്ങിയിട്ട് കൊറേ നാളായി. ഇന്ന് രാവിലെ മുതല് അവള് കൊച്ചുമായി വന്നു നില്ക്കണാ, എന്നോട് എങ്ങോട്ടെങ്കിലും കൊണ്ടുപോ എന്നു പറഞ്ഞോണ്ട് നീ വരുന്നതിന് മുമ്പേന്നും പറഞ്ഞു. അപ്പോ വേറെ ഒരു നിവര്ത്തിയുമില്ല. എനിക്കും ആരുമില്ലല്ലോ. അപ്പോ ഞാനവളെ കൊണ്ടുപോകാ… വെറുതേ കേസും ബഹളൊക്കെയായിട്ട് സ്വയം നാറാം എന്നല്ലാണ്ട് വേറെ ഒരു പ്രയോജനവുമില്ല. കേസ് കൊടുത്ത് കഴിഞ്ഞാ അവള് ഡൈവോഴ്സ് പെറ്റീഷന് കൊടുക്കും. പിന്നെ ഞങ്ങളെ അന്വേഷിക്കേണ്ട ഞങ്ങളെന്തായാലും ഒരു മൂന്നാല് മാസത്തേക്ക് സ്ഥലത്തുണ്ടാവില്ല. കേരളത്തിലെന്നല്ല മിക്കവാറും ഇന്ത്യയില് തന്നെ കാണില്ല ഒരു 10 ദിവസത്തിനുള്ളില് ഇന്ത്യ വിടും.അതുകൊണ്ട് ഏ.. 10 ദെവസൊന്നും വേണ്ട മോനേ രണ്ടോ മൂന്നോ ദിവസത്തിനുള്ളില് ഞാന് ഇന്ത്യ വിടും. ഞങ്ങളൊരുമിച്ച്. അപ്പോ വെറുതേ അതിന് ഒരു വഴക്കും വക്കാണവും ഉണ്ടാക്കാന് നിക്കണ്ട. നീയും സ്വയം നാറാന് നിക്കണ്ട കേട്ടോ. ശരിയെന്നാ….
തെലുഗ് യുവതാരം നാനിക്കെതിരെ വീണ്ടും നടി ശ്രീ റെഢി രംഗത്ത് . നാനിയും താനും ഒരുമിച്ചുള്ള ഡേര്ട്ടി പിക്ച്ചര് താമസിക്കാതെ തന്നെ എത്തുമെന്നാണ് ഇത്തവണ ഫെയ്സ്ബുക് പോസ്റ്റിലൂടെ നടി അറിയിച്ചിരിക്കുന്നത്. അതേസമയം നാനി അവതാരകനായെത്തുന്ന തെലുങ്ക് ബിഗ് ബോസിന്റെ രണ്ടാം സീസണ് ഈ മാസം പത്താം തീയതി സംപ്രേഷണം ചെയ്തുതുടങ്ങും. ഈ ഷോയെക്കുറിച്ചാണ് ശ്രീ റെഢി പരമര്ശിക്കുന്നതെന്ന അഭിപ്രായങ്ങളുണ്ട്. നടിയും ഈ ഷോയുടെ ഭാഗമാണെന്ന് മുമ്പ് റിപ്പോര്ട്ടുകള് പുറത്തുവന്നിരുന്നു.
നാനി നിരവധി പെണ്കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും ആ പെണ്കുട്ടികള് ഇപ്പോഴും കരയുകയാണെന്നും കുറച്ചുനാളുകള്ക്ക് മുമ്പ് ശ്രീ റെഡ്ഢി ആരോപിച്ചിരുന്നു. നിങ്ങള് യഥാര്ത്ഥ ജീവിതത്തിലും വളരെ നന്നായി അഭിനയിക്കുന്നുണ്ട്, സ്ക്രീനിലുള്ള പോലെ സ്വാഭാവികമായി. പക്ഷേ അത് നിങ്ങളുടെ മുഖംമൂടിയാണ്. നിങ്ങള് എപ്പോഴും പറയാറുളളത് ജീവിതത്തില് ഒരുപാട് സഹിക്കേണ്ടി വന്നിട്ടുണ്ടെന്നാണ്. എന്നാല് അത് പ്രേക്ഷകരെ കൈയിലെടുക്കാനുള്ള വൈകാരികപ്രകടനം മാത്രമാണ്.
നിങ്ങള് ജനങ്ങളുടെ മുന്നില് അതിഗംഭീരമായ നാടകമാണ് അവതരിപ്പിക്കുന്നത്. നിങ്ങളാല് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട പെണ്കുട്ടികള് ഇപ്പോഴും കരയുകയാണ്. ഒന്നോര്ത്തോളൂ, ദൈവം എപ്പോഴും നീതിയുടെ കൂടെയാണ്. നിങ്ങള് ശിക്ഷിക്കപ്പെടാന് സമയം എടുക്കുമായിരിക്കും. എന്നാല് നിങ്ങള് അനുഭവിക്കുക തന്നെ ചെയ്യും.’ എന്നായിരുന്നു ശ്രീ റെഢിയുടെ പ്രസ്താവന. എന്നാല് ഇതുവരെ നടിയുടെ ആരോപണങ്ങളോട് നാനി പ്രതികരിച്ചിട്ടില്ല.
മുക്കൂട്ടുതറയില് നിന്നും കാണാതായ ബിരുദ വിദ്യാര്ഥിനി ജെസ്ന മരിയ ജെയിംസിന്റെ കുടുംബത്തെ ആക്ഷേപിക്കുന്ന തരത്തില് പ്രസ്ഥാവന നടത്തിയ പിസി ജോര്ജിനെതിരെ ജെസ്നയുടെ കുടുംബം. അഭിപ്രായം പറയുന്നവര് സത്യാവസ്ഥ എന്തെന്ന് അറിഞ്ഞിട്ട് സംസാരിക്കണമെന്നും, സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും ജെസ്നയുടെ സഹോദരി ജെഫി ഫെയ്സ്ബുക്കില് പങ്കുവെച്ച വീഡിയോയില് പറയുന്നു. ജെസ്നയുടെ തിരോധാനത്തില് പിതാവിന്റെ വഴിവിട്ട ജീവിതവുമായി ബന്ധമുണ്ടെന്ന് പിസി ജോര്ജ് കഴിഞ്ഞ ദിവസം അരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി ജെഫി രംഗത്തു വന്നത്.
‘ജെസ്നയുടെ തിരോധാനത്തെ രാഷ്ട്രീയമായി മുതലെടുക്കാനാണ് ചിലര് ശ്രമിക്കുന്നത്. തങ്ങളെ സഹായിക്കേണ്ടവര് തന്നെ ഇത്തരത്തിലുള്ള ആരോപണങ്ങള് ഉന്നയിക്കുന്നത് ദുഃഖകരമാണ്. പിതാവിനെതിരെ ആരോപണമുന്നയിക്കുന്നതിന് മുമ്പ് സത്യാവസ്ഥ എന്തെന്ന് ഇങ്ങനെയുള്ളവര് മനസിലാക്കണം. ഞങ്ങള്ക്ക് ഞങ്ങളുടെ പിതാവിന്മേല് ഒരു സംശയവുമില്ല. നൂറു ശതമാനം വിശ്വാസമാണ്. അമ്മയുടെ മരണ ശേഷം ഞങ്ങള് മക്കളെ അത്തരയേറെ കാര്യമായിട്ടാണ് പപ്പ നോക്കുന്നത്. സഹായിച്ചില്ലെങ്കിലും ആരും ഉപദ്രവിക്കരുത്’ ജെഫി വീഡിയോയില് പറയുന്നു.
ഇത്തരമൊരു സാഹചര്യത്തില് ഊഹാപോഹങ്ങള് ഉണ്ടാകുന്നത് സ്വാഭാവികമാണ്. തങ്ങളെക്കുറിച്ച് എന്തെങ്കിലും പരാതിയുള്ളവര് പൊലീസിന് വിവരം കൈമാറുകയാണ് ചെയ്യേണ്ടത്. ജെസ്നയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവരും തങ്ങളെ സഹായിക്കാന് തയാറാകണമെന്നും ജെഫി വീഡിയോയില് പറയുന്നു.
പതിനേഴുകാരനൊപ്പം ഒളിച്ചോടിയ ഇരുപത്തിനാലുകാരിയായ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റിലഞ്ചേരി കാരക്കാംപറമ്പ് വി.കെ. നഗറില് സജിത (24)യാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ നെല്ലിയാമ്പതി കേശവന് പാറയ്ക്കു സമീപം ഇരുവരേയും സംശയാസ്പദമായി കണ്ടതിനെത്തുടര്ന്ന് തേയിലത്തോട്ടത്തിലെ തൊഴിലാളികള് ഇവരെ തടഞ്ഞുവച്ച് പാടഗിരി പോലീസില് അറിയിക്കുകയായിരുന്നു. പോലീസെത്തി ഇവരെ ആലത്തൂര് പോലീസിന് കൈമാറി.
ഈ മാസം നാലിന് ആയക്കാട് കൊന്നഞ്ചേരി തച്ചാംപൊറ്റയിലെ ഭര്ത്താവിന്റെ വീട്ടില്നിന്നു മൂന്നുവയസുള്ള മകനുമായി സ്വന്തം വീട്ടിലെത്തിയ യുവതി അഞ്ചിന് ഭര്ത്താവിന്റെ വീട്ടിലേക്ക് തിരിച്ച് പോവുന്നതിനായി ഇറങ്ങിയതായിരുന്നു. എന്നാല് ഭര്ത്താവിന്റെ വീട്ടില് തിരിച്ചെത്താത്തതിനെത്തുടര്ന്ന് യുവതിയുടെ വീട്ടുകാര് ഇവരെ കാണാനില്ലെന്ന് കാണിച്ച് ആലത്തൂര് പോലീസില് പരാതി നല്കി.
മൂന്നുവയസുള്ള മകനുമായി ചൊവ്വാഴ്ച കോയമ്പത്തൂരില് എത്തിയ യുവതിയും പതിനേഴുകാരനും മൊബൈല് ഫോണും താലിമാലയും വിറ്റുകിട്ടിയ 58,000 രൂപയും ആണ്കുട്ടി വീട്ടില് നിന്നെടുത്ത 20,000 രൂപയുമായി വിമാനത്തില് ബംഗളൂരുവിലെത്തി. അവിടെ ഹോട്ടലില് ഒരു രാത്രിയും പകലും തങ്ങിയശേഷം ബംഗളൂരില്നിന്ന് യൂബര് ടാക്സിയില് കേരളത്തില് തിരിച്ചെത്തി.
വ്യാഴാഴ്ച പുലര്ച്ചെ അഞ്ചിന് യുവതിയുടെ അച്ഛന് ജോലി ചെയ്യുന്ന ചിറ്റിലഞ്ചേരി ജങ്ഷനിലുള്ള ചായക്കടയിലെത്തി കുട്ടിയെ കട ഉടമയെ ഏല്പ്പിച്ച് വീണ്ടും നാടുവിട്ടു. തുടര്ന്നാണ് ഇവര് നെല്ലിയാമ്പതിയിലെത്തിയത്. യുവതി ഉപേക്ഷിച്ച കുട്ടിയെ ശിശുക്ഷേമ സമിതിയില് ഹാജരാക്കിയ ശേഷം അവര് ഭര്ത്താവിനെ ഏല്പ്പിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ജുവനൈല് ജസ്റ്റിസ് ആക്ട് പ്രകാരവും പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടിയെ പീഡിപ്പിച്ച കേസിലുമാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തട്ടിപ്പു കേസിൽ അറസ്റ്റിലായ മറിയാമ്മ ചാണ്ടി നാട്ടിലെ സൂസൻ ആന്റി. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി നിരവധി തട്ടിപ്പുകേസിൽ പ്രതിയായി പോലീസ് അറസ്റ്റ് ചെയ്ത സൂസനെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് കണ്ടെത്തി.
മുന്പും കോട്ടയത്ത് തട്ടിപ്പ് നടത്തിയിട്ടുണ്ട്. യുവാക്കളോടൊപ്പം ചുറ്റിത്തിരിഞ്ഞ് നടന്ന് സാമ്പത്തികം ആവശ്യമുള്ളവരെ കണ്ടെത്തി ഇവരെ വലയിൽ വീഴ്ത്തി തട്ടിപ്പ് നടത്തുകയാണു പതിവ്.
കോട്ടയത്ത് റിയൽ എസ്റ്റേറ്റ് വ്യവസായിയായ ഡോക്ടറുമായുള്ള അടുപ്പം മുതലെടുത്ത് എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് സൂസനും സംഘവും അറസ്റ്റിലായത്. തിരുവല്ല, ചെങ്ങന്നൂർ, പുളിക്കീഴ് സ്റ്റേഷനുകളിൽ സമാനമായ തട്ടിപ്പ് നടത്തിയതിനു ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്.
തിരുവല്ല പുളിക്കീഴ് സ്വദേശി സൂസനും (മറിയാമ്മ ചാണ്ടി, 44) ഇവരുടെ സഹായികളായ കോഴഞ്ചേരി സ്വദേശികളായ തോട്ടുപറന്പിൽ രാജേഷ്കുമാർ (40), വെണ്ണപ്പാറ മലയിൽ സുജിത്ത് (35), പിച്ചവിളയിൽ ബിജുരാജ് (42), ഐരൂർ മേതേൽമണ്ണിൽ സന്തോഷ് കുമാർ (40) എന്നിവരെ ബുധനാഴ്ച വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
അഞ്ചു മാസം മുന്പാണു സൂസൻ വ്യവസായിയായ കോട്ടയം നഗരത്തിലെ ഒരു ഡോക്ടറുമായി പരിചയപ്പെടുന്നത്. തുടർന്ന് ഇവർ ഒരുമിച്ച് കാറിൽ യാത്ര ചെയ്തപ്പോൾ പകർത്തിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങളെ കാണിക്കുമെന്നും ഭീഷണിപ്പെടുത്തിയാണു പണം തട്ടിയെടുത്തത്.
രണ്ടു തവണയായി ഡോക്ടറിൽനിന്ന് എട്ടു ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തതെന്ന് പോലീസിൽ നൽകിയ പരാതിയിൽ ഡോക്ടർ പറയുന്നു. കഴിഞ്ഞ ദിവസം വീണ്ടും ഇവർ കോട്ടയത്ത് എത്തി ഡോക്ടറോട് അഞ്ചു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഇതോടെ ഡോക്ടർ കോട്ടയം ജില്ലാ പോലീസ് ചീഫ് ആർ. ഹരിശങ്കറിനു പരാതി നല്കി.
തുടർന്ന് പോലീസ് പറഞ്ഞതനുസരിച്ച് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് നല്കാമെന്നു പറഞ്ഞു സംഘത്തെ വീണ്ടും നഗരത്തിൽ എത്തിച്ചാണു പിടികൂടിയത്. ഡോക്ടർ ഇവർക്കു നല്കിയ അഞ്ചു ലക്ഷം രൂപയുടെ ചെക്കും ഇവരുടെ പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇന്നലെ സൂസനെ പോലീസ് കൂടുതൽ ചോദ്യം ചെയ്തതോടെയാണു മറ്റു തട്ടിപ്പുകളെക്കുറിച്ചു വിവരം ലഭിച്ചത്. പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ 2001 മുതൽ 2018 വരെ കാലയളവിൽ എട്ടുകേസുകൾ സൂസനെതിരെയുണ്ട്. പണം ആവശ്യമുണ്ടെങ്കിൽ ചെറിയ പലിശയ്ക്കു തരാമെന്നു പറഞ്ഞു പരിചയക്കാരെ കബളിപ്പിച്ചതടക്കമുള്ള കേസുകളാണ് സൂസനെതിരെ പുളിക്കീഴ് സ്റ്റേഷനിലുള്ളത്.
ഒരുശതമാനം പലിശയ്ക്കു ഒരുകോടി രൂപ നൽകുന്നതിനു മുൻകൂറായി ഡോക്യുമെന്റേഷൻ ഫീസ് ഇനത്തിൽ മൂന്നുലക്ഷം രൂപ വാങ്ങി മുങ്ങുകയാണ് രീതി. മുക്കുപണ്ടം പണയംവച്ചു പണം തട്ടിയ കേസും ഇവർക്കെതിരെയുണ്ട്.
ഏറ്റുമാനൂർ സ്വദേശിയെ ചെങ്ങന്നൂരിൽ എത്തിച്ചു ഒരുകോടി രൂപ തരാമെന്നു പറഞ്ഞു ഡോക്യുമെന്റേഷൻ ഫീസിനത്തിൽ മൂന്നുലക്ഷം രൂപ തട്ടിയെടുത്ത കേസാണ് ചെങ്ങന്നൂർ സ്റ്റേഷനിലുള്ളത്. സൂസനൊപ്പം അറസ്റ്റിലായ ബിജുരാജിന്റെ പേരിലും അടിപിടിയുൾപ്പെടെയുള്ള കേസുകൾ ആറൻമുള പോലീസിലുണ്ട്.
പത്തനംതിട്ട, കോഴഞ്ചേരി ഭാഗങ്ങളിൽ സൂസൻ ഉൾപ്പെടെയുള്ളവരെ എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. കോട്ടയം ഡിവൈഎസ്പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.
മാരാരി ബീച്ചിന് സമീപമുണ്ടായ വാഹനാപകടത്തിൽ വൈദികൻ മരിച്ചു. വെട്ടയ്ക്കൽ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ഫ്രാൻസിസ് രാജു കാക്കരിയിൽ (31) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റു. കഞ്ഞിപ്പാടം സ്വദേശി അഖിലിനാണ് പരിക്കേറ്റത്. ഇയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ ആറോടെയാണ് അപകടം. വൈദികൻ സഞ്ചരിച്ചിരുന്ന ബൈക്ക് തീരദേശ റോഡിൽ മാരാരി ബീച്ച് റിസോർട്ടിന് സമീപത്തുവച്ച് ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ അഖിലുമൊത്ത് ബൈക്കിൽ ആലപ്പുഴയിൽ നിന്നും വെട്ടയ്ക്കൽ പള്ളിയിലേക്ക്, ദിവ്യബലി അർപ്പിക്കുവാനായി പോകുന്പോഴായിരുന്നു അപകടം. ഇരുവരെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാ.ഫ്രാൻസിസ് രാജു മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വെള്ളിയാഴ്ച സംസ്കരിക്കും.
തുമ്പോളി പള്ളി, തുറവൂർ മരിയപുരം സെന്റ് മോനിക്കാ പള്ളി എന്നിവിടങ്ങളിലും ഫാ.ഫ്രാൻസിസ് രാജു സേവനം അനുഷ്ടിച്ചിട്ടുണ്ട്. ചേർത്തല തെക്കുപഞ്ചായത്ത് രണ്ടാം വാർഡ് തൈക്കൽ കാക്കരി വീട്ടിൽ ആന്റണി-പൊന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സാലസ്, സിബി, മാർട്ടിൻ, എൽസ.