തൃശൂര്‍ പെരുമ്പിലാവില്‍ അധ്യാപിക സചിത്ര പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സജീര്‍ അറസ്റ്റില്‍. സജീറിന്റെ പരസ്ത്രീബന്ധം ചോദ്യംചെയ്തതിന്റെ പേരില്‍ സചിത്രയെ മാനസികമായും ശാരീരികമായും പീഢിപ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തൃശൂര്‍ അക്കിക്കാവ് സെന്റ് മേരീസ് കോളജിലെ അധ്യാപികയായ സചിത്ര പൊള്ളലേറ്റ് മരിച്ചത് രണ്ടു മാസം മുമ്പായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് സജീറിന് ബന്ധമുണ്ടെന്നായിരുന്നു സചിത്രയുടെ കുടുംബത്തിന്റെ ആരോപണം. പക്ഷേ, ആദ്യഘട്ടത്തില്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നില്ല. സ്റ്റൗവില്‍ നിന്ന് തീ പടര്‍ന്നതാണ് പൊള്ളലേല്‍ക്കാന്‍ കാരണമെന്ന് മജിസ്ട്രേറ്റിന് മുമ്പാകെ സചിത്ര മൊഴിനല്‍കിയിരുന്നു.
പൊള്ളലേറ്റ ശേഷവും നല്ല ഓര്‍മയുണ്ടായിരുന്നതിനാല്‍ ജീവതത്തിലേക്ക് മടങ്ങി വരുമെന്ന് സചിത്ര കണക്കുക്കൂട്ടി. സ്വയം ചെയ്തതാണെന്ന വിവരം അതുക്കൊണ്ടുതന്നെ മറച്ചുവച്ചതാകാം. എന്നാല്‍, സജീറിന്റെ പരസ്ത്രീ ബന്ധവും മാനസിക പീഢനവും സംബന്ധിച്ച് ഒട്ടേറെ മൊഴികള്‍ പൊലീസിന് ലഭിച്ചു. എം.എസ്.സി., ബി.എഡ് വിദ്യാഭ്യാസ യോഗ്യതയുള്ള സചിത്ര ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. സജീറാണെങ്കില് പലപ്പോഴും ജോലിക്കു പോകാറില്ല. ഇതിനു പുറമെ പരസ്ത്രീ ബന്ധവും മദ്യപാനവും. ഇത്തരം കാര്യങ്ങള്‍ പൊലീസിന് മൊഴികളായി ലഭിച്ചു. പരസ്ത്രീ ബന്ധം തെളിയിക്കാന്‍ സജീറിന്റെ രണ്ടു രഹസ്യ ഫോണുകളും പൊലീസ് കണ്ടെടുത്തു. വിവാഹിതയായ സ്ത്രീയുമായി സജീര്‍ അടുപ്പത്തിലായിരുന്നു. ഈ സ്ത്രീയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. സ്ത്രീകളോട് ക്രൂരത കാട്ടല്, ആത്മഹത്യാ പ്രേരണ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത സജീറിനെ റിമാന്‍ഡ് ചെയ്തു. സംഭവം നടന്ന് രണ്ടു മാസം കഴിഞ്ഞതോടെ രക്ഷപ്പെട്ടെന്ന് കരുതിയിരിക്കുമ്പോഴാണ് പൊലീസിന്റെ നാടകീയമായ അറസ്റ്റ്. കുന്നംകുളം എ.സി.പി: വിശ്വംഭരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പോലീസിന്റെ രഹസ്യ നീക്കങ്ങൾ പ്രതിയെ കുടുക്കിയത് ഇങ്ങനെ….
2013 ഏപ്രില്‍ 15നായിരുന്നു സജീറും സചിത്രയും പ്രണയ വിവാഹം കഴിച്ചത് . പത്താം ക്ലാസ് പാസായ സജീര്‍ ഓട്ടോറിക്ഷ ഓടിക്കും, കൂലിപ്പണിക്കു പോകും. സചിത്രയാണെങ്കില് എം.എസ്.സി. ബിരുദധാരി. ബി.എഡ് യോഗ്യതയും കയ്യിലുണ്ട്. അക്കിക്കാവ് സെന്റ് മേരീസ് കോളജില്‍ അധ്യാപികയായി ജോലി കിട്ടി. സചിത്രയുടെ വരുമാനമായിരുന്നു മുഖ്യആശ്രയം. ഇവര്‍ക്ക് രണ്ടു വയസുള്ള ഒരു മകളുമുണ്ട്. വിവാഹ ശേഷം സചിത്രയുടെ പേര് സചിത്ര സജ്ന എന്നാക്കി മാറ്റി. ഒരു കുഞ്ഞുണ്ടാകുന്നതു വരെ ഇവരുടെ ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. പിന്നെ ഒരു ദിവസം സചിത്രയ്ക്കു ഗുരുതരമായി പൊള്ളലേറ്റു. മൂന്നാം ദിവസം മരിച്ചു.
സചിത്രയുടെ ശമ്പളതുക സജീര്‍ എടുത്തതിനെ ചൊല്ലി കലഹമുണ്ടായി. മാത്രവുമല്ല, ഒരു സ്ത്രീയുമായുള്ള സജീറിന്റെ അടുപ്പവും വാക്കേറ്റത്തിനു കാരണമായി. ദേഹത്തു മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. പൊള്ളലേറ്റ നിലയില്‍ അയല്‍വാസികളും സജീറും കൂടി ആശുപത്രിയില്‍ എത്തിച്ചു. കുറച്ചു ദിവസം കൂടി സചിത്ര ജീവിച്ചു. പിന്നെ, മരണത്തിന് കീഴടങ്ങി. ഇതിനു മുമ്പ് മജിസ്ട്രേറ്റിന് മുമ്പാകെ സചിത്ര മൊഴിനല്‍കി. സ്റ്റൗവില്‍ നിന്ന് അബദ്ധത്തില്‍ തീ പടര്‍ന്നതാണെന്നായിരുന്നു മജിസ്ട്രേറ്റിന് നല്കിയ മൊഴി. പക്ഷേ, സംഭവത്തിന് ദൃക്സാക്ഷിയായ അയല്‍വാസിയുടെ മൊഴി മറ്റൊരു തരത്തിലായിരുന്നു.
മാത്രവുമല്ല, സജീറിന്റെ പരിചയക്കാരും സുഹൃത്തുക്കളും ബന്ധുക്കളും മൊഴിനല്‍കിയതും സജീറിനുതന്നെ എതിരായിരുന്നു. മദ്യപാനം , പരസ്ത്രീ ബന്ധം തുടങ്ങി മോശം സ്വഭാവങ്ങള്‍ വേറെ. ഇതു പൊലീസിന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. മാത്രവുമല്ല, മൂന്നു ഫോണുകള്‍ സജീറിന്റേതായി പൊലീസ് കണ്ടെടുത്തു. ഇതില്‍ രണ്ടു ഫോണുകളിലേക്ക് ഇന്‍കമ്മിങ് കോളുകള്‍ മാത്രമാണ് വന്നിരുന്നത്. വിളിച്ചിരുന്ന സ്ത്രീയെ വിളിച്ചുവരുത്തി മൊഴിയെടുത്തു. പൊള്ളലേറ്റ സംഭവത്തിനു ശേഷം ഇന്‍കമ്മിങ് കോളുകളുടെ ഫോണ്‍ ഓഫായിരുന്നു.
സജീര്‍, സചിത്ര ദമ്പതികളുടെ ജീവിതത്തിന്റെ താളം നഷ്ടപ്പെട്ടു തുടങ്ങിയത് ഈയിടെയാണ്. സജീറിന്റെ പരസ്ത്രീ ബന്ധമായിരുന്നു കാരണം. ഇതേചൊല്ലി കലഹമുണ്ടായി. വിവാഹിതയായ സ്ത്രീയും സജീറും തമ്മിലുള്ള ബന്ധം കയ്യോടെ പിടിച്ചു. സ്ത്രീയുടെ ഭര്‍ത്താവും സജീറിനെ ഭീഷണിപ്പെടുത്തിയിരുന്നു. സചിത്രയും സ്ത്രീയോട് കയര്‍ത്തു സംസാരിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്കു ശേഷം സജീറും സചിത്രയും മാനസികമായി അകന്നു. വീട്ടുകാരെ ധിക്കരിച്ച് ഇറങ്ങിപ്പോന്ന സചിത്രയ്ക്കു മടങ്ങിപോകാനും മടി. എല്ലാം സഹിച്ച് ഭര്‍തൃഗൃഹത്തില്‍ താമസിച്ചു. പ്രശ്നങ്ങള്‍ തുടങ്ങിയപ്പോള്‍ സജീറും സചിത്രയും മറ്റൊരു വീട്ടിലേയ്ക്കു താമസം മാറ്റി.
സംഭവം നടന്ന് സചിത്രയുടെ കുടുംബം പരാതി പറഞ്ഞിട്ടും പൊലീസ് സജീറിനെ അറസ്റ്റ് ചെയ്തില്ല. അന്വേഷണം അടങ്ങിയെന്നായിരുന്നു സജീര്‍ കണക്കുകൂട്ടിയത്. പക്ഷേ, അണിയറയില്‍ തെളിവുകള്‍ ഒന്നൊന്നായി പൊലീസ് സ്വരൂപിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം ഭാര്യയ്ക്കു മാനസികപീഢനമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം 498(എ) . സചിത്രയോട് സജീര്‍ ചെയ്തത് ക്രൂരതയാണ്. അതുകൊണ്ട് പൊലീസ് ഈ വകുപ്പ് ചുമത്തി. പിന്നെ, ഇന്ത്യന്‍ ശിക്ഷാ നിയമം 306 . ആത്മഹത്യാപ്രേരണ. ഈ രണ്ടു വകുപ്പുകള്‍ ചുമത്തില്‍ സജീറിനെ കുന്നംകുളം എ.സി.പി: വിശ്വംഭരന് അറസ്റ്റ് ചെയ്തു. ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡിലാണ് സജീര്‍.
ദുരൂഹതകൾ ബാക്കിയാക്കി കോട്ടയത്ത് നിന്ന് കാണാതായ ജസ്ന സുഹൃത്തിന് അയച്ച അവസാന മെസേജ് പുറത്ത്. “ഐ ആം ഗോയിങ് ടു ഡൈ” (ഞാന്‍ മരിക്കാന്‍ പോകുന്നു), എന്നായിരുന്നു സന്ദേശം. കാണാതാകുന്നതിനു മുമ്പ് ജെസ്ന മൊബൈല്‍ ഫോണില്‍ ഒരു സുഹൃത്തിനയച്ച സന്ദേശമാണിത്. ഇതു സൈബര്‍ പോലീസിനു കൈമാറി.
എന്നാല്‍ ഇത് ജസ്ന തന്നെ അയച്ചതാണോ അതോ ജസ്നയുടെ മൊബൈലില്‍ നിന്ന് മറ്റാരെങ്കിലും അയച്ചതാണോ എന്നാണ്പൊലീസ് പരിശോധിക്കുന്നത്. ഒന്നുകില്‍ മരിക്കാന്‍ തീരുമാനിച്ച ജസ്ന അവസാനമായി ഇക്കാര്യം അറിയിക്കാന്‍ വേണ്ടി അയച്ചതായിരിക്കും.അതല്ലെങ്കില്‍ വീട്ടുകാരെയും സുഹൃത്തുക്കളെയും പറ്റിച്ച് ഒളിവില്‍ പോകുന്നതിന് വേണ്ടി ഇറക്കിയ തന്ത്രമായിരിക്കണം. ഇതില്‍ എന്താണ് വാസ്തകവം എന്നുളളതാണ് പൊലീസിനെ കുഴപ്പിക്കുന്നത്.
നീലനിറത്തിലുള്ള കാറില്‍ ജെസ്നയെ കണ്ടെന്ന വിവരമാണ് ഏറ്റവുമൊടുവില്‍ പോലീസിനു ലഭിച്ചത്. ഈ തുമ്പല്ലാതെ, അന്വേഷണസംഘത്തിന്റെ പക്കലുള്ളതു ജെസ്നയുടെ മൂന്നു ഫോട്ടോകള്‍ മാത്രം. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇതുവരെ ഇതുവരെ അഞ്ഞൂറോളം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജസ്ന മരിയ ജയിംസി(20)നെ മാര്‍ച്ച് 22നാണ് കാണാതാകുന്നത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജെസ്നയെക്കുറിച്ച് പിന്നീട് വിവരമില്ല. ഓട്ടോറിക്ഷയിലും ബസിലുമായി ജസ്ന എരുമേലി വരെ എത്തിയതായി വിവരം ലഭിച്ചിരുന്നു. ജസ്നയുടെ കൈവശം മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഇല്ല. എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകളാണു ജസ്ന
ജസ്ന അമ്മായിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ടത്. രാവിലെ പത്ത് മണിയോടടുക്കുമ്പോഴാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതിന് മുമ്പ് പിതാവ് ജെയിംസ് പണിസ്ഥലത്തേക്ക് പോയിരുന്നു. സഹോദരി ജെഫിമോളും സഹോദരന് ജെയ്സും കോളേജിലേക്ക് പോയ ശേഷമാണ് ജെസ്ന ഇറങ്ങിയത്. ഓട്ടോയില്‍ മുക്കൂട്ടുത്തറയിലെത്തി.
പിന്നീട് ബസില്‍ കയറി. ഓട്ടോ ഡ്രൈവറോട് പറഞ്ഞത് 22ന് ജെസ്നക്ക് സ്റ്റഡി ലീവായിരുന്നു. വിദ്യാര്‍ഥിനി വീടിന്റെ വരാന്തയിലിരുന്ന് പഠിക്കുന്നത് കണ്ടവരുണ്ട്. കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് അമ്മായിയുടെ വീട്ടിലേക്ക് പോയത്. സംസാരത്തിനിടെ ഓട്ടോ ഡ്രൈവറോട് ബന്ധുവീട്ടിലേക്കാണെന്ന് പറഞ്ഞിരുന്നു. പിന്നീട് ബസില്‍ എരുമേലിയിലെത്തി. ശേഷം ജസ്നയെ കണ്ടിട്ടില്ല.
ജെസ്നയുടെ മൊബൈല്‍ പോലീസ് വിശദമായി പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയിരുന്നില്ല. കാഞ്ഞിരപ്പള്ളി മൊബൈല്‍ കോള്‍ ലിസ്റ്റ് പോലീസ് വിശദമായ പരിശോധിച്ചു. അധികം പേരുടെ നമ്പറുകള്‍ അതിലില്ല. പഠനസാമഗ്രികളും പരിശോധിച്ചു. സഹപാഠികളോട് പോലീസ് ജസ്നയുടെ സ്വഭാവവും മറ്റും ചോദിച്ചറിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം വിശദമായ പരിശോധനകള്‍ നടത്തിയത്.
ബന്ധുവീട്ടിലുണ്ടാകുമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ ഏറെ വൈകിയും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. രാത്രി തന്നെ പോലീസില്‍ പരാതി നല്കി. സംഭവ ദിവസം ജസ്നയെ കണ്ടവരുടെ മൊഴിയെല്ലാം രേഖപ്പെടുത്തി. എല്ലാ വഴികളും പോലീസ് പരിശോധിച്ചു. തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ പരസ്യം കൊടുക്കുകയും അവിടുത്തെ പോലീസുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.
അതിനിടെയാണ് കഴിഞ്ഞ മാസം ബെംഗളൂരുവില്‍ ഒരു യുവാവിനൊപ്പം ജസ്നയെ കണ്ടെന്ന റിപ്പോര്‍ട്ട് വന്നത്. പോലീസ് പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. മൈസൂരുവിലും പരിശോധന നടത്തിയെങ്കിലും കാര്യമുണ്ടായില്ല. അതിനിടെ തമിഴ്നാട് പോലീസിന്റെ വിവരം വന്നു. കാഞ്ചീപുരം ചെങ്കല്‍പ്പേട്ടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹം ജസ്നയുമായി സാമ്യമുണ്ടെന്നായിരുന്നു വിവരം. എന്നാല്‍ പരിശോധനയില്‍ അത് മറ്റൊരു യുവതിയുടേതാണെന്ന് ബോധ്യമായി. ഏറ്റവുമൊടുവിലായി ജെസ്നയ്ക്ക് വേണ്ടി വനത്തില്‍ പരിശോധന നടത്തുകയും ചെയ്തു.
അയല്‍ സംസ്ഥാനങ്ങളിലെ മിക്ക പത്രങ്ങളിലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബെംഗളൂരു, മൈസൂരു, വേളാങ്കണ്ണി, തിരുപ്പൂര്‍, കാഞ്ചീപുരം എന്നീ സ്ഥലങ്ങളിലും അന്വേഷണത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വിശദമായ പരിശോധന ഇപ്പോഴും തുടരുകയാണ്. എന്നാല്‍ ഇതുവരെ സംഭവത്തിലെ ദുരൂഹത നീക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.
പോലീസുകാർ സഞ്ചരിച്ച കാറ് ബൈക്കിൽ ഇടിച്ചത് ചോദ്യംചെയ്ത യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. എടത്തല കുഞ്ചാട്ടുകരയിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.. ഇന്നലെ കുഞ്ചാട്ടുകരയില്‍ നടന്ന സംഭവത്തില്‍ നോമ്പുതുറക്കാന്‍ പള്ളിയിലേക്ക് പോകുമ്പോള്‍ വൈകിട്ട് അഞ്ചരയോടെയായിരുന്നു വാഹനങ്ങള്‍ ഇടിച്ചത്. എടത്തല ഗവണ്മെന്റ് സ്കൂള്‍ഗേറ്റിന് മുന്നില്‍ വെച്ച് മഫ്ത്തിയില്‍ ആയിരുന്ന പോലീസുകാര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനം ഉസ്മാന് ഓടിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.
കാറില്‍ മഫ്തിയിൽ പോലീസുകാരാണെന്ന് മനസ്സിലാകാതിരുന്ന ഉസ്മാന് ഇതിനെ ചോദ്യം ചെയ്യുകയും വാക്കുതര്‍ക്കം രൂക്ഷമാകുകയും ചെയ്തു. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ ഉസ്മാനെ ഗുരുതരമായി മര്‍ദ്ദിക്കുകയും കാറില്‍ കയറ്റി കൊണ്ടുപോകുകയുമായിരുന്നു. ഉസ്മാനെ പോലീസാണ് കൊണ്ടുപോയതെന്ന് മനസ്സിലാകാതിരുന്ന നാട്ടുകാര്‍ ഗുണ്ടകള്‍ കടത്തിക്കൊണ്ടു പോയതാണെന്ന് സംശയിച്ച് കൂട്ടം കൂടുകയും നൂറുകണക്കിന് ആള്ക്കാര് എടത്തല പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് എത്തുകയും ചെയ്തു. ഇതോടെയാണ് സംഭവം മനസ്സിലായത്. തുടര്‍ന്ന് കോണ്‍ഗ്രസിന്റെയും യൂത്ത്കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തി. ഉസ്മാനെ കാണണമെന്ന നാട്ടുകാരുടെ ആവശ്യം പോലീസ് അംഗീകരിച്ചില്ല.
തുടര്‍ന്ന് വന്നവര്‍ പ്രതിഷേധിക്കുകയും പോലീസുമായി വലിയ വാക്കുതര്‍ക്കം നടക്കുകയും ചെയ്തതോടെ പോലീസ് ഉസ്മാനെ മുകളിലത്തെ നിലയിലേക്ക് മാറ്റി. പിന്നീട് ഉസ്മാനെ ജില്ലാ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ച ശേഷം തിരിച്ചു കൊണ്ടുവരുമ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം പോലീസുമായി ഉന്തും തള്ളലായി മാറി. ഇതോടെ ഉസ്മാനെ ആശുപത്രിയില്‍ ചികിത്സയ്ക്കായി കിടത്തുകയും പിന്നീട് എക്സ്റേ സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഉസ്മാന്റെ ശരീരത്ത് അടിയേറ്റ പാടുണ്ടായിരുന്നു. ഒരു പോക്സോ കേസ് പ്രതിയെ പിടിക്കാനാണ് മഫ്ത്തിയില്‍ കുഞ്ചാട്ടുകരയിലേക്ക് പോയതെന്നാണ് പോലീസ് പറയുന്നത്. പ്രതിയുമായി വരുമ്പോള്‍ ബൈക്കില്‍ കാര്‍ മുട്ടിയതിന് ഉസ്മാന് ബഹളം വെച്ചെന്നും പോലീസുകാര്‍ പറഞ്ഞു.
അതേസമയം സ്വകാര്യകാറില്‍ പോലീസുകാര്‍ കറങ്ങുകയായിരുന്നെന്നും യൂണിഫോമിലല്ലാതെ സഞ്ചരിച്ച ഇവര്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു. ബൈക്കില്‍ കാറിടിച്ചത് ഉസ്മാന് ചോദ്യം ചെയ്തയുടന്‍ കാറില്‍ നിന്നും ഇറങ്ങി പോലീസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ഉസ്മാനെ കാറില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയതാണെന്ന് തെറ്റിദ്ധരിച്ച് പരാതിയുമായി നാട്ടുകാര്‍ എടത്തല പോലീസ് സ്റ്റേഷനിലെത്തി. അവിടെ വെച്ച് ഉസ്മാനെ കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും പ്രശ്നമെന്താണെന്ന് തിരക്കി. ഇതോടെ പോലീസുകാര്‍ നാട്ടുകാരോട് കയര്‍ത്തു. പ്രശ്നമെന്താണെന്ന് അറിയാനായി സ്റ്റേഷനിലേക്ക് വിളിച്ച ജനപ്രതിനിധികളെയും പോലീസ് അപമാനിച്ചതായി നാട്ടുകാര്‍ പറഞ്ഞു.
ഫാഷന്‍ ലോകത്തെ ഞെട്ടിച്ചു പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്പേഡിനെ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലെ അപ്പാര്‍ട്മെന്റിലാണ് കെയ്റ്റിന്റെ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിനരികില്‍ നിന്നും ഒന്നും ഒരു കത്ത് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ ലോക പ്രശസ്ത ഡിസൈനറായിരുന്ന കെയ്റ്റ്. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടണിലെ പാര്‍ക്ക് അവന്യൂ അപ്പാര്‍ട്മെന്റിലായിരുന്നു ഇവരുടെ താമസം. ഇവിടെയാണ് ഇവരുടെ മൃതദേഹം കണ്ടത്. അപാര്‍ട്മെന്റിലെ ജോലിക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാളെയുള്‍പ്പെടെ നിരവധി പേരെ ചോദ്യ ചെയ്തതായി പൊലീസ് അറിയിച്ചു.
കാണാതായ പത്തനംതിട്ട സ്വദേശിനി ജെസ്നയ്ക്കായി ഇടുക്കി ജില്ലയിലെ വനമേഖലയിൽ തിരച്ചിൽ. മൂന്ന് ജില്ലകളിൽനിന്നുള്ള 100 പൊലീസുകാരെ പങ്കെടുപ്പിച്ചാണ് തിരച്ചിൽ. 10 പൊലീസുകാർ വീതമുള്ള 10 സംഘങ്ങളാണു തിരച്ചിൽ നടത്തുന്നത്. എരുമേലി, മുണ്ടക്കയം, പീരുമേട്, കുട്ടിക്കാനം വനമേഖലകളിൽ സ്ക്വാഡുകളായി തിരിഞ്ഞാണു തിരച്ചിൽ. ബന്ധുക്കളുടെ ആവശ്യപ്രകാരമാണിത്.
ഇടുക്കി ജില്ലയിൽ പരുന്തുംപാറ, മത്തായിക്കൊക്ക, പാഞ്ചാലിമേട് ഉൾപ്പെടെ ഏഴു സ്ഥലത്തും കോട്ടയം ജില്ലയിലെ പൊന്തൻപുഴ, 27ാം മൈൽ, മുണ്ടക്കയം എന്നിവിടങ്ങളിലുമാണു തിരച്ചിൽ. ഒരു എസ്ഐയുടെ നേതൃത്വത്തിൽ ഒൻപതു പൊലീസുകാരും ഗൈഡുമാണു സംഘത്തിലുള്ളത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽനിന്നുള്ള പൊലീസുകാരാണു സംഘത്തിൽ ഉള്ളത്. ഒരു ഡിവൈഎസ്പി, അഞ്ച് സിഐമാർ എന്നിവരും സംഘത്തിലുണ്ട്. എരുമേലിയിൽനിന്നു മുണ്ടക്കയത്തേക്കുള്ള ബസിലാണ് ജെസ്ന അവസാനമായി യാത്ര ചെയ്തത്. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണു തിരച്ചിൽ വനമേഖലയിലേക്കും വ്യാപിപ്പിച്ചത്. തിരച്ചിലിന് എൻസിസി, എൻഎസ്എസ് വളണ്ടിയേഴ്സുമുണ്ട്. പീരുമേട് മത്തായിക്കൊക്കയിൽ ഇവർ പരിശോധനയ്ക്കിറങ്ങി.
ബോൾ തിരക്കിയാണ് എട്ടുവയസ്സുകാരനായ ജുനൈദ് അയല്‍വാസിയായ മൊമീന്റെ വീടിന് മുകളിലെത്തിയത്. അവിടെ കണ്ട പെട്ടി തുറന്നുനോക്കിയ അവൻ പേടിച്ച് താഴേക്ക് ഓടി. പെട്ടിക്കുള്ളിൽ പേടിപ്പെടുത്തുന്ന പാവയുണ്ടെന്ന് എല്ലാവരോടും പറഞ്ഞു. എന്നാൽ അവന്റെ വാക്കുകളെ ആരും വിലയ്ക്കെടുത്തില്ല. നീ ആ പാവയുടെ ഫോട്ടോ എടുത്തുകൊണ്ടു വരൂ എന്നാണ് അവർ അവനോട് പറഞ്ഞത്. ജുനൈദ് എടുത്തുകൊണ്ടു വന്ന ഫോട്ടോ കണ്ട ആ മാതാപിതാക്കൾ ശരിക്കും ഞെട്ടി. വീടിന് മുകളിൽ എത്തിയ അവർ പെട്ടിക്കുള്ളിൽ കണ്ടത് ഒന്നര വർഷം മുന്‍പ് കാണാതായ മകന് സെയ്ദിന്റെ ജീർണ്ണിച്ച ശവശരീരം. സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു ശരീരം കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് കരളലയിക്കുന്ന സംഭവം നടന്നത്.
2016 ഡിസംബർ ഒന്നിന് കാണാതായ സെയ്ദ് എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു പിതാവ് നാസർ മുഹമ്മദും മാതാവും. കാണാതാകുമ്പോൾ നാലുവയസ്സായിരുന്നു സെയ്ദിന്. ‘ഈ പതിനെട്ട് മാസവും അവൻ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിച്ചു. അവസാനം ഇന്നലെ അവനെ കണ്ടു. പക്ഷേ ജീവനോടെയല്ലെന്ന് മാത്രം. ഞങ്ങൾ പലപ്പോഴും വീടിന് മുകളിൽ പോയി ഇരിക്കാറുണ്ടായിരുന്നു. എന്നാൽ അവൻ അടുത്തുള്ള പെട്ടിയിൽ ഇങ്ങനെ ജീർണ്ണിച്ച് കിടക്കുന്നുണ്ടെന്ന് അറിയില്ലായിരുന്നു..’
ആ അച്ഛന്റെ വാക്കുകളാണിത്. അയല്‍വാസിയായ മുഹമ്മദ് മൊമീനിന്റേതാണ് പെട്ടി. രണ്ടടി നീളവും വീതിയുമുള്ള പെട്ടിക്കുള്ളില്‍ ചുരുണ്ട് കൂടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. മുഹമ്മദ് നാസറിന്റെ ആറു മക്കളിൽ അഞ്ചാമനാണ് സെയ്ദ്.
തന്റെ വീട്ടിൽ നിന്നും മുകളിലത്തെ നിലയിലേക്ക് കയറാൻ പടവുകളില്ല. ഏണി വച്ച് മാത്രമേ അങ്ങോട്ട് എത്താൻ സാധിക്കൂ. രണ്ടാം നിലയിൽ ആരും താമസിക്കുന്നില്ലെന്നും താനും കുടുംബവും താഴത്തെ നിലയിലാണ് കഴിയുന്നതെന്നുമാണ് മൊമീൻ പറയുന്നത്. സെയ്ദിനെ കാണാതായതിന് ശേഷം നിരവധി തവണ മോചനദ്രവ്യം ആവശ്യപ്പെട്ട് പിതാവ് നാസറിന് ഫോൺകോളുകൾ ലഭിച്ചിരുന്നു. ആവശ്യപ്പെടുന്ന തുക കൊടുത്താൽ മാത്രമേ കുട്ടിയെ വിട്ടുതരൂ എന്ന അവർ ഭീഷണിപ്പെടുത്തി. മകന് ഫോൺ കൊടുക്കാമെന്ന് പറഞ്ഞ് ഒരു കുട്ടിയെ കൊണ്ട് സംസാരിച്ചിച്ചിട്ടുണ്ടെന്നും എന്നാൽ അത് സെയ്ദാണെന്ന് തോന്നിയിരുന്നില്ലെന്നും നാസർ പൊലീസിനോട് പറഞ്ഞു.
മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഡിഎൻഎ ഫലവും ലഭിക്കണം. എന്നാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത കിട്ടൂവെന്നാണ് പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ വ്യക്തമാക്കിയത്. ഇർഫാൻ, അഫ്താബ് എന്നിവരെ പൊലീസ് സെയ്ദിനെ കാണാതായതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തിരുന്നു. അവർ ഇപ്പോൾ ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ചെന്നൈ പനയൂരിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നതിനിടെ പ്രമുഖ തമിഴ് നടി സംഗീത ബാലനെയും സഹായി സുരേഷിനേയും പൊലീസ് അറസ്റ്റ് ചെയ്തു. റിസോര്‍ട്ടില്‍ നിരവധി പെണ്‍കുട്ടികളെ കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ റിസോര്‍ട്ടില്‍ നിന്ന് പിടികൂടി. ഇവരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. മെട്രോപ്പൊലിറ്റന്‍ കോടതിയില്‍ ഹാജരാക്കിയ സംഗീതയെയും സുരേഷിനേയും പതിനഞ്ച് ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.
സിനിമയിലും സീരിയലിലും അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടികളെ വലയിലാക്കുന്നത്. സുരേഷാണ് പെണ്‍കുട്ടികളെ സംഗീതയുമായി ബന്ധപ്പെടുത്തുന്നത്. പിന്നെ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പലര്‍ക്കും കാഴ്ചവെക്കുന്നത് സംഗീതയാണെന്നുമാണ് പൊലീസ് പറയുന്നത്. പല സിനിമ പ്രവര്‍ത്തകര്‍ക്കും വ്യവസായികള്‍ക്കും സംഗീത പെണ്‍കുട്ടികളെ എത്തിച്ചുനല്‍കി എന്നാണ് വിവരം.
നിലവില്‍ തമിഴ് സീരിയല്‍ രംഗത്ത് അറിയപ്പെടുന്ന നടിയാണ് സംഗീത. ഏറെക്കാലമായി പെണ്‍വാണിഭ സംഘത്തിന് നേതൃത്വം കൊടുക്കുന്നുണ്ടെന്നാണ് പൊലീസ് നിഗമനം. സിനിമയില്‍ ചെറിയ വേഷങ്ങള്‍ നല്‍കിയാണ് പലരേയും കൂടെ നിര്‍ത്തുന്നത്. വരാനിരിക്കുന്ന തമിഴ് ചിത്രത്തില്‍ വേഷവും വലിയ തുകയും സംഗീത വാഗ്ദാനം ചെയ്തതിനാലാണ് അവരോടൊപ്പം ചേര്‍ന്നത് എന്നാണ് അറസ്റ്റിലായ ഒരു പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. സിനിമ–സീരിയല്‍ രംഗത്തുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അറസ്റ്റിലായവരില്‍ പെടുന്നു.
1996ല്‍ പുറത്തിറങ്ങിയ ‘കറുപ്പു റോജ’യിലൂടെ സിനിമയിലെത്തിയ സംഗീത പിന്നീട് ടെലിവിഷന്‍ ഷോകളില്‍ തിളങ്ങുകയായിരുന്നു. രാധിക ശരത്കുമാറിനൊപ്പമുള്ള വാണി വാണി എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പെണ്‍വാണിഭ സംഘത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തന്നെയാണ് പൊലീസ് തീരുമാനം.
തമിഴ്നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവതിയെ കൊന്നുകത്തിച്ചത് പൂര്വകാമുകന്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയിലെ പഴവേലിയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. ഇത് കോട്ടയത്ത് നിന്ന് കാണാതായ ജെസ്നയുടേതാണെന്ന സംശയം നിലനിന്നിരുന്നു. എന്നാല്‍ ജെസ്നയുടെ സഹോദരന് ജെയ്സ് മൃതദേഹം ജെസ്നയുടെതല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. പിന്നീട് തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് അണ്ണാനഗറില്‍ നിന്നും കാണാതായ പൊക്കിഷ മേരിയുടേതാണെന്ന് തിരിച്ചറിയുന്നത്. ഇൗ കേസിലാണ് യുവതിയുടെ പൂര്വകാമുകന് എംജിആര്‍ നഗര്‍ സ്വദേശി ബാലമുരുകനെ പൊലീസ് അറസ്റ്റ് െചയ്യുന്നത്.
പൊക്കിഷയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. അണ്ണാനഗറിലെ വീട്ടില്‍ നിന്ന് മെയ് 26നാണ് സ്കൂട്ടറില്‍ പൊക്കിഷം എംജിആര്‍ നഗറിലെ ബാലമുരുകന്റെ വീട്ടിലെത്തുന്നത്. മൊബൈല്‍ സിഗ്നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നും ഇത് വ്യക്തനമാണ്. സ്വകാര്യ ഫാര്‍മസി ജീവനക്കാരനായ ബാലമുരുകനും പൊക്കിഷവും കഴിഞ്ഞ എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നിട് ബാലമുരുകന് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇൗ ബന്ധത്തില്‍ ഇയാള്‍ക്ക് എട്ടുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്.
വിവാഹിതനായിരുന്നിട്ടും ഇയാള്‍ പൊക്കിഷവുമായി ബന്ധം തുടര്‍ന്നുപോന്നു. തന്നെ വിവാഹം കഴിക്കണമെന്ന് പൊക്കിഷം പലകുറി ഇയാളോട് ആവശ്യപ്പെട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു. സംഭവദിവസം ബാലമുരുകന്റെ ആവശ്യപ്രകാരമാണ് പൊക്കിഷം ജോലി സ്ഥലത്തേക്കെന്ന വ്യാജേന വീട്ടില്‍ നിന്നും രാവിലെ ഇറങ്ങിയത്.തുടര്‍ന്ന് എംജിആര്‍ നഗറിലുള്ള ബാലമുരുകന്റെ വീട്ടിലെത്തി. ഇവിടെ വച്ച് ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പിന്നീടാണ് തന്നെ വിവാഹം കഴിക്കണമെന്ന് പൊക്കിഷം ബാലമുരുകനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് ബാലമുരുകന് നിരാകരിച്ചു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കമുണ്ടായി. ഇതിനിടയില്‍ കയ്യില്‍ കിട്ടിയ കുക്കര്‍ ഉപയോഗിച്ച് ബാലമുരുകന് പൊക്കിഷത്തിന്റെ തലയ്ക്കടിച്ചു. ഗുരുതരമായി പരുക്കേറ്റ പൊക്കിഷം അപ്പോള്‍ തന്നെ മരിച്ചു. പിന്നീട് മൃതദേഹം ബാഗിലാക്കി ചെങ്കല്‍പ്പെട്ടില്‍ കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെയാണ് ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയിലെ പഴവേലിയിലാണ് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പല്ലിനിട്ടിരുന്ന ക്ലിപ്പാണ്, മൃതദേഹം ജെസ്നയുടേതാണെന്ന സംശയത്തിനിടയാക്കിയത്. ഇതിനെ തുടർന്ന് വെച്ചൂച്ചിറ എസ്.ഐ പി.എച്ച്.അഷ്റഫ്, ജെസ്നയുടെ സഹോദരൻ ജെയ്സ് എന്നിവരടങ്ങിയ സംഘം ചെങ്കൽപേട്ട് മെഡിക്കൽ കോളജിലെത്തി മൃതദേഹം പരിശോധിച്ചു. മൃതദേഹത്തിന് ജെസ്നയുമായി സാമ്യമില്ലെന്ന് സഹോദരൻ പറഞ്ഞു. പല്ലിലെ ക്ലിപ്പിലും വ്യത്യാസമുണ്ട്. അതിനിടെയാണ് അണ്ണാ നഗറിൽ നിന്ന് കാണാതായ യുവതിയുടെതാണോ മൃതദേഹം ആണോ എന്ന് പരിശോധിക്കാൻ അവരുടെ ബന്ധുക്കൾ എത്തിയത്. മുഖം പൂർണമായും കത്തിക്കരിയാത്തതിനാൽ മൃതദേഹം പൊക്കിഷ മേരിയുടെതാണെന്ന് ബന്ധുക്കൾക്ക് തിരിച്ചറിയാനായി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
കോട്ടയം: കെവിൻ കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. കെവിനെയും അനീഷിനെയും മാന്നാനത്തെ വീട്ടിൽനിന്നു രാത്രിയിൽ തട്ടികൊണ്ടുപോയ സംഭവങ്ങൾ അതേപടി ആവർത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. അക്രമസംഭവങ്ങൾ അരങ്ങേറിയ അതേസമയത്തുതന്നെയാണ് പ്രതികളെ സ്ഥലത്തെത്തിച്ചത്.
കേസിൽ ഉൾപ്പെട്ട മൂന്നു പ്രതികളുമായായിരുന്നു തെളിവെടുപ്പ്. പുലർച്ചെ 1.30ന് ഏറ്റുമാനൂർ സ്റ്റേഷനിൽനിന്ന് പ്രതികളെ മാന്നാനം പള്ളിത്താഴെയുള്ള അനീഷിന്റെ വീടു വരെയെത്തിച്ചു. സംഘത്തിലുണ്ടായിരുന്ന നിയാസ്, ഫസൽ, വിഷ്ണു എന്നിവരെയാണു തെളിവെടുപ്പിനായി എത്തിച്ചത്. എന്നാൽ, വീടിനുള്ളിൽ പ്രവേശിച്ചില്ല. വീട്ടിലേക്കുള്ള വഴി, സംഭവസമയത്തെ വെളിച്ചം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം പ്രതികളുമായി മടങ്ങി. തുടർന്ന് പ്രതികൾ കോട്ടയത്തുനിന്നു തെന്മലയിലേക്കു പോയ വഴിയിലൂടെ സഞ്ചരിച്ചു തെന്മല ചാലിയേക്കര തോടിനു സമീപമെത്തി. പ്രതികൾ ഉപയോഗിച്ചതെന്നു കരുതുന്ന വാളുകൾ പ്രതി വിഷ്ണുവിന്റെ പുനലൂരിലെ വീടിനടുത്തുള്ള തോട്ടിൽനിന്നു കണ്ടെത്തിയതായി അന്വേഷണസംഘം പറഞ്ഞു. ഇവ കേസിൽ നിർണായകമാകും. വിഷ്ണു തന്നെയാണു വാളുകൾ കാണിച്ചുകൊടുത്തത്.
തങ്ങളുടെ പക്കൽനിന്നു കെവിൻ രക്ഷപ്പെട്ടുവെന്ന മൊഴി തെളിവെടുപ്പിനിടയിലും പ്രതികൾ ആവർത്തിച്ചു. അറസ്റ്റിലായ പ്രതികളിൽ ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു പി. ചാക്കോ, പിതാവ് ചാക്കോ എന്നിവരെ തെളിവെടുപ്പിനായി കൊണ്ടുപോയില്ല. അനീഷിന്റെ വീട്ടിൽനിന്നു ഫോറൻസിക് വിഭാഗം പിറ്റേന്നു തന്നെ വിശദമായി വിവരം ശേഖരിച്ചിരുന്നുവെന്നും അതിനാലാണു വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്താതിരുന്നതെന്നും ജില്ലാ പോലീസ് ചീഫ് ആർ. ഹരിശങ്കർ പറഞ്ഞു.
കെവിൻ കൊലക്കേസിൽ മുങ്ങിമരണത്തിനും മുക്കിക്കൊലയ്ക്കും തുല്യസാധ്യത നൽകി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മുങ്ങിമരണമെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടില്‍ അസ്വാഭാവിക മരണത്തിനുള്ള സാധ്യതകളാണ് ഏറെയും. ശരീരത്തിലെ മുറിവുകളുടെ സ്വഭാവമാണ് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നത്. വിദഗ്ധ അഭിപ്രായത്തിനായി മെഡിക്കൽ ബോർഡിന്റെ സഹായം തേടാൻ പൊലിസ് തീരുമാനിച്ചു.
ശ്വാസകോശത്തില്‍ വെള്ളംകയറിയാണ് കെവിന്റെ മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തം. ശ്വാസകോശത്തിന്റെ ഒരു പാളിയിൽ നിന്നു 150 മില്ലിലിറ്ററും അടുത്തതിൽ നിന്നു 120 മില്ലിലിറ്ററും വെള്ളം ലഭിച്ചു. മുങ്ങിമരണം അല്ലെങ്കിൽ അബോധവസ്ഥയിലായ കെവിനെ പുഴയിൽ തള്ളി എന്ന രണ്ടു സാധ്യതകളാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ളത്.
തെന്മലയ്ക്ക് സമീപം ചാലിയക്കര പുഴയിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. പതിനാറ് മുറിവുകളാണ് കെവിന്റെ ശരീരത്തിലുള്ളത് ഇതൊന്നും പക്ഷെ മരണത്തിനിടയാക്കുന്നതല്ല. നെഞ്ചിലോ അസ്ഥികള്‍ക്കോ ഒടിവോ ചതവോ ഇല്ല. ആന്തരീകാവയവങ്ങള്‍ക്കും പരുക്കില്ല. സ്വാഭാവിക മുങ്ങിമരണമെന്ന് കരുതാന്‍ കാരണം ഇതൊക്കെയാണ്. എന്നാല്‍ വലത് കണ്ണിന്റെ മുകളിലേറ്റ ക്ഷതം ഉള്‍പ്പെടെയുള്ള പരുക്കുകള്‍ അസ്വാഭാവിക മരണത്തിലേക്ക് വിരല്‍ചൂണ്ടുന്നു. കണ്ണിലേറ്റ ഇടിയുടെ ആഘാതത്തില്‍ ബോധക്ഷയം സംഭവിക്കാന്‍ സാധ്യത ഏറെ.
കൂടാതെ നിലത്തുകൂടെ വലിച്ചിഴച്ചാലുണ്ടാകുന്ന മുറിവുകളും കെവിന്റെ ശരീരത്തിലുണ്ട്. ശ്വാസകോശത്തിൽ വെളളമുണ്ടെങ്കിലും മണൽതരിയോ ഇലയോ ഇല്ല. കാറിനുള്ളില്‍ വെച്ചുള്ള ആക്രമണത്തില്‍ ബോധം നഷ്ടപ്പെട്ട കെവിനെ അക്രമികള്‍ വലിച്ചിഴച്ച് പുഴയില്‍ മുക്കികൊന്നതാകാമെന്ന സംശയമാണ് ഇതിലൂടെ ബലപ്പെടുന്നത്.