മലപ്പുറത്ത് എടപ്പാളിലെ തിയറ്ററിനുള്ളിൽ ബാലികയ്ക്ക് നേരെ ലൈംഗിക പീഡനം നടത്തിയ മധ്യവയസ്ക്കനെതിരെ കേസെടുത്തു. മലപ്പുറം തൃത്താല സ്വദേശി മൊയ്തീനെതിരെയാണ് പോലീസ് കേസെടുത്തത്. അന്വേഷണ ചുമതല എഡിജിപിയ്ക്ക് നൽകിയതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഏപ്രിൽ 18 നാണ് മനുഷ്യമനഃസാക്ഷിയെ നടുക്കിയ ലൈംഗിക വൈകൃതം അരങ്ങേറിയത്. കേവലം പത്ത് വയസ് മാത്രം തോന്നിക്കുന്ന പെൺകുട്ടിയെ തിയറ്ററിനുള്ളിൽ രണ്ടര മണിക്കൂറോളം ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കുകയായയിരുന്നു.
ആഡംബര വാഹനത്തിലെത്തിയ വ്യക്തി അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഈ പീഡനത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ഒരു സ്വകാര്യചാനൽ വാര്‍ത്ത പുറത്തുവിട്ടത്. ഏപ്രിൽ18 ന് നടന്ന സംഭവം തെളിവുകൾ സഹിതം തിയറ്റർ ഉടമകൾ ഏപ്രിൽ 26ന് തന്നെ പൊലീസിൽ വിവരമറിയിച്ചിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അതേസമയം ദൃശ്യങ്ങൾ പുറത്ത് വിട്ടതോടെ പൊലീസ് കേസ് എടുക്കാൻ നിർബന്ധിതരാവുകയായിരുന്നു.
പോക്സോ നിയമപ്രകാരം ചങ്ങരംകുളം പൊലീസാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. ഏപ്രിൽ 18 നു നടന്ന സംഭവത്തിൽ 16 ദിവസങ്ങൾക്ക് ശേഷം മാത്രമാണ് പോലീസ് ഇപ്പോൾ ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. തിയറ്ററിലെത്തിയ കുട്ടിക്കൊപ്പം 40 വയസ് തോന്നിക്കുന്ന ഒരു സ്ത്രീയും ദൃശ്യങ്ങളിലുണ്ട്. ഇവർ കുട്ടിയുടെ അമ്മയാണെന്നാണ് സൂചന. 10 വയസ്സിലധികം പ്രായം തോന്നിക്കാത്ത കുട്ടി തനിക്ക് ചുറ്റും നടന്നത് എന്താണെന്ന് മനസ്സിലാകാതെ ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് എന്നും വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
സംഭവത്തിൽ പ്രതികരിച്ച് ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസിന് പരാതി നൽകി. രണ്ടര മണിക്കൂറിലേറെ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങൾ മുഴുവനും തിയറ്ററിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കെ എല്‍ 46 ജി 240 എന്ന ബെന്‍സ് കാറിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യക്തി തിയേറ്ററില്‍ എത്തിയത്. മൊയ്തീൻ കുട്ടി എന്നയാളുടെ പേരിലാണ് ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പിന്റെ രേഖകളിൽ നിന്ന് വ്യക്തമാണ്. അതേസമയം ഈ വാഹനം ഇയാളുടെ സ്വന്തമാണോ അല്ലയോ എന്നത് വ്യക്തമല്ല.
പൊലീസ് കേസ് എടുക്കാതായതോടെ തിയേറ്റർ അധികൃതർ ഈ ദൃശ്യം ചൈൽഡ് ലൈനിന്റെയും ചാനലിന്റെയും ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. സംഭവം പുറം ലോകം അറിഞ്ഞതോടെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ അറിയിച്ചു.
അപ്പോളോ ആശുപത്രിയിലെ മലയാളി സ്റ്റാഫ് നഴ്സിനു നേരെ ആസിഡ് ആക്രമണം. വ്യാഴാഴ്ച രാവിലെ ജിഷ ഷാജിയെന്ന (23) നഴ്സിനു നേര്‍ക്കാണ് മലയാളിയായ പ്രമോദ് ആസിഡ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.
പ്രമോദും ജിഷയും പരിചയക്കാരാണെന്നു പറയുന്നു. ജിഷ ജോലി കഴിഞ്ഞ് ആശുപത്രിയില്‍നിന്നും മടങ്ങവെ പ്രമോദ് സമീപത്തെത്തി സംസാരിക്കുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു കൈയില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ജിഷയുടെ നേര്‍ക്ക് ഒഴിച്ചത്
രണ്ടു വര്‍ഷം മുമ്ബാണ് ജിഷ ഹൈദരാബാദിലെത്തിയത്. ഹോസ്റ്റലില്‍ ആയിരുന്നു താമസം.
ഇന്ത്യന്‍ വംശജയെ ബ്രിട്ടനില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കഴിഞ്ഞ ഫെബ്രുവരി 16ന് ആണ് മധ്യ ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണില്‍ താമസക്കാരിയായ സര്‍ബ്ജിത് കൗറിനെ (38) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബിസിനസുകാരനായ ഗുര്‍പ്രീത് സിംഗ് (42) അറസ്റ്റിലായി.
വെസ്റ്റ് മിഡ്ലാന്‍ഡ് പോലീസാണ് ഗുര്‍പ്രീതിനെ അറസ്റ്റ് ചെയ്തത്. കഴുത്തുഞെരിച്ചാണ് സര്‍ബ്ജിതിന്റെ കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കവര്‍ച്ചയ്ക്കിടെയാണ് സര്‍ബ്ജിത് കൊല്ലപ്പെട്ടതെന്നു വരുത്തിതീര്‍ക്കാന്‍ വീട്ടില്‍നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ മാറ്റിയിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ ഗുര്‍പ്രീത് കുടുങ്ങുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 16 ആണ് സര്‍ബ്ജിതിനെ ജീവനോടെ അവസാനമായി കാണുന്നത്. ഗുര്‍പ്രീതാണ് ഇവരെ അവസാനമായി കണ്ടതെന്നു പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഗുര്‍പ്രീതും മക്കളും അന്നുവൈകുന്നേരം വീട്ടില്‍ തിരിച്ചെത്തുമ്ബോഴാണ് സര്‍ബ്ജിതിനെ മരിച്ച നിലയില്‍ കണ്ടതെന്നായിരുന്നു മൊഴി.
പിണറായിയില്‍ മാതാപിതാക്കളെയും മകളേയും എലിവിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി സൗമ്യ ഉപയോഗിച്ചിരുന്നത് അഞ്ച് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും. ഇവയെല്ലാം പിടിച്ചെടുത്ത പോലീസ് മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 27-ന് അറസ്റ്റിലായി കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡിലായ സൗമ്യയെ തിങ്കളാഴ്ചയാണ് നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
ഇതിനിടെ സൗമ്യ കാമുകനയച്ച സന്ദേശങ്ങളും പോലീസിന് ലഭിച്ചു. മൂന്നു കൊലപാതകങ്ങളും സൗമ്യ ഒറ്റക്ക് തന്നെയാണ് നടപ്പിലാക്കിയതെന്നും സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നുമാണ് ഇതുവരെ നടന്ന അന്വേഷണങ്ങള്‍ നല്കുന്ന സൂചന. മൊബൈല്‍ ഫോണില്‍ ഒന്ന് കാമുകന്മാരില് ഒരാളുടെ ജ്യേഷ്ഠന് വിദേശത്ത് നിന്ന് കൊടുത്തയച്ചതാണെന്നും സൗമ്യ പോലീസിനോട് പറഞ്ഞു.
മകള്‍ ഐശ്വര്യ കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുന്‍പ് സൗമ്യ കാമുകന് അയച്ച എസ്.എം.എസാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ണ്ണായക തെളിവ്. എനിക്ക് അച്ഛനെയും മകളെയും നഷ്ടപ്പെടുമെന്ന പേടിയുണ്ട്. മനസിന് വല്ലാതെ വിഷമം തോന്നുന്നു. എങ്കിലും നിന്റെ കൂടെ ജീവിക്കെണമെന്ന ആഗ്രഹമുണ്ടെന്നായിരുന്നു ആ മൊബൈല്‍ സന്ദേശം.
എല്ലാവരേയും കൊന്നത് ഞാന്‍ തന്നെയാണ്, ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറാണെന്നും, ജാമ്യത്തിലിറങ്ങാന്‍ തയാറല്ലെന്നും പ്രതി ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. നിലവില്‍ സംശയിക്കുന്ന മൂന്നുപേരും നിരപരാധികളാണെന്നാണ് സൂചനയെങ്കിലും ഇത് സംബന്ധിച്ച അന്വേഷണം തുടരുമെന്ന് പോലീസ് വ്യക്തമാക്കി.
ഇതിനിടെ, സൗമ്യയ്ക്കു വേണ്ടി അഡ്വ.ആളൂര്‍ ഹാജരാകുമെന്ന് പ്രചരണം ഉണ്ടായിരുന്നു. മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തിയ ആളൂര്‍ കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞെങ്കിലും കോടതിയില്‍ ഹാജരായില്ല. പ്രതിക്ക് വേണ്ടി സര്‍ക്കാര്‍ അഭിഭാഷകയെ അനുവദിച്ച് കൊണ്ട് കോടതി ഉത്തരവായിട്ടുണ്ട്.
നഗരമദ്ധ്യത്തില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത് ഇരുവരും വീണ്ടും ഒന്നിക്കാനിരിക്കുന്നതിനിടയില്‍. വിവാഹമോചന ശ്രമങ്ങള്‍ തുടരുന്നതിനിടെ പിണക്കം മാറി ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്നലെ ലോഡ്ജില്‍ താമസിച്ച ശേഷം ഇന്ന് ഒരുമിച്ച് മടങ്ങാനും തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും വഴക്കടിക്കുകയും നഗരമദ്ധ്യത്തിലിട്ട് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു. ആലപ്പുഴ പുന്നപ്ര സ്വദേശിനി സുമയ്യ(27) ആണു വയറില്‍ കുത്തേറ്റുമരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ആലപ്പുഴ പുന്നപ്ര വടക്കേ ചേന്നാട്ടുപറമ്പില്‍ സജീറി(32)നെ പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തു. രക്ഷപെടാന്‍ ശ്രമിച്ച സജീറിനെ പാലാരിവട്ടം വി മാര്ട്ടിന് സമീപത്തുനിന്നാണ് പിടികൂടിയത്.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ എറണാകുളം പാലാരിവട്ടം ചാത്തങ്ങാട് എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തിന് സമീപമായിരുന്നു നഗരത്തെ നടുക്കിയ സംഭവം. പാലാരിവട്ടത്ത് ഒരു ലേഡീസ് ഹോസ്റ്റലില്‍ വാര്‍ഡനാണ് സുമയ്യ. ഓട്ടോഡ്രൈവറാണ് സജീര്‍. ഇരുവരും വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയായിരുന്നു. ഇവര്‍ക്ക് നാലും ഏഴും വയസുള്ള രണ്ട് കുട്ടികളുണ്ട്. കുട്ടികള്‍ സജീറിനൊപ്പമാണ് ഇന്നലെ ഇവരെ കാണാനെത്തിയ സജീര്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ കൈയില്‍ കരുതിയ കത്തിയെടുത്തു കുത്തുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. പ്രദേശവാസികള്‍ സുമയ്യയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സജീറും സുമയ്യയും സംഭവസ്ഥലത്ത് ഏറെ നേരം സംസാരിച്ചു നിന്നിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
സുമയ്യ ഫോണില്‍ വിളിച്ചതനുസരിച്ചാണ് താന്‍ എറണാകുളത്തെത്തിയതെന്നു സജീര്‍ പോലീസിനോടു പറഞ്ഞു. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ സുമയ്യ അപമാനിച്ചെന്നും തുടര്‍ന്നു സമീപത്തുള്ള കടയില്‍നിന്നു കത്തി സംഘടിപ്പിച്ച് തിരിച്ചെത്തി കുത്തുകയായിരുന്നുവെന്നും സജീര്‍ പോലീസിനോട് പറഞ്ഞു. വയറില്‍ ആഴത്തിലേറ്റ മുറിവാണ് മരണത്തിന് കാരണം. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പോലീസ് സംഘം സംഭവസ്ഥലത്തെത്തി തെളിവെടുത്തു.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വൂള്‍വര്‍ഹാംപ്ടണിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ യുവതി സരബ് ജിത് കൗറിന്റെ (38) ഘാതകന് ഭര്‍ത്താവും ബിസിനസുകാരനുമായ ഗുര്‍പ്രീത് സിംഗ് തന്നെയാണെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. മോഷണ ശ്രമത്തിനിടയില്‍ മോഷ്ടാക്കള്‍ യുവതിയെ കൊന്നുവെന്ന തരത്തിലുള്ള പ്രചാരണമായിരുന്നു കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ ഉയര്‍ന്ന് വന്നതെങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്ന് അന്വേഷണത്തിനിടയില്‍ തെളിവുകള്‍ സഹിതം വ്യക്തമാവുകയായിരുന്നു. ഇതോടെ ഈ ബിസിനസ് കുടുംബത്തില്‍ സംഭവിച്ചത് എന്തെന്നറിയാതെ നാട്ടുകാര്‍ വലയുകയാണ്. അന്ന് യുവതിയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ഭര്‍ത്താവ് തന്നെയാണ് യുവതിയുടെ മരണത്തിന് ഉത്തരവാദിയെന്നാണ്വെ ഇപ്പോള്‍ളിപ്പെട്ടിരിക്കുന്നത്.
വൂള്‍വര്‍ഹാംപ്ടണിലെ പെന്നിലുള്ള റൂകെറി ലെയ്നിലെ വീട്ടിലായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് കൗര്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടിരുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ കൗറിനെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് പോസ്റ്റ് മോര്‍ട്ടത്തിലൂടെ വ്യക്തമാവുകയും ചെയ്തിരുന്നു. അന്വേഷണത്തില്‍ വ്യക്തമായ തെളിവ് ലഭിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഗുര്‍പ്രീത് സിംഗിന്റെ മേല്‍ കൊലക്കുറ്റത്തിന് കേസ് ചാര്‍ജ് ചെയ്തുവെന്നാണ് ഇന്നലെ വെസ്റ്റ് മിഡ്ലാന്റ്സ് പോലീസ് വെളിപ്പെടുത്തിയത്. വൂള്‍വര്‍ഹാംപ്ടണിലെ പെന്നിലുള്ള കോള്‍വേ അവന്യൂവില്‍ താമസിക്കുന്ന 42 കാരനായ സിംഗിനെ ഇന്ന് ബര്‍മിംഗ്ഹാമിലെ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.
പ്രദേശവാസികളെ ഞെട്ടിച്ച ഈ കൊലപാതകവുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം വെളിച്ചത്ത് കൊണ്ട് വരാന്‍ തങ്ങള്‍ സമഗ്രമായ അന്വേഷണത്തിലാണെന്നാണ് വെസ്റ്റ് മിഡ്ലാന്റ്സ് പോലീസിലെ ഹോമിസൈഡ് ടീമിലെ ഡിറ്റെക്ടീവ് ചീഫ് ഇന്‍സ്പെക്ടറായ ക്രിസ് മാല്ലെറ്റ് വെളിപ്പെടുത്തുന്നത്. ഭര്‍ത്താവ് തന്നെയാണ് ഘാതകന് എന്ന് കണ്ടെത്തിയത് കേസ് അന്വേഷണത്തിലൂടെ സുപ്രധാന ചുവട് വയ്പാണെന്നും കൗറിന്റെ കുടുംബവും സുഹൃത്തുക്കളും കേസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
കൗറിന്റെ കൊലപാതകത്തിന് ശേഷം ആ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കാണാതെ പോയതിനാല്‍ പോലീസ് ഇതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് ആ വീട്ടില്‍ സാധനങ്ങള്‍ വലിച്ച് വാരിയിട്ട നിലയിലും ചിലത് നശിപ്പിച്ച നിലയിലുമായിരുന്നുവെന്നും നിരവധി സാധനങ്ങള്‍ കളവ് പോയിരുന്ന നിലയിലുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. താന്‍ ഫെബ്രുവരി 16ന് രാവിലെ ധാന്‍ഡ പ്രോപ്പര്‍ട്ടീസ് യുകെ ലിമിറ്റഡില്‍ ജോലിക്ക് പോകുന്നതിന് മുമ്പായിരുന്നു ഭാര്യയെ അവസാനമായി കണ്ടിരുന്നതെന്നാണ് അന്ന് ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നത്. ഈ സ്ഥാപനത്തില്‍ കമ്പനി ഡയറക്ടറായിട്ടാണ് സിംഗ് ജോലി ചെയ്യുന്നത്.
നാല് ബെഡ്റൂമുകളുള്ള ആ വീട്ടില്‍ ജാഗ്വര്‍, മെര്‍സിഡെസ് എന്നീ കാറുകളുടക്കം ആഢംബരത്തിലാണ് ആ കുടുംബം ജീവിച്ചിരുന്നതെന്നാണ് അയല്‍വാസികള്‍ വെളിപ്പെടുത്തിയിരുന്നത്. കൊല്ലപ്പെട്ട കൗര്‍ വളരെ ദാനശീലയായിരുന്നുവെന്നും സമ്മാനങ്ങളും മധുരപലഹാരങ്ങളും ഏവര്‍ക്കും കൈമാറാന്‍ അവര്‍ക്ക് ഏറെ ഇഷ്ടമായിരുന്നുവെന്നും ഒരു അയല്‍വാസി വേദനയോടെ ഓര്‍ക്കുന്നു. കൗര്‍ ബോധരഹിതയായി കിടക്കുന്ന നിലയില്‍ താന്‍ ആദ്യം അവരെ കണ്ടെന്നായിരുന്നു അന്ന് ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് പാരാമെഡിക്സ് എത്തി അവരുടെ മരണം സ്ഥിരീകരിക്കപ്പെടുകയായിരുന്നുവെന്നുമായിരുന്നു അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
ഇവരുടെ നാല് ബെഡ്റൂം വീട് വ്യാപകമായ രീതിയില്‍ കൊള്ളയടിക്കപ്പെട്ടിട്ടുണ്ടെന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് അന്ന് സ്ഥിരീകരിക്കുകും ചെയ്തിരുന്നു. സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള നിരവധി വസ്തുക്കളാണ് കാണാതായിരുന്നത്. മതിലും ഗേയ്റ്റുമടക്കം എല്ലാവിധ ആധുനിക സുരക്ഷാ സംവിധാനങ്ങളും ആഢംബരങ്ങളുമുളള്ള വീട്ടില്‍ കവര്‍ച്ച നടന്നത് അന്ന് ഏവരുടെയും ആശങ്ക വര്‍ധിപ്പിച്ചിരുന്നു. കൗറിന്റെ കൊലപാതകത്തോടെ ഇവിടെയുള്ള ഇന്ത്യന്‍ വംശജരുടെ ഭയാശങ്കയേറുകയും ചെയ്തിരുന്നു.
കൗറിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 42ഉം 32ഉം വയസുള്ള പുരുഷന്മാര്, 39 വയസുളള സ്ത്രീ എന്നിവരെയാണ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് അന്ന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നത്. ഡ്രസ് മേയ്ക്കറായ കൗറിന്റെ കസ്റ്റമര്‍മാരെന്ന നിലയില്‍ എത്തിയ ഇവര്‍ കൗറിനെ കൊല ചെയ്യുകയായിരുന്നുവെന്നായിരുന്നുവെന്നാണ് അന്ന് പോലീസ് അനുമാനിച്ചിരുന്നത്. എന്നാല്‍ ഭര്‍ത്താവ് തന്നെയാണ് കൊലപാതകിയെന്ന് തെളിഞ്ഞതോടെ അന്വേഷണം ഇപ്പോള്‍ വഴി മാറിയിരിക്കുകയാണ്.
മാതാവ് റിമാന്റിലായതിനെ തുടര്‍ന്ന് കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമില്‍ പ്രവേശിപ്പിച്ച ഇരട്ടക്കുട്ടികളെ മാതാവിനൊപ്പം ജില്ലാ ജയിലിലേക്ക് മാറ്റി. ചൈല്ഡ്ലൈന് അധികൃതരുടെ പ്രത്യേക ഉത്തരവുമായെത്തിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സെന്റ് വിന്‍സെന്റ് ഹോമില്‍ നിന്ന് കുട്ടികളെ ഏറ്റുവാങ്ങി ജില്ലാ ജയിലിലേക്ക് മാറ്റിയത്.
കവര്‍ച്ചക്കേസില്‍ അറസ്റ്റിലായ കുട്ടികളുടെ മാതാവിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഇവര്‍ക്ക് ഒമ്പത് മാസം പ്രായമുള്ള ഇരട്ട കുട്ടികളുള്ള വിവരം പോലീസ് കോടതിയെ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് കോടതി ഇവരെ റിമാന്റ് ചെയ്യുകയായിരുന്നു. ഇതോടെ പിതാവിനൊപ്പം ഒറ്റപ്പെട്ട കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമിലേക്ക് മാറ്റിയത്.
ഒമ്പത് മാസം പ്രായമുള്ള ഇരട്ട കുട്ടികളുള്ള വിവരം മറച്ചുവച്ച് മാതാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യിപ്പിച്ച പോലീസ് നടപടി ക്രൂരമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന് ആക്റ്റിങ് ചെയര്‍പേഴ്സണ്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. ഇരട്ട കുട്ടികളുള്ള കാര്യം കോടതിയെ അറിയിച്ചിരുന്നെങ്കില്‍ സ്ത്രീയെ ജാമ്യത്തില്‍ വിടുകയോ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുകയോ ചെയ്യുമായിരുന്നുവെന്ന് പി മോഹനദാസ് പറഞ്ഞു.
കോയമ്പത്തൂര്‍ സ്വദേശിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസാണ് കവര്‍ച്ച കുറ്റം ചുമത്തി ജയിലിലടച്ചത്. സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. വിരമിച്ച അസിസ്റ്റന്റ് കമ്മീഷണറുടെ വീട്ടില്‍ മൂന്ന് വര്‍ഷം മുമ്പ് കവര്‍ച്ച നടത്തിയെന്ന കുറ്റം ആരോപിച്ചാണ് കോയമ്പത്തൂര്‍ സ്വദേശിനിയായ ജയ(23)യെ കഴിഞ്ഞ ഏഴാം തിയതി രാവിലെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കുമ്പോള്‍ പിഞ്ചു കുട്ടികളുള്ള കാര്യം പോലീസ് അറിയിച്ചിരുന്നില്ല. തുടര്‍ന്ന് കോടതി മാതാവിനെ മാത്രമായി റിമാന്റ് ചെയ്തു. പിതാവ് കുട്ടികളെയും കൊണ്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെ നിന്നാണ് കുട്ടികളെ കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമിലേക്ക് മാറ്റിയത്.
സംഭവത്തില്‍ ശിശുക്ഷേമ സമിതിയും കേസെടുത്തിട്ടുണ്ട്. ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ സി.ജെ. ആന്റണി ഡിജിപി ലോക്നാഥ് ബെഹ്റയോട് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടി. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ കൃത്യമായി പാലിക്കാതെയാണ് മെഡിക്കല്‍ കോളേജ് പോലീസ് യുവതിയെ തിരൂരില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് ആരോപണമുണ്ട്.
തിരുവനന്തപുരത്ത് അധ്യാപകരുടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞാണ് അധ്യാപിക വിദ്യാര്‍ഥിയായ കാമുകനൊപ്പം മുങ്ങിയത്. രണ്ടു ദിവസത്തെ പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തിനു പോകുകയാണെന്ന് പറഞ്ഞാണ് അധ്യാപിക കഴിഞ്ഞ ബുധനാഴ്ച വീട്ടില്‍ നിന്നു ഇറങ്ങിയത്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അധ്യാപികയെ ഭര്‍ത്താവ് ട്രെയിന്‍ കയറ്റി വിടുകയും ചെയ്തു.
എന്നാല്‍ അധ്യാപിക ട്രെയിനില്‍ നിന്നും കായംകുളത്ത് ഇറങ്ങിയ ശേഷം കാമുകനായ പ്ലസ്ടു വിദ്യാര്‍ഥിക്കൊപ്പം കാറില്‍ വയനാട്ടിലേക്കു യാത്ര തിരിച്ചു. തുടര്‍ന്ന് രാത്രി തിരുവനന്തപുരത്ത് എത്തിയതായും, താമസ സൗകര്യം ഒപ്പം ജോലി ചെയ്യുന്ന അധ്യാപികക്കൊപ്പം ശരിയായതായും അധ്യാപിക ഭര്‍ത്താവിനെ വിളിച്ചു പറയുകയും ചെയ്തിരുന്നു.
എന്നാല്‍ പിറ്റേന്ന് തിരുവനന്തപുരത്ത് ഭാര്യയ്ക്കൊപ്പമുണ്ടെന്നു പറഞ്ഞ അധ്യാപികയെ ആലപ്പുഴയില്‍ വച്ച് ഭര്‍ത്താവ് കണ്ടതോടെയാണ് സംഭവം പാളിയത്..
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്ന്നാണ് അധ്യാപികയെയും കാമുകനെയും വനംവകുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ഭര്‍ത്താവ് പിടികൂടിയത്. ആലപ്പുഴയിലെ പ്രമുഖ പബ്ലിക് സ്കൂളിലെ മലയാളം അധ്യാപികയും, പ്ലസ്ടു വിദ്യാര്‍ത്ഥിയായ കാമുകനുമാണ് കുടുങ്ങിയത്. സംഭവത്തില്‍ മാനഹാനി ഭയന്ന് രണ്ടു വീട്ടുകാരും പ്രശ്നം ഒതുക്കിത്തീര്‍ത്തതായിട്ടാണ് അറിയുന്നത്.
പ്രകോപിതനായ ഭര്‍ത്താവ് പൊലീസ് ഉദ്യോഗസ്ഥനായ സുഹൃത്തിന്റെ സഹായത്തോടെ ഭാര്യയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി. ഭാര്യ വയനാട്ടിലാണെന്ന് തിരിച്ചറിഞ്ഞ ഇയാള്‍ ഭാര്യയുടെ കോള്‍ ഹിസ്റ്ററിയും എസ്എംഎസ് സന്ദേശങ്ങളും വിശദമായ പരിശോധനയ്ക്കു വിധേയമാക്കി. ഇതോടെയാണ് കാമുകനൊപ്പം വിനോദസഞ്ചാരത്തിനായി പോയതാണെന്ന് കണ്ടെത്തിയത്
തുടര്‍ന്നു ഭര്‍ത്താവും സുഹൃത്തുക്കളും വയനാട്ടിലെത്തി ഭാര്യയെയും കാമുകനെയും താമസിക്കുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു. ഇരുവരെയും ഇയാള്‍ മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിദ്യാര്‍ഥിയെ ബന്ധുക്കളെ വിളിച്ചു വരുത്തിയ ശേഷം കൈമാറി. ഇരുവരെയും സസ്കൂളില്‍ നിന്നു മാനേജ്മെന്റ് പുറത്താക്കിയിട്ടുണ്ട്.
പി.എസ്.സി കോച്ചിംഗ് ക്ളാസിന് തലസ്ഥാനത്ത് എത്തിയ രഹ്ന വനിതാ ഹോസ്റ്റലിനു മുകളില്‍ നിന്നും വിദ്യാര്‍ത്ഥി ചാടിമരിച്ച സംഭവത്തിനു പിന്നില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിസമ്മതിച്ചതിനാൽ. ഇന്നലെ രാവിലെ പതിനൊന്നോടെ പനവിള ജംഗ്ഷന് സമീപത്തെ വനിതാ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മുന്നിലായിരുന്നു സംഭവം.ഫാത്തിമ രഹ്ന പി.എസ്.സി കോച്ചിംഗ് ക്ളാസിന് പോവുകയായിരുന്നു. മകളുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതോടെ വീട്ടുകാര്‍ പലപ്പോഴും ഉപദേശിച്ചെങ്കിലും അവരെ അനുസരിക്കാന്‍ ഫാത്തിമ രഹ്ന തയാറായിരുന്നില്ല. പെണ്‍കുട്ടിയിലെ സ്വഭാവമാറ്റം കാരണം രക്ഷിതാക്കള്‍ വിദേശത്തേക്ക് കൊണ്ടുപോകാനും മടിച്ചു.
തനിക്ക് ആണാകണമെന്നും അതിന് വീട്ടുകാരുടെ സമ്മതം വേണമെന്നും രഹ്ന ആവശ്യപ്പെട്ടിരുന്നതായി പൊലീസ്. ഇതുസംബന്ധിച്ച് വീട്ടുകാരുമായി പലപ്പോഴും ഫോണിലൂടെ വഴക്കിടുമായിരുന്നതായി രഹ്നയുടെ കൂടെ താമസിച്ചിരുന്ന പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയക്കായി പെണ്‍കുട്ടി ഭിന്നലിംഗക്കാരുടെ സംഘടന വഴി ഡോക്ടറെ സമീപിച്ചിരുന്നു. എന്നാല്‍ ഇതിന് വീട്ടുകാരുടെ സമ്മതം വേണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനായി പലതവണ ഫാത്തിമ രഹ്ന അച്ഛനെയും അമ്മയെയും ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും അവര്‍ സമ്മതിച്ചില്ല. ഇതോടെ പെണ്‍കുട്ടി നല്ല മനോവിഷമത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് പ്രേരണയായതെന്നുമാണ് പൊലീസ് നിഗമനം. ഫാത്തിമ രഹ്ന ആണുങ്ങള് ധരിക്കാറുള്ള വസ്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. ബനിയനും ത്രീഫോര്‍ത്തുമാണ് സ്ഥിരം വേഷം.
അതെ സമയം ഹോസ്റ്റലിൽ മറ്റു സുഹൃത്തുക്കൾ നൽകുന്ന വിവരം രഹ്നയുടെ ഉറ്റ സുഹൃത്തിന്റെ വിവാഹം വീട്ടുകാര്‍ നിശ്ച്ചയിച്ചതോടെ കൂട്ടുകാരിയുമായി പിരിയാതിരിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയക്കായി വീട്ടുകാരോട് സമ്മതം ചോദിക്കുകയും എന്നാൽ വീട്ടുകാര്‍ അത് നിരസിക്കുകയും ചെയ്തതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ്. വഴിയാത്രക്കാരാണ് പെണ്‍കുട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ നിലയില്‍ കണ്ടെത്തിയത്. ഈ വിവരം ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ പനവിളയിലെ വനിതാ ഹോസ്റ്റലിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്.
ഇക്കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ വനിതാ ഹോസ്റ്റലില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടി താമസിച്ചിരുന്ന മുറി പോലീസ് സീല്‍ ചെയ്തു. പെണ്‍കുട്ടിയുടെ മരണ വിവരം മാതാപിതാക്കളെ അറിയിച്ചുവെന്ന് കന്റോണ്‍മെന്റ് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫാത്തിമ രഹ്നയുടെ രക്ഷിതാക്കളും സഹോദരന് രജിനും വര്‍ഷങ്ങളായി വിദേശത്താണ്. ഒരു സഹോദരി രിന്‍സി നിംസ് ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ്.