ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പെണ്‍കൂട്ടി മാനഭംഗത്തിനിരയായ സംഭവത്തില്‍ ജനകീയ പ്രതിഷേധം ഫലം കണ്ടു. ആരോപണ വിധേയനായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെങ്കാറിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. കേസ് സി.ബി.ഐയ്ക്ക് കൈമാറാനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കി.
മാനഭംഗത്തിനു പുറമേ പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണവും സി.ബി.ഐ അന്വേഷിക്കും. പിതാവിന് ജയിലില്‍ മര്‍ദ്ദനമേറ്റു എന്ന ആരോപണത്തില്‍ ജയില്‍ ഡിഐജി ലവ് കുമാര്‍ പ്രത്യകം അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ ബുധനാഴ്ച രാത്രി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ജില്ലാ ആശുപത്രിയില്‍ ഉണ്ടായ വീഴ്ചയെ കുറിച്ച് ജില്ലാ മജിസ്ട്രേറ്റും പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ്
ലഖ്നൗ സോണ്‍ എ.ഡി.ജി.പി രാജീവ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ ഇതിനകം സസ്പെന്റ് ചെയ്തു. മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പിതാവിന് വൈദ്യസഹായം നല്കുന്നതില് വീഴ്ച വരുത്തിയതിനാണ് നടപടി. പെണ്‍കുട്ടിയുടെ പരാതി അവഗണിച്ച സഫിപുര്‍ സി.ഐയേയും സസ്പെന്റു ചെയ്തു.
പെണ്‍കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സംരക്ഷണം നല്‍കാണും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ബി.ജെ.പി എം.എല്‍.എയും കൂട്ടാളികളും മാനഭംഗപ്പെടുത്തിയെന്ന് കാണിച്ച് 18കാരി നല്‍ഷകിയ പരാതി പോലീസ് അവഗണിക്കുകയായിരുന്നു. തനിക്ക് നീതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത പെണ്‍കുട്ടിയുടെ പിതാവ് പിന്നീട് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയായിരുന്നു.
ശ്രീനഗര്‍: ജമ്മുവിലെ കുത്വാ രസനയില്‍ ക്രൂര പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട എട്ടുവയസുകാരിയുടെ കുടുംബം വീടൊഴിഞ്ഞു. കൊലപാതകത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധം രാജ്യമാകെ പടരുന്നതിനിടയില്‍ തന്നെയാണ് പെണ്‍കുട്ടിയുടെ കുടുംബം വീടൊഴിഞ്ഞിരിക്കുന്നത്.
മുസ്ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു ഉയര്‍ന്ന ജാതിക്കാര്‍ എട്ടുവയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കിത്. പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും സംഭവ വികാസങ്ങളും ചൂടു പിടിക്കുന്നതിനിടെയാണ് കുടുംബം വീടൊഴിഞ്ഞതായുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കുട്ടിയുടെ വീടിന് പുറകിലുള്ള വനപ്രദേശത്തായിരുന്നു ക്രൂര കൃത്യം അരങ്ങേറിയിരുന്നത്. റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാും അയാളുടെ മകന് വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ചേര്‍ന്നായിരുന്നു ക്രൂരതയ്ക്ക് തുടക്കം കുറിച്ചത്.
പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്ന വീട്
അതേസമയം കുട്ടിയുടെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാനുള്ള ശ്രമങ്ങളും കഴിഞ്ഞദിവസം ഉണ്ടായിരുന്നു. ജമ്മു കാശ്മീരിലെ കുത്വാ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ ഓഫീസിനു മുന്നിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയപ്പോള്‍ ഒരുകൂട്ടം അഭിഭാഷകരാണ് ഇത് തടയാന്‍ ശ്രമിച്ചത്.
വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും കുത്വായിലെ ബാര്‍ അസോസിയേഷന് അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കോടതിക്കുള്ളില്‍ പ്രവേശിക്കുന്നത് തടയാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എട്ടുപേരില്‍ ഏഴുപേര്‍ക്കെതിരായ കുറ്റപത്രവും ക്രൈംബ്രാഞ്ച് മജിസ്ട്രേട്ടിനു മുമ്പാകെ സമര്‍പ്പിച്ചു.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു കോടതിയ്ക്ക് പുറത്തെ അഭിഭാഷകരുടെ പ്രതിഷേധം. ഹിന്ദു ഏക്ത മഞ്ചിന്റെ നേതൃത്വത്തിലായിരുന്നു ബാര്‍ അസോസിയേഷന് ക്രൈംബ്രാഞ്ചിനെതിരെ രംഗത്തെത്തിയത്.
കുറ്റാരോപിതരെ പിന്തുണച്ച് തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നതോടെ ഹിന്ദു- മുസ്ലിം വര്‍ഗീയ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് ജമ്മു കാശ്മീര്‍ പൊലീസ് കേസില്‍ സിഖ് വംശജരായ രണ്ടു ഉദ്യോഗസ്ഥരെ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. കേസില്‍ വര്‍ഗീയ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ജമ്മു പൊലീസിന്റെ തീരുമാനം. ഭൂപീന്ദര്‍ സിങ്, ഹര്‍മീന്ദര്‍ സിങ് എന്നീ ഉദ്യോഗസ്ഥരെയാണ് പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. ജമ്മു കാശ്മീര്‍ പൊലീസിന്റെ പ്രോസിക്യൂഷന് വിങ്ങിലെ ചീഫ് പ്രോസിക്യൂട്ടിങ്ങ് ഓഫീസറാണ് ഭൂപീന്ദര്‍ സിങ്. ഹര്‍മീന്ദര്‍ സിങ് സാമ്പയിലെ ചീഫ് പ്രോസിക്യൂട്ടിങ് ഓഫീസറും.
എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; കുറ്റപത്രത്തില്‍ വെളിപ്പെടുന്നത് ക്രൂരതയുടെ ഭയാനക മുഖം
എട്ടുവയസായ ആ പെണ്‍കുട്ടി മൂന്ന് തവണ കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് ആ കുഞ്ഞിനെ മൂന്ന് വട്ടം കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്കി, ക്ഷേത്രത്തിലെ ‘ദേവസ്ഥാന’ത്ത് ഉറക്കി കിടത്തി മുഖ്യപ്രതി ചിലപൂജകള്‍ നടത്തി. പ്രതികളിലൊരാളെ ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് വിളിച്ചുവരുത്തിയതാണ്, അയാള്‍ക്ക് കാമസംതൃപ്തി കിട്ടാനായി. കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചു. അതിന് തൊട്ടുമുമ്പ് പ്രതികളിലൊളായ പൊലീസ് ഓഫീസര്‍ മറ്റുള്ളവരോട് ഒന്ന് മാറി നില്ക്കാന് ആവശ്യപ്പെട്ടു-കൊല്ലുന്നതിന് മുമ്പ് അവസാനമായി ഒരിക്കല്‍ കൂടി അയാള്‍ക്ക് ബലാത്സംഗം ചെയ്യണമായിരുന്നുവത്രേ!- എട്ടുവയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ 18 പേജുള്ള നടക്കുന്ന കുറ്റപത്രത്തിലെ ഏതാനും വരികള്‍ മാത്രമാണിത്.
ഇതെല്ലാം ചെയ്തത് ഒറ്റക്കാര്യത്തിനാണ്-ജമ്മു പട്ടണത്തിന് അടുത്ത കുത്വായിലെ രസന എന്ന ഗ്രാമത്തിലെ മുസ്ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ (ആട്ടിടയര്‍) അവിടെ നിന്ന് ഭയപ്പെടുത്തി ഓടിക്കുക ഒരു എന്ന പ്രദേശിക ഹൈന്ദവസംഘത്തിന്റെ താത്പര്യപ്രകാരം. പ്രതികളെ സഹായിക്കാന്‍ സംസ്ഥാനത്തെ ബി.ജെ.പി മന്ത്രിമാരടങ്ങുന്ന ഹൈന്ദവസംഘടന സജീവമായി പ്രവര്‍ത്തികയാണ്. രസനഗ്രാമത്തിന്റെ വനാതിര്‍ത്തിയില്‍ 13 ബ്രാഹ്മണകുടുംബങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിനിടയില്‍ ഇരുപതോളം വരുന്ന നാടോടി മുസ്ലീം ബക്കര്‍വാള്‍ കുടുംബങ്ങള്‍ അവിടെയെത്തുകയും സ്ഥലം വാങ്ങി വീടുകള്‍ പണിത് താമസിക്കുകയും ചെയ്തു. ഇവരെ അവിടെ ഭയപ്പെടുത്തി ഓടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കുഞ്ഞിനെ ബലാത്സംഗം ചെയത് കൊല്ലാന്‍ പ്രതികള്‍ തീരുമാനിച്ചതെന്നാണ് പോലീസ് പറയുന്നത്.
ജനവരി പത്തിന് രസനയിലെ വീടിന് പരിസരത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചത്. ജമ്മുകാശ്മീര്‍ ക്രൈംബ്രാഞ്ച് പോലീസ് എട്ടുപ്രതികള്‍ക്കെതിരെ കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം,ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രം ഇന്നലെയാണ് സമര്‍പ്പിച്ചത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയതിനെ തുര്‍ന്നുള്ള ദിവസങ്ങളില്‍ എവിടെയാണ് ഒളിപ്പിച്ചു പാര്‍പ്പിച്ചിരിക്കുന്നത് എന്നറിയാമായിരുന്ന പ്രാദേശിക പൊലീസുകാര്‍ക്ക്, കണ്ടില്ലെന്ന് നടിക്കാന്‍ പ്രതികള്‍ ഒന്നരലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും കുറ്റപത്രം പറയുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ബക്കര്‍വാള്‍ സമൂഹത്തിന്റെ പ്രക്ഷോഭം വ്യാപകമായിരുന്നു. ഈ പ്രക്ഷോഭത്തിനൊടുവിലാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. പ്രതികളെന്നാരോപിക്കപ്പെടുന്നവരെ അറസ്റ്റുചെയ്യുന്നതിന് വേണ്ടിയുള്ള പ്രക്ഷോഭം കുത്വായില്‍ നടക്കുന്ന സമയത്ത് ഹിന്ദു ഏക്ത മഞ്ച് എന്ന സംഘടന പ്രതികള്‍ക്ക് സഹായം ചെയ്യാനായി സ്ഥാപിക്കപ്പെട്ടതോടെ ബാലബലാല്സംഗക്കേസ് വര്ഗ്ഗീയവുമായി. ജമ്മുകശ്മീരില്‍ മെഹ്ബൂബ മുഫ്തി മന്ത്രിസഭയിലെ അംഗങ്ങളായ ബി.ജെ.പി നേതാക്കള്‍ ലാല്‍സിങ്ങിന്റേയും ചന്ദര്‍പ്രകാശ് ഗംഗയുടേയും നേതൃത്വത്തിലാണ് സംഘടനയുടെ രൂപവത്കരണം.
കുറ്റപത്രമനുസരിച്ച് റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാണ് ഈ ബലാത്സംഗ-കൊലപാതകത്തിന്റെ സൂത്രധാരന്‍. അയാളും അയാളുടെ മകന് വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. ഇവര്‍ മൂന്നുപേരേയും കൂടാതെ പ്രത്യേക പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ്കോണ്‍സ്റ്റബ്ള്‍ തിലക്രാജ്, രസന സ്വദേശിയായ പര്‍വേഷ് കുമാര്‍ എന്നിവരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദത്ത,രാജ് എന്നീ പോലീസുകാരെ തെളിവുനശിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റുചെയ്തത്.
ജനവരി 12നാണ് ഹീരാനഗര്‍പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ പിതാവ് മുഹമ്മദ് യൂസഫ് പരാതി നല്‍കിയത്. ‘ജനവരി പത്തിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സമീപത്തുള്ള വനപ്രദേശത്ത് കുതിരയെ പുല്ലുതീറ്റിക്കാനായി കൊണ്ടുപോയ മകള്‍ തിരികെയെത്തിയിട്ടില്ല’ എന്നായിരുന്നു പരാതി. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിചിച്ചുള്ള ബക്കര്‍വാള്‍ സമൂഹത്തിന്റെ പ്രക്ഷോഭം രൂക്ഷമായതോടെ സഞ്ജിറാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മരുമകനെതിരെ എഫ്.ഐ.ആര് രേഖപ്പെടുത്തി പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജനവരി 22നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.
സഞ്ജി റാം
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുക, ബലാത്സംഗം ചെയ്യുക, കൊല്ലുക എന്നീ പദ്ധതികള്‍ തയ്യാറാക്കിയത് സഞ്ജിറാമാണെന്ന് കുറ്റപത്രം പറയുന്നു. എസ്.പി.ഒ ഖജൂരിയയേയും തന്റെ മരുമകനേയും ഈ പദ്ധതിയുടെ ഭാഗമാക്കുന്നതും സഞ്ജിറാമിന്റെ ഗൂഢാലോചനയാണ്. ഖജൂരിയയും സുഹൃത്ത് വിക്രമും ചേര്‍ന്ന് കുട്ടിയെ മയക്കുന്നതിനുള്ള മരുന്ന് മറ്റൊരാളുടെ കുറിപ്പടി ഉപയോഗിച്ച് മേടിച്ചു. വീടിന് പുറകിലുള്ള വനപ്രദേശത്ത് കുതിരയെ തീറ്റിക്കാന്‍ കൊണ്ടുവരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരാനുള്ള ചുമതല പ്രായപൂര്‍ത്തിയാകാത്ത മരുമകനെ സഞ്ജിറാം ഏല്‍പ്പിച്ചു.
കുതിര കാട്ടിലേയ്ക്ക് ഓടിപ്പോയെന്ന് പറഞ്ഞ് മരുമകന് വനപ്രദേശത്തേയ്ക്ക് നയിച്ചു. അയാള്‍ക്കൊപ്പം പ്രതിയായ പര്‍വേശ് എന്ന മന്നുവിനേയും കണ്ട പെണ്‍കുട്ടി അപകടം മണത്ത് വീടിന്റെ ഭാഗത്തേയ്ക്ക് ഓടിയെങ്കിലും ഇരുവരും ചേര്‍ന്ന് അവളെ വാപൊത്തിവലിച്ചിഴച്ചു. ബോധം കെട്ടുവീണപെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത പ്രതി അപ്പോള്‍ തന്നെ ബലാത്സംഗം ചെയ്തു. പിന്നീട് മന്നുവും അവളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. പിന്നീട് സമീപത്തുള്ള ദേവസ്ഥാനത്തെ കസേരയുടെ അടിയില്‍ രണ്ട് പ്ലാസ്റ്റിക് കവറിട്ട് മൂടി അവളെ കൊണ്ടുവന്ന് കിടത്തി. അടുത്ത ദിവസം കുട്ടിയെ കാണാതെ മാതാപിതാക്കള്‍ നടത്തുന്ന അന്വേഷത്തിന്റെ ഭാഗമായി ദേവസ്ഥാനത്തുമെത്തി സഞ്ജുറാമിനോട് അവര്‍ മകളെ കണ്ടുവോ എന്ന ചോദിച്ചു. വല്ല ബന്ധുവീട്ടിലും പോയതാകുമെന്ന് പറഞ്ഞ് സഞ്ജുറാം അവരെ ഒഴിവാക്കി.
ദീപക് ഖജൂരിയ
ദേവസ്ഥാനത്തിലെ പ്രാര്‍ത്ഥനമുറിയില്‍ പെണ്‍കുട്ടിയെ അടച്ച് പൂട്ടി. ഖജൂരിയയും പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ഇടയ്ക്കിടെ മുറിയില്‍ കയറി മയക്കാനുള്ള ഗുളിക പെണ്‍കുട്ടിയുടെ വായില്‍ തിരുകി വെള്ളം കുടിപ്പിച്ചുകൊണ്ടേയിരുന്നു. ജനുവരി 11ന് മീററ്റിലായിരുന്ന വിശാല്‍ ഗംഗോത്രയെ ‘കാമപൂര്‍ത്തികരണത്തിന് ആഗ്രഹമുണ്ടെങ്കില്‍’ നാട്ടിലേയ്ക്ക് വരാനായി പ്രതികള്‍ റ്റെലിഫോണില്‍ വിളിച്ച് ക്ഷണിക്കുകയായിരുന്നു. ജനവരി 12ന് ആറുമണിയോടെ ഗംഗോത്ര രസനയിലെത്തി. അതേസമയം പ്രതിയായ ഖജൂരിയ അടങ്ങുന്ന ഹീരാനഗര്‍സ്റ്റേഷനിലെ പോലീസ് സംഘം പെണ്‍കുട്ടിയെ അന്വേഷിക്കാന്‍ ആരംഭിച്ചു. ഇതിനിടെ പോലീസ് സംഘം കാര്യങ്ങള്‍ മണത്തറിയുകയും ഹെഡ്കോണ്‍സ്റ്റബിള്‍ രാജ് കൈക്കൂലി നല്കാന് സഞ്ജ് റാമിനോട് ആവശ്യപ്പെടുകയും ചെയ്തു. മരുമകന്റെ അമ്മവഴി ഒന്നരലക്ഷം രൂപ റാം ജനവരി 12 തന്നെ പോലീസുകാര്‍ക്ക് നല്കി.
ജനുവരി 13ന് ദേവസ്ഥാനത്തെത്തിയ വിശാല്‍ ഗംഗോത്രയും സഞ്ജുരാമും മരുമകനും പെണ്‍കുഞ്ഞിന് മേല്‍ ചിലപൂജകള്‍ നടത്തി. തുടര്‍ന്ന് വിശാല്‍ ഗംഗോത്രയും മരുമകനും ആ കുഞ്ഞിനെ ബലാത്സംഗം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദേവസ്ഥാനത്ത് തന്നെ പ്രതികള്‍ മാറിമാറി ആ കുഞ്ഞിലെ ബലാത്സംഗം ചെയ്തു. ജനവരി 15ന് കുട്ടിയെ കൊന്ന് കാട്ടില്‍ തള്ളാന്‍ സഞ്ജുറാം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തായാത്ത പ്രതിയും മന്നുവും ഖജൂരിയയും ചേര്‍ന്ന് ദേവസ്ഥാനത്ത് നിന്ന് ഒരു വനപ്രദേശത്തെ ഒരു കലുങ്കിന്റെ അടിയിലേയ്ക്ക് ബോധരഹിതയായ പെണ്‍കുട്ടിയെ കൊണ്ടുപോയി. അവിടെ വച്ച് കൊല്ലുന്നതിന് തൊട്ടുമുമ്പ് മറ്റ് പ്രതികളെ മാറ്റിനിര്‍ത്തി ഖജൂരിയ ഒരിക്കല്‍ കൂടി ആ കുട്ടിയെ ബലാത്സംഗം ചെയ്തു-കുറ്റപത്രം പറയുന്നു.
കൊലപാതകത്തെ കുറ്റപത്രം വിവരിക്കുന്നത് ഇങ്ങനെയാണ്-കൊച്ചുകുട്ടിയായ ഇരയ്ക്ക് മേല്‍ തികച്ചും നിഷ്ഠൂരമായ ബലാത്സംഗം പലവട്ടം ആവര്‍ത്തിച്ചശേഷം പ്രതിയായ ഖജൂരിയ തന്റെ ഇടത്തെ തുട അവളുടെ കുഴുത്തില്‍ വച്ച ശേഷം കൈകള്‍ക്കൊണ്ട് കഴുത്തുഒടിച്ചു. എന്നിട്ടും ആ കുട്ടിമരിച്ചില്ല. തുടര്‍ന്ന് കുട്ടിയുടെ പുറത്ത് മുട്ടികുത്തിനിന്ന് അവളുടെ ഷാള്കൊണ്ട് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. മരണം ഉറപ്പുവരാത്താന്‍ പ്രതികള്‍ പാറക്കല്ലുകൊണ്ട് അവളുടെ തലയില്‍ ആഞ്ഞ് രണ്ട് വട്ടം പ്രഹരിക്കകയും ചെയ്തു.
ഇനി ചോദ്യം ഇങ്ങനെ !!! എങ്ങിനെ ചോദ്യം ചെയ്യും. ? ചോദ്യം ചെയ്താല്‍ ചിക്കന്‍ പോക്സ് പകരുമോ.? ചോദ്യം ചെയ്യാതെ എങ്ങനെ കേസ് തെളിയിക്കും…?
അലിഭായിയെ അറസ്റ്റ് ചെയ്തതോടെ റേഡിയോ ജോക്കി കൊലക്കേസിലെ പ്രതിയെ പിടിക്കുകയെന്ന പൊലീസിന്റെ വലിയ തലവേദനയ്ക്കാണ് പരിഹാരമായിരിക്കുന്നത്. എന്നാല്‍ അലിഭായിയെ അറസ്റ്റ് ചെയ്തത് അതിലും വലിയ തലവേദനയായിരിക്കുകയാണ്. അലിഭായിയെ അറസ്റ്റ് ചെയ്തതോടെ ചിക്കന്‍ പോക്സ് ഭീതിയാണ് അന്വേഷണസംഘമെല്ലാം.
സംഭവം മറ്റൊന്നുമല്ല, ഖത്തറില്‍ നിന്ന് അലിഭായി പറന്നിറങ്ങിയത് ചിക്കന്‍ പോക്സുമായാണ്. മുഖത്തും ദേഹത്തുമെല്ലാം വടുക്കളുണ്ട്. മരുന്ന് കഴിക്കുന്നുണ്ടെന്ന് തുറന്ന് പറയുകയും ചെയ്തു.
ഇങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് പിടിച്ചതിലും വലുതാണ് അളയിലെന്ന പഴഞ്ചൊല്ല് പോലെ ചിക്കന്‍ പോക്സ് വീണ്ടും വില്ലനായി. അലിഭായിക്ക് മാത്രമല്ല, ഈ കേസില്‍ ഇപ്പോള്‍ പിടിച്ചിരിക്കുന്ന രണ്ട് പ്രതികള്‍ക്ക് കൂടി ചിക്കന്‍ പോക്സാണ്. സ്വാതി സന്തോഷിനും യാസിന് അബൂബക്കറിനും. ഇതോടെ കേസ് അന്വേഷിക്കുന്നവരെയെല്ലാം ചിക്കന്‍ പോക്സ് കീഴടക്കുമെന്ന ആശങ്ക സജീവമായി. പക്ഷെ കോടതിയില്‍ ഹാജരാക്കും മുന്‍പ് ചോദ്യം ചെയ്യലും തെളിവെടുപ്പുമെല്ലാം പൂര്‍ത്തിയാക്കേണ്ടതിനാല്‍ ചിക്കന്‍ പോക്സ് ഭീതിമാറ്റിവച്ച് പ്രതിയുമായി അടുത്തിടപഴകുകയാണ് അന്വേഷണസംഘം.
ചിക്കന്‍ പോക്സ് ആശങ്കയ്ക്കൊപ്പം മറ്റൊരു കേസിലും കിട്ടാതെ മെഡിക്കല്‍ തെളിവ് കൂടിയാണെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. രാജേഷിനെ കൊല്ലാനുള്ള ഗൂഡാലോചനയ്ക്കായി ഒരുമിച്ച് കൂടിയപ്പോള്‍ യാസിന് അബുബക്കറിന് ചിക്കന്‍ പോക്സുണ്ടായിരുന്നു. അത് പകര്‍ന്നതാണ് അലിഭായിക്കും സ്വാതി സന്തോഷിനുമെല്ലാം. അതുകൊണ്ട് തന്നെ ഇവര്‍ ഒരുമിച്ചുണ്ടായിരുന്ന എന്നതിന് ഒറു തെളിവ് കൂടിയായി.
ഇനി പിടിയിലാകാനുള്ള അപ്പുണ്ണിയെ കിട്ടുമ്പോളറിയാം. അയാള്‍ക്കും ചിക്കന്‍ പോക്സുണ്ടോയെന്ന്. എന്തായാലും അപൂര്‍വ ക്വട്ടേഷന്‍ കൊലയില്‍ കൗതകം നിറഞ്ഞ ആശങ്കയായിരിക്കുകയാണ് ചിക്കന്‍ പോക്സ്.
പടിഞ്ഞാറൻ റഷ്യയിലെ യൂലിനോസ്ക് ആശുപത്രിയിലാണ് ലോകം നടുങ്ങിയ സംഭവം അരങ്ങേറിയത്. മരുന്നായി സലൈന്‍ ലായനി നല്‍കുന്നതിന് പകരം ഫോര്‍മാലിന്‍ മാറി ഉപയോഗിച്ച് ഡോക്ടര്‍മാര്‍ യുവതിയുടെ ജീവനുള്ള ശരീരത്തെ ജീവനോടെ എംബാം ചെയ്യുകയായിരുന്നു. സാധാരണ മൃതദേഹങ്ങള്‍ എംബാം ചെയ്യാനാണ് ഫോര്‍മാലിന്‍ ഉപയോഗിക്കാറുള്ളത്. റഷ്യന്‍ ന്യൂസ് ഏജന്‍സി ടാസ്സ് ആണ് ദാരുണമായ ഈ സംഭവം റിപ്പോർട്ട് ചെയ്തത്.
അണ്ഡാശയത്തിലെ ചെറിയൊരു മുഴ നീക്കം ചെയ്യാനായി എത്തിയതായിരുന്നു എക്കാത്തറീന ഫെദ്യേവ. ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് സലൈൻ ലായനിയും ഫോർമാലിനും തമ്മിൽ മാറി പോയത്. അപകടം ശ്രദ്ധയിൽ പെട്ടതോടെ ഫെദ്യേവയുടെ വയർ വൃത്തിയാക്കാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും ആന്തരികാവയങ്ങളെല്ലാം പ്രവർത്തന രഹിതമായി. വ്യാഴായ്ച ഫദ്യേവ മരണത്തിനു കീഴടങ്ങി. ലേബല്‍ വായിക്കാതെ ആശുപത്രി ജീവനക്കാര്‍ മിശ്രിതം ഉപയോഗിച്ചതാണ് ദുരന്തത്തിന് വഴിവെച്ചത്.
ശസ്ത്രക്രിയയ്ക്ക് ശേഷമുളള രണ്ട് ദിവസങ്ങൾ ഭീകരമായിരുന്നു. കഠിനമായ വേദനകളിലൂടെയാണ് അവൾ കടന്നു പോയത്. അവൾ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുമെന്ന് ഞങ്ങൾ അതീയായി പ്രാർത്ഥിച്ചിരുന്നു. പക്ഷേ അവളുടെ ശരീരത്തിൽ പ്രവേശിച്ച വിഷത്തെ പുറന്തളളാൻ അവരുടെ ശരീരത്തിനായില്ല. അതിക്രൂരവും വേദനിപ്പിക്കുന്നതുമായിരുന്നു ഡോക്ടർമാരുടെ സമീപനം. അശ്രദ്ധ സംഭവിച്ചിട്ടും അവൾക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ അവർക്ക് കഴിഞ്ഞതുമില്ല– ഫദ്യേവയുടെ ഭര്‍തൃ മാതാവായ വാലന്റീന ഫെദ്യേവ പറഞ്ഞു. സംഭവം ലോക വ്യാപകമായി ഏറെ വാര്‍ത്തയായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിനുത്തരവാദികളായ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ആശുപത്രി ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.
തിരുവനന്തപുരം: മൂന് റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട കേസില്‍ തുടര്‍ച്ചയായ അറസ്റ്റുകള്‍ക്കും അന്വേഷണത്തിനും പിന്നാലെ കൃത്യം നടത്തിയ പ്രധാന പ്രതി അലിഭായിയെ കണ്ടെത്താനായത് കേരളാ പോലീസിന് നേട്ടമാകുന്നു. കൃത്യം നടത്തി ബാംഗ്ളൂര്‍ വഴി നേപ്പാളിലേക്കും അവിടെ നിന്നും ഖത്തറിലേക്കും അലിഭായി കടന്നു എന്ന് കണ്ടെത്താനായതാണ് പോലീസിന് കേസില്‍ നിര്‍ണ്ണായകമായ നേട്ടം സ്വന്തമാക്കാന്‍ സഹായകരമായത്.
രാജേഷിന്റെ ഖത്തറിലെ വനിതാസുഹൃത്തിന്റെ ഭര്‍ത്താവിന്റെ സഹായിയും ജിംനേഷ്യം ട്രെയിനറുമായ അലിഭായിയാണ് മുഖ്യപ്രതിയെന്നും ക്വട്ടേഷന്‍ സ്വീകരിച്ചാണ് കൊല നടത്തിയതെന്നും തിരിച്ചറിഞ്ഞ പോലീസ് അലിഭായിക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് ഇയാള്‍ ഖത്തറില്‍ തിരിച്ചെത്തിയതായി മനസ്സിലാക്കിയത്. തുടര്‍ന്ന് ഖത്തറില്‍ ഇന്‍ര്‍പോളിനെ വരെ ഉപയോഗിച്ചുള്ള ശക്തമായ സമ്മര്‍ദ്ദം ഉണ്ടാക്കിയാണ് അലിഭായിയെ നാട്ടില്‍ എത്തിച്ചതും കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതും.
കൃത്യം നടത്തി ഗള്‍ഫില്‍ തിരിച്ചെത്തിയ അലിഭായിയെ നാട്ടിലെത്തിക്കാന്‍ ഖത്തര്‍ സര്‍ക്കാരിലും അവിടുത്തെ പോലീസിലും ശക്തമായ സമ്മര്‍ദ്ദം തന്നെ കേരളാ പോലീസ് സൃഷ്ടിച്ചിരുന്നു. വിസ റദ്ദാക്കാന്‍ സ്പോണ്‍സറോട് ആവശ്യപ്പെടുകയും ഇയാളെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുകയും ചെയ്തു. തുടര്‍ന്ന് ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്ന സമ്മര്‍ദ്ദ സാഹചര്യത്തിലാണ് അലിഭായിയെ തിരുവനന്തപുരത്ത് എത്തിച്ചത്.
കേസില്‍ ആദ്യം ഇരുട്ടില്‍ തപ്പിയെങ്കിലും പിന്നാലെ നിര്‍ണ്ണായകമായ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തു കൊണ്ടുവരികയും പ്രതികളെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞത് പോലീസിന് വലിയ നേട്ടമായി മാറിയിരിക്കുകയാണ്. അലിഭായി ഇന്ന് നാട്ടിലെത്തുമെന്ന് നേരത്തേ മണത്തറിഞ്ഞ പോലീസ് പ്രമുഖ വിമാനത്താളത്തിലെല്ലാം ഇയാളുടെ ചിത്രത്തോടെയുള്ള ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇയാളെ ഉടന്‍ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും.
പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ വാര്‍ത്ത രാജ്യമങ്ങുമുള്ള മാധ്യമങ്ങള്‍ ഏറ്റെടുത്തതാണ്. ജിഷ മരിച്ചശേഷം അവരുടെ അമ്മയും സഹോദരിമാരുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചു. എന്നാലിപ്പോള്‍ ജിഷയുടെ അമ്മയുടെ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ തെറിവിളിയാണ് നടക്കുന്നത്. അവരുടെ മുടിയിലെ പുതിയ മാറ്റവും ആഡംബര ജീവിതവുമൊക്കെയാണ് തെറിവിളിക്കാധാരം. ഇത്രയും ക്രൂരമായി കൊല്ലപ്പെട്ട ഒരു മകളുടെ ഓര്‍മകളെ മായ്ച്ചുകളഞ്ഞ് മകളുടെ പേരില്‍ ലഭിച്ച ലക്ഷങ്ങള്‍കൊണ്ട് ജിഷയുടെ അമ്മ രാജേശ്വരി ഇപ്പോള്‍ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നാണ് ആരോപണം. അടുത്തിടെ ഇവര്‍ക്കുണ്ടായിരുന്ന പോലീസ് സുരക്ഷ പിന്‍വലിച്ചിരുന്നു.
രാജേശ്വരി തികഞ്ഞ അവജ്ഞയോടെയാണ് തങ്ങളോടു പെരുമാറിയിരുന്നതെന്ന പൊലീസുകാരുടെ പരാതിയെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചത്. മുടി ചീകിക്കെട്ടിക്കുന്ന ജോലിവരെ ചെയ്യിച്ചിട്ടുണ്ടെന്നു വനിതാ പൊലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. ജനറല്‍ ആശുപത്രിയിലും മറ്റും ചികിത്സയില്‍ കഴിയുമ്പോള്‍ രാജേശ്വരി കിടന്ന കട്ടിലിന്റെ ചുവട്ടില്‍ നിലത്താണ് പൊലീസുകാരെ കിടത്തിയിരുന്നത്. എന്നാല്‍, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നാണ് ജിഷയുടെ അമ്മ പറയുന്നത്. അര്‍ബന്‍ ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്തിരിക്കുന്ന പണത്തിന്റെ പലിശകൊണ്ടാണ് എന്റെ ചെലവുകളൊക്കെ ഞാന്‍ നടത്തുന്നത്. മകളെ നഷ്ടപ്പെട്ട അമ്മ സമാധാനമായി ഉറങ്ങുമെന്നാണോ നിങ്ങള്‍ കരുതുന്നത്. എനിക്ക് പണത്തിന്റെ വില അറിയാം. അതുകൊണ്ട് തന്നെ ഞാന്‍ അനാവശ്യമായി ചെലവാക്കില്ലെന്നും രാജേശ്വരി പറയുന്നു.
യു.എ.ഇയില്‍ മലയാളി നഴ്സ് ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. യുവതിയെ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അല്‍ഐനിലാണ് സംഭവം നടന്നത്.
സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സുജാ സിങ്ങ് എന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ ഹെഡ് നഴ്സായി ജോലി നോക്കുകയായിരുന്നു സുജ. ജനുവരി മുതലാണ് ഇവര്‍ ഇവിടെ ജോലിയില്‍ പ്രവേശിച്ചതെന്നാണ് അറിയുന്നത്.
ആത്മഹത്യയാണെന്ന് പൊലീസ് പ്രാഥമിക നിഗമനം. ഇവര്‍ക്ക് ശമ്ബള കുടിശ്ശിക ഉണ്ടായിരുന്നതായി പറയുന്നുണ്ടെങ്കിലും ആശുപത്രി അധികൃതര്‍ അത് നിഷേധിച്ചു. ആശുപത്രി അധികൃതരുടെ വിശദീകരണം ആശുപത്രിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്ലെന്നാണ്.
എന്നാല്‍, യുവതിക്ക് കൂടാതെ ജോലില്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഉത്തരേന്ത്യക്കാരനായ ആളെ വിവാഹം ചെയ്ത ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയാണ് കഴിഞ്ഞിരുന്നത്. അതേസമയം അമ്മയുടെ മൃതദേഹം കാണാന്‍ താല്‍പ്പര്യമില്ലെന്നാണ് ഇവരുടെ രണ്ട് മക്കളും പറഞ്ഞതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
മലയാളികളടക്കം ധാരാളം ഇന്ത്യക്കാർ ജോലി ചെയ്യുന്ന സ്ഥാപനമാണ് യൂണിവേഴ്സൽ ഹോസ്പിറ്റൽ. അബുദാബിയിലും ഈ ആശുപത്രി പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബർ മുതൽ നഴ്സുമാർക്ക് ഇവിടെ ശമ്പളം ലഭിക്കുന്നുണ്ടായിരുന്നില്ല. ജനറൽ നഴ്സിംഗ് വിഭാഗത്തിന് ശരാശരി 4000 ദിർഹവും (ഏകദേശം 70,000 രൂപ) പ്രവൃത്തി പരിചയമുള്ള നഴ്സുമാർക്കും ബിഎസ്സി നേഴ്സുമാർക്കും 5000 മുതൽ 7000 വരെ ദിർഹവും (ഏകദേശം 88,000 മുതൽ 1,23,000 രൂപ വരെ) ശമ്പളം നൽകാമെന്നാണ് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ഡിസംബർ മുതൽ ശമ്പളം ലഭിക്കാതായതോടെ ഉപജീവനത്തിനായി മറുകര തേടിയ നല്ലൊരു ശതമാനം മലയാളി നേഴ്സുമാരുടെ ജീവിതം ദുരിതത്തിലായി.
തുടർന്ന് ഫെബ്രുവരി മാസത്തിൽ എല്ലാവർക്കും 1000 ദിർഹം മാത്രം നൽകി ആശുപത്രി അധികൃതർ വാർത്ത പുറത്തറിയിക്കാതെ സൂക്ഷിക്കുകയായിരുന്നു. തങ്ങളുടെ കൺമുമ്പിൽ സഹപ്രവർത്തക ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് ഇപ്പോൾ ആശുപത്രിയിൽ ഉള്ളവർ. നഴ്സ് ആത്മഹത്യ ചെയ്തതിനെ പുറത്തറിയിക്കാതെ കൈകാര്യം ചെയ്യാനാണ് ആശുപത്രി അധികൃതർ ശ്രമിക്കുന്നത്.
നാട്ടിലുള്ള ബന്ധുക്കളും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ ദുബായില്‍ തന്നെ മൃതദേഹം സംസ്ക്കരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ആശുപത്രിയില്‍ ജോലിചെയ്തിരുന്നവരില്‍ ആത്മാര്‍ത്ഥയുള്ള ജീവനക്കാരിയാണ് സുധ സിങ് എന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
കോടികൾ ബാങ്കിൽനിന്നു വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയെ പിടികൂടാൻ ഇന്ത്യ ഹോങ്കോംഗുമായി നേരിട്ട് ഇടപെടണമെന്ന് ചൈന. കോടികൾ തട്ടിച്ചു മുങ്ങിയ നീരവ് മോദി ഹോങ്കോംഗിലുണ്ടെന്നാണു കരുതപ്പെടുന്നത്.
ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോങ്കോംഗിന് സ്വന്തമായ ഭരണ-നിയമവ്യവസ്ഥകളുണ്ടെന്നും അതിനാൽതന്നെ ഹോങ്കോംഗുമായി നേരിട്ട് ഇടപാടുകൾ നടത്താമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇന്ത്യ ഹോങ്കോംഗിനോട് അഭ്യർഥന നടത്തിയാൽ നടപടികളിൽ പൂർണ അധികാരം ഹോങ്കോംഗിനു കൈമാറുമെന്നും ചൈനീസ് വക്താവ് അറിയിച്ചു. കുറ്റവാളികളെ കൈമാറുന്നതു സംബന്ധിച്ച് ഇന്ത്യയും ഹോങ്കോംഗും തമ്മിൽ കരാർ നിലവിലുണ്ട്. എന്നാൽ ചൈനയുമായി ഇത്തരത്തിൽ കരാറുകളില്ല.
കോടികളുടെ തട്ടിപ്പു നടത്തി രാജ്യംവിട്ട നീരവ് മോദിക്കും മെഹുൽ ചോക്സിക്കുമെതിരേ ഇന്ത്യയിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സിബിഐയുടെ അഭ്യർഥനപ്രകാരം മുംബൈ കോടതിയാണ് ഇരുവർക്കുമെതിരേ വാറന്റ് പുറപ്പെടുവിച്ചത്. നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യ ഹോങ്കോംഗിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിക്കുന്നത്. ഇരുവരുടെയും പാസ്പോർട്ടുകൾ സിബിഐ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇന്ത്യ മരവിപ്പിച്ചിരുന്നു.
തട്ടിപ്പു നടത്തി നേടിയ കോടിക്കണക്കിനു രൂപ നീരവ് മോദി വിദേശരാജ്യങ്ങളിലെവിടെയോ നിക്ഷേപിച്ചിരിക്കുകയാണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്. നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,578 കോടിയുടെ തട്ടിപ്പു നടത്തിയാണ് മുങ്ങിയത്. നീരവിന്റെ ഇന്ത്യയിലെ സ്ഥാപനങ്ങളിലും വസതികളിലും നടന്ന റെയ്ഡിൽ കോടികളുടെ സ്വത്ത് കണ്ടെത്തിയിരുന്നു.
നേരത്തെ ബെൽജിയത്തിലെ നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. രണ്ട് അക്കൗണ്ടുകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദേശപ്രകാരം ബെൽജിയം സർക്കാർ മരവിപ്പിച്ചത്. ഫെബ്രുവരി 14നാണു നീരവ് മോദിയുടെ തട്ടിപ്പു സംബന്ധിച്ച ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നത്.
കല്ല്യാണ്‍ ജ്വല്ലേഴ്സിന്റെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന എസ്ഐയെ സ്ഥലംമാറ്റാന്‍ വീണ്ടും സമ്മർദ്ദം. കല്യാൺ ജൂവലേഴ്സിനെതിരെയുള്ള വാർത്ത മാധ്യമങ്ങൾക്ക് നൽകി എന്ന പേരിൽ തമ്പാനൂർ എസ് ഐ സമ്പത്തിനെ സ്ഥലം മാറ്റാൻ ഉന്നതരുടെ ഭീഷണി. സമ്പത്തിനെ തെറിപ്പിച്ച് ഇതിന് പ്രതികാരം ചെയ്യാനാണ് കല്യാണിന്റെ സമ്മർദ തന്ത്രം. ഇതിനോട് കൂടെ കല്യാൺ ജൂവലേഴ്സിനെതിരെ സോഷ്യൽ മീഡിയയിൽ കുറിപ്പെഴുതിയതിന് സാമുഹ്യപ്രവർത്തക ധന്യരാമനെതിരെയും പല രീതിയിലും ഭീഷണി ഉയർന്നിരുന്നു. വലിയ രീതിയിലാണ് കല്യാൺ തങ്ങൾക്കെതിരെയുള്ള വാർത്തകൾ മുക്കാൻ വേണ്ടി രംഗത്തെത്തിയിരിക്കുന്നത്.വാർത്ത പുറത്തുവന്നതിന്റെ പേരിൽ തമ്പാനൂർ എസ് ഐ സമ്പത്തിനെതിരെ നടപടിക്കും ചില കേന്ദ്രങ്ങൾ നീക്കം നടത്തി. ഇതിന് പിന്നിൽ കല്യാൺ ഗ്രൂപ്പാണെന്ന് ധന്യാരാമനെ പോലുള്ള സാമൂഹിക പ്രവർത്തകരും ആരോപിക്കുന്നു.
ഇതോടെ തമ്പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കേസ് സത്യമാണെന്നതിന് സ്ഥിരീകരണമാവുകയാണ്. ഈ വാർത്ത ചില മുഖ്യധാരാ മാധ്യമങ്ങൾ നൽകിയില്ല. എന്നാൽ കല്യാണിന്റെ വിശദീകരണം കൊടുക്കുകയും ചെയ്തു. സോഷ്യൽ മീഡിയിയൽ കല്യാണിനെതിരായ വാർത്ത പ്രചരിപ്പിക്കുന്നവരെ ഭീഷണിപ്പെടുത്താനായി തയ്യാറാക്കിയ പത്രക്കുറിപ്പ് രണ്ട് പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. തിരുവനന്തപുരം കല്യാൺ ജുവല്ലറിയിൽ നിന്നും വിറ്റ അഞ്ചര പവൻ നെക്ലേസിൽ ആകെ ഉണ്ടായിരുന്നത് ഒന്നര പവൻ സ്വർണമാണെന്ന് വാർത്ത ഒരു ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ദുബായിൽ പ്രചരിച്ച ഒരു വീഡിയോയുടെ പേരിൽ കല്യാണിനെതിരെ വ്യാജവാർത്ത പ്രചരിച്ചവർക്കെതിരെ കേസ് നൽകിയെന്നു പറഞ്ഞ് ഇന്നത്തെ പത്രങ്ങളിലെല്ലാം വാർത്ത നൽകുകയും ചെയ്തു.
വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്ന പേരിൽ ചിലരെ കസ്റ്റഡിയിൽ എടുത്തുവെന്നും കല്യാണിന്റെ പരസ്യം സ്ഥിരമായി സ്വീകരിക്കുന്ന പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ പറഞ്ഞിരുന്നു. എന്നാൽ അറസ്റ്റിലായവരുടെ പേരോ മറ്റ് വിവരങ്ങളോ അതിൽ ഇല്ലായിരുന്നു. സോഷ്യൽ മീഡിയയെ അറസ്റ്റു ഭീതിയിൽ ഒതുക്കാനുള്ള തന്ത്രമായിരുന്നു ഈ വാർത്ത. ദുബായിൽ കേസെടുത്തു എന്ന വിധത്തിലാണ് വാർത്തകൾ. കല്യാണിന്റെ പി ആർ വിഭാഗം അയച്ചു നൽകിയ വാർത്ത അതേപടി പ്രസിദ്ധീകരിക്കുകയാണ് ഇന്നത്തെ മിക്ക പത്രങ്ങളും ചെയ്തതെന്ന് ആരോപണവുമുണ്ട്. വാർത്തയുടെ സ്വഭാവം പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. കല്യാണിൽ നിന്നും വ്യാജസ്വർണം പിടിച്ചെന്ന വിധത്തിൽ കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയാണ് നടപടിയെന്ന വിധത്തിലാണ് വാർത്തകൾ