ഇന്ന് അതിരാവിലെ തിരുവനന്തപുരം നഗരം ഉണര്‍ന്നത് പരിഭ്രാന്തിയോടെ. സെക്രട്ടേറിയറ്റിന് മുന്നില്‍ മരത്തില്‍ കയറി സ്ത്രീ സ്ത്രീ ആത്മഹത്യാ ഭീഷണി മുഴക്കിയതാണ് നഗരത്തെ പരിഭ്രാന്തിലാഴ്ത്തിയത്. ഇവരെ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ബലംപ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു.
കണ്ണൂര്‍ പടിയൂര്‍ സ്വദേശി വീണയാണ് ആത്മഹത്യാ ഭീഷണിയുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. തന്റെ പേരിലുള്ള പോലീസ് കേസുകള്‍ പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. യുവതിയുടെ പേരില്‍ പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയതിന് കേസുണ്ട്. 2014 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതിരാവിലെ തന്നെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴുക്കിയ സ്ത്രീയെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമിച്ചിരുന്നു. പക്ഷേ ഇതു ഫലം കാണാത്ത സാഹചര്യത്തിലാണ് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ ഇവരെ ബലം പ്രയോഗിച്ച് താഴെയിറയത്.
കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷുമായി ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി യുവതി. രാജേഷുമായി ഒന്നിച്ച് താമസിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഗള്‍ഫിലെ ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. എന്നാല്‍ ഇരുവരും തമ്മില്‍ വഴിവിട്ട ബന്ധമില്ലായിരുന്നുവെന്നും ഗള്‍ഫിലെ വ്യവസായയുടെ മുന്‍ ഭാര്യയായ യുവതി പറഞ്ഞു.
റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായാണ് നൃത്താധ്യാപികയും സത്താറിന്റെ മുൻ ഭാര്യയുമായ യുവതി രംഗത്തെത്തിയത്. ഖത്തറിലെ വാട്സ് ആപ്പ് റേഡിയോയുമായുള്ള അഭിമുഖത്തില്‍ രാജേഷും അദ്ദേഹത്തിന്‍റെ കുടുംബവുമായി തനിക്ക് ബന്ധമുണ്ടെന്നും യുവതി സ്ഥിരീകരിച്ചു.
പല തവണ രാജേഷിനെ ഞാൻ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. ഭർത്താവും അച്ഛനും അമ്മയും കയ്യൊഴിഞ്ഞ തനിക്ക് രാജേഷ് ഒരു പ്രതീക്ഷ തന്നെയായിരുന്നു. എന്നെങ്കിലും ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ ഞങ്ങൾ തമ്മിൽ വഴിവിട്ട ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും യുവതി പറഞ്ഞു.
അതേസമയം രാജേഷിന്റെ കൊലപാതകത്തില്‍ തന്റെ മുന്‍ ഭര്‍ത്താവിന് പങ്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും യുവതി പറഞ്ഞു. ഈ റേഡിയോ അഭിമുഖത്തിന്‍റെ ഓഡിയോ കേരള പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ. സംഭവത്തിന്റെ സൂത്രധാരൻ അലിഭായിക്ക് താനാണ് ക്വട്ടേഷൻ നൽകിയതെന്ന ആരോപണം തള്ളി നൃത്താധ്യാപികയുടെ മുൻ ഭർത്താവ് സത്താറും രംഗത്തെത്തിയിരുന്നു. ഇതും പൊലീസ് അന്വേഷണത്തിനായി ശേഖരിച്ചിട്ടുണ്ട്.
ക്വട്ടേഷനിൽ പൊലീസിന് ആശയക്കുഴപ്പം
തിരുവനന്തപുരത്തെ റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്നതില്‍ ആശയക്കുഴപ്പം. ക്വട്ടേഷന്‍ നല്‍കിയെന്ന് പൊലീസ് കരുതുന്ന ഖത്തറിലെ വ്യവസായിയെ ന്യായീകരിച്ച് രാജേഷുമായി അടുപ്പമുണ്ടായിരുന്ന നൃത്താധ്യാപികയെത്തിയതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. കൊലനടന്ന് രണ്ടാഴ്ചയായിട്ടും മുഖ്യപ്രതികളെ കിട്ടാത്തതും അന്വേഷണത്തിന് തിരിച്ചടിയാകുന്നുണ്ട്.
അലിഭായി എന്നറിയപ്പെടുന്ന സാലിഹ് ബിന്‍ ജലാലിന്റെ നേതൃത്വത്തിലെ മൂന്നംഗ ക്വട്ടേഷന്‍ സംഘം കൊലനടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ക്വട്ടേഷന്‍ കൊടുത്തത് ഖത്തറിലെ വ്യവസായി അബ്ദുള്‍ സത്താര്‍. കൊല്ലാനുള്ള കാരണം സത്താറിന്റെ ഭാര്യയായിരുന്ന നൃത്താധ്യാപികയും രാജേഷും തമ്മിലുള്ള ബന്ധം. അന്വേഷണസംഘത്തിന്റെ ഇതുവരെയുള്ള വിലയിരുത്തല്‍ ഇങ്ങിനെയാണ്. ഫോണിലൂടെ നൃത്താധ്യാപികയുടെ മൊഴിയെടുത്തപ്പോള്‍ ഈ വിലയിരുത്തലിനെ അവരും ശരിവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഖത്തറിലെ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ നിലപാട് മാറ്റി. സത്താര്‍ ക്വട്ടേഷന്‍ നല്‍കുമെന്ന് കരുതുന്നില്ലെന്നാണ് നൃത്താധ്യാപിക പറയുന്നത്.
ഇതോടെയാണ് ക്വട്ടേഷന്‍ നല്‍കിയതിന്റെ കാരണത്തില്‍ ആശയക്കുഴപ്പമുണ്ടായിരിക്കുന്നത്. എന്നാല്‍ നിലപാട് മാറ്റത്തിന് പിന്നില്‍ സത്താറിന്റെയും ക്വട്ടേഷന്‍ സംഘത്തിന്റെയും ഭീഷണിയാവാമെന്നും പൊലീസ് വിലയിരുത്തുന്നു. അതിനിടെ ഖത്തറിലെ മറ്റൊരു മലയാളി വ്യവസായിക്ക് രാജേഷുമായി വൈരാഗ്യമുണ്ടായിരുന്നെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
എന്നാല്‍ കൊലനടത്തിയ അലിഭായിയെയും അപ്പുണ്ണിയെയും കിട്ടിയാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം കണ്ടെത്താനാവു. ഇന്ത്യയില്‍ തന്നെയുള്ള അപ്പുണ്ണിയെ കണ്ടെത്താനായി വിവിധയിടങ്ങളില്‍ തിരയുന്നുണ്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപെടുകയാണെന്ന് പൊലീസ് അറിയിച്ചു.
പാലക്കാട് വാളയാറില്‍ ലൈംഗിക ചൂഷണത്തിനിരയായ പതിനാറുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. വീടുമായി അടുപ്പമുണ്ടായിരുന്ന രണ്ടു പേരും പെണ്‍കുട്ടിയുടെ കാമുകനുമാണ് അറസ്റ്റിലായത്. മൂന്നു പേരും പെണ്‍കുട്ടിയെ ൈലംഗീകചൂഷണത്തിനിരയാക്കിയിരുന്നു.
കനാൽപ്പിരിവ് ഉപ്പുകുഴിയിൽ ജയപ്രകാശ് , ഒാട്ടോ ഡ്രൈവറായ വെട്ടിക്കാട്ടിൽ വീട്ടിൽ മുഹമ്മദാലി , മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ വിദ്യാർഥി കഞ്ചിക്കോട് ചുള്ളിമട സ്വദേശി വിപിൻ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ ലൈംഗീകചൂഷണത്തിനിരയാക്കിയതിന് മൂന്നുപേര്‍ക്കുമെതിരെ പോക്സോ നിയമപ്രകാരമാണ് കേസ്. കുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കളായ ജയപ്രകാശും മുഹമ്മദലിയും അദ്ദേഹത്തിന്റെ മരണശേഷം പിന്നീട് അമ്മയുമായി അടുപ്പമായി. പലപ്പോഴായി വീട്ടില്‍ വന്നുപോകുന്ന ഇരുവരും പെണ്‍കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചു.
പെൺകുട്ടിയുടെ മരണ സമയത്തും അതിനു മുൻപും ജയപ്രകാശ് ഇവരുടെ കുടുംബത്തോടപ്പമുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം ഇവരിലേക്ക് എത്തിയത്. പെണ്‍കുട്ടിയുടെ മരണം ആത്മഹത്യ തന്നെയാണെന്നാണ് വിവരം. പെണ്‍കുട്ടിയുടെ കാമുകനുമായ വിപിനുമായുളള അടുപ്പം വീടുമായി അടുപ്പമുളളവര്‍ അറിഞ്ഞിരുന്നതായും ഇത് ചോദ്യം ചെയ്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തെന്നുമാണ് സൂചന. പൊലീസ് അന്വേഷണം തുടരുകയാണ്.
തിരുവനന്തപുരം കിളിമാനൂരിലെ മുന്‍ റേഡിയോ ജോക്കി രാജേഷ് കൊലപാതകകേസില്‍ അഞ്ച് പേര്‍ കൂടി കസ്റ്റഡിയില്‍. നാല് പേരെ മൂന്നാറിന് സമീപത്തെ മാങ്കുളത്ത് നിന്നും ഒരാളെ കായംകുളത്ത് നിന്നുമാണ് പിടികൂടിയത്. രാജേഷിനെ കൊന്ന ക്വട്ടേഷന്‍ സംഘത്തെ ഇവര്‍ സഹായിച്ചതായി കണ്ടതോടെയാണ് കസ്റ്റഡിയിലെടുത്തത്. ആയുധങ്ങള്‍ ഒരുക്കി നല്‍കിയത് ഇവരാണെന്നും സംശയിക്കുന്നുണ്ട്. മാങ്കുളത്തെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് നാല് പേരെ പിടികൂടിയത്. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യം തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു.
ക്വട്ടേഷന്‍ സംഘത്തിന് താമസസൗകര്യം ഒരുക്കിയ കൊല്ലം സ്വദേശി സനുവാണ് കഴിഞ്ഞദിവസം ആദ്യം അറസ്റ്റിലായത്. രാജേഷിനെ കൊല്ലാനുള്ള ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതും സനുവിന്റെ വീട്ടിലെന്നും പൊലീസ് പറഞ്ഞു.
രാജേഷിനെ കൊന്ന ക്വട്ടേഷന്‍ സംഘത്തിന് എല്ലാ സഹായവും നല്‍കി കൂടെ നിന്നയാളാണ് സനുവെന്നാണ് പൊലീസിന്റെ നിലപാട്. കൊല്ലം ശക്തികുളങ്ങര വള്ളിക്കീഴ് സ്വദേശിയാണ് സ്വകാര്യ ബസ് തൊഴിലാളിയായ സനു. രാജേഷിനെ കൊന്ന ക്വട്ടേഷന്‍ സംഘാംഗങ്ങളായ അലിഭായിയും അപ്പുണ്ണിയുമെല്ലാം കൊലയ്ക്ക് മുന്‍പ് താമസിച്ചത് സനുവിന്റെ കൊല്ലത്തെ വീട്ടിലാണ്.
കൊലപ്പെടുത്തിയ ശേഷം ആദ്യമെത്തിയതും ഈ വീട്ടിലേക്ക് തന്നെ. ഇവിടെ നിന്ന് രാജേഷിനെ കൊല്ലാനുപയോഗിച്ചതെന്ന് കരുതുന്ന രണ്ട് വാളുകളും കണ്ടെടുത്തതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സനുവും ക്വട്ടേഷന്‍ സംഘത്തിലെ ചിലരുമെല്ലാം സാത്താന്‍ ചങ്ക്സ് എന്ന വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ഇതിന്റെ ഒത്തുചേരല്‍ എന്ന പേരിലാണ് കൊലയ്ക്ക് മുന്‍പ് ക്വട്ടേഷന്‍ സംഘം സനുവിന്റെ വീട്ടില്‍ താമസിച്ചത്. ഇതിന് ശേഷം മടവൂരിലെത്തി രാജേഷിന്റെ ദൈനംദിന കാര്യങ്ങള്‍ നിരീക്ഷിച്ച് കൊല്ലപ്പെടാനുള്ള അവസാനവട്ട പദ്ധതി തയാറാക്കിയെന്നും ഈ ഗൂഢാലോചനയില്‍ സനുവിനും പങ്കെന്നും പൊലീസ് പറയുന്നു.
27ന് പുലര്‍ച്ചെയാണ് രാജേഷിനെ വെട്ടിക്കൊന്നത്. പത്ത് ദിവസം പിന്നിടുമ്പോഴാണ് ആദ്യ അറസ്റ്റ്. എന്നാല്‍ കൊലയില്‍ നേരിട്ട് പങ്കെടുത്ത ക്വട്ടേഷന്‍ സംഘത്തിലെ ആരെയും ഇതുവരെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെയും കിളിമാനൂര്‍ സി.ഐയുടെയും നേതൃത്വത്തിലാണ് അന്വേഷണം.
തെലങ്കാനയിലെ നൽഗോണ്ടയിൽ ട്രാക്ടർ കനാലിലേക്ക് മറിഞ്ഞ് ഒന്പത് കർഷക തൊഴിലാളികൾ മരിച്ചു. വെള്ളിയാഴ്ച രാവിലെ വാഡിപാട്ല ഗ്രാമത്തിലെ കനാലിലേക്കാണ് ട്രാക്ടർ മറിഞ്ഞത്.
മുപ്പതോളം കർഷക തൊഴിലാളികളാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്. ഇതിൽ ചിലരെ കാണാതായതായും റിപ്പോർട്ടുണ്ട്. അഗ്നിശമനസേനയും പോലീസും കനാലിൽ തെരച്ചിൽ നടത്തുകയാണ്.
മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന ലോക്കല്‍ ട്രെയിനില്‍ വെച്ച് യുവതിക്കെതിരെ പീഡനശ്രമം. താനെയില്‍നിന്ന് ഛത്രപതി ശിവജി ടെര്‍മിനസിലേക്കുള്ള ലോക്കല്‍ ട്രെയിനിലാണ് സംഭവം. യാതൊരു പ്രകോപനവും കൂടാതെ യുവതിയെ കടന്നു പിടിച്ച അക്രമി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ ദാദര്‍ സ്റ്റേഷനില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.
ഈ സമയത്ത് കംമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന മറ്റുള്ളവരുടെ ഭാഗത്ത് നിന്ന് യുവതിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. യുവതിയെ അക്രമി കീഴ്പ്പടുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹയാത്രക്കാരിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
യുവതിയെ അക്രമി ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ലേഡീസ് കമ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനോട് അപായച്ചങ്ങല മുഴക്കാന്‍ സഹയാത്രക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ പ്രതികരിച്ചില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
പെൻഷൻ തുക ലഭിക്കുവാൻ അമ്മയുടെ മൃതദേഹം മകൻ മൂന്നു വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ചു. കോൽക്കത്തയിലാണ് സംഭവം. റിട്ട. എഫ്.സ്.ഐ ഓഫീസറായിരുന്ന ബീന മസൂംദറിന്റെ മൃതദേഹമാണ് മകൻ സുവബ്രത മസൂംദർ ഫ്രീസറിൽ സൂക്ഷിച്ചത്. ലെതർ ടെക്നോളജിസ്റ്റാണ് ഇദ്ദേഹം.
ബീന മസൂംദറിന് പെൻഷൻ തുകയായി 50,000 രൂപ ലഭിച്ചിരുന്നു. ഈ തുക നഷ്ടപ്പെടാതിരിക്കുവാനായാണ് അദ്ദേഹം അമ്മയുടെ മൃതദേഹം സൂക്ഷിച്ചത്. രാസവസ്തുക്കൾ ഉപയോഗിച്ച് അഴുകാതെയാണ് മൃതദേഹം സൂക്ഷിച്ചത്. അമ്മയുടെ വിരലടയാളം ഉപയോഗിച്ചാണ് അദ്ദേഹം പെൻഷൻ തുക കൈപ്പറ്റിയിരുന്നത്.
മൂന്നു വർഷങ്ങൾക്കു മുന്‍പ് എണ്‍പത് വയസുള്ളപ്പോഴാണ് ബീന അന്തരിച്ചത്. ബീന മസൂംദറിന്റെ തൊണ്ണൂറു വയസുള്ള ഭർത്താവും ഈ വീട്ടിലുണ്ട്. അമ്മ ജീവിക്കും എന്നുപറഞ്ഞാണ് ഈ മൃതദേഹം മകൻ സൂക്ഷിച്ചതെന്നാണ് പിതാവ് ഗോപാൽ ചന്ദ്ര മസൂംദർ പറഞ്ഞു.
അഞ്ച് ദിവസമായി തുടരുന്ന നാവിക സേനയുടെ തിരച്ചില്‍ ഇന്ന് വൈകുന്നേരം അവസാനിക്കും.ചികിത്സയ്ക്കായി എത്തി കാണാതായ ലിത്വേ നിയ സ്വദേശി ലിഗക്കായി കടലില്‍ നടത്തിയ തിരച്ചിലും വിഫലമായി . കാണാതായ ലിഗയെത്തേടിയെത്തി അക്രമം അഴിച്ച് വിട്ട് കേരളപ്പോലിസിന് തലവേദനയായ ഭര്‍ത്താവിനെ ഇന്ന് പുലര്‍ച്ചെ അധികൃതര്‍ നാട്ടിലേക്ക് വിമാനം കയറ്റി വിട്ടു. ചൊവ്വരയിലെ റിസോര്‍ട്ടില്‍ അക്രമം നടത്തിനയതിന് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആന്‍ഡ്രൂസിനെ ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് ദുബൈ വിമാനത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് വിഴിഞ്ഞം സി.ഐ ഷിബുവിന്റെ നേതൃത്വത്തില്‍ നാട്ടിലേക്ക് പറഞ്ഞയച്ചു.
മടങ്ങാനായി ഇയാളുടെ മാതാവ് എംബസി മുഖാന്തിരം വിമാന ടിക്കറ്റ് എടുത്ത യച്ചിരുന്നു.ഇതിനിടയില്‍ ലിഗയെ കണ്ടെത്തുന്നതിനുള്ള അവസാനവട്ട തെരച്ചില്‍ നാവികസേനയിലെ മുങ്ങല്‍ വിദഗ്ദര്‍ രാവിലെ തന്നെ ആരംഭിച്ചു. കോവളത്തെ എല്ലാ ബീച്ചുകളും വിഴിഞ്ഞം മേഖലയും പാറയിടുക്കുകളും അരിച്ച് പെറുക്കുന്ന സംഘം വൈകുന്നേരത്തോടെ ദൗത്യം അവസാനിപ്പിക്കും.
കഴിഞ്ഞ മാസം 14 ന് പോത്തന്‍കോട്ടുള്ള ആയൂര്‍വേദ ആശുപത്രിയില്‍ നിന്ന് കാണാതായ ലിഗയെ കര മുഴുവനും പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെ യുവതിയെ എത്രയും പെട്ടെന്ന് കണ്ടെത്തിത്തരണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കടല്‍പ്പരിശോധനക്കായി സര്‍ക്കാര്‍ നാവികസേനയുടെ സഹായം തേടി.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മുതല്‍ കൊച്ചിയില്‍ നിന്നുള്ള നാവിക സേനയുടെ ആറംഗ മുങ്ങല്‍ വിദഗ്ധര്‍ ആധുനിക സംവിധാനങ്ങളുമായി കോവളത്തെത്തി പരിശോധന ആരംഭിച്ചു.ആശുപത്രിയില്‍ നിന്ന് പുറപ്പെട്ട ലിഗ ഓട്ടോയില്‍ കോവളം ബീച്ചില്‍ എത്തിയിരുന്നു. അവിടെ നിന്ന് എങ്ങോട്ട് പോയെന്ന വിവരം ഇതുവരെയും അധികൃതര്‍ക്ക് കിട്ടിയിട്ടില്ല . വിഷാദ രോഗത്തിനടിമയായ ലിഗ ഏതെങ്കിലും വിധം കടലില്‍ വീണിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് നാവിക സേനയെ രംഗത്തിറക്കിയത്.
രാജേഷിന്റെ കൊലപാതകത്തിൽ പുതിയ വഴിത്തിരിവുകൾ. രാജേഷിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് വിശദീകരിച്ച് രാജേഷിന്റെ കാമുകിയുടെ മുൻ ഭർത്താവും ഖത്തറിലെ മലയാളി വ്യവസായിയുമായ അബ്ദുള്‍ സത്താറാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. രാജേഷിനെ കൊല്ലാന്‍ മടവൂരിലെത്തിയ സാലിഹ് ഇപ്പോള്‍ ഖത്തറിലുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു. തന്റെ ജിമ്മിലെ ജീവനക്കാരനാണ് സാലിഹ്. ഞാന്‍ ഇന്നും സാലിഹിനെ കണ്ടിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.
തന്റെ മുന്‍ഭാര്യയുമായി രാജേഷിന് ബന്ധമുണ്ടെന്നും സാത്താര്‍ അഭിമുഖത്തില്‍ സമ്മതിക്കുന്നു. നമ്മള്‍ക്ക് അറിയാത്ത കാര്യം. ബന്ധം വേര്‍പ്പെടുത്തി. ഡൈവേഴ്‌സ് നോട്ടീസ് വരെ കൊടുത്തു. സാലിഹ് എന്ന ആള്‍ എന്റെ ജിമ്മിലെ ജോലിക്കാരനാണ്. അവന്‍ ഇവിടെയുണ്ട്. സാറെ ഒരു കാര്യം പറയാം. വായില്‍ നാക്കുണ്ടെങ്കില്‍ ആരേയും കുറ്റക്കാരനാക്കാം. ഞാന്‍ ഇതില്‍ കുറ്റക്കാരനല്ല. ഇതിന് പിറകേ പോയിട്ടുമില്ല. കൊലയില്‍ ഒരു ബന്ധവുമില്ല. തന്റെ മുന്‍ ഭാര്യയാണ് ക്വട്ടേഷന്‍ കൊടുത്തത് എന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കാനും സത്താര്‍ തയ്യാറയില്ല. തനിക്ക് ഖത്തറില്‍ ട്രാവല്‍ ബാനുണ്ടെന്നും സത്താര്‍ സമ്മതിക്കുന്നു. നമുക്കൊരു ഡൗട്ട് തോന്നി. ബന്ധം വേണ്ടെന്ന് വച്ചു. പിന്നീട് അതിന് പിറകേ പോയിട്ടില്ല.
ഡൈവേഴ്‌സ് ആയിട്ട് മൂന്ന് മാസമായി. ഇപ്പോൾ സാമ്പത്തികമായി ചില ബുദ്ധിമുട്ടുകളിലാണ്. താനും ഒരു യുവാവ് ആണെല്ലോ. തനിക്കും കിട്ടും പെണ്ണ്. കമ്മലിട്ടവള്‍ പോയാല്‍ കടക്കനിട്ടവര്‍ വരും. അത്രയേ ഉള്ളൂ. ഞാന്‍ കൊലപാതകം ചെയ്താല്‍ മക്കള്‍ എവിടെ പോകും. എത്രകാലം മക്കളെ സഹോദരിമാര്‍ നോക്കും. ജനിച്ചാല്‍ ഒരുവട്ടമേ മരണമുള്ളൂ… ആരേയും പേടിയില്ല. നൃത്താധ്യാപികയെ ഖത്തറില്‍ വച്ചാണ് കല്യാണം കഴിച്ചത്. മൂന്ന് മാസത്തോളമായി ബന്ധം വേര്‍പ്പെടുത്തിയത്. കഴിഞ്ഞ റമദാന് ഞാന്‍ നാട്ടിലായിരുന്നു. അതുകൊണ്ട് പലതും അറിയില്ല. പാര്‍ലര്‍ തുടങ്ങിയപ്പോള്‍ കടമായി. ലോണ്‍ എടുത്താണ് പാര്‍ലര്‍ തുടങ്ങിയത്. അതേ വരെ കുഴപ്പമില്ലായിരുന്നു. പാര്‍ലര്‍ തുടങ്ങിയപ്പോള്‍ പാളിച്ച പറ്റി.
അറിയാന്‍ വയ്യാത്തതില്‍ കൈവച്ചപ്പോള്‍ നാട്ടിലെ ഒരു കോടി രൂപയോളം പോയി. നാല് ലക്ഷം റിയാല്‍ കടമുണ്ട്. ട്രാവല്‍ ബാനുണ്ട്. മുന്‍ ഭാര്യയ്ക്കും ട്രവാല്‍ ബാനുണ്ട. ലോണില്‍ അവരും ഉണ്ട്. കമ്പനിയുടെ പാര്‍ട്ണറായിരുന്നു അവര്‍. സിഗ്നേച്ചര്‍ അഥോറിട്ടിയും ആയിരുന്നു. അതുകൊണ്ടാണ് അവര്‍ക്ക് ട്രാവല്‍ബാനുണ്ട്. 2010ലായിരുന്നു കമ്പനി തുടങ്ങിയതെന്നും അഭിമുഖത്തില്‍ വിശദീകരിക്കുന്നു. സാലിഹ് ജിമ്മിലുണ്ട്. അവര്‍ക്കും ഇപ്പോള്‍ ജോലിയില്ല. എല്ലാം അടച്ചിട്ടിരിക്കുകയാണ്. കേരളാ പൊലീസ് തന്നെ വിളിച്ചിട്ടില്ല. സാലിഹിനേയും വിളിച്ചിട്ടില്ല. എല്ലാ ന്യൂസും ഞാന്‍ കാണുന്നുണ്ട്. പത്രത്തില്‍ കാണുന്നുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കാണുന്നുണ്ട്. എല്ലാം കാണുന്നുണ്ട്.
ഇതിന്റെ പിന്നില്‍ ഞാനൊന്നും ചെയ്യുന്നില്ല. എനിക്ക് ഇവിടെ നിന്ന് പോണമെങ്കില്‍ നാല് ലക്ഷം റിയാല്‍ വേണം. എനിക്ക് തന്തേയും തള്ളയേയും ഉണ്ട്. ഈ പണം കൊടുത്ത് കേസ് ഒഴിവാക്കിയാലേ ഇവിടെ നിന്ന് പോകാന്‍ പറ്റൂ. ഇത്തരത്തിലുള്ള ഞാന്‍ എങ്ങനെ ക്വട്ടേഷന്‍ കൊടുക്കും. അതു ചെയ്താല്‍ മക്കള്‍ക്കാണ് പേരുദോഷം. ഞാന്‍ അത് ചെയ്താല്‍ ജീവിതകാലം മുഴുവന്‍ മക്കളാണ് അനുഭവിക്കുന്നത്. ഖത്തറില്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതായി പൊലീസ് സംശയിക്കുന്ന ഓച്ചിറ സ്വദേശി ഖത്തറിലെ സ്വകാര്യ എഫ്‌എം റേഡിയോയിലാണ് തന്റെ നിലപാടുകള്‍ വിശദീകരിച്ചത്.
എന്നാൽ തന്റെ മുന്‍ ഭര്‍ത്താവിന് രാജേഷിന്റെ കൊലയില്‍ പങ്കുണ്ടെന്ന തരത്തില്‍ നൃത്താധ്യാപിക മൊഴി നല്‍കിയിട്ടുണ്ട്.കൊലയ്ക്ക് പിന്നില്‍ ഖത്തറിലെ നൃത്താധ്യാപികയുടെ ഭര്‍ത്താവ് സത്താറാണെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. ഖത്തർ പോലീസ് നിരീക്ഷണത്തിലാണ് പ്രതികളായ സാലിഹും, സത്താറും. സാലിഹിനും സത്താറിനുമായി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് സർക്കുലർ ഖത്തർ പൊലീസിന് കൈമാറി. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഡി.ജി.പി തലത്തിൽ തുടങ്ങിയിട്ടുണ്ട്. അന്വേഷണ സംഘം ഖത്തറിലെത്തി കേസിന്റെ കൂടുതൽ വിവരങ്ങൾ പോലീസിന് കൈമാറും. ഇതിനായി ഇന്ത്യൻ എംബസിയുടെ സഹായം തേടിയിട്ടുണ്ട്.
ഓച്ചിറ നിവാസികളാണ് സത്താറും സാലിഹും. നാട്ടിൽ ഡ്രൈവറായിരുന്ന സത്താർ പതിനഞ്ച് വർഷം മുമ്പ് ഡ്രൈവർ വിസയിൽ ഗൾഫിൽ ജോലിക്കെത്തിയത്. സ്കൂളിൽ ഡ്രൈവറായി ജോലിനോക്കുന്നതിനിടെയാണ് അവിടെ നൃത്താദ്ധ്യാപികയായിരുന്ന ആലപ്പുഴ തുമ്പോളി സ്വദേശിനിയായ ക്രിസ്റ്റ്യൻ യുവതിയുമായി അടുപ്പത്തിലായത്. തുടർന്ന് ഇരുവരും വിവാഹം കഴിച്ചു. യുവതി മതം മാറി സഫിയയെന്ന പേരും സ്വീകരിച്ചു. ഗൾഫിൽതന്നെ ഇരുവരും തുടർന്നു. ഇരുവർക്കും ജോലിയും, നൃത്താദ്ധ്യാപികയെന്ന നിലയിൽ പുറത്ത് പരിശീലനത്തിന് പോയി നേടിയ പണവും സഫിയയുടെ ജീവിതത്തിന്റെ സ്വഭാവം മാറ്റി.
നാട്ടിൽ പലയിടത്തും ആഡംബര വീടുകളും വസ്തുക്കളും വാങ്ങിക്കൂട്ടിയ ഇവർ ഗൾഫിൽ ജിംനേഷ്യമുൾപ്പെടെ ബിസിനസ് ശൃംഖലകളും പടുത്തുയർത്തി. രണ്ട് പെൺകുട്ടികളുടെ അമ്മയായ സഫിയ വിവാഹം കഴിഞ്ഞ തൊട്ടടുത്ത വർഷങ്ങളിൽ തന്നെ സത്താറുമായി മാനസികമായി അകന്നിരുന്നു. സത്താറിന് മറ്റുപല വിവാഹേതര ബന്ധങ്ങളും ഉണ്ടായിരുന്നതായി സഫിയ സംശയിച്ചിരുന്നു. ഇതിനിടയിലായിരുന്നു റേഡിയോ ജോക്കിയായ രാജേഷുമായി സഫിയ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന രാജേഷിന് ജീവിതത്തിൽ ഏറെ പ്രതീക്ഷ നൽകിയ ബന്ധമായിരുന്നു ഇത്. സത്താറിന്റെ പണമുപയോഗിച്ച് സ്റ്റുഡിയോ തുടങ്ങാനും ചെന്നൈയില്‍ ബിസിനസ് ആരംഭിക്കാനും യുവതി രാജേഷിനെ സഹായിച്ചിരുന്നു. രാജേഷ് ചെന്നൈയിലേക്ക് മാറിയ ഉടൻ ഖത്തറില്‍ ഡാന്‍സ് സ്‌കൂളുകള്‍ നടത്തിയിരുന്ന സഫിയയും ചെന്നൈയിലേക്ക് പോകാന്‍ പ്ലാനിട്ടിരുന്നു. ചെന്നൈയിൽ സെറ്റിലാകുന്നതിന് മുമ്പായി എല്ലാം ജോലികളും തീർക്കാനായിരുന്നു വൈകിയും സ്റ്റുഡിയോയിൽ രാജേഷ് നിന്നിരുന്നത്. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് സഫിയ രാജേഷുമായി സംസാരിച്ചിരുന്നു. സ്റ്റുഡിയോയിൽ രാജേഷ് ഉണ്ടെന്ന വിവരം സഫിയയ്ക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളു. കൊലയാളികൾ ഇതെങ്ങനെ അറിഞ്ഞുവെന്നുള്ളത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. ഇതിന് പിന്നില്‍ എന്തെങ്കിലും അജണ്ടയുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുമ്പോൾ നൃത്താധ്യാപികയുമായി രാജേഷ് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഇതിന് ശേഷം ഫെയ്‌സ് ബുക്കില്‍ അവര്‍ രാജേഷ് സുഖംപ്രാപിക്കുമെന്ന തരത്തില്‍ പോസ്റ്റും ഇട്ടു. കൂട്ടുകാരെ ആക്രമണ വിവരം വിളിച്ചറിയിക്കുകയും ചെയ്തു. ഇതിലെല്ലാം ദുരൂഹത കാണുകയാണ് രാജേഷിന്റെ സുഹൃത്തുക്കളും. അതുകൊണ്ട് തന്നെ ഖത്തറിലുള്ള യുവതിയെ പൊലീസ് ചോദ്യം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. വലിയ ബുദ്ധി രാജേഷിന്റെ കൊലയ്ക്ക് പിന്നിലുണ്ടായിരുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാകുന്നത്.
ഒമാനിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവം. ദുരൂഹതയെന്ന് ബന്ധുക്കൾ. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. മാര്‍ച്ച് 23നാണ് ബില്‍ഡിങ് മെറ്റീരിയല്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന പരപ്പനങ്ങാടി അയ്യപ്പന്‍കാവ് നെല്ലിക്കാട്ട് കൃഷ്ണന്‍ കുട്ടിയുടെ മകന്‍ ദയാനന്ദന്‍ (34) ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തത്. കടയുടമയായ പരപ്പനങ്ങാടി ചെറുമംഗലം സ്വദേശി അജയന്റെ മുഖത്ത് ആസിഡൊഴിച്ച് പരുക്കേല്‍പിച്ച ശേഷമാണ് ദയാനന്ദന്‍ ജീവനൊടുക്കിയത്. അജയന്റെ രണ്ടു കണ്ണുകള്‍ക്കും ഗുരുതര പൊള്ളലേറ്റു.
എംബസി അധികൃതര്‍ പരാതി പൊലിസിന് കൈമാറി. അന്വേഷണം നടക്കുന്നതിനാല്‍ അജയന് വിദഗ്ധ ചികിത്സക്കായി നാട്ടില്‍ പോകാനാകാത്ത സാഹചര്യമാണ്. അജയന്റെ സുഹൃത്തിന്റെ അനുജനായ ദയാനന്ദന്‍ രണ്ടു വര്‍ഷമായി മസ്‌കത്തില്‍ പ്രവാസിയായിരുന്നു. ഭാര്യ: സുജിത.