Crime

ക്രിമിനല്‍ സംഘങ്ങളെ ഇല്ലാതാക്കി ഉത്തര്‍പ്രദേശിനെ ശുദ്ധീകരിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കണ്ടെത്തിയ വഴിയാണ് പൊലീസ് ഏറ്റുമുട്ടലുകള്‍. ആദിത്യനാഥ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 1400 ലധികം ഏറ്റുമുട്ടലുകള്‍ സംസ്ഥാനത്തു നടന്നു. എന്നാല്‍ നിരപാധികളുടെ ജീവനെടുക്കുന്ന തലത്തിലേക്ക് പൊലീസിനെ കയറൂരി വിട്ടിരിക്കുന്നുവെന്നതാണ് വാസ്തവം.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് പത്ത് മാസത്തിനിടെ 1142 പൊലീസ് ഏറ്റുമുട്ടലുകള്‍ നടന്നുെവന്നാണ് ഒൗദ്യോഗിക കണക്ക്. 34 കുറ്റവാളികളും 4 പൊലീസുകാരും കൊല്ലപ്പെട്ടു. 2744 ക്രിമിനലുകള്‍ പൊലീസിന് കീഴടങ്ങി. ഈ കണക്കുകളുടെ വാസ്തവം തിരഞ്ഞ ഞങ്ങള്‍ക്ക് ക്രിമനല്‍വേട്ടയുടെ പേരില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടതിന്‍റെയും മെഡലുകള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കുമായി കൊലപാതങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കിയതിന്‍റെയും നടുക്കുന്ന കഥകളാണ് അറിയാന്‍ കഴിഞ്ഞത്.

പവന്‍റെ സഹോദരന്‍ സുമിത്തിനെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചത് മോഷണക്കേസില്‍ പ്രതിയായ മറ്റൊരു സുമിത്താണെന്ന് തെറ്റിദ്ധരിച്ച്. ഈ ഏറ്റുമുട്ടലുകള്‍ ബിജെപിയുടെ കൃത്യമായ രാഷ്ട്രീയ അജന്‍ഡയുണ്ടെന്ന വിലയിരുത്തലുമുണ്ട്. കൊല്ലപ്പെടുന്നവരില്‍ തൊണ്ണൂറ് ശതമാനവും മുസ്‍ലിങ്ങളും ദലിതരും മറ്റ് പിന്നാക്ക വിഭാഗക്കാരുമാണ്.

തിരുവനന്തപുരം വര്‍ക്കലയ്ക്കു സമീപം മടവൂരില്‍ നാടന്‍പാട്ട് കലാകാരന്‍ വെട്ടേറ്റു മരിച്ചു. ഒരു സ്വകാര്യ എഫ്.എമ്മിലെ മുന്‍ റേഡിയോ ജോക്കി കൂടിയായ പള്ളിക്കല്‍ സ്വദേശി രാജേഷ് (37)ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. രാജേഷിനൊപ്പമുണ്ടായിരുന്ന കുട്ടന്‍ എന്നയാള്‍ക്കും വെട്ടേറ്റു. കൊല നടത്തിയത് മുഖം മൂടി ധരിച്ചെത്തിയ നാലംഗസംഘമെന്ന് സൂചന. ഗാനമേള കഴിഞ്ഞു സംഘത്തിന്റെ ഓഫീസിൽ വിശ്രമിക്കുന്ന വേളയിലാണ് നാലംഗ സംഘം വന്നു വെട്ടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മുഖം മൂടി ധരിച്ച സംഘം ആയിരുന്നു അക്രമത്തിനു പിന്നിൽ. ബഹളം കേട്ട് എത്തിയ അയൽക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് രാജേഷ് കൊല്ലപ്പെട്ടത്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസിന് വ്യക്തത കൈവന്നിട്ടില്ല

ഇംഗ്ലിഷ് ദിനപത്രത്തിന്റെ മുൻ എഡിറ്റർ ഫ്രാൻസിസ് മാത്യുവിനു പത്തുവര്‍ഷത്തെ തടവുശിക്ഷ. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജൂലൈയിൽ ഭാര്യ ജെയിൻ മാത്യുവിനെ (62) ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്നുവെന്നാണ് കേസ്. ദുബായിലെ ജൂമൈറയില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനാണ് കൊലപാതകം നടന്നത്. ആക്രമിച്ചു വില്ലയിലേക്ക് കയറിയ മോഷ്ടാക്കള്‍ ഭാര്യ ജെയിന്‍ മാത്യുവിനെ അടിച്ചു കൊന്നു എന്നായിരുന്നു മാത്യു ഫ്രാന്‍സിസ് ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാത്യു ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ പിന്നീട് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു. കടക്കെണിയിലായിരുന്നെന്നും ഇതെച്ചൊല്ലി ഭാര്യയുമായി കലഹിച്ചെന്നും മാത്യു അറിയിച്ചു.

Image result for british-editor-in-uae-gets-10-years-for-wifes-slaying
കടബാധ്യതയിലും വൻ പ്രതിസന്ധിയുലുമായിരുന്ന തന്നെ കലഹത്തിനിടയിൽ ‘എല്ലാം തുലച്ചവൻ’ എന്നാക്ഷേപിച്ചത് പ്രകോപിതനാക്കിയെന്നും ചുറ്റികയെടുത്ത് ഭാര്യയെ കിടപ്പുമുറിയിൽ ആക്രമിക്കുകയായിരുന്നുവെന്നും മാത്യു മൊഴി നൽകിയിരുന്നു. ചുറ്റികകൊണ്ടു രണ്ടുതവണ ജെയിന്റെ തലയ്ക്കടിച്ചെന്നും മാത്യു മൊഴി നൽകിയതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കൊള്ളയടിക്കപ്പെട്ടതായി തോന്നിക്കുന്ന രീതിയിൽ വീട് അലങ്കോലമാക്കിയശേഷം ഒന്നും സംഭവിക്കാത്തതു പോലെ മാത്യു പിറ്റേന്നു ജോലിക്കു പോയി. ചുറ്റിക കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ചതായും പൊലീസ് പറഞ്ഞു.1995-2005 കാലത്ത് മാത്യു ഫ്രാന്‍സിസ് ഗള്‍ഫ് ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചത്. പിതാവിന്റെ ശിക്ഷ ഇളവുചെയ്യുന്നതിനായി മകന്റെ സമ്മതപത്രവും പ്രതിക്കുവേണ്ടി ഹാജരാക്കിയിരുന്നു. അടുത്ത 15 ദിവസത്തിനകം പ്രതിക്ക് അപ്പീലിന് അപേക്ഷിക്കാം.

മണൽമാഫിയക്കെതിരെ നിരന്തരം വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ ലോറിയിടിച്ച് മരിച്ചു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം. ദേശീയ വാര്‍ത്താ ചാനലിലെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായ സന്ദീപ് ശര്‍മയാണ് മരിച്ചത്. എന്നാൽ സന്ദീപിന്റെത് അപകടമരണമല്ലെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. സമീപത്തെ കടയിൽ പതിഞ്ഞ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് കൊലപാതകത്തിലേക്ക് വിരൽചൂണ്ടുന്നത്.

മധ്യപ്രദേശിലെ കൊട്വാലി പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്തുടര്‍ന്നെത്തിയ ലോറി പെട്ടെന്ന് ഇടത്തോട്ട് വെട്ടിച്ച് സന്ദീപിന്റെ ബൈക്കിനു മുകളിലൂടെ കയറ്റി ഇറക്കുകയായിരുന്നു. ഇടിച്ചിട്ട ലോറി അതേ വേഗതയില്‍ തന്നെ നിര്‍ത്താതെ ഓടിച്ചുപോയി. ഉടനടി നാട്ടുകാരും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും സന്ദീപിെന രക്ഷിക്കാനായില്ല.

അനധികൃത ഖനന മാഫിയ്ക്കും മണല്‍ കടത്തിനുമെതിരെ സന്ദീപ് നിരന്തരം വാര്‍ത്തകള്‍ ചെയ്തിരുന്നു. നേരത്തെ തന്റെ സ്റ്റിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സന്ദീപ് പൊലീസിന് കൈമാറിയിരുന്നു. മണൽ മാഫിയയിൽ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് സന്ദീപ് മുൻപ് പരാതി നൽകിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മോധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

 

ഭോപ്പാല്‍: അനധികൃത ഖനനത്തിനെതിരെ പ്രതികരിച്ച മാധ്യമ പ്രവര്‍ത്തകനെ ലോറി കയറ്റി കൊന്നു. മധ്യപ്രദേശിലെ കോട്വാലിയിലാണ് സംഭവം. പ്രദേശത്തെ മണല്‍ മാഫിയക്കെതിരെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകനായ സന്ദീപ് ശര്‍മ കൊലപ്പെടുത്തിയതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ബൈക്കില്‍ പോകുകയായിരുന്ന സന്ദീപിനെ പിന്നാലെ വന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

സന്ദീപിനെ കൊലപ്പെടുത്താന്‍ ലോറി ഡ്രൈവര്‍ മനപൂര്‍വ്വം ശ്രമിക്കുകയായിരുന്നുവെന്ന് പുറത്ത് വന്ന കൊലപാതക ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രദേശത്തെ മണല്‍ മാഫിയയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സന്ദീപ് ശര്‍മക്ക് വധഭീഷണി ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഒളിക്യാമറ ഉപയോഗിച്ച് സന്ദീപ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള ഏതാനും പേര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.

സന്ദീപ് ശര്‍മ്മയെ ഇടിച്ചിട്ടതിനു ശേഷം ലോറി നിര്‍ത്താതെ കടന്നു കളഞ്ഞു. അപകടം നടന്നയുടന്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോറി കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നു വരികയാണ്.

ബെംഗളൂരുവില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളി യുവാവ് കൊല്ലപ്പെട്ടു. ഒല ടാക്സി ഡ്രൈവര്‍ തൃശൂര്‍ സ്വദേശി റിന്‍സണ്‍ ആണ് കൊല്ലപ്പെട്ടത്. ഹൊസൂരിലെ ഭദ്രാപ്പള്ളിയിലെ ഒാടയില്‍നിന്നാണ് മൃതദേഹം ലഭിച്ചത്. റിന്‍സണ്‍ ഉപയോഗിച്ച കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ പതിനെട്ടിന് അവസാന ട്രിപ്പും കഴിഞ്ഞു എലഹന്ന പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും ആണ് റിന്‍സന്റെ ഫോൺ സ്വിച്ച് ഓഫ് ആയത്. അതിനു ശേഷം കഴിഞ്ഞ എട്ടു ദിവസങ്ങളായി യുവാവിനെ പറ്റി യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇന്നലെ ഹൊസൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും അജ്ഞാത മൃതദേഹം എന്ന് പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തുകയും മൃതദേഹം റിന്‍സനിന്റെ ആണ് എന്ന് തിരിച്ചറിയുകയുമായിരുന്നു. ഹൊസൂർ തന്നെ സ്കൂളിന് തൊട്ടു അടുത്തുള്ള ഓടയിൽ നിന്നും ആണ് മൃതദേഹം ലഭിച്ചത്. ശരീരത്തിൽ മാരകമായി മുറിവേറ്റ പാടുകൾ ദൃശ്യമാണ്. കാണാതാകുന്നതിന്റെ അന്ന് രാത്രിയിൽ മുന്ന് മണിക്ക് ശേഷം ഇലക്ട്രോ സിറ്റിക്ക് സമീപത്തെ ടോൾ ഗേറ്റിൽ കൂടി റിന്സന്റെ വാഹനം കടന്നു പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട് ആ സമയത്തു യുവാവിനൊപ്പം മറ്റു മൂന്ന് പേർകൂടി വാഹനത്തിൽ ഉണ്ടായിരുന്നതായി ദൃശ്യങ്ങളിൽ വക്തമാണ്. കൊലപ്പെടുത്തി വാഹനം തട്ടിയെടുത്തതായി പോലീസ് സംശയിക്കുന്നു

ലണ്ടന്‍: യഹോവ സാക്ഷികള്‍ കുട്ടികള്‍ നേരിടുന്ന പീഡനങ്ങള്‍ മറച്ചു വെക്കുന്നതായി വെളിപ്പെടുത്തല്‍. യുകെയില്‍ എമ്പാടുമുള്ള ഈ വിശ്വാസ സമൂസഹത്തില്‍ കുട്ടികള്‍ നേരിടുന്ന ലൈംഗിക ചൂഷണമുള്‍പ്പെടെയുള്ള പീഡനങ്ങള്‍ മറച്ചുവെക്കപ്പെടുകയാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പീഡനവിവരം പുറത്തു പറഞ്ഞാല്‍ അത് യഹോവയുടെ അപ്രീതിക്ക് കാരണമാകുമെന്നും വിശ്വാസ സമൂഹത്തില്‍ നിന്ന് പുറത്താക്കുമെന്നും മതനേതാക്കളും മുതിര്‍ന്നവരും ഭീഷണിപ്പെടുത്തുകയാണെന്ന് ഇരകളാക്കപ്പെട്ടവര്‍ വെളിപ്പെടുത്തുന്നു. ഈ കമ്യൂണിറ്റിയിലെ മുന്‍ അംഗങ്ങളും ഇപ്പോള്‍ അംഗങ്ങളുമായ നൂറിലേറെയാളുകളാണ് തങ്ങള്‍ നേരിട്ട പീഡനത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയത്.

ഇവരില്‍ 41 പേര്‍ ലൈംഗികപീഡനത്തിന് വിധേയരായിട്ടുണ്ടെന്ന് വെളിപ്പെടുത്തി. കുട്ടികളായിരുന്നപ്പോള്‍ മര്‍ദ്ദനമുള്‍പ്പെടെയുള്ള ശാരീരിക പീഡനങ്ങള്‍ക്ക് വിധേയരാക്കപ്പെട്ട 48 പേര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയതായും ഗാര്‍ഡിയന്‍ വ്യക്തമാക്കുന്നു. പീഡനങ്ങള്‍ക്കും ചൈല്‍ഡ് ഗ്രൂമിംഗിനും വിധേയരാക്കുന്നതിന് സാക്ഷികളായിട്ടുണ്ടെന്നും അവരുടെ അനുഭവങ്ങള്‍ കേട്ടിട്ടുണ്ടെന്നും 35 പേരും വെളിപ്പെടുത്തി. ഇവയില്‍ ഭൂരിപക്ഷം സംഭവങ്ങളും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും സാധിച്ചിട്ടില്ല. ദശാബ്ദങ്ങള്‍ക്ക് മുമ്പ് നടന്നവ മുതല്‍ അടുത്തിടെ നടന്ന പീഡനങ്ങള്‍ വരെ ഇരകള്‍ വിശദീകരിച്ചു.

യഹോവ സാക്ഷികള്‍ മറ്റു കമ്യൂണിറ്റികളില്‍ നിന്ന് അകലം പാലിക്കുന്നവരും സമൂഹ നിയന്ത്രണം സ്വയം കയ്യാളുന്നവരെന്ന് അവകാശപ്പെടുന്നവരുമാണെന്ന് ഇരകള്‍ പറയുന്നു. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് ഇവരെ പഠിപ്പിക്കുന്നത്. ഈ മതവിഭാഗത്തിന്റെ നേതൃത്വം തയ്യാറാക്കിയ നിയമമനുസരിച്ച് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് ഗൗരവമായെടുക്കണമെങ്കില്‍ രണ്ട് സാക്ഷികളെങ്കിലും ഉണ്ടായിരിക്കണം. പീഡിപ്പിച്ചയാളിന്റെ മുന്നില്‍ വെച്ച് ഇരകള്‍ തങ്ങളുടെ ആരോപണം ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കപ്പടാറുണ്ട്. വിവാഹത്തിനു മുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ പുരുഷന്‍മാരായ മതനേതാക്കളുടെ മുമ്പില്‍ അവയേക്കുറിച്ച് വിശദീകരിക്കാനും നിര്‍ബന്ധിക്കപ്പെടാറുണ്ടെന്നും ഇരകള്‍ പറഞ്ഞു.

ഈ കമ്യൂണിറ്റിയില്‍ 1970കളില്‍ ഒരു പീഡോഫൈല്‍ വിഭാഗം സജീവമായിരുന്നെന്ന് റേച്ചല്‍ ഇവാന്‍സ് എന്ന ഇര വെളിപ്പെടുത്തി. ഇരകളാക്കപ്പെടുന്നവരെ നിശബ്ദരാക്കാന്‍ ശക്തമായ സംവിധാനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഒരു പ്രശ്‌നമുണ്ടെന്ന് ആരെങ്കിലും മതനേതാക്കളെ അറിയിച്ചാല്‍ അത് ആഭ്യന്തരമായി പരിഹരിക്കാമെന്ന് പറഞ്ഞ് ചില കാര്യങ്ങള്‍ ചെയ്യും. ഫലത്തില്‍ പീഡിപ്പിക്കപ്പെട്ടവര്‍ സംരക്ഷിക്കപ്പെടുകയും ഇരകള്‍ നിശബ്ദരാക്കപ്പെടുകയുമാണ് ചെയ്യപ്പെടുന്നത്. ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയവര്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആയിരക്കണക്കിനാളുകള്‍ പീഡനങ്ങള്‍ക്ക് വിധേയരായി നിശബ്ദരാക്കപ്പെട്ടിട്ടുണ്ടെന്നും പുറത്തു വരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു.

പാമ്പാടി​​യി​​ൽ പെ​​ട്രോ​​ൾ പമ്പ് ജീ​​വ​​ന​​ക്കാ​​ര​​നെ ത​​ല​​ക്ക​​ടി​​ച്ചു​​വീ​​ഴ്ത്തി ഒ​​ന്ന​​ര ല​​ക്ഷം ക​​വ​​ർ​​ന്ന കേ​​സി​​ൽ ബം​​ഗ​​ളൂ​​രു​​വി​​ൽ​നി​ന്നു പി​​ടി​​യി​​ലാ​​യ നേ​​പ്പാ​​ൾ സ്വ​​ദേ​​ശി​​ക​​ളാ​​യ രാം​​സിം​​ഗ് (30), കി​​ഷ​​ൻ ബ​​ഹാ​​ദൂ​​ർ (26) എ​​ന്നി​​വ​​രു​​ടെ അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തി. സം​​ഭ​​വ​​ത്തി​​നു​​ശേ​​ഷം ര​​ക്ഷ​​പ്പെ​​ട്ട പ്ര​​തി​​ക​​ളെ പോ​​ലീ​​സ് അ​​തി​​സാ​​ഹ​​സി​​ക​​മാ​​യാ​ണു പി​​ടി​​കൂ​​ടി​​യ​​ത്.

ഡ​​ൽ​​ഹി കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള ഹൈ​​വേ മോ​​ഷ​​ണ സം​​ഘാം​​ഗ​​ങ്ങ​​ളാ​​ണ് ഇ​​വ​​രെ​​ന്നു പാ​​ന്പാ​​ടി സ്റ്റേ​​ഷ​​ൻ ഹൗ​​സ് ഓ​​ഫി​​സ​​ർ സി​ഐ യു. ​​ശ്രീ​​ജി​​ത്ത് പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ ശ​​നി​​യാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി​​യി​​ലാ​​ണ് പാ​​ന്പാ​​ടി കാ​​ള​​ച്ച​​ന്ത​​യ്ക്കു സ​​മീ​​പം മ​​റ്റ​​ത്തി​​പ​​റ​​ന്പി​​ൽ ഫ്യൂ​​വ​​ൽ​​സ് പെ​​ട്രോ​​ൾ പ​​ന്പി​​ലെ ജീ​​വ​​ന​​ക്കാ​​ര​​ൻ അ​​നീ​​ഷ് മാ​​ത്യ​​വി​​നെ ത​​ല​​യ്ക്ക​​ടി​​ച്ചു വീ​​ഴ്ത്തി ഒ​​ന്ന​​ര​​ല​​ക്ഷം ക​​വ​​ർ​​ന്ന​​ത്. പ​​ന്പി​​ന്‍റെ മു​​ൻ ​വ​​ശ​​ത്തു ഗ്രി​​ല്ല്കൊ​​ണ്ട് നി​​ർ​​മി​​ച്ച വാ​​തി​ലി​ന്‍റെ പൂ​​ട്ട് ബ​​ല​​മു​​ള്ള ആ​​യു​​ധം ഉ​​പ​​യോ​​ഗി​​ച്ചു ത​​ക​​ർ​​ത്താ​ണു പ്ര​​തി​​ക​​ൾ അ​​ക​​ത്തു​​ ക​​യ​​റി​​യ​​ത്.

അ​​നീ​​ഷി​​നെ ത​​ല​​യ്ക്ക​​ടി​​ച്ചു​ വീ​​ഴ്ത്തി​​യ​ ശേ​​ഷം അ​​ല​​മാ​​രി​​യി​​ൽ സൂ​​ക്ഷി​​ച്ച ഒ​​ന്ന​​ര​ ല​​ക്ഷം ക​​വ​​ർ​​ന്ന​ ശേ​​ഷം ഓ​​ട്ടോ​​യി​​ൽ കോ​​ട്ട​​യം കെ​എ​സ്ആ​​ർ​ടി​സി ബ​​സ്‌ സ്റ്റാ​ൻ​​ഡി​​ലെ​​ത്തി ബം​​ഗ​​ളൂ​രു​​വി​​ലേ​​ക്കു ര​​ക്ഷ​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. പ്ര​​തി​​ക​​ൾ കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ൽ ക​​ന്പി​​ളി​​പ്പു​​ത​​പ്പ് വി​​ൽ​​ക്കു​​ന്ന​​വ​​രാ​​ണെ​ന്നു പോ​​ലീ​​സ് പ​റ​ഞ്ഞു. അ​​ന്വേ​​ഷ​​ണ​​ത്തി​​നു ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി വി.​​എം. മു​​ഹ​​മ്മ​​ദ് റ​​ഫീ​​ഖ് പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തെ നി​​യോ​​ഗി​​ച്ചി​​രു​​ന്നു.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഡി​​വൈ​​എ​​സ്പി ഇ​​മ്മാ​​നു​​വ​​ൽ പോ​​ൾ, പാ​​ന്പാ​​ടി എ​​സ്ഐ ടി.​​ ശ്രീ​​ജി​​ത്ത്, ഈ​​സ്റ്റ് എ​​സ്​​ഐ റ​​നീ​​ഷ്, ജി​​ല്ലാ പൊ​​ലീ​​സ് മേ​​ധാ​​വി​​യു​​ടെ ഗു​​ണ്ടാ സ്ക്വാ​​ഡ് അം​​ഗ​​ങ്ങ​​ളാ​​യ എ​​സ്ഐ പി.​​വി. വ​​ർ​​ഗീ​​സ്, എം.​​എ. ബി​​നോ​​യ്, എ​എ​​സ്ഐ ഷി​​ബു​​കു​​ട്ട​​ൻ, സീ​​നി​​യ​​ർ സി​​വി​​ൽ പോ​ലീ​​സ് ഓ​​ഫി​​സ​​ർ കെ.​​എ​​സ്. അ​​ഭി​​ലാ​​ഷ്, സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫി​​സ​​ർ​​മാ​​രാ​​യ റി​​ച്ചാ​​ർ​​ഡ് സേ​​വ്യർ, ഫെ​​ർ​​ണാ​​ണ്ട​​സ്, ശ്യാം ​​എ​​സ്. നാ​​യ​​ർ, മ​​നോ​​ജ് കു​​മാ​​ർ, ശ്രാ​​വ​​ണ്‍ എ​​ന്നി​​വ​​ർ അ​​ട​​ങ്ങി​​യ സം​​ഘ​​മാ​​ണ് സം​​സ്ഥാ​​ന​​ത്തും പു​​റ​​ത്തും അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ​​ത്. സം​​ഭ​​വ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ട മ​​റ്റു പ്ര​​തി​​ക​​ൾ​​ക്കാ​​യി അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ന്നു.

ഗുജറാത്തിലെ അങ്ക്‌ളേശ്വര്‍ പട്ടണത്തില്‍ 40 വയസ്സുള്ള അമ്മയും, 19കാരിയായ മകളെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ബറൂച് ജില്ലയില്‍ നിന്നും കാണാതായ 10 കുട്ടികളുടെ തിരോധാനത്തിന് പിന്നില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന സംശയത്തിലാണ് അറസ്റ്റ്.

റഷീദ പട്ടേല്‍, മകള്‍ മുഹ്‌സിന എന്നിവരെ അറസ്റ്റ് ചെയ്ത പോലീസ് ഇവര്‍ക്കെതിരെ കൊലപാതക കേസും രജിസ്റ്റര്‍ ചെയ്തു. ഇവര്‍ താമസിക്കുന്ന വീടിന് പിന്നിലെ പറമ്പില്‍ നിന്നും കഴിഞ്ഞ ദിവസം പോലീസ് ഒരു ആണ്‍കുട്ടിയുടെ അസ്ഥികൂടം കണ്ടെടുത്തിരുന്നു.

2016 മാര്‍ച്ചില്‍ കാണാതായ വിക്കി ദേവിപൂജക് എന്ന ഏഴ് വയസ്സുകാരന്റെ അസ്ഥികൂടമാണ് പോലീസ് കണ്ടെത്തിയത്. കുട്ടി എങ്ങിനെ മരിച്ചെന്ന് കണ്ടെത്താനായി അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

കുട്ടി കീടനാശിനി കുടിച്ച് മരിച്ചെന്നാണ് റഷീദ പോലീസിന് നല്‍കിയ മൊഴി. 2017 നവംബര്‍ 17ന് ഏഴ് വയസ്സുള്ള മറ്റൊരു ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അമ്മയെയും, മകളെയും പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട മൊഹിത് പസ്വാന്‍ എന്ന ഏഴ് വയസ്സുകാരന്‍ നാല് മാസത്തിന് ശേഷമാണ് വീട്ടില്‍ തിരിച്ചെത്തിയത്.

റഷീദയുടെ വീട്ടില്‍ കുട്ടിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇവര്‍ കുട്ടിയെ മര്‍ദ്ദിച്ചിരുന്നതായും വ്യക്തമായി. മൊഹിതിന്റെ രക്ഷിതാക്കള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍ റഷീദയുടെ ചെറിയ കുഞ്ഞും മരിച്ചിരുന്നു. തനിക്ക് പ്രായമാകുമ്പോള്‍ നോക്കാന്‍ ഒരു ആണ്‍കുട്ടി വേണമെന്ന നിലപാടിലായിരുന്നു ഇവര്‍. ഈ വിവരങ്ങള്‍ വെച്ച് അന്വേഷണം നടക്കവെയാണ് പറമ്പില്‍ നിന്നും അസ്ഥികൂടം ലഭിച്ചത്. ഇതോടെ മറ്റ് എട്ട് കുട്ടികളുടെ തിരോധാനവും ഇവരെ ബന്ധപ്പെടുത്തി പോലീസ് അന്വേഷിക്കുകയാണ്.

മരണം നിരന്തരസാന്നിധ്യമായിരുന്നു ആതിരയുടെ കവിതകളില്‍. തന്റെ പ്രണയഭാജനത്തെ വിവാഹം കഴിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കേ ജന്മംനല്‍കിയ അച്ഛന്റെ കൈകൊണ്ടുതന്നെ ഓര്‍മയായി അവള്‍. മരണത്തിന്റെ സൂചനകള്‍ ഒളിപ്പിച്ച കുറേ കവിതകള്‍ സമ്മാനിച്ചുകൊണ്ട്. എഴുതിയ അക്ഷരങ്ങളിലെല്ലാം ആതിരയുടെ ജീവിതമുണ്ടായിരുന്നു.

മഞ്ഞുപോലുരുകുമ്പോഴും …’ എന്നിങ്ങനെ വേദനകളില്‍ പൊള്ളി ആ എഴുത്ത്. സുവനീറിലെഴുതിയ ‘അവള്‍’ എന്ന കവിത അവസാനിപ്പിക്കുന്നതിങ്ങനെ-

‘ഗ്രീഷ്മത്തിന്റെ സൗന്ദര്യവും വര്‍ഷത്തിന്റെ സംഗീതവും അവള്‍ ആസ്വദിച്ചില്ല. കാരണം ഒരു താലിച്ചരട് അവളെ ബന്ധിച്ചിരുന്നു’. മോര്‍ച്ചറയിലെ ഫ്രീസറില്‍ തണുത്തുറഞ്ഞ് അവള്‍ കിടന്നപ്പോള്‍ ആ വരികള്‍ പലരുടെയും ഹൃദയം കൊത്തിവലിച്ചു. താലിമാലയുമായി വന്ന ബ്രിജേഷിന് കാണാനായതും തണുത്തു വിറങ്ങലിച്ച്‌ ചേതനയറ്റ ആ ശരീരം മാത്രം. വാത്സല്യത്തേക്കാള്‍ ദുരഭിമാനം സ്വന്തം പിതാവിനെ ഭരിച്ചപ്പോള്‍ അവളുടെ ജീവനെടുക്കാന്‍ തന്നെ പിതാവ് തീരുമാനിക്കുകയായിരുന്നു.

അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓട്ടോഡ്രൈവറായ രാജനാണ് (48) 21കാരിയായ മകള്‍ ആതിരയെ അയല്‍വീട്ടില്‍വച്ചു കുത്തിവീഴ്ത്തിയത്. കീഴ്ജാതിക്കാരനായ യുവാവുമായി പ്രണയവിവാഹത്തിനൊരുങ്ങിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സാളിഗ്രാം ക്ഷേത്രത്തില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു ആതിരയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ഡയാലിസിസ് യൂണിറ്റില്‍ ജോലി ചെയ്യുകയായിരുന്നു ആതിര.

ഇതിനിടെ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബംഗളൂരുവിലെ മിലിട്ടറി ഉദ്യോഗസ്ഥന്‍ ബ്രിജേഷ് അമ്മയുമായി ഒരിക്കല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി. അങ്ങനെയാണ് പരിചയപ്പെട്ടത്. പരിചയം പ്രണയത്തിനു വഴിമാറി. ഇതിനിടെ ആതിരയ്ക്ക് ചില ആലോചനകള്‍ വന്നതോടെ ഇരുവരും വീട്ടുകാരെ അറിയിച്ച്‌ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ രാജന്‍ ഈ ബന്ധം അംഗീകരിക്കാന്‍ തയ്യാറായില്ല. ആതിരയുടെ അമ്മയും ബന്ധുക്കളുമടക്കം അനുകൂല നിലപാട് എടുത്തെങ്കിലും രാജന്റെ എതിര്‍പ്പ് ശക്തമായിരുന്നു. ഇടയ്ക്കൊക്കെ മദ്യപിച്ചെത്തുന്ന രാജന്‍ നിന്നെയും കൊന്ന് ഞാനും ചാകുമെന്ന് പറയാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. എന്നാല്‍ നാട്ടില്‍ എല്ലാവര്‍ക്കും നല്ലപോലെ അറിയാവുന്ന രാജന്‍ പറയുന്നതു പോലെ ചെയ്തുകളയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

അച്ഛന്റെ എതിര്‍പ്പ് ശക്തമായപ്പോള്‍ ആതിര ബ്രിജേഷിനൊപ്പം ഒരുനാള്‍ വീടുവിട്ടിറങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് മകളെ കാണാനില്ലെന്ന് കാട്ടി രാജന്‍ അരീക്കോട് പൊലീസില്‍ പരാതി നല്‍കി. ആതിര കാമുകന്റെ വീട്ടിലേക്കല്ല പോയത്. അവളുടെ സുഹൃത്തിന്റെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. പരാതിയെ തുടര്‍ന്ന് പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും തങ്ങള്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതായും ഒരുമിച്ച്‌ താമസിക്കാനാണ് ഇഷ്ടമെന്നും പറയുകയായിരുന്നു. ഒടുവില്‍ ഏറെ നിര്‍ബന്ധത്തിനൊടുവില്‍ വിവാഹം നടത്തി നല്‍കാമെന്ന് രാജന്‍ ഉറപ്പ് നല്‍കിയാണ് പുറത്തിറങ്ങിയത്.

കീഴ്ജാതിക്കാരന്റെ കൂടെ മകള്‍ പോയാല്‍ നാട്ടുകാരുടെ മുഖത്ത് നോക്കാനാകില്ലെന്ന് രാജന്‍ പറഞ്ഞതായി ബന്ധുക്കള്‍ വ്യക്തമാക്കുന്നു. പൊലീസ് സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ വിവാഹത്തിന് സമ്മതം മൂളിയെങ്കിലും വിവാഹശേഷം വീട്ടില്‍ കാലുകുത്താന്‍ പാടില്ലെന്ന് രാജന്‍ പറഞ്ഞിരുന്നുവത്രെ. ദിവസവും മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. വിവാഹത്തലേന്ന് മദ്യപിച്ചു വീട്ടിലെത്തിയ രാജന്‍ ആതിരയുടെ സാധനങ്ങളൊക്കെ വലിച്ച്‌ കൂട്ടിയിട്ട് തീയിടുകയായിരുന്നു ആദ്യം. ഭീഷണിപ്പെടുത്തിയിട്ടും ആതിര വിവാഹത്തില്‍ നിന്നും പിന്മാറില്ലെന്ന് ഉറപ്പായതോടെയായിരുന്നു അക്രമം. അച്ഛന്‍ ഉപദ്രവിക്കുമെന്ന് ബോധ്യമായതോടെയാണ് ആതിര ബന്ധുവായ അയല്‍വാസിയുടെ വീട്ടിലേക്ക് ഓടിക്കയറി വാതില്‍ അടച്ചിരുന്നത്.

എന്നാല്‍ രാജന്‍ പിന്നാലെ ഓടിവന്ന് വാതില്‍ ചവിട്ടി പൊളിച്ചു. അകത്ത് കയറി ചുറ്റും നോക്കുന്നതിനിടെ കട്ടിലിനടിയില്‍ പതുങ്ങിയിരുന്ന് ഭയത്തോടെ നോക്കുന്ന മകളെയാണ് കണ്ടത്. വാത്സല്യത്തിന്റെ കണികപോലും ആ പിതാവിലപ്പോഴുണ്ടായിരുന്നില്ല. കട്ടിലിനടിയിലേക്ക് കൈനീട്ടി വലിച്ച്‌ പുറത്തേക്ക് ഇടുകയായിരുന്നു. ആതിരയുടെ നിലവിളി ഉയര്‍ന്നെങ്കിലും ആരെങ്കിലും ഓടിയെത്തും മുമ്ബ് ആതിരയുടെ ഇടനെഞ്ചില്‍ കത്തികുത്തിയിറക്കി. ആ വീട്ടില്‍ സ്ത്രീകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്രമംകണ്ട് അവര്‍ പകച്ചുനില്‍ക്കുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ ചിലരാണ് പെണ്‍കുട്ടിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

ഹൃദയത്തിനേറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മകളെ കുത്തിവീഴ്ത്തിയ ശേഷം ഓടിക്കൂടിയ നാട്ടുകാരെയും കത്തികാട്ടി രാജന്‍ അകറ്റി നിറുത്തി. എന്നാല്‍ പൊലീസെത്തിയതോടെ കീഴടങ്ങുകയായിരുന്നു. ഇതൊക്കെ നടക്കുമ്ബോഴും ബ്രിജേഷ് പിറ്റേന്ന് പ്രണയിനിക്ക് താലി ചാര്‍ത്താനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. അവള്‍ മരിച്ചത് ബ്രിജേഷിന്റെ ബന്ധുക്കള്‍ അറിഞ്ഞെങ്കിലും വരനെ അറിയിക്കാനുള്ള ധൈര്യം വന്നില്ല. അപകടം പറ്റി എന്നു മാത്രം അവനോട് പറഞ്ഞു. താലിയുമായി പുറപ്പെട്ട ബ്രിജേഷ്,പക്ഷേ, അവളെ കണ്ടു മുട്ടിയത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.

RECENT POSTS
Copyright © . All rights reserved