Crime

പാലത്തില്‍ നിന്ന് ചാലിയറിലേക്ക് ചാടിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം അരീക്കോട് വടക്കുംമുറി തെറ്റാലിമ്മല്‍ കരീമിന്റെ മകന്‍ ഇജാസ് ആണ് അരീക്കോട് പാലത്തിന്റെ മുകളില്‍ നിന്നു പുഴയിലേക്ക് ചാടിയത്. പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. ഇജാസ്‌ന്റെ ബൈക്കും കണ്ണടയും പാലത്തിനു സമീപത്തു കണ്ടെത്തി. പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരുടെയും തിരച്ചിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

കൊലപാതകക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചത് കൊല്ലപ്പെട്ടയാളുടെ ഭാര്യയെന്ന് മൊഴി. കേസിൽ ശിക്ഷിക്കപ്പെട്ടയാളും കൊല്ലപ്പെട്ടയാളുടെ ഭാര്യയും തമ്മിൽ രണ്ടു വർഷത്തിലധികമായി ബന്ധമുണ്ടായിരുന്നുവെന്ന് ദുബായിലെ കോടതി രേഖകൾ വ്യക്തമാക്കുന്നു. 2016 ഒക്ടോബറില്‍ നടന്ന സംഭവത്തിലാണ് നിര്‍ണായകവിധി പുറത്തുവന്നത്. സംഭവത്തിൽ ഉൾപ്പെട്ട മൂന്നുപേരും കോംറോസ് ദ്വീപിൽ നിന്നുള്ളവരാണ്. കേസിൽ ഉൾപ്പെട്ട 22 വയസ്സുള്ള യുവതിക്ക് 15 വർഷം ജയിൽശിക്ഷയും പ്രസീഡിങ് ജഡ്ജ് മുഹമ്മദ് ജമാൽ വിധിക്കുകയും ചെയ്തു. പൊലീസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ തന്നെ മരിച്ച വ്യക്തിയുടെ ഭാര്യയും കാമുകനും കുടുങ്ങിയിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം നിഷേധിച്ചു. ഒടുവിൽ യുവതി പറഞ്ഞത് അനുസരിച്ചാണ് കൃത്യം നടത്തിയതെന്ന് പ്രതി മൊഴി നൽകുകയായിരുന്നു.

കേസിന്‍റെ വഴികള്‍ ഇങ്ങനെ: കൊല്ലപ്പെട്ടയാളും ഭാര്യയും തമ്മില്‍ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒടുവിൽ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി വലിയ പദ്ധതി തന്നെ ഇരുവരും തയാറാക്കി. കൊല്ലപ്പെട്ട വ്യക്തിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു കൃത്യം നടത്തിയ പ്രതി.

സംഭവദിവസം വീട്ടിൽ ഭർത്താവുമായി യുവതി മനഃപൂർവം പ്രശ്നം ഉണ്ടാക്കി. ഇത് പരിഹരിക്കാൻ കാമുകനും ഭർത്താവിന്റെ സുഹൃത്തുമായ വ്യക്തിയെ വിളിച്ചുവരുത്തി. രാത്രി മൂന്നു മണിയോടെ വീട്ടില്‍ എത്തിയ ഇയാൾ ഭർത്താവിനെയും കൂട്ടി പുറത്തേക്ക് പോവുകയായിരുന്നു. തുടർന്ന് വലിയ കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് ഇരയായ വ്യക്തി മരിച്ചിട്ടില്ലെന്ന് മനസിലാക്കിയതോടെ തല കാറിന്റെ വിവിധ ഭാഗങ്ങളിൽ ഇടിപ്പിക്കുകയും ദേഹത്തുകൂടെ കാറുകയറ്റുകയും ചെയ്തു. കൂടുതൽ തെളിവ് ലഭിക്കാതിരിക്കാൻ ഒഴിഞ്ഞ പ്രദേശത്ത് പോയി കാർ പെട്രോൾ ഒഴിച്ചു കത്തിച്ചു. ഇന്ത്യക്കാരനായ ഒരു സെക്യൂരിറ്റി ജീവനക്കാരൻ ആണ് മൃതദേഹം കണ്ടെത്തിയത്. പ്രതി ഇക്കാര്യങ്ങളെല്ലാം കോടതിയിൽ സമ്മതിച്ചു. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്.

ഒരു വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം റിസര്‍വോയറില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ പനുമുരു മണ്ഡലത്തിലാണ്‌ സംഭവം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ചിറ്റൂരിലെ എന്‍.ടി.ആര്‍ വാട്ടര്‍ റിസര്‍വോയറിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിനടുത്ത് നിന്ന് മഞ്ഞളും കുങ്കുമവും കലക്കിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ നരബലിയാണോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. കുങ്കുമവും മഞ്ഞളും നരബലിയ്ക്കായിട്ടാണ് ഉപയോഗിക്കുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

കഴിഞ്ഞമാസം ആന്ധ്രയിലെ ഉപ്പലില്‍ ഇതിനു സമാനമായ രീതിയില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. മൂന്നരവയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയേയാണ് നരബലി നല്‍കിയത്. സെക്കന്തരാബാദ് സ്വദേശികളായ ഭവനരഹിതരായ ദമ്പതികളില്‍ നിന്ന് തട്ടിയെടുത്ത കുട്ടിയെയാണ് ഉപ്പലില്‍ നരബലി നല്‍കിയതെന്ന് നിഗമനം.

കൊല്ലപ്പെട്ട കുട്ടിയുടെ ശരീരം കണ്ടെത്താനായിട്ടില്ല. കുട്ടിയെ തിരിച്ചറിയാനും മാതാപിതാക്കളെ കണ്ടെത്താനും പോലീസിന് സാധിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് വീണ്ടും നരബലി നല്‍കിയതെന്ന് സംശയിക്കപ്പെടുന്നത്.

പാറ്റ്ന: ഒളിച്ചോടി വിവാഹം ചെയ്ത യുവ ദമ്പതികള്‍ക്ക് നാട്ടുകൂട്ടത്തിന്റെ ക്രൂര ശിക്ഷ. ഒളിച്ചോടി വിവാഹം ചെയ്ത നടപടിയെ അംഗീകരിക്കാന്‍ വിസമ്മതിച്ച നാട്ടുകൂട്ടം യുവാവിനെ ഏത്തമിടീക്കുകയും യുവതിയെ സ്വന്തം തുപ്പല്‍ തീറ്റിക്കുകയും ചെയ്തു. ബീഹാറിലെ സുപോളിലെ ഗ്രാമത്തിലാണ് നാട്ടുകൂട്ടം പ്രാകൃത ശിക്ഷാ രീതി നടപ്പിലാക്കിയത്.

വീട്ടുകാര്‍ വിവാഹത്തെ എതിര്‍ക്കുമെന്ന് നിലപാട് എടുത്തപ്പോള്‍ ഒളിച്ചോടി വിവാഹം ചെയ്ത യുവതിയും യുവാവും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തി. പിന്നീട് ഇവരുടെ വിവാഹത്തെ കുടുംബം അംഗീകരിച്ചെങ്കിലും ഗ്രാമത്തിലെ ചിലര്‍ എതിര്‍പ്പുമായി രംഗത്തു വന്നു. അവരാണ് നവദമ്പതികളെ പരസ്യ വിചാരണ ചെയ്ത പ്രാകൃത ശിക്ഷ നടപ്പിലാക്കിയത്. ദമ്പതികളെ പരസ്യമായി അപമാനിക്കുകയും ഏത്തമിടീക്കുകയും തുപ്പല്‍ തീറ്റിക്കുകയും ചെയ്തു.

യുവദമ്പതികളെ ക്രൂരമായി അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് യുവതിയുടെ മുത്തശ്ശി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന 11 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

 

ഹൈദരാബാദ്: അശ്ലീല വീഡിയോ കാണുന്നുവെന്ന് ആരോപിച്ച് പിതാവ് മകന്റെ കൈപ്പത്തി വെട്ടിമാറ്റി. ഹൈദരാബാദിലെ പഹാദിഷെരിഫ് എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. മകന്‍ സ്ഥിരമായി പോണ്‍ കാണുന്നത് ശ്രദ്ധയില്‍പ്പെട്ട മുഹമ്മദ് ഖയ്യും ഖുറേഷിയാണ് ക്രൂരകൃത്യം നടത്തിയിരിക്കുന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വലതുകൈപ്പത്തി പൂര്‍ണ്ണമായും വെട്ടിമാറ്റപ്പെട്ട ഖാലിദ് ഖുറേഷിയുടെ(19) നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കൈപ്പത്തി ശരീരത്തില്‍ നിന്നും പൂര്‍ണ്ണമായി വേര്‍പ്പെട്ടതിനാല്‍ തുന്നിച്ചേര്‍ത്താലും നേരേയാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ഖാലിദിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നു. ഖാലിദിന്റെ പിതാവ് മുഹമ്മദ് ഖയ്യും ഇലക്ട്രീഷ്യനാണ്.

കേബിള്‍ ഓപ്പറേറ്ററായി ജോലി ചെയ്തു വന്നിരുന്ന ഖാലിദ് പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതിനു ശേഷം രാത്രികളില്‍ സ്ഥിരമായി പോണ്‍ കണ്ടതാണ് പിതാവിനെ പ്രകോപിപ്പിച്ചത് എന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെ എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്താണ് ഖയ്യൂം ഖാലിദിനെ അക്രമിച്ചത്.

അമിത മദ്യപാനിയായ ഭര്‍ത്താവിനെ ഭാര്യ വിഷം നല്‍കി കൊന്നു. കൊലപാതകം നടത്തിയത് മന്ത്രവാദിയുടെ സഹായത്തോടെ. ഇരുവരും പോലീസ് പിടിയിലായി. ന്യൂഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലാണ് സംഭവം. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് ഭാര്യ രമ കൃത്യം നിര്‍വ്വഹിച്ചിരിക്കുന്നത്. കൃത്യത്തിന് കൂട്ട് നിന്ന മന്ത്രവാദിയായ ഭഗത് ജി എന്നറിയപ്പെടുന്ന ശ്യാമിനെയും രമയേയും പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.

കൊല്ലപ്പെട്ട 54 കാരനായ ഡി.എസ് മൂര്‍ത്തിയുടെ സഹോദരനാണ് മരണത്തില്‍ സംശയമുള്ളതായി ചൂണ്ടി കാണിച്ച് പോലീസില്‍ പരാതി നല്‍കുന്നത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഭാര്യ രമയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ കുറ്റസമ്മതം നടത്തി.

സ്വകാര്യ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിലെ ഫിനാന്‍സ് മാനേജറായി ജോലി ചെയ്തു വരികയായിരുന്ന മൂര്‍ത്തി സ്ഥിര മദ്യപാനിയായിരുന്നു. ഭര്‍ത്താവിന്റെ മദ്യപാനം കുടുംബത്തിന് 13 ലക്ഷം രൂപയുടെ ബാധ്യതയുണ്ടാക്കിയിരുന്നതായും. സഹികെട്ടാണ് കൃത്യം നടത്തിയതന്നും രമ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

ശിശുപരിപാലന കേന്ദ്രത്തിലെ ആയയെ കൊലപ്പെടുത്തിയ കേസിൽ മകനും ഭർത്താവും അറസ്റ്റിൽ. മൂത്ത മകനോട് കൂടുതൽ വാത്സല്യം കാട്ടിയതിനാണ് ഇളയ മകൻ രാജ്കുമാര്‍ അമ്മയെ കൊലപ്പെടുത്തിയത്. ഭര്‍ത്താവ് മണികുമാര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു.

2017 ഫെബ്രുവരി 14 നാണ് മൂന്നാർ ഗുണ്ടുമല എസ്റ്റേറ്റിലെ ക്രഷ് ജീവനക്കാരി രാജഗുരു കൊല്ലപ്പെട്ടത്. രാജഗുരുവിന്റെ ഇളയ മകൻ രാജ്കുമാർ തന്നെയായിരുന്നു ആദ്യഘട്ടം മുതൽ സംശയത്തിന്റെ നിഴലിൽ. കൊലപാതകത്തിന്റെ ചുരുളഴിയാൻ ഒരു വർഷം കാത്തിരിക്കേണ്ടി വന്നു. മകനെ രക്ഷിക്കാൻ അയൽവാസിയെ പ്രതിയാക്കാൻ പിതാവ് മണികുമാർ നടത്തിയ നീക്കമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

കഞ്ചാവിന്റെ ലഹരിയിലാണ് രാജ് കുമാർ അമ്മയെ വെട്ടി കൊലപ്പെടുത്തിയത്. തലയിലും മുഖത്തുമായി അഞ്ചിടത്ത് വെട്ടി. രാജ് ഗുരുവിന്റെ കഴുത്തിലുണ്ടായിരുന്ന പന്ത്രണ്ട് പവൻ തൂക്കമുള്ള രണ്ട് മാലയും കവർന്നു. വാക്കത്തിയും മാലയുമായി വീട്ടിലെത്തിയ രാജ് കുമാർ പിതാവ് മണികുമാറിനോട് സംഭവം വിവരിച്ചു.

കത്തിയും ആഭരണങ്ങളും ഒളിപ്പിച്ച ശേഷം മണികുമാർ മകനെ തമിഴ്നാട്ടിലേക്ക് കടത്തി. ശിവകാശിയിലെ ബന്ധുവീട്ടിൽ നിന്നാണ് രാജ് കുമാറിനെ പിടികൂടിയത്. കൃത്യം നടത്തുമ്പോൾ 17 വയസ് മാത്രമായിരുന്നു രാജ്കുമാറിന്റെ പ്രായം. മകനെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങളാണ് മണികുമാറിനെ കേസിൽ പ്രതിയാക്കിയത്.

ദുരുഹ സാഹചര്യത്തില്‍ കാണാതായ സ്കൂള്‍ വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിറിന്റെ (15) മൃതദേഹമാണ് തിങ്കളാഴ്ച പുലര്‍ച്ചെ കളനാട് ഓവര്‍ ബ്രിഡ്ജിനു സമീപത്തെ റെയില്‍വെ ട്രാക്കിന്റെ ഓവുചാലില്‍ കണ്ടെത്തിയത്. ചട്ടഞ്ചാല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ജാസിര്‍.

boy

സ്കൂളിലെ യാത്രയയപ്പ് പരിപാടിക്ക് ധരിക്കാനായി വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് വ്യാഴാഴ്ച വൈകിട്ടാണ് വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് പോലീസും ബന്ധുക്കളും നാട്ടുകാരും പൊതുപ്രവര്‍ത്തകരുമെല്ലാം ജാസിറിനുവേണ്ടിയുള്ള അന്വേഷണം നടത്തിവരികയായിരുന്നു. അഴുകിയ നിലയിലാണ് മൃതദേഹം. സംഭവത്തില്‍ ഏതാനും ജാസിറിന്റെ കൂട്ടുകാരായ നാലു പേരേ പോലീസ് കസ്റ്റഡിയിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.

തിരുവനന്തപുരം ആറ്റിങ്ങലിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യക്ക് പിന്നില്‍ അധ്യാപികയുടെയും സഹപാഠികളുടെയും മാനസിക പീഡനമെന്ന് ആരോപണം. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ചതിനാല്‍ ജീവനൊടുക്കുന്നൂവെന്ന് എഴുതിയ ആത്മഹത്യാ കുറുപ്പ് പൊലീസ് കണ്ടെടുത്തു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വര്‍ക്കല എസ്. എന്‍ നഴ്സിങ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയും ആറ്റിങ്ങല്‍ കാട്ടുചന്തവിഷ്ണു ഭവനില്‍ പരേതനായ മുരളീധരന്‍റെയും അഘിലകുമാരിയുടെയും മകളുമായ ശിവപ്രിയയെയാണ് അടുക്കളയില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവപ്രിയയുടേതെന്ന് കരുതുന്ന ആത്മഹത്യാകുറിപ്പില്‍ ജീവനൊടുക്കാന്‍ കാരണമായി പറയുന്നത് അധ്യാപികയുടെയും ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെയും മാനസിക പീഡനമാണ്. വാലന്റൈന്‍സ് ദിനത്തില്‍ ശിവപ്രിയയും കൂട്ടുകാരികളും ചേര്‍ന്ന് റാഗ് ചെയ്തെന്ന് ആരോപിച്ച് ഏതാനും വിദ്യാര്‍ഥികള്‍ കോളജില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ അധ്യാപകര്‍ മെമ്മോ നല്‍കുകയും ചെയ്തു. ചെയ്യാത്തകുറ്റത്തിന് മനപ്പൂര്‍വം ശിക്ഷിച്ചതിനാല്‍ ആത്മഹത്യ ചെയ്യുന്നൂവെന്നാണ് കത്തില്‍ പറയുന്നത്.

ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്ത ശേഷം അമ്മയും സഹോദരനും തിരികെയെത്തിയപ്പോളാണ് ശിവപ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാനസിക പീഡനമെന്ന ആരോപണം സ്ഥിരീകരിക്കാനായി അധ്യാപകരടക്കം കൂടുതല്‍പേരുടെ മൊഴിയെടുക്കാന്‍ ആറ്റിങ്ങല്‍ പൊലീസ് തീരുമാനിച്ചു.

ഇന്നലെ കോടതിയില്‍ ഹാജരാക്കുന്നതിനു മുന്‍പ് കാലടി സി.ഐ. ഓഫീസില്‍ എത്തിച്ചപ്പോഴായിരുന്നു ഇങ്ങനെ പ്രതികരിച്ചത്. “കരുതിക്കൂട്ടി ചെയ്തതല്ല, തെറ്റുപറ്റിപ്പോയി എല്ലാവരോടും മാപ്പ്” മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മുന്‍ കപ്യാരുമായ വട്ടപറമ്പൻ ജോണി(56)യാണു മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും മുൻപിൽ കൈകൂപ്പി കുറ്റംഏറ്റുപറഞ്ഞത്.   നാല്‍പ്പതു വര്‍ഷത്തോളമായി ചെയ്യുന്ന കപ്യാര്‍ ജോലിയില്‍നിന്ന് ഒഴിവാക്കിയതിലുള്ള മാനസികസംഘര്‍ഷമാണ് അച്ചനെ കുത്താന്‍ പ്രേരിപ്പിച്ചതെന്നും ജോണി പറഞ്ഞു. മാറ്റിനിര്‍ത്തിയതിനു ശേഷം പലവട്ടം ആവശ്യപ്പെട്ടിട്ടും തിരിച്ചെടുക്കാതിരുന്നതിനാല്‍ പേടിപ്പിക്കാനായിരുന്നു കുത്തിയതെന്നും മരിക്കുമെന്നു കരുതിയില്ലെന്നും ജോണി പോലീസിനു മൊഴി നല്‍കിയിരുന്നു. പ്രതിയെ ആലുവ സബ്ജയിലിലേക്കു കാലടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. രാവിലെ കളമശേരി എ.ആര്‍. ക്യാമ്ബില്‍നിന്നു സ്റ്റേഷനില്‍ കൊണ്ടുവന്ന പ്രതിയെ മലയാറ്റൂര്‍ കുരിശുമുടിയിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കുശേഷമാണു കോടതിയില്‍ ഹാജരാക്കിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കുരിശുമുടി പാതയിലെ ആറാം സ്ഥലത്തുവച്ചായിരുന്നു കുരിശുമുടിയിലെ കപ്യാരായിരുന്ന ജോണി കുത്തിയത്. കുത്തേറ്റ അച്ചനെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്തം വാര്‍ന്നായിരുന്നു മരണം. അച്ചനെ കുത്തിയ ശേഷം പ്രതി ഒന്നാം സ്ഥാനത്തെ പാതയില്‍ക്കൂടി വരുന്ന ആരൊടെങ്കിലും മൊബൈല്‍ വാങ്ങി വിളിക്കാമെന്നായിരുന്നു കണക്കൂട്ടല്‍. ആദ്യം കണ്ണില്‍പ്പെട്ടത് ഇതുവഴിയെത്തിയ പ്രായമായ ആളെയായിരുന്നു.അയാളോട് ഫോണ്‍ ചോദിക്കുന്നത് പിന്നാലെയെത്തിയ മകന്‍ കേട്ടു. എന്നേ മനസ്സിലായിട്ടാണോ എന്നറിയില്ല,ഫോണ്‍ നല്‍കരുതെന്ന് ആയാള്‍ പിതാവിനോട് നിര്‍ദ്ദേശിക്കുന്നത് കേട്ടു. ഈയവസരത്തില്‍ ഇയാളുടെ പരിചയക്കാരനെത്തിനെത്തി അച്ചന്‍ മരിച്ചു എന്നറിയിക്കുന്നത് കേട്ടു. ഇത് കേട്ടപ്പോള്‍ സമനില തെറ്റിയപോലെ തോന്നി. കാട്ടിലേക്കോടി. സങ്കടവും കുറ്റബോധവും സഹിക്കാന്‍ കഴിഞ്ഞില്ല. ഉടുത്തിരുന്ന മുണ്ടഴിച്ച്‌ ഒന്നാം സ്ഥാനത്തിനടുത്തെ മരത്തില്‍ക്കെട്ടി തൂങ്ങിച്ചാവാന്‍ നോക്കി.മുണ്ട് കീറി നിലം പതിച്ചു.വീഴ്ചയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പാടുപെട്ടു.നെഞ്ചടിച്ചായിരുന്നുവീണത്.ഇവിടെ നിന്നും എഴുന്നേറ്റ് നിന്നിരുന്ന തിന്റെ മറുവശത്തെ വനഭാഗത്തേക്ക് നടന്നു.മാനസിക ക്ലേശത്താലും ദാഹത്താലും വലഞ്ഞു.രാത്രി ഒന്നാം സ്ഥാനത്തിനടുത്തെ പാതയ്ക്ക് സമീപം കഴിച്ചുകൂട്ടി. നേരം പുലര്‍ന്നതോടെ ദാഹം അസഹ്യമായി. മലമുകളില്‍ പള്ളിയിലെ മുറിയില്‍ എത്തി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.പൊലീസിന്റെയോ നാട്ടുകാരുടെയോ പിടിയില്‍പ്പെട്ടാല്‍ ഇത് സാദ്ധ്യമാവില്ലന്ന് ഉറപ്പുണ്ടായിരുന്നു. ഉച്ചയായപ്പോഴേക്കും ദാഹവും വിശപ്പും മാനസീക ക്ലേശവും മൂലം ഒരടിപോലൂം നടക്കാന്‍ വയ്യാത്ത അവസ്ഥയായി.തുടര്‍ന്നാണ് വെള്ളം കുടിക്കാന്‍ ഒന്നാം സ്ഥാനത്തെത്തിയതും. നാട്ടുകാരുടെ കണ്ണിൽപ്പെട്ടതും, കണ്ടവർ വിളിക്കറിയിച്ചതിനെ തുടർന്ന് പെരുമ്പാവൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജോണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു

RECENT POSTS
Copyright © . All rights reserved