മലയാറ്റൂരില്‍ ഫാദർ സേവ്യർ തേലക്കാട്ടിനെ കുത്തിക്കൊന്ന സംഭവത്തിലെ പ്രതി പിടിയില്‍. പള്ളിയിലെ മുന്‍ കപ്യാര്‍ ജോണിയാണ് പിടിയിലായത്. മലയാറ്റൂർ ഒന്നാം സ്ഥലനത്തിനടുത്തുള്ള പന്നി ഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. വനത്തിനുള്ളില്‍ തീർത്തും അവശനിലയിലായിരുന്നു പ്രതി. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വൈദികനെ കുത്തിയശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാർ ജോണിക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിരുന്നു. കുരിശുമുടിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെത്തുടർന്ന് കപ്യാർക്കെതിരെ ഫാ.സേവ്യർ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൈദികനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്ന കപ്യാർ, കുരിശുമുടിയിലെ ആറാം സ്ഥലത്തുവച്ച് ഉടലെടുത്ത വാക്കുതർക്കത്തിനു പിന്നാലെ കത്തിയെടുത്തു കുത്തുകയായിരുന്നുവെന്ന് പറയുന്നു.
ഇരുവർക്കുമിടയിൽ നേരത്തേ മുതൽ ചില തർക്കങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. പരുക്കേറ്റ ഫാ. സേവ്യറിനെ ഉടൻ തന്നെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാലിൽ കുത്തേറ്റ വൈദികൻ രക്തം വാർന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
ദളിത് യുവാവിനെ പ്രണയിച്ച കോളേജ് വിദ്യാര്‍ഥിനിയെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നശേഷം മൃതദേഹം കത്തിച്ചു. മൈസൂരു ജില്ലയിലെ എച്ച്.ഡി കോട്ട താലൂക്കിലെ ഗോല്ലനബീഡു ഗ്രാമത്തിലാണ് സംഭവം. ഗൊല്ലനബീഡു ഗ്രാമനിവാസിയും മൈസൂരുവിലെ കോളേജ് വിദ്യാര്‍ഥിനിയുമായ സുഷമ (20)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. വൊക്കലിഗ സമുദായക്കാരിയാണ് കൊല്ലപ്പെട്ട യുവതി. അലനഹള്ളി ഗ്രാമത്തിലെ ദലിത് യുവാവ് ഉമേഷുമായി രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച സൗഹൃദം പ്രണയമായി വളര്‍ന്നു. മുതിര്‍ന്നവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. രക്ഷിതാക്കള്‍ സ്വസമുദായത്തിലെ യുവാവിനെ വരനായി കണ്ടെത്തിയെങ്കിലും സുഷ്മ വഴങ്ങിയില്ല. ഫെബ്രുവരി 21-ന് കുമാര്‍ സുഷമയെ തന്റെ കൃഷിയിടത്തിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി വിഷം കുടിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മകളെ വിഷം കൊടുത്ത് കൊന്നതിനു ശേഷം മൃതദേഹം കത്തിച്ചുകളയുകയായിരുന്നു. സുഷമയെ വീട്ടില്‍ കാണാത്തതിനെത്തുടര്‍ന്ന് ഗ്രാമവാസികള്‍ അന്വേഷിച്ചപ്പോള്‍ കുമാര്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് നല്‍കിയത്. ഇതോടെ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കൊലപാതകമാണെന്ന് മനസ്സിലാക്കിയ ഒരു കോണ്‍സ്റ്റബിള്‍ ഉന്നത പോലീസ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സ്വമേധയ കേസെടുത്ത പൊലീസ് പിതാവിനെ ചോദ്യം ചെയ്തപ്പോള്‍ കഴിഞ്ഞമാസം 21-നാണ് കൃത്യം നടത്തിയതെന്ന് മൊഴിനല്‍കി. സംസ്‌കരിച്ച സ്ഥലം പോലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു.
കൊച്ചി : മലയാറ്റൂരില്‍ വൈദീകനായ സേവ്യര്‍ തേലക്കാട്ട് കൊല്ലപ്പെട്ട വാര്‍ത്തയുടെഞെട്ടലില്‍ കഴിയുമ്പോഴും വൈദീകനെ കുത്തിയ കപ്യാര്‍ ജോണിയെ കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത് നല്ലതുമാത്രം. അതുകൊണ്ടു തന്നെ വൈദീകന്റെ കൊലപാതകം വിരല്‍ചൂണ്ടപ്പെടുന്നതും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നതും യാതൊരു അവകാശങ്ങളും ഇല്ലാത്ത പള്ളികളിലെ കപ്യാര്‍ തൊഴിലിലേയ്ക്കാണ്.
ജോണി 18-ആം വയസിലാണ് കപ്യാരായത്. ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം. 30 വര്‍ഷത്തോളം കുരിശുമല കയറി കപ്യാര്‍ പണി ചെയ്തു. നാളിതുവരേയ്ക്കും ജോലിയിലോ വ്യക്തി ജീവിതത്തിലോ ജോണിക്കെതിരെ മോശപ്പെട്ട ആരോപണങ്ങള്‍ ഒന്നും ഉയര്‍ന്നിട്ടുള്ളതായി നാട്ടുകാര്‍ക്ക് ആര്‍ക്കും തന്നെ അറിവില്ല.
ഇതിനിടെ, പെണ്‍മക്കളില്‍ ഒരാള്‍ അന്യജാതിക്കാരനെ വിവാഹം കഴിച്ചതില്‍ ജോണി അതീവ ദു:ഖിതനായിരുന്നു. ഈ ദു:ഖം മറയ്ക്കാനായി ജോണി അഭയം പ്രാപിച്ചത് മദ്യത്തിലായിരുന്നു. എന്നിരുന്നാലും തന്റെ ജോലിയോട് അതീവ ആത്മാര്‍ത്ഥത പ്രകടിപ്പിച്ചിരുന്ന ജോണി ജോലയില്‍ യാതൊരു വീഴ്ചയും വരുത്തിയിരുന്നില്ല.
ഒരു മകള്‍ കൂടി വിവാഹിതയാകാനുണ്ടെന്നിരിക്കെ സാമ്പത്തികമായും മാനസികമായും തളര്‍ന്നിരിക്കെയാണ് ജോണിയെ ഫാ.സേവ്യര്‍ തേലക്കാട്ട് അപ്രതീക്ഷിതമായി കപ്യാര്‍ ജോലിയില്‍ നിന്നും പുറത്താക്കിയത്. അര്‍ഹമായ ആനുകൂല്യങ്ങളൊന്നും നല്‍കാതെയുള്ള ഈ പിരിച്ചുവിടല്‍ ജോണിയെ കൂടുതല്‍ തളര്‍ത്തി. ഇതാണ് വൈദീകനോടുള്ള വൈരാഗ്യത്തിനു പിന്നില്‍. എന്നാല്‍, വൈദീകനെ കൊല്ലുക എന്നൊരു ലക്ഷ്യം ജോണിക്ക് ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
നിയമവും മനശാസ്ത്രവും പഠിച്ചിട്ടുള്ള ഫാ.സേവ്യര്‍ ജോണിയെ മന:ശാസ്ത്രപരമായും സാമൂഹ്യശാസ്ത്രപരമായും മാറ്റിയെടുക്കുന്നതിന് പകരം ശത്രുതാ മനോഭാവത്തോടെ സമീപിച്ചതാണ് ഇപ്പോള്‍ ഉണ്ടായ ദുരന്തത്തിലേയ്ക്ക് നയിച്ചതെന്ന് ജോണിയെ അടുത്തറിയുന്ന നാട്ടുകാര്‍ പറയുന്നു. ഫാദര്‍ സേവ്യറെ കൊല്ലുകയായിരുന്നു ജോണിയുടെ ലക്ഷ്യമെങ്കില്‍ കഴുത്തിലോ, നെഞ്ചിലോ, വയറ്റിലോ ഒക്കെയാണ് കുത്തേണ്ടിയിരുന്നത്. എന്നാല്‍, ഫാ.സേവ്യറിന്റെ തുടയിലാണ് ജോണിയുടെ കുത്തേറ്റിരിക്കുന്നത്.
ജീവിതം വഴിമുട്ടിയ സാഹചര്യത്തില്‍ ജോണിയുടെ ഭാഗത്തു നിന്നും ഉണ്ടായ നീക്കത്തിലൂടെ കപ്യാര്‍ തൊഴില്‍ തന്നെ ചര്‍ച്ചയാക്കപ്പെട്ടിരിക്കുകയാണ്.
മലയാറ്റൂർ കുരിശുമുടിയിലെ റെക്ടർ ഫാദർ സേവ്യർ തേലക്കാട്ടിനെ കുത്തിക്കൊല്ലാൻ കപ്യാർ ജോണിയെ പ്രേരിപ്പിച്ചത് വ്യക്തിവൈരാഗ്യം. മൂന്നുമാസം മുൻപ് സ്വഭാവ ദ്യൂഷ്യം ആരോപിച്ച് കപ്യാർ ജോണി വട്ടപ്പറമ്പിനെ പളളിയിൽ നിന്ന് പുറത്താക്കിയിരുന്നു. സ്ഥിര മദ്യപാനിയായ ഇയാൾ കപ്യാർ ശ്രൂശൂഷയ്ക്ക് യോഗ്യനല്ലെന്ന് കണ്ടായിരുന്നു ഇയാൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് സഭാധികൃതർ വ്യക്തമാക്കി.
വൈദികനെ ആക്രമിച്ചശേഷം കാട്ടിലേക്ക് രക്ഷപെട്ട മുന്‍ കപ്യാര്‍ വട്ടപ്പറമ്പില്‍ ജോണിക്കായി തിരച്ചില്‍ തുടരുകയാണ്. കുരിശുമലയിലെ ആറാം സ്ഥലത്ത് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മലയാറ്റൂർ പളളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക ചാനലിന് ഫാദർ സേവ്യർ തേലക്കാട്ട് അഭിമുഖം നൽകിയിരുന്നു. അവിടെ നിന്ന് മടങ്ങി വരുന്ന സമയത്തായിരുന്നു സംഭവം. മലയാറ്റൂരിലെ ആറാം കുരിശിന് സമീപത്ത് വച്ചാണ് കപ്യാര്‍ ജോണി വട്ടപറമ്പന്‍ വികാരിയെ കുത്തിയത്. വാക്കുതര്‍ക്കത്തിനൊടുവില്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ വികാരിയെ കുത്തുകയായിരുന്നു. സംഭവ സ്ഥലത്തു നിന്ന് ആശുപത്രിയിലേക്ക് എത്താന്‍ വൈകിയത് മരണകാരണമായി. ഇരുവർക്കുമിടയിൽ നേരത്തേ മുതൽ ചില തർക്കങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്.
ഇടതു തുടയില്‍ ആഴത്തിലേറ്റ് കുത്താണ് മരണത്തിലേക്ക് നയിച്ചത്. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും അച്ചന്‍ മരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഇടതു തുടയിലേറ്റ കുത്ത് പ്രധാന രക്തക്കുഴലിനെ തകര്‍ത്തിരുന്നതായി ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. രക്തം വാര്‍ന്നാണ് ഫാദര്‍ സേവ്യര്‍ തേലക്കാട്ട് മരിച്ചത്.
കൊച്ചി ചേരാനെല്ലൂർ തേലക്കാട്ട് പൗലോസ്–ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനാണ് ഫാ.സേവ്യർ. കഴിഞ്ഞ ഏഴു വർഷമായി കുരിശുമുടിയിലെ റെക്ടറായി സേവനം ചെയ്തു വരികയാണ്. 1993 ഡിസംബർ 27ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. സേവ്യർ തേലക്കാട്ട് സിഎൽസി അതിരൂപതാ ഡയറക്ടർ, പിഡിഡിപി വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കുരിശുമല ഡയറക്ടറായിരിക്കെ എൽഎൽബി പൂർത്തിയാക്കിയ ഫാ. സേവ്യർ, കഴിഞ്ഞ വർഷം അഭിഭാഷകനായും എൻറോൾ ചെയ്തിരുന്നു.
രാജ്യാന്തര തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ വൈദികൻ കപ്യാരുടെ കുത്തേറ്റു മരിച്ചു. മലയാറ്റൂർ കുരിശുമുടി റെക്ടറായ ഫാ. സേവ്യർ തേലക്കാട്ടാണ് കൊല്ലപ്പെട്ടത്. 52 വയസ്സായിരുന്നു. വൈദികനെ കുത്തിയശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാർ ജോണിക്കായി തിരച്ചിൽ തുടരുകയാണ്. ഏതാനും ആഴ്ചകൾക്കു മുൻപ് ജോണിക്കെതിരെ ഫാ.സേവ്യർ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. കപ്യാർ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.മലയാറ്റൂർ തീർത്ഥാടനവുമായി ബന്ധപെട്ടു കൊല്ലപ്പെട്ട അച്ഛൻ ചാനലിലാണ് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ടു കപ്യാരും അച്ഛനുമായി തർക്കം നടന്നതായാണ് പ്രാഥമികമായി അറിയാൻ കഴിഞ്ഞത്
ഇതുമായി ബന്ധപ്പെട്ട് വൈദികനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്ന ജോണി, ഇന്ന് ഉച്ചയോടെ കുരിശുമുടിയിലെ ആറാം സ്ഥലത്തുവച്ച് കത്തിയെടുത്തു കുത്തുകയായിരുന്നുവെന്ന് പറയുന്നു. പരുക്കേറ്റ ഫാ. സേവ്യറിനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.കാലിനു കുത്തേറ്റത് കുരിശുമലയിലെ ആറാംസ്ഥലത്ത് വച്ചാണ്. രക്തം വാര്‍ന്നാണ് മരണം. പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതാണ് തിരിച്ചടിയായത്. കാലിലും തുടയിലും കുത്തേറ്റ ഫാ. സേവ്യർ രക്തം വാർന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
കൊച്ചി ചേരാനെല്ലൂർ തേലക്കാട്ട് പൗലോസ്–ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനാണ് ഫാ.സേവ്യർ. മോളി, ലിസ്സി, റോസമ്മ, ഷാജു, ഷാലി, മനോജ്, ഹെലൻ എന്നിവർ സഹോദരങ്ങളാണ്.
കഴിഞ്ഞ ഏഴു വർഷമായി കുരിശുമുടിയിലെ റെക്ടറായി സേവനം ചെയ്തു വരികയാണ്. 1993 ഡിസംബർ 27ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. സേവ്യർ തേലക്കാട്ട് സിഎൽസി അതിരൂപതാ ഡയറക്ടർ, പിഡിഡിപി വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കുരിശുമല ഡയറക്ടറായിരിക്കെ എൽഎൽബി പൂർത്തിയാക്കിയ ഫാ. സേവ്യർ, കഴിഞ്ഞ വർഷം അഭിഭാഷകനായും എൻറോൾ ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക്
ലെസ്റ്ററിലെ വൻ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചു പേർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്തു വരുന്നു. മുപ്പതു വയസിനടുത്ത് പ്രായമുള്ള മൂന്നു പുരുഷന്മാരാണ് അറസ്റ്റിലായിരിക്കുന്നത്. ഈസ്റ്റ് ആംഗ്ലിയ, ഈസ്റ്റ് മിഡ് ലാൻഡ്സ്, നോർത്ത് വെസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് ഓരോരുത്തരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഞായറാഴ്ച വൈകുന്നേരം 7.19നാണ് ലെസ്റ്ററിനെ വിറപ്പിച്ച സ്ഫോടനം നടന്നത്. ഹിക്ക്ലി റോഡിലുള്ള പോളിഷ് ഷോപ്പിലാണ് അത്യുഗ്രമായ പൊട്ടിത്തെറി സംഭവിച്ചത്. താഴത്തെ നിലയിൽ ഷോപ്പുകളും മുകളിലെ രണ്ടു നിലകളിൽ ഫ്ളാറ്റുകളുമാണ് ഈ ബിൽഡിംഗിൽ ഉണ്ടായിരുന്നത്. സ്ഫോടനത്തിൽ ബിൽഡിംഗ് പൂർണമായും തകർന്നു. അഗ്നിനാളങ്ങൾ ഇരുപതിലേറെ മീറ്റർ ഉയരത്തിൽ കത്തി.
പുതിയ കാമുകനൊപ്പം ജീവിക്കാനായി ആദ്യ കാമുകനെ വിഷം കൊടുത്തു കൊന്ന കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഡിലാണ് സംഭവം. സംഭവത്തില്‍ പ്രതിയായ റോസിയെ ഗുര്‍ദാസ്പൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ റോസി തന്റെ ആദ്യ കാമുകനായ ധരംപാലിനൊപ്പമായിരുന്നു ജീവിച്ചിരുന്നത്. ഇയ്യാള്‍ക്കൊപ്പം താമസിച്ചു വരുന്നതിനിടയിലാണ് സാഹിബ് മാസിയ എന്നയാളുമായി റോസി ബന്ധം സ്ഥാപിക്കുന്നത്. എന്നാല്‍ ധരംപാലുമായുളള ബന്ധം ഇയ്യാള്‍ക്കൊപ്പം ജീവിക്കാന്‍ തടസമായി വന്നതോടെയാണ് ഇരുവരും ചേര്‍ന്ന് ധരംപാലിനെ കൊല്ലാന്‍ തീരുമാനിച്ചത്.
ധരംപാലിനെ വധിക്കാനായി റോസിയും സാഹിബ് മാസിയയും ഗൂഢാലോചന നടത്തിയതായി പൊലീസ് കണ്ടെത്തി. പദ്ധതി പ്രകാരം രാത്രിയില്‍ ധരംപാലിന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി. തുടര്‍ന്ന് ധരംപാലിന് ശാരീരിക അസ്വാസ്ഥ്യതകള്‍ അനുഭവപ്പെടാന്‍ തുടങ്ങി ഇതിനിടയില്‍ ധരംപാലിന് അസുഖമാണെന്ന കാര്യം അയാളുടെ പിതാവിനെയും റോസി അറിയിച്ചു. പിതാവെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
എന്നാല്‍ സംഭവത്തിലെ അസ്വഭാവികത മൂലം പിതാവ് പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് കുറ്റകൃത്യങ്ങളുടെ ചുരുളഴിഞ്ഞത്. അമൃത്‌സര്‍ സ്വദേശിയായ റോസിയുടെ ആദ്യഭര്‍ത്താവ് രജീന്ദര്‍പാലാണ്. ഇയാളെ ഉപേക്ഷിച്ചാണ് റോസി ധരംപാലിനൊപ്പം ജീവിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായും പൊലീസ് വ്യക്തമാക്കി.
മകന്റെ സഹപാഠിയും അയല്‍വാസിയുമായ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവറായ ആര്‍എസ്എസ്-ബിഎംഎസ് പ്രവര്‍ത്തകന്‍ പിടിയില്‍. എറണാകുളം ഡിപ്പോയിലെ ഡ്രൈവറായ ചേര്‍ത്തല മരുത്തോര്‍വട്ടം സ്വദേശി പിഎസ് ഷിജു(42) ആണ് പൊലീസിന്റെ പിടിയിലായത്.
പെണ്‍കുട്ടിയെ വീട്ടിലും സമീപത്തെ ഷെഡിലുമായി പീഡിപ്പിച്ചതായാണ് കേസ്. രണ്ടു ദിവസം പീഡനം നടന്നതായാണ് പൊലീസ് നന്‍കുന്ന വിവരം. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധ്യാകരാണ് കുട്ടിയില്‍ നിന്ന് പീഡന വിവരം മനസിലാക്കിയത്. അധ്യാപകര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.
സംഭവം കേസായതോടെ പ്രതി ഷിജു ഒളിവില്‍ പോയി. തിങ്കളാഴ്ച രാത്രി എറണാകുളത്ത് നിന്നാണ് ഇയ്യാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചേര്‍ത്തല പൊലീസ് ഇന്‍സ്‌പെക്ടര്‍ വി പി മോഹന്‍ലാല്‍, എസ്‌ഐ ജി അജിത്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഒമ്പത് സ്‌കൂള്‍ കുട്ടികളെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബിജെപി നേതാവുമായ നേതാവ് മനോജ് ഭാട്ടിയ പോലീസില്‍ കീഴടങ്ങി. കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാള്‍ സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റിയത്. സംഭവത്തില്‍ ഒമ്പത് വിദ്യാര്‍ത്ഥികള്‍ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. കൃത്യം നടത്തിയ ശേഷം ഇയാള്‍ ഡ്രൈവറുടെ കൂടെ ഓടി രക്ഷപ്പെട്ടു.
ബീഹാറിലെ മുസഫര്‍പൂരിലാണ് ദാരുണ സംഭവം നടന്നത്. മനോജ് ഭാട്ടിയ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. വാഹനം കുട്ടികള്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റുന്ന സമയത്ത് ഇയാള്‍ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കണമെന്ന് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ആവശ്യപ്പെട്ടു.
കുട്ടികളെ കൊലപ്പെടുത്തിയ സംഭവം വിവാദമായതോടെ ബിജെപി നേതൃത്വം മനോജിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ ഇത് വളരെ കുറഞ്ഞ നടപടി മാത്രമായിരുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചു. പോലീസില്‍ കീഴടങ്ങയിതിനു ശേഷം ദേവാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് തന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
മഞ്ചേരിയില്‍ തെരുവില്‍ അന്തിയുറങ്ങിയ യുവതിയെ പീഡിപ്പിക്കാൻ നോക്കിയ യുവാവ് പീഡനം തടഞ്ഞതിന് യുവതിയുടെ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിപ്പരുക്കേല്‍പിച്ച് പ്രതികാരം. സ്ഥിരം ശല്ല്യക്കാരനായ അയൂബിനെതിരെ കുടുംബം പരാതി നല്‍കിയെങ്കിലും അനങ്ങാപ്പാറ നയത്തിലാണ് പൊലീസ്
മഞ്ചേരി ഐ.ജി.ബി.ടി ബസ് സ്റ്റാന്‍ഡില്‍ അന്തിയുറങ്ങുന്ന കുടുംബത്തിലെ ഒന്‍പതു മാസം പ്രായമുളള പെണ്‍കുഞ്ഞിനാണ് വെട്ടേറ്റത്. ബസ് സ്റ്റാന്‍ഡിലെ സ്ഥിരം ശല്ല്യക്കാരനായ അയൂബാണ് വെട്ടിയതെന്ന് കുട്ടിയുടെ അമ്മയും ദൃക്സാക്ഷികളും പറയുന്നു. അമ്മയും സഹോദരനും ചേര്‍ന്ന് പീഡനശ്രമം തടയുബോള്‍ പ്രതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കാലിലാണ് വെട്ടേറ്റത്. മൂന്നു തുന്നുണ്ട്.
ആക്രമണത്തിന് പിന്നാലെ തന്നെ പരാതി അറിയിച്ചെങ്കിലും പൊലീസ് പ്രതിയെ അതേ സമയത്ത് കസ്റ്റഡിയിലെടുക്കാന്‍ തയാറായില്ലെന്നാണ് കുട്ടിയുടെ അച്ഛന്റെ പരാതി.വെട്ടേറ്റ കുഞ്ഞിനേയും അമ്മയേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ ശ്രമം ആരംഭിച്ചു.