Crime

ഗുഡ്ഗാവ്: കാഴ്ച്ചശക്തിയില്ലാത്ത പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചയാളെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞു. പെണ്‍കുട്ടി തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുഡ്ഗാവിലെ ധരുഹേരയിലാണ് സംഭവം. കഴിഞ്ഞ ഫെബ്രുവരി 21ന് പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അയല്‍വാസിയായ യുവാവ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയ സമയത്ത് തന്നെ ആരോ ഉപദ്രവിച്ചതായി കുട്ടി അറിയിച്ചു. എന്നാല്‍ പീഡിപ്പിച്ചയാളെ തിരിച്ചറിയാന്‍ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടുവെങ്കിലും പെണ്‍കുട്ടിക്ക് കാഴ്ചശക്തിയില്ലാത്തതിനാല്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിയാതെ പോലീസ് ബുദ്ധിമുട്ടി. ഇതിനിടെ, മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം സമീപത്ത് താമസിക്കുന്നവരുടെ ശബ്ദം ശ്രദ്ധിച്ചു വരികയായിരുന്ന പെണ്‍കുട്ടി തന്റെ വീട്ടിലെത്തിയ പ്രതിയെ തിരിച്ചറിയുകയായിരുന്നു.

വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന അമ്മയോട് അയല്‍വാസി സംസാരിച്ചപ്പോഴാണ് പെണ്‍കുട്ടി ശബ്ദം തിരിച്ചറിഞ്ഞത്. ഇതോടെ തന്നെ ഉപദ്രവിച്ചത് ഇയാളാണെന്ന് പെണ്‍കുട്ടി അമ്മയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം ഇവര്‍ പോലീസില്‍ അറിയിക്കുകയും പ്രതിയായ സനോജ് കുമാര്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്‌സോ നിയമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

17 കാ​രി​യെ ന​ഗ്ന​ചി​ത്രം കാ​ണി​ച്ച് പീ​ഡി​പ്പി​ച്ച പ്ര​തി​ശ്രു​ത വ​ര​ൻ അ​റ​സ്റ്റി​ൽ. വ​ര​ൻ അ​റ​സ്റ്റി​ലാ​യ​തോ​ടെ ഇ​ന്നു ന​ട​ക്കേ​ണ്ട വി​വാ​ഹ​വും മു​ട​ങ്ങി. പാ​നൂ​രി​ന​ടു​ത്ത വി​ള​ക്കോ​ട്ടൂ​രി​ലാ​ണ് സം​ഭ​വം. വി​ള​ക്കോ​ട്ടൂ​രി​ലെ ലി​നീ​ഷി (27) നെ​യാ​ണ് കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ 17 കാ​രി​യെ ന​ഗ്ന​ചി​ത്രം കാ​ണി​ച്ചു പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. അ​റ​സ്റ്റി​നെ തു​ട​ർ​ന്ന് ലി​നീ​ഷ് ഇ​തേ പ്ര​ദേ​ശ​ത്തു​കാ​രി​യു​മാ​യി ഇ​ന്ന് ന​ട​ക്കേ​ണ്ടി​യി​രു​ന്ന ക​ല്യാ​ണം മു​ട​ങ്ങി.​പോ​ക്സോ വ​കു​പ്പു​പ്ര​കാ​ര​മാ​ണ് കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് ലി​നീ​ഷി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

കാസര്‍കോട് ചീമേനിയിലെ റിട്ടയേര്‍ഡ് അധ്യാപികയായ പി.വി ജാനകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലിയന്നൂരില്‍ ജാനകിയുടെ അയല്‍വാസികളായ റെനീഷ്, വൈശാഖ് എന്നിവരാണ് പിടിയിലായത്. എന്നാല്‍ കൃത്യത്തിന്റെ മുഖ്യ സൂത്രധാരനായ അരുണ്‍ ഗള്‍ഫിലേയ്ക്ക് കടന്നതായാണ് സൂചന.

കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.എന്നാല്‍ കൃത്യം ആസൂത്രണം ചെയ്ത അരുണിനെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. ദുബായില്‍ ജോലിയുള്ള ഇയാള്‍ അവധിക്ക് വന്ന സമയത്താണ് കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം രാജ്യം വിട്ട അരുണിനെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും അന്വേഷണസംഘം ആരംഭിച്ചു. കൃത്യത്തില്‍ പങ്കെടുത്ത മൂന്നുപേരും ജാനകിയുടെ അയല്‍വാസികളാണ്. പ്രതികളിൽ അരുൺ ഒഴികെയുള്ള രണ്ടുപേരും ജാനകിയുടെ ശിഷ്യരായിരുന്നു.

പിടിയിലായ രണ്ടുപേരെയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. മോഷണം ലക്ഷ്യമിട്ടായിരുന്നു കൊലപാതകം എന്ന് പ്രതികള്‍ സമ്മതിച്ചതായാണ് വിവരം. ആക്രമിക്കുന്നതിനിടെ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളെ ജാനകി തിരിച്ചറിഞ്ഞതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രദേശവാസികളിലേക്ക് കേന്ദ്രീകരിച്ചത്.

കഴിഞ്ഞ ഡിസംബര്‍ പതിമൂന്നിന് രാത്രി പത്തുമണിയോടെയായിരുന്നു മൂന്നംഗസംഘം വീട്ടില്‍ അതിക്രമിച്ച് കയറി ജാനകിയെ കുത്തി കൊലപ്പെടുത്തിയത്. മോഷണത്തിനെത്തിയ സംഘം ഭര്‍ത്താവ് കൃഷ്ണനെ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പൊലീസ് ഏറെ വിമര്‍ശനം നേരിട്ടിരുന്നു. സി.പി.എം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനത്തിന്റെ മുന ആഭ്യന്തരവകുപ്പിന് നേരെവരെ നീളുന്ന സാഹചര്യമുണ്ടായി.

വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം അയല്‍വാസികൾ പിടിയിൽ. ചീമേനി പുലിയന്നൂരില്‍ കവര്‍ച്ചാ ശ്രമത്തിനിടയില്‍ വിരമിച്ച അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പിടിയിലായി.

കൊല്ലപ്പെട്ട റിട്ട. അധ്യാപികയുടെ അയല്‍വാസികളായ വൈശാഖ് റെനേഷ് എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നാമത്തെയാള്‍ വിദേശത്തേക്ക് കടന്നുവെന്ന് പോലീസ് പറഞ്ഞു. 2017 ഡിസംബര്‍ 13-ന് രാത്രിയിലാണ് ചീമേനി പുലിയന്നൂരില്‍ കവര്‍ച്ചയും കൊലപാതകവും നടന്നത്. വിരമിച്ച പ്രഥമാധ്യാപിക പി.വി. ജാനകിയെ കഴുത്തറുത്തു കൊന്നും ഭര്‍ത്താവ് കളത്തേര കൃഷ്ണന്‍ മാസ്റ്ററെ കഴുത്തിന് വെട്ടി പരിക്കേല്‍പ്പിച്ചുമാണ് വീട് കൊള്ളയടിച്ചത്. ഒരുമണിക്കൂറിനുള്ളില്‍ പോലീസ് വീട്ടിലെത്തിയിരുന്നു. മൂന്നംഗ മുഖംമൂടിസംഘമായിരുന്നു കൊല നടത്തിയതെന്ന് പോലീസിന് മൊഴിലഭിച്ചിരുന്നു.

തുടര്‍ന്ന പോലീസ് അന്യസംസ്ഥാനങ്ങളിലടക്കം തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് തുമ്പൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ പ്രദേശത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാതെ കൃത്യം നടത്താന്‍ പറ്റില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്. ബാങ്കില്‍ സ്വര്‍ണം പണയംവച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് അയല്‍വാസികളായ മൂന്നുപേരില്‍ എത്തിയത്. കോളിങ് ബെല്‍ അടിച്ചാണ് മോഷ്ടാക്കള്‍ വീട്ടനകത്ത് കയറിയത്. ബെല്‍ അടിപ്പോള്‍ കൃഷ്ണന്‍ ആണ് വാതില്‍ തുറന്നത്. പെട്ടെന്ന് അക്രമികള്‍ വാതില്‍ മുഴുവനായും തള്ളിത്തുറക്കുകയും വീട്ടിനുള്ളില്‍ കടക്കുകയുമായിരുന്നു.

ശേഷം ഇദ്ദേഹത്തിന്റെ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചു. ഈ സമയം കിടപ്പുമുറിയില്‍ നിന്നോടിയെത്തിയ ഭാര്യ ജാനകിമ്മയെയും അക്രമികള്‍ കടന്നുപിടിക്കുകയും വായില്‍ പ്ലാസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ജാനകിയമ്മയെ അകത്തേക്ക് വലിച്ചു കൊണ്ടുപോയി കഴുത്തറക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന അരലക്ഷം രൂപയും ആഭരണങ്ങളും കൊള്ളയടിച്ചു. അക്രമിക്കപ്പെട്ടപ്പോള്‍ തന്നെ കൃഷ്ണന് ബോധം നഷ്ടപ്പെട്ടിരുന്നു. രണ്ടു മണിക്കൂറിന് ശേഷം ബോധം തിരിച്ചു കിട്ടിയപ്പോള്‍ അദ്ദേഹം പോലീസ് സ്റ്റേഷനിലേക്കു വിളിക്കുകയും ഒച്ചവയ്ക്കുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍പക്കക്കാര്‍ കണ്ടത് ജാനകിയമ്മ മരിച്ചുകിടക്കുന്നതാണ്.

ഷുഹൈബ് വധക്കേസിൽ ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്ന് ഉറപ്പുലഭിച്ചിരുന്നെന്നു അറസ്റ്റിലായ പ്രതി ആകാശ് തില്ലങ്കേരി. കൂടെയുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ഉറപ്പു നൽകിയത്. പ്രാദേശിക ഡിവൈഎഫ്ഐ നേതൃത്വമാണ് ക്വട്ടേഷൻ നൽകിയത്. ഭരണമുണ്ടെന്നും പാര്‍ട്ടി സഹായിക്കുമെന്നും പറഞ്ഞു. പ്രതികളെ നല്‍കിയാല്‍ പൊലീസ് കൂടുതല്‍ അന്വേഷിക്കില്ലെന്നും പറഞ്ഞു. അടിച്ചാല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് നേതാക്കൾ ശഠിച്ചതായും ആകാശ് പൊലീസിനോടു വെളിപ്പെടുത്തി.

അതേസമയം, ഷുഹൈബ് വധം സംഘടനാതലത്തില്‍ അന്വേഷിക്കുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ആകാശ് തില്ലങ്കേരി സിപിഎം പ്രവര്‍ത്തകനെന്ന് ജില്ലാസെക്രട്ടറി സ്ഥിരീകരിക്കുകയും ചെയ്തു. പാര്‍ട്ടി അന്വേഷണം പൂ‍ര്‍ത്തിയായ ശേഷം നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

സമാധാനയോഗത്തില്‍ പങ്കെടുത്തത് കലക്ടര്‍ വിളിച്ചതുകൊണ്ടെന്ന് കെകെ രാഗേഷ് എംപി പറഞ്ഞു. സമാധാനയോഗം തകര്‍ക്കാനുള്ള ബാലിശനീക്കമാണ് യുഡിഎഫ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

ഷുഹൈബ് വധക്കേസിലെ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍ വിളിച്ച സമാധാനയോഗം പാഴായി. ജനപ്രതിനിധികളെ വിളിക്കാത്ത യോഗത്തില്‍ സിപിഎം എംപിയെ പങ്കെടുപ്പിച്ചതില്‍ യു‍ഡിഎഫ് അംഗങ്ങള്‍ വന്‍ പ്രതിഷേധമുയര്‍ത്തി. അരമണിക്കൂറോളം നീണ്ട വാക്കേറ്റത്തിനൊടുവില്‍ യോഗം യുഡിഎഫ് ബഹിഷ്കരിച്ചു. മുഖ്യമന്ത്രി നേരിട്ട് വിളിക്കുന്ന സമാധാനയോഗത്തില്‍ മാത്രമേ ഇനി പങ്കെടുക്കൂ എന്നും അവര്‍ പ്രഖ്യാപിച്ചു.

അന്യ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഭാര്യ ക്ലോസറ്റിലൊഴുക്കി. പഞ്ചാബിലെ ജോഗീന്ദര്‍ നഗറിലാണ് സംഭവം. ഭര്‍ത്താവ് ആസാദ് സിങിനെതിരെ പരസ്ത്രീ ബന്ധം ആരോപിച്ചായിരുന്നു ഭാര്യ സുഖ്വന്ത് കൗറിന്റെ ആക്രമണം. വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന ആസാദ് സിങിനെ വടികൊണ്ട് അടിച്ച് ബോധരഹിതനാക്കിയ ശേഷം ജനനേന്ദ്രിയം ഛേദിച്ച് ക്ലോസറ്റിലൊഴുക്കുകയായിരുന്നു.

ഭര്‍ത്താവ് ആസാദിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് സുഖ്വന്ത് കൗറിന് കടുത്ത സംശയമുണ്ടായിരുന്നു. ഇക്കാരണം പറഞ്ഞ് ഇരുവരും തമ്മില്‍ മുന്‍പും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭാര്യയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആസാദിനെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭാര്യയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായ ആസാദിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കല്‍പറ്റ:16 കുപ്പി വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. വൈത്തിരി വടുവന്‍ചാല്‍ വിണ്ണം പറമ്പില്‍ ചന്ദ്രനെയാണ് (55) എക്‌സൈസ് പിടികൂടിയത്. അരക്ക് ചുറ്റം കെട്ടിവെച്ച നിലയിലായിരുന്ന മദ്യക്കുപ്പികള്‍. തമിഴ്‌നാട്ടില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങിച്ച ശേഷം വൈത്തിരി വടുവന്‍ചാല്‍ മേപ്പാടി കല്‍പ്പറ്റ തുടങ്ങിയ ഭാ?ഗങ്ങളില്‍ വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍.

ഇന്നലെ അതിര്‍ത്തി പ്രദേശമായ താളൂരില്‍ വെച്ച് പിടിയിലായ ഇയാളെ ആദ്യം സംശയമൊന്നും തോന്നാതിരുന്ന പോലീസ് പിന്നീട് ശരീരം പരിശോധിച്ചപ്പോള്‍ 16 കുപ്പി വിദേശമദ്യം അരക്കെട്ടില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ആരും കാണാത്ത രീതിയില്‍ 16 കുപ്പി മദ്യമാണ് കെട്ടിവച്ചിരുന്നത്. വ്യാജമദ്യവുമായി ബന്ധപ്പെട്ട് മുന്‍പും ഇയാള്‍ അറസ്റ്റിലായിരുന്നു. പ്രിവന്റിവ് ഓഫിസര്‍ വി.ആര്‍.ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ കൊലപ്പെടുത്തിയത് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. മനോജ് പരോളില്‍ ഇറങ്ങിയ സമയത്താണ് ശുഹൈബ് വധിക്കപ്പെട്ടതെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നുമാണ് കെ.സുധാകരന്‍ ആരോപിക്കുന്നത്. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ രീതിക്ക് സമാനമായാണ് ശുഹൈബിനെ വധിച്ചിരിക്കുന്നത്.

ശുഹൈബിന്റെ ശരീരത്തിലെ മുറിവുകളുടെ സ്വഭാവം ഇതു വ്യക്തമാക്കുന്നതായും സുധാകരന്‍ ആരോപിക്കുന്നു. ശുഹൈബിനെ ആക്രമിക്കുമ്പോള്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വാടകയ്‌ക്കെടുത്ത രണ്ട് കാറുകളിലാണ് പ്രതികള്‍ കൃത്യം നടത്താന്‍ എത്തിയത്. ഈ വാഹനങ്ങള്‍ തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു.

കേസിലെ മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അടുത്തുള്ള സംസ്ഥാനങ്ങളിലേക്ക് പ്രതികള്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരങ്ങള്‍ കൈമാറിയതായി പോലീസ് വ്യക്തമാക്കി.

സൗദി അറേബ്യയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുല്ല (38), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ്‌വാന(30) എന്നിവരാണ് മരിച്ചത്. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ഹസ്സ നഗരത്തിന് സമീപം ജനവാസമില്ലാത്ത സ്ഥലത്താണ് തിങ്കളാഴ്ച വൈകിട്ടു ദുരൂഹ സാഹചര്യത്തില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സൗദിയില്‍ ബ്രാഞ്ചുകളുള്ള ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ ഡ്രൈവറാണ് കുഞ്ഞബ്ദുല്ല. സന്ദര്‍ശക വീസയില്‍ വന്നു ഭര്‍ത്താവിനോടൊപ്പം അല്‍ഹസ്സയില്‍ കഴിയുകയായിരുന്നു റിസ്‌വാന. ഇവര്‍ക്ക് മക്കളില്ല. മൊയ്തു- കുഞ്ഞാമി ദമ്പതികളുടെ മകനാണ് കുഞ്ഞബ്ദുല്ല. ഇബ്രാഹിം ഹാജി – ഖദീജ ദമ്പതികളുടെ മകളാണു റിസ്‌വാന.

ദമാമില്‍നിന്നു മടങ്ങുന്ന വഴി അല്‍ഹസ്സയിലേയ്ക്ക് 25 കിലോമീറ്റര്‍ അകലെയുള്ള അല്‍അയൂന്‍ എന്ന വിജനമായ സ്ഥലത്താണു വാഹനം കണ്ടെത്തിയത്. ദമ്പതികള്‍ ജീവനൊടുക്കിയതായിരിക്കുമെന്നു പൊലീസ് പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മരണ കാരണം അന്വേഷിക്കുകയാണ്. വിവരമറിഞ്ഞ് അല്‍ഹസ്സയിലെത്തിയ കുഞ്ഞബ്ദുല്ലയുടെ റിയാദിലുള്ള പിതൃസഹോദരന്‍ കരീമും റിസ്വാനയുടെ അമ്മാവനും തുടര്‍ നടപടികള്‍ക്കായി സ്ഥലത്തുണ്ട്.

ഞായറാഴ്ച അല്‍ഹസ്സയില്‍നിന്നു 150 കിലോമീറ്റര്‍ അകലെയുള്ള ദമാമിലേക്കു പുറപ്പെട്ട ഇവരെ കുറിച്ചു വിവരമില്ലെന്നു സുഹൃത്തുക്കള്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്നു നടന്ന തിരച്ചിലില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വാഹനം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അതനുസരിച്ചു സ്ഥലത്തെത്തിയവര്‍ വാഹനം കുഞ്ഞബ്ദുല്ല സഞ്ചരിച്ചതു തന്നെയെന്നു സ്ഥിരീകരിക്കുകയായിരുന്നു. വാഹനത്തിനു സമീപ പ്രദേശത്തുനിന്നു കണ്ടെത്തിയ രണ്ടു മൃതദേഹങ്ങള്‍ പൊലീസ് അല്‍ഹഫൂഫ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു. ഇതു കുഞ്ഞബ്ദുല്ലയുടേതും റിസ്‌വാനയുടേതുമാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

ചെന്നൈ: ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. ചെങ്കല്‍പെട്ടിലെ മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതി ദസ്വന്തിനെതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും ലൈംഗിക പീഡനത്തിനും കുട്ടികള്‍ക്ക് നേരെയുള്ള പീഡനത്തിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ മഹിളാ കോടതി കണ്ടെത്തിയിരുന്നു. ചെന്നൈയ്ക്കടുത്തുള്ള മുഗളിവാക്കത്തെ അപ്പാര്‍ട്ട്മെന്റില്‍നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. വീട്ടില്‍ മാതാപിതാക്കളില്ലാത്ത സമയം നോക്കി കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച പ്രതി കുട്ടി ബഹളം വെച്ചതോടെ കൊലപ്പെടുത്തിയെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

മൃതദേഹം ഒരുദിവസം താമസ സ്ഥലത്ത് സൂക്ഷിച്ച പ്രതി അടുത്ത ദിവസം മൃതദേഹം ബാഗിലാക്കി പ്രദേശത്തെ പാലത്തിനടിയില്‍ ഉപേക്ഷിച്ചു. തൊട്ടടുത്ത ദിവസം സ്ഥലത്ത് വീണ്ടുമെത്തിയ മൃതദേഹം കത്തിച്ചു. ഇതിനുശേഷം വഴിപോക്കനെന്ന് നടിച്ച് പോലീസിനെ വിവരം അറിയിച്ചതും ഇയാളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Copyright © . All rights reserved