Crime

തൃശൂര്‍:ഇരിങ്ങാലക്കുടയില്‍ സഹോദരിയെ ശല്യ ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. ഇരിങ്ങാലക്കുട സ്വദേശി മിഥുനെന്നയാളുടെ ആത്മഹത്യ കുറിപ്പാണ് പുറത്തു വന്നിരിക്കുന്നത്. മിഥുന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് സുജിത് വേണുഗോപാല്‍ എന്ന് യുവാവ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ മിഥുനെ ഇന്ന് രാവിലെ ഇരിങ്ങാലക്കുട ഐക്കര കുന്നിലെ ഒരു വീട്ടു വളപ്പില്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മിഥുനെ അതീവ ഗുരുതരാവസ്ഥയില്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ മിഥുന്റെ മര്‍ദ്ദനത്തില്‍ മാരകമായി പരിക്കേറ്റ സുജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെയ്തു പോയ തെറ്റിന് എന്റെ ജീവനെ നിങ്ങള്‍ക്കു തരാന്‍ ഉള്ളു അതില്‍ കുറഞ്ഞു എന്തു തന്നാലും മതിയാവില്ല എന്നെനിക്കറിയാം ഒരു മനുഷ്യന്‍ എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാന്‍ കഴിയില്ലെന്ന് മിഥുന്റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു

ആത്മഹത്യകുറിപ്പിന്റെ പൂര്‍ണ്ണ രൂപം;

അറിഞ്ഞു കൊണ്ട് ചെയ്തതല്ല പറ്റിപോയി ഒരിക്കലും തിരുത്താന്‍ പറ്റാത്ത തെറ്റാണ് ആ തെറ്റിന് എന്റെ ജീവനല്ലാതെ വേറൊന്നും തരാനില്ല എനിക്ക് ഒരാള്‍ നമ്മുടെ മുഖത്ത് നോക്കി പലവട്ടം ശിഖണ്ഡി എന്നൊക്കെ വിളിക്കുമ്പോള്‍ ആരായാലും പ്രതികരിക്കില്ലേ അവന്‍ മരിക്കണം എന്ന് ചിന്തിച്ചിട്ട് പോലുമില്ല ഞാന്‍ സത്യം പറഞ്ഞാല്‍ ഒരു സ്വപ്നം കണ്ടപോലെ ആണ് എനിക്കിപ്പോഴും തോന്നുന്നത്.

എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല ജീവിതത്തില്‍ ആദ്യമായാണ് ഒരാളെ അടിക്കുന്നത് അയാള്‍ മരിക്കന്നു എന്റെ അവസ്ഥ *** ആലോചിച്ചു നോക്കു എത്ര ഭീകരമായ അവസ്ഥ ആണെന്ന്

പിന്നെ നിന്റെ ചേച്ചിയെ ഒരിക്കലും ഞാന്‍ ശല്യം ചെയ്തിട്ടില്ല എനിക്ക് ഇഷ്ടമാണെന്നോ ഇഷ്ടപ്പെടണം അങ്ങനെ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഒരു നോട്ടം കൊണ്ട് പോലും അതിനെ തെറ്റായി ഞാന്‍ കണ്ടിട്ടില്ല.

അവളെ പോലെ ഒരു നല്ല കുട്ടിയെ ഭംഗി കൊണ്ടല്ല സ്വഭാവം കൊണ്ട് ഇതുവരെയുള്ള ലൈഫില്‍ ഞാന്‍ കണ്ടിട്ടില്ല എന്തുകൊണ്ടാണ് അവള്‍ എന്റെ കണ്ണില്‍ ഒരു ഭ്രാന്തായി മാറിയതെന്ന് അറിയോ അവസാന കാലം വരെ കൂടെ ഉണ്ടാകും എന്നുള്ള ഉറപ്പ്.

ഇപ്പോഴത്തെ കുറെ പെണ്‍കുട്ടികള്‍ ഉണ്ട് നാല് ദിവസം ഭര്‍ത്താവിന്റെ കൂടെ അഞ്ചാം ദിവസം അവര്‍ വേറെ ആരുടെ എങ്കിലും കൂടെ ആകും അങ്ങനെ ആകില്ല എന്നുറപ്പുള്ളത് കൊണ്ട് അതുപോലെയുള്ള അമ്മയെ ഭാര്യയെ മകളെ കിട്ടാന്‍ പുണ്യം ചെയ്യണം എന്തായാലും എല്ലാം കഴിഞ്ഞു

വേഗം ഒരു ജോലിക്ക് പോയി ചേച്ചിക്ക് ഹെല്‍പ് ചെയ്യണം എല്ലാവരോടും good bye

ചെയ്തു പോയ തെറ്റിന് എന്റെ ജീവനെ നിങ്ങള്‍ക്കു തരാന്‍ ഉള്ളു അതില്‍ കുറഞ്ഞു എന്തു തന്നാലും മതിയാവില്ല എന്നെനിക്കറിയാം ഒരു മനുഷ്യന്‍ എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാന്‍ കഴിയില്ല വേദനിപ്പിച്ചതിനു ഒരിക്കല്‍ കൂടെ മാപ്പ് പറയാണ്

all of you thank you and good bye

മുസ്ലിം  യുവതിയുമായി പ്രണയത്തിലായിരുന്ന 23കാരനായ ഫോട്ടോഗ്രാഫറെ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ചേർന്ന് നാട്ടുകാർ നോക്കിനിൽക്കെ നടുറോഡിൽ വെട്ടിക്കൊന്നു. കഴിഞ്ഞ ദിവസം രാത്രി ഡൽഹിയിൽ നടന്ന സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ അമ്മ, അച്ഛൻ, അമ്മാവൻ തുടങ്ങിയവരെ പൊലീസ് അറസ്റ്റ്  ചെയ്തു .

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇരുപത് വയസുള്ള യുവതിയുമായി കൊല്ലപ്പെട്ട അങ്കിത് മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തിന് പെൺകുട്ടിയുടെ കുടുംബം എതിരായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്ന അങ്കിതിനെ പെൺകുട്ടിയുടെ കുടുംബം ആക്രമിക്കുകയായിരുന്നു. അങ്കിതിന്റെ വീട്ടിന് തൊട്ടടുത്തായി ഒളിച്ച് നിന്ന സംഘം മൂർച്ചയേറിയ ആയുധം കൊണ്ട് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് അങ്കിതിന്റെ അമ്മ പുറത്ത് വന്നപ്പോൾ മകൻ കുത്തേറ്റ് കിടക്കുന്ന കാഴ്ചയാണ് കാണുന്നത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് അങ്കിതിന്റെ അയൽവാസി ആയിരുന്നപ്പോഴാണ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ യുവതി ഇയാളുമായി പ്രണയത്തിലാകുന്നത്. എന്നാൽ കുടുംബം ഇവിടെ നിന്നും മാറി താമസിച്ചെങ്കിലും ഇരുവരും തങ്ങളുടെ പ്രണയ ബന്ധം തുടർന്നു. ഇതേച്ചൊല്ലി പലപ്രാവശ്യം അങ്കിതും പെൺകുട്ടിയുടെ കുടുംബവും തമ്മിൽ തർക്കമുണ്ടായിരുന്നതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ വിജയ് കുമാർ വ്യക്തമാക്കി.

തലസ്ഥാന നഗരിയെ നടുക്കി പട്ടാപ്പകൽ മോഷണം.വീട്ടിൽ കയറി വൃദ്ധയെ ആക്രമിച്ച് ഇരുപത്തിമൂന്ന് പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന ദമ്പതികളെ മണിക്കൂറുകൾക്കകം സിറ്റി ഷാഡോ പൊലീസ് പിടികൂടി. തൈക്കാട് മുല്ലശ്ശേരി വീട്ടിൽ വിശാഖ് (21) ഭാര്യ നയന (20) എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ശ്രീകണ്ഠ്ശ്വേരം തകരപ്പറമ്പ് റോഡിൽ റ്റി.സി 28/1509 പ്രിയദർശിനി വീട്ടിൽ ഭഗവതി അമ്മാളിനെ ആക്രമിച്ചാണ് ഇവർ സ്വർണ്ണാഭരണങ്ങൾ കവർന്നത്. ഭഗവതി അമ്മാളിന്റ വീട്ടിന് മുന്നിലെത്തിയ ഇരുവരും കൈയിലെ വെള്ള പേപ്പർ കാണിച്ച് വിലാസം ചോദിക്കാനെന്ന വാജേന അടുത്തെത്തി. വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലാക്കി കുശാലാന്വേഷണം നടത്തി പതിയെ വീട്ടിനുള്ളിലേക്ക് ദമ്പതികൾ കയറി. ഉടൻ തന്നെ നയന വൃദ്ധയുടെ കൈകൾ പുറകിൽ നിന്ന് പിടിച്ച് കട്ടിലിന്റെ കാലിനോട് ചേർത്ത് പിടിച്ചു. ഈ സമയം വിശാഖ് വൃദ്ധയുടെ കഴുത്തിൽ കിടന്ന മൂന്ന് സ്വർണ്ണമാല, മൂന്ന് മോതിരവുമടക്കം ഇരുപത്തിമൂന്ന് പവൻ കൈക്കലാക്കി. തുടർന്ന് ഇവർ വന്ന വാഹനത്തിൽ കയറി രക്ഷപ്പെട്ടു.

വിവരമറിഞ്ഞയുടൻ സിറ്റി പൊലീസ് കമ്മീഷണർ പി. പ്രകാശിന്റെ നിർദ്ദേശ പ്രകാരം കൺട്രോൾ റൂം ഏ.സി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം ഇരുവരും വലയിലായത്. കവർച്ച നടത്തി വരുന്ന വഴിയിൽ തന്നെ രണ്ട് പണയ സ്ഥാപനങ്ങളിൽ കുറച്ചു സ്വർണ്ണം പണയം വച്ചിരുന്നു. ബാക്കി സ്വർണ്ണം ഇവരുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തി.

സിറ്റി പൊലീസ് കമ്മീഷണർ പി. പ്രകാശിന്റെയും ഡി.സി.പി ജി. ജയദേവിന്റെയും നിർദ്ദേശ പ്രകാരം കൺട്രോൾ റൂം ഏ.സി സുരേഷ് കുമാർ. വി, സി.ഐ സുരേഷ് വി.നായർ, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ എ.എസ്.ഐമാരായ അരുൺ കുമാർ, യശോധരൻ, ഷാഡോ ടീമാംഗങ്ങൾ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.

‘ഉറക്കത്തില്‍ എന്റെ ചുണ്ടില്‍ ആരോ തൊടുന്നതുപോലെ തോന്നി. കണ്ണു തുറന്നപ്പോള്‍ എന്റെ ചുണ്ടില്‍ അയാളുടെ കൈവിരല്‍. ഞാന്‍ കൈ പിടിച്ചു. ഉടന്‍ തന്നെ ലൈറ്റ് ഓണ്‍ ചെയ്തു. ഈ സംഭവത്തെക്കുറിച്ച് പറഞ്ഞിട്ടും അവിടെ ഉണ്ടായിരുന്ന ആരും ശ്രദ്ധിച്ചില്ല. രണ്ടുപേര്‍ മാത്രമേ കൂടെനിന്നുളളൂ…’ ട്രെയിന്‍ യാത്രയില്‍ ഉണ്ടായ ദുരനുഭവം പറഞ്ഞ് യുവനടി സനുഷ.

കണ്ണൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് സനുഷയ്ക്കുനേരെ അതിക്രമം ഉണ്ടായത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി ആന്റോ ബോസിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സനുഷയ്ക്കുനേരെ അതിക്രമം നടന്നത്. സനുഷയുടെ പരാതിയില്‍ റെയില്‍വേ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഒച്ചവച്ചിട്ടും ഫലമുണ്ടായില്ലെന്നും അതേ ട്രെയിനില്‍ ഉണ്ടായിരുന്ന തിരക്കഥാകൃത്ത് ആര്‍. ഉണ്ണിയും രഞ്ജിത്ത് എന്നയാളും മാത്രമേ സഹായിക്കാനെത്തിയുള്ളുവെന്നും സനുഷ പറയുന്നു. ഫെയ്‌സ്ബുക്കില്‍ ഐ സപ്പോര്‍ട്ട് സനുഷ എന്ന് ചിലരെങ്കിലും കുറിക്കുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ അപകടത്തില്‍ പെട്ടാല്‍ എന്തു സംരക്ഷണമാണ് ഇവരില്‍ പലരും നല്‍കുക സനുഷ പറഞ്ഞു.

സനുഷയുടെ വാക്കുകള്‍:

ഞാന്‍ ഉറങ്ങുകയായിരുന്നു. ബെര്‍ത്തില്‍ ഒരാള്‍ ഉണ്ടായിരുന്നു. ഉറക്കത്തില്‍ എന്റെ ചുണ്ടില്‍ ആരോ തൊടുന്നതുപോലെ തോന്നി. കണ്ണു തുറന്നപ്പോള്‍ എന്റെ ചുണ്ടില്‍ അയാളുടെ കൈവിരല്‍. ഞാന്‍ കൈ പിടിച്ചു. ഉടന്‍ തന്നെ ലൈറ്റ് ഓണ്‍ ചെയ്തു. ഈ സംഭവത്തെക്കുറിച്ച് പറഞ്ഞിട്ടും അവിടെ ഉണ്ടായിരുന്ന ആരും ശ്രദ്ധിച്ചില്ല. രണ്ടുപേര്‍ മാത്രമേ കൂടെനിന്നുളളൂ. തിരക്കഥാകൃത്ത് ഉണ്ണി ആറും കോഴിക്കോട് സ്വദേശിയായ രഞ്ജിത്തും. വേറൊരാളും എനിക്ക് വേണ്ടി സംസാരിച്ചില്ല. എനിക്ക് വളരെ വിഷമം തോന്നി’. ‘എനിക്കുണ്ടായ ഈ അനുഭവം ഫെയ്‌സ്ബുക്കിലൂടെ ഞാന്‍ ഷെയര്‍ ചെയ്തിരുന്നുവെങ്കില്‍ നിരവധി പേര്‍ അതിന് കമന്റിട്ടേനെ. സനുഷയ്ക്ക് സപ്പോര്‍ട്ട് എന്നൊക്കെ പറഞ്ഞേനെ. പക്ഷേ നേരിട്ട് നമുക്കൊരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ കൂടെ ഒരാളും ഉണ്ടാകില്ല. അതെനിക്ക് ഇന്നുണ്ടായ സംഭവത്തോടെ മനസ്സിലായി.

നമുക്കൊരു പ്രശ്‌നം ഉണ്ടായാല്‍ ആരെങ്കിലും ഒരാള്‍ എങ്കിലും കൂടെ ഉണ്ടാവും എന്നു വിശ്വസിച്ചു. അതാണ് തകര്‍ന്നത്. ഒരാള്‍ നമ്മുടെ ശരീരത്തില്‍ അനുമതി ഇല്ലാതെ സ്പര്‍ശിച്ചാല്‍ തീര്‍ച്ചയായും പ്രതികരിക്കണം. എന്റെ വീട്ടില്‍ എന്നെ പഠിപ്പിച്ചിരിക്കുന്നത് അങ്ങനെയാണ്. നമ്മുടെ കുട്ടികളെ നമ്മള്‍ ആദ്യം പഠിപ്പിക്കേണ്ടതും പ്രതികരിക്കാനാണ്. ഇപ്പോള്‍ എനിക്കുണ്ടായ സംഭവത്തില്‍ നിയമപരമായി മുന്നോട്ടു പോകും.

ചെന്നൈ: പ്രശസ്ത സിനിമാ താരം അമലാ പോളിനോട് അശ്ലീലം പറഞ്ഞ വ്യവസായിയെ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ നൃത്ത പരിശീലന സ്റ്റുഡിയോയില്‍ വെച്ച് തന്നെ അപമാനിച്ചുവെന്ന നടിയുടെ പരാതിയെത്തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്. കൊട്ടിവാക്കം സ്വദേശിയും വ്യവസായിയുമായ അഴകേശനെയാണ് മാമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.

ചെന്നെ ടി നഗറിലുള്ള ഡാന്‍സ് സ്റ്റുഡിയോയില്‍ നൃത്തപരിശീലനം നടത്തുകയായിരുന്ന തന്നെ അപമാനിക്കുന്ന തരത്തില്‍ അഴകേശന്‍ ഇടപെടുകയും അശ്ലീലം പറയുകയും ചെയ്തുവെന്നാണ് നടിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അഴകേശനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മലേഷ്യയില്‍ വെച്ച് നടക്കുന്ന കലാപരിപാടിയില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് ഭാഗമായിട്ടാണ് ടി നഗറിലെ ഡാന്‍സ് സ്റ്റുഡിയോയില്‍ അമലാ പോള്‍ എത്തിയത്.

മലേഷ്യയിലെ പരിപാടിയുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെപ്പറ്റി അഴകേശന് ധാരണയുണ്ടെന്നും അതുകൊണ്ട് ഇയാളില്‍ നിന്നും സുരക്ഷാപ്രശ്‌നം നേരിടേണ്ടി വരുമെന്ന ഭയംകൊണ്ടാണ് പോലീസിനെ സമീപിച്ചതെന്ന് അമല പ്രതികരിച്ചു.

ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിന് ക്രൂര മർദ്ദനം ഏറ്റു വാങ്ങേണ്ടി വന്ന വീട്ടമ്മ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി ഫെയ്സ്ബുക്കിൽ. ഭർത്താവിൽ നിന്നുളള ക്രൂര പീഡനത്തെ കുറിച്ച് പൊലീസിൽ പരാതി ഉന്നയിച്ചപ്പോൾ പാർട്ടിയിലെ ചിലർ ഇടപെട്ട് അട്ടിമറിച്ചതായും വീട്ടമ്മ ഫെയ്സ്ബുക്കിൽ കുറിപ്പിൽ ആരോപിക്കുന്നു. തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശി സുനിത ചരുവിൽ ആണ് നീതി തേടി സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്.
എകെജി ഭവനിലുള്ള ഭര്‍തൃസഹോദരിയും ചിന്തയില്‍ ജോലി ചെയ്യുന്ന ഭര്‍തൃസഹോദരിയുടെ ഭര്‍ത്താവും ചേര്‍ന്നാണ് തന്റെ പരാതിയില്‍ നടപടി എടുക്കാതിരിക്കാന്‍ പൊലീസിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരിക്കുന്നതെന്ന് സുനിത ആരോപിക്കുന്നു. കഴിഞ്ഞ 21 വർഷമായ ഭർതൃപീഡനം അനുഭവിക്കുകയാണെന്നും ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിന് ശേഷം സമൂഹത്തിന് മുന്നിൽ ഭ്രാന്തിയായി ചിത്രീകരിക്കുകയായിരുന്നുവെന്നും സുനിത പരാതിപ്പെടുന്നു. രണ്ടു വർഷം മുൻപ് എന്റെ കൈ തല്ലിയൊടിച്ചു. ശരീരമാസകലം പരിക്കേൽപിച്ചു. എന്നിട്ടും പോലീസ് ഇടനിലക്കാരായി ഒതുക്കി തീർത്തു- സുനിത ആരോപിക്കുന്നു.

കഴിഞ്ഞ ജനുവരി 9 ന് അച്ഛന്റെ മരണാവശ്യങ്ങൾ കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തിയ തന്നെ യാതൊരു പ്രകോപനങ്ങളുമില്ലാതെ ശരീരമാസകലം തല്ലിചതയ്ക്കുകയും വാരിയെല്ലുകൾക്ക് ക്ഷതം സംഭവിക്കുന്ന വിധം ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതായി സുനിത ആരോപിക്കുന്നു. ദുർബലമായ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട കേസ് ആയതിനാൽ ഞങ്ങൾക്ക് ഇത്രയൊക്കെ ചെയ്യാനേ കഴിയൂ എന്ന് സ്ഥലം സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞതായും കത്തിൽ പറയുന്നു.
സ്ത്രീ സുരക്ഷ ഉറപ്പു വരുത്തും എന്ന് പറഞ്ഞു അധികാരത്തിലേറിയ അങ്ങയുടെ അറിവോടെയാണോ നിരാലംബയായ എന്നെ ഇത്ര മാരകമായി മർദിച്ച ആളെ സഹായിക്കുന്ന തരത്തിലുള്ള ഇടപെടൽ ഉണ്ടായത്. താങ്കളുടെ അറിവോടെയല്ലെങ്കിൽ അങ്ങയുടെ ഓഫീസിന്റെ മറവിൽ നടക്കുന്ന ഇത്തരം അനീതികൾ അവസാനിപ്പിച്ച് തനിക്ക് നീതി ലഭിക്കത്തക്കവിധത്തിലുള്ള ഇടപെടൽ ഉണ്ടാകണന്നും വീട്ടമ്മ അപേക്ഷിക്കുന്നു.

ഭോപ്പാല്‍: മകനെ തോക്കിന്‍മുനയില്‍ നിര്‍ത്തി അച്ഛന്റെ എടിഎമ്മില്‍ നിന്നും പണം തട്ടിയെടുത്തു. ഇന്‍ഡോറില്‍ ഡിസംബര്‍ 24നാണ് സംഭവം. രാത്രി 9ഓടെ പഞ്ചാപ് നാഷണല്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ പണം പിന്‍വലിക്കാനെത്തിയ കുടുംബത്തിനെയാണ് കൊള്ളയടിച്ചിരിക്കുന്നത്. കുട്ടിയോടപ്പം എടിഎമ്മില്‍ പണം പിന്‍വലിക്കാനെത്തിയപ്പോള്‍ അജ്ഞാതനായി യുവാവ് കൗണ്ടറിന്‍ ഉള്ളില്‍ കടന്ന ദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ഇയാള്‍ മുഖം മൂടി ധരിച്ചെത്തിയാണ് കവര്‍ച്ച നടത്തിയത്.

അക്രമിയെ ആദ്യം എതിര്‍ക്കാന്‍ ശ്രമിച്ച പിതാവ് കുട്ടിക്ക് നേരെ തോക്ക് ചൂണ്ടിയപ്പോള്‍ പണം നല്‍കുകയായിരുന്നു. എടിഎമ്മില്‍ നിന്ന് അക്രമി വരുന്നതിന് മുന്‍പ് പിന്‍വലിച്ച തുക ആദ്യം നല്‍കുകയും. പിന്നീട് വീണ്ടും പണം നല്‍കാന്‍ ആവശ്യപ്പെട്ട അക്രമിക്ക് വഴങ്ങി യുവാവ് വീണ്ടും പണം പിന്‍വലിച്ചു നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എടിഎമ്മിലെ സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

 

 

സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഇരിങ്ങാലക്കുട സ്വദേശിയായ സുജിത്ത് വേണുഗോപാല്‍ (26) ആണ് കൊല്ലപ്പെട്ടത്. സഹോദരിയെ ശല്യം ചെയ്തത് ചോദിച്ച സുജിത്തിനെ ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ച് അവശനാക്കിയത്. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ സുജിത് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഞായറാഴ്ച്ച വൈകീട്ട് 6 മണിയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഇരിങ്ങാലക്കുട ബസ്റ്റാന്റില്‍ ഓട്ടോ ഓടിക്കുന്ന സ്വാമി എന്ന് വിളിപ്പേരുള്ള മിഥുന്‍, സുജിത്തിന്റെ ഇളയച്ഛന്റെ മകളെ ശല്യം ചെയ്തിരുന്നു. ഇത് ചോദിക്കാന്‍ ചെന്ന സുജിത്തിനെ മിഥുന്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് ഓട്ടോറിക്ഷാപേട്ടയില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മാരാകായുധം ഉപയോഗിച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ സുജിത്തിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ സഹകരണ ആശുപത്രിയിലെ വെന്റിലേറ്ററിലേയ്ക്കും മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് സുജിത്തിന്റെ അന്ത്യം സംഭവിച്ചത്.

സുജിത്തിനെ മര്‍ദ്ധിച്ച ശേഷവും പ്രതി പെരുവല്ലി പാടത്തിന് സമീപത്ത് വെച്ച് ഇളയച്ഛനേയും മകളേയും ഓട്ടോറിക്ഷയില്‍ എത്തി തടഞ്ഞ് നിര്‍ത്തി ഭീഷണിപെടുത്തുകയും വെല്ലുവിളിച്ചതായും പറയുന്നു. സംഭവത്തില്‍ ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാറിന്റെയും സബ് ഇന്‍സ്‌പെക്ടര്‍ സുശാന്തിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്. വിദേശത്ത് ജോലി ചെയ്തിരുന്ന സുജിത്ത് നാട്ടിലെത്തിയ ശേഷം കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനര്‍ ആയി ജോലി നോക്കിവരികയായിരുന്നു.

സഹോദരിയുടെ ഫഌറ്റില്‍നിന്ന് എഞ്ചിനിറിംഗ് വിദ്യാര്‍ത്ഥിനിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. 23 കാരിയായ എന്‍ അനുഷയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മര്‍ദ്ദനമേറ്റ് മൂന്ന് ദിവസം മുമ്പാണ് അനുഷ മരിച്ചതെന്നാണ് പൊലീസ് നിരീക്ഷണം. മോത്തിലാല്‍ എന്ന യുവാവുമായി അനുഷയുടെ വിവാഹ ഏപ്രിലില്‍ നടക്കാനിരിക്കെയാണ് മരണം.

നല്‍ഗൊണ്ട ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടി എഞ്ചിനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം കോണ്‍സ്റ്റബിള്‍ ടെസ്റ്റിന് വേണ്ടിയുള്ള പഠനത്തിലാണ്. മൂന്ന് ദിവസം മുമ്പാണ് അനുഷ സഹോദരിയുടെ മിധാനിയിലെ ബന്‍ജാര കോളനിയിലുള്ള ഫഌറ്റിലെത്തിയത്.

സഹോദരിയും കുടുംബവും ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ ഫഌറ്റില്‍ അനുഷ ഒറ്റയ്ക്കായിരുന്നു. ഫോണ്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ സഹോദരന്‍ ശ്രീകാന്ത് അന്വേഷിക്കാനെത്തിയപ്പോഴാണ് അനുഷയുടെ അഴുകിയ നിലയിലുള്ള മൃതദേഹം ഫഌറ്റില്‍നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മരണം കൊലപാതകമാണെന്നും പ്രതികള്‍ക്കായുളള തെരച്ചില്‍ ആരംഭിച്ചതായും വ്യക്തമാക്കി.

മാധ്യമങ്ങളുടെ മുന്നിൽ വച്ച് തട്ടിപ്പുകേസ് പ്രതിക്കുനേരെ പോലീസുകാരുടെ മൂന്നാം മുറ. ആള്‍മാറാട്ടത്തട്ടിപ്പു നടത്തിയ കേസില്‍ അറസ്‌റ്റിലായ യുവാവിനെയാണ് മാധ്യമപ്രവര്‍ത്തകരുടെ മുൻപിൽ വച്ച് സി.ഐ മർദിച്ചത്. അടിമാലി ജനമൈത്രി പോലീസ്‌ സ്‌റ്റേഷനിലാണ് സംഭവം. എറണാകുളം മുനമ്പം സ്വദേശി ഡിറ്റോമോനെയാണു പത്രസമ്മേളനത്തിനിടെ പോലീസ്‌ മര്‍ദിച്ചത്‌.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സി.ഐ. ഓഫീസില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്‌. എസ്‌.ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ തിങ്കളാഴ്‌ച മംഗലാപുരത്തുനിന്നാണു ഡിറ്റോയെ പിടികൂടിയത്‌. എക്‌സൈസ്‌ ഉദ്യോഗസ്‌ഥന്‍, വിമുക്‌തഭടന്‍, പ്രവാസി തുടങ്ങിയ വേഷങ്ങളില്‍ തട്ടിപ്പു നടത്തിയ പ്രതി നാളുകളായി പോലീസിനെ വട്ടംചുറ്റിക്കുകയായിരുന്നു. രണ്ടുവര്‍ഷത്തിനിടെ ഇയാള്‍ അരക്കോടിയോളം രൂപയുടെ തട്ടിപ്പു നടത്തി. തുടർന്ന് പ്രതിയുടെ വിവരങ്ങള്‍ കൈമാറാനായി രാവിലെ 10.30-നു പോലീസ്‌ സ്‌റ്റേഷനില്‍ സി.ഐ: പി.കെ. സാബു പത്രസമ്മേളനം വിളിപ്പിച്ചു .

അതെ സമയം പ്രതിയുടെ സാന്നിധ്യത്തില്‍ എസ്‌.ഐ. കുറ്റകൃത്യം സി.ഐയോടു വിവരിച്ചു. എന്നാൽ കുറ്റകൃത്യങ്ങൾ കേട്ടതിനുശേഷം മാധ്യമപ്രവര്‍ത്തകരോടു ക്യാമറ ഓഫ്‌ ചെയ്യാന്‍ ആവശ്യപ്പെട്ട സി.ഐ, പ്രതിയുടെ മുതുകില്‍ മുട്ടുകാല്‍കൊണ്ടു മര്‍ദിച്ചു. പ്രതി നിലവിളിച്ചിട്ടും മര്‍ദനം തുടര്‍ന്നു. പിടികൂടിയപ്പോള്‍ മുതല്‍ പോലീസ്‌ വാഹനത്തിലിട്ടും അല്ലാതെയും മര്‍ദിച്ചതല്ലേയെന്നു പ്രതി പോലീസുകാരോട് ചോദിക്കുന്നുണ്ടായിരുന്നു. ശേഷംഡിറ്റോമോനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

RECENT POSTS
Copyright © . All rights reserved