ദുബായിലെ കമ്പനിയില്‍ നിന്നും 13 കോടിയോളം വെട്ടിച്ച കേസിലെ പ്രതി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. 13 കോടി രൂപയോളം തട്ടിയ കേസ് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയടക്കം എല്ലാവര്‍ക്കും ബോധ്യമുള്ളതാണെന്നും കെ.സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. സി.പി.എം എത്തി നില്‍ക്കുന്ന അപചയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടിയേരിയുടെ വിദേശയാത്രകള്‍ അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്;
കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം ഗൗരവതരമാണ്. ഈ തട്ടിപ്പുകേസ്സ് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയടക്കം എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. അടിയന്തിര നടപടി ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലും. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മൗനം വെടിയണം. സി. പി. എം എത്തി നില്‍ക്കുന്ന അപചയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പാര്‍ട്ടി പ്‌ളിനം അംഗീകരിച്ച നയരേഖ സംസ്ഥാനസെക്രട്ടറിക്കു മാത്രം ബാധകമല്ലാതാവുന്നതെന്തുകൊണ്ട്? സീതാറാം യെച്ചൂരി ഇക്കാര്യത്തില്‍ ലഭിച്ച പരാതിയെ സംബന്ധിച്ച് ജനങ്ങളോട് തുറന്നു പറയാന്‍ തയ്യാറാവണം.കോടിയേരിയുടെ വിദേശയാത്രകള്‍ അന്വേഷണപരിധിയില്‍ കൊണ്ടുവരണം.
കേരളത്തിലെ ഒരു ഉന്നത സിപിഎം നേതാവിന്റെ മകനെതിരെ ദുബായിൽ 13 കോടി രൂപയുടെ പണം തട്ടിപ്പു കേസ്. പ്രതിയെ ദുബായിലെ കോടതിയിൽ ഹാജരാക്കുന്നതിന് ഇന്റർപോളിന്റെ സഹായം തേടാൻ നീക്കം. ദുബായിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടേതാണു പരാതി. പ്രശ്നപരിഹാരത്തിന് അവർ പാർട്ടിയുടെ ഇടപെടൽ ആവശ്യപ്പെട്ടതായാണു സൂചന.
നേതാവിന്റെ മകൻ നൽകിയ ചെക്കുകൾ മടങ്ങുകയും ആൾ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ നിർദേശം നൽകിയെന്നാണു കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. മകന്റെ നടപടിയെക്കുറിച്ച് നേതാവുമായി ചില ദൂതന്മാർ ചർച്ച നടത്തിയിരുന്നു. പണം തിരിച്ചു നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകിയെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ലത്രെ.
ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ നിലപാട്. ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽകുമെന്ന് ഉറപ്പു നൽകിയിരുന്നു.
കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അപ്പോൾ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിർഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്. തങ്ങൾ നൽകിയതിനു പുറമേ അഞ്ചു ക്രിമിനൽ കേസുകൾകൂടി ദുബായിൽ നേതാവിന്റെ മകനെതിരെയുണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളിൽനിന്നു പണം വാങ്ങിയതെന്ന് ഇതിൽനിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു.
മകൻ ഒരു വർഷത്തിലേറെയായി ദുബായിൽനിന്നു വിട്ടുനിൽക്കുകയാണത്രെ. കമ്പനിയുടമകൾ സിപിഎം നേതൃത്വത്തെ ഇടപെടുത്താൻ ശ്രമിക്കുന്നുണ്ട്. ഒന്നുകിൽ മകൻ കോടതിയിൽ ഹാജരാകണം, അല്ലെങ്കിൽ പണം തിരികെ നൽകണം. അത് ഉടനെ ഉണ്ടായില്ലെങ്കിൽ ഇന്റർപോൾ നോട്ടീസിനുള്ള നടപടികളുമായി മുന്നോട്ടുപോകും.
ഇതു പാർട്ടിയെ ബോധ്യപ്പെടുത്താനാണ് ശ്രമം. തിരിച്ചടവിനത്തിൽ നേതാവിന്റെ മകൻ കഴിഞ്ഞ മേയ് 16നു നൽകിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങി. ദുബായ് കമ്പനിയുടെ അക്കൗണ്ടിൽനിന്നു പണം ലഭ്യമാക്കാൻ ഇടനിലനിന്ന മലയാളിയായ സുഹൃത്തും അദ്ദേഹത്തിന്റെ പിതാവും നേതാവിനെ കണ്ട് മകൻ നടത്തിയ ‘വഞ്ചന’യും കേസുകളുടെ കാര്യവും ചർച്ച ചെയ്തുവത്രെ. ഉടനെ പ്രശ്നം രമ്യമായി പരിഹരിക്കുമെന്നായിരുന്നു നേതാവ് നൽകിയ ഉറപ്പ്.
ഗുഡ്ഗാവ്: ഹരിയാനയിൽ യുവതിയെ കാറിൽ നിന്ന് വലിച്ചിറക്കി ഭർത്താവിന്റെയും ഭർതൃസഹോദരന്റെയും മുന്നിൽ ബലാത്സംഗത്തിനിരയാക്കി. ഞായറാഴ്ച രാത്രി ഹരിയാനയിലെ ഗുഡ്ഗാവിലായിരുന്നു സംഭവം. അക്രമികളെന്ന് സംശയിക്കുന്ന അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവതിയും കുടുംബവും ഭർതൃ സഹോദരന്റെ കാറിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. സെക്ടർ 56 ലെ ബിസിനസ് പാർക് ടവറിൽ എത്തിയപ്പോൾ കാർ നിർത്തുകയും യുവതിയുടെ ഭർത്താവ് ടോയ്ലറ്റിൽ പോകുകയും ചെയ്തു. ഉടൻ തന്നെ പിന്നാലെയെത്തിയ രണ്ടു കാറുകൾ ഇവരുടെ കാറിനു സമീപം നിർത്തി. ഇതിൽനിന്നും മദ്യലഹരിയിലായിരുന്ന നാലു പേർ പുറത്തിറങ്ങി യുവതിയുടെ ഭർത്താവിനെ മർദിച്ചു.
ഇവിടെ കാർ നിർത്തിയതെന്തിനാണെന്ന് ചോദിച്ചായിരുന്നു മർദനം. അക്രമികളിൽ ഒരാൾ യുവതിയെ കാറിൽനിന്നും വലിച്ചിറക്കി പീഡിപ്പിക്കുകയും ചെയ്തു. ആക്രമണത്തിനു ശേഷം പ്രതികൾ സംഭവ സ്ഥലത്തുനിന്നും കടന്നു. എന്നാൽ യുവതിയുടെ ഭർത്താവ് അക്രമികളുടെ കാറിന്റെ നമ്പർ എഴുതിയെടുത്തതിനാൽ ഇവരെ കണ്ടെത്താൻ സഹായകമായി.
പുണെ: ആദ്യരാത്രിയില്‍ വധുവിന്റെ കന്യകാത്വം പരിശോധിക്കാന്‍ തീരുമാനിച്ച നാട്ടുപഞ്ചായത്തിന്റെ നടപടി ചോദ്യം ചെയ്ത യുവാക്കള്‍ക്ക് മര്‍ദ്ദനം. കഞ്ചര്‍ഭട്ട് ഗോത്രത്തിലാണ് കന്യകാത്വ പരിശോധനയെന്ന പ്രാകൃത നിയമം നിലനില്‍ക്കുന്നത്. പൂണെയിലെ പിംപ്രിയിയില്‍ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ സ്റ്റോപ് ദ വി-റിച്വലിലെ അംഗങ്ങള്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. യുവാക്കളെ അക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
സ്റ്റോപ് ദ വി-റിച്വല്‍ കൂട്ടായ്മയിലെ പ്രവര്‍ത്തകരായ പ്രശാന്ത് അങ്കുഷ് ഇന്ദ്രേകറിനും സുഹൃത്തുക്കള്‍ക്കും നേരെയാണ് അക്രമം ഉണ്ടായത്. ഞായറാഴ്ച്ച രാത്രി ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍. രാത്രി 9 മണിയോട വിവാഹച്ചടങ്ങുകള്‍ അവസാനിച്ചു, തുടര്‍ന്ന് നാട്ടു പഞ്ചായത്തിന് വിവാഹ നടന്ന കുടുംബം നല്‍കേണ്ട പണത്തിനെക്കുറിച്ചും കന്യകാത്വ പരിശോധനയെക്കുറിച്ചും ചര്‍ച്ച നടക്കുകയായിരുന്നു.
കന്യകാത്വ പരിശോധഘന ചടങ്ങുകളുടെ ഭാഗമാണെന്നും ഗ്രാമത്തിലെ ആചാരങ്ങളില്‍ പ്രധാനപ്പെട്ടതാണെന്നും ചിലര്‍ വാദിച്ചു. തുടര്‍ന്ന് അവിടെ നില്‍ക്കുകയായിരുന്ന തന്റെ സുഹൃത്തുക്കളോട് ഇനിയുമിവിടെ നില്‍ക്കുന്നതെന്തിനെന്ന് ചോദിച്ച് ഗ്രാമത്തിലെ ചിലര്‍ തട്ടിക്കയറി. പിന്നീട് അവരെ കയ്യേറ്റം ചെയ്തതോടെ താന്‍ ഇടപെട്ടു. അപ്പോള്‍ വധുവിന്റെ സഹോദരനടക്കമുള്ളവര്‍ ചേര്‍ന്ന് തന്നെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ ഇന്ദ്രേകര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
കന്യകാത്വ പരിശോധന ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് കയ്യേറ്റവും മര്‍ദ്ദനവും നടന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ ഗണേഷ് ഷിന്‍ഡെ പറഞ്ഞു. കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കബഡി മൽസരത്തിലെ തർക്കത്തെത്തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ സിനിമാ മേക്കപ്പ്മാന് ഏഴുവർഷം കഠിന തടവ്.
വടക്കൻപറവൂരിനടുത്തുള്ള പുത്തൻവേലിക്കരയില്‍ ദീലീപ് കുമാർ എന്ന യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മേക്കപ്പ്മാൻ രതീഷ് അമ്പാടിക്ക് പറവൂർ സെഷൻസ് കോടതി കഠിനതടവും പിഴയും വിധിച്ചത്.
2006 മേയ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പുത്തൻവേലിക്കര വടക്കേടത്ത് ദിലീപ് കുമാറിനെ, വീട്ടിൽ അതിക്രമിച്ചു കയറി മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ദിലീപ് കുമാറിന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും മുന്നിൽ വച്ചായിരുന്നു ആക്രമണം. ഇതിനു നാലുമാസം മുൻപ് കബഡി മൽസരത്തിനിടെ ദീലീപ് കുമാറും രതീഷ് അമ്പാടിയും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. തുടർന്ന് ദീലീപ് കുമാറിനെ കൊലപ്പെടുത്താൻ രതീഷ് അമ്പാടി ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. സിനിമാ സെറ്റിൽ വച്ചാണ് ദിലീപ് കുമാറിനെ കൊലപ്പെടുത്താൻ രതീഷ് അമ്പാടിയും സംഘവും ഗൂഢാലോചന നടത്തിയതെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. രതീഷ് അമ്പാടി നടത്തിയ ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞതാണ് കേസിൽ നിർണായകമായതെന്ന് അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ശ്രീറാം പറഞ്ഞു.
കേസിലെ രണ്ടാം പ്രതി കൈതാരത്ത് വീട്ടിൽ സിജന് ഏഴുവർഷം കഠിന തടവും, ക്വട്ടേഷൻ ഏറ്റെടുത്ത നാലും അഞ്ചും പ്രതികള്‍ക്ക് ഇരുപതുവർഷം കഠിന തടവും പിഴയും വടക്കൻ പറവൂർ സെഷൻസ് കോടതി വിധിച്ചു.
കർണാടകയിലെ ബലാഗവിയിലും ഗുൽബർഗിലും അർധരാത്രിയിൽ കാറുകൾക്കു തീപിടിക്കുന്ന സംഭവത്തിനു പിന്നിലെ ദുരൂഹത വെളിവായി. ഒരു മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അമിത് ഗെയ്ക്ക്വാദാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടാഴ്ചയായി ബലാഗവിയിലും ഗുൽബർഗിലുമായി ഇയാൾ പതിനഞ്ചോളം കാറുകൾക്കാണ് തീയിട്ടത്.
അർധരാത്രിയിലും പുലർച്ചെ മൂന്നു മണിക്കുമാണ് കാറുകൾ കത്തിനിശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വിശ്വേശ്വരയ്യയിലെ പാർപ്പിടസമുച്ചയത്തിൽ കാറുകൾക്ക് തീയിടാൻ ശ്രമിക്കുന്നതിനിടെയാണ് ഡോക്ടർ പിടിയിലായത്. രാത്രിയിൽ ഡോക്ടർ കാർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്കു നീങ്ങുന്നതു ശ്രദ്ധയിൽപെട്ട സെക്യൂരിറ്റി ഗാർഡ് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി അമിതിനെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.
ഇയാളുടെ കാറിനുള്ളിൽനിന്നും കർപ്പൂരം, എൻജിൻ ഓയിൽ, പെട്രോൾ നിറച്ച കന്നാസ്, തുണിപ്പന്ത് എന്നിവ ലഭിച്ചു. സംഭവത്തിനു പിന്നിലെ കാരണം എന്താണെന്ന് പോലീസിനു വ്യക്തമായിട്ടില്ല. അമിത് പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബിന്‍ ലാദന്‍ എന്നറിയപ്പെടുന്ന കൊടും ഭീകരന്‍ അബ്ദുള്‍ സുബ്ഹാന്‍ ഖുറേഷിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്‌ഫോടന പരമ്പരയുള്‍പ്പെടെ രാജ്യത്ത് നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഇയാളാണെന്ന് പൊലീസ് പറഞ്ഞു. രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ പിടികൂടാനായത്. ഇന്ത്യന്‍ മൂജാഹിദ്ദീന്‍ എന്ന ഭീകരവാദ സംഘടനയുടെ സഹസ്ഥാപകനും കൂടിയാണ് ഇയാള്‍.
2008 ജൂലൈയിലും സെപ്റ്റംബറിലുമായാണ് 56 പേരുടെ ജീവനെടുത്ത ഗുജറാത്ത് സ്ഫോടന പരമ്പര നടന്നത്. 21 സ്ഫോടനങ്ങളിലായി 200ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ സംഘടനയ്ക്ക് വേണ്ടി ബോംബ് നിര്‍മ്മിച്ചു നല്‍കുന്നവരില്‍ പ്രധാനിയാണ് ഖുറേഷി. 2007നും 2008നും ഇടയില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജയ്പൂര്‍, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ഇന്ത്യന്‍ മുജാഹിദീന്‍ രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ഭീകര സംഘടനകളില്‍ ഒന്നാമതാണ്.
നേരത്തെ ഖുറേഷിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ നാല് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സിമിയുമായി അടുത്ത ബന്ധമുള്ള ഖുറേഷി കേരളത്തില്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. വാഗമണ്ണില്‍ നടന്ന സിമിയുടെ രഹസ്യ ക്യാംപില്‍ ഇയാള്‍ പങ്കെടുത്തതായാണ് വിവരം.
ട്രെയിനിൽ ചായയിൽ മയക്കുമരുന്ന് നൽകി മയക്കിയശേഷം അമ്മയെയും മകളെയും കവർന്ന സംഭവത്തിൽ റെയിൽവേ പൊലീസിന് പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു. തത്കാല്‍ റിസര്‍വേഷന്‍ ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതോടൊപ്പം റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരുന്നു. ചായയിൽ മയക്കുമരുന്ന് നൽകി മയക്കിയശേഷം അമ്മയുടെയും മകളുടെയും പത്തരപവൻ സ്വർണം, രണ്ട് മൊബൈൽ ഫോണുകൾ, കൈയിലുണ്ടായിരുന്ന 18,000 രൂപ, നഴ്സിംഗ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയാണ് കവർച്ച ചെയ്യപ്പെട്ടത്.ഹൈദരാബാദില്‍നിന്ന് കേരളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. പിറവം അഞ്ചൽപ്പെട്ടി നെല്ലിക്കുന്നേൽ പരേതനായ സെബാസ്റ്റ്യെൻറ ഭാര്യ ഷീലാ സെബാസ്റ്റ്യൻ (60), മകൾ ചിക്കു മരിയ സെബാസ്റ്റ്യൻ (24) എന്നിവരാണ് കവർച്ചയ്ക്ക് ഇരയായത്. കോട്ടയത്ത് അബോധാവസ്ഥയിൽ ട്രെയിനിൽ കണ്ടെത്തിയ ഇവരെ റെയിൽവേ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. മകളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനാണ് കഴിഞ്ഞദിവസം ഇരുവരുംയാത്ര പുറപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ശബരി എക്സ്പ്രസിന്റെ എസ് 8 കംന്പാർട്ട്മെൻറിലാണ് ഇരുവരും കയറിയത്. ആലുവക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. തൊട്ടടുത്ത സീറ്റുകളിൽ അന്യസംസ്ഥാനക്കാരായ മൂന്നുപേരും ഉണ്ടായിരുന്നതായി ഇവർ പൊലീസിനു മൊഴി നൽകിയിരുന്നു.
ഇവര്‍ക്കൊപ്പം എസ് -8 കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തവരാണു കവര്‍ച്ച നടത്തിയതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നു തത്കാല്‍ ടിക്കറ്റെടുത്താണ് ഇവര്‍ ട്രെയിനില്‍ കയറിയത്. കോയമ്ബത്തൂരില്‍ വച്ചാണു ഷീലയെയും മകളെയും മയക്കി ഇവര്‍ മോഷണം നടത്തിയത്. മോഷണത്തിനു ശേഷം ഇരുവരും പാലക്കാട് സ്റ്റേഷനില്‍ ഇറങ്ങിയതായും ഇതേ കംമ്പാർട്ട്മെന്റിലുണ്ടായിരുന്ന യാത്രക്കാര്‍ പോലീസിനു മൊഴി നല്‍കി.റിസര്‍വേഷന്‍ ചാര്‍ട്ട് പരിശോധിച്ച റെയില്‍വേ പോലീസ് സംഘത്തിനു ഇരുവരുടെയും പേരും വിലാസവും ലഭിച്ചിട്ടുണ്ട്. എന്നാല്‍, വിലാസം വ്യാജമാണെന്നാണു പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതേ തുടര്‍ന്നു തല്‍കാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത കേന്ദ്രവും, ബുക്ക് ചെയ്ത ആളുടെ മൊബൈല്‍ നമ്ബരും വിശദാംശങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ഷീലയുടെയും മകളുടെയും മൊബൈല്‍ ഫോണും സംഘം കവര്‍ന്നിട്ടുണ്ട്. ഈ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ്. റെയില്‍വേയില്‍ നിന്നു വിശദാംശങ്ങള്‍ ലഭിച്ച ശേഷം അന്വേഷണം തുടരുമെന്നു റെയില്‍വേ എസ്.ഐ ബിന്‍സ് ജോസഫ് അറിയിച്ചു. ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്താറായപ്പോൾ രണ്ടുപേർ അബോധാവസ്ഥയിൽ കിടക്കുന്നത് ടിടിഇയാണ് കണ്ടെത്തിയത്. തുടർന്ന് വിവരം പോലീസ് കണ്ട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. റെയിൽവേ പൊലീസ് എത്തി ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവശനിലയിലായ വീട്ടമ്മയും മകളും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് ലണ്ടനിൽ അരങ്ങേറിയത്. എന്താണെന്നല്ലേ?.. സ്വന്തം അനന്തിരവളെ മാനഭംഗം നടത്തിയശേഷം കഴുത്തുമുറിച്ച് ശരീരം ഫ്രീസറിലാക്കി. തന്റെ ഇംഗിതത്തിന് വഴങ്ങാത്തവരെ മറ്റൊരാളും സ്വന്തമാക്കാതിരിയ്ക്കാനായി എന്തും ചെയ്യാന്‍ മടിയില്ലാത്ത ഈ യുവാവിന്റെ ചെയ്തികളാണ് ഇപ്പോള്‍ ലണ്ടനിലെ പ്രധാന ചര്‍ച്ചാ വിഷയം.
കഴിഞ്ഞവര്‍ഷം സംഭവിച്ച കേസിന്റെ വിശദാംശങ്ങള്‍ വിചാരണയ്ക്കിടയില്‍ പ്രോസീക്യൂഷനാണ് കോടതിയില്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ ജൂലൈ 19-നായിരുന്നു ലോകത്തെ നടുക്കിയ സംഭവം ലണ്ടനില്‍ നടന്നത്.

സെലിന്‍ ദുഖ്റാന്‍ എന്ന പത്തൊന്‍പതുകാരിയായ ഇന്ത്യന്‍ യുവതിയാണു കൊല്ലപ്പെട്ടത്. ഈ യുവതി ലെബനനില്‍നിന്നുള്ള ഒരു മുസ്ലിം യുവാവുമായി പ്രണയത്തിലായിരുന്നത്രേ. ഈ ബന്ധത്തെ കുടുംബം അംഗീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നു മാതാപിതാക്കളുമായി വഴക്കിട്ട യുവതി വീടു വിട്ട് ബന്ധുവീട്ടിലായിരുന്നു താമസം. ഇതിനിടെ നടന്ന കൊലപാതകം ദുരഭിമാനക്കൊലയാണെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.

ജൂലൈ 19 ന് തെയിംസ് തീരത്തെ ആറുകിടപ്പുമുറികളുള്ള ആഡംബര വസതിയിലാണു സെലിന്റെ മൃതദേഹം കാണപ്പെട്ടത്. ലണ്ടനില്‍ നടന്ന സംഭവത്തിലെ പ്രതി 33 വയസ്സുകാരനായ മുജാഹിദ് അര്‍ഷിദ് ബില്‍ഡറായി ജോലി ചെയ്യുകയാണ്. സറേയിലെ ആഡംബര വീട്ടിലേക്കു കൊണ്ടുവന്നാണ് മുജാഹിദ് അര്‍ഷിദ് കൃത്യം നടത്തിയത്. മാനഭംഗം നടത്തി കഴുത്തുമുറിച്ച ശേഷം മൃതദേഹം ഫ്രീസറിലാക്കി വെയ്ക്കുകയായിരുന്നു.
ലൈംഗികാസക്തിക്ക് അടിമയാണ് കൊലപാതകിയായ അമ്മാവന്‍ എന്നാണ് പ്രോസീക്യൂഷന്‍ പറയുന്നത്. തനിക്കു ലഭിക്കാത്തവരെ മറ്റാര്‍ക്കും ലഭിക്കരുതെന്ന ക്രൂരമായ മനസ്ഥിതിയിലാണ് പ്രതി ക്രൂരക്രൃത്യം ചെയ്തതെന്നു കോടതിയില്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. അനന്തരവള്‍ക്കൊപ്പം മറ്റൊരു യുവതിയേയും തട്ടിക്കൊണ്ടുവന്നു കഴുത്തുമുറിച്ചെങ്കിലും അവര്‍ ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.
ചണ്ഡീഗഡ്: 12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമ ഭേദഗതി കൊണ്ടുവരാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടി ക്രമങ്ങള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. ഹരിയാനയില്‍ പെണ്‍കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിയമ ഭേദഗതിയെക്കുറിച്ച് ആലോചിക്കുന്നത്.
നേരത്തെ പെണ്‍കുട്ടികള്‍ക്കെതിരായ അക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. കോണ്‍ഗ്രസിന്റെ വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ തുടരുന്ന പ്രതിഷേധത്തിനിടെ വീണ്ടും കൂട്ട ബലാല്‍സംഗം റിപ്പോര്‍ട്ട് ചെയ്തത് ഖട്ടര്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വര്‍ദ്ധിച്ചു വരുന്ന പീഡന സംഭവങ്ങള്‍ ഇല്ലാതാക്കുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പരാജയപ്പെടുന്നതായി പ്രതിപക്ഷം ആരോപിച്ചു.
ഒരാഴ്ചയ്ക്കിടെ ഒന്‍പത് പേരാണ് ഹരിയാനയില്‍ മാത്രം കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. കഴിഞ്ഞ ദിവസം ഏഴുവയസ്സുകാരി കൂട്ട ബലാല്‍സംഗത്തിന് ഇരയായിരുന്നു. ഫരീദാബാദില്‍ യുവതിക്കൊപ്പം കൃഷിയിടത്തിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്.