നിങ്ങളുടെ ആരോഗ്യവും സൗന്ദര്യവും ഒരു പോലെ സംരക്ഷിക്കാൻ ഇത്രയും ഗുണകരമായ മറ്റൊരു വസ്തുവില്ല. അത് കൊണ്ട് ഇന്ന് തന്നെ ശീലമാക്കാം, രുചികരമായ കൂണ്‍ സൂപ്പ്
ഗുണമേന്മയുള്ള കൂ കനം കുറച്ചരിഞ്ഞത് – 250 ഗ്രാം
ഉള്ളി (അരിഞ്ഞത്) – 3 എണ്ണം
ചിക്കന്‍ അല്ലങ്കെില്‍ വെജിറ്റബിള്‍ സ്‌റ്റോക്ക് – 500 മില്ലി
കറിവേപ്പില- ഒരു തണ്ട്
ഉപ്പ് -ആവശ്യത്തിന്
കുരുമുളക് പൊടി – 1 ടീ സ്പൂ
കോഫ്‌ളവര്‍ 3 ടേബിള്‍സ്പൂ
അലങ്കരിക്കുവാന്‍ ഫ്രഷ് ക്രീം ആവശ്യത്തിന്
പാകം ചെയ്യുവിധം
വൃത്തിയാക്കി കനം കുറച്ചരിഞ്ഞ കൂ , ഉള്ളി, കറുവേപ്പില, കുരുമുളക് ചതച്ചത്, അല്പം ഉപ്പ് എിവ ചേര്‍ത്ത് ചിക്കന്‍ സ്‌റ്റോക്ക് അല്ലെങ്കില്‍ വെജിറ്റബിള്‍ സ്‌റ്റോക്കില്‍ കുക്കറില്‍ വച്ച് വേവിക്കുക. നായി ആവി വതിനുശേഷം 4 മിനിറ്റൂകൂടി വച്ചി’് പെ’െ് ആവി കളയുക. ഇതില്‍ നി് കറുവേപ്പില മാറ്റിയി’് തണുത്തശേഷം നായി മിക്‌സിയിലടിക്കുക. അതിന് ശേഷം അടുപ്പില്‍ വച്ചു ഒ് കൂടി തിളപ്പിക്കുക. കോഫ്‌ളവര്‍ വെള്ളത്തില്‍ കലക്കിയത് ഇതിലേക്ക് ചേര്‍ത്ത് ഒ് കൂടി ഇളക്കുക. വിളമ്പുതിനുമുമ്പ് ക്രീം ചേര്‍ത്തിളക്കി വിളമ്പുക.
സെന്‍സ് ജോസ്
വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന സ്വാദിഷ്ടമായ ജിന്‍ജര്‍ ചിക്കന്‍ പുലാവ് ആണ് ഇന്നു ഇവിടെ അവതരിപ്പിക്കുന്നത്.
ഇതിനാവശ്യമാ
ചേരുവകള്‍
ആട്ടിറച്ചി – 250 ഗ്രാം
വലിയ ഉള്ളി നീളത്തില്‍ കനം കുറച്ച് മുറിച്ചത്- 3
പച്ചമുളക് ചതച്ചത്- 4
ഇഞ്ചി- 4 സെ.മീ. കഷണം ഒന്ന്
വെളുത്തുള്ളി- 1 കൂട്
പെരുഞ്ചീരകം – 1 ടീസ്പൂണ്‍
മല്ലിപ്പൊടി- 2 ടേബിള്‍സ്പൂണ്‍
മുളകുപൊടി- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
ഗരം മസാലപ്പൊടി- 1 ടീസ്പൂണ്‍
തക്കാളി- 2
മല്ലിയില ചെറുതായി മുറിച്ചത്- 1/2 കെട്ട്
റിഫൈന്‍ഡ് ഓയില്‍– 4ടേബിള്‍സ്പൂണ്‍
പഞ്ചസാര- 2 ടീസ്പൂണ്‍
ചെറുനാരങ്ങ- പകുതി
ഉപ്പ്- പാകത്തിന്
പാചകം ചെയ്യുന്ന വിധം
ഇറച്ചി കഷണങ്ങളായി മുറിച്ച് കഴുകണം. മൂന്നു മുതല്‍ അഞ്ചു വരെയുള്ള ചേരുവകള്‍ വെവ്വേറെ ചതച്ചെടുക്കുക. പെരുഞ്ചീരകം നല്ല മയത്തിലരച്ച് മല്ലിപ്പൊടിയും ചേര്‍ത്ത് ഒന്നുകൂടെ അരച്ചെടുക്കുക. എണ്ണ ചൂടാകുമ്പോള്‍ ഉള്ളി ഇട്ട് ഇളം ചുവപ്പ് നിറമാകുന്നതു വരെ ഇളക്കി അരച്ച മസാലകളും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് മൂത്തവാസന വരുന്നത് വരെ ഇളക്കണം.
ഇതില്‍ മുറിച്ച് വെച്ച ഇറച്ചി ഇട്ട്, എണ്ണ തെളിയുന്നത് വരെ തുടര്‍ച്ചയായി ഇളക്കി തക്കാളിയും ഉപ്പും രണ്ട് കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇറച്ചി ഒരു വിധം വെന്താല്‍ പഞ്ചസാര, മല്ലിയില, ചെറുനാരങ്ങാ നീര്, ഗരം മസാലപ്പൊടി എന്നിവ ചേര്‍ക്കുക. ഇറച്ചി വെന്ത് മസാല കുഴഞ്ഞ പരുവത്തിലായാല്‍ ഇറക്കി ഉപയോഗിക്കാം.
ചേരുവകള്‍:
1. കോഴി വലിയ കഷണങ്ങളായി മുറിച്ചത്- 1 കിലോ
2. ബിരിയാണി അരി- 1 കിലോ
3. വലിയ ഉള്ളി നീളത്തില്‍ മുറിച്ചത്- 1/2 കിലോ
4. നെയ്യ് അല്ലെങ്കില്‍ റിഫൈന്‍ഡ് ഓയില്‍- 250 ഗ്രാം
5. പച്ചമുളക്- 100 ഗ്രാം
6. ഇഞ്ചി- 50 ഗ്രാം
7. വെളുത്തുള്ളി- 50 ഗ്രാം
8. കസ്കസ്- 1 ടീസ്പൂണ്‍
9. തൈര്- 1 കപ്പ്
10. അണ്ടിപ്പരിപ്പ് രണ്ടായി മുറിച്ചത്- 20 ഗ്രാം
11. ഉണക്ക മുന്തിരിങ്ങ- 20 ഗ്രാം
12. മല്ലിയില- 1 കെട്ട്
13. പൊതീന- 1 കെട്ട്
14. ചെറുനാരങ്ങ- 1
15. പനിനീര്‍– 2 ടേബിള്‍സ്പൂണ്‍
16. മഞ്ഞക്കളര്‍ അല്ലെങ്കില്‍ കുങ്കുമം- കുറച്ച്
17. ഗരം മസാലപ്പൊടി– 3 ടീസ്പൂണ്‍
18. തക്കാളി നാലായി മുറിച്ചത്– 100 ഗ്രാം
19. ഉപ്പ്- പാകത്തിന്
പാചകം ചെയ്യുന്ന വിധം:
വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ഇവ ചതച്ചെടുക്കുക. കസ്കസ് മയത്തില്‍ അരച്ചെടുക്കുക. മല്ലിയില, പൊതീന എന്നിവ ചെറുതായി മുറിക്കുക. ചുവട് കട്ടിയുള്ള പാത്രത്തില്‍ പകുതി എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മുറിച്ച ഉള്ളിയില്‍ പകുതിയിട്ട് ഇളക്കുക. ഉള്ളി അല്‍പ്പം നിറം മാറിത്തുടങ്ങുമ്പോള്‍ ചതച്ച മസാലകള്‍ ഓരോന്നായി ചേര്‍ത്ത് തുടരെ ഇളക്കുക. നല്ല വാസന വരുമ്പോള്‍ കോഴിക്കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതില്‍ തൈര്, കസ്കസ്, തക്കാളി, ഉപ്പ് എന്നിവയും അരക്കപ്പ് വെള്ളവും ചേര്‍ത്ത് ഇളക്കി പാത്രം മൂടി ചെറുതീയില്‍ വേവിക്കണം. കോഴി വെന്ത് വെള്ളം വറ്റിയാല്‍ ഇറക്കി വയ്ക്കുക. അരി കഴുകി വെള്ളം വാരാന്‍ വെയ്ക്കണം. ഒരു പാത്രത്തില്‍ ബാക്കിയുള്ള എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍, ബാക്കി പകുതി ഉള്ളി ഇട്ട് പൊന്‍ നിറമാകുന്നത് വരെ പൊരിക്കുക. അണ്ടിപ്പരിപ്പും, മുന്തിരിങ്ങയും ചേര്‍ത്ത് ചുവപ്പിച്ചെടുക്കുക.ഇതേ എണ്ണയില്‍ അരിയിട്ടു തുടരെ ഇളക്കി, അരി അല്‍പ്പം പദം വരുമ്പോള്‍ അരി വേവാനുള്ളത്ര വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് പാത്രം മൂടണം. ചോറ് വെന്ത് വെള്ളം വറ്റിയാല്‍ ഇറക്കിവെയ്ക്കുക. വെന്ത കോഴിയില്‍ അല്‍പ്പം ഗരം മസാലപ്പൊടി വിതറി അതിനുമീതെ മൂന്നില്‍ ഒരു ഭാഗം ചോറ് ഇടുക. ചോറിനു മീതെ പനിനീരില്‍ കലക്കിയ മഞ്ഞക്കളര്‍ കുടഞ്ഞ്, അതിനും മീതെ കുറച്ച് ഗരം മസാലപ്പൊടി, പൊരിച്ച ഉള്ളി, അണ്ടിപ്പരിപ്പ്, മുന്തിരിങ്ങ എന്നിവയും ഇടണം. ബാക്കിയുള്ള ചോറും ഇതേപോലെ ഇട്ട് കനമുള്ള മൂടികൊണ്ട് പാത്രം അടച്ച് മീതെ കുറച്ച് തീക്കനലിട്ട് ചെറുതീയില്‍ പത്തു മിനിറ്റ് വെയ്ക്കുക. ചൂടുള്ള ഓവനില്‍ അല്‍പ്പനേരം വെച്ചാലും മതി. ബിരിയാണി പാത്രത്തില്‍ വിളമ്പി കുറച്ച് പൊരിച്ച ഉള്ളി വിതറി ചൂടോടെ ചട്നിയോ തൈര് ചട്നിയോ കൂട്ടി ഉപയോഗിക്കാം.
കുമ്പിളപ്പം ഉണ്ടാക്കുന്ന വിധം എങ്ങനെയെന്നു നോക്കുക
അരിപൊടി(വറുത്തത് ) – 2 കപ്പ്
ശര്‍ക്കര (ചീകിയത്) – ഒന്നര കപ്പ്
ഞാലിപൂവന്‍ പഴം – 3 – 4 എണ്ണം
തേങ്ങ ചിരവിയത് – അര കപ്പ്
വയണയില – ആവശ്യത്തിന്
ഏലക്ക പൊടിച്ചത് – 1 ടി സ്പൂണ്‍
ജീരകം പൊടി – അര ടി സ്പൂണ്‍
ഓലക്കാല്‍ – ഇല കുമ്പിള്‍ കുത്താന്‍ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി ശര്‍ക്കര അലിയിച്ചെടുക്കുക (തിളക്കേണ്ട ആവശ്യമില്ല ) .ഇതു നല്ലത് പോലെ അരിച്ചെടുക്കുക .അപ്പോള്‍ അതിലുള്ള കല്ല് നീങ്ങി കിട്ടും .
അരിപൊടി ചെറുതായി ചൂടാക്കി എടുക്കുക .
ഒരു ബൌളില്‍ അരിപൊടി ,ജീരകം പൊടി ,ഏലക്ക പൊടി,തേങ്ങ ചിരവിയത്,പഴം , ശര്‍ക്കര പാനി എല്ലാം കൂടി ചേര്‍ത്ത് ഇലയില്‍ വെക്കാന്‍ പരുവത്തില്‍ കുഴക്കുക . (ചപ്പാത്തി മാവിനെക്കള്‍ അല്പം കൂടി അയവായി)
ഒരു ഇഡലി പാത്രത്തില്‍ വെള്ളം ചൂടാവാന്‍ വെക്കുക .
കുഴച്ചു വെച്ചിരിക്കുന്ന മാവില്‍ നിന്നും ചെറിയ ഉരുളകള്‍ ഉണ്ടാക്കി ഇത് വയണയില കുമ്പിള്‍ രൂപത്തിലാക്കി അതില്‍ നിറച്ചു ഈര്‍ക്കിലി കൊണ്ട് കുത്തി എടുക്കുക .ഇങ്ങനെ 20 – 25 കുമ്പിള്‍ ഉണ്ടാക്കാന്‍ പറ്റും .
ഇത് ഇഡലി പാത്രത്തിന്‍റെ തട്ടില്‍ വെച്ച് ആവിയില്‍ അര മണിക്കൂര്‍ പുഴുങ്ങുക.
നമ്മുടെ സ്വാദിഷ്ടമായ കുമ്പിളപ്പം തയാര്‍.