Cuisine

ഷെഫ് ജോമോൻ കുര്യാക്കോസ്

There is no love sincere than the love of food. അങ്ങനെ മറ്റൊരു പ്രണയ ദിനം കൂടി എത്തി. ലൈല മജ്‌നൂൻ മുതൽ റോമിയോ ജൂലിയറ്റ്‌ വരെ ഉള്ള പ്രേമ കാവ്യങ്ങൾ കേട്ട് വളർന്ന നമ്മൾക്ക് പ്രണയം, എന്നും ഒരു മനോഹര വികാരം തന്നെയാണ് .

എന്നാൽ നമ്മൾ ഇതുവരെ ആലോചിക്കാത്ത ഒരു പ്രണയ ജോഡി ഉണ്ട് നമ്മുടെ നാട്ടിൽ. പരസ്പരം വേർ പിരിക്കാൻ ആവാത്ത ഒരു സ്പെഷ്യൽ കോമ്പോ തന്നെയാണ് അവർ. ഏതൊരു മലയാളിയും ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഇവരുടെ കൂടെ സമയം ചിലവഴിക്കാൻ ആഗ്രഹിക്കും. പ്രവാസികളായി താമസിക്കുന്ന മലയാളികൾക്ക് ഇവരുടെ പ്രണയ കാവ്യം എന്നും ഒരു ആവേശം ആണ്.

അത് മറ്റാരും അല്ല നമ്മുടെ സ്വന്തം ഇഡലിയും സാമ്പാറും തന്നെ. ഓർമ്മ വെച്ച കാലം മുതൽ കണ്ടും, കേട്ടും, രുചിച്ചും ‘ഇവര് സെറ്റ് ‘ എന്ന ലേബൽ കൊടുത്ത പ്രണയ ജോഡികൾ.

ഇഡലിയും സാമ്പാറും.

പറക്ക മുറ്റിയപ്പോൾ , പൊറോട്ടയും ബീഫും, അപ്പവും സ്റ്റുവും, പിസയും, പാസ്റ്റയും ബർഗറും ഒക്കെ കഴിച്ചു തുടങ്ങിയെങ്കിലും അമ്മയുടെ അടുക്കളയിൽ നിന്ന് ചെറു പ്രായത്തിൽ പരിചയപ്പെട്ട ഇവരാണ് ഞാൻ കണ്ട ഏറ്റവും നല്ല പ്രണയ ജോടികൾ, ഒരാളിലേക്ക് അലിഞ്ഞു ചേരാൻ മറ്റൊരാൾ കാണിക്കുന്ന മനസാണ് ഏറ്റവും നല്ല പ്രണയ സാഭല്യം

രുചികരമായ സാമ്പാർ ഉണ്ടാക്കുന്നതിനുള്ള നുറുങ്ങുകൾ

1.  സാമ്പാറിന്റെ ഗുണവും മണവും എല്ലാം അതിന്റെ മസാലയുടെ മേന്മ പോലെ ഇരിക്കും.
വളരെ സിംപിൾ ആയ ഈ മസാല കൂട്ട് ഒന്ന് ഉപയോഗിച്ചു നോക്കൂ .

2.  തുമര പരിപ്പിന്റെ കൂടെ ചെറു പയർപരിപ്പു കൂടി ചേർത്ത് സാമ്പാർ ഉണ്ടാക്കിയാൽ നല്ല കൊഴുപ്പും ടേസ്റ്ററും കൂടും

3.  സാമ്പാർ പൊടി ഉണ്ടാക്കി വായു കടക്കാത്ത കുപ്പിയിൽ അടച്ചു സൂക്ഷിച്ചാൽ കുക്കിംഗ് ടൈം സേവ് ചെയ്യാം

ഇഡലിയും സാമ്പാറും ഉണ്ടാക്കാൻ മലയാളികളെ പഠിപ്പിക്കേണ്ട കാര്യം ഇല്ല എന്നാൽ നല്ല സാമ്പാർ മസാല ആയാലോ

സാമ്പാർ പൊടി

Coriander seed : മല്ലി 1/2 cup
Cumin seeds / ജീരകം 2tbsp
Dry Red chilly. / ഉണക്ക മുളക് 15-20 nos
Fenugreek seeds / ഉലുവ 2tsp
Black pepper corn / കുരുമുളക് 1 tbsp
Channa dal / കടല പരിപ്പ് 2 tbsp
Urid dal / ഉഴുന്ന് പരിപ്പ് 1tbsp
Curry leaves / കറി വേപ്പില 3-4 strings
Black mustard seeds / കടുക് 1/2 tsp
Asafoetida powder / കായം പൊടി 2 tsp
Turmeric pwd. /. മഞ്ഞൾ പൊടി 2tsp

ഉണ്ടാക്കുന്ന വിധം

1)ഒരു പാനിൽ ഓരോ സ്‌പൈസും തനിയെ ഡ്രൈ റോയ്സ്റ് ചെയ്യുക

2) സ്‌പൈസിന്റെ ചൂട് ആറിയതിന് ശേഷം കായവും മഞ്ഞൾ പൊടിയും ചേർത്ത് യോജിപ്പിക്കുക

3)മിശ്രിതം നല്ലതു പോലെ പൊടിച്ച് എടുക്കുക

4) മസാല പൊടി വായു കയറാത്ത ഒരു കുപ്പിയിൽ ഇട്ടു സൂക്ഷിക്കാം

 

ഷെഫ് ജോമോൻ കുര്യാക്കോസ്

Pic courtesy:- Sekhar Abraham Photography

 

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ചേരുവകൾ

¾ കപ്പ് മൈദ
½ കപ്പ് പാൽ
½ കപ്പ് പഞ്ചസാര
1 മുട്ട
40 ഗ്രാം വെണ്ണ
¼ ടീസ്പൂൺ വാനില എസ്സെൻസ്
1 ടീസ്പൂൺ ബേക്കിംഗ് പൗഡർ
1 ടേബിൾസ്പൂൺ പൊടിച്ച പഞ്ചസാര
3 ടേബിൾസ്പൂൺ + 1½ ടേബിൾസ്പൂൺ ജാം ( Mixed Fruit )
3 ടേബിൾസ്പൂൺ ഉണങ്ങിയ തേങ്ങ
1 നുള്ള് ഉപ്പ്


പാചകം ചെയ്യുന്ന വിധം

ഓവൻ 180°C യിൽ പ്രീ ഹീറ്റ് ചെയ്യുക

ബേക്കിംഗ് ട്രേയിൽ ബേക്കിംഗ് പേപ്പർ നിരത്തി മാറ്റി വയ്ക്കുക

വെണ്ണയും പാലും തിളപ്പിക്കുക. മിക്‌സർ ജാറിൽ പഞ്ചസാരയും മുട്ടയും നല്ലതു പോലെ ബ്ലെൻഡ് ചെയ്യുക.

ഇതിലേക്ക് മൈദ, പാൽപ്പൊടി, ബേക്കിംഗ് പൗഡർ, ഉപ്പ് എന്നിവ ചേർക്കുക

ഇനി ചെറുചൂടുള്ള വെണ്ണയും പാലും ചേർത്ത് മിക്സർ ജാറിൽ ബ്ലെൻഡ് ചെയ്യുക. (ബാറ്റർ അമിതമായി ബ്ലെൻഡ് ചെയ്യരുത്.)

തയ്യാറാക്കിയ ബേക്കിംഗ് ട്രേയിൽ ബാറ്റർ പരത്തി, ഓവനിൽ 8-10 മിനിറ്റ് ബേക്ക് ചെയ്യുക

അതിനുശേഷം 2 മിനിറ്റ് തണുപ്പിക്കുക.

കൗണ്ടർ ടോപ്പിൽ ഒരു ബേക്കിംഗ് പേപ്പർ വിരിച്ച് പൊടിച്ച പഞ്ചസാര വിതറുക .

പൊടിച്ച പഞ്ചസാരയുടെ മേൽ കേക്ക് ശ്രദ്ധാപൂർവ്വം ഫ്ലിപ്പുചെയ്യുക, ബേക്കിംഗ് പേപ്പർ പൊളിച്ചെടുക്കുക.

അതിനുശേഷം ജാം ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കി സ്മൂത്ത് ആക്കി (3 ടേബിൾസ്പൂൺ ) കേക്കിൽ പരത്തുക.

ചൂടുള്ളപ്പോൾ തന്നെ ഒരു സിലിണ്ടർ രൂപത്തിൽ കേക്ക് ശ്രദ്ധാപൂർവ്വം ചുരുട്ടുക.
(കേക്ക് പൂർണ്ണമായും തണുക്കുന്നതിന് മുമ്പ് കേക്ക് ഉരുട്ടുന്നത് പൂർത്തിയാക്കിയെന്ന് ഉറപ്പാക്കുക)

അതേ ബേക്കിംഗ് പേപ്പർ ഉപയോഗിച്ച് ജാംറോൾ പൊതിഞ്ഞ് കുറഞ്ഞത് 30 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.

ജാംറോൾ പുറത്തെടുത്ത് ബാക്കിയുള്ള ജാം (1½ ടേബിൾസ്പൂൺ ) പരത്തി, അതിനുമുകളിൽ ഡെസിക്കേറ്റഡ് കോക്കനട്ട് വിതറുക

അതിനുശേഷം ജാംറോൾ, കഷണങ്ങളായി മുറിക്കുക.

രുചികരമായ ബേക്കറി സ്റ്റൈൽ ജാംറോൾ തയ്യാർ

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

സുജിത് തോമസ്

നെയ്‌ച്ചോർ

ചേരുവകൾ

കൈമ അരി /ജീരകശാല :2 കപ്പ്
നെയ്യ് :2 ടേബിൾ സ്പൂൺ
സവോള 1, നീളത്തിൽ കനം കുറച്ചു അരിഞ്ഞത്
കാരറ്റ് :1/4 കപ്പ്‌, ചെറുതായി അരിഞ്ഞത്
അണ്ടിപ്പരിപ്പ് വറുത്തത് :ആവശ്യത്തിന്
തിളച്ച വെള്ളം – 4 കപ്പ്
നാരങ്ങാ നീര് -1 1/2 ടീസ്പൂൺ
ഏലക്ക :3
ഗ്രാമ്പു :3
പട്ട 1: ചെറിയ കക്ഷണം
ഉപ്പ് : ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

1. ചുവട് കട്ടിയുള്ള പാത്രത്തിൽ നെയ്യൊഴിച്ച് ചൂടാവുമ്പോൾ സവാള ഇട്ട് ഫ്രൈ ചെയ്ത് ഗോൾഡൻ ബ്രൗൺ ആവുമ്പോൾ കോരി മാറ്റുക. അണ്ടിപരിപ്പും വറുത്തു മാറ്റുക.

2.ബാക്കിയുള്ള നെയ്യിൽ പട്ട, ഗ്രാമ്പു, ഏലക്ക മൂപ്പിച്ച ശേഷം കാരറ്റ് നുറുക്കിയത് എന്നിവ ചേർത്തു ഇളക്കി ചെറുതായി ഒന്നു വഴറ്റുക .

3.ഇനി ഇതിലേക്ക് തിളച്ച വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പും, നാരങ്ങാനീരും ചേർത്തു അരി ഇട്ട് ഇളക്കി കൊടുക്കാം.

4.അരി തിള വരുന്നിടം വരെ കൂടിയ തീയിൽ പാത്രം തുറന്നു വെച്ചും, തിള വന്ന ശേഷം ചെറിയ തീയിൽ അടച്ചു വെച്ചും വേവിക്കുക . 6-7 മിനിറ്റ് ശേഷം തീയ് ഓഫ്‌ ചെയ്തു 10 മിനിട്ടിനു ശേഷം അടപ്പു തുറന്ന് വറുത്ത സവോളയും അണ്ടിപ്പരിപ്പും ചേർത്ത് അലങ്കരിച്ച് നെയ്‌ച്ചോർ ചൂടോടെ വിളമ്പാവുന്നതാണ്.

സുജിത് തോമസ്

 

 

 

 

ബേസിൽ ജോസഫ്

ഹണ്ടേഴ്സ് ചിക്കൻ ലാസാനിയ

ഇറ്റലിയിലെ തെക്കൻ നഗരങ്ങളിൽ ഒന്നായ നേപ്പിൾസിൽ ആണ് ലാസാനിയ എന്ന് പറയുന്ന ഡിഷ് ഉത്ഭവിച്ചത് എന്ന് കരുതപ്പെടുന്നു . ലസാനിയ പാസ്ത ഷീറ്റുകൾക്കിടയിൽ വിവിധ തരത്തിൽ ഉള്ള ഫില്ലിംഗ് കൊണ്ട് ലയർ ചെയ്താണ് ഈ ഡിഷ് ഉണ്ടാക്കുന്നത് . മിൻസ് ചെയ്തെടുത്ത മാംസമോ പച്ചക്കറികളോ ടൊമാറ്റോ പ്യൂരീയും കൂടി മിക്സ് ചെയ്ത് ആണ് ഫില്ലിങ്ങിന് ആയി ഉപയോഗിക്കുന്നത് .ഇങ്ങനെ മിക്സ് ചെയ്‌തെടുക്കുന്ന മിശ്രിതത്തെ “റാഗു” എന്നാണ് പറയുന്നത് ഇന്ന് ലോകത്തിൽ വിവിധ തരത്തിലുള്ള ലസാനിയ ഡിഷസ് പ്രചാരത്തിൽ ഉണ്ട് .ചുവടെ കൊടുത്തിരിക്കുന്നത് ഒരു ക്ലാസിക് പബ് ഡിഷ് ആണ് .കുട്ടികൾക്ക് വളരെ അധികം ഇഷ്ട്മുള്ള ഒരു ഡിഷ് ആണ് ലസാനിയ കാരണം ഇത് വളരെ സോഫ്‌റ്റും അതിലേറെ മൈൽഡ് ആയും ഉള്ള ഒരു വിഭവം ആണ്.

ചേരുവകൾ

ചിക്കൻ ബ്രസ്റ്റ് – 4 എണ്ണം

ബേക്കൺ -9 സ്ലൈസ്

ടൊമാറ്റോ പ്യൂരീ -100 എംൽ

ചീസ് -200 ഗ്രാം

ബാർബിക്യു സോസ് -50 എംൽ

കുരുമുളക് പൊടി -2 ടീസ്പൂൺ

ലസാനിയ ഷീറ്റ് -9 എണ്ണം

ഉപ്പ് – ആവശ്യത്തിന്

ഒലിവ് ഓയിൽ – 25 എം ൽ

പാചകം ചെയ്യുന്ന വിധം

ഒരു സോസ് പാനിൽ വെള്ളം ചൂടാക്കി ചിക്കൻ കുക്ക് ചെയ്തെടുക്കുക . കുക്ക് ആക്കിയ ചിക്കൻ ചെറുതായി ഷ്രഡ് ചെയ്തത് എടുത്തു ഒരു മിക്സിങ് ബൗളിലേയ്ക്ക് മാറ്റി അതിലേയ്ക്ക് ടൊമാറ്റോ പ്യുരീ ,ബാർബിക്യു സോസ് , കുരുമുളക്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക .ബേക്കൺ ഒരു ഓവൻ ട്രേയിൽ നിരത്തി വച്ച് കുക്ക് ചെയ്‌തെടുക്കുക . ഒരു ബേക്കിങ് ട്രേ എടുത്ത് ഒലിവ് ഓയിൽ കൊണ്ട് ഡിഷ് ഗ്രീസ് ചെയ്തെടുക്കുക . ഇതിലേയ്ക്ക് മിക്സ് ചെയ്തു വച്ചിരിക്കുന്ന ചിക്കൻ മിക്സിന്റെ മൂന്നിൽ ഒന്ന് എടുത്ത് പരത്തി വയ്ക്കുക . ഇതിനു മുകളിലേയ്ക്ക് ഗ്രിൽ ചെയ്തു വച്ചിരിക്കുന്ന ബേക്കണിൽ 3 എണ്ണം എടുത്തു ലയർ ചെയ്യുക .അതിന് മുകളിൽ മൂന്നിൽ ഒന്നു ചീസ് വിതറുക . ചീസ് ലയറിനു മുകളിൽ ലസാനിയ ഷീറ്റ് വയ്ക്കുക (ലസാനിയ ഷീറ്റ് ചൂട് വെള്ളത്തിൽ ഒന്ന് മുക്കി എടുക്കുകയാണെങ്കിൽ നന്നായി സോഫ്റ്റ് ആയി വരും ) ലസാനിയ ഷീറ്റിനു മുകളിൽ വീണ്ടും ചിക്കൻ മിക്സ് പരത്തി , ബേക്കണും ചീസും ലസാനിയ ഷീറ്റും കൊണ്ട് 2 ലയർ കൂടി ചെയ്യുക. ഏറ്റവും മുകളിൽ ചീസ് വിതറി പ്രീ ഹിറ്റ് ചെയ്ത ഓവനിൽ 20 മിനിറ്റ് (180 ഡിഗ്രിയിൽ ) ബേക്ക് ചെയ്തെടുക്കുക . ചെറിയ സ്ലൈസ് ആയി മുറിച്ചു ചിപ്സ് / സാലഡ് ഒപ്പം സെർവ് ചെയ്യുക.

ബേസിൽ ജോസഫ്

 

 

ഷെഫ് ജോമോൻ കുര്യാക്കോസ്

പോർക്ക്‌ വരട്ടി ഫ്രൈ ആക്കിയത്

ചേരുവകൾ

വേവിക്കുന്നതിന്

പോർക്ക്‌ – 1 കിലോ
പെരുംജീരകം -1 ടീ സ്പൂൺ
ഏലക്ക 4-5 എണ്ണം
കറുവപ്പട്ട 1ഇഞ്ച്
മല്ലി 1ടേബിൾ സ്പൂൺ
കുഞ്ഞുള്ളി 1 കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 സ്പൂൺ
കോക്കനട് വിനെഗർ ( use any vinegar) 20 എം ൽ
ഉപ്പ്‌ -ആവശ്യത്തിന്
ജാതിക്കാ ഉണങ്ങി പൊടിച്ചത് 2 ടീ സ്പൂൺ
മുളക് പൊടി -3 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി – 1 ടീ സ്പൂൺ
ഗരംമസാല -4 ടീ സ്പൂൺ
കുരുമുളക് പൊടി – 1/2 സ്പൂൺ
വേപ്പില – 2 തണ്ട്
തക്കാളി 3 നമ്പേഴ്സ്

ഉലർത്തുന്നതിന്

വെളിച്ചെണ്ണ – 5 സ്പൂൺ
കടുക് 1ടീ സ്പൂൺ
കറിവേപ്പില 1 തണ്ടു
സവാള – 3 എണ്ണം
വെളുത്തുള്ളി 3 അല്ലി
ഉരുളക്കിഴങ്ങു 2 നമ്പേഴ്സ് ( ചെറു കഷ്ണങ്ങൾ ആയി മുറിച്ചത് )

താളിക്കുന്നതിന്

വെളിച്ചെണ്ണ 1ടേബിൾ സ്പൂൺ
പേരും ജീരകം 1ടീ സ്പൂൺ
കറിവേപ്പില 2 തണ്ട്
തേങ്ങാ കൊത്ത്‌ 1 കപ്പ്‌

1) പോർക്ക്‌ നല്ലപോലെ കഴുകിയതിനു ശേഷം കുക്കറിൽ തീ മീഡിയം ആക്കി വച്ച് പെരുംജീരകം,
ഏലക്ക, കറുവപ്പട്ട, മല്ലി, കുഞ്ഞുള്ളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , കോക്കനട്ട് വിനെഗർ ( use any vinegar), ഉപ്പ്‌ -ആവശ്യത്തിന് ,ജാതിക്ക പൊടി , മുളക് പൊടി, മഞ്ഞൾ പൊടി, ഗരംമസാല, കുരുമുളക് പൊടി,വേപ്പില. തക്കാളി, ഇട്ട്‌ 4-5 വിസിൽ കൊടുത്ത് വേവിച്ചു എടുക്കുക.

2) പാൻ ചൂടാവുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു കറിവേപ്പില ചേർക്കുക,
അതിലേക്ക് 3 അല്ലി വെളുത്തുള്ളി ചേർത്ത് വഴറ്റി, ഒരു ഉരുള കിഴങ്ങു ക്യൂബ് ആയി അരിഞ്ഞു കൂടെ വഴറ്റി ഇടിക്കുക. അതിലേക്കു 2 സവാളയും ആവശ്യത്തിന് ഉപ്പും ഇട്ട് നല്ലപോലെ വഴറ്റുക.

3) ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന പോർക്ക്‌ ഇട്ടുകൊടുത്തതിന് ശേഷം നല്ലപോലെ ഇളക്കി 10 മിനിറ്റ് മൂടി വേവിക്കുക.

4) നല്ലപോലെ ഡ്രൈ ആയിവരുമ്പോൾ കുക്കർ ഓഫ്‌ ആക്കി കുരുമുളക് പൊടി വിതറി മൂപ്പിച്ചു എടുക്കുക
താളിക്കുന്നതിനായി വെളിച്ചെണ്ണയിൽ അല്പം പെരും ജീരകവും , കറിവേപ്പിലയും തേങ്ങാക്കൊത്തും
ചേർത്ത് മൂപ്പിച്ചു ചേർത്ത് സെർവ് ചെയ്യാം.

https://youtube.com/shorts/AotL-UehxV4?feature=share 

ഷെഫ് ജോമോൻ കുര്യാക്കോസ്

 

 

 

 

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ക്രീമി കസ്റ്റാർഡും ചോക്കലേറ്റ് ഗനാഷും ചേർത്ത് ബിസ്‌ക്കറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ക്ലാസിക് പുഡ്ഡിംഗ്, എല്ലാ പ്രായക്കാർക്കും ഏത് അവസരങ്ങളിലും ആഘോഷങ്ങളിലും വിളമ്പാൻ കഴിയുന്ന അനുയോജ്യമായ ഒരു ഡെസേർട്ടാണ്.

ചേരുവകൾ

ബിസ്ക്കറ്റ് ലെയർ :

200 ഗ്രാം ബിസ്‌ക്കറ്റ് (any digestive biscuit)
2 ടേബിൾ സ്പൂൺ കൊക്കോ പൗഡർ /MILO
1 ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ്
3 ടേബിൾ സ്പൂൺ വെണ്ണ (ഉരുക്കിയത് )

കസ്റ്റാർഡ് :

3 കപ്പ് പാൽ
¼ കപ്പ് കസ്റ്റാർഡ് പൗഡർ
¼ കപ്പ് പഞ്ചസാര

ചോക്കലേറ്റ് ഗനാഷ് :

200 ഗ്രാം ചോക്ലേറ്റ് ചിപ്സ്
100 ഗ്രാം കട്ടിയുള്ള ക്രീം

ഉണ്ടാക്കുന്ന രീതി

ബിസ്ക്കറ്റ് ലെയറിനു വേണ്ടി :

ആദ്യം, ഒരു മിക്സിയിൽ ബിസ്ക്കറ്റ് തരി തരിയായി പൊടിച്ചു ഒരു പാത്രത്തിലേക്ക് മാറ്റുക
കൊക്കോ പൗഡർ,വാനില എക്സ്ട്രാക്റ്റ്, വെണ്ണ എന്നിവ ചേർത്തു നന്നായി യോജിപ്പിച്ച് മാറ്റി വയ്ക്കുക.

കസ്റ്റാർഡ് ലെയറിനു വേണ്ടി :

ഒരു പാത്രത്തിൽ, 2 3/4 കപ്പ് പാലിലേക്കു, ¼ കപ്പ് പഞ്ചസാര ചേർത്ത് ചൂടാക്കുക

1/4 കപ്പ് പാലിലേക്കു 1/4 കപ്പ് കസ്റ്റാർഡ് പൗഡർ ചേർത്ത് നന്നായി യോചിപ്പിക്കുക

ഈ മിശ്രിതം ചൂടായ പാലിലേക്കു ചേർത്ത് കട്ട കെട്ടാതെ ഇളക്കുക.

മിശ്രിതം കട്ടിയാകാൻ തുടങ്ങുന്നതുവരെ പാചകം തുടരുക.

മിശ്രിതം മിനുസമാർന്ന സിൽക്ക് ഘടനയിലേക്ക് മാറണം. കസ്റ്റാർഡ് തയ്യാർ.

പുഡ്ഡിംഗ് ലയെറിങ് :

ആദ്യം, ഒരു ചെറിയ കപ്പിലേക്ക് 2 ടേബിൾ സ്പൂൺ ബിസ്കറ്റ് പൊടിച്ചത് ഇടുക .

ഒരു ചെറിയ സ്പൂൺ ഉപയോഗിച്ച് പ്രസ് ചെയ്തു ലെവൽ ആക്കുക.

തയ്യാറാക്കിയ കസ്റ്റാർഡ്, കപ്പിന്റെ ¾ വരെ ഒഴിക്കുക.

30 മിനിറ്റ് അല്ലെങ്കിൽ കസ്റ്റാർഡ് സെറ്റ് ആകുന്നത് വരെ ഫ്രിഡ്ജിൽ വെക്കുക.

ചോക്കലേറ്റ് ഗനാഷ് ലെയറിനു വേണ്ടി :

ഒരു ചെറിയ പാത്രത്തിൽ 200 ഗ്രാം ചോക്ലേറ്റ് ചിപ്സ് എടുത്ത് 100 ഗ്രാം ചൂടുള്ള കട്ടിയുള്ള ക്രീം ഒഴിക്കുക.
ചോക്ലേറ്റ് പൂർണ്ണമായും ഉരുകുന്നത് വരെ നന്നായി ഇളക്കുക.
മിശ്രിതം സിൽക്കി മിനുസമാർന്ന ഘടനയിലേക്ക് മാറണം.
ചോക്ലേറ്റ് കഷണങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് മൈക്രോവേവ് അല്ലെങ്കിൽ ഡബിൾ ബോയിലർ രീതി ഉപയോഗിച്ച് ഉരുക്കാം.
ചോക്കലേറ്റ് ഗനാഷ് തയ്യാർ. ചെറുതായി തണുപ്പിക്കുക.

ഗനാഷ് ലയെറിങ് ( Final layer)

കസ്റ്റാർഡ് സെറ്റായ ശേഷം, അതിന് മുകളിൽ 2 ടേബിൾ സ്പൂൺ ഗനാഷ് ഒഴിക്കുക.
എന്നിട്ടു കുറഞ്ഞത് 30 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.

ബിസ്‌ക്കറ്റ് കസ്റ്റാർഡ് പുഡ്ഡിംഗ് ആസ്വദിക്കാൻ തയ്യാറായി.

സുജിത് തോമസ്

പാശ്ചാത്യനാടുകളിൽ പ്രത്യേകിച്ചും സ്പെയിനിൽ,ജന്മദിനങ്ങളിലും, ക്രിസ്മസ്, പുതുവത്സരം, മറ്റു വിശേഷ ദിവസങ്ങളിൽ ഒക്കെ ഫ്രഷ് ഫ്രൂട്ട് സമ്മാനങ്ങൾ കൊടുക്കുന്നത് എപ്പോഴും ജനപ്രിയമാണ്. വാർഷികങ്ങളും അവധി ദിനങ്ങളും മുതൽ വിവാഹങ്ങൾ വരെ എല്ലാ ദിവസവും ആയിരക്കണക്കിന് ആളുകൾ ഫ്രഷ് ഫ്രൂട്ട് സമ്മാനങ്ങൾ നൽകുകയും സ്വീകരിക്കുകയും ചെയ്യുന്നു. പഞ്ച നക്ഷത്ര ഹോട്ടലുകളുടെ തീൻമേശകളെ വിവിധങ്ങളായ ഫ്രൂട്ട് ബാസ്കറ്റുകൾ അലങ്കരിക്കുന്നു. നൂറ്റാണ്ടുകളായി എല്ലാ അവസരങ്ങളിലും ഫ്രഷ് ഫ്രൂട്ട് സമ്മാനങ്ങൾ ജനപ്രിയമായ സമ്മാനങ്ങളാണ്. പുതിയ പഴങ്ങൾ എല്ലായ്പ്പോഴും അതിന്റെ മികച്ച രുചിക്കും പോഷക മൂല്യത്തിനും വിലമതിക്കുന്നു. തങ്ങൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഫ്രഷ് ഫ്രൂട്ട് സമ്മാനങ്ങൾ നൽകുന്ന ദീർഘകാല പാരമ്പര്യം കാരണം, വർഷാവർഷം ക്രിസ്മസ് സീസണിൽ നൽകുന്ന ഏറ്റവും ജനപ്രിയമായ അവധിക്കാല സമ്മാനമാണ് രുചികരമായ പ്രീമിയം പഴങ്ങൾ നിറഞ്ഞ ഫ്രൂട്ട് ഗിഫ്റ്റ് ബാസ്കറ്റുകൾ. തങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഫ്രഷ് ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട്, ടാംഗറിനുകൾ, ഹണിബെൽസ് പോലുള്ള വിദേശ പഴങ്ങളും, ട്രോപിക്കൽ ഫ്രൂട്ട്സ് എന്നിവ സമ്മാനിക്കുന്ന പാരമ്പര്യം രേഖപ്പെടുത്തപ്പെട്ട ആദ്യകാല ചരിത്രത്തിലേക്ക് പോകുന്നു.

നൂറ്റാണ്ടുകളിലുടനീളം ആളുകൾ പുതിയ പഴങ്ങൾ വിലമതിക്കുന്നു, കാരണം അത് ലഭിക്കാൻ പ്രയാസമാണ്, മധുരവും സ്വാദിഷ്ടവുമാണ്, കൂടാതെ സ്കർവി എന്ന വിറ്റാമിൻ സി കുറവ് പോലെയുള്ള മാരകമായ ആരോഗ്യപ്രശ്നങ്ങളെ തടയാൻ ഇത് സഹായിക്കും. മധ്യകാലഘട്ടത്തിൽ യൂറോപ്പിലെ ആളുകൾക്ക്, വേനൽക്കാലത്ത് വിളവെടുപ്പിൽ നിന്ന് ശേഷിക്കുന്ന ഉണങ്ങിയ ഭക്ഷണങ്ങൾ കഴിച്ച് മിക്ക ആളുകളും ജീവിച്ചിരുന്ന തണുപ്പുകാലത്തും, ക്രൂരമായ ശൈത്യകാലത്തും പുതിയ പഴങ്ങൾ ഒരു ആഡംബരമായിരുന്നു. പുതിയ ഭക്ഷണം ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു, അതിനാൽ ആരോഗ്യം നിലനിർത്താൻ ആവശ്യമായ വിറ്റാമിൻ സി, പൊട്ടാസ്യം, മറ്റ് വിറ്റാമിനുകളും ധാതുക്കളും ലഭിക്കാത്തതിനാൽ ധാരാളം ആളുകൾക്ക് എല്ലാ ശൈത്യകാലത്തും വളരെ അസുഖം വരുമായിരുന്നു. ശരീരത്തിന് ആവശ്യമായ ചില വിറ്റാമിനുകളും ധാതുക്കളും പുതിയ ഓറഞ്ചുകളിലും മറ്റ് സിട്രസ് പഴങ്ങളിലും മാത്രമേ ലഭ്യമാകൂ. സമ്പന്നരായ വ്യാപാരികൾ ദൂരദേശങ്ങളിലേക്ക് യാത്ര ചെയ്യാനും സുഗന്ധവ്യഞ്ജനങ്ങളും പുതിയ സിട്രസ് പഴങ്ങളും തിരികെ കൊണ്ടുവരാനും കപ്പലുകൾ വാടകയ്‌ക്കെടുക്കും, പക്ഷേ ആ യാത്രകൾ അപകടകരവും ചെലവേറിയതും ആയതിനാൽ, പുതിയ സിട്രസ് പഴങ്ങളുടെയും മറ്റ് വസ്തുക്കളുടെയും വില സ്പോൺസർ ചെയ്യാൻ മിക്ക ആളുകൾക്കും കഴിയുന്നതിനേക്കാൾ വളരെ കൂടുതലായിരുന്നു . സാധാരണയായി അവധിക്കാല സമ്മാനങ്ങളായി തങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകാൻ കുറച്ച് ഓറഞ്ചുകളോ മുന്തിരിപ്പഴങ്ങളോ വാങ്ങുന്നതിനായി ആളുകൾ മാസങ്ങളോളം പണം ലാഭിക്കും. സമ്പന്നരായ ആളുകൾ പലപ്പോഴും വിവാഹ സമ്മാനമായി സിട്രസ് പഴം നൽകും അല്ലെങ്കിൽ വിവാഹ വിരുന്നുകളിൽ സിട്രസ് പഴം അവരുടെ സമ്പത്ത് കാണിക്കും. ഫ്രഷ് ഫ്രൂട്ട് സമ്മാനങ്ങൾ നൽകുന്നത് ഇന്നും സ്പെയിനിൽ വളരെ സജീവവും ജനപ്രിയവുമാണ്. മലയാളം യുകെയുടെ വീക്കെൻഡ് കുക്കിംഗിൽ ഈ ആഴ്ച,സ്പെയിനിൽ നിന്നും ഫ്രൂട്ട് ബാസ്കറ്റ് പ്രസന്റേഷനിൽ പ്രാവീണ്യം നേടിയ സുജിത് തോമസ് കാണിക്കുന്നത് അത്തരം ഫ്രൂട്ട് ബാസ്കറ്റ് ഒരുക്കലാണ്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഫ്രഷ് ഫ്രൂട്ട് സമ്മാനങ്ങൾ നൽകുന്ന പാരമ്പര്യം തുടരുക.

ബേസിൽ ജോസഫ്

ഹണി ബട്ടർ ഫ്രൈഡ് ചിക്കൻ

ചേരുവകൾ

ചിക്കൻ – 500 ഗ്രാം
പ്ലെയിൻ ഫ്ലോർ -75 ഗ്രാം
കോൺഫ്ലോർ – 50 ഗ്രാം
ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മുട്ട – 1 എണ്ണം
ഓയിൽ – ചിക്കൻ വറക്കുവാനാവശ്യമുള്ളത്

ഹണി ബട്ടർ സോസിനു വേണ്ട ചേരുവകൾ

ബട്ടർ -50 ഗ്രാം
വെളുത്തുള്ളി – 2 കുടം (ചെറുതായി അരിഞ്ഞത് )
ബ്രൗൺ ഷുഗർ (Demerara sugar)- 1 ടേബിൾ സ്‌പൂൺ
സോയ സോസ് -1/ 2 ടേബിൾ സ്‌പൂൺ
ഹണി – 1 ടേബിൾ സ്‌പൂൺ

പാചകം ചെയ്യുന്ന വിധം

ഒരു മിക്സിങ് ബൗൾ എടുത്ത് പ്ലെയിൻ ഫ്ലോർ ,കോൺഫ്ലോർ, കുരുമുളക് പൊടി , ബേക്കിംഗ് പൗഡർ , ഉപ്പ് എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക. ഇതിലേയ്ക്ക് ചെറിയ ക്യൂബ്സ് ആയി മുറിച്ചു വച്ചിരിക്കുന്ന ചിക്കൻ , മുട്ട എന്നിവ ചേർത്തു യോജിപ്പിച്ചെടുത്തു അര മണിക്കൂർ വയ്ക്കുക . ഒരു പാനിൽ ഓയിൽ ചൂടാക്കി ചിക്കൻ നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറത്തെടുക്കുക . സോസുണ്ടാക്കനായി ഒരു പാനിൽ ബട്ടർ ഉരുക്കി അതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി ചേർത്ത് ഒരു 3 -4 മിനിറ്റ് വഴറ്റുക .ഇതിലേയ്ക്ക് സോയ സോസ് ബ്രൗൺ ഷുഗർ എന്നിവ ചേർത്തിളക്കുക ഷുഗർ നന്നായി ഉരുകി തിളച്ചുതുടങ്ങുമ്പോൾ ഹണി ചേർത്ത് തീ കുറയ്ക്കുക .ഇതിലേയ്ക്ക് വറത്തു വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി ടോസ് ചെയ്തു എടുക്കക. എല്ലാ ചിക്കൻ പീസിലും ഈ സോസ് നന്നായി ചേർന്നു കഴിയുമ്പോൾ ഒരു സെർവിങ് ഡിഷിലേയ്ക്ക് മാറ്റി സെസ്മെ സീഡോ , പംകിൻ സീഡോ അല്ലെങ്കിൽ സ്പ്രിങ് ഒണിയനോ കൊണ്ട് ഗാർണിഷ് ചെയ്തു ചൂടോടെ വിളമ്പുക.

ബേസിൽ ജോസഫ്

 

 

ഷെഫ് ജോമോൻ കുര്യാക്കോസ്

KIDS IN KITCHEN

Majority of kids are not a great fan of cooking or food. As parents it is our responsibility to teach our children the importance of eating balanced diet and cooking to lead a healthy life. Here, I would like to share a few tips that would generate curiosity in food and make food and cooking interesting for kids. These tips will help children develop a desire to try different varieties of food and hopefully that would stay with them for their life. The most important thing is to let them know that there are alternative ways to eat vegetables are available and there is nothing more interesting as in experimenting with food.

Being a chef, I do create dishes to initiate interest in kids. Some of my tips are

1. Add colours

For example, my kids do not like Indian roties or chapatis. Therefore, I make chapati with vegetable purées like spinach puree or carrot puree, so they get more attracted with the colours to try green or orange roties. Adding more colours to your meal such as vegetables and fruits will give more brightness to the day.

2. Different food shows different properties

Here my idea is making them understand how food differs in its properties to heat. It will be surprising for them to see boiling water can make potato soft and egg hard.

3. Try shapes

Sometimes I make English alphabets with my potato mash mixed with carrot and peas in it. It is how to make their meal more interesting.

4. Include children in in preparing dishes

Encourage children to help preparing dishes. Allow them to pick the veggies from fridge and to wash and peel (if they are taught to do it with peelers) to make a dish. This will not only generate an interest on having the meal but also make kids realise the hard work behind cooking.

5. Try linking season in cooking

Try adding seasonality to diet. Vegetables and fruits provides the best taste and quality when it is in its season.

Spring provides best tender asparagus, purple broccoli, sprouts etc whereas in winter it is best to have fabulous roots and leafy vegetables.

6. Grow own vegetables, herbs, and fruits

Include children in growing and caring own vegetables, herbs, and fruits in your garden. Make them understand the value of food and educate the importance of healthy diet in life.

ഷെഫ് ജോമോൻ കുര്യാക്കോസ്

 

 

 

സുജിത് തോമസ്

ചേരുവകൾ

ബിരിയാണി അരി (കൈമ അരി അല്ലെങ്കിൽ ബസ് മതി )- 2 കപ്പ് (കഴുകി 10 മിനിറ്റ് കുതിർത്ത ശേഷം വെള്ളം കളഞ്ഞു വയ്ക്കുക)
ചിക്കൻ – 500-650ഗ്രാം
വെള്ളം – 3 കപ്പ് (1 കപ്പ് അരിക്ക് 1.5 കപ്പ് വെള്ളം )
സവാള വലുത് – 2 എണ്ണം (അര സവോള നീളത്തിൽ അരിഞ്ഞു വറുക്കാൻ ആയി മാറ്റി വെക്കുക )
തക്കാളിവലുത് – 1
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 1/4 ടേബിൾ സ്പൂൺ
പച്ചമുളക് – 2
നെയ്യ് – 2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
പട്ട – 1 കഷണം
ഗ്രാമ്പൂ – രണ്ടെണ്ണം
ഏലക്ക – രണ്ടെണ്ണം
ഷാജീരകം – 1/4 ടീസ്പൂൺ
പെരുംജീരകം – 1/4 ടീസ്പൂൺ
ലെമൺ ജ്യൂസ് – 1 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
ബിരിയാണി മസാല – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
മല്ലി, പൊതീന – 1/2 കപ്പ്
കശുവണ്ടി, കിസ്മിസ് -1 ടേബിൾ സ്പൂൺ

പാചകം ചെയുന്ന വിധം

ചിക്കനിൽ ഉപ്പ്, മഞ്ഞൾപ്പൊടി, മുളക്പൊടി എന്നിവ പുരട്ടി 10 മിനിറ്റ് വയ്ക്കുക.

ചൂടായ കുക്കറിലേക്ക് എണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പൂ, ഏലക്ക, ഷാ ജീരകം, പെരുംജീരകം എന്നിവ ചേർക്കുക. ശേഷം ഉള്ളി കൂടെ ചേർത്ത് വഴറ്റണം.

പിന്നെ ഇഞ്ചി, വെളുത്തുള്ളി ചതച്ചത് , പച്ചമുളക്, തക്കാളി എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് ഗരം മസാല, ബിരിയാണി മസാല ചേർത്ത് ചെറുതീയിൽ മൂപ്പിക്കുക.

അതിനു ശേഷം മാരിനെറ്റ് ചെയ്ത ചിക്കൻ, തിളച്ച വെള്ളം, മല്ലി, പൊതീന എന്നിവ ചേർത്ത് ഇളക്കി തിളയ്ക്കുമ്പോൾ അരി ചേർക്കുക.

ആവശ്യത്തിന് ഉപ്പും ലെമൺ ജ്യൂസും ചേർത്തിളക്കിയ ശേഷം ഫുൾ ഫ്ളെയിമിൽ ഒരു വിസിൽ വന്ന ശേഷം കുക്കർ ഓഫ് ചെയ്യുക. പ്രഷർ മുഴുവൻ പോയിട്ട് മാത്രം കുക്കർ തുറക്കുക.

നെയ്യിൽ കശുവണ്ടി, കിസ്മിസ്, സവോള ഇവ വറുത്തു അലങ്കരിച്ച് ചെറുചൂടോടെ വിളമ്പുക.

 

RECENT POSTS
Copyright © . All rights reserved