FOOD tasty time

നോബി ജെയിംസ്

1/2 കിലോ ചിക്കൻ
2 തക്കാളി
250 ഗ്രാം പനീർ
125 ഗ്രാം കശുവണ്ടി
2 സവോള
4 പച്ച മുളക്
1 ടീസ്പൂൺ ബ്ലാക്ക് സാൾട്
1 ടീസ്പൂൺ chat മസാല
4 ടീസ്പൂൺ മേത്തി ഇല (ഉലുവ ഇല )
മല്ലി ഇല
3 ടീസ്പൂൺ മുളക് പൊടി
2 ടീസ്പൂൺ മഞ്ഞൾ പൊടി
2 ടീസ്പൂൺ തൈര്
1 1/2 ടീസ്പൂൺ ഗരം മസാല
2 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്
2 ടീസ്പൂൺ നാരങ്ങാ നീര്
400 മില്ലി ക്രീം
ഗീ അല്ലങ്കിൽ ബട്ടർ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

ചിക്കൻ തിരുമ്മി ആദ്യം വെയ്ക്കാം അല്പം മഞ്ഞപ്പൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് അല്പം തൈര്, മുളകുപൊടി, ബ്ലാക്ക് സാൾട്ട്, നാരങ്ങാനീര്, ഉപ്പും ഇട്ടു തിരുമ്മി വെയ്ക്കാം.

പിന്നെ പനീർ തിരുമ്മി വെയ്ക്കാം മഞ്ഞൾ പൊടി, മേത്തി ഇല, ബ്ലാക്ക് സാൾട്ട് ഇവ തിരുമ്മി പാൻ ചുടാക്കി പനീർ ഗ്രിൽ ചെയ്തു മാറ്റുക.

അതേപാനിൽ തിരുമ്മി വെച്ച ചിക്കൻ ഗ്രില്ല് ചെയ്തെടുക്കുക കളർ ആയതിനുശേഷം വീണ്ടും അതേപാനിൽ ഉള്ളി, പച്ചമുളക്‌, ഉപ്പ്‌, കശുവണ്ടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ടു ടീസ്പൂൺ മുളക് പൊടി, 4 ടീസ്പൂൺ കസ്തൂരി മേത്തി, 1 ടീസ്പൂൺ ചാറ്റ് മസാല, അര ടീസ്പൂൺ ബ്ലാക്ക് സാൾട്ട്, ഒന്നര ടീസ്പൂൺ ഗരം മസാല, രണ്ടു തക്കാളി, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇവ വാടി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ തൈരും മല്ലിയിലയും ഇട്ടു ചുടാക്കി അരച്ചെടുക്കാം.

അതിലേക്കു അൽപ്പം ഗീ ചേർക്കുക അൽപ്പം ക്രീം ഒഴിച്ചതിന് ശേഷം ചിക്കൻ ഇവ ഇട്ടു തിളപ്പിച്ച് പനീറും ഇട്ട് ബാക്കി ക്രീമും ചേർത്ത് ഉപ്പു നോക്കി അല്പം മല്ലി ഇലയും ക്രീമും ഒഴിച്ചു ഗാർണിഷ് ചെയ്തു സെർവ് ചെയ്യാം.

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

    നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

നോബി ജെയിംസ്

1 കിലോ ചിക്കൻ
2 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്
2 ടീസ്പൂൺ മുളകുപൊടി
1 ടീസ്പൂൺ കുരുമുളക് പൊടി
1 ടീസ്പൂൺ മഞ്ഞൾ പൊടി
ആവശ്യത്തിന് ഉപ്പ്
അരിപ്പൊടിയോ മൈദാ പൊടിയോ ആവശ്യത്തിന്
1 ടീസ്പൂൺ ഗരംമസാല പൊടി
2 നാരങ്ങാ നീര്
2 മുട്ട
150 ഗ്രാം ഓട്സ്
150 ഗ്രാം കോൺഫ്ലേക്സ്

ചിക്കനിൽ ഇഞ്ചി വെളുത്തുള്ളി അരച്ചതും മുളകുപൊടി കുരുമുളകുപൊടി മഞ്ഞൾ പൊടി ഉപ്പും നാരങ്ങാ നീരും തിരുമ്മി ഒരു മണിക്കൂർ വച്ചതിന് ശേഷം ചിക്കൻ കുക്കറിൽ ഇട്ട് രണ്ടു പ്രാവശ്യം വിസിലടിപ്പിക്കുക. കുക്കർ വാങ്ങി കുറച്ചു നേരം വച്ചു അത്‍ ഫിൽറ്ററിൽ ഇട്ട് അരിച്ചു ആ മസാല എടുക്കുക. ചൂടോടു കൂടി ഒരു ടീസ്പൂൺ ഗരം മസാല ഇട്ടു നന്നായി മിക്സ് ചെയ്തു തണുപ്പിക്കുക

തണുത്തതിനു ശേഷം രണ്ടു മുട്ടയും ബാറ്റർ തിക്കാകാൻ പാകത്തിൽ വീഡിയോയിൽ കാണുന്നത് പോലെ ആവശ്യത്തിന് അരിപൊടിയോ മൈദാ പൊടിയോ ചേർത്ത് ഇളക്കി അതിലേക്കു കുക്ക് ചെയ്ത ചിക്കൻ ഇട്ടു ഇളക്കുക. അതിനുശേഷം ഓട്സും കോൺഫ്‌ളക്‌സും മിക്സ് ചെയ്ത് അതിൽ ഓരോ ചിക്കനും മുക്കി എണ്ണ ചൂടാക്കി വറത്തെടുക്കുക. അങ്ങനെ നമ്മുടെ ഇന്ത്യൻ കെഎഫ്സി റെഡി. എരുവ് കൂടുതൽ വേണമെങ്കിൽ മുളക് പൊടിയോ കുരുമുളക് പൊടിയോ കൂട്ടി ഇടാം.

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

   നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

നോബി ജെയിംസ്

മീൻ അച്ചാറ് നാടൻ രീതിയിൽ(കൈയിൽ കിട്ടുന്ന മീൻ അത് സാൽമൺ ആയാലും
1 കിലോഗ്രാം സ്രാവ് (shark)
3 1/2 ടീസ് സ്പൂൺ മഞ്ഞൾ പൊടി
6 ടീസ് സ്പൂൺ മുളക് പൊടി
ഉപ്പ് ആവശ്യത്തിന്
വിനാഗിരി ആവശ്യത്തിന്
125 ഗ്രാം ഇഞ്ചി
125 ഗ്രാം വെളുത്തുള്ളി
6 പച്ചമുളക്
50 ഗ്രാം കാന്താരി മുളക് (ഇല്ലെങ്കിൽ പച്ചമുളക് )
കറിവേപ്പില ആവശ്യത്തിന്
2 ടീസ് സ്പൂൺ കടുക്
1 1/2 ടീസ് സ്പൂൺ ഉലുവ
1 1/2 ടീസ് സ്പൂൺ ഉലുവ പൊടി
2 ടീസ് സ്പൂൺ കായം
ആദ്യം മീൻ ചെറുതായി ഞുറുക്കി വിനാഗിരിയും ഉപ്പും ഇട്ടു കഴുകി വൃത്തിയാക്കി 2 ടീസ്പൂൺ മുളക് പൊടിയും 1 1/2 ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും വിനാഗിരിയും ഒഴിച്ചു കുറച്ചു സമയം വക്കുക
ബാക്കി ഉള്ള മുളക് പൊടിയും മഞ്ഞൾ പൊടിയും അല്പം ഉപ്പും വിനാഗിരിയും ചേർത്ത് ഇളക്കി ഒരു അരപ്പു പോലെ ആക്കി വക്കുക അത് എന്തിനാണ് എന്നു വീഡിയോയിൽ പറയുന്നുണ്ട്
പിന്നീട് മീൻ നന്നായി വറത്തു എടുക്കുക
അതേ എണ്ണ ആവശ്യത്തിനുള്ളത് എടുത്ത് അതിൽ കടുകിട്ടു പൊട്ടി വരുമ്പോൾ ഉലുവ ഇട്ടു മൂപ്പിക്കുക അതിലേക്കു ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കാന്താരി, കറിവേപ്പില ഇവ വഴറ്റി അതിലേക്കു നമ്മൾ ഉണ്ടാക്കി വച്ചിട്ടുള്ള അരപ്പു ചേർക്കുക. അതിൽ എണ്ണ തെളിഞ്ഞു വരുമ്പോൾ വറുത്തു വച്ചിട്ടുള്ള മീൻ മുങ്ങാൻ ആവശ്യത്തിനുള്ള വിനാഗിരി ഒഴിച്ചു തിളപ്പിച്ചതിനു ശേഷം മീൻ ഇടുക വളരേ തീ കുറച്ച് മൂന്നു മിനിറ്റ് കുക്ക് ചെയ്തതിനു ശേഷം ആവശ്യത്തിന് ഉപ്പു നോക്കി അതിലേക്കു കായവും ഉലുവയും ഇട്ടു ഇളക്കി ഓഫ് ചെയ്യുക.

ഇങ്ങനെ ഏത് മീനും അച്ചാറിടാം ഒപ്പം ചെമ്മീൻ അച്ചാറിൻെറ വീഡിയോ കാണാം

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

നോബി ജെയിംസ്

മാനിറച്ചി 3 മിനിറ്റിൽ (venison)

ചേരുവകൾ :
200 ഗ്രാം മാനിറച്ചി
5 അല്ലി വെളുത്തുള്ളി
1 ടീസ്പൂൺ ചതച്ച മുളക്‌ ( വറ്റൽമുളക് )
1 ടീസ്പൂൺ കുരുമുളകുപൊടി
അല്പം കറിവേപ്പില
ഉപ്പ് ആവശ്യത്തിന്
അല്പം എണ്ണ

മാനിറച്ചി ചെറുതായി ഞുറുക്കി ഉപ്പു തിരുമി വക്കുക. പാൻ നന്നായി ചൂടാക്കി അതിൽ എണ്ണ ഒഴിക്കുക. ഉപ്പു തിരുമി വച്ച മാനിറച്ചി അതിൽ ഇടുക. ഇടുമ്പോൾ തന്നേ ഇളക്കാതെ ഇരിക്കുക. വീഡിയോയിൽ കാണുന്നത് പോലെ ഒരു നിശ്‌ചിത സമയത്തിന് ശേഷം ഇളക്കുക. കുക്ക് ആയതിനുശേഷം ബാക്കി ഉള്ള എല്ലാ ചേരുവകളും ഒന്നിച്ചു ഇട്ടു ഇളക്കുക. ചേരുവകൾ ഇട്ടതിനു ശേഷം 20-25. സെക്കൻഡിൽ കൂടുതൽ കുക്ക് ചെയ്യരുത്

പിന്നെ റം വിസ്കി ഇവ ഒഴിക്കുന്നത് നിങ്ങളുടെ ഇഷ്ടത്തിന് വിടുന്നു ഒരു സ്‌മോക്കി ഫ്ലേവറിനും ഇറച്ചി ടെൻഡർ ആക്കാനും അത് സഹായിക്കും.

നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കോവിഡ് മഹാമാരി ലോകമെങ്ങുമുള്ള ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചപ്പോൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചത് കുട്ടികളാണ്. ജീവിതത്തിലെ ഏറ്റവും ഊർജ്ജസ്വലമായ പ്രായത്തിൽ സ്കൂളിൽ പോയി കളിയും ചിരിയുമായി കൂട്ടുകാരുമൊത്ത് അടിച്ചുപൊളിച്ചു ജീവിക്കേണ്ട സമയത്ത് വീടിനുള്ളിൽ അടച്ചുപൂട്ടി ഇരിക്കേണ്ട ഗതികേടിലാണ് നമ്മുടെ കുട്ടികൾ.
എന്നാൽ യു.എ.ഇയിലെ ഷാർജയിൽ താമസിക്കുന്ന കോട്ടയം പറവൻതുരുത്ത് സ്വദേശികളായ ജോസ് മോൻ കുടിലിലിന്റെയും വീണയുടെയും മകളായ ഹെലൻ കുടിലിൽ ജോസ് ജീവിതത്തിൻെറ ബാലപാഠങ്ങൾ അഭ്യസിക്കുന്ന തിരക്കിലാണ്.

പാചകത്തിൽ താല്പര്യമുള്ള 11 വയസ്സുകാരി ആയ ഹെലന്റ് നിരവധി പാചക വീഡിയോകൾ ആണ് പുറത്തു വരുന്നത്. ഷാർജ ഇന്ത്യൻ സ്കൂളിലെ മികച്ച വിദ്യാർത്ഥികളെ ഒരാളായ ഹെലന്റ് പാചക വീഡിയോകൾ ലോക്ക്ഡൗൺ കാലഘട്ടത്തിൽ കുട്ടികൾക്ക് സമയം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം, എന്നും ജീവിതപാഠങ്ങൾ അഭ്യസിക്കാമെന്നതിൻെറയും നേർകാഴ്ചകൾ ആവുകയാണ്.


ഷാർജ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിയായ അലനും, ഒന്നരവയസുള്ള മിലനും ആണ് ഹെലൻെറ സഹോദരങ്ങൾ. നാട്ടിൻപുറത്തെ അമ്മമാർ പോലും രുചിയുടെ കാര്യത്തിൽ മാറിനിൽക്കുന്ന ഹെലൻെറ ബീഫ് വരട്ടിയതിൻെറ റെസിപ്പി ആണ് ഇന്ന് മലയാളംയുകെ വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.

ബീഫ് വരട്ടിയത്.

ചേരുവകൾ:-
ബീഫ് ഒരു കിലോ.
നെയ്യ് മൂന്ന് സ്പൂൺ.
സവാള അരിഞ്ഞത് രണ്ടെണ്ണം.
തക്കാളി അരിഞ്ഞത് 1
പച്ചമുളക് 3 എണ്ണം
ഇഞ്ചി ഒരു ചെറിയ കഷണം
വെളുത്തുള്ളി 5 അല്ലി.
ചെറിയ ഉള്ളി അഞ്ച് എണ്ണം
കറിവേപ്പില രണ്ട് തണ്ട്.
പെരുംജീരകം ഒരു ടീസ്പൂൺ
ഉലുവ ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി അര ടീസ്പൂൺ മുളകുപൊടി രണ്ട് ടീസ്പൂൺ
മല്ലിപ്പൊടി രണ്ട് ടീസ്പൂൺ
ഗരംമസാല ഒരു ടീസ്പൂൺ.
ഉപ്പ്‌ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം:-

ഈ ബീഫ് വരട്ടിയത് ഉണ്ടാക്കാൻ നമുക്ക് ഒരു മൺകലം ഉപയോഗിക്കാം വാവട്ടമുള്ള ഒരു മൺകലം അടുപ്പിൽ വച്ചതിനുശേഷം അതിനകത്തേക്ക് രണ്ട്‌ സ്പൂൺ നെയ്യൊഴിക്കുക. അതിനകത്തേക്ക് കഴുകി തയ്യാറാക്കി വച്ചിരിക്കുന്ന ബീഫ് ഇടുക. അതിനു മുകളിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ഇടുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചേർക്കുക. തുടർന്ന് പെരിഞ്ചീരകം, ഉലുവ, ഗരംമസാല എന്നിവ കൂടി ചേർക്കുക. ഇതിനു മുകളിൽ തക്കാളി, പച്ചമുളക്, സവാള എന്നിവ ഇടുക. ഉപ്പ് ആവശ്യത്തിന് ചേർത്തതിനുശേഷം അതിനു മുകളിലൂടെ ഒരു സ്പൂൺ നെയ്യും കൂടി ചേർത്ത് ശേഷം അടച്ചു വച്ച് അതിനു മുകളിൽ ഒരു വെയിറ്റ് വെച്ചതിനു ശേഷം ആവിയിൽ വേവിച്ചെടുക്കുക.10 മിനിറ്റിനു ശേഷം ഇത് തുറന്നു നോക്കുക നന്നായിട്ട് തിളച്ചിട്ടുണ്ടാവും.അത് നന്നായി ഇളക്കി മസാലയും ഇറച്ചിയും കൂടി മിക്സ് ചെയ്ത് യോജിപ്പിക്കുക .തുടർന്ന് തീ കുറച്ചു വച്ചതിനു ശേഷം വീണ്ടും അടച്ചുവച്ച് മുകളിൽ വെയിറ്റ്‌ വച്ച് നന്നായി വേവിച്ചെടുക്കുക. ഇതിൽ കടുക് താളിച്ച് ചെറിയ ഉള്ളിയും കറിവേപ്പിലയും വഴറ്റി ഇതിലേക്ക് ഇട്ട് നന്നായി യോജിപ്പിച്ച ശേഷം അടുപ്പിൽ നിന്നും ഇറക്കി വയ്ക്കുക .ബീഫ് വരട്ടിയത് തയ്യാർ.

 

വായിൽ കപ്പലോടും കൊതിയൂറുന്ന ചിക്കൻ 65 നമുക്കൊന്നു തയ്യാറാക്കാം.

ഇതിനു വേണ്ട ഒരു കിലോ എല്ല് ഇല്ലാത്ത ചിക്കൻ എടുത്തു നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു വിധം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. അതിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, രണ്ട് ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, ഒന്നര ടേബിൾസ്പൂൺ തൈര്, ഒരു ടേബിൾസ്പൂൺ നാരങ്ങ നീര്, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് കൊടുത്തു ഈ ചിക്കനും ആയി മസാല യോജിപ്പിച്ച് മൂന്നു മണിക്കൂർ നേരം റസ്റ്റ് ചെയ്യാൻ വയ്ക്കുക. ഇനി നിങ്ങൾക്ക് സമയം ഇല്ലെങ്കിൽ 2 മണിക്കൂർ വച്ചാൽ മതി പക്ഷേ എത്ര നേരം വയ്ക്കുന്നുവോ അത്രയും ടേസ്റ്റ് ചിക്കനു ഉണ്ടാകും.

ഇനി മൂന്നു മണിക്കൂറിനു ശേഷം ഇതിലേക്ക് 2 ടേബിൾ സ്പൂൺ കോൺഫ്ലവർ ഒപ്പം രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി കൂടി ചേർത്ത് വീണ്ടും ചിക്കനും ആയി ഇതെല്ലാം യോജിപ്പിച്ച് വീണ്ടും ഒരു 20 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കാം, ഇവ മിക്സ് ചെയ്യുമ്പോൾ ആവശ്യത്തിനു വെള്ളം കൂടി ഒഴിച്ച് യോജിപ്പിച്ച് എടുത്താൽ മതിയാകും, കാരണം ചിക്കൻ സിക്സ്റ്റി ഫൈവ് തയ്യാറാക്കാൻ വേണ്ടി ഈ മസാലകൾ ഒന്നും ചിക്കൻറെ മേൽ പൊതിഞ്ഞ് എടുക്കേണ്ട ആവശ്യമില്ല ചെറുതായൊന്ന് കോട്ടിംഗ് കൊടുത്താൽ മാത്രം മതിയാകും.

ഇനി 20 മിനിറ്റിനു ശേഷം ഒരു പാൻ അടുപ്പത്തുവെച്ച് ചിക്കൻ മുക്കാൽഭാഗവും മുങ്ങാനുള്ള സൺഫ്ലവർ ഓയിൽ ഒഴിച്ച് കൊടുക്കാം ശേഷം ഇതിലേക്ക് ചിക്കൻ ഇട്ട് കൊടുത്തു വറുത്തെടുക്കാം, തീ ഈ സമയം മീഡിയം ഫ്ലെയിമിൽ വച്ചാൽ മതിയാകും, ഒരിക്കലും ഹൈ ഫ്ലെയിമിൽ വയ്ക്കരുത്. ശേഷം ചിക്കൻ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും മറിച്ചുമിട്ട് നല്ല ബ്രൗൺ കളർ ആകുമ്പോൾ വറുത്ത കോരി മാറ്റാവുന്നതാണ്.

ഇനി ഒരു പാൻ അടുപ്പത്ത് വെച്ച് നമ്മൾ ചിക്കൻ വറുക്കാൻ ഉപയോഗിച്ച എണ്ണയിൽ നിന്ന് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് അത് ചൂടാകുമ്പോൾ തീ മീഡിയം ഫ്ലെയിമിൽ ആക്കി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര സ്പൂൺ ജീരകം പൊടിച്ചത്, അര ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ ഗരംമസാല കൂടി ഇട്ട് ഒന്നു മിക്സ് ചെയ്തു അതിലേക്ക് ഒന്നര ടേബിൾസ്പൂൺ വളരെ ചെറുതായി നുറുക്കിയ വെളുത്തുള്ളി, രണ്ട് ടേബിൾസ്പൂൺ കറിവേപ്പില ചെറുതായി നുറുക്കിയത്, ഒപ്പം ഒരു ടീസ്പൂൺ മുളകുപൊടി കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു വഴറ്റാം, ഇനി ഒരു തണ്ട് കറിവേപ്പില മുഴുവൻ മുറിക്കാതെ തന്നെ ഇട്ടു കൊടുത്തു അതിനോടൊപ്പം ഒരു മൂന്ന് പച്ചമുളകും മുറിക്കാതെ ചേർക്കാം.

അത് കഴിഞ്ഞു ഇതിൻറെ എല്ലാം പച്ച മണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് ടൊമാറ്റോ സോസ്, ചില്ലി സോസ്, സോയ സോസ് എന്നിവ ഒരു ടീസ്പൂൺ വിധം ചേർത്തുകൊടുക്കാം, എന്നിട്ടു ടേസ്റ്റ് ചെയ്തതിനുശേഷം സോസുകൾ ആവശ്യമുണ്ടെന്നു തോന്നുകയാണെങ്കിൽ കൂടുതൽ ചേർത്ത് പിന്നെ ഇതിലേക്ക് അരക്കപ്പ് വെള്ളം കൂടി ചേർത്ത് മസാല ഒന്നിളക്കി ആവശ്യത്തിന് ഉപ്പ് കൂടി ഇട്ടു കൊടുക്കാം. കുറച്ചു കഴിയുമ്പോൾ തന്നെ ഇതെല്ലം തിളച്ചു നല്ല കട്ടിയുള്ള ചാറു പോലെ ആയി വരുമ്പോൾ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചിക്കൻ ഇട്ടു കൊടുത്തു നല്ലപോലെ മസാലയും ചിക്കനും കൂടി മിക്സ് ചെയ്ത് എടുക്കാം.

ശേഷം ഇത് ഒരു മിനിറ്റ് നേരം അടച്ച് വെച്ച് കഴിഞ്ഞ തുറക്കുമ്പോൾ ചിക്കൻ സിക്സ്റ്റി ഫൈവ് റെഡിയാകും, ഇത് സൂപ്പർ ടേസ്റ്റി വിഭവം ആയതിനാൽ പാത്രം കാലിയാക്കുന്ന വഴി പോലും അറിയില്ല.

ഈ ചൂടുകാലത്ത് ഏറ്റവും കൂടുതൽ ശരീരത്തിന് കുളിർമ്മ ഏകുന്ന വെള്ളങ്ങൾ അല്ലെങ്കിൽ പഴങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മൾ കൂടുതൽ പേരും, അതിൽ ഈ സമയത്ത് ഏറ്റവും കൂടുതൽ ലഭ്യമാകുന്നത് തണ്ണീർമത്തൻ അധവാ വത്തക്ക(വാട്ടർമെലൺ) ആണ്.

ഇത് സാധാരണ രീതിയിൽ മുറിച്ചു കഴിക്കാതെ കഴിക്കാതെയും ജ്യൂസ് അടിച്ചു കുടിക്കാതെയും ഒരു പ്രത്യേക രീതിയിൽ ഇൗ പാനീയം തയ്യാറാക്കിയാൽ അത് നമ്മുടെ മനസ്സിനും ശരീരത്തിനും ഒരു പുതുമ തന്നെയായിരിക്കും.

ഇതിനായി നിങ്ങൾക്ക് ആവശ്യമുള്ള അത്രയും വാട്ടർമെലൺ എടുക്കുക ശേഷം ഇത് ചെറിയ ചെറിയ നുറുക്കുകൾ ആക്കി ഒരു ബൗളിലേക്ക് ചെത്തി ഇടുക ഏകദേശം ഒന്നര കപ്പ് തണ്ണീർമത്തൻ നുറുക്കിയത് ഒരു വലിയ കഷണത്തിൽ നിന്ന് ലഭിക്കും). ശേഷം ഇൗ വത്തക്ക ഒരു തവി വെച്ച് നല്ലപോലെ ഉടച്ച് കൊടുക്കണം നല്ല രീതിയിൽ ഉടഞ്ഞു വരുമ്പോൾ ഇതിലേക്ക് ഒന്നര കപ്പ് കാച്ചി ചൂടാറുമ്പോൾ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച പാൽ ഒഴിച്ച് കൊടുക്കാം, എന്നിട്ട് ഇത് രണ്ടും മിക്സ് ചെയ്യണം.

ഇനി നിങ്ങൾക്ക് പെട്ടെന്ന് തന്നെ കുടിക്കുവാൻ ആണെങ്കിൽ അല്പം തണുപ്പിനു വേണ്ടി ഐസ് ക്യൂബ്സ് മിക്സിയുടെ ജാറിൽ ഒന്ന് പൊടിച്ചു എടുത്ത് ഇട്ടു കൊടുക്കാവുന്നതാണ് (പെട്ടെന്ന് കുടിക്കാൻ അല്ലെങ്കിൽ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചാൽ മതിയാകും). ഇനി ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ഒരു ടേബിൾ സ്പൂൺ റോസ് സിറപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കാം.

ഇങ്ങനെ ചെയ്താൽ നമ്മുടെ സ്പെഷ്യൽ തണ്ണീർമത്തൻ/വത്തക്ക/വാട്ടർമെലൺ പാനീയം തയ്യാറാകും.ഇതിനു മുകളിലായി താൽപര്യം ഉണ്ടെങ്കിൽ കുറച്ചു കസ്കസ് വെള്ളത്തിലിട്ട് കുതിർത്തത് കൂടി ചേർത്ത് കുടിക്കാവുന്നതാണ്.

തീർച്ചയായും ഇതു ചൂടിന് കുടിക്കാവുന്ന ഒന്നാന്തരം ജ്യൂസ് തന്നെയാണ്.

RECENT POSTS
Copyright © . All rights reserved