FOOD tasty time

സുജിത് തോമസ്

ചില്ലി ചിക്കൻ

ആവശ്യമായ സാധനങ്ങൾ

എല്ലില്ലാത്ത കോഴിയിറച്ചി-750ഗ്രാം

മാരിനെറ്റ് ചെയ്യാൻ ആവശ്യമായ സാധനങ്ങൾ

മൈദാ മാവ്-1/4 കപ്പ്‌

കോൺഫ്ലോർ -1/4 കപ്പ്

മുട്ട -1

കുരുമുളക് പൊടി – 1/2 ടീ സ്പൂൺ

ഉപ്പ് ആവശ്യത്തിന്

ചുവന്ന ഫുഡ്‌ കളർ/ ചുവന്ന പാപ്രിക പൊടി /കാശ്മീരി മുളക് പൊടി -1/4 ടീ സ്പൂൺ

ഗ്രേവി തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ

വെജിറ്റബിൾ ഓയിൽ -ഇറച്ചി വറുക്കാൻ ആവശ്യത്തിന്

നല്ലെണ്ണ-1 ടേബിൾ സ്പൂൺ

പച്ചമുളക്-1

സവാള- 2 (വലുത് )-ചതുരത്തിൽ മുറിച്ചത്

ഇഞ്ചി+വെളുത്തുള്ളി അരച്ചത് -1 1/2 ടേബിൾ സ്പൂൺ

ക്യാപ്‌സിക്കം -2 എണ്ണം ചതുരത്തിൽ മുറിച്ചത്

ചിക്കൻ സ്റ്റോക്ക്-1 കപ്പ്

വിനാഗിർ- 1 1/2 ടീ സ്പൂൺ

സോയാ സോസ്- 1 ടേബിൾ സ്പൂൺ

ഗ്രീൻ ചില്ലി സോസ്- 1 ടേബിൾ സ്പൂൺ

തക്കാളി സോസ് – 2ടേബിൾ സ്പൂൺ

ഉപ്പ് ആവശ്യത്തിന്

സ്പ്രിങ് ഒനിയൻ ചെറുതായി അരിഞ്ഞത് -ഒരു പിടി

തയ്യാറാക്കുന്ന വിധം

1.മൈദ, കോൺ ഫ്ലോർ,മുട്ട, റെഡ് കളർ, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് അല്പം കട്ടിയായ മാവ് തയാറാക്കുക.

2.എല്ലില്ലാത്ത കോഴിയിറച്ചിയിൽ ഈ മാവ് മുക്കി ഒരു മണിക്കൂർ നേരത്തെങ്കിലും മാരിനേറ്റ് ചെയ്തു ഫ്രിഡ്ജിൽ സൂക്ഷിക്കുക.

3.ഒരു പാനിൽ എണ്ണ ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ ഇതിലേക്ക് മാവിൽ മുക്കിയ ഇറച്ചി കഷ്ണങ്ങൾ വറുത്തെടുത്തു മാറ്റുക.

4.നല്ലെണ്ണയിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക്, സവാള എന്നിവ വഴറ്റിയെടുക്കുക. സവോള അല്പം വഴന്നു കഴിയുമ്പോൾ ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ക്യാപ്‌സിക്കം ചേർത്തു വഴറ്റുക.

5. നിറം മാറി വരുമ്പോൾ ഇതിലേക്ക് വിനാഗിരി, സോയാസോസ്, ചില്ലി സോസ്, തക്കാളി സോസ്, ചിക്കൻ സ്റ്റോക്ക് എന്നിവ ഓരോന്നായി ചേർത്ത് ചൂടാക്കുക.

6.ഇതിലേക്ക് നേരത്തേ വറുത്തു വച്ചിരിക്കുന്ന കോഴിയിറച്ചി ചേർത്തിളക്കുക. രണ്ടു -മൂന്നു മിനിറ്റിനു ശേഷം ഇതിലേക്ക് സ്പ്രിങ് ഒനിയൻ ചേർത്തിളക്കുക. ഗ്രേവി നന്നായി വറ്റികഴിയുമ്പോൾ അടുപ്പിൽ നിന്നും വാങ്ങാം.

സുജിത് തോമസ്

 

 

ബേസിൽ ജോസഫ്

ചേരുവകൾ

കൊഞ്ച് – 10 എണ്ണം (ഒരു ആവറേജ് വലിപ്പം ഉള്ളത് )
മാരിനേഷന് വേണ്ട മസാലയ്ക്കുള്ള ചേരുവകൾ
കുഞ്ഞുള്ളി – 12 എണ്ണം
ഇഞ്ചി -1 പീസ്
വെളുത്തുള്ളി -1 കുടം
കറിവേപ്പില – 1 തണ്ട്
വിനിഗർ -30 മില്ലി
പെരുംജീരകം – 1 ടീസ്‌പൂൺ
ഉപ്പ് -ആവശ്യത്തിന്
നെയ്യ് -100 മില്ലി

 

പാചകം ചെയ്യുന്ന വിധം

കൊഞ്ച് നന്നായി കഴുകി ഉള്ളിലെ വേസ്റ്റ് ഒക്കെ കളഞ്ഞു എടുത്തു കഴുകി മാറ്റി വയ്ക്കുക . ഷെൽ കളയണം എന്നില്ല .കുഞ്ഞുള്ളി , വെളുത്തുള്ളി ഇഞ്ചി, കറിവേപ്പില എന്നിവ കഴുകി തൊലി കളഞ്ഞു ചെറിയ കഷണങ്ങൾ ആക്കി വിനിഗറും പെരുംജീരകവും ,ഉപ്പും ചേർത്ത് മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക .ഈ അരച്ചെടുത്ത മസാല ഓരോ കൊഞ്ചിലും നന്നായി തേച്ചു പിടിപ്പിച്ചു 1 മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വയ്ക്കുക. ഒരു ഗ്രിൽ പാനിൽ നെയ്യ് നന്നായി ചൂടാക്കി കൊഞ്ച് ഇട്ട് ചെറിയ തീയിൽ രണ്ടു വശവും നന്നായി മൊരിച്ചെടുക്കുക .5 -6 മിനിറ്റിനുള്ളിൽ നന്നായി വെന്തു കളർ മാറി വരും . ചൂടോടെ സെർവിങ് ഡിഷിലേയ്ക്ക് മാറ്റി ചെറുതായി അല്പം സ്പ്രിങ് ഒനിയൻ കൊണ്ട് ഗാർണിഷ് ചെയ്ത് ചൂടോടെ സെർവ് ചെയ്യുക . അതിഥികൾ വരുമ്പോൾ കൊടുക്കാൻ ഈസി ആയി തയ്യറാക്കാവുന്ന ഒരു വെറൈറ്റി സ്റ്റാർട്ടർ ആണ് ഈ ഡിഷ്.

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ബേസൻ ലഡ്ഡു

ചേരുവകൾ

1/2 കപ്പ് പഞ്ചസാര
2 ഏലക്ക
1/4 കപ്പ് നെയ്യ്
1 കപ്പ് ബേസൻ മാവ് / കടലമാവ്

ബേസൻ ലഡൂ അലങ്കരിക്കാനുള്ള പിസ്ത പൊടിച്ചത്

ഉണ്ടാക്കുന്ന രീതി

ഒരു മിക്സിയിലോ ബ്ലെൻഡറിലോ പഞ്ചസാരയും ഏലക്കയും ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ഇത് മാറ്റി വയ്ക്കുക.

ഇടത്തരം തീയിൽ ഒരു നോൺസ്റ്റിക് പാനിൽ നെയ്യ് ചൂടാക്കുക. നെയ്യ് ചൂടായി ഉരുകിക്കഴിഞ്ഞാൽ, ബേസൻ ചേർത്ത് ഇളക്കുക. കുറച്ച് മിനിറ്റുകൾക്ക് ശേഷം, ബേസൻ അലുത്തു മിനുസമാർന്ന പേസ്റ്റായി മാറും.

ഇതു അടിയിൽ പിടിക്കാതെയിരിക്കാൻ ഇടത്തരം-കുറഞ്ഞ തീയിൽ നിലനിർത്തി തുടർച്ചയായി ഇളക്കുക.

കുറച്ച് മിനിറ്റുകൾക്ക് ശേഷം,മിശ്രിതത്തിന്റെ സ്ഥിരത ഒരു ദ്രാവകം പോലെയായിരിക്കും. ക്രമേണ, മിശ്രിതം ഇളം മഞ്ഞയിൽ നിന്ന് സ്വർണ്ണ നിറത്തിലേക്ക് മാറുകയും ചെയ്യും. ( 15 മിനിറ്റ് വരെ എടുക്കാം )

തീ ഓഫ് ചെയ്തുകഴിഞ്ഞാൽ മിശ്രിതം 3 മുതൽ 4 മിനിറ്റ് വരെ ഇളക്കുക, അങ്ങനെ മിശ്രിതത്തിന്റെ താപനില പെട്ടെന്ന് കുറയുകയും കൂടുതൽ വേവിക്കാതിരിക്കുകയും ചെയ്യും .

മിശ്രിതം നന്നായി തണുത്തതിനു ശേഷം,പൊടിച്ച പഞ്ചസാര ചേർത്ത്
ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കുക. എന്നിട്ട് കൈകൾ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക.

മിശ്രിതത്തിന്റെ ഒരു ചെറിയ ഭാഗം എടുത്ത് ആവശ്യമുള്ള വലുപ്പത്തിലുള്ള ഉരുളകളാക്കി മാറ്റുക.

അതിനുശേഷം ബേസൻ ലഡു പിസ്ത പൊടിച്ചത് ഉപയോഗിച്ച് അലങ്കരിച്ചു ആസ്വദിക്കുക.

ബേസൻ ലഡൂ 5 ദിവസം വരെ ഒരു എയർടൈറ്റ് കണ്ടെയ്നറിൽ (at room temperature) സൂക്ഷിക്കാം.
ദീപാവലി പോലെയുള്ള വിശേഷാവസരങ്ങൾ ലഡു ഇല്ലാതെ അപൂർണ്ണമാണ്.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

 

 

ജോമോൻ കുര്യാക്കോസ്

അച്ചാർ ഇഷ്ടമില്ലാത്തവർ ഉണ്ടോ , അതും മീൻ കൊണ്ടുള്ളതാണെകിൽ പറയുകയും വേണ്ട !

വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഒരു മീൻ അച്ചാറാണിത്, ഒരു മാസം വരെയൊക്കെ കേടുകൂടാതെ ഇരിക്കും ഈ അച്ചാർ .

 

മീൻ അച്ചാർ

1) ദശകട്ടിയുള്ള മീൻ – 250 ഗ്രാം

മുളകുപൊടി – 1 ടീസ്പൂൺ

മഞ്ഞൾപൊടി – 1/4 ടീസ്പൂൺ

വിനാഗിരി – 1 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

 

അച്ചാറിനു വേണ്ടിയുള്ള മറ്റ് ചേരുവകൾ

 

1) ഇഞ്ചി – 1 വലുത്

2) വെളുത്തുള്ളി – 2 കുടം

3) മുളകുപൊടി – 2-3 ടീസ്പൂൺ

4) കടുക് – 1 ടീസ്പൂൺ

5) ഉലുവ – 1/4 ടീസ്പൂൺ

6) കറിവേപ്പില – ആവശ്യത്തിന്

7) കായം പൊടി – 1/4 ടീസ്പൂൺ

8) ഉലുവപ്പൊടി – 1/4 ടീസ്പൂൺ

9) നല്ലെണ്ണ – 1/4 -1/2 കപ്പ്

10) വിനാഗിരി -1/4 -1/2 കപ്പ്

11) ഉപ്പ് – ആവശ്യത്തിന്

12) വെള്ളം – 1/4 കപ്പ്

തയ്യാറാക്കുന്ന വിധം :

1) മീൻ നന്നായി കഴുകി , വെള്ളം വാർന്ന ശേഷം അതിൽ മുളകുപൊടി,മഞ്ഞൾപൊടി, വിനാഗിരി ഉപ്പു ഇവ ചേർത്ത് നന്നായി പുരട്ടി കുറച്ചുനേരം വയ്ക്കുക .

2) ശേഷം ഒരു പാത്രത്തിൽ നല്ലെണ്ണ / വെജിറ്റബിൾ ഓയിൽ ചേർത്ത് നന്നായി ചൂടാകുമ്പോൾ , മീൻ കഷണങ്ങൾ മുഴുവനും വറുത്തു കോരുക .

3) നല്ലെണ്ണ ആണെങ്കിൽ അതേ പാത്രത്തിൽ തന്നെ കടുകിട്ട് പൊട്ടിക്കുക , അല്ലെങ്കിൽ മറ്റൊരു പാത്രത്തിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .

4) കടുക് നന്നായി പൊട്ടിയ ശേഷം അതിലേക്ക് ഉലുവ ചേർത്ത് മൂപ്പിക്കുക . കറിവേപ്പിലയും ചേർത്ത് കൊടുക്കുക .

5) ഇതിലേക്ക് ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി ചേർത്ത് നന്നായി മൊരിയ്ക്കുക്ക .

6) നന്നായി മൊരിഞ്ഞു ബ്രൗൺ നിറം ആകുമ്പോൾ , അതിലേക്ക് മഞ്ഞൾപൊടി , മുളകുപൊടി ചേർത്ത് ഇളക്കുക.

7) പിന്നീട് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക , അതിലേക്ക് മീൻ കഷണങ്ങൾ ചേർത്ത് ഇളക്കുക . ഒന്ന് തിളയ്ക്കുമ്പോൾ ഉപ്പു നോക്കുക, ഇല്ലെങ്കിൽ ചേർത്ത് കൊടുക്കുക , അതിലേക്ക് വിനാഗിരി ചേർത്ത ഇളക്കുക , തീ താഴ്ത്തി വയ്ക്കുക ( വിനാഗിരി തിളപ്പിക്കരുത്). ഒരു 5 സെക്കന്റ് .

9) അതിലേക്ക് ഉലുവാപ്പൊടിയും, കായപൊടിയും ചേർത്ത് ഇളക്കി , തീ അണയ്ക്കുക

10) അതേ പാത്രത്തിൽ തന്നെ വെച്ചിരുന്നു തണുത്ത ശേഷം മാത്രം കുപ്പിയിലാക്കുക .

ഓർക്കാൻ :

1) ഇഞ്ചി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞും ചേർക്കാം . കൂടുതലും വേണമെങ്കിൽ ചേർക്കാം

2) ഇഞ്ചിയുടെ അളവ് വെളുത്തുള്ളിയെക്കാളും സ്വൽപ്പം കുറഞ്ഞിരിക്കണം .

3) അച്ചാർ ഇടാൻ നല്ലെണ്ണ തന്നെയാണ് ഉത്തമം

4) വിനാഗിരി , നല്ലെണ്ണ ഇവയുടെ അളവ് വേണമെങ്കിൽ കൂട്ടാം

5) ഇഞ്ചി വെളുത്തുള്ളി നന്നായി മൊരിയണം , അതുപോലെ തന്നെ മീനും .

ഷെഫ് ജോമോൻ കുര്യാക്കോസ്

 

 

 

ജോമോൻ കുര്യാക്കോസ്

ജാക്ക് ഫ്രൂട്ട് ഡമ്പ്ലിങ്സ് ഇൻ കോക്കനട്ട് സോസ്

ചേരുവകൾ

ജാക്ക് ഫ്രൂട്ട് -250 ഗ്രാം ഗ്രേറ്റ് ചെയ്തത്

ഉരുളക്കിഴങ്ങ് -2 എണ്ണം പുഴുങ്ങിയത്

ഇഞ്ചി -1 പീസ് വളരെ ഫൈൻ ആയി ചോപ്പ് ചെയ്തത്

പച്ചമുളക് -2 എണ്ണം വളരെ ഫൈൻ ആയി ചോപ്പ് ചെയ്തത്

കോൺ ഫ്ലോർ -1 ടീസ്പൂൺ

മല്ലിയില -20 ഗ്രാം വളരെ ഫൈൻ ആയി ചോപ്പ് ചെയ്തത്

ഉപ്പ് – 1 ടീസ്പൂൺ

 

സോസിന് ആവശ്യം ഉള്ള ചേരുവകൾ

സബോള – 3 എണ്ണം

കശുവണ്ടി -200 ഗ്രാം (വെള്ളത്തിലോ പാലിലോ ഒരു 2 മണിക്കൂർ കുതിർത്തു വച്ചത് )

വെളുത്തുള്ളി – 1 കുടം

ഇഞ്ചി -1 പീസ് ചതച്ചത്

പച്ചമുളക് 2 എണ്ണം

പച്ച ഏലക്ക -2 എണ്ണം

ബേ ലീഫ് -1 എണ്ണം

പെപ്പർ പൗഡർ -2 ടീസ്‌പൂൺ

തേങ്ങാപ്പാൽ -100 എംൽ

ഉപ്പ് -1 ടീസ്പൂൺ

പഞ്ചസാര -1 ടേബിൾസ്പൂൺ

സാഫ്രൺ (കുങ്കുമ പൂവ്വ് )-1 നുള്ള്

വെള്ളം -125 മില്ലി

പാചകം ചെയ്യുന്ന വിധം

ഡമ്പ്ലിങ്സിന് വേണ്ട ചേരുവകൾ എല്ലാം കൂടി നന്നായി മിക്സ് ചെയ്തു ചപ്പാത്തി മാവു പോലെ ആക്കി എടുക്കുക

ഈ മിശ്രിതം ഒരു ഗോൾഫ് ബോളിൻറെ വലിപ്പത്തിൽ ഉള്ള ചെറിയ ഉരുളകൾ ആക്കി എടുക്കുക .ഒരു പാനിൽ ഓയിൽ ചൂടാക്കി ചെറിയ തീയിൽ ഗോൾഡൻ നിറമാകുമ്പോൾ വറുത്തു കോരുക .

സോസ് ഉണ്ടാക്കുന്ന വിധം

വെള്ളം ചൂടാക്കി സബോള ,ഇഞ്ചി,വെളുത്തുള്ളി ,പച്ചമുളക് ,ഏലക്ക ബേ ലീഫ് എന്നിവ കുക്ക് ചെയ്യുക . സബോള നല്ല കുക്ക് ആവുമ്പോൾ കുതിർത്തു വച്ചിരിക്കുന്ന കശുവണ്ടി കൂടി ചേർത്ത് ഒരു 15 മിനിറ്റ് കുക്ക് ചെയ്യുക. ഡ്രൈ ആവുകയാണെങ്കിൽ അല്പം വെള്ളം ചേർത്ത് കൊടുക്കുക .ഈ മിശ്രിതം ഒരു മിക്സിയിൽ നന്നായി അടിച്ചെടുത്തു ഒരു അരിപ്പയിൽ കൂടി അരിച്ചെടുക്കുക . ഒരു സോസ് പാനിൽ അരിച്ചെടുത്ത സോസ് ചൂടാക്കി തേങ്ങാപ്പാൽ,ഷുഗർ , പെപ്പർ പൗഡർ അല്പം ഉപ്പും ചേർത്ത് ചൂടാക്കുക . കുങ്കുമ പൂവ് കൂടി ചേർത്ത് ചെറിയ തീയിൽ സോസ് കുറുക്കിഎടുക്കുക.ഇതിലേയ്ക്ക് മുൻപ് വറുത്തു വച്ചിരിക്കുന്ന ജാക്ക് ഫ്രൂട്ട് ബോൾസ് ചേർത്ത് ചെറിയ തീയിൽ ഒരു 2 മിനിറ്റ് കൂടി ചൂടാക്കി ഗാർണീഷ് ചെയ്ത സെർവ് ചെയ്യുക.

 

 

ബേസിൽ ജോസഫ്

ബീഫ് പെപ്പർ സ്റ്റെയിക് വിത്ത് സോയി ആൻഡ് റൈസ് വൈൻ വിനിഗർ

ചേരുവകൾ

ബീഫ് – 500 ഗ്രാം
സബോള – 1 എണ്ണം(ഡൈസ് ആയി മുറിച്ചത് )
ക്യാപ്‌സിക്കം – 2 എണ്ണം (2 വ്യത്യസ്തമായ കളർ ചെറിയ സ്ട്രിപ്സ് ആയി മുറിച്ചത് )
ഇഞ്ചി – 1 ചെറിയ പീസ് മിൻസ് ചെയ്തത്
വെളുത്തുള്ളി – 3 അല്ലി ചോപ് ചെയ്തത്
ഓയിൽ – 50 എം ൽ
സോയാസോസ് -4 ടേബിൾ സ്പൂൺ
റൈസ് വിനിഗർ – 2 ടേബിൾ സ്‌പൂൺ
ബ്രൗൺ ഷുഗർ -4 ടീസ്പൂൺ
കോൺഫ്ലോർ -1 ടീസ്പൂൺ
കുരുമുളക് – സീസൺ ചെയ്യാൻ ഉള്ളത്
ഉപ്പ് -ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ബീഫ് വളരെ കട്ടി കുറച്ചു ഒരു കൈവിരൽ നീളത്തിൽ സ്ട്രിപ്പ് ആയി മുറിച്ചെടുക്കുക . ഒരു ഫ്രയിങ്പാനിൽ പകുതി ഓയിൽ ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന ബീഫ് അല്പം ക്രഷ് ഡ് കുരുമുളകും ഉപ്പും കൊണ്ട് സീസൺ ചെയ്ത് 5 മിനിറ്റോളം കുക്ക് ചെയ്യുക. കുക്ക് ചെയ്ത ബീഫ് ഒരു പ്ലേറ്റിലേയ്ക്ക് മാറ്റുക. അതേ പാനിൽ ബാക്കിയുള്ള ഓയിൽ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, സബോള, ക്യാപ്‌സിക്കം അല്പം ഉപ്പും കൂടി ചേർത്ത് വഴറ്റുക. (അധികം ഉപ്പു ചേർക്കേണ്ട കാരണം സോയാസോസ് മിശ്രിതം ചേർക്കുമ്പോൾ അതിന്റെ ഉപ്പു കൂടി വരുന്നതിനാൽ ആണ് ) ഒരു ബൗളിൽ സോയാസോസ് ,വിനിഗർ,ബ്രൗൺ ഷുഗർ കോൺഫ്ലോർ എന്നിവ നന്നായി ഒരു വിസ്‌ക് കൊണ്ട് മിക്സ് ചെയ്തെടുക്കുക .സബോളയും ക്യാപ്സിക്കവും കുക്ക് ആയി വരുമ്പോൾ മുൻപേ കുക്ക് ചെയ്ത ബീഫ് കൂടി ചേർത്ത് ഒരു 5 മിനിറ്റ് കൂടി ഉലർത്തുക .ഇതിലേക്കു തയ്യാറാക്കി വച്ചിരിക്കുന്ന സോസും കൂടി ചേർത്ത് നല്ലതായി മിക്സ് ചെയ്തു നല്ല ഗ്ലൈസിങ് ആവുമ്പോൾ ചൂടോടെ റൈസിനൊപ്പം സെർവ് ചെയ്യുക .

ബേസിൽ ജോസഫ്

 

സുജിത് തോമസ്

ആവശ്യമുള്ള സാധനങ്ങൾ

ചെമ്മീൻ വൃത്തിയാക്കിയത് – 250ഗ്രാം

ഇഞ്ചി+വെളുത്തുള്ളി അരച്ചത് -1 1/2 ടേബിൾ സ്പൂൺ

മുളക് പൊടി – 3 ടീ സ്പൂൺ(പകുതി കാശ്മീരിയും പകുതി എരിവുള്ള മുളകുപൊടിയും )

ഗരം മസാല -1/2 ടീ സ്പൂൺ

കുരുമുളക് പൊടി -1/4 ടീ സ്പൂൺ

മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ

വെളുത്തുള്ളി -12 അല്ലി

സവോള – 2 എണ്ണം

തക്കാളി പഴുത്തത് -1 എണ്ണം

കറിവേപ്പില – 2 തണ്ട്

വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

1. ചെമ്മീൻ കഴുകി വൃത്തിയാക്കി മാറ്റി വെക്കുക

2.ഇഞ്ചി വെളുത്തുള്ളി അരച്ചത്, കാശ്മീരി മുളകുപൊടി (1 1/2 ടീ സ്പൂൺ ), മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഉപ്പ് ചേർത്ത് പേസ്റ്റ് ആക്കി വെക്കുക. (കുരുമുളക് പൊടി ഒന്നുകിൽ വറക്കാനുള്ള അരപ്പിലോ അല്ലെങ്കിൽ റോസ്റ്റിനുള്ള മസാലയിലോ ചേർക്കാം )

3.ചെമ്മീനിൽ ഈ മിശ്രിതം പുരട്ടി, ഒരു മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ സൂക്ഷിക്കുക

4.സവോള കനം കുറച്ചു നീളത്തിൽ അരിഞ്ഞും, വെളുത്തുള്ളി കൊത്തിയരിഞ്ഞും, തക്കാളി ചെറുതായി അരിഞ്ഞും വെക്കുക

5.ഒരു പാനിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി, അതിൽ മസാല പുരട്ടി വെച്ചിരിക്കുന്ന ചെമ്മീൻ ഇരുവശവും ഏകദേശം നാലു മിനിറ്റ് വീതം ചെറിയ തീയിൽ മൊരിച്ചെടുക്കുക.

6.ബാക്കിയുള്ള എണ്ണയിൽ(1 ടേബിൾ സ്പൂൺ )വെളുത്തുള്ളി, സവോള ഇവ നന്നായി വഴറ്റി എടുക്കുക.

7.ചെറിയ തീയിൽ മുളക് പൊടി, ഗരം മസാല പൊടി ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളിയും, കറിവേപ്പിലയും ചേർത്ത്, അടച്ചു വെച്ച് തക്കാളി നന്നായി കുക്ക് ആകുന്നവരെ വേവിക്കുക. ഇടയ്ക്കു ഇളക്കി കൊടുക്കണം.

8.ഇനി വറുത്തു മാറ്റി വെച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് ഇളക്കി യോജിപ്പിച്ച്, മൂന്നു മിനിറ്റ് വീണ്ടും ചെറിയ തീയിൽ കുക്ക് ചെയ്യുക. തയാറായ ചെമ്മീൻ റോസ്റ്റ് അടുപ്പിൽ നിന്നും മാറ്റി ചൂടോടെ വിളമ്പുക

സുജിത് തോമസ്

 

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ചേരുവകൾ

വൈറ്റ് ബ്രെഡ്‌ – 10 സ്ലൈസ് (പൊടിച്ചത്)
പാൽ – 1 1 / 2 കപ്പ്
പഞ്ചസാര-10 ടീസ്പൂൺ
ഉപ്പ്- ഒരു നുള്ള്
വാനില എസ്സൻസ് -1 ടീസ്പൂൺ

കാരാമൽ സോസ്

പഞ്ചസാര -4 ടീസ്പൂൺ
വെള്ളം-2 ടീസ്പൂൺ

ഉണ്ടാക്കുന്ന രീതി

പാലിലേക്കു വാനില എസൻസും, ഉപ്പും, പഞ്ചസാരയും ചേർക്കുക (പഞ്ചസാര അലിയുന്നതുവരെ ഇളക്കുക)
എന്നിട്ട് ബ്രെഡ്‌ പൊടിച്ചത് പാൽ മിശ്രിതത്തിൽ മൃദുവാകുന്നതുവരെ, സ്പൂൺ ഉപയോഗിച്ച് ഇളക്കുക.

കാരാമൽ സോസ് ഉണ്ടാക്കാൻ, 2 ടീസ്പൂൺ പഞ്ചസാരയും 2 ടീസ്പൂൺ വെള്ളവും ചേർത്ത് തിളപ്പിക്കുക.
ഏകദേശം 5 മിനിറ്റിനു ശേഷം പഞ്ചസാര ഗോൾഡൻ മഞ്ഞ ആകുമ്പോൾ, പാത്രത്തിലേക്ക് ( പുഡ്ഡിംഗ് ഉണ്ടാക്കുന്ന പാത്രം ) ഒഴിച്ച് ഉടനടി ചുറ്റിച്ചെടുക്കുൿ

5 മിനിറ്റിനു ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ബ്രെഡ് മിശ്രിതം, കാരാമൽ സോസിന്റ്റെ മുകളിലേക്ക് ഒഴിക്കുക

ഒരു അലൂമിനിയം ഫോയിൽ കൊണ്ട് പാത്രം മൂടി , അതിൽ ചെറിയ ദ്വാരങ്ങൾ ഇടുക .
എന്നിട്ടു 25 മിനിറ്റ് ഇടത്തരം ചൂടിൽ ആവിയിൽ വേവിച്ചെടുക്കുക.

പുഡ്ഡിംഗ് ചൂടാറിയശേഷം, ഫ്രിഡ്ജിലേക്കു മാറ്റുക.

2 മണിക്കൂറിന് ശേഷം പുഡ്ഡിംഗ് പുറത്തെടുത്ത് ഒരു പ്ലേറ്റിലേക്ക് കമഴ്ത്തിയിടുക.

എളുപ്പവും രുചികരവുമായ കാരാമൽ ബ്രെഡ് പുഡ്ഡിംഗ് തയ്യാർ

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

ഷെഫ് ജോമോൻ കുരിയാക്കോസ്

ചേരുവകൾ

ലാംപ് ചോപ് 1കി. ഗ്രാം. / 6-8 കഷണങ്ങൾ
ജിൻജർ ഗാർലിക് പേസ്റ്റ് 3 ടീസ്പൂൺ
കുരുമുളക് തരിയായി പൊടിച്ചത് 1ടീസ്പൂൺ
ഒരു നാരങ്ങയുടെ നീര്
ഹിമാലയൻ പിങ്ക് സോൾട്ട്
അഥവാ ഉപ്പ് ആവശ്യത്തിന് .

 

 

 

പാചകം ചെയ്യുന്ന വിധം

1) കട്ട് ചെയ്തു ക്ളീൻ ചെയ്ത ലാംബ് ചോപ്പ് ഒരു നല്ല കട്ടിയുള്ള കിച്ചൻ ടൗവ്വലിൽ വെച്ച് ജലാംശം മുഴുവൻ മാറ്റി എടുക്കുക ( പാറ്റ് ഡ്രൈയിങ് എന്നാണ് ഇതിനെ പറയുന്നത് )

Tip :- ജലാംശം ഉണ്ടെങ്കിൽ അതിൽ മാറിനേഷൻ നല്ലതു പോലെ പിടിക്കില്ല

2) അതിനു ശേഷം ലാംബ് ചോപ്പ് രണ്ടു പ്ലാസ്റ്റിക് ഷീറ്റുകൾക്കു ഇടയിൽ വെച്ച് മീറ്റ് ഹാമർ അല്ലെങ്കിൽ ചപ്പാത്തി റോളർ ഉപയോഗിച്ച് ചെറുതായി ബീറ്റ്‌ ചെയ്യുക ( it’s one of the meat tenderising techniques)

Tip :- ഇങ്ങനെ ചെയ്യുമ്പോൾ മീറ്റ് റ്റിഷ്യൂസ് ബ്രേക്ക്ഡൗൺ ആയി പെട്ടെന്ന് കുക്ക് ആവാനും മാറിനേഷൻസ് നല്ലതുപോലെ മീറ്റിനുള്ളിലേക്കു ഇറങ്ങി ചെല്ലുന്നതിനും ഹെല്പ് ചെയ്യും .

3) ബീറ്റ്‌ ചെയ്ത ലാംബ് ചോപ്പിലേക്കു ബാക്കി ഉള്ള ചേരുവകൾ എല്ലാം ചേർത്ത് നല്ലതു പോലെ മാറിനേറ്റ്‌ ചെയ്തു വെക്കുക

Tip :- ഒരു രാത്രിയോ അല്ലെങ്കിൽ 8 മണിക്കൂർ എങ്കിലും മാറിനേറ്റ് ചെയ്തു വച്ചാൽ നല്ലത് .

4) ഗ്രിൽ പാൻ നല്ലതു പോലെ ചൂടായതിനു ശേഷം ലാംബ് ചോപ്പ് രണ്ടു സൈഡും കുക്ക് ആകുന്നതു വരെ ഗ്രിൽ ചെയ്യുക

Tip :- മീഡിയം ചൂടിൽ ആണ് കുക്ക് ചെയ്യേണ്ടത് .വളരെ ചെറിയ ചൂട് ആണെങ്കിൽ മീറ്റ് കുക്ക് ആകാൻ ഒരുപാട് സമയം എടുക്കുകയും തന്മൂലം മീറ്റിലെ ജ്യൂസ് വറ്റിപ്പോകുകയും മീറ്റ് വളരെ കട്ടിയുള്ളത് ആകുകയും ചെയ്യും. അതുപോലെ തന്നെ വളരെ ചൂട് കൂട്ടി കുക്ക് ചെയ്താൽ മീറ്റിന്റെ പുറഭാഗം മാത്രം കുക്ക് ആവുകയും ഉൾവശം വേവാതെ വരികയും ചെയ്യും .

ഷെഫ് ജോമോൻ കുര്യാക്കോസ്

 

 

 

നോബി ജെയിംസ്

വിനാഗിരിയും ഉപ്പും ആവശ്യത്തിന് വീഡിയോയിൽ കാണുന്നപോലെ ഒഴിച്ചു തിളപ്പിക്കുക. പിന്നെ മുട്ട പൊട്ടിച്ചൊഴിച്ച് അധികം വേവിക്കാതെ പോച്ച്ഡ് ചെയ്തുഎടുക്കുക. പ്രത്യേകം ശ്രദ്ധിക്കുക. മുട്ട ടോസ്റ്റിൽ പൊട്ടിക്കുമ്പോൾ റണ്ണി ആയിരിക്കണം.

ഒലിവോയിൽ ഒഴിച്ചോ അല്ലാതെയോ ബ്രഡ് നിങ്ങൾക്ക് ടോസ്റ്റ് ചെയ്തെടുക്കാം പിന്നീട് 2 അവക്കാഡോ വീഡിയോയിൽ കാണുന്നപോലെ തൊലികളഞ്ഞെടുത്ത് ബീറ്റ് ചെയ്തു അതിലേക്കു ഒരു നാരങ്ങയുടെ തൊലി സെസ്റ്റ് ചെയ്തിടാം. അല്ലെങ്കിൽ ഉരച്ചിടാം. അതിലേക്ക് ആ നാരങ്ങാ തന്നെ മുറിച്ച് അതിൽനിന്നും അര നാരങ്ങായുടെ നീരും പിഴിഞ്ഞ് ഒഴിക്കാം. പിന്നീട് അതിലേക്ക് 1/2 സവോള അല്ലെങ്കിൽ 4 ചെറിയ ഉള്ളി കുരു കുരേ അരിഞ്ഞിട്ട് അതിലേക്ക് 1 ടീസ്പൂൺ ക്രഷ് ചെയ്ത ഉണക്ക മുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി ടോസിൽ പുരട്ടിയാൽ കൊളസ്ട്രോൾ പമ്പകടക്കും. അടുത്തൊരു പാചകവുമായി കണാം നന്ദി
നോബി

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

    നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

 

RECENT POSTS
Copyright © . All rights reserved